മലയാളം ഫോണ്ടുകള്‍

>> 1.5.08

അജ്ഞലി ഓള്‍ഡ് ലിപി ഫോണ്ടിനെപ്പറ്റി നാം വിശദമായി ആദ്യ അദ്ധ്യായങ്ങളില്‍ സംസാരിച്ചു. ഇതല്ലാതെ നിലവില്‍ ഉപയോഗത്തിലിരിക്കുന്നതും, പലര്‍ക്കും അറിഞ്ഞുകൂടാത്തതുമായ ഫോണ്ടുകളെ പരിചയപ്പെടുത്തുന്നു, സെബിന്‍ തന്റെ ഈ ലേഖനത്തിലൂടെ.


വിശദമായ വായനയ്ക്ക് സമയമില്ലാത്തവർക്കായി മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്കുകൾ:

അഞ്ജലി ഓൾഡ് ലിപി
കാർത്തിക (ഇത് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)

രചന, മീര
(ചില്ല് പ്രശ്നം പരിഹരിച്ച വേർഷൻ 11-ഫെബ്രുവരി-2010)

തൂലിക
രഘുമലയാളം സാൻസ്


ഇവ ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ Windows/Fonts ഫോൾഡറിൽ സേവ് ചെയ്യുക.



മലയാളം യൂണീകോഡ് ഫോണ്ടുകള്‍
സെബിന്‍ ഏബ്രഹാം ജേക്കബ്


ഫോണ്ടുകളെ കുറിച്ചു് സംശയം ചോദിച്ചാല്‍ പറഞ്ഞുതരാനുള്ള സാങ്കേതിക ധാരണകളൊന്നും എനിക്കില്ലാത്തതിനാല്‍ അതിന് സിബു, കെവിന്‍, കൈപ്പള്ളി, സന്തോഷ് പിള്ള, പെരിങ്ങോടന്‍, ഉമേഷ്, റാല്‍മിനോവ്, അനിവര്‍ അരവിന്ദ്, സുറുമ സുരേഷ്, ഹിരണ്‍, സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍, ഹുസൈന്‍, ബൈജു തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധന്മാരെ തേടിപ്പിടിച്ചുകൊള്ളുക.അജയ് ലാല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോഫ്റ്റിന്റെ തൂലിക യൂണിക്കോഡ് (പുതിയ ലിപി), തൂലിക ട്രഡീഷണല്‍ യൂണിക്കോഡ് (പഴയ ലിപി) എന്നിവ ഈ സൈറ്റില്‍ ലഭ്യം.


ഝാന്‍സി റാണി എന്നും മറ്റും എഴുതാനുപയോഗിക്കുന്ന 'ഝ' എന്ന അക്ഷരം സൂപ്പര്‍ സോഫ്റ്റിന്റെ ഒരു ഫോണ്ടിലും കാണില്ല. ഈ പ്രശ്നം മൂലം കേരളകൗമുദിയും മറ്റും 'ഝ' പ്രയോഗിക്കേണ്ടിടത്ത് 'ത്സ' എന്ന് തെറ്റായി എഴുതുന്നത് കാണാം. മറ്റു പല
അനോമലികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്.കെവിനും സിജിയും ചേര്‍ന്നു് വികസിപ്പിച്ച അഞ്ജലി ഓള്‍ഡ് ലിപി, കയ്യക്ഷര സ്വഭാവമുള്ള കറുമ്പി എന്നിവ.


മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മലയാളം ഫോണ്ടാണു് അഞ്ജലി.പ്രിന്റ് ചെയ്യുമ്പോള്‍ 'ഴ' എന്ന അക്ഷരവും വള്ളിയും മറ്റും പതിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യൂണിക്കോഡ് 5.1 പ്രകാരം നിലവില്‍ വന്ന ആണവ ചില്ല് പ്രദര്‍ശിപ്പിക്കുന്ന നിലവിലുള്ള ഏക ഫോണ്ടാണിതു്. മറ്റു് ഫോണ്ടുകളെല്ലാം വ്യഞ്ജനം + വിരാമം + സീറോവിഡ്ത്ത് ജോയിനര്‍ എന്ന യൂണിക്കോഡ് 5.0 വരെയുള്ള സീക്വന്‍സിലാണു് ചില്ലു പ്രദര്‍ശിപ്പിക്കുന്നതു്. ബാക്‍വേഡ് കമ്പാറ്റിബിലിറ്റി ഉള്ളതിനാല്‍ അഞ്ജലിയില്‍ പഴയ രീതിയിലും ചില്ലു കാണാം.ചില കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തുന്ന ഇക്വേഷനു് ഫോണ്ടനുസരിച്ചു് മാറ്റം ശ്രദ്ധിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു് അഞ്ജലി ഉപയോഗിക്കുമ്പോള്‍ (മ+പ)=മ്പ. ഇതാണു് ശരിയായ സന്ധിയെന്നു് എനിക്കു് തോന്നുന്നു. അതേ സമയം നിളയിലും തൂലികയിലും‍ (ന+പ) ആണു് കോമ്പിനേഷന്‍


രചന അക്ഷരവേദി വികസിപ്പിച്ച രചന ഫോണ്ടാണു് അഞ്ജലി കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാള ബ്ലോഗര്‍മാര്‍ തുടക്കത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്ടു്. പരമ്പരാഗത ലിപിയാണു് രചനയും പിന്തുടരുന്നതു്. നേരത്തെ ഓപ്പണ്‍ടൈപ്പ്, ട്രൂടൈപ്പ് എന്നിങ്ങനെ രണ്ടു വേര്‍ഷനുകള്‍ ഡൌണ്‍ലോഡിങ്ങിനായി നല്‍കിയിരുന്നതില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടു്. ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസോ ഗ്നൂ ലിനക്‍സോ ഏതായാലും രചനയുടെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ മതിയാവും. ലിങ്ക് അടുത്ത ഖണ്ഡികയിലുണ്ടു്


ഗ്നൂ ലിനക്‍സ് ഉപയോക്താക്കള്‍ക്കു് വേണ്ടി തുടക്കത്തില്‍ വികസിപ്പിച്ചതും വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നതുമായ പ്രിന്റിങ്ങിനു് പറ്റിയ മനോഹരമായ പരമ്പരാഗത ഫോണ്ടാണു് മീര. നിലവില്‍ മാതൃഭൂമി, മംഗളം ദിനപത്രങ്ങള്‍ അവയുടെ വെബ്ബ് എഡീഷനില്‍ ഉപയോഗിക്കുന്നതു് മീരയാണു്. രചന, മീര എന്നിവയുടെ version 04, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാകിനു് വേണ്ടി ആര്‍.കെ. ജോഷി വികസിപ്പിച്ചതും പിന്നീടു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുകാര്‍ മെച്ചപ്പെടുത്തിയതുമായ രഘുമലയാളം (പുതിയലിപി) version 02, സുറുമ ഫോണ്ടു് എന്നിവ ഇവിടെ ലഭിക്കും. ഈ
ഫോണ്ടുകളെല്ലാം വിവിധ ഗ്നൂ ലിനക്‍സ് വിതരണങ്ങളില്‍ ഉപയോഗിക്കാം. ഹുസൈന്‍ സാറാണു് പ്രധാന ഡവലപ്പര്‍.


ഹിരണ്‍ വികസിപ്പിച്ച ദ്യുതി ഫോണ്ടു് ഇവിടെ. മലയാളം ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സോഫ്റ്റ്വെയര്‍ റിലീസുകള്‍ ഇവിടെ. ഫോണ്ടുകളും അതേയിടത്തുനിന്നു് ലഭിക്കും.അഞ്ജലിയുമായി താരതമ്യം ചെയ്യുമ്പോള്‍ മീരയ്ക്കു് വലിപ്പം വളരെ കുറവാണെന്നു് പരാതി വന്നിരുന്നു. ഇതു് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നുണ്ടു്. ഗ്നൂ ലിനക്‍സില്‍ കാര്‍ക്കോടകന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സുറുമ പാച്ച് ഇവിടെ. ആണവ ചില്ലുള്ള മലയാളമെഴുത്തു് ഗ്നൂ ലിനക്സില്‍ വായിക്കുന്നതിനായി ഏവൂരാന്‍ രഘുമലയാളം ഫോണ്ടിനെ അല്‍പ്പം വ്യത്യാസപ്പെടുത്തി ഇവിടെ ഇട്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.


ആണവചില്ലുകളെ പിടിച്ചു് പഴയ മട്ടിലുള്ള ചില്ലാക്കി മാറ്റുന്നതിനുള്ള ഗ്രീസ്മങ്കി സ്ക്രിപ്റ്റ് നിഷാന്‍ നസീര്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഡിസ്കഷന്‍ ഗ്രൂപ്പിലേക്കു്അയച്ച ഇ-മെയിലില്‍ നല്‍കിയിരിക്കുന്നു. നേരിട്ടുള്ള ലിങ്ക് ഇവിടെ. ഫയര്‍ഫോക്സ് ആഡ് ഓണും ഒപ്പം നല്‍കിയിട്ടുണ്ടു്. ലിങ്ക് ഇവിടെ.തലക്കെട്ടെഴുത്തിനായി പോസ്റ്ററെഴുത്തിനോടു് സമാനമായ അക്ഷരങ്ങളോടെ ആര്‍ദ്രം എന്ന ഫോണ്ടും തയ്യാറായി വരുന്നു. രചന ഹുസൈന്‍, ഹിരണ്‍ വേണുഗോപാലന്‍, രവി സംഘമിത്ര എന്നിവരാണു് സംഘത്തിലെ അംഗങ്ങള്‍


സി-ഡിറ്റിന്റെ ക്ലിക്ക് കേരളം എന്ന സൈറ്റില്‍ നിന്നു നാലെണ്ണം - നിള 01, നിള 02, നിള 03, നിള 04മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശമുള്ള കാര്‍ത്തിക യൂണിക്കോഡ് ഫോണ്ട് വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്ക് 2 മുതല്‍ക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒപ്പം ലഭ്യമാണു്. വിതരണാവകാശം മൈക്രോസോഫ്റ്റിനു് മാത്രമാണു്. ഇതു കൂടാതെ ഏരിയല്‍ യൂണിക്കോഡ് മിക്ക വിന്‍ഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളിലും കാണുന്നതാണ്. എന്നാല്‍ പല അക്ഷരങ്ങളും ശരിയായി ഡിസ് പ്ലേ ചെയ്യാന്‍ ഈ ഫോണ്ട് കൊള്ളില്ല. അതിനാല്‍ ഫോണ്ടു് ഒഴിവാക്കുക


സി-ഡാകിന്റെ ഐ.എസ്.എം ലോക്ക് ഉപയോഗിച്ചാണു് കേരളത്തിലെ ഒട്ടുമുക്കാലും ഡിടിപി സെന്ററുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചു് മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരുന്നതു്. അതേ ഫോണ്ടുകള്‍ ഡിസൈനില്‍ മാറ്റമൊന്നും വരുത്താതെ
യൂണിക്കോഡ് ഫോണ്ടുകളാക്കി കണ്‍വേര്‍ട്ട് ചെയ്തതു് കേന്ദ്രസര്‍ക്കാരിന്റെവാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സൌജന്യഡൌണ്‍ലോഡിനായി നല്‍കിയിട്ടുണ്ടു്. ജിസ്റ്റ് സീരീസില്‍ പെട്ട 50 ഫോണ്ടുകള്‍, ഇളങ്കോസീരീസില്‍​പെട്ട 50 ഫോണ്ടുകള്‍, ഐ.എം.ആര്‍.സിയുടെ 50-ലേറെ ഫോണ്ടുകള്‍ എന്നിവയാണിവ.

ML-*.ttf,
ML-TT*.ttf തുടങ്ങിയ ഫോണ്ടുകള്‍ അതേപടി ML-OT*.ttf ആയി ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. മൂന്നു് സിപ് ഫയലുകളിലായാണു് ഇത്രയും ഫോണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നതു്. ലിങ്കു് ഇവിടെ.ടെക്നോളജി ഡെവലപ്.മെന്റ് ഫോര്‍ ഇന്ത്യന്‍ ലാങ്വേജസിന്റെ ജനമലയാളം ഫോണ്ട് ഈ സൈറ്റില്‍ ലഭ്യം. തമിഴ് സോഫ്റ്റ് വെയറായ കമ്പനൊപ്പം ലഭിക്കുന്ന അക്ഷര്‍ യൂണിക്കോഡ്.

ഫ്രീസോഫ്റ്റ് വെയറുകാരുടെ ഹോസ്റ്റിംഗ് ഇടമായ സാവന്നയില്‍ ലഭ്യമായ ഫ്രീസെരീഫില്‍ പെട്ട ഫോണ്ടുകളിലേക്കുള്ള ലിങ്ക്. ഇവ ലിനക്സ് / യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയാണു്.ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്-വെയര്‍ കോണ്‍ട്രിബ്യൂഷന്‍ ഗ്രൂപ്പ് നല്‍കുന്ന കേളി.ഹോമി ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് വികസിപ്പിച്ച സമ്യക്, സമ്യക് മലയാളം, സമ്യക് സാന്‍സ് മലയാളം എന്നീ ഫോണ്ടുകള്‍. ഇവയില്‍ സമ്യക് പ്രധാന ഇന്ത്യന്‍ ഭാഷകളെല്ലാം അടങ്ങുന്ന മള്‍ട്ടി ലിങ്വല്‍ ഫോണ്ടാണ്. മറ്റു രണ്ട് ഫോണ്ടുകളും മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം അടങ്ങുന്ന ബൈങ്വല്‍ ആണ്.


സണ്‍ മൈക്രോസിസ്റ്റത്തിന്റെ കോപ്പിറൈറ്റഡ് ഫോണ്ടുകളായ സരസ്വതി നോര്‍മല്‍, സരസ്വതി ബോള്‍‍‍‍‍ഡ് എന്നിവയുടെ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല.ആകൃതി അടക്കം 14 ഫോണ്ടുകളുടെ സംഘാതം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗുകാരുടെ വെബ് സൈറ്റില്‍ നിന്നും


എല്‍മാര്‍ വികസിപ്പിച്ച ഇന്തോളജിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സ്വതന്ത്ര സോഫ്റ്റ്വെയറായ ഇന്ദോലിപിയുടെ കൂടെ മലയാളം പുതിയ ലിപി, പഴയ ലിപി എന്നിവയ്ക്കായി രണ്ടു ഫോണ്ടുകള്‍ ലഭ്യമാണു്. ഡൌണ്‍ലോഡ് ലിങ്ക് മാറാന്‍ സാധ്യതയുള്ളതിനാലാണു് പേജ് ലിങ്ക് തരുന്നതു്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-‍ഡാകിന്റെ രഘുമലയാളം, രഘുമലയാളം ഷിപ്പ്ഡ് എന്നീ ഫോണ്ടുകള്‍ പ്രധാനമായും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി വികസിപ്പിച്ചവയാണു്. ഇവയില്‍ രഘുമലയാളത്തിന്റെ പുതിയ വേര്‍ഷന്റെ ലിങ്കു് മുകളില്‍ ഒരു ഖണ്ഡികയില്‍ നല്‍കിയിരുന്നു. അതാണു് ഉപയോഗിക്കേണ്ടതു്.ജെറോണ്‍ ഹെല്ലിങ്മാന്റെ മെറ്റാ ഫോണ്ടിനെ ആസ്പദമാക്കി എന്‍. വി. ഷാജി വികസിപ്പിച്ച മലയാളം, മല്‍ഒടിഎഫ് എന്നീ ഫോണ്ടുകള്‍. ഇവ രണ്ടും ഒന്നു തന്നെയാണെന്ന് അനിവര്‍ അറിയിച്ചു. മുമ്പ് ഇതേസ്ഥാലത്ത് നല്‍കിയിരുന്ന ലിങ്ക് പഴയ ര്‍ഷന്റേതായിരുന്നതിനാല്‍ ഇപ്പോള്‍ പുതുക്കിയിട്ടുണ്ട്


മലയാളം റിസോഴ്സ് സെന്ററിന്റെ പാണിനി.മിക്ക ലോക ഭാഷകളിലെ അക്ഷരങ്ങളും ഉള്‍.ക്കൊള്ളിച്ച കോഡ് 2000 ല്‍ പക്ഷെ മലയാള ഭാഷയ്ക്കുള്ള സപ്പോര്‍ട്ട് പൂര്‍ണ്ണമല്ല. താമസിയാതെ ഈ പങ്കാളിത്ത ഫോണ്ടിന്റെ (ഷെയര്‍ വെയറിന് അങ്ങനെ പറയാമോ?) സ്റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നു് പ്രതീക്ഷിക്കാം


പെരിങ്ങോടന്റെ സൈറ്റില്‍ കണ്ട ചാമുണ്ടി, ചൊവ്വര, കേരളൈറ്റ്, മനോരമ, മാറ്റ്.വെബ്, പേരു തിരിയാത്ത ഒരു ഫോണ്ട്, ശ്രീ, തൂലിക എന്നിവ ഒരുമിച്ച് സിപ്പ് ഫയലായി. ഈ പോസ്റ്റില്‍ യൂണിക്കോഡ് ഫോണ്ടുകളല്ലാതെ നല്‍കിയിട്ടുള്ളത് ഈ ബാച്ച് മാത്രമാണ്. വെബ്ബില്‍ ധാരാളമായി ഉപയോഗത്തിലിരിക്കുന്നവ എന്ന നിലയിലാണ് ആസ്കി ഗണത്തില്‍ പെട്ട ഇവയുടെ ലിങ്ക് നല്‍കുന്നത്.ഇതില്‍ ഉള്‍-പ്പെടാത്ത മലയാളം യൂണിക്കോഡ് ഫോണ്ട് ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ലിങ്ക് കമന്റില്‍ നല്‍കാന്‍ അപേക്ഷ. മലയാളം കണിപ്പൊരി സംബന്ധിച്ച് സംശയം ഉള്ള പക്ഷം വരമൊഴി സംഘത്തിന്റെ യാഹൂഗ്രൂപ്പ് സഹായത്തിനുണ്ട്.


കൂടാതെ വിക്കിയയില്‍ ഒരു സമ്പൂര്‍ണ്ണ സഹായത്താള് ലഭ്യമാണ്. യൂണിക്കോഡ് ഫോണ്ടുകളുടെ ആധികാരികമായ റിസോഴ്സ് വേണമെന്നുള്ളവര്‍ക്ക് അലന്‍വുഡിന്റെ സൈറ്റ് സന്ദര്‍ശിക്കാം. വാസു ജപ്പാന്റെ ഗ്യാലറിയില്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ ശേഖരമുണ്ട്.യൂണിക്കോഡില്‍ മലയാളമെഴുതാന്‍ വരമൊഴി പോലുള്ള ട്രാന്‍സ്ലിറ്ററേഷന്‍ മാത്രമേ ഉള്ളൂ എന്ന ഒരു ധാരണ നിലനില്‍ക്കുന്നു. ഇതു് ശരിയല്ല. ഇന്‍സ്ക്രിപ്റ്റ് അടക്കം വേറെ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്.


എനിക്കു് ഏറ്റവും സൌകര്യപ്രദമായി തോന്നിയതു് റാല്‍മിനോവ് വികസിപ്പിച്ച വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. യൂണിക്കോഡ് 5.0 പ്രകാരം zwj ഉപയോഗിച്ചാണു് ഈ കീബോര്‍ഡില്‍ ചില്ലക്ഷരം വാര്‍ന്നുവീഴുക. ഇതേ ലേ-ഔട്ടില്‍ യൂണിക്കോഡ് 5.1 പ്രകാരമുള്ള ആണവ ചില്ലു വേണമെന്നുള്ളവര്‍ക്കായി അതും നല്‍കിയിട്ടുണ്ടു്. ആണവചില്ല് പഴയ ചില്ലിനു സമമാണെന്നു് യൂണിക്കോഡ് പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അല്‍പ്പകാലത്തേക്കെങ്കിലും ഡേറ്റാ ഇന്‍കണ്‍സിസ്റ്റന്‍സി ഉണ്ടാവാന്‍ തരമുണ്ടു്. ഭാവി സ്റ്റാന്റേഡുകളില്‍ ഈ പ്രശ്നം പരിഹൃതമാകുമെന്നു് പ്രതീക്ഷിക്കാം.


ഒറിജിനല്‍ പോസ്റ്റ് ഇവിടെ

15 അഭിപ്രായങ്ങള്‍:

  1. Cibu C J (സിബു) 1 June 2008 at 20:27  

    "യൂണിക്കോഡ്‌ 5.1 പ്രകാരം നിലവിൽ വന്ന ആണവ ചില്ല്‌ പ്രദർശിപ്പിക്കുന്ന നിലവിലുള്ള ഏക ഫോണ്ടാണിതു്‌[അഞ്ജലി]. മറ്റു്‌ ഫോണ്ടുകളെല്ലാം വ്യഞ്ജനം + വിരാമം + സീറോവിഡ്ത്ത്‌ ജോയിനർ എന്ന യൂണിക്കോഡ്‌ 5.0 വരെയുള്ള സീക്വൻസിലാണു്‌ ചില്ലു പ്രദർശിപ്പിക്കുന്നതു്‌."

    അഞ്ജലിപോലെ, രചന, മീര, എന്നിവയുടെ സ്വതന്ത്രചില്ലുകൾ പ്രദർശിപ്പിക്കുന്ന വെർഷനും ലഭ്യമാണ്‌. ഏവൂരാന്റെ സൈറ്റ്‌ കാണുക. അതായത്‌ ഈ ഫോണ്ടുകളെല്ലാം യുണീക്കോഡ്‌ 5.0 വരെ തുടർന്നുപോന്നിരുന്ന [വ്യഞ്ജനം, വിരാമ, zwj] എന്ന സീക്വൻസ്‌ കണ്ടാലും സ്വതന്ത്ര ചില്ലിനെ കണ്ടാലും ചില്ലുകൾ ശരിയായി കാണിക്കും.

  2. കാഡ് ഉപയോക്താവ് 8 September 2008 at 11:24  

    ഫോണ്ടിനെ കുറിച്ച് ഇവിടെ ഒരു വിജ്ഞാനകോശം തന്നെ ഉണ്ടല്ലോ..

    നന്ദി

  3. naakila 6 October 2008 at 21:20  

    hi
    I am Anish from Thrissur.
    I read ur blog it is very informative for new bloggers.
    I developed a software for typing malayalam in C# Language.
    Pls chk ths
    Thanx P.A.Anish
    http://sites.google.com/site/aksharamsoftware/

    My Poetry Blog

    www.naakila.blogspot.com

  4. അങ്കിള്‍ 7 October 2008 at 08:05  

    അനീഷിന് അഭിവാദനങ്ങള്‍. ‘അക്ഷരങ്ങള്‍’ മലയാളത്തിന്റെ ഒരു നാഴികകല്ലായി മാറട്ടേ.

  5. suhasjoseph 4 April 2009 at 12:26  

    വളരെ ഉപകാരപ്രദം,പക്ഷെ വരമൊഴിയിൽ ചില്ലക്ഷരങ്ങൾ വ്യക്തമായി കാനമെങ്കിലും യൂണികൊഡിലെക്കു മാറ്റി ഇന്റർനെറ്റ്‌ എക്സ്പ്ലൊറ റിൽ ഓപെൺ ആകുമ്പൊൾ ചില്ലുകൾകു പകരം ചതുരക്കട്ടകൾ വരുന്നു,എനി സൊലൂഷൻ ?

  6. Appu Adyakshari 4 April 2009 at 12:55  

    സുഹാസ് ജോസഫ്,

    ഇന്റര്‍നെറ്റ് എക്സ്പോളററില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് അജ്ഞലി ഓള്‍ഡ് ലിപി ആണോ സെറ്റ് ചെയ്തിരിക്കുന്നത്? ഈ ബ്ലോഗിലെ ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒരിക്കല്‍ കൂടി റണ്‍ ചെയ്തു നോക്കൂ..

  7. suhasjoseph 4 April 2009 at 22:53  

    എല്ലാം ശരിയായി. വളരെ ഉപകാരം.

  8. maria 15 September 2009 at 11:45  

    നോട്ട് പാടില്‍ കീമാന്‍ ഉപയോഗിച്ച് എഴുതുമ്പോള്‍ കൂട്ടക്ഷരങ്ങള്‍ വിഘടിച്ചാണ് വരുന്നത്..ഉദാ.മണ്ണ് എന്നത് മണ് ണ് എന്നാണ് വരുക..
    എന്താണ് ചെയ്യേണ്ടത്..
    ഇന്റര്‍നെറ്റ് എക്സ്പോളററില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് അജ്ഞലി ഓള്‍ഡ് ലിപി ആണ്‍ സെറ്റ് ചെയ്തിരിക്കുന്നത്..
    കമ്പൂഊട്ടര്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷം നോട്പാടില്‍ എഴുതിയിരുന്നവ ഇപ്പോള്‍ വായിക്കാന്‍ പറ്റുന്നില്ല..ചതുരക്കട്ടകളാണ് കാണുന്നത്..എന്താണ് പോംവഴി എന്നു പറഞ്ഞു തരാമോ..

  9. Appu Adyakshari 15 September 2009 at 13:31  

    നോട്ട്പാഡിനുപകരം വേഡ്പാഡ് ഉപയോഗിച്ചു നോക്കൂ..

  10. maria 16 September 2009 at 15:10  

    ഇപ്പോള്‍ ശരിയാകുന്നുണ്ട്..നന്ദി..
    പക്ഷെ സേവ് ചെയ്യ്തിട്ട് രീഓപണ്‍ ചെയ്യുമ്പോള്‍ പുള്ളീയും വള്ളീയും വലതു വശത്തായി കാണുകയാണ്...
    ''u r about to save document in a text only format which will remove all formatting''

    സേവ് ചെയ്യുമ്പോള്‍ മുകളില്‍ കാണിച്ചിരിക്കുന പോലെ ബൊക്സ് വരുന്നു..യെസ് കൊടുത്താല്‍ സേന്വ് ആകും..
    ഈ സിസ്റ്റം റീ‍ീന്‍സ്റ്റാള്‍ ചെയ്തതിനു ശേഷമാണ് ഇങ്ങനെ കണ്ടു തുടങ്ങിയത്..മുന്‍പ് നോട്പാഡില്‍ മലയാളം നന്നായി എഴുതുകയും സേവ് ചെയ്ത് വെക്കുകയും ചെയ്യുമായിരുന്നു..പക്ഷേ അന്നെഴുതിയതും ഇപ്പോള്‍ വായിക്കാന്‍ പറ്റുന്നില്ല..വള്ളിയും പുള്ളീയും തിരിഞ്ഞ് കാണപ്പെടുന്നു..
    ഈ എഴുതിയത് കോപി പേസ്റ്റ് ചെയ്താലും അങ്ങനെ വള്ളി വലതു വശത്തായി വരുന്നു..

    സിസ്റ്റംത്തിന്റെ പ്രോബ്ലമാണോ?

    (Install files for complex script and right-to-left languages (അപൂർവ്വമായ കേസുകളിൽ, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)..)
    ഇങ്ങനെ ച്യ്തു നോക്കിയപ്പോള്‍ റീബൂട് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്..
    എന്താണിത്..അധികം കമ്പൂട്ടര്‍ പരിജ്ഞാനമില്ലാത്ത എനിക്ക് തന്നെ റീബൂട്ട് ചെയ്യാന്‍ പറ്റുമോ?

  11. Appu Adyakshari 16 September 2009 at 19:06  

    മനുഷ്യസ്നേഹീ, കമ്പ്യൂട്ടർ റിബൂട്ട് ചെയ്യുക എന്നുവച്ചാൽ റീസ്റ്റാർട്ട് ചെയ്യുക എന്നേ അർത്ഥമള്ളൂ! അതു താങ്കൾക്ക് തീർച്ചയായും ചെയ്യാം, അല്ലേ.


    താങ്കളെന്തുകൊണ്ടാണ് വീണ്ടും നോട്ട് പാഡ് ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നത് എന്നു മനസ്സിലാവുന്നില്ല. വേഡ് പാഡ് ഉപയോഗിക്കൂ. എവിടെയായാലും മലയാളത്തിൽ എഴുതിയാൽ പോരേ

  12. Unknown 3 March 2010 at 21:33  

    ഞാ കീമാൻ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. അഞ്ജലി ഓൾഡ് ലിപി ഉപയോഗിക്കുമ്പോൾ മാത്രമേ ചില്ലുകൾ ശരിയായി പ്രദർശിപ്പിക്കുന്നുള്ളൂ. മറ്റ് ഫോണ്ടുകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോഴും അഞ്ജലിയിൽ ടൈപ്പ് ചെയ്തതിനുശേഷം മറ്റ് ഫോണ്ടുകളിലേയ്ക്ക് മാറ്റുമ്പോഴും ചില്ലുകൾക്ക് പകരം ഒരു ഇംഗ്ലീഷ് സിംബൽ (ഒരു വൃത്തത്തിനുള്ളിൽ R എന്ന അക്ഷരം)ആണ് പ്രദർശിപ്പിക്കുന്നത്. രചന, മീര, കാർത്തിക തുടങ്ങിയ എല്ലാ ഫോണ്ടിലും ഈ പ്രശ്നം കാണുന്നുണ്ട്. ശരിയായി ചില്ലുകൾ കാണിക്കുന്നതിന് എപ്രകാരമാണ് ടൈപ്പ് ചെയ്യേണ്ടത്?

  13. അപ്പു | Appu 4 March 2010 at 06:46  

    ബിജു, ബിജു ടൈപ്പു ചെയ്യുന്ന രീതികൊണ്ടോ കീമാന്റെ പ്രശ്നം കൊണ്ടോ അല്ല ചില്ലുകൾ ചതുരമായും വൃത്തത്തിനുള്ളിലെ ആർ ആയും കാണുന്നത്. ഫോണ്ട് പ്രശ്നമാണ്. ബിജുവിന്റെ സിസ്റ്റത്തിലെ വിന്റോസ് ഫോണ്ട് ഫോൾഡറിൽ ഇപ്പോൽ നിലവിലുള്ള രചനയും മീരയും ഡിലീറ്റ് ചെയ്യുക. എന്നിട്ട് ഈ പേജിന്റെ എറ്റവും മുകളിലുള്ള ലിങ്കുകളോടൊപ്പമുള്ള രചന, മീര (ഫെബ്രുവരി 11, 2010 വേർഷൻ) ഡൌൺലോഡ് ചെയ്ത് ഇസ്റ്റാൾ ചെയ്യൂ. ഇനി ടൈപ്പ് ചെയ്തുനോക്കൂ.

  14. Unknown 4 March 2010 at 18:42  

    ഷിബൂ, ഇപ്പോൾ ശരിയായി. വളരെ നന്ദി.. പുതിയ ഫോണ്ടുകൾ യൂണിക്കോഡ് 5.1 ആണോ? യൂണീക്കോഡ് 5.0 യിലുള്ള ഫോണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില്ലുകൾ ടൈപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാമോ? നന്ദി..

  15. Appu Adyakshari 4 March 2010 at 20:49  

    ബിജൂ, താങ്കള്‍ ചോദിക്കുന്ന ചോദ്യത്തിലെ പ്രശ്നം എന്താണെന്ന് ഒരു കമന്റിലൂടെ വിവരിക്കുക സാധ്യമല്ല. “ചില്ലും ചതുരവും” എന്നൊരു പോസ്റ്റ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒരല്പം ക്ഷമിക്കൂ. അപോള്‍ മനസ്സിലാകും എന്താണു പ്രശ്നം എന്ന്.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP