ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്‍

>> 15.3.09

Follow blog അഥവാ ഒരു ബ്ലോഗിനെ പിന്തുടരാം എന്ന ഗാഡ്ജറ്റ് തങ്ങളുടെ ബ്ലോഗുകളില്‍ ചേര്‍ത്തിട്ടുള്ളവര്‍, ഗൂഗിള്‍ അതില്‍ ഈ അടുത്തയിടെ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇപ്പോള്‍ ഫോളോ എ ബ്ലോഗ് എന്ന ഗാഡ്ജറ്റ് കുറേക്കൂടി വിപുലപ്പെടുത്തിയിരിക്കുന്നു. ആ മാറ്റങ്ങളെ ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ.

Google Friend Content എന്ന പുതിയ ഒരു ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയാണ് ഫോളോ എ ബ്ലോഗ് ഗാഡ്ജറ്റ് ഇനിമുതല്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ വെബ്സൈറ്റിലേക്കോ ബ്ലോഗിലേക്കോ കൂടുതല്‍ ചങ്ങാതികളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുള്ളത്. ‘അനുയായികള്‍‘ (follower) എന്ന വാക്കിനു പകരം ചങ്ങാതികള്‍ (Friends) എന്ന വാക്കിനാലാണ് ഇനിമേല്‍ നിങ്ങളുടെ ബ്ലോഗിനെ പിന്തുടരുന്നവരും അറിയപ്പെടുന്നത് എന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ.

ഈ ഗാഡ്ജറ്റിന്റെ കെട്ടിലും മട്ടിലും വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഒന്നു നോക്കാം.നിങ്ങളുടെ ബ്ലോഗിനെ പിന്തുടരുന്നവരുടെ ലിസ്റ്റിനു മുകളിലായി Follow or Sing in എന്ന രണ്ടു ലിങ്കുകള്‍ കാണാം. ഇതിലെ ഫോളോ എന്ന ലിങ്ക് പഴയ ഫോളോ ലിങ്ക് തന്നെ. ഈ ഗാഡ്ജറ്റ് ചേര്‍ത്തിട്ടുള്ള ഒരു ബ്ലോഗിനെ പുതിയതായി എത്തുന്ന ഒരു വായനക്കാരന് പിന്തുടരുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫോളോ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതില്‍ അംഗമായി ചേരാവുന്നതാണ്. ഫോളോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ ലഭിക്കും.ഇതില്‍ കാണുന്നതുപോലെ ഗൂഗിള്‍, AIM, യാഹൂ ഇവയില്‍ ഏതെങ്കിലും ഒരു അക്കൌണ്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ബ്ലോഗിനെ ഫോളോ ചെയ്യുവാനായി അംഗമാകാവുന്നതാണ്. ഇതൊന്നും അല്ലാതെ Open ID എന്ന ലിങ്ക് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ വെബ് സൈറ്റിന്റെയോ, ബ്ലോഗിന്റെയൊ URL നല്‍കിക്കൊണ്ടും ഇവിടെ അംഗമാകാവുന്നതാണ്. ഈ ഉദാഹരണത്തില്‍ ഞാന്‍ എന്റെ ഗൂഗിള്‍ അക്കൌണ്ട് (അതായത് ജി.മെയില്‍ ഐ.ഡി) ഉപയോഗിച്ചുകൊണ്ടാണ് അംഗമാകുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന വിന്റോയില്‍ Sign in ചെയ്യുവാനായുള്ള കോളങ്ങള്‍ കാണാം. അവിടെ നിങ്ങളുടെ മെയില്‍ ഐ.ഡിയും പാസ്‌വേഡും എഴുതുക. ജി.മെയില്‍ ആണെങ്കില്‍ യൂസര്‍നെയിം മാത്രം മതി. മറ്റേതെങ്കിലും മെയില്‍ ഐ.ഡിയാണ് ഉപയോഗിക്കുന്നതെങ്കില്‍ യൂസര്‍നെയിം@xxxxx.com എന്ന് പൂ‍ര്‍ണ്ണമായും എഴുതണം. ഇനി Sign in എന്ന ബട്ടണ്‍ അമര്‍ത്താം.

ഇപ്പോള്‍ പുതിയതായി ഒരു വിന്റോ ലഭിക്കുന്നതാണ്.അവിടെ രണ്ട് ഓപ്ഷനുകള്‍ കാണാം. ഈ ബ്ലോഗിനെ നിങ്ങള്‍ക്ക് പബ്ലിക്കായി (എല്ലാവരും കാണത്തക്കവിധം) ഫോളോ ചെയ്യാനാണോ താല്പര്യം അതോ പ്രൈവറ്റായി (മറ്റു വായനക്കാരറിയാതെ) ഫോളോ ചെയ്യുവാനാണോ താല്പര്യം എന്നാണ് ഇവിടെ ചോദിക്കുന്നത്. നിങ്ങളുടെ ഇഷ്ടം പോലെ അത് തീരുമാനിക്കുക. അതിനുനേരെയുള്ള ചെറിയ കള്ളിയില്‍ ക്ലിക്ക് ചെയ്തിട്ട് Follow this blog എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ആ ബ്ലോഗിലെ ചങ്ങാതിക്കൂട്ടത്തില്‍ അംഗമായിക്കഴിഞ്ഞു.

ഇതേ വിന്റോയില്‍ മറ്റുചില ഓപ്ഷനുകള്‍ കൂടി കാണാവുന്നതാണ്. Follow this blog എന്നതിനടുത്തായി കാണുന്ന More Options എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റുചില ഡിഫോള്‍ട്ട് സെറ്റിംഗുകള്‍ കാണാം. ഓര്‍ക്കുട്ട്, ഗൂഗിള്‍ എന്നിവയിലെ ചങ്ങാതികളുമായി ഈ ഫോളോ ലിസ്റ്റും കണക്റ്റ് ചെയ്യട്ടയോ എന്നാണ് ചോദ്യം. ഡിഫോള്‍ട്ടായി ആയിക്കോട്ടെ എന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്. വേണ്ടാ എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ Add/Remove എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അത് വേണ്ടെന്ന് വയ്ക്കാവുന്നതാണ്. Share my activities എന്ന മറ്റൊരു ലിങ്കുകൂടി ഇവിടെ കാണാവുന്നതാണ്. ഇത് ഡിഫോള്‍ട്ടായി ടിക് ചെയ്തിട്ടില്ല. ഇത് ടിക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മറ്റുബ്ലോഗുകളിലെ ഫ്രണ്ട്സ് കണ്ടന്റില്‍ (ഫോളോ) ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും കാണുവാന്‍ സാധിക്കും.

ഇനി ഫോളോ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അംഗത്വമെടുക്കല്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഈ ബ്ലോഗില്‍ അംഗമായതില്‍ നിങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു മെസേജ് അടുത്തതായി ലഭിക്കുന്നതാണ്.
അതോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഈ ബ്ലോഗില്‍ അംഗമാകാനുള്ള ക്ഷണം അയയ്ക്കാനുള്ള സംവിധാനവും ലഭ്യമാകും. Invite friends എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഈ ഇന്‍‌വിറ്റേഷന്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതാണ്. ഏതു ബ്ലോഗിലെ ഫോളോ ഗാഡ്ജറ്റിലും നിങ്ങള്‍ക്ക് സൈന്‍ ഇന്‍ ചെയ്തുകൊണ്ട് ഇത് സാധ്യമാക്കാവുന്നതാണ്. ഇനി ക്ലോസ് എന്ന ബട്ടണ്‍ അമര്‍ത്തി ഈ മെസേജ് അടയ്ക്കാം.


കൂടുതല്‍ ഓപ്ഷനുകള്‍:

അടുത്തതായി, ഫോളോ ബ്ലോഗ് ഗാഡ്ജറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റുകാര്യങ്ങളെന്തൊക്കെയെന്ന് ഒന്നു നോക്കാം. ഇതൊരു ഫ്രണ്ട്സ് കണ്ടന്റ് ആയതിനാല്‍ നിങ്ങളുടെ പരിചയക്കാരുടെ സൌഹൃദവലയം വിപുലപ്പെടുത്താനായി ഈ ഗാഡ്ജറ്റ് ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ ഫോളോ ചെയ്യുന്ന ഒരു ബ്ലോഗിലേക്ക് നിങ്ങളുടെ ഒരു സുഹൃത്തിന് ഒരു ക്ഷണം അയയ്ക്കണം എന്നിരിക്കട്ടെ (അദ്ദേഹം ഈ ബ്ലോഗിലെ അംഗമല്ല എന്നും കരുതുക). അതിനായി ചെയ്യേണ്ടകാര്യങ്ങള്‍ ഇനി പറയുന്നവയാണ്. ഫോളോ ഗാഡജ്റ്റില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം അത് ചെയ്യുക. ഇപ്പോള്‍ ഫോളോ ഗാഡ്ജറ്റ് കാണപ്പെടുന്നത് ഇപ്രകാരമായിരിക്കും.ഈ ലിസ്റ്റിന്റെ ഏറ്റവും താഴെയായി Invite your friends എന്നൊരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയതായി ഒരുവിന്റോ ലഭിക്കും.അവിടെ മൂന്ന് വിധത്തില്‍ ഇന്‍‌വിറ്റേഷന്‍ അയയ്ക്കുവാനുള്ള സംവിധാനം ഉണ്ട്. ഒന്നാമത്തെ ടാബില്‍ ജി മെയിലില്‍ നിന്നും ജി ചാറ്റില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ലഭിച്ചിട്ടുള്ള ചങ്ങാതികളുടെ ലിസ്റ്റാണ്. രണ്ടാമത്തെ ടാബില്‍ നിങ്ങളുടെ ഓര്‍ക്കുട്ട് സുഹൃത്തുകളുടെ ലിസ്റ്റും മൂന്നാമത്തെ ടാബില്‍ F share എന്ന പേരില്‍ മറ്റനവധി ഫ്രണ്ട്സ് സൈറ്റുകളുടെ ലിസ്റ്റുമാണ്.
ഇതില്‍ ഏതു ടാബില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഐഡികള്‍ (ഒന്നിലധികം ഒരേ സമയത്ത് ആവാം) ക്ലിക്ക് ചെയ്ത് സെലക്റ്റ് ചെയ്യുക. എന്നിട്ട് Send invitations എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഇവര്‍ക്കെല്ലാം ഒരു ഇന്‍‌വിറ്റേഷന്‍ മെസേജ് പോകും. ഇതിനു പകരം നേരിട്ട് ഇ-മെയില്‍ അഡ്രസ് വഴി ഒരാളെ ഈ ബ്ലോഗിനെ ഫോളോ ചെയ്യുവാനുള്ള ഇന്‍‌വിറ്റേഷനും അയയ്ക്കാവുന്നതാണ്. അതിനായി ഇതേ വിന്റോയുടെ വലതുവശത്ത് ഇ-മെയില്‍ വിലാസം എഴുതുവാനുള്ള കള്ളിയില്‍ നിങ്ങള്‍ക്ക് അവരുടെ ഇ-മെയില്‍ വിലാസം എഴുതുക. ഇപ്രകാരം എഴുതുന്ന വിലാസം നിങ്ങളുടെ ജി-മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ആ പേര് തനിയെ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഉദാഹരണത്തിന് എനിക്ക് ‘കുട്ടിച്ചാത്തന്‍’ എന്ന എന്റെ ഫ്രണ്ടിന് ഒരു ഇന്‍‌വിറ്റേഷന്‍ അയയ്ക്കണം എന്നിരിക്കട്ടെ. kut എന്ന് ഞാന്‍ എഴുതുവാന്‍ തുടങ്ങുമ്പോള്‍ തന്നെ ആ അക്ഷരങ്ങളുള്ള എല്ലാ കോണ്ടാക്റ്റ് പേരുകളും അവിടെ പ്രത്യക്ഷമാകും. അതില്‍ നിന്ന് വേണ്ട് അഡ്രസ് തെരഞ്ഞെടുക്കാം. ചിത്രം നോക്കൂ.താഴെയുള്ള ചെറിയ ചതുരക്കള്ളിയില്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം (വേണമെന്നുണ്ടെങ്കില്‍)എഴുതാവുന്നതുമാണ്. ഇനി Send Invitation എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ഇ-മെയില്‍ അയയ്ക്കുവാന്‍ ഉദ്ദേശിച്ച ആളിന്‍ ഈ സന്ദേശം അയച്ചുകൊടുക്കപ്പെടും.


ഫോളോബ്ലോഗ്: ഗാഡ്ജറ്റ് പരിചയപ്പെടൂ:

നിങ്ങള്‍ നിങ്ങളുടെ സ്വന്തം ബ്ലോഗിലോ നിങ്ങള്‍ ഫോളോ ചെയ്യുന്ന മറ്റൊരു ബ്ലോഗിലോ, ഫോളോ ബ്ലോഗ് സൈന്‍-ഇന്‍ ചെയ്താല്‍ ഫോളോഗാഡ്ജറ്റ് കാണപ്പെടുന്നതെങ്ങനെയാവും എന്നു നോക്കൂ.ഇപ്പോള്‍ ഈ ഗാഡ്ജറ്റില്‍ മൂന്നു ഭാഗങ്ങള്‍ കാണുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. ആദ്യത്തെ ഭാഗത്ത് നിങ്ങളുടെ സൈന്‍-ഇന്‍ ഓപ്ഷനുകളാണ്. ഇതില്‍ സെറ്റിംഗ്സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഈ പോസ്റ്റിന്റെ ആദ്യഭാഗത്ത് ചര്‍ച്ചചെയ്ത ഓപ്ഷനുകള്‍ ലഭിക്കും. രണ്ടാംഭാഗത്ത് ഈ ബ്ലോഗിനെ ഫോളോ ചെയ്യുന്ന അംഗങ്ങളുടെ ലിസ്റ്റാണ്. മൂന്നാം ഭാഗത്ത് Your friends എന്നൊരു ലിസ്റ്റാണ്. നിങ്ങളുടെ സ്വന്തം ബ്ലോഗില്‍ ഫോളോ ചെയൂന്ന എത്രപേര്‍ ഈ ബ്ലോഗില്‍ ഉണ്ടോ അവരുടെ ലിസ്റ്റ് പ്രത്യേകമായി കാണിക്കുകയാണ് ഇവിടെ. അതിലും താഴെയായി ഈ ബ്ലോഗിലേക്ക് നിങ്ങള്‍ക്ക് (ഈ ബ്ലോഗ് പരിചയമില്ലാത്ത)നിങ്ങളുടെ ചങ്ങാതികളെ ക്ഷണീക്കുവാനുള്ള Invite your friends എന്ന ടാബും കാണാം. ഒരു പുതിയ ബ്ലോഗില്‍ നല്ല്ലൊരു പോസ്റ്റ് നിങ്ങള്‍ കണ്ടെത്തുന്നു എന്നിരിക്കട്ടെ. ഉടന്‍ തന്നെ ഈ ടാബില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മറ്റുള്ളഫ്രണ്ട്സിന് ഇന്‍‌വിറ്റേഷന്‍ അയയ്ക്കാവുന്നതാണ്.

നിങ്ങള്‍ സൈന്‍-ഇന്‍ ചെയ്ത ഭാഗത്തിനു വലതുവശത്തായി രണ്ടുചെറുചതുരങ്ങള്‍ കാണാം. അവയില്‍ ക്ലിക്ക് ചെയ്യൂ. ഇപ്പോള്‍ ഈ ബ്ലോഗിലെചങ്ങാതിക്കൂട്ടത്തിന്റെ ലിസ്റ്റ് മറ്റൊരു വിന്റോയില്‍ തുറന്നുവരും. അംഗങ്ങളുടെ എണ്ണം വളരെയേറേയുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേജുകള്‍ കണ്ടേക്കാം.ഈ ലിസ്റ്റില്‍ കാണപ്പെടുന്ന ഒരാളെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയുവാന്‍ ആ പേരിനോടൊപ്പമുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും. ഉദാഹരണത്തിന് ഇവിടെ ജോ എന്ന ബ്ലോഗറുടെ ചിത്രത്തില്‍ ഒന്നു ക്ലിക്ക് ചെയ്തുനോക്കാം.ആദ്യം കാണുന്നത് About me എന്ന വിവരങ്ങളാണ്. ജോ എന്ന ബ്ലോഗര്‍ സ്വന്തം ബ്ലോഗില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളാണ് ഇവ. അതിന്റെ താഴെയായി Links എന്ന ലിസ്റ്റാണ്. ഇവിടെ ജോയുടെ ബ്ലോഗുകള്‍ ഏതൊക്കെ എന്നുകാണാം. അതിന്റെ താഴെയായി Sites I have joined എന്ന ലിസ്റ്റാണ്. ജോ ഫോളോ ചെയ്യുന്ന ബ്ലോഗുകളും സൈറ്റുകളും ഏതെല്ലാം എന്നതാണ് ഇവിടെയുള്ളത്. ആദ്യം കണ്ട About me യുടെ തൊട്ടു താഴെയായി മറ്റു രണ്ട് ഓപ്ഷനുകള്‍ കാണാം. Add as friend, Block this user എന്നിവയാണ് അവ. ഇതില്‍ ബ്ലോക്ക് ദിസ് യൂസര്‍ എന്ന ടാബ് നിങ്ങളുടെ സ്വന്തം ബ്ലോഗിലെ ഫോളോ ഗാഡ്ജറ്റില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഫോളോ ചെയ്യുന്ന ഒരാളെ ബ്ലോക്ക് ചെയ്യുവാനുള്ള സംവിധാനമാണിത്.

ഇനി ഒരാളെ ഫ്രണ്ടായി നിങ്ങള്‍ക്ക് ചേര്‍ക്കണം എന്നിരിക്കട്ടെ. അതിനായി ചെയ്യേണ്ടകാര്യങ്ങള്‍. ഉദാഹരണത്തിന് ഇവിടെ മണികണ്ഠന്‍ എന്ന യൂസറെ എനിക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ ചേര്‍ക്കണം എന്നിരിക്കട്ടെ. അതിനായി അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം Add as friend എന്ന ടാബില്‍ ക്ലിക്ക് ചെയ്യാം.ഇപ്പോള്‍ മണികണ്ഠനെ എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ ചേര്‍ക്കുവാന്‍ അദ്ദേഹത്തിന്റെ സമ്മതവും ചോദിച്ചുകൊണ്ട് ഒരു ഇന്‍‌വിറ്റേഷന്‍ അയയ്ക്കുവാനുള്ള സംവിധാനം ലഭിക്കും. ഒരു ചെറിയ മെസേജ് എഴുതുവാനുള്ള കള്ളിയും സെന്റ് എന്ന ബട്ടണും ആണത്. മണികണ്ഠന്‍ ഈ ക്ഷണം സ്വീകരിച്ചാല്‍ അദ്ദേഹത്തിന്റെ പേര് ഇനി Frieds എന്ന കൂട്ടത്തിലാവും വരുക എന്നുമാത്രം.

ഇങ്ങനെ ഒട്ടനവധി ഓപ്ഷനുകളോടുകൂടീയാണ് ഈ ഗാഡ്ജറ്റ് വിപുലപ്പെടുത്തിയിരിക്കുന്നത്. വല്ലാതെ കുഴഞ്ഞുമറിഞ്ഞ ഒരു പരിഷ്കരണം തന്നെ!! എന്നാലും കൊള്ളാം ഒരു മിനി ഓർക്കുട്ട് പോലെ.

49 അഭിപ്രായങ്ങള്‍:

 1. sakkaf vattekkad 15 March 2009 at 07:47  

  ഇപ്പോള്‍ ഫോളോ എ ബ്ലോഗ് എന്ന ഗാഡ്ജറ്റ് കുറേക്കൂടി വിപുലപ്പെടുത്തിയിരിക്കുന്നു. ആ മാറ്റങ്ങളെ വിശദമാക്കി തന്നതിന്ന് ഒരായിരം നന്ദി...

 2. ശ്രീഹരി::Sreehari 15 March 2009 at 08:30  

  ഒരു മിനി ഓര്‍കുട് എന്നു വേണമെങ്കില്‍ പറയാം. ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് നന്ദി.

  ഒരു കൂട്ടിച്ചേര്‍ക്കല്‍.

  സെടിംഗ്സില്‍ ബ്ലോഗ്ഗിന്റെ ലാംഗ്വേജ് മലയാളം എന്ന് സെലക്ട് ചെയ്തിട്ടുള്ളവര്‍ക്ക് താല്‍കാലികം ആയി ഈ വിഡ്ജറ്റ് ലഭ്യമല്ല. പഴയത് ഇപ്പോള്‍ നിലവിലും ഇല്ല.

 3. Haree | ഹരീ 15 March 2009 at 08:36  

  സംഗതിയൊക്കെ ശരിതന്നെ. പക്ഷെ, എന്റെ ബ്ലോഗില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ പിന്നെ IE-യില്‍ ബ്ലോഗുകള്‍ തുറക്കുന്നില്ല! ഇവിടെ ആ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടും പ്രതിവിധിയൊന്നും ആരും പറയുന്നില്ല. മറ്റു തേഡ് പാര്‍ട്ടി ജാവസ്ക്രിപ്റ്റുമായുള്ള പ്രശ്നമാണോ എന്നറിയാന്‍ അതൊക്കെ ഡിലീറ്റി, ഇതുമാത്രമിട്ടും പരീക്ഷിച്ചു... നോ രക്ഷ! :-( ഇനി IE-യുടെ ഏതെങ്കിലും സെറ്റിംഗ് കാരണമാണോ എന്തോ! അങ്ങിനെയാണെങ്കിലും, ഡിഫോള്‍ട്ടായി കിട്ടുന്നില്ലെങ്കില്‍ പിന്നെന്താ ചെയ്യുക! പക്ഷെ, ഫോളോവേഴ്സ് ചേര്‍ത്ത എല്ലാ ബ്ലോഗിനും ആ പ്രശ്നമില്ല താനും.
  --

 4. അപ്പു 15 March 2009 at 08:41  

  ശ്രീഹരി, കൂട്ടിച്ചേര്‍ക്കലിനു നന്ദി! ഭാഷ മലയാളം എന്നു സെലക്റ്റ് ചെയ്തവര്‍ക്ക് ഇത് ലഭ്യമല്ല എന്നെനിക്കറിയില്ലായിരുന്നു..

  ഹരീ, ഞാന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററ് മാത്രമാണ് കൂടുതലും സമയം ഉപയോഗിക്കുന്നത് (വേര്‍ഷന്‍ 7.0.5730.11CO) ഈ ഗാഡ്ജറ്റിലോ അതുള്ള ബ്ലോഗിലോ എന്തെങ്കിലും പ്രശ്നം കാണ്ടിട്ടില്ല. എന്റെ ബ്ലോഗില്‍ പഴയ ഫോളോവര്‍ ഗാഡ്ജറ്റ് ഉണ്ടായിരുന്നത് സ്വയമായി പുതിയ രീതിയിലേക്ക് മാറിയതായാണ് കണ്ടത്. ഞാന്‍ പുതിയ ഗാഡ്ജറ്റിലേക്ക് മാറിയതല്ല.

 5. അങ്കിള്‍ 15 March 2009 at 08:51  

  ഞാന്‍ ഫയര്‍ഫോക്സാണു ഉപയോയിക്കുന്നത്. ഹരിയുടെ പ്രശ്നം ഇല്ല. പഴയതാണ് ഇന്‍സ്റ്റാ‍ള്‍ ചെയ്തിരുന്നെങ്കിലും അത് സ്വയം പുതിയതായി മാറിയിരിക്കുകയാണ്.

 6. Haree | ഹരീ 15 March 2009 at 09:24  

  :-)
  വിഡ്ജറ്റ് പുതിയതിലേക്ക് സ്വയം മാറിയോ ഇല്ലയോ എന്നതല്ല പ്രശ്നം. ആദ്യവേര്‍ഷന്‍ വിഡ്ജറ്റില്‍ പ്രശ്നമില്ലായിരുന്നു, എല്ലാ ബ്രോസറുകളിലും ശരിയായി ബ്ലോഗ് കാണുമായിരുന്നു. അതു തനിയെ പുതിയതിലേക്കു മാറി. ഇപ്പോള്‍ ഫയര്‍ഫോക്സിലും, ക്രോമിലും ശരിയായി തന്നെ ബ്ലോഗും വിഡ്ജറ്റും (പുതിയ വിഡ്ജറ്റ് തന്നെ) ഡിസ്പ്ലേ ചെയ്യും. പക്ഷെ, ഐ.ഇ-യില്‍ ശരിയായി കാണിക്കില്ല, എന്നു മാത്രമല്ല സൈറ്റ് ഓപ്പണാവാതെ ക്ലോസ് ആയിപ്പോവുകയും ചെയ്യും! (അതുകൊണ്ട് ആ വിഡ്ജറ്റ് എല്ലാ ബ്ലോഗില്‍ നിന്നും ഞാന്‍ ഒഴിവാക്കി.) എല്ലാ ബ്ലോഗുകള്‍ക്കും ആ പ്രശ്നം ഇല്ല താനും, അതാണ് മനസിലാവാത്തത്.
  --

 7. രണ്‍ജിത് ചെമ്മാട്. 15 March 2009 at 11:50  

  ലേറ്റസ്റ്റ് ആക്റ്റിവിറ്റി ഓപ്ഷനെക്കുറിച്ചും
  ഇന്‍‌വിറ്റേഷനെക്കുറിച്ചും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
  നല്ല വിവരങ്ങള്‍ക്ക് നന്ദി,

 8. ഇ.എ.സജിം തട്ടത്തുമല 15 March 2009 at 19:46  

  ഷിബു മാഷ്‌,
  ലേറ്റെസ്റ്റ്‌ വിവരങ്ങൾക്കു നന്ദി!

 9. njanum ente lokavum 15 March 2009 at 20:04  

  എന്‍റെ ബ്ലോഗില്‍ ഇപ്പോള്‍ അനുയായികളെ കാണിക്കുന്നില്ല .ഗാദ്ജെട് നോക്കിയപ്പോള്‍ ഈ ഓപ്ഷന്‍ പരീക്ഷണ ഘട്ടത്തിലാണ് എല്ലാ ബ്ലോഗിലും ലഭ്യമല്ല എന്നാണ് പറയുന്നുത് .അതുകൊണ്ട് ആരൊക്കെയാണ് എന്‍റെ ബ്ലോഗ് പിന്തുടരുന്നത് എന്നറിയാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ .ഇപ്പോള്‍ ആരൊക്കെയാണ് എന്‍റെ ബ്ലോഗ് പിന്തുടരുന്നത് എന്ന് അറിയാന്‍ പറ്റുന്നില്ല .ഒരു മറുപടി തന്നാല്‍ ഉപകാരമായിരിക്കും
  സ്നേഹത്തോടെ
  സജി തോമസ്

 10. ...പകല്‍കിനാവന്‍...daYdreamEr... 15 March 2009 at 22:44  

  അപ്പു
  പലര്‍ക്കും ഈ ഓപ്ഷന്‍ de-activate ആണ്.. ഭാഷ ആംഗലേയം ആയാല്‍ പോലും.. അതൊന്നു നോക്ക്...
  ആശംസകള്‍..

 11. അപ്പു 16 March 2009 at 06:24  

  പകല്‍ക്കിനാവാ, ഞാനൊരു ടെസ്റ്റ് ബ്ലോഗില്‍ ഈ ഗാഡ്ജറ്റ് ഇന്നു പുതിയതായി ചേര്‍ത്തുനോക്കിയിട്ട് ഒരു പ്രശ്നവും കാണുന്നില്ല. ഭാഷ മലയാളം എന്നു സെറ്റ് ചെയ്യാത്ത ബ്ലോഗുകളില്‍ ഈ ഗാഡ്ജറ്റ് പ്രവര്‍ത്തിക്കില്ല എന്നു ശ്രീഹരി പറഞ്ഞുവല്ലോ. അതും എത്രത്തോളം ശരിയെന്ന് അറിയില്ല. ഹരിയുടെ പ്രശ്നവും നോക്കൂ. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഗൂഗിള്‍ R&D തന്നെ സ്വയം പരിഹരിച്ചുകൊള്ളും. അതില്‍ നമുക്കൊന്നും ചെയ്യുവാന്‍ സാധിക്കില്ലല്ലോ.

 12. ഞാനും എന്‍റെ ലോകവും 17 March 2009 at 01:46  

  അപ്പു പറഞ്ഞ പോലെ ഞാന്‍ ഭാഷ മാറ്റി നോക്കി എന്നിട്ടും രക്ഷയില്ല
  മറുപടി പ്രതീക്ഷിക്കുന്നു
  സജി തോമസ്

 13. MANIKANDAN [ മണികണ്ഠന്‍‌ ] 17 March 2009 at 23:19  

  അപ്പുവേട്ടാ ഇതു ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇത്ര വിശദമായി നോക്കിയില്ല. ലളിതമായ ഈ വിവരണത്തിനു നന്ദി.

  വിശദീകരണത്തിന് എന്റെ പ്രോഫൈൽ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം. അതിനു സ്‌പെഷ്യൽ താങ്ക്സ്. :)

 14. വീ കെ 20 March 2009 at 22:27  

  എന്തായാലും ഞാൻ ഇപ്പോൾ പരീക്ഷിക്കുന്നില്ല.എല്ലാം ഒന്നു കലങ്ങിത്തെളിയട്ടെ.

 15. thayyilan 1 April 2009 at 15:49  
  This comment has been removed by the author.
 16. ഞാനും എന്‍റെ ലോകവും 8 April 2009 at 02:19  

  അപ്പു ഞാനിന്നു ഒരു പുതിയ ബ്ലോഗ്ഗ് എന്റെ പഴയ അക്കൌണ്ട് ഉപയോഗിച്ച് തന്നെ തുടങ്ങി ഭാഷ ഇംഗ്ലീഷ് വെച്ച് കൊണ്ട് .അതില്‍ ഫോളോവര്‍ ഗാദ്ജെട് കിട്ടുന്നുണ്ട്‌ .ഇനി ഇപ്പൊ എന്‍റെ കാഴ്ചകളും ,പ്രവാസിയും പുതിയ ബ്ലോഗ്ഗിലേക്ക്‌ മാറ്റണമോ അതോ ഗൂഗിള്‍ അമ്മാവന്‍ ശരിയാക്കുന്നത് വരെ കാത്തിരിക്കണമോ എന്ന സംശയത്തിലാണ് ഞാന്‍ .പിന്നെ ഇന്ന് തുടങ്ങിയ ബ്ലോഗ്ഗില്‍ ഡാഷ് ബോര്‍ഡില്‍ Monetise എന്ന് പറഞ്ഞു ,പരസ്യം കയറ്റി കാശുണ്ടാക്കമെന്നു കാണുന്നു ,ഞാനെന്തായാലും പരീക്ഷിച്ചില്ല .

 17. അപ്പു 8 April 2009 at 06:47  

  സജീ, പുതിയ ബ്ലോഗ് ഞാന്‍ കണ്ടു. പക്ഷേ കമന്റ് ഓപ്ഷന്‍ തുറക്കാനെ പറ്റുന്നില്ലല്ലോ (ഞാന്‍ മോസില്ലയാണ് ഉപയോഗിച്ചത്).

  ഡാഷ്‌ബോര്‍ഡിലെ പുതിയ ഓപ്ഷന്‍ മോണിറ്റൈസ് ഞാന്‍ കണ്ടായിരുന്നു. പരസ്യങ്ങള്‍ വെറുതെ ബ്ലോഗില്‍ ഇട്ടതുകൊണ്ട് മാത്രം പൈസകിട്ടുകയില്ല എന്നുതോന്നുന്നു, വായനക്കാര്‍ അതില്‍ക്ലിക്കുകയുംവേണം. ഇതെപ്പറ്റി ഒന്നു വിശദമായി പഠിച്ചിട്ട് ആദ്യാക്ഷരിയില്‍ ഒരു പോസ്റ്റ് ഇടാം എന്നുവിചാരിക്കുന്നു.

 18. ഞാനും എന്‍റെ ലോകവും 8 April 2009 at 14:29  

  കമന്റ് ബോക്സ് ഞാന്‍ ഇപ്പോളാണ് ശ്രദ്ധിച്ചത് അത് ശരിയാക്കി കേട്ടോ .മിക്ക ബ്ലോഗേര്‍സ്സിനും ഈ പ്രശ്നം ഉണ്ട് അങ്ങനെയുള്ളവര്‍ ഈ പോസ്റ്റ് വായിച്ചാല്‍ മതി

 19. അപ്പു 8 April 2009 at 14:41  

  സജീ ഈ പ്രശനത്തെപ്പറ്റി ഈ ബ്ലോഗിലെ കമന്റ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിനും മുമ്പ് ഈ പോസ്റ്റില്‍ ഇതേ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു..

 20. ഞാനും എന്‍റെ ലോകവും 8 April 2009 at 14:49  

  ശരിയാണല്ലോ ഞാന്‍ ആ പോസ്റ്റ് വായിച്ചു ,ഒരു പുതിയ അറിവ് കൂടി ആ പോസ്റ്റ് വായിച്ചപ്പോ കിട്ടി ഞാനും ചില ബ്ലോഗ്ഗ് ഓപ്പണ്‍ ചെയ്യുമ്പോള്‍ പെറ്റു പെരുകാറുണ്ട് കാരണം അറിയാതിരിക്കുവയിരുന്നു.എന്റെ OS വിന്‍ഡോസ് വിസ്ത ആണ് .മറുപടിക്ക് നന്ദി .

 21. ഞാനും എന്‍റെ ലോകവും 15 April 2009 at 00:44  

  അപ്പു ഇന്നലെ എന്‍റെ പ്രവാസി എന്ന ബ്ലോഗ്ഗില്‍ nav bar കാണിക്കുന്നില്ലയിരുന്നു സെറ്റിങ്ങ്സ് നോക്കിയപ്പോള്‍ ബേസിക് സെറ്റിംഗ് ഫോര്‍മാറ്റിംഗ് ലെ ലാംഗ്വേജ് മലയാളം ആയിരുന്നു അത് ഇംഗ്ലീഷ് united kingdom ആക്കിയപ്പോള്‍ nav bar and followers ശരിയായി .ഇപ്പോള്‍ എല്ലാം കിട്ടുന്നുണ്ട്‌ .ആര്‍ക്കെങ്കിലും ഇങ്ങിനെ പ്രശ്നമുണ്ടെങ്കില്‍ ഫോര്മാട്ടിങ്ങിലെ ഭാഷ ഒന്ന് മാറ്റി നോക്കൂ

 22. Ramesh Menon 16 April 2009 at 15:47  

  Hello Shibu, How do we block a follower, probably an un-known user having different objectives?
  Kindly advise.

  Ramesh Menon

 23. ഷിബു |~SHIBU~ 16 April 2009 at 17:29  

  Hi Ramesh Menon, It is very easy.

  First log on to your blog from www.blogger.com. Go to dashboard.
  Here you can see the number of people following your blog. Click on the link, Followers.

  A list of all friends following your blog will appear. Click on the icon of the person, whom you want to block. His details will appear. There is a button to "Block this user". Click on it, the user will be blocked.

 24. ഞാനും എന്‍റെ ലോകവും 20 April 2009 at 21:56  

  ഞാന്‍ മെയില്‍ അയച്ചിരുന്നു കിട്ടിയോ

 25. ജ്യോതിഷ് 9 October 2009 at 00:05  

  sir in my blog, the follow button not active. could u pls help, i tried ur way

 26. അപ്പു 9 October 2009 at 07:21  

  ജ്യോതിഷിന്റെ ബ്ലോഗ് ഞാന്‍ നോക്കി. അതില്‍ ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ സാധിക്കുന്നില്ലേ? എന്തുകൊണ്ട്? ഫോളോ ഗാഡ്ജറ്റ് എന്ന ആദ്യ അദ്ധ്യായം (ഈ ബ്ലോഗിലെ) ജ്യോതിഷ് വായിച്ചുവോ? അതിലെ കാര്യങ്ങളൊക്കെ ചെയ്തിരുന്നുവോ? ഇല്ലെങ്കില്‍ ഒന്നുകൂടി നോക്കൂ.

 27. അപ്പു 9 October 2009 at 07:30  

  ജ്യോതിഷിന്റെ ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് മലയാളം എന്നാണ് നിലവില്‍ സെറ്റ് ചെയ്തിരിക്കുന്നതെന്ന് തോന്നി ബ്ലോഗ് വായിച്ചപ്പോള്‍. തോന്നിയതല്ല, അങ്ങനെതന്നെ. അതു മാറ്റി ഇംഗ്ലിഷ് എന്നാക്കൂ. എന്നിട്ട് ഫോളോ ബ്ലോഗ് ഗാഡ്ജറ്റ് ചേര്‍ക്കൂ. പീന്നീട് വേണമെങ്കില്‍ ഭാഷാ സെറ്റിംഗ് മലയാളം ആക്കിമാറ്റാം.

  (ലാംഗ്വേജ് സെറ്റ് ചെയ്യുന്നത് ബ്ലോഗ് സെറ്റിംഗുകളിലെ ബേസിക് ടാബില്‍ ആണ്)

 28. ശ്രീജിത്ത്‌ കുമാര്‍ വി.എസ് 24 December 2009 at 06:05  

  അപ്പുവേട്ടാ,..എന്റെ ബ്ലോഗിലെ താഴെയുള്ള ഗാഡ്ജെറ്റ് ഓപ്പൺ ചെയ്യുമ്പൊൾ ഒരു ഇറർ മെസേജ് കാണിക്കുന്നു,..bX-m7sufz
  blogID: 981494786764711481
  host: www.blogger.com
  uri: /rearrange
  ഇത് എന്താണ്?? ഒന്നു വിശദീകരിക്കുമൊ? അതുപോലെ എന്റെ ബ്ലൊഗിലെ ഫൊണ്ട് വളരെ വലുതാണു കാണാൻ പ്രോബ്ലം ഉണ്ടെന്നു ചിലർ പറഞ്ഞു,..ഒന്നു ചെക് ചെയ്യുമൊ?www.sreeschirak.blogspot.com,..pls

 29. അപ്പു 24 December 2009 at 06:17  

  ശ്രീജിത്ത്, ബ്ലോഗ് ഞാൻ നോക്കി. താഴെയുള്ള ഏതു ഗാഡ്ജറ്റിന്റെ കാര്യമാണ് പറയുന്നത്? ശ്രീജിത് വിവരിച്ചതുപോലെയുള്ള എറർ മെസേജുകൾ ചിലപ്പോഴൊക്കെ കണ്ടിട്ടുട്ട്. പക്ഷേ അതൊക്കെ താൽക്കാലികമായി ഗൂഗിളിൽ നിന്ന് തന്നെ സംഭവിക്കുന്നതാണ്. കുറച്ചു കഴിഞ്ഞ് അത് മാറുകയും ചെയ്യും. ഈ ഗാഡ്ജറ്റിൽ എപ്പൊഴും ഈ പ്രശ്നം ഉണ്ടോ?

  ഫോണ്ടിന്റെ വലിപ്പം കുറയ്ക്കുവാനും കൂട്ടുവാനും Dashboard തുറന്ന് Layout എന്ന ടാബിലെ Fonts and colours എന്ന സെകഷനിൽ പോവുക. അവിടെ കാണുന്ന മെനുവിൽ ടെക്സ്റ്റ് എന്നൊരു ഐറ്റം ഉണ്ട്. അതിൽ ക്ലീക്ക് ചെയ്തിട്ട് വലതുവശത്ത് ഫോണ്ട് സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ആദ്യാക്ഷരിയിലെ ബ്ലോഗിനു മോടീകൂട്ടാം എന്ന സെക്ഷനിൽ (വലത്തേ സൈഡ് ബാറിൽ നോക്കൂ) അക്ഷരങ്ങളും നിറങ്ങളും എന്നൊരു അദ്ധ്യായമുണ്ടല്ലോ. അതൊന്നു വായിച്ചു നോക്കൂ.

 30. Bava 2 March 2010 at 11:51  

  ഫോളോ ചെയ്യുന്ന എല്ലാവരുടെയും പടങ്ങള്‍ കാണിക്കാന്‍ എന്താണ് വഴി..ആ കോളം വലുതാക്കാന്‍ എന്ത് സെറ്റിങ്ങാണ് ചെയ്യേണ്ടത്.. സഹായിക്കുമോ..

 31. രാഹുല്‍ കടയ്ക്കല്‍ 2 March 2010 at 14:18  

  http://www.google.com/friendconnect/ ഇവിടെ താങ്കളുടെ ബ്ലോഗർ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി,ലോഗിൻ ചെയ്ത് കഴിയുമ്പോൾ താങ്കളുടെ എല്ലാ ബ്ലോഗുകളുടെ ലിസ്റ്റും ആ പേജിൽ കാണും.. ഏത് ബ്ലോഗിനു വേണ്ടിയാണു ഗാഡ്ജറ്റ് വേണ്ടെതെന്ന് വെച്ചാൽ ആ ബ്ലോഗ് സെലക്ട് ചെയ്താൽ മതി.ബ്ലോഗ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ
  Add the members gadget എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി അതിൽ കോളം വലുതാക്കാനും കളർ മാറ്റാനുമുള്ള എല്ലാ ഓപ്ഷനുകളും ഉണ്ട്.സെറ്റിങ്ങ്സുകൾ പൂർത്തിയായിക്കഴിഞ്ഞാൽ താഴെയുള്ള generate code എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അവിടെന്ന് കോഡ് ലഭിക്കും ഇത് നിങ്ങളുടെ ബ്ലോഗിൽ ഒരു html/javascript ഗാഡ്ജറ്റ് ആയി ചേർത്താൽ മതി..

  ഇങ്ങനെ ചേർത്താൽ പഴയ ഫോളോവർ നഷ്ടമാകും എന്ന പേടിയൊന്നും വേണ്ട.ബ്ലോഗറിൽ ഉള്ള അതേ വിഡ്ജറ്റ് തന്നെയാണു ഇത്,ബ്ലോഗറിൽ ഡിഫാൾട്ടായി ആഡ് ചെയ്യുന്നതിനു പകരം html കോഡ് ആയി ചേർക്കുന്നു എന്ന് മാത്രം,

  ഈ ഓപ്ഷന്‍ പരീക്ഷണ ഘട്ടത്തിലാണ് എല്ലാ ബ്ലോഗിലും ലഭ്യമല്ല എന്ന മെസ്സേജാണു ഡിഫാൾട്ടായി നിങ്ങളുടെ ബ്ലോഗിലും കാണുന്നതെങ്കിൽ അവർക്കും ഈ വഴി ഫോളോവർ വിഡ്ജറ്റ് ചേർക്കാം,ഈ വഴി ചേർക്കുന്നതിനു ഒരു പ്രശ്നവും ഉണ്ടാകില്ല

  ഫോളോ ചെയ്യുന്നവരുടെ വിഡ്ജറ്റ് മാത്രമല്ല അവസാനം ആരാണു നിങ്ങളുടെ ബ്ലോഗിൽ വന്നത് എന്നറിയുന്നതടക്കം ഓട്ടനവധി വിഡ്ജറ്റുകൾ ഇതിലുണ്ട് ഡിഫാൾട്ടായി ഇവയോന്നും ബ്ലോഗറിൽ ലഭ്യമല്ല,പക്ഷേ ഇവയോക്കെ http://www.google.com/friendconnect/ ഇവിടെ നിന്നും ബ്ലോഗിൽ ചേർക്കാം

 32. അപ്പു 2 March 2010 at 14:22  

  വളരെ നന്ദി രാഹുല്‍. ബാവയുടെ സംശയം പരിഹൃതമായിക്കാണും എന്നു കരുതട്ടെ.

 33. vahithoni 16 March 2010 at 14:21  

  നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള് സേര്ച്ച് ചെയ്യുന്പോള് ലഭിക്കാന് എന്താണ് ചെയ്യുക
  അതായത്, എന്റെ ബ്ലോഗില് ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള് ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോ

 34. vahithoni 16 March 2010 at 14:30  

  നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള് സേര്ച്ച് ചെയ്യുന്പോള് ലഭിക്കാന് എന്താണ് ചെയ്യുക
  അതായത്, എന്റെ ബ്ലോഗില് ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള് ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോ

 35. അപ്പു 17 March 2010 at 07:33  

  വഴിത്തോണീ, ഗൂഗിളിൽ ഒരു വാക്ക് സേർച്ച് ചെയ്യുമ്പോൾ അതേ വാക്ക് ലഭ്യമായ അനേകം സൈറ്റുകൾ ഉണ്ടാവും. അതിൽ ഏതാണ് ആദ്യമാദ്യ വരുന്നതെന്ന് തീരുമാനിക്കുന്നത് ഒരു പേജിന്റെ പേജ് റാങ്കിംഗ് അനുസരിച്ചാണ്. അതായത്, ഏറ്റവും കൂടുതൽ വെബ് പേജുകളിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള പേജാവും ഏറ്റവും മുകളിൽ വരുക. അതുകൊണ്ട് ഡാവിഞ്ചി എന്ന് മലയാളത്തിൽ സേർച്ച് ചെയ്താലുടൻ താങ്കളുടെ പേജ് സേർച്ച് റിസൽട്ടിൽ ആദ്യം വരുക എന്നത് അസംഭവ്യമാണ്. റിസൽട്ടുകളുടെ കൂട്ടത്തിൽ എവിടെയെങ്കിലും ഉണ്ടാവും എന്നുമാത്രം. താങ്കളുടെ ബ്ലോഗ്പേജ് ഗൂഗിൾ സേർച്ച് പിംഗ് സർവ്വീ‍സിൽ റജിസ്റ്റർ ചെയ്തുവോ? ഈ ബ്ലോഗിലെ “ആഗ്രിഗേറ്ററുകളിൽ ലിസ്റ്റ് ചെയ്യുവാൻ” എന്ന അദ്ധ്യായം നോക്കൂ

 36. vahithoni 17 March 2010 at 08:48  

  അപ്പു, താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി
  ഇനിയും സഹായമുണ്ടാവുമെന്ന പ്രതീക്ഷയോടെ .....

 37. സുബാബു 1 September 2010 at 10:20  

  അപ്പു മാഷെ


  എനിക്ക് ഒരു ബ്ലോഗും ഫോളോ ചെയ്യാന്‍ കഴിയുന്നില്ല

  വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരുമ്പോള്‍ sorry പിന്നീട് ശ്രമിക്കാന്‍ പറയുന്നു

  സഹായിക്കുമോ

 38. അപ്പു 1 September 2010 at 10:24  

  സുബാബു ഉപയോഗിക്കുന്ന വിന്റോസ് ഏതു വേര്‍ഷന്‍ ആണെന്ന് പറയാമോ? താങ്കളുടെ ബ്ലോഗില്‍ ഫോളോവര്‍ ഗാഡ്ജറ്റിന് പ്രശ്നം ഒന്നും ഇല്ല. (ഞാന്‍ അതില്‍ ഫോളോവര്‍ ആയി)

 39. രമേശ്‌അരൂര്‍ 23 September 2010 at 23:18  

  അപ്പു ,എനിക്ക് സുഹൃത്തുക്കളുടെ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ പറ്റുന്നില്ല.കുക്കീസ് പരിശോധിക്കു എന്നാണ് പറയുന്നത്.ഞാന്‍ ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലൊരര് -8 ,
  ഗൂഗിള്‍ ക്രോം ,എപിക് എന്നീ ബ്രൌസറുകള്‍ ഉപയോഗിക്കുന്നുണ്ട് .എല്ലാത്തിലും ഒരേ പ്രശ്നം തന്നെ.ഗൂഗിള്‍ ഹെല്‍പില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് കുക്കിസ് റി-സെറ്റ് ചെയ്തിട്ടും തഥൈവ ..ഇനി എന്താ ചെയ്യുക ? ഒന്ന് സഹായിക്കാമോ ?

 40. അപ്പു 24 September 2010 at 12:00  

  ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സാധാരണ നമ്മുടെ ജി. മെയില്‍ അഡ്രസ്‌ ഉപയോഗിച്ച് ആരുടെ ബ്ലോഗ്‌ വേണമെങ്കിലും ഫോളോ ചെയ്യാമല്ലോ.... !!

 41. ജിക്കുമോന്‍ - Thattukadablog.com 10 January 2011 at 15:20  

  നമ്മള്‍ പോലും അറിയാതെ നമ്മളെ ചിലര്‍ ചില ബ്ലോഗുകളില്‍ ഒക്കെ ചേര്‍ക്കുന്നു.. അതെങ്ങനെ സാധിക്കും ചേട്ടാ?? പിന്നീട് മാനയിജില്‍ പോയി ആണ് അണ്‍ ഫോളോ ആകുന്നെ.. എന്നാലും നമ്മള്‍ പോലും അറിയാതെ നമ്മളെ എങ്ങനെ ചേര്‍ക്കുന്നു? അതെങ്ങേനെ?

 42. thodupuzhavarthakal 1 June 2011 at 09:38  

  orupad try cheythu. but followers experimental ayi kidakunnu, language english akiyitum. please help me.

 43. പ്രചാരകന്‍ 11 July 2011 at 12:04  

  Dear

  the same problem i am facing at one of my blog as its showing " experimental" as Mr.thodupuzhavarthakal said

  can u pls reply

 44. അപ്പു 11 July 2011 at 12:08  

  Follow a blog gadget എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിരിക്കുന്ന ഒരു നോട്ട് പ്രചാരകൻ ശ്രദ്ധിച്ചുവോ? കോപ്പി പേസ്റ്റ് ചെയ്യാം "(ശ്രദ്ധിക്കുക: ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ബ്ലോഗ് സെറ്റിംഗുകളിലെ ഫോര്‍മാറ്റിംഗ് ടാബിൽ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം ഫോർമാറ്റ് സെറ്റിംഗുകളിൽ സെറ്റ് ചെയ്യുന്ന ഭാഷയും നിങ്ങൾ ബ്ലോഗിൽ എഴുതുന്ന ഭാഷയും തമ്മിൽ ബന്ധമൊന്നുമില്ല. ബ്ലോഗറിലെ വിവരങ്ങൾ ലിങ്കുകൾ തുടങ്ങിയവ ഏതുഭാഷയിൽ കാണിക്കണം എന്ന സെറ്റിംഗ് ആണ് ഫോർമാറ്റ് സെറ്റിംഗുകൾ. )

 45. പ്രചാരകന്‍ 12 July 2011 at 09:06  

  @Appu

  Yes brother,

  i changed the setting .. and added the follow gadget again.. now the gadget is showing but only the header.. @ http://vaayikkuka.blogspot.com/


  if i go to the dashboard, i can see there 1 follower for this blog..

 46. അപ്പു 12 July 2011 at 09:16  

  പ്രചാരകാ, താങ്കളുടെ ബ്ലോഗിലെ ഫോളോവർ ഗാഡ്ജറ്റിനു ഒരു കുഴപ്പവും കാണുന്നില്ലല്ലോ. hasif p എന്നൊരു ഫോളോവർ അവിടെ ജോയിൻ ചെയ്തിട്ടുമുണ്ട്.

 47. പ്രചാരകന്‍ 12 July 2011 at 11:41  

  ഇന്ന് ശരിയായിരിക്കുന്നു. താങ്ക്സ് ..

 48. antos maman 31 January 2012 at 06:42  

  sir ente blogil follower gadjettinte fagath ingane kaanikkunnu

  We're sorry...

  This gadget is configured incorrectly. Webmaster hint: Please ensure that "Connect Settings - Home URL" matches the URL of this site.

 49. അപ്പു 31 January 2012 at 07:24  

  Antos, I don't see any problem with the followers gadget in your blog. Guess, you already fixed the issue ??

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP