ഒരു പോസ്റ്റ് തയ്യാറാക്കുന്നതെങ്ങനെ?

>> 16.4.08

നമ്മൾ ഒരു ബ്ലോഗ് ഉണ്ടാക്കിക്കഴിഞ്ഞു. ഇനി അതിൽ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം.   ബ്ലോഗ് ഒരു ഡയറി ആണെന്നു സങ്കൽ‌പ്പിച്ചാൽ അതിലെ ഓരോ താളുകളാണ് പോസ്റ്റുകൾ. ഒരു ബ്ലോഗിൽ നിങ്ങൾക്ക് എത്ര പോസ്റ്റുകൾ വേണമെങ്കിലും പബ്ലിഷ് ചെയ്യാം. അവയെല്ലാം പ്രസിദ്ധീകരിക്കപ്പെടുന്ന ദിവസങ്ങളുടെ ക്രമത്തിൽ എന്നും ബ്ലോഗിൽതന്നെയുണ്ടാവും.


ഈ അദ്ധ്യായത്തിൽ കാണിച്ചിരിക്കുന്ന എല്ലാ സ്ക്രീൻ ഷോട്ടുകളും ബ്ലോഗറിന്റെ പുതിയ ബ്ലോഗർ ഇന്റർഫെയിസിൽ കാണും വിധമാണ്  തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ താഴേക്ക് വായിക്കുന്നതിനു മുമ്പ്, നിങ്ങളുടെ ബ്ലോഗിലും പുതിയ  ഇന്റർഫെയ്സ് സെറ്റ് ചെയ്യാൻ മറക്കരുത്. 2012 ജനുവരിക്കു ശേഷം ബ്ലോഗർ പ്രൊഫൈൽ നിർമ്മിച്ച എല്ലാവർക്കും പുതിയ ഇന്റർഫെയ്‌സ് ആയിരിക്കും ബ്ലോഗർ ഡാഷ്‌ബോർഡിൽ കാണാൻ സാധിക്കുക എന്നുകൂടീ ഓർക്കുക.  ഇനി തുടർന്നു വായിക്കാം. 

നിങ്ങൾ എപ്പോഴൊക്കെ ഒരു പോസ്റ്റ് പുതിയതായി പബ്ലിഷ് ചെയ്യാനൊരുങ്ങുമ്പോഴും ആദ്യം ചെയ്യേണ്ടത്  നിങ്ങളുടെ ബ്ലോഗർ ഐഡിയിൽ ലോഗിൻ ചെയ്യുക എന്നതാണ്.  നമ്മുടെ ബ്ലോഗ് വായിക്കുകയും കമന്റുകൾക്ക് മറുപടി പറയുകയും മാത്രം മതിയെങ്കിൽ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ലതാനും. ലോഗിൻ ചെയ്യാനായി www.blogger.com എന്ന സൈറ്റ് തുറന്ന്, നിങ്ങള്‍ ആദ്യം ബ്ലോഗ് റെജിസ്റ്റര്‍ചെയ്തിരുന്ന ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ എത്തും.  അവിടെ  New Post എന്നൊരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.



Compose mode ൽ പുതിയ പോസ്റ്റ് തയ്യാറാക്കാനുള്ള സ്ക്രീനിലേക്ക് അപ്പോള്‍ നാം എത്തപ്പെടും. ഈ സ്ക്രീനിന്റെ പ്രധാനഭാഗങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവയെ ഒന്നു പരിചയപ്പെടാം. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.


ഇതിൽ വയലറ്റു നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഫീൽഡ് ആണ് പോസ്റ്റിന്റെ തലക്കെട്ട്. അതിനു താഴെയായി നീലനിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ചതുരത്തിനുള്ളിൽ ടൂൾ ബാറുകളാണ്. നമ്മൾ സാധാരണ കൈകാര്യം ചെയ്യുന്ന വേഡ് പ്രോസസറുകളിൽ കാണുന്ന ചില ടൂളുകളാണ് ഇവിടെയും ഉള്ളത്. അവ ഏതൊക്കയെന്ന് വിശദമായി  പിന്നാലെ പറയാം.  ചുവപ്പു നിറത്തിലെ ചതുരത്തിനുള്ളിൽ പോസ്റ്റിന്റെ സെറ്റിംഗുകൾ - പ്രസിദ്ധീകരിച്ച സമയം, ലേബലുകൾ മുതലായവ.
മഞ്ഞ നിറത്തിലെ ചതുരത്തിനുള്ളിൽ കാണുന്നത് പോസ്റ്റ് എഡിറ്റിംഗിനു ശേഷം ചെയ്യേണ്ട കാര്യങ്ങളാണ്. പച്ചനിറത്തിലെ ചതുരത്തിനുള്ളിലാണ് പോസ്റ്റ് എഴുതി ചേർക്കേണ്ടത്.



എഴുതാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. പലർക്കും ഉള്ള വിചിത്രമായ ഒരു സംശയമാണ് ‘ഒരു ബ്ലോഗ് പോസ്റ്റ് എങ്ങനെ മലയാളത്തിൽ എഴുതും’ എന്നത്. എങ്ങനെ മലയാളത്തിൽ എഴുതും എന്നത് നിങ്ങൾ ഉപയോഗിക്കുന്ന മലയാളം ഇൻപുട്ട് മെതേഡ് പോലെയിരിക്കുന്നു. ഈ ബ്ലോഗിലെ എഴുതാൻ പഠിക്കാം എന്ന സെക്ഷൻ വായിച്ചുവോ? നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു രീതി ഉപയോഗിക്കാം. ഒന്നുകിൽ കീമാനോ കീമാജിക്കോ ഉപയോഗിച്ച് ബ്ലോഗിന്റെ എഡിറ്ററിൽ നേരിട്ട് എഴുതാം. അല്ലെങ്കിൽ എഡിറ്റർ പേജിൽ തന്നെയുള്ള ഗൂഗുൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിക്കാം. അതുമല്ലെങ്കിൽ വരമൊഴിയിൽ എഴുതി, എഡിറ്ററിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാം. അല്ലെങ്കിൽ മൈക്രോസൊഫ്റ്റിന്റെ ഇൻഡിക് ഇൻപുട്ട് ടൂൾ ഉപയോഗിച്ച് എഴുതൂ. എങ്ങനെ എഴുതിയാലും പ്രശ്നമില്ല, എഡിറ്ററിൽ യൂണിക്കോഡ് ഫോണ്ടീൽ ടെക്സ്റ്റ് കിട്ടണം എന്നുമാത്രം! അപൂർവമായി ചില ബ്ലോഗുകളിൽ നേരിട്ട് തലക്കെട്ടും പോസ്റ്റും മലയാളത്തിൽ എഴുതാൻ സാധിക്കാതെ വരാറുണ്ട്. ഇതും ബ്ലോഗിന്റെ കുഴപ്പം കൊണ്ടല്ല, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസറിന്റെ പ്രശ്നം കൊണ്ടാണെന്നു മനസ്സിലാക്കുമല്ലോ. പ്രശ്നങ്ങൾ ഇല്ലാത്ത മറ്റൊരു വെബ് ബ്രൌസർ (ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല, ക്രോം, എപിക്) ഉപയോഗിച്ചു നോക്കൂ. ISM രീതിയിൽ മാതം എഴുതാൻ അറിയാവുന്നവർ വിഷമിക്കേണ്ട. നിങ്ങൾ എഴുതുന്ന ASCII ടെക്സ്റ്റിനെ കൺവേർട്ട് ചെയ്ത് യൂണിക്കോഡിൽ ആക്കാം. അതിനായി ഈ അദ്ധ്യായം വായിച്ചുനോക്കൂ.


ഇനി ബ്ലോഗറിന്റെ ടെക്സ്റ്റ്  എഡിറ്റർ ടൂളുകളെ ഒന്നു പരിചയപ്പെടാം. അവയുടേ മീതെ മൗസ് വച്ചാൽ ആ ടൂളുകൾ ഓരോന്നും എന്താണെന്ന് അവിടെ എഴുതിക്കാണിക്കുന്നുണ്ട്. താഴെയുള്ള ചിത്രത്തിൽ അവയുടെ സംഗ്രഹം നൽകിയിരിക്കുന്നു.




എഡിറ്റർ ടൂളുകൾ : ഇടത്തുനിന്ന് വലത്തേക്ക് എന്ന ക്രമത്തില്‍:


Undo - നമ്മൾ ചെയ്ത ഒരു ആക്ഷൻ ഇല്ലതെയാക്കാൻ. 

Redo - അൺ‌ഡൂ ചെയ്ത ആക്ഷൻ വീണ്ടും ചെയ്യാൻ. ഉദാഹരണം, നിങ്ങൾ എഴുതിയ ഒരു പാരഗ്രാഫ് ഡിലീറ്റ് ചെയ്തു എന്നിരിക്കട്ടെ. അതിനെ തിരികെ വരുത്താൻ Undo ബട്ടൺ ഉപയോഗിക്കാം. വീണ്ടും ഡിലീറ്റ് ചെയ്യാൻ Redo  ബട്ടണും.

ഫോണ്ട് ടൈപ്പ് അഥവാ അക്ഷരങ്ങള്‍  (മലയാളത്തിൽ എഴുതുന്ന നമ്മൾക്ക് ഇത് ബാധകമല്ല)

ഫോണ്ട് സൈസ്: അക്ഷരങ്ങളുടെ വലിപ്പം മാറ്റാൻ. ഉദാഹരണത്തിനു നിങ്ങൾ ഒരു ലേഖനമാണ് എഴുതുന്നതെന്നിരിക്കട്ടെ. അതിനു സബ് ഹെഡിംഗുകൾ ഉണ്ടെങ്കിൽ അവയ്ക്ക് പ്രധാന ടെക്സ്റ്റിനേക്കാൽ അല്പം കൂടി വലിപ്പം കൊടുക്കാൻ ഈ ബട്ടൺ ഉപയോഗിക്കാം.

ടെക്സ്റ്റ് സ്റ്റൈലുകൾ:  ഹെഡിംഗ്, സബ് ഹെഡിംഗ്, സാധാരണ ടെക്സ്റ്റ് എന്നിങ്ങനെ പലവിധത്തിലുള്ള ടെക്സ്റ്റുകൾ സെറ്റ് ചെയ്യാനായി ഇത് ഉപയോഗിക്കാം.

ബോൾഡ് : അക്ഷരങ്ങള്‍ ബോള്‍ഡാക്കി (കട്ടികൂട്ടി കാണിക്കുവാൻ) മാറ്റുവാനുള്ള ടൂള്‍

ഇറ്റാലിക്സ്: അക്ഷരങ്ങള്‍ ഇറ്റാലിക്സ് രീതിയിൽ ആക്കുവാനുള്ള ടൂള്‍

അണ്ടർലൈൻ: ഒരു വാക്കിനെ അടിവരയിട്ട് കാണിക്കുവാൻ

സ്ട്രൈക് ത്രൂ : എഴുതിയ വാക്കിനെ വെട്ടിക്കളഞ്ഞ രീതിയിൽ കാണിക്കുവാൻ

ടെക്സ്റ്റ് കളർ: അക്ഷരങ്ങളുടെ നിറം മാറ്റുവാനുള്ള ടൂള്‍

ടെക്സ്റ്റ് ബാക്ക്ഗ്രൌണ്ട് ടൂൾ:  ഒരു വാക്കിനെ ഹൈലറ്റർ പെൻ കൊണ്ട് മാർക്ക് ചെയ്ത രീതിയിൽ എഴുതുവാൻ ഇതു പ്രയോജനപ്പെടും.

Link : ഒരു വാക്കിനെ അല്ലെങ്കില്‍ വാക്കുകളെ മറ്റൊരു വെബ് പേജിലേക്കുള്ള ലിങ്ക് ആക്കി മാറ്റുവാന്‍ ഉള്ള ടൂള്‍.   

Insert image : നിങ്ങൾ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേജിൽ ചിത്രങ്ങൾ ചേർക്കുവാൻ. കൂടുതൽ ഇതേപറ്റി അറീയുവാൻ "പോസ്റ്റുകളിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെ" എന്ന ചാപ്റ്റർ വായിക്കുക. 

Insert a video:  നിങ്ങൾ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേജിൽ ഒരു വീഡിയോ ചിത്രം ചേർക്കുവാൻ.

Insert jump break:  ബ്ലോഗിന്റെ ഫ്രണ്ട് പേജിൽ ഒന്നിലധികം പോസ്റ്റുകൾ ഡിസ്പ്ലേ ചെയ്യുന്നവർക്കാണു ഇത് പ്രയോജനപ്പെടുക- പത്രം പോലെ. പോസ്റ്റിന്റെ തലക്കെട്ട്, അതിനു ശേഷം കുറച്ച് ടെക്സ്റ്റ് എന്നിവ നൽകിയിട്ട് “തുടർന്നു വായിക്കൂ”  അല്ലെങ്കിൽ "read more ..." എന്നൊരു ലിങ്ക് ലഭിക്കും ഈ ടൂൾ ഉപയോഗിച്ചാൽ. അതിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റിന്റെ മറ്റു ഭാഗങ്ങൾ തുടർന്നു വായിക്കാം. പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോൾ എവിടെയാണൊ ഈ ലിങ്ക് പ്രത്യക്ഷപ്പെടേണ്ടത് അവിടെ ഈ ടൂൾ ക്ലിക്ക് ചെയ്യുക. ബാക്കിഭാഗങ്ങൾ അതിനുശേഷം എഴുതാം. ഇപ്രകാരം ഒന്നിലധികം പോസ്റ്റുകൾ ബ്ലോഗിന്റെ ഹോം പേജിൽ കാണിക്കാൻ ആഗ്രഹമുള്ളവർ ഫോർമാറ്റ് സെറ്റിംഗ്സിൽ എത്ര പോസ്റ്റുകൾ ബ്ലോഗിന്റെ പൂമുഖ പേജിൽ ഡിസ്പ്ലേ ചെയ്യണം എന്നത് സെറ്റ് ചെയ്യാൻ മറക്കേണ്ട.

Text alignment tools: ഈ ഐക്കണിനോട് ചേർന്നുള്ള ആരോ ക്ലിക്ക് ചെയ്താൽ നാല് ഓപ്ഷനുകൾ കാണാം. പാരഗ്രാഫ് ഇടത്, വലത്, നടുക്ക്, അല്ലെങ്കിൽ ഇടതും വലതും ഒരുപോലെ നിരയായി വരുന്ന രീതിയിൽ ക്രമീകരിക്കുവാനുള്ള ടൂളുകൾ ആണിവ. 

Number list: നമ്പര്‍ ഇട്ട് വരികള്‍ തിരിക്കുവാനുള്ള ടൂള്‍ (ഒരു ലിസ്റ്റ് പോലെ)

Bullet list : ബുള്ളറ്റുകള്‍ ഇട്ട് ലിസ്റ്റ് ഉണ്ടാക്കുവനുള്ള ടൂള്‍

Quotes tool:  ഇടതുമാര്‍ജിനില്‍ നിന്നു അല്പം വലത്തേക്ക് മാറി ഒരു Quotation പോലെ ഒരു പാരഗ്രാഫ് കൊടുക്കുവാനുള്ള ടൂള്‍

Remove formatting:  ഒരു സെലക്റ്റു ചെയ്ത ടെക്സ്റ്റിൽ നിന്നും മേൽ വിവരിച്ച എല്ലാ ഫോര്‍മാറ്റിംഗും ഒഴിവാക്കാനുള്ള ടൂള്‍.

സ്പെല്ലിംഗ് ചെക്കിനുള്ള ടൂ‍ള്‍ (ഇംഗ്ലീ‍ഷ് ഭാഷയില്‍ മാത്രം)

ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ടൂൾ (ബേസിക് സെറ്റിംഗുകളിൽ ഇത് എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം) ബ്ലോഗറിൽ നേരിട്ട് ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യം. കീമാനോ കീമാജിക്കോ നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ ഈ ടൂളിൽ ക്ലിക്ക് ചെയ്യരുത്. ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനാണ്  നിങ്ങൾക്ക് ഉപയോഗിക്കുന്ന ടെക്സ്റ്റ് ഇൻപുട്ട് രീതിയെങ്കിൽ ഈ ടൂൾ ഓണാക്കിയിട്ട് നേരിട്ട് ഇവിടെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. 

ബ്ലോഗർ എഡിറ്ററിലെ ടൂളുകളെ എല്ലാം പരിചയപ്പെട്ടുകഴിഞ്ഞു. ഇനി എഴുതാൻ തുടങ്ങാം.

Compose Mode / HTML Mode:


എഡിറ്റർ പേജിന്റെ മുകളിൽ, ടൂൾ ബാറിന്റെ തൊട്ടു ഇടതുവശത്തായി രണ്ടു ബട്ടണുകൾ കണ്ടല്ലോ. അവയുടെ പേര് Compose എന്നും HTML എന്നുമാണ്.  കമ്പ്യൂട്ടർ ഭാഷ വശമില്ലാത്ത സാധാരണക്കാർക്ക് ഉപയോഗിക്കാനുള്ളതാണ് Compose mode. നാം വേഡ് പ്രോസസറുകളിൽ എഴുതുന്നതുപോലെ സ്ക്രീനിൽ കണ്ടുകൊണ്ടുതന്നെ എഴുതുന്നു, ടൂൾ ബാറുകൾ ഉപയോഗിച്ച് അക്ഷരങ്ങൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തുകയോ ചിത്രങ്ങൾ ബ്ലോഗിൽ ചേർക്കുകയോ ഒക്കെ ചെയ്യുന്നു. സിമ്പിൾ.  ഇനി കമ്പ്യൂട്ടർ ലാങ്വേജ് ആയ HTML അറിയാവുന്നവർക്ക്  HTML mode ൽ പോയി കോഡൂകളിൽ കൂടുതൽ കൃത്യതയാർന്ന മാറ്റങ്ങൾ വരുത്താം. എഴുതിക്കൊണ്ടിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഈ രണ്ടു മോഡുകളിലേക്ക് സ്വിച്ച് ചെയ്യാവുന്നതാണ്. 

പോസ്റ്റ് എഴുതാം:

മേൽ വിവരിച്ച ടൂളുകളും നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ഇൻപുട്ട് മെതേഡും ഉപയോഗിച്ച് ഇനി നിങ്ങളുടെ പോസ്റ്റ് തയ്യാറാക്കുക. പോസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ എഡീറ്ററിലെ പ്രിവ്യൂ ബട്ടൺ അമർത്തി ബ്ലോഗിൽ എങ്ങനെയായിരിക്കും ഈ പോസ്റ്റ് കാണപ്പെടുക എന്നു നോക്കുക. തൃപ്തിയായാൽ പ്രിവ്യൂ വിന്റോ അടയ്ക്കുക. തൃപ്തിയായില്ലെങ്കിൽ വീണ്ടൂം വേണ്ട എഡിറ്റിംഗുകൾ നടത്തുക.


ലേബലുകൾ:

പോസ്റ്റ് എഴുതിക്കഴിഞ്ഞാൽ ഒന്നു രണ്ടു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. ലേബൽ എന്നൊരു ഫീൽഡ് എഡിറ്ററിന്റെ വലതുഭാഗത്തെ സൈഡ് ബാറിൽ കാണുന്നത് ശ്രദ്ധിക്കൂ. ലേബൽ’ എന്ന കള്ളിയിൽ നിങ്ങളുടെ പോസ്റ്റ് എന്താണ് എന്നതിനെപ്പറ്റി ഒന്നോ രണ്ടൊ അതിലധികമോ വാക്കുകളിൽ എഴുതാം (കവിത, ഓർമ്മ, ലേഖനം, അനുഭവം ഇങ്ങനെ അനുയോജ്യമായ വാക്കുകൾ. ഒന്നിൽ കൂടുതൽ വാക്കുകളുണ്ടെങ്കിൽ അവയ്ക്കിടയിൽ കോമയിടണം). നിങ്ങളുടെ ബ്ലോഗിൽ ഇതിനോടകം നീങ്ങൾ ഉപയോഗിച്ചിട്ടുള്ള ലേബൽ വാക്കുകൾ ഈ കള്ളിക്കു താഴെയായി കാണാം. അതിലൊരു വാക്കാണ് പുതിയ പോസ്റ്റിലും ലേബലായി വേണ്ടതെങ്കിൽ, ആ വാക്കിൽ ഒരു തവണ ക്ലിക്ക് ചെയ്താൽ മതിയാകും.

ബ്ലോഗ് ആഗ്രിഗേറ്ററുകൾ, ഗുഗിൾ സേർച്ച് എഞ്ചിന് പോലെയുള്ള സേർച്ച് എഞ്ചിനുകൾ തുടങ്ങിയവ ഈ വാക്കുകളെ വേഗം കണ്ടുപിടിക്കും. അങ്ങനെ ഒരു പ്രത്യേക വിഷയത്തെപ്പറ്റി എഴുതിയ പോസ്റ്റുകൾ ആവശ്യക്കാർക്ക് വേഗം കണ്ടെത്താം. ഒരു പ്രത്യേക വിഭാഗം പോസ്റ്റുകൾക്ക് നൽകുന്ന ലേബലുകൾ ഒരേ വാക്ക് തന്നെ ആവാൻ എപ്പോഴും ശ്രദ്ധിക്കുക. നിങ്ങൾ എഴുതുന്ന കവിതകൾക്കെല്ലാം "കവിതകൾ" എന്ന ലേബലാണു നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ എപ്പോഴും "കവിതകൾ" എന്നു പൂർണ്ണമായും എഴുതണം. അല്ലാതെ ഒരു പോസ്റ്റിൽ "കവിത", അടുത്ത പോസ്റ്റിൽ "കവിതകൾ" എന്നിങ്ങനെ മാറിമാറി എഴുതരുത്.

ഇതുകൂടാതെ ലേബലുകൾക്ക് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്ററുകൾ പുതിയതായി വരുന്ന പോസ്റ്റുകളെ തരംതിരിക്കുന്നത് ലേബലുകൾക്കനുസരിച്ചാണ്. ഇതേപ്പറ്റി കൂടുതലായി അറിയുവാൻ "ലേബലുകളുടെ പ്രാധാന്യം" എന്ന അദ്ധ്യായം വായിച്ചുനോക്കൂ.

പോസ്റ്റിന്റെ URL ഇംഗ്ലീഷി കിട്ടുവാൻ:

ടെക്നിക്കൽ പോസ്റ്റുകൾ, ഫോട്ടോഗ്രാഫുകൾ  മുതലായവ പ്രസിദ്ധീകരിക്കുന്നവർ അതതു പോസ്റ്റുകളുടെ യു.ആർ.എൽ ഇംഗ്ലീഷിൽ എഴുതാൻ ശ്രദ്ധിക്കുക.  മലയാളത്തിൽ  തലക്കെട്ടുള്ള പോസ്റ്റുകൾക്ക് ഓട്ടോമാറ്റിക് ആയി ഇംഗ്ലീഷിൽ യു.ആർ.എൽ കിട്ടുകയില്ല. അതിനായി എഡിറ്റർ പേജിൽ വലതുവശത്തുള്ള Permalink  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ പേരു ഇംഗ്ലീഷിൽ നൽകുക. വിശദമായി വായിക്കാൻ "URL ഇംഗ്ലീഷിൽ എഴുതാം " എന്ന അദ്ധ്യായം വായിക്കുക.

=======================

കുറിപ്പ്:

1. ബ്ലോഗിന്റെ ഫോർമാറ്റിംഗ് സെറ്റിംഗുകളിൽ, ടൈം സോൺ നിങ്ങൾ ഇപ്പോൾ ഉള്ള രാജ്യത്തിന്റെ ടൈംസോൺ ആയി തന്നെ സെറ്റ് ചെയ്യണം. പ്രവാസികളായ പലരും ബ്ലോഗിന്റെ ടൈം സോൺ ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം എന്നു സെറ്റ് ചെയ്യുന്നതു കണ്ടിട്ടുണ്ട്. അത് ശരിയല്ല. പോസ്റ്റുകൾ കൃത്യമായി പബ്ലിഷ് ആവുന്നതിനും ആഗ്രിഗേറ്ററുകളിൽ വരുന്നതിനും ശരിയായ ടൈം സോൺ സെറ്റിംഗ് അത്യാവശ്യമാണ്.

2. ഇനി വരാനുള്ള ഒരു തീയതിയാണ് നിങ്ങള്‍ പോസ്റ്റ് ഓപ്‌ഷന്‍സില്‍ കൊടുക്കുന്നതെങ്കില്‍, ബ്ലോഗര്‍ ആ പോസ്റ്റിനെ ആ തീയതി വരെ Scheduled ആയിട്ട് വയ്ക്കും. ആ തീയതി എത്തുമ്പോള്‍ തനിയെ പബ്ലിഷ് ചെയ്യുകയും ചെയ്യും. കൂടുതൽ അറിയാൻ, "പോസ്റ്റ് പ്രസിദ്ധീകരിക്കാനായി ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ" എന്ന അദ്ധ്യായം നോക്കുക.


3. Save as Draft: നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ഇപ്പോൾ പബ്ലിഷ് ചെയ്യേണ്ട, ഇനിയും കുറേ മാറ്റങ്ങൾ വരുത്താനോ, അല്ലെങ്കിൽ കൂട്ടിച്ചേർക്കാനോ ഉണ്ടെന്നിരിക്കട്ടെ. അതിനുള്ള സൌകര്യമാണ് ഡ്രാഫ്റ്റ് ആയി സേവ് ചെയ്യാനുള്ള ബട്ടൺ തരുന്നത്. ഒരു പോസ്റ്റിനെ ഡ്രാഫ്റ്റ് ആക്കി വച്ചാൽ നിങ്ങൾക്ക് വീണ്ടും അതിനെ സൌകര്യം പോലെ ഡാഷ്ബോർഡിലെ എഡിറ്റ് പോസ്റ്റ് ബട്ടൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യാം. അതുപോലെ പബ്ലിഷ് ചെയ്തു കഴിഞ്ഞ പോസ്റ്റുകളേയും എപ്പോൾ വേണമെങ്കിലും ഡ്രാഫ്റ്റ് ആക്കി മാറ്റി പൊതുജനങ്ങൾ വായിക്കുന്നതിൽ നിന്ന് ഒഴിവാക്കാം.

4. പുതിയ മറ്റൊരു പോസ്റ്റ്:

ആദ്യപോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ്, അടുത്തതായി മറ്റൊന്നു പ്രസിദ്ധീകരിക്കേണ്ടി വരുമ്പോള്‍ തുടക്കക്കാര്‍ക്കൊക്കെ ഉണ്ടാകുന്ന ഒരു സംശയമാണ് അതിനായി പുതിയൊരു ബ്ലോ‍ഗ് തുടങ്ങേണ്ടതുണ്ടോ എന്ന്. വേണ്ട. നമ്മുടെ ബ്ലോഗ് എന്നത് പുതിയ പുതിയ അദ്ധ്യായങ്ങള്‍ ചേര്‍ക്കാവുന്ന ഒരു പുസ്തകം പോലെയാണ്. ഓരോ തവണ പുതിയ പോസ്റ്റുകള്‍ നിങ്ങള്‍ പബ്ലിഷ് ചെയ്യാനാഗ്രഹിക്കുമ്പോഴും മേല്‍പ്പറഞ്ഞ പ്രകാരം ഡാഷ്‌ബോര്‍ഡിലെത്തിയിട്ട്, New Post എന്ന ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ!


67 അഭിപ്രായങ്ങള്‍:

  1. Anonymous 20 September 2008 at 19:24  

    your adyakshari was vrry much helpful to me.thank you very much'''1

  2. RIYA'z കൂരിയാട് 20 November 2008 at 13:05  

    സുഹ്ര്ത്തെ,
    ഒരു സംശയം..
    ബ്ലൊഗിന്റെ പേര് (ഉദാഹരണം ‘ആദ്യാക്ഷരി’)
    ഇത് എവിടെയാണ് സെറ്റ് ചെയ്യേൻഡത്.

  3. Appu Adyakshari 20 November 2008 at 13:12  

    മോനൂസ്,

    അത് ബ്ലോഗ് സെറ്റിംഗുകളിലെ ബേസിക് എന്ന സെക്ഷനിലാണ്. ഈ അദ്ധ്യാ‍യം നോക്കൂ

  4. അക്കു അഗലാട് 7 January 2009 at 13:20  

    ഒരു സംശയം..ഒരു പോസ്റ്റ് ആഗ്രിഗേറ്ററുകളില്‍ എവിടെയാണ് സെറ്റ് ചെയ്യേൻഡത് ഇത് എവിടെയാണ് പ്രത്യക്ഷപ്പെടൂക......

  5. Appu Adyakshari 7 January 2009 at 13:25  

    ആഗ്രിഗേറ്ററുകളില്‍ പോസ്റ്റ് സെറ്റ് ചെയ്യേണ്ടകാര്യമില്ല. നിങ്ങളുടെ ബ്ലോഗ് മലയാളത്തില്‍ ആയിരിക്കുന്നിടത്തോളം ഏതെങ്കിലും ഒരു മലയാളം ബ്ലോഗ് ആഗ്രിഗേറ്റര്‍ അതിലെ പോസ്റ്റുകള്‍ തനിയെ ലിസ്റ്റ് ചെയ്തുകൊള്ളൂം.അപൂര്‍വ്വം ചില ബ്ലോഗുകളില്‍ പക്ഷേ തുടക്കത്തില്‍ എപ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. എങ്കിലും ഭൂരിഭാഗത്തിലും ഒരു പ്രശനവുമില്ലാതെ പോസ്റ്റുകള്‍ തനിയെ ലിസ്റ്റ് ചെയ്തോളും

  6. ആർ പി ആർ 8 March 2009 at 11:39  

    ഞാന്‍ വരമൊഴ്യില്‍ ടൈപ്പ് ചെയ്ത് വെച്ചത് ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ ഇമ്ഗ്ളിഷാണ്‍ കിട്ടുന്നത്. എന്തായിരിക്കാം കാര്യം ???

  7. Appu Adyakshari 8 March 2009 at 13:54  

    അജിത്, എനിക്കു തോന്നുന്നത് താങ്കളുടെ കൈയ്യിലുള്ള വരമൊഴിയുടെ വേര്‍ഷനില്‍, വലതുവശത്തെ വിന്റോയില്‍ ലഭിക്കുന്നത് യൂണീക്കോഡ് മലയാളം ഫോണ്ട് അല്ല എന്നാണ്.

    ഒരു കാര്യം ചെയ്യൂ. വരമൊഴിയിലെ ഫയല്‍ മെനുവില്‍ Export to UTF8 (Unicode) എന്നൊരു ഓപ്ഷനുണ്ട്. ടൈപ്പുചെയ്തുകഴിഞ്ഞ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. അപോള്‍ പുതിയൊരു വിന്റോ തുറന്ന്, അജിത് ടൈപ്പു ചെയ്ത ടെക്സ്റ്റ് മുഴുവന്‍ മലയാളത്തില്‍ കിട്ടും. ആ വിന്റോയില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്ത് ബ്ലോഗില്‍ പേസ്റ്റ് ചെയ്തു നോക്കു. വിശദവിവരങ്ങള്‍ക്ക് ഈ അദ്ധ്യായം നോക്കുക. ശരിയായാല്‍ തിരികെ ഇവിടെ എത്തി ഒരു കമന്റ് ഇടാന്‍ മറക്കരുത് !

  8. partha 20 April 2009 at 16:30  

    In my blog "Young and Old" in the various columns in the tool bar I don't see anything. They are empty boxes. But if I click on some of them I am able to use them, except when there is a drop down menu, where I cannoy choose an option, a I cannot see it. same thing happens in my g-mail page also. This is not a problem related to Aadhyaakshari, But I am desperately seeking help from any quarter. In both cases I am using the Google transliterator gadget. Will a different layout or some such thing help?

  9. Appu Adyakshari 21 April 2009 at 07:51  

    Partha,

    Which version of windows and which web browser are you using? Is it Internet Explorer? Can you try to open the pages in Mozilla Fire fox? If you don't have this browser installed in your system, it is available for free download. Or you can check for updates of your existing web browser online and update it.

  10. how sweet 1 May 2009 at 08:47  

    agrigrater ennalthannu ,enikku malayalathil eshuthan kashiyunnilla

  11. taiba 3 July 2009 at 10:49  

    dear appu....ente randu postukal nan post chythappol same pagil vannilla....same pagil varan enthu cheyyanam

  12. Appu Adyakshari 3 July 2009 at 11:08  

    തയ്ബാ,

    താങ്കളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യൂ.
    ഡാഷ്ബോര്‍ഡിലെ സെറ്റിംഗ് ടാ‍ബിലെ ഫോര്‍മാറ്റ് എന്ന ടാബ് എടുക്കൂ. ആദ്യ വരിയില്‍ Show - 7 posts in front page എന്നെഴുതൂ. ഏഴിനു പകരം ഇപ്പോള്‍ ഒന്ന് എന്നാവും അവിടെ ഉണ്ടാവുക. ശരിയല്ലേ.

    സെറ്റിംഗ് സേവ് ചെയ്യാന്‍ മറക്കരുത്.

  13. taiba 14 July 2009 at 00:14  

    നന്ദി അപ്പു..

  14. പാട്ടോളി, Paattoli 16 October 2009 at 06:03  

    ചെങായീ.....
    റ്റൈറ്റിൽ ശെരിയായി മലയാലം വരുന്നില്ല
    ഹെല്പണം....

  15. skcmalayalam admin 29 December 2009 at 05:48  

    appuvetta,.. ente blogile main pagele postukalude ennam kuraykkunnath enganeyanu? blog load cheyyunna samayam kooduthalaanu,.. athukonda,..ella thavaneyum marupadi thannu sahayikkunnathinu very,..very thanks,...tto

  16. Appu Adyakshari 29 December 2009 at 17:26  

    ശ്രീജിത്ത്‌, ഈ ബ്ലോഗിലെ 'ബ്ലോഗ്‌ സെറ്റിങ്ങുകള്‍" എന്ന അദ്ധ്യായം വായിച്ചു നൊക്കൂ. ഉത്തരം അവിടെ ഉണ്ട് - ഫോര്‍മാറ്റ്‌ സെറ്റിങ്ങുകള്‍ എന്ന തലക്കെട്ടിനു താഴെ.

  17. skcmalayalam admin 30 December 2009 at 04:38  

    thanks appuvetta,...

  18. Unknown 21 April 2010 at 13:48  

    i have created one blog and two three posts and published the same. but, unable to find the same appeared in which aggregator. Some how, by mistake two posts were appeared somewhere and i got comments also. but, now need to publish new posts. but where ? in which aggregator. pl help

  19. Appu Adyakshari 21 April 2010 at 14:04  

    നന്ദു, നന്ദു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് ആഗ്രിഗേറ്ററുകളിൽ അല്ല, നന്ദുവിന്റെ ബ്ലോഗിൽ തന്നെയാണ്. ആഗ്രിഗേറ്ററിന്റെ ജോലി ഒരോ ദിവസവും പബ്ലിഷാകുന്ന പോസ്റ്റുകളെ തേടിപ്പിടിച്ച് ഒരു സ്ഥലത്തു കാണിക്കുക എന്നതാണ്. സാധാരണഗതിയിൽ ഇത് സ്വയം നടന്നുകൊള്ളുന്ന ഒരു പരിപാടിയാണ്. ആഗ്രിഗേറ്ററുകളിൽ ചില ബ്ലോഗുകളിലെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാതെ വരുമ്പോഴാണ് നമ്മൾ അവിടെ അത് ചേർക്കേണ്ടിവരുന്നത്. അതൊക്കെ പിന്നീട്, താങ്കൾ ആദ്യം പോസ്റ്റുകൾ സ്വന്തം ബ്ലോഗിൽ പബ്ലിഷ് ചെയ്യൂ..

    ആഗ്രിഗേറ്ററുകൾ ഏതൊക്കെയാണെന്നും അവിടെ (ആവശ്യമെങ്കിൽ) ബ്ലോഗ് ചേർക്കുന്നതെങ്ങനെ എന്നും ഈ ബ്ലോഗിലെ മറ്റു ചാപ്റ്ററുകളിൽ ഉണ്ട്. വലതുവശത്തെ സൈഡ്ബാറിലെ ലിങ്കുകൾ ഒന്നു നോക്കൂ

  20. SUJAHUDDEEN M.K 11 July 2010 at 11:36  

    ഞാന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ തലക്കെട്ട്‌ മാത്രമേ കാണിക്കുന്നുള്ളൂ, ഫോട്ടോകളും ടെസ്റ്റുകളും പേജില്‍ വരുന്നില്ല , പോസ്റ്റ്‌ options ക്ലിക്ക് ചെയ്തപ്പോള്‍ സമയം കാണിക്കുന്നില്ല, എന്ത് ചെയ്യണം ?

  21. Appu Adyakshari 11 July 2010 at 11:57  

    സുജാഹുദീന്റെ ബ്ലോഗില്‍ വയനാട്ടില്‍ നിന്നും ഒരു ദൃശ്യം എന്ന തലക്കെട്ട്‌ അല്ലാതെ ഒന്നും ഇല്ലല്ലോ. ടെക്സ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്തത് ഇതേ പോസ്റ്റു തന്നെ ആണെന്ന് ഉറപ്പാണോ? വംശനാശം വന്ന കുറെ സാധനങ്ങള്‍ എന്ന പോസ്റ്റില്‍ മാത്രമേ എന്തെങ്കിലും മാറ്റര്‍ ഉള്ളതായി ഗൂഗിള്‍ റീടറും കാനിക്കുന്നുള്ളൂ

  22. SUJAHUDDEEN M.K 11 July 2010 at 12:07  

    ഒരു ഫോട്ടോ ആണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത്, ടെക്സ്റ്റ്‌ പോസ്റ്റ്‌ ചെയ്തപ്പോളും ബ്ലോഗില്‍ തലക്കെട്ട്‌ മാത്രമേ കാണിക്കുന്നുള്ളൂ. മുമ്പ് പോസ്റ്റ്‌ ചെയ്തതിനോന്നും ഈ പ്രശ്നം ഇല്ലായിരുന്നു

  23. G U P S Muzhakkunnu 9 October 2010 at 20:19  

    മുഴക്കുന്ന് ജി യു പി എസ് ഇത് ഒരു സ്ക്കൂളിന്റെ ബ്ലോഗാണ്.
    ഈ ബ്ലോഗ് തുറക്കുമ്പോള്‍ത്തന്നെ സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങളെഴുതിയ ഒരു പേജ് വരുത്താന്‍ സാധിക്കുമോ ?

  24. Appu Adyakshari 10 October 2010 at 06:38  

    ബ്ലോഗുകളുടെ ഡിഫോൾട്ട്‌ സെറ്റിംഗ്‌, ഏറ്റവും പുതിയ പോസ്റ്റ്‌ ബ്ലോഗ്‌ തുറക്കുമ്പോൾ തന്നെ കാണിക്കുക എന്നതാണ്‌. അതുകൊണ്ട്‌ സ്കൂളിനെപ്പറ്റിയുള്ള വിവരണങ്ങൾ നൽകിയിരിക്കുന്ന ഒരു പേജ്‌ ബ്ലോഗ്‌ തുറക്കുമ്പോൾ തന്നെ പ്രത്യക്ഷപ്പെടണം എന്നുണ്ടെങ്കിൽ, അതിനു ഒരു അൽപം വളഞ്ഞ വഴി സ്വീകരിക്കേണ്ടതുണ്ട്‌. ആദ്യം സ്കൂളിനെപ്പറ്റി ഒരു പേജ്‌ തയ്യാറാക്കുക. ഇതു പബ്ലിഷ്‌ ചെയ്യുക. അതിനു ശേഷം, ഓരോ പുതിയ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തുകഴിയുമ്പോഴും, എഡിറ്റ്‌ പോസ്റ്റ്‌ സെക്ഷനിൽ പോയി, സ്കൂളിനെപ്പറ്റിയുള്ള പേജ്‌ എഡിറ്റ്‌ മോഡിൽ തുറന്നിട്ട്‌, പോസ്റ്റ്‌ ഓപ്ഷനിൽ ആ പോസ്റ്റിന്റെ തീയതി, പുതുക്കുക എന്നിട്ട്‌ വീണ്ടും പബ്ലിഷ്‌ ചെയ്യുക. അതായത്‌, ഏതു പുതിയ പോസ്റ്റ്‌ പ്രസിധീകരിച്ചു കഴിയുമ്പോഴും, അതിനേക്കാൾ ഒരു മിനിറ്റെങ്കിലും പിന്നിൽ സ്കൂളിനെപ്പറ്റിയുള്ള പേജ്‌ റീപബ്ലിഷ്‌ ചെയ്യുക. ഇപ്രകാരം സ്കൂൾ വിവരങ്ങൾ അടങ്ങിയ പേജ്‌ തന്നെ എപ്പൊഴും ആദ്യ പേജായി തുറക്കുന്ന രീതിയിൽ നിലനിർത്തുവാൻ സാധിക്കും. ഇതിനായി വേറെ ഓട്ടോമാറ്റിക്‌ വഴികളൊന്നും എന്റെ അറിവിൽ ഇല്ല.

  25. G U P S Muzhakkunnu 10 October 2010 at 08:59  

    വളരെ നന്ദി

  26. Unknown 10 October 2010 at 09:47  

    GUPS ന് ഇത്ര വളഞ്ഞ വഴി വേണോ? സ്കൂളിനെ പറ്റി എന്നൊരു പേജ് ഉണ്ടാക്കിയാല്‍ പോരേ. ആ ബ്ലോഗില്‍ പേജുകള്‍ ഒന്നും ഉണ്ടാക്കിയതായി കാണുന്നുമില്ല.

  27. Appu Adyakshari 10 October 2010 at 09:50  

    സുകുമാരേട്ടാ, ഇവിടെ സംശയം അതല്ല. എപ്പോള്‍ ബ്ലോഗ്‌ തുറന്നാലും ആ പേജൂ വായനക്കാരന്‍ ആദ്യം കാണണം. ഹോം പേജ് ഉണ്ടാക്കിയാല്‍ ഇത് സാധിക്കുമോ?

  28. G U P S Muzhakkunnu 10 October 2010 at 12:43  

    സുകുമാരേട്ടാ
    ജി യു പി എസ് മുഴക്കുന്ന് ബ്ലോഗിന്റെ വലത് ഭാഗത്തായി Gups Muzhakkunnu എന്നൊരു പേജുണ്ട്. അതില്‍ സ്‌ക്കൂളിന്റെ വിവരവുമുണ്ട്.

  29. T.R.GEORGE 25 October 2010 at 05:17  

    സർ,
    എന്റെ ബ്ലൊഗിന്റെ new postൽ title കാണാനില്ല.എന്തു ചെയ്യണം?

  30. Appu Adyakshari 25 October 2010 at 06:36  

    ജോർജ്ജ്, ബ്ലോഗിൽ ലോഗിൻ ചെയ്ത് ഡാഷ്‌ബോർഡിൽ നിന്നും സെറ്റിംഗ്സ് സെലക്റ്റ് ചെയ്യുക. അവിടെനിന്ന് ഫോർമാറ്റിങ് എന്ന റ്റാബ് സെലക്റ്റ് ചെയ്യുക. ആ പേജിലുള്ള ഓപ്‌ഷനുകളിൽ Show Title field എന്നൊരു ഓപ്ഷനു നേരെ ഇപ്പോൾ No എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതു മാറ്റി Yes എന്നു സെറ്റ് ചെയ്യുക. പേജ് സേവ് ചെയ്യാൻ മറക്കേണ്ടാ...... പ്രശ്നം മാറിയല്ലോ അല്ലേ ?

  31. T.R.GEORGE 27 October 2010 at 06:27  

    മാറി.നന്ദി.

  32. ഷഫീക് കരുവ൬൪ 17 January 2011 at 13:13  

    ബ്ലോഗ് രജിസട൪ ചയ്തതിനുശേഷം തിരയുബോള് കാണുനനില എ൯തു ചെയണം

  33. Appu Adyakshari 17 January 2011 at 13:17  

    എവിടെ തിരയുമ്പോള്‍ കാണുന്നില്ല എന്നാണ് ? ഗുഗിളിലോ? അത് ഉടനെ സംഭവിക്കില്ല. ആദ്യം താന്കള്‍ പോസ്റ്റുകള്‍ എഴുതൂ. എന്നിട്ട അതിനെ അഗ്രിഗേറ്റരുകളില്‍ വരുത്തൂ. അതൊക്കെ കഴിഞ്ഞു ഗൂഗിളില്‍ നോക്കിയാല്‍ മതി.

  34. MK ERSHAD 19 February 2011 at 01:05  

    ഒരു ദിവസം കൊണ്ട് ഇതെല്ലാം പഠിപ്പിച്ച സാറെ
    ur very very briliant

  35. harjithsurjith 23 February 2011 at 21:51  

    engineyaanu oru blog neekam cheyyuka?
    How can I remove my blog permenantly?

  36. Appu Adyakshari 24 February 2011 at 06:50  

    ബ്ലോഗ് സെറ്റിംഗുകൾ എന്ന സെക്ഷനിൽ ബേസിക് സെറ്റിംഗുകളിൽ ആദ്യത്തെ ഓപ്ഷൻ നോക്കൂ. അതിലുണ്ട് ഡിലീറ്റ് ബ്ലോഗ് . ഇത് സെലക്റ്റ് ചെയ്ത് വേണ്ട കാര്യങ്ങൾ ചെയ്യുക. താങ്കളുടെ ബ്ലോഗ് ഡിലീറ്റ് ചെയ്യപ്പെടും.

  37. ഷാഹുല്‍ കടവത്ത്‌ 14 March 2011 at 21:48  

    sir,

    njan oru thudakka kaarana
    orupadu samsayangalundu

    1.html code enganeya ente blogil
    set cheyyuka

    2.mattullavarude postinu comments idumbol malayalathil ezhuthan kazhiyunnilla

    3.bloginte home page engane set cheyyum(athayathu ellam malayalathilakan enthucheyyanam

    dayavayi sahayikyoo

  38. Appu Adyakshari 15 March 2011 at 06:37  

    സാഹുൽ, താങ്കൾ ചോദിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഈ ബ്ലൊഗിലെ വിവിധ അധ്യായങ്ങളിൽ ഉണ്ട്. ക്ഷമാപൂർവം അതൊക്കെ വായിച്ചുനോക്കു. html code സെറ്റ് ചെയ്യുക എന്നത് എന്താണെന്നു മനസ്സിലായില്ല. html gadget ആണോ ഉദ്ദേശിച്ചത്? അതിന്റെ അദ്ധ്യായം നൊക്കൂ. കമന്റു ബോക്സിൽ മലയാളം എഴുതുവാൻ സാധിക്കുന്നില്ലെങ്കിൽ അതു താങ്കൾ ഉപയോഗിക്കുൻന്ന ഇൻപുട്ട് മെതേഡിന്റെ കുഴപ്പമാണ്. വിവിധ രീതികൾ ഉള്ളത് പരീക്ഷിച്ചു നോക്കൂ. അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിക്കൂ. ബ്ലോഗിന്റെ ഹോം പേജ് എന്നു പറയുന്നത് സാധാരണഗതിയിൽ അവസാനം എഴുതി പബ്ലിസ് ചെയ്ത പോസ്റ്റാണ്. അതല്ലാതെ ഒരു ഹോം പേജ് വേണമെങ്കിൽ പേജുകൾ ഉണ്ടാക്കിയെടുക്കാം. സ്വതന്ത്ര പേജുകൾ എന്ന അദ്ധ്യായം നോക്കൂ

  39. .Aarzoo 29 May 2011 at 16:31  

    അപ്പു മാഷെ ഞാന്‍ ബ്ലോഗിന് വേണ്ടി templatukal ദൌന്ലോടെ ചെഊമ്ബൊല് ചില സൈറ്റുകള്‍

    Download the 64-bit (x64) version: Download the 32-bit (x86) version:



    ഏന്നിങ്ങനെ ചോദിക്കുന്നു ഞാന്‍ ഏതു വെര്‍ഷന്‍ ആണ് ഏടുക്കേണ്ടത് ?

    അത് പോലെ ഏന്റെ കമ്പ്യൂട്ടര്‍ ന്റെ ip അഡ്രസ്സ് ഏങ്ങനെയാണ് കണ്ടുപിടിക്കുക

    www.eantelokam.blogspot.com

  40. Appu Adyakshari 30 May 2011 at 08:58  

    അർഷാദിന്റെ ബ്ലോഗ് വായിക്കുന്ന എല്ലാവർക്കും / അല്ലെങ്കിൽ അവരുപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ 64 ബിറ്റ് കം‌പാറ്റിബിൾ അല്ലെങ്കിലോ? അതുകൊണ്ട് 32 ഡൌൺലൊഡ് ചെയ്യുന്നതല്ലേ നല്ലത്?

  41. സുമേഷ്‌ വി ഗണപതിയാട് 8 June 2011 at 13:52  

    എന്റെ പോസ്റ്റില്‍ മറ്റൊരാള്‍ എഴുതിയ കമന്റിനു മറുപടി എഴുതി പോസ്റ്റ്‌ ചെയ്യാന്‍ കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത്‌ എന്ന് പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു

  42. Appu Adyakshari 8 June 2011 at 13:57  

    സുമേഷ്, താങ്കളുടെ ബ്ലോഗുകൾ രണ്ടും ഞാൻ നോക്കി. അതിൽ കമന്റ് ഫോമിനു യാതൊരു തകരാറും കാണുന്നില്ലല്ലോ?

  43. സുമേഷ്‌ വി ഗണപതിയാട് 8 June 2011 at 14:43  

    വീണ്ടും ശ്രമിച്ചു നോക്കി പോസ്റ്റ്‌ ചെയ്യുമ്പോള്‍ sign in വിന്റോ തുറന്നു വരുന്നു sign in ചെയ്തു വീണ്ടും പോസ്റ്റ്‌ ചെയ്യുമ്പോള്‍ വീണ്ടും പഴയത് പോലെത്തന്നെ വരുന്നു

  44. Santhosh Nair 11 October 2011 at 10:40  

    what to do to upload a post as PowerPoint presentation? Is it possible..? If so please advise me how to do it. Aadyakshari has been so helpful for me to set my blog http://kalathattu.blogspot.com/
    Thank you

  45. Appu Adyakshari 11 October 2011 at 13:20  

    സന്തോഷ്, പവർപോയിന്റ് പ്രസന്റേഷൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കാനാവില്ല.

  46. Appu Adyakshari 11 October 2011 at 13:24  

    സന്തോഷിനു മറ്റൊരു രീതി പരീക്ഷിക്കാവുന്നതാണ്. ഗൂഗിൾ ഡോക്കുമെന്റിൽ ഒരു പ്രസന്റേഷൻ ഉണ്ടാക്കുക. അതു പബ്ലിഷ് ചെയ്തുകഴിഞ്ഞാൽ, ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കിട്ടും. അവിടെ നിന്ന് ലഭിക്കുന്ന എച്.ടി.എം.എൽ കോഡ് ബ്ലോഗിൽ പബ്ലിഷ് ചെയ്താൽ മതിയല്ലോ.

  47. Santhosh Nair 5 November 2011 at 14:25  

    Thank you appu. And How to create a google document? Please tell me that also. I am not very good on this. Thank you
    Santhosh Nair

  48. അരുണ്‍ദേവ് (Arundev) 9 November 2011 at 23:21  

    ഗുരുവേ നമഃ

    താങ്കളുടെ നിർദ്ദേശങ്ങൾ എന്നെപ്പോലെ ഒരു തുടക്കക്കാരനു വളരെയധികം സഹായകരമാണു.. ഒരു ഗുരു കുട്ടിക്കു നാവിൽ ആദ്യാക്ഷരം എഴുതുന്നതു പോലെ താങ്കൾ നിരവധി ആളുകൾക്കു ബ്ലൊഗിന്റീ ആദ്യാക്ഷരികൾ പകർന്നു നല്കിയിരിക്കുന്നു.. ഒരായിരം നന്ദി..

    ഒരു സംശയം കൂടി ചോദിച്ചു കൊള്ളട്ടെ.. ഞാൻ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന തൂലികാനാമം വേറെ ആർക്കെങ്കിലും ഉണ്ടോ എന്നറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  49. അരുണ്‍ദേവ് (Arundev) 9 November 2011 at 23:21  

    ഗുരുവേ നമഃ

    താങ്കളുടെ നിർദ്ദേശങ്ങൾ എന്നെപ്പോലെ ഒരു തുടക്കക്കാരനു വളരെയധികം സഹായകരമാണു.. ഒരു ഗുരു കുട്ടിക്കു നാവിൽ ആദ്യാക്ഷരം എഴുതുന്നതു പോലെ താങ്കൾ നിരവധി ആളുകൾക്കു ബ്ലൊഗിന്റീ ആദ്യാക്ഷരികൾ പകർന്നു നല്കിയിരിക്കുന്നു.. ഒരായിരം നന്ദി..

    ഒരു സംശയം കൂടി ചോദിച്ചു കൊള്ളട്ടെ.. ഞാൻ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന തൂലികാനാമം വേറെ ആർക്കെങ്കിലും ഉണ്ടോ എന്നറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ?

  50. Appu Adyakshari 10 November 2011 at 07:14  

    എഴുത്തുണ്ണീ, "ഗുരുവിന്റെ" അനുഗ്രഹങ്ങഹങ്ങൾ നേരുന്നു :-)

    എഴുത്തുണ്ണി എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കാം എന്നല്ലാതെ തൂലികാ നാമങ്ങൾ സേർച് ചെയ്യാൻ നിലവിൽ ബ്ലോഗറിൽ മറ്റു മാർഗങ്ങൾ ഇല്ല. ഗൂഗിൾ സേർച്ചിൽ ഈ പേരു കാണുന്നതുമില്ല.. അതുകൊണ്ട് നിലവിൽ ഈ പേരു ഇല്ല എന്ന് അനുമാനിക്കാം.

  51. Kishor Krishna 15 December 2011 at 11:24  
    This comment has been removed by the author.
  52. Kishor Krishna 15 December 2011 at 11:25  

    Your Blog is really helpful for the biginners :)

  53. Blessy 17 December 2011 at 09:45  

    How can I publish the blogs, I have written earlier..Those are not new,but still wants to be published....It is only letting me to publish the latest one.....not the old one...Is there any way for doing so?

  54. Appu Adyakshari 17 December 2011 at 19:45  

    Blessy, click on the "edit" button near any post in Draft mode (which is your old post) and go to edit mode. You can see the publish post button in the edit view. click on publish button. that is it!

  55. RRK 4 March 2012 at 18:44  

    sir,how can we upload a word document or a scanned document with out any change ? I tried to download a document with columns using image download but lost all columns.

  56. Appu Adyakshari 5 March 2012 at 07:16  

    വേഡ് ഡോക്കുമെന്റ് ബ്ലോഗിൽ നേരിട്ട് പബ്ലിഷ് ചെയ്യാനാവില്ല. സ്കാൻ ചെയ്ത ഇമേജ് പി.ഡി.എഫ് ആയി പബ്ലിഷ് ചെയ്യാം. ഒരു പിഡിഎഫ് ഡോക്കുമെന്റ് പബ്ലിഷ് ചെയ്യുന്നതെങ്ങനെ എന്ന അദ്ധ്യായം വായിച്ചു നോക്കൂ.

  57. Anonymous 7 April 2012 at 17:25  

    ഞാൻ എന്റെ ബ്ലോഗിൽ 2 പുതിയ പേജുകൾ കൂടി ചേർത്തു. അദ്ധ്യായത്തിൽ പറഞ്ഞപ്പോലെ പുതുതായി പോസ്റ്റുകൾ new post വഴി ചേർത്തപ്പോൾ അത് main page ൽ മാത്രം പോസ്റ്റ് ആകുന്നു. പുതുതായി ചേർത്ത പേജിലേക്ക് പോസ്റ്റ് ചെയ്യാനുള്ള വഴികൾ innovationworld.rasin@gmail.com എന്ന മെയിലിലേക്ക് send ചെയ്യാമോ.

  58. Adarshjayankulathil 19 October 2012 at 12:46  

    sir, i cant post on my own blog. what to do sir? please help me sir. my next article is ready for publishing now. but it is no possible to post.
    please give me any contact number for asking these type of questions.
    my email address is " adarshjayan@gmail.com" please mail me

  59. Appu Adyakshari 20 October 2012 at 10:55  

    ആദർശ്, ഇങ്ങനെ മാത്രം എഴുതിയാൽ എന്തുകൊണ്ടാണ് പോസ്റ്റ് പബ്ലിഷ് ചെയ്യാൻ സാധിക്കാത്തത് എന്നു പറയാനാവുന്നില്ല. ആദ്യാക്ഷരിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ചെയ്തുവോ? എന്നിട്ടും പോസ്റ്റ് പബ്ലിഷ് ആകുന്നില്ലെങ്കിൽ മറ്റെന്തോ പ്രശ്നം ഉണ്ടല്ലോ. താങ്കൾക്ക് ഒരു ബ്ലോഗ് ഉണ്ടെന്ന് പ്രൊഫൈലിൽ നോക്കിയിട്ട് കാണുന്നില്ല. ബ്ലോഗ് ഉണ്ടാക്കിയിരുന്നോ?

  60. jasid.prince 11 December 2012 at 13:00  

    എങ്ങനെ ബ്ലോഗിനെ കോപ്പിയടിയില്‍ നിന്ന് രക്ഷിക്കാം

  61. jasid.prince 11 December 2012 at 13:05  

    എങ്ങനെ ബ്ലോഗിനെ കോപ്പിയടിയില്‍ നിന്ന് രക്ഷിക്കാം?

  62. Appu Adyakshari 11 December 2012 at 15:21  

    ജസിദ്, ബ്ലോഗിലെ കണ്ടന്റ് കോപ്പിയടിക്കാതെ സൂക്ഷിക്കാൻ നല്ല മാർഗങ്ങൾ ഒന്നുമില്ല. താൽക്കാലികമായി ചെയ്യാവുന്ന ഒരു ചെറിയ എച്.ടി.എം.എൽ വിദ്യ മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുന്ന സൗകര്യം ഇല്ലാതാക്കാം എന്നതാണ്. പക്ഷേ ഇത് പ്രവർത്തനരഹിതമാക്കാൻ ഒരല്പം പ്രൊഗ്രാമിംഗ് പരിചയമുള്ളവർക്ക് സാധിക്കും. വിശദവിവരങ്ങൾ ഷാജി മുള്ളൂക്കാരന്റെ ഈപോസ്റ്റിൽ വായിക്കാം.

  63. Hashida Hydros 19 December 2013 at 12:32  

    first of all thank you for your valuable help..
    and i cant register my blog in jalakam...please help me..

  64. SHAMSUDHEEN KARINGAPPRA 28 April 2014 at 13:16  

    ബ്ലോഗിൽ ഓരോ വിഷയത്തെ പറ്റിയും ഓരോ പേജ് ലും പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല . എല്ലാ പോസ്റ്റുകളും ഹോം പേജിൽ മാത്രം വരുന്നു ?

  65. Appu Adyakshari 29 April 2014 at 07:33  

    ഷംസുദീൻ, ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ഓരോ പോസ്റ്റുകളും ഹോം പേജിൽ തന്നെയാണ് വരുന്നത്. ഏറ്റവും പുതിയ പുതിയ പോസ്റ്റുകൾ ഹോം പേജിലും അതിനു തൊട്ടുമുമ്പുള്ളവ ആർക്കൈവ്സിലും പോകും. അതിൽ പുതുമയൊന്നുമില്ല. ബ്ലോഗിലെ സ്വതന്ത്രപേജുകൾ എന്നു പറയുന്നത് ഈ സിസ്റ്റവുമായി ബന്ധമില്ലാത്ത പേജുകളാണ്

  66. Unknown 23 March 2016 at 17:35  

    postil heading malayalathil ezhuthan pattunnillalo

  67. ജീവിത യാഥാർഥ്യങ്ങൾ 25 March 2020 at 21:08  

    പുതിയതായി ഫോള്ളോവെർസ് ആഡ് ചെയുന്നത് എങ്ങനെ.. മറ്റുള്ളവരുടെ ബ്ലോഗ് കാണാൻ സാധിക്കുന്നത് എങ്ങനെ

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP