നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലാക്കാം
>> 15.12.08
ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യാക്ഷരിയുടെ “ഒരു ബ്ലോഗ് തുടങ്ങാം” എന്ന അദ്ധ്യായത്തിന്റെ ഒരു അപ്‌ഡേറ്റ് ആണ്. അതായത്, 2008 ജൂണില്‍ ആ അദ്ധ്യായം പ്രസിദ്ധീകരിക്കുമ്പോള്‍ ബ്ലോഗറില്‍ ലഭ്യമല്ലാതിരുന്ന ഒരു സൌകര്യം വിശദീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ബ്ലോഗറില്‍ അടുത്തയിടെ കൊണ്ടുവന്ന ഒരു മാറ്റമാണ് ബ്ലോഗിന്റെ എല്ലാഭാഗങ്ങളും അതിന്റെ ഉപയോക്താവ് തെരഞ്ഞെടുക്കുന്ന ഒരു ഭാഷയില്‍ കാണിക്കുക എന്നത്. ഒരു ബ്ലോഗ് പുതിയതായി സൃഷിക്കുന്ന ഭാഗം മുതല്‍, ഡാഷ്‌ബോര്‍ഡ്, അതിലെ സെറ്റിംഗുകള്‍, ലിങ്കുകള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ആ ബ്ലോഗുമായി ബന്ധപ്പെടുന്ന സകല നിര്‍ദ്ദേശങ്ങളും അതാതു ഭാഷകളില്‍ തന്നെ കാണിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇപ്പോള്‍ മലയാളത്തിലും ഇപ്രകാരം ബ്ലോഗറിന്റെ എല്ലാ ഭാഗങ്ങളും കാണീക്കുവാനുള്ള സൌകര്യമാണ് ലഭ്യമായിരിക്കുന്നത്.
മറൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്ലോഗര്‍ഭാഷ എന്ന സെറ്റിഗും നമ്മള്‍ ബ്ലോഗില്‍ എഴുതുന്ന ഭാഷയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ബ്ലോഗറിലെ വിവരങ്ങള്‍, ലിങ്കുകള്‍ തുടങ്ങിയവ നമ്മുടെ കമ്പ്യൂട്ടറില്‍ ഏതു ഭാഷയില്‍ ആവണം ഡിസ്പ്ലേ ചെയ്യേണ്ടത് എന്ന് മാത്രമാണ് ഇവിടെ ഭാഷ എന്നത് കൊണ്ട് ഉദേശിക്കുന്നത്. ആദ്യാക്ഷരിയിലെ വിവരങ്ങള്‍ എല്ലാം ഇംഗ്ലീഷ് ഭാഷയില്‍ സെറ്റ് ചെയ്യുമ്പോള്‍ കാണുന വിധം ആണ് എഴുതിയിരിക്കുന്നത്. വായനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.
ആദ്യാക്ഷരിയുടെ ആദ്യപാഠങ്ങളിലെ സ്ക്രീന്‍ ഷോട്ടുകളെല്ലാം ഇംഗ്ലീഷില്‍ ആണല്ലോ ഉള്ളത്. ഇപ്പോള്‍ ആ സ്ക്രീനുകളെല്ലാം തന്നെ മലയാളത്തില്‍ കാണിക്കുവാനുള്ള സംവിധാനം ലഭ്യമാണ്. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.
1. ബ്ലോഗര്‍ ലോഗിന്‍പേജ് മലയാളത്തില്‍:
നമ്മുടെ വെബ് ബ്രൌസറിന്റെ അഡ്രസ് ഫീല്‍ഡില്‍ www.blogger.com എന്ന അഡ്രസ് ടൈപ്പുചെയ്താണല്ലോ സാധാരണയായി നാം ബ്ലോഗര്‍ ലോഗിന്‍ പേജില്‍ എത്തുന്നത്. ഈ പേജില്‍ നിന്നു തന്നെ മലയാളത്തിലേക്ക് നാം കാണുന്ന സ്ക്രീന്‍ മാറ്റാവുന്നതാണ്. അതിനായി ലോഗിന്‍ പേജിന്റെ മുകളറ്റത്തെ വലതുമൂലയില്‍ കാണുന്ന Language എന്ന ലിങ്കിനോടോപ്പം കാണുന്ന ഭാഷകളുടെ ലിസ്റ്റിലെ ആരോയില്‍ ക്ലിക്ക് ചെയ്യൂ. ഇപ്പോള്‍ ഒരു ലിസ്റ്റ് തുറക്കപ്പെടും. അതില്‍ നിന്ന് മലയാളം സെലക്ട് ചെയ്യാം. അതോടുകൂടി ബ്ലോഗര്‍ ലോഗിന്‍ പേജ് മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നു. പേജിലെ എല്ലാ ലിങ്കുകളുടെ നിര്‍ദ്ദേശങ്ങളും മലയാളത്തില്‍ തന്നെ. താഴെക്കാണുന്ന ചിത്രത്തില്‍ ഇതു കാണാം.
2. ഡാഷ്‌ബോര്‍ഡ് മലയാളത്തില്‍
ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ അടുത്തതായി എത്തുന്നത് ഡാഷ്‌ബോര്‍ഡില്‍ ആണല്ലോ. ഇവിടെയും ഭാഷ (Language) മാറ്റുവാനുള്ള ഒരു ലിസ്റ്റ് മുകളില്‍ വലതുമൂലയില്‍ കാണാം. അതിലെ ആരോയില്‍ ക്ലിക്ക് ചെയ്യൂ.
ലിസ്റ്റില്‍ നിന്നും മലയാളം സെലക്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഡാഷ് ബോര്‍ഡും പൂര്‍ണ്ണമായും മലയാളത്തിലായി മാറും. ഇത്രയും നാള്‍ ഇംഗ്ലീഷില്‍ പരിചിതമായിരുന്ന ലിങ്കുകളുടെ മലയാളം തലക്കെട്ട് ആരംഭത്തില്‍ അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇഷ്ടമാവാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ ഭാഷ തെരഞ്ഞെടുക്കല്‍ പഴയതുപോലെ ഇംഗ്ലീഷ് ആക്കി മാറ്റാവുന്നതാണ്.
മലയാളത്തിലെ ഡാഷ്‌ബോര്‍ഡ് താഴെയുള്ള ചിത്രത്തില്‍.
3. വായനക്കാര്‍ക്കും നിങ്ങളുടെ ബ്ലോഗിലെ ലിങ്കുകള്‍ മലയാളത്തില്‍ ദൃശ്യമാവാന്‍:
ഇതുവരെ പറഞ്ഞ രണ്ടു സെറ്റിംഗുകളും നിങ്ങളുടെ കമ്പ്യൂട്ടറില്‍ മേല്‍പ്പറഞ്ഞ സ്ക്രീനുകള്‍ മലയാളത്തില്‍ കാണിക്കുവാനുള്ള വിദ്യയാണ്. ഇനി, നിങ്ങളുടെ ബ്ലോഗ് വായനക്കാരെ മലയാളത്തില്‍ തന്നെ കാണിക്കണം എന്നിരിക്കട്ടെ. ഉദാഹരണത്തിന് Post a comment എന്നതിനുപകരം ഒരു അഭിപ്രായം രേഖപ്പെടുത്തൂ, Posted by എന്നതിനു പകരം പ്രസിദ്ധീകരിച്ചത് എന്നും മലയാളത്തില്‍ തന്നെ ലിങ്ക് ആയാലോ?
അതിനുള്ളവഴി ബ്ലോഗിന്റെ സെറ്റിംഗുകളില്‍, ഫോര്‍മാറ്റിംഗ് എന്നടാഗില്‍ ഭാഷ മലയാളമായി സെറ്റ് ചെയ്യുക എന്നതാണ്. അതിനായി ഡാഷ്‌ബോര്‍ഡിലേക്ക് പോകൂ. അവിടെ Settings (മലയാളത്തില്‍ - ക്രമീകരണങ്ങള്‍) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന സ്ക്രീനില്‍, Formatting (മലയാളത്തില്‍ - ഫോര്‍മാറ്റ് ചെയ്യല്‍) എന്ന ടാഗ് സെലക്റ്റ് ചെയ്യുക. അവിടെ Language (മലയാളത്തില്‍ - ഭാഷ) എന്ന സെറ്റിംഗില്‍ മലയാളം എന്ന് സെറ്റ് ചെയ്യൂ.
ഇനി പേജിന്റെ ഏറ്റവും താഴെയുള്ള Save settings (മലയാളം - ക്രമീകരണങ്ങള്‍ സംരക്ഷിക്കൂ) എന്ന ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലായിക്കഴിഞ്ഞൂ. ഇപ്രകാരമുള്ള ഒരു ബ്ലോഗിലെ കമന്റ് രേഖപ്പെടുത്തുവാനുള്ള സ്ഥലം എങ്ങനെയായിരിക്കുമെന്ന് നോക്കൂ.
4. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റെറേഷന്‍ ഒഴിവാക്കാന്‍:
ഇത്രയും സെറ്റിംഗുകള്‍ ചെയ്തുകഴിയ്യുമ്പോഴേക്ക് ബ്ലോഗര്‍ സ്വയം മറ്റൊരു സെറ്റിംഗ് നമ്മുടെ പുതിയ പോസ്റ്റുകള്‍ എഡിറ്റുചെയ്യുവാനുള്ള പേജിലേക്ക് കൊണ്ടുവരും. ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ ബാറാണത്. അതായത്, കീമാന്‍ ഉപയോഗിക്കാതെ തന്നെ മംഗ്ലീഷില്‍ എഴുതി മലയാളം വാക്കുകള്‍ എഴുതുവാനുള്ള ഗൂഗിള്‍ സംവിധാനം (ഇതേപ്പറ്റിയുള്ള വിശദമായ വിവരണം ഈ ബ്ലോഗിലെ മലയാളത്തില്‍ എഴുതാം എന്ന അദ്ധ്യായത്തില്‍ ഉണ്ട്. ഇത് ഒരു ഉപകാരത്തേക്കാളേറെ ബ്ലോഗ് എഡിറ്റ് പേജില്‍ ഒരു ഉപദ്രവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഇതുപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ എളുപ്പമാണെങ്കിലും, തിരുത്തലുകള്‍ വരുത്തുവാന്‍ ആ വാക്ക് മുഴുവനായി മാറ്റേണ്ടതായി വരും എന്നതുതന്നെ. ഇതിന്റെ ടൂള്‍ ബാര്‍ എവിടെയാണെന്ന് താഴെക്കാണുന്ന ചിത്രത്തില്‍ ഉണ്ട്.
ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് അ” എന്നെഴുതിയിരിക്കുന്നത് കണ്ടുവോ? അതാണ് ട്രാന്‍സ്ലിറ്ററേഷന്‍ ടൂള്‍. ഈ ബട്ടണ്‍ അമര്‍ന്നിരിക്കുന്ന പൊസിഷനില്‍ നിങ്ങള്‍ എഴുതുന്ന മംഗ്ലീഷ് വാക്കിന് അനുയോജ്യമായ മലയാളം വാക്ക് കിട്ടും. (ഇതോടോപ്പം മറ്റ് ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, കന്നട, തെലുഗ്, തമിഴ് എന്നിവയും എഴുതുവാനുള്ള സംവിധാനം ഇവിടെത്തന്നെയുണ്ട് - ആവശ്യാനുസരണം മാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുനിന്ന് ഇവ തെരഞ്ഞെടുത്താല്‍ മാത്രം മതി)
ഈ സെറ്റിംഗ് ഒഴിവാക്കാനുള്ള രണ്ടുവഴികള്‍ ഇനി പറയുന്നു.
1. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സൌകര്യം പൂര്‍ണമായും ഒഴിവാക്കാന്‍, ഡാഹ്സ്‌ബോര്‍ഡിലെ Settings(ക്രമീകരണങ്ങള്‍) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയതായി കിട്ടുന്ന പേജില്‍, Basic (അടിസ്ഥാനം) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആ പേജില്‍ താഴെയായി Global settings (ആഗോള ക്രമീകരണങ്ങള്‍) എന്നൊരു ലിങ്ക് കാണാം. അവിടെ “Enable Transliteration (ട്രാന്‍സ്‌ലിറ്ററേഷന്‍ പ്രാപ്തമാക്കണോ) എന്നൊരു ചോദ്യം കാണാം. അതിനു നേരെ അപ്രാപ്തമാക്കൂ (Disable) എന്നു സെറ്റ് ചെയ്തിട്ട് Save settings (ക്രമീകരണങ്ങള്‍ സംരക്ഷിക്കൂ) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
2. തല്‍കാലത്തേക്ക് ഗൂഗിള്‍ ട്രാന്‍സ്‌ലിടറേഷന്‍ ഒഴിവാക്കിയാല്‍ മതിയെങ്കില്‍ Ctrl, G എന്നീ കീകള്‍ (കീബോര്‍ഡില്‍) ഒരുമിച്ച് അമര്‍ത്തുക. ഇപ്പോള്‍, മേല്‍ക്കാണിച്ച ടൂള്‍ ബാറിലെ “അ” എന്ന അക്ഷരം അമര്‍ന്നിരിക്കാത്തരീതിയില്‍ ആ ബട്ടണ്‍ പ്രത്യക്ഷമാവും. ഇപ്പോള്‍ നിങ്ങള്‍ ടൈപ്പുചെയ്യുന്ന അക്ഷരങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ പ്രത്യക്ഷമാകും - മലയാളമായി മാറുകയില്ല. ഇപ്പോള്‍ കീമാന്‍ ഉപയോഗിച്ച് മലയാളത്തില്‍ എഴുതാവുന്നതാണ്.
5. ചില പേജുകള്‍ മലയാളത്തില്‍ :
പ്രൊഫൈല്‍ പേജ്
പേജ് ലേഔട്ട്
ഒരു പ്രശ്നം: ഈയിടെ മറുമൊഴി ഗ്രൂപ്പില്‍ നിന്നും ഒരു പ്രശ്നം അറിയിച്ചിരുന്നു. മുകളില്‍ വിവരിച്ചതുപോലെ ബ്ലോഗ് ഡാഷ്‌ബോര്‍ഡിലും, ബ്ലോഗ് ഫോര്‍മാറ്റിംഗ് സെറ്റിംഗുകളിലും ബ്ലോഗിന്റെ ഭാഷ “മലയാളം“ എന്നു സെറ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ നിന്നുള്ള കമന്റുകള്‍ മറുമൊഴിയില്‍ കാണാന്‍ സാധിക്കില്ല എന്നാണ് അറിഞ്ഞത്. ലിങ്ക് ഇവിടെ
മറ്റൊരു പ്രശ്നം, ബ്ലോഗിന്റെ ഭാഷ ഈഅധ്യായത്തില്‍ പറയുന്നത് പോലെ മലയാളം എന്ന് മാറ്റി കഴിഞ്ഞാല്‍ Followers Gadget ചേര്‍ക്കുവാന്‍ സാധിക്കില്ല. അതിനാല്‍ ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തുകൊണ്ട് ഈ ഗാഡ്ജെറ്റ് ചേര്‍ക്കുക. പിന്നീട് ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യാം.
26 അഭിപ്രായങ്ങള്‍:
dear sir,
blog header,profie page enniva engane malayalathil akkam...?
രഘുനാഥ്, ഈ പോസ്റ്റില്‍ പറഞ്ഞതുപോലെ ഡാഷ്‌ബോര്‍ഡ് മലയാളത്തില്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ പ്രൊഫൈലും, അത് എഡിറ്റുചെയ്യാനുള്ള പേജും എല്ലാം മലയാളത്തില്‍ തന്നെയാണല്ലോ വരുന്നത്. പിന്നെന്താണ് സംശയം?
നന്ദി
Thanks...I did it now itself.
പ്രിയ അപ്പൂ,
ഒരു സംശയം - ഇംഗ്ലീഷിലുള്ള follower-നു അനുയായികള്‍ എന്ന് തര്‍ജ്ജമ ചെയ്യാമോ? കാരണം, follower എന്ന് പറയുമ്പോള്‍ ആ ബ്ലോഗ് പിന്തുടര്‍ന്ന് വായിക്കുന്നു എന്നല്ലാതെ, ആ ബ്ലോഗറുടെ അനുയായി എന്നര്‍ത്ഥം വരുന്നുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
എന്തുചെയ്യാം ബി.എസേ..!!
ഈ വാക്കുകള്‍ തര്‍ജ്ജമ ചെയ്തവര്‍ നമ്മളല്ലല്ലോ ഗൂഗിളിലെ ജീവനക്കാരല്ലേ. അവര്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമെന്നു തോന്നിയ ഒരു വാക്ക് അവിടെ ചേര്‍ത്തു. അല്ലെങ്കിലും, ഇംഗ്ലീഷിലെ ഇത്തരം വാക്കുകള്‍ക്ക് തത്തുല്യമായ മലയാളം വാക്കുകള്‍ ഇല്ലാത്തിടത്തോളം കാലം ഈ ഭാഷാപരിഷ്കരണം “ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും” എന്നപോലെ ഇരിക്കുകയേഉള്ളൂ എന്നു തോന്നുന്നു..
Dear sir
Dash board malayalathil akkiyittum mangleesh varunnilla.Thankalude profile pagile SHIBU ennu malayalayhil engane ezhuthi...?
Prashanam enthennu manassilakunnilla.
prreghunath@gmail.com
ടെമ്പ്ലേറ്റ് മലയാളത്തിലാക്കിയതോടെ മറുമൊഴികളില്‍ കമന്റ് വരാതായി. മറുമൊഴി ഗ്രൂപ്പ്മായി ബന്ധപ്പെട്ടപ്പോള്‍ തിരികെ ഇംഗ്ലീഷ് ആക്കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും അതു പ്രകാരം വീണ്ടും മറുമൊഴിയില്‍ കമന്റുകള്‍ വരാനും തുടങ്ങി.
പോസ്റ്റ് ഇവിടെ
ഈ പ്രശ്നത്തിനു മറുമൊഴി പരിഹാരം കാണും എന്നു കരുതാം.
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ ബാറാണത്. അതായത്, കീമാന്‍ ഉപയോഗിക്കാതെ തന്നെ മംഗ്ലീഷില്‍ എഴുതി മലയാളം വാക്കുകള്‍ എഴുതുവാനുള്ള ഗൂഗിള്‍ സംവിധാനം (ഇതേപ്പറ്റിയുള്ള വിശദമായ വിവരണം ഈ ബ്ലോഗിലെ മലയാളത്തില്‍ എഴുതാം എന്ന അദ്ധ്യായത്തില്‍ ഉണ്ട്. ഇത് ഒരു ഉപകാരത്തേക്കാളേറെ ബ്ലോഗ് എഡിറ്റ് പേജില്‍ ഒരു ഉപദ്രവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഇതുപയോഗിച്ച് ടൈപ്പുചെയ്യുവാന്‍ എളുപ്പമാണെങ്കിലും, തിരുത്തലുകള്‍ വരുത്തുവാന്‍ ആ വാക്ക് മുഴുവനായി മാറ്റേണ്ടതായി വരും എന്നതുതന്നെ.
ഇപ്പോഴും അങ്ങിനെ തെന്നെയാണോ?
അക്ഷയ്, ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എപ്പോഴും ഇങ്ങനെതന്നെ. ഇത് ഒരു പോരായ്മയല്ല, ആ രീതിയിലുള്ള പ്രോഗ്രാമുകള്‍ ഒരു വാക്കു പൂര്‍ണ്ണമായിട്ടാണ് കണക്കിലെടുക്കുന്നതും തര്‍ജ്ജമ ചെയ്യുന്നതും എന്നതുതന്നെ കാരണം. ബ്ലോഗില്‍ എഴുതുന്നതിന് ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല. പക്ഷേ ഒരിക്കല്‍ കീമാന്‍ ഉപയോഗിചു ശീലിച്ചാല്‍ അതുതന്നെ നല്ലത് എന്നു നമുക്ക് അനുഭവത്തില്‍ അറിയാം എന്നുമാത്രം
ഹായ്,
എന്റെ ബ്ലോഗ് ഞാന്മാലയാളി.ബ്ലോഗ്സ്പോട്ട്.കോം,
മലയാളസിനിമ.ബ്ലോഗ്സ്പോട്ട്.കോം എന്നിവ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരുനിമിഷം ബ്ലോഗ് കാണിക്കും.ഉടന്‍ തന്നെ സൈറ്റ് മാറി വേറെ സൈറ്റ് വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഷേര്‍ഷയുടെ ബ്ലോഗുകളുടെ യു.ആര്‍.എല്‍ ഇംഗ്ലീഷില്‍ ഇങ്ങോട്ടൊന്നു കോപ്പി പേസ്റ്റ് ചെയ്തേ നോക്കട്ടെ.
thank u sir,
how to give the comment in malayalam ?
ചേച്ചിപ്പെണ്ണേ !!
കമന്റ് മലയാളത്തില്‍ എഴുതുവാന്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ കീമാന്‍, വരമൊഴി, ഇവയിലേതെങ്കിലുമൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറൂകളായ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ മുതലായവ ഉപയോഗിക്കാം. ഈ ബ്ലോഗിലെ “മലയാളത്തില്‍ എഴുതാം” എന്ന അദ്ധ്യായം ഒന്നു നോക്കൂ
ഈ പോസ്റ്റില്‍ എനിക്ക് ശരിക്കും ഉപകരമായത്,ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ സൌകര്യം add ചെയ്യാന്‍ പറ്റി എന്നുള്ളതാണു,ഞാന്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ വെബ്സൈറ്റില്‍ ടൈപ്പ് ചെയ്തു പേസ്റ്റ് ചെയ്യുകായിരുന്നു ഇതുവരെ.
വരമൊഴിയേക്കാളും എനിക്ക് ഇതാണ് സൌകര്യം,നന്ദി ..അപ്പുവേട്ടാ
paranja prakaaram krameekaranathil bhaasha malayalathi aakki pakshe kamandsukal eppozhum malayalathi thanne sahayikkamo?
ശ്രീവാത്സവ് ഇതുവരെ കീമാനും വരമൊഴിയുമൊന്നും ഇൻസ്റ്റാൾ ചെയ്തില്ലേ? (മംഗ്ലീഷിൽ എഴുതിയിരിക്കുന്നതുകൊണ്ട് ചോദിച്ചതാണ്)
ഭാഷ മലയാളം എന്നു സെറ്റിംഗ് ചെയ്തു കഴിഞ്ഞ് പേജിന്റെ ഏറ്റവും താഴെയുള്ള “ക്രമീകരണങ്ങൾ സംരക്ഷീക്കൂ” Save changes ക്ലിക്ക് ചെയ്തിരുന്നോ? എന്നാൽ മാത്രമേ ഈ സെറ്റിംഗുകൾ സേവ് ആവുകയുള്ളൂ. ഒരിക്കൽകൂടി ശ്രമിച്ചു നോക്കൂ. ശരിയാവാതിരിക്കാൻ യാതൊരു വഴിയുമില്ല.
ചെങ്ങായീ....
ഇത്രയും പാഠങ്ങൾ കഴിഞപ്പോൾ
ഞാൻ ഏതാണ്ടൊക്കെയായി എന്നൊരു
തോന്നൽ.....
അഹങ്കാരം കൊണ്ടാവും അല്ലേ?
ഏതായാലും വളരെ നന്ദി !!
ഫോര്‍മാറ്റിങ് എന്ന ടാഗില്‍ മലയാളം സെറ്റ് ചെയ്തപ്പോള്‍ നവ്ബാര്‍ വഴി സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റാതായി , ഈ പ്രശ്നം എങ്ങനെ മാറ്റാം ?
ഫോര്‍മാറ്റിങ് എന്ന ടാഗില്‍ മലയാളം സെറ്റ് ചെയ്തപ്പോള്‍ നവ്ബാര്‍ വഴി സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റാതായി , ഈ പ്രശ്നം എങ്ങനെ മാറ്റാം ?
അരുണ്‍, ആദ്യമായാണ് ഇങ്ങനെയൊരു പ്രശ്നം കേള്‍ക്കുന്നത്. സാരമില്ല. ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യുവാന്‍ നാവ് ബാര്‍ തന്നെ വേണം എന്നില്ലല്ലോ. www.blogger.com എന്ന അഡ്രസ് നേരിട്ട് ടൈപ്പ് ചെയ്ത് എപ്പോള്‍ വേണമെങ്കിലും സൈന്‍ ഇന്‍ ചെയ്യാമല്ലോ.
അത് ശരിയാണ്. മാത്രമല്ല, പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലോഗര്‍ ലോഗോ കാണാം, അവിടെ ഞെക്കിയാല്‍ നേരിട്ട് ഡാഷ്ബോര്‍ഡില്‍ എത്താം, ഞാന്‍ അങ്ങനെയാണ് ചെയ്തിരുന്നത് .
നന്ദി
ഞാൻ ഒരു ബ്ലൊഗ് സ്രിഷ്ട്ടിചു പക്ഷെ അതിൽ മലയാളത്തിൽ തലക്കെട്ടു കൊഡുക്കാൻ പറ്റുന്നില്ല.
സുഹൃത്തേ അമീഗോ, താങ്കളുടെ ബ്ലോഗിൽ തലക്കെട്ടിൽ മലയാളം എഴുതാൻ പറ്റാത്തത് എന്തുകൊണ്ടാണെന്ന് ഈ ഒരു ചോദ്യം കൊണ്ടുമാത്രം പറയാൻ കഴിയില്ല. താങ്കൾ എങ്ങനെയാണ് (കീമാൻ, ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ, കോപ്പി, പേസ്റ്റ്??) തലക്കെട്ടിൽ മലയാളം എഴുതാൻ ശ്രമിച്ചത്? എന്തായിരുന്നു അപ്പോൾ പ്രശ്നം? ഇതൊക്കെ പറയൂ.. താങ്കളുടെ ബ്ലോഗ് പ്രൊഫൈലും കാണുന്നില്ലല്ലോ.
ഷാഫീ, താങ്കൾ ഈ ബ്ലോഗിന്റെ വലതുവശത്തെ സൈഡ്ബാറിലെ ലിങ്കകൾ ഒന്നു നോക്കിയിരുന്നുവെങ്കിൽ ചോദിച്ച രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങളുള്ള അദ്ധ്യായങ്ങളിലേക്കുള്ള ലിങ്ക് അവിടെ കാണാൻ സാധിക്കുമായിരുന്നല്ലോ ! ഒന്നു നോക്കൂ
Post a Comment