പേജ് ലേഔട്ടും പേജ് എലമെന്റുകളും

>> 17.4.08

Updated : November 13, 2010

നമ്മുടെ ബ്ലോഗിന്റെ പ്രധാന ഭാഗം, പോസ്റ്റുകള്‍ പ്രസിദ്ധീകൃതമാകുന്ന ബ്ലോഗ് ബോഡി എന്ന  ഭാഗമാണല്ലോ. ഇതുകൂടാതെ തലക്കെട്ട്, ഇടതും വലതും സൈഡ്‌ബാറുകള്‍, ഫൂട്ടര്‍ ഏരിയ എന്നിവയും  ബ്ലോഗിനുള്ളില്‍ ഉണ്ട്.  ഇവയിലൊക്കെ ഒട്ടനവധി അനുബന്ധ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുവാനുള്ള സൌകര്യം ബ്ലോഗര്‍ തരുന്നുണ്ട്. അവയാണ് പേജ് എലമെന്റുകള്‍ എന്നു വിളിക്കുന്നത്. ഇവയുടെയൊക്കെ കെട്ടും മട്ടും മാറ്റി, കൂടുതല്‍ ആകര്‍ഷകമാക്കാനും, ബ്ലോഗിന്റെ അടിസ്ഥാന രീതിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അതില്‍ ചേര്‍ക്കാനുമുള്ള സൌകര്യമാ‍ണ് പേജ് ലേ-ഔട്ടില്‍ കിട്ടുന്നത്.

നിങ്ങളിൽ എല്ലാവരുടെയും ബ്ലോഗുകളില്‍ ഹിറ്റ് കൌണ്ടറുകള്‍ ഉണ്ടാവും. ചിലവയില്‍ ഒരു ക്ലോക്ക് കാണാം. അതുപോലെ സന്ദര്‍ശകര്‍ എവിടെനിന്നൊക്കെ വന്നു എന്നു കാണിക്കുന്ന ഫീഡ്‌ജിറ്റ്, ന്യൂസ് റീൽ പോലെ ഒരു വാചകം എഴുതിക്കാണിക്കുന്ന മാർക്യൂകൾ, ചിത്രങ്ങളുടെ സ്ലൈഡ് ഷോകള്‍, ഒരു ബ്ലോഗിലെ പോസ്റ്റുകളുടെ ലിസ്റ്റ് (ഉദാ: ഈ ബ്ലോഗിലെ അദ്ധ്യായങ്ങളുടെ ലിസ്റ്റ്) തുടങ്ങിയവയൊക്കെ ഓരോ തരം പേജ് എലമെന്റുകളാണ്. ഗാഡ്ജറ്റ് അല്ലെങ്കില്‍ വിഡ്ജറ്റ് എന്നും ഇവയെ വിളിക്കുന്നു. ഇവയെ എങ്ങനെ നമ്മുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്താം എന്നു നോക്കാം.

ഗാഡ്ജറ്റുകൾ അനവധി ലഭ്യമാണെങ്കിലും നിങ്ങളുടെ ബ്ലോഗിന് ഏറ്റവും അനുയോജ്യമായവയും പ്രയോജനമുള്ളവയും മാത്രം ബ്ലോഗിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ബ്ലോഗ് പേജ് ലോഡ് ആയി വരാൻ സമയം എടുക്കും. വായനക്കാർക്ക് ബോറാവും. 

ഡാഷ്‌ബോര്‍ഡ് തുറക്കുക. അതില്‍ Design എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



പുതിയ ഒരു വിന്റോ തുറന്നു വരും. ഇതില്‍ മൂന്നു ഓപ്ഷനുകള്‍  മൂന്നു ടാബുകളിലായി കാണാം. Page Elements, Edit Html, Template designer എന്നിവയാണവ. ഇതില്‍ നമുക്കു വേണ്ട Add and Arrange Page Elements    എന്ന പേജാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ചിത്രം നോക്കൂ.




ഇതാണു നമ്മുടെ ബ്ലോഗിന്റെ രൂപരേഖ, വീടുകളുടെയും മറ്റും പ്ലാനുകള്‍ കണ്ടിട്ടില്ലേ അതുപോലെ ഒന്ന്. Header എന്ന ഒരു ചതുരം ഏറ്റവും മുകളില്‍, അതിന്റെ താഴെയായി ഇടതുവശത്ത് ഒരു ചതുരം അതിന്റെ പേര് Blog post എന്നാണ്. അതിന്റെ വലതുവശത്തായി ചെറിയ കുറേ ചതുരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ. അവയാണ് സൈഡ് ബാറില്‍ വരുന്ന പേജ് എലമെന്റുകള്‍. താഴെയും ഒരു ചതുരം ഉണ്ട്. അതിന്റെ പേര് Footer എന്നാണ്. ബ്ലോഗിന്റെ ഏറ്റവും താഴെ എന്തെങ്കിലും കുറിപ്പുകള്‍ എഴുതണം എന്നുണ്ടെങ്കില്‍ അവ ഇവിടെയാണ് സെറ്റ് ചെയ്യേണ്ടത്.

പല ടെമ്പ്ലേറ്റുകളിലും ഒരു സൈഡ് ബാര്‍ മാത്രമാവില്ല ഉണ്ടാവുക. ഇടതുവശത്തും വലതു വശത്തും ഓരോന്നും (ആദ്യാക്ഷരിയുടെതുപോലെ), ചിലവയില്‍ ഫുട്ടറില്‍ മൂന്നോ അതില്‍ കൂടുതലോ സൈഡ് ബാറുകളും, ചിലവയില്‍ ഹെഡ്ഡറിനു താഴെയായി ഒരു ലിങ്ക് ലിസ്റ്റ് ഒക്കെ കാണാം. ബ്ലോഗിന്റെ ലേ ഔട്ട് എങ്ങനെയായിരുന്നാലും അവയിലെല്ലാം ഗാഡ്ജറ്റുകള്‍ ഉണ്ടാവും.

ഗാഡ്ജറ്റുകള്‍ അഥവാ പേജ് എലമെന്റുകള്‍ എന്നുപറയുന്നത് ഒരു പ്രത്യേക വിവരം, അല്ലെങ്കില്‍ ഒരു പേജിലേക്ക് ലിങ്ക് തരുന്ന ഒരു കോഡാണ്. ചില ഗാഡ്ജറ്റുകള്‍ നാം ബ്ലോഗ് തുടങ്ങുമ്പോള്‍ തന്നെ അതില്‍ ഡിഫോള്‍ട്ടായി നിലവിലുണ്ടാവും; ഉദാ: ആര്‍ക്കൈവ്സ്, About me എന്നിവ.

ലേഔട്ടിലേക്ക് തിരികെ വരാം. ഗാഡ്ജറ്റുകള്‍, ഓരോ ചതുരങ്ങളായാണ് കാണുക എന്നു പറഞ്ഞല്ലോ. ഇവയില്‍ ഓരോ ചതുരങ്ങളുടെ കൂടെയും എഡിറ്റ് എന്ന ബട്ടണുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ അവയിലെ വിവരങ്ങള്‍ എഡിറ്റു ചെയ്യാം, ഗാഡ്ജറ്റുകളുടെ തലക്കെട്ടുകള്‍ വേണമെങ്കില്‍ മലയാളത്തിലാക്കാം. അവയെപ്പറ്റി വിശദമായി നമുക്ക് പിന്നീട് ചർച്ചചെയ്യാം. ഇപ്പോൾ ഗാഡ്ജറ്റുകളെപ്പറ്റി പൊതുവായ വിവരങ്ങൾ പറയട്ടെ. 

ബ്ലോഗിൽ എവിടെയെങ്കിലും (സൈഡ് ബാറുകൾ, ഫുട്ടർ, ഹെഡ്ഡർ) പുതിയതായി ഒരു ഗാഡ്ജറ്റ് ചേർക്കുവാനായുള്ള സ്റ്റെപ്പുകൾ ഇനിപറയുന്നു. Add a Gadget എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയതായി ഒരു ചെറിയ വിന്റോ തുറന്നുവരും. അതിൽ ബ്ലോഗറിന്റെ ബേസിക് ഗാഡ്ജറ്റുകളുടെ ഒരു ലിസ്റ്റ് ലഭിക്കും. ഇപ്പോൾ 23 ബേസിക് ഗാഡ്ജറ്റുകളാണ് ഈ വിന്റൊയിൽ ഉള്ളത്. ഇവ കൂടാതെ ഏകദേശം 1600 ൽ പരം വ്യത്യസ്തതരം ഫീച്ചേർഡ് ഗാഡ്ജറ്റുകൾ ഇവിടെതന്നെ സേർച്ച് ചെയ്താൽ കിട്ടും. 



അവയിൽ ഏതു ഗാഡ്ജറ്റാണോ നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിൽ ചേർക്കേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക. അതിന്റെ സെറ്റിംഗുകൾ വേണ്ടരീതിയിൽ ചെയ്യുക (ഓരോ ഗാഡ്ജറ്റിനേയും താഴെ ഒന്നൊന്നായി പരിചയപ്പെടാം) അതിനു ശേഷം സേവ് ചെയ്യുക. ആ ഗാഡ്ജറ്റ് അവിടെ ചേർക്കപ്പെടും. ഒരു കാര്യം ശ്രദ്ധിക്കുക, ഒരു ഗാഡ്ജറ്റ് എവിടെ ചേർത്താലും - സൈഡ് ബാറിലോ, ഫുട്ടറിലോ, ഹെഡ്ഡറിലോ - എവിടെ ആയാലും അവയെ പരസ്പരം എങ്ങോട്ട് വേണമെങ്കിലും മാറ്റി പൊസിഷൻ ചെയ്യാവുന്നതാണ്. ഏതു ഗാഡ്ജറ്റാണോ മാറ്റി പ്രതിഷ്ഠിക്കേണ്ടത് അതിൽ മൌസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് എങ്ങോട്ട് മാറ്റണോ അങ്ങോട്ട് ഡ്രാഗ് ആന്റ് ഡ്രോപ് ചെയ്യുക. ഇത്രയേ ഉള്ളൂ.

ഇനി ഈ ഗാഡ്ജറ്റുകളെ ചുരുക്കമായി ഒന്നു പരിചയപ്പെടാം. വിശദമായി വായിക്കുവാൻ ലിങ്കുകൾ നൽകിയിട്ടുണ്ടെങ്കിൽ അവയിൽ നോക്കുക. 

Popular posts:
നിങ്ങളുടെ ബ്ലോഗിലെ ജനപ്രിയ പോസ്റ്റുകൾ - ഏറ്റവും വായനക്കാരുള്ള - പോസ്റ്റുകൾ ഏതൊക്കെ എന്നു ലിസ്റ്റ് ചെയ്യാൻ ഈ ഗാഡ്ജറ്റ് ഉപയോഗിക്കാം.

Blog's stats:
നിങ്ങളുടെ ബ്ലോഗിൽ വന്ന വായനക്കാരുടെ സ്റ്റാറ്റിസ്റ്റിക്സ് കാണുവാൻ ഉള്ള ഈ സൌകര്യം ബ്ലോഗറിന്റെ സ്വന്തം സർവീസ് ആണ്. കൂടുതൽ വിശദമായി വായിക്കുവാൻ ഈ അധ്യായം നോക്കൂ.


Pages:
ബ്ലോഗ് ഒരു ഡയറി ആണെങ്കിൽ പോസ്റ്റുകൾ അതിലെ പേജുകൾ ആണെന്നു പറഞ്ഞല്ലോ. ഈ പേജുകൾ അവ പ്രസിദ്ധീകരിക്കുന്ന തീയതി അനുസരിച്ച് ആയിരിക്കും ബ്ലോഗിൽ പ്രസിദ്ധമാകുന്നതും. ഇത്തരം പേജുകൾ അല്ലാതെ സ്വതന്ത്രമായി നിൽക്കുന്ന പേജുകളാണ് Independent Pages . വിശദമായി വായിക്കാൻ ഈ അദ്ധ്യായം വായിക്കുക.



Followers:
ബ്ലോഗിലെ നിങ്ങളുടെ സുഹൃത്‌വൃന്ദമാണ് ഫോളോവേഴ്സ്. നിങ്ങളുടെ ബ്ലോഗിലെ ഫോളോവേഴ്സിന് നിങ്ങളുടെ ബോഗിലെ ഓരോ പുതിയ പോസ്റ്റുകളെപ്പറ്റിയുമുള്ള അറിയിപ്പുകൾ അവരുടെ ബ്ലോഗിന്റെ ഡാഷ്‌ബോർഡിൽ കിട്ടും. കൂടുതൽ വിശദമായി വായിക്കുവാൻ ഈ അദ്ധ്യായം നോക്കുക. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കുക : ബ്ലോഗ് സെറ്റിംഗുകളിൽ ഫോർമാറ്റ് ടാബ്  സെറ്റിംഗുകളിൽ ബ്ലോഗിന്റെ ഭാഷ : ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തിരിക്കുന്നവർക്കേ ഈ ഗാഡ്ജറ്റ് ചേർക്കാൻ കഴിയൂ. ഇവിടെ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവർക്ക് ഈ ഗാഡ്ജറ്റ് ചേർക്കാൻ ഒരുങ്ങുമ്പോൾ “ഈ ഗാഡ്ജറ്റ് എക്സ്പെരിമെന്റൽ” ആണെന്ന് ഒരു അറിയിപ്പ് കിട്ടും. (ബ്ലോഗിന്റെ ഭാഷ എന്നതും ബ്ലോഗിൽ എഴുതുന്ന ഭാഷയും രണ്ടും രണ്ടാണ്)



Search box:
നിങ്ങളുടെ ബ്ലോഗിൽ ഒരു ഗൂഗിൾ സേർച്ച് ബോക്സ് ചേർക്കുവാൻ ഈ ഗാഡ്ജറ്റ് ഉപയോഗിക്കാം. ഇപ്രകാരം സേർച്ച് ചെയ്യുമ്പോൾ ആ സേർച്ച് നിങ്ങളുടെ ബ്ലോഗിനുള്ളിൽ തന്നെ ഒതുങ്ങി നിൽക്കും എന്നതാണ് പ്രത്യേകത. ആദ്യാക്ഷരിയുടെ മുകളിലുള്ള മെനുബാറിൽ ഉള്ള സേർച്ച് ബോക്സ് ഇതിന്റെ ഉദാഹരണമാണ്. ഇവിടെ സേർച്ച് ചെയ്യുന്ന വാക്കുകൾ ആദ്യാക്ഷരിയുടെ ഏതൊക്കെ അധ്യായത്തിലാണു വരുന്നതെന്ന് ഈ സേർച്ചിൽ കാണാം.


Html / Java script: Html / Java സ്ക്രിപ്റ്റുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ ചെറിയ ആപ്ലിക്കേഷനുകള്‍ ബ്ലോഗിന്റെ സൈഡ് ബാറില്‍ ചേര്‍ക്കുവാന്‍ ഈ എലമെന്റ് സഹായിക്കുന്നു. ഹിറ്റ് കൌണ്ടര്‍, ഫീഡ്‌ജിറ്റ്, ക്ലോക്ക് തുടങ്ങിയ ഒരു പാടു കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കുവാനായി ഫ്രീയായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സേര്‍ച്ച് ചെയ്തു നോക്കൂ. ബ്ലോഗിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗാഡ്ജറ്റും ഇതുതന്നെയാണ്.  ആദ്യാക്ഷരിയിലേക്ക് ഒരു ലിങ്ക് നിങ്ങളുടെ ബ്ലോഗിൽ നിന്ന് നൽകുവാനുള്ള ഉദാഹരണവും ഇതേരീതിയിലാണ് പ്രവർത്തിക്കുന്നത്.


Text: 
ബ്ലോഗിന്റെ സൈഡ്ബാറിൽ നിങ്ങൾക്ക് എന്തെങ്കിലും കാര്യങ്ങൾ എഴുതിചേർക്കുവാനുണ്ടെങ്കിൽ ഈ ഗാഡ്ജറ്റ് ഉപയോഗിക്കാം. ആദ്യാക്ഷരിയുടെ ഇടതുവശത്തെ സൈഡ് ബാറിൽ മുകളിലറ്റം കാണുന്ന ഗാഡ്ജറ്റ് ഇതിന്റെ ഉദാഹരണം.


AdSense: നിങ്ങളുടെ ബ്ലോഗില്‍ ഗൂഗിള്‍ നല്‍കുന്ന പരസ്യങ്ങള്‍ നല്‍കുവാനും അതുവഴി പണം സമ്പാദിക്കാനും ഈ എലമെന്റ് സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനാഗ്രഹമുള്ളവര്‍ ആഡ്‌സെന്‍സിന്റെ പേജ് വായിക്കുക. മലയാളത്തില്‍ തയ്യാറാക്കുന്ന ബ്ലോഗുകള്‍ക്ക് ഈ സൌകര്യം ലഭിക്കുകയില്ല. പരസ്യങ്ങളിൽ മലയാളഭാഷ സപ്പോര്‍ട്ട് ചെയ്യാത്തതാണു കാരണം. ആദ്യാക്ഷരിയിൽ പിന്നെ എങ്ങനെയാണ് ഈ പരസ്യങ്ങൾ വരുന്നതെന്ന് സംശയമുള്ളവരോട് : മറ്റൊരു ഇംഗ്ലീഷ് ബ്ലോഗ് തുടങ്ങി, അവിടെ പോസ്റ്റുകൾ എഴുതി, അവിടെ ഒരു ആഡ് സെൻസ് അക്കൌണ്ട് തുടങ്ങി, അതിന്റെ ഗാഡ്ജറ്റുകൾ ഇവിടെ ചേർത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.


Picture: 
ഒരു ചിത്രം ഗാഡ്ജറ്റായി ചേർക്കാൻ ഇത് ഉപയോഗിക്കാം.


Slideshow:

ഗൂഗിള്‍ / ജി.മെയില്‍ അക്കൌണ്ടിനൊപ്പം ഫോട്ടോആല്‍ബങ്ങള്‍ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്യാനുള്ള സൌകര്യം തരുന്നുണ്ട്. പിക്കാസ വെബ് ആല്‍ബം എന്ന പേരില്‍. ഈ ആല്‍ബങ്ങള്‍ പബ്ലിക്കായോ, പ്രൈവറ്റായോ കാണുന്നതിനായി സെറ്റ് ചെയ്യാവുന്നതാണ്. എതെങ്കിലും ഒരു ആല്‍ബത്തില്‍നിന്നുള്ള ചിത്രങ്ങളുടെ ഒരു സ്ലൈഡ് ഷോ ബ്ലോഗിന്റെ സൈഡ് ബാറില്‍ കാണിക്കുവാനുള്ള സൌകര്യമാണ് ഈ പേജ് എലമെന്റ് തരുന്നത്. പിക്കാസ വെബ് ആൽബം എന്ന അദ്ധ്യായം നോക്കിയാൽ വിശദമായ വിവരങ്ങൾ കിട്ടും.

Poll

ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി നിങ്ങളുടെ വായനക്കാരുടെ ഇടയില്‍ അഭിപ്രായ സര്‍വേ നടത്തുവൻ ഈ ഗാഡ്ജറ്റ്  ഉപയോഗിക്കാം.

Link list

മറ്റു വെബ്പേജുകളിലേക്കോ, നമ്മുടെ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലേക്കോ ഉള്ള ലിങ്കുകള്‍ തയ്യാറാക്കി സൈഡ് ബാറില്‍ കാണിക്കുവാന്‍ വേണ്ടിയുള്ളതാണ് ഈ എലമെന്റ്. ഈ ബ്ലോഗിലെ അദ്ധ്യായങ്ങളുടെ ലിസ്റ്റ് ഇതേരീതിയില്‍ തയ്യാറാക്കിയതാണ്. ഈ ഗാഡ്ജറ്റിനെപ്പറ്റി വിശദമായി ‘പോസ്റ്റ്കളുടെ ലിസ്റ്റ് ഉണ്ടാക്കാൻ’ എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

Labels

നാം എഴുതുന്ന പോസ്റ്റുകള്‍ക്ക് ലേബലുകള്‍ നല്‍കുന്ന രീതി പറഞ്ഞിരുന്നല്ലോ. അപ്രകാരമുള്ള ലേബലുകളുടെ ലിസ്റ്റ് ബ്ലോഗിന്റെ സൈഡ് ബാറില്‍ കാണിക്കുവാനാണ് ഈ എലമെന്റ് ഉപയോഗിക്കുന്നത്. കഥ, കവിത, ലേഖനം, തുടങ്ങി ജനറലായി ലേബല്‍ എഴുതുന്നവര്‍ക്കു മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളൂ. അവര്‍ ഈ പേജ് എലമെന്റ് ഉപയോഗിച്ചാല്‍, കഥ (2), കവിത (7), ലേഖനങ്ങള്‍ (12) എന്നിങ്ങനെ ലിങ്കുകള്‍ സൈഡ് ബാറില്‍ കാണിക്കും. ഇതേ ഗാഡ്ജറ്റിനെ ഹെഡ്ഡറിനു താഴെ ഉപയോഗിച്ചാൽ ഒരു മെനു ബാർ ആയും ഉപയോഗിക്കാം.  വായനക്കാര്‍ക്ക് ഏതാണോ വേണ്ടത് ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ ലേബലില്‍ ഉള്ള എല്ലാ പോസ്റ്റുകളും തുറന്നു കിട്ടും. ഓരോ പോസ്റ്റിലും വിവിധവാക്കുകള്‍ ലേബലുകളായി നല്‍കുന്നവര്‍ക്ക് ഇതുകൊണ്ട് ഉപയോഗമില്ല.

Video bar:

ചെറിയ വീഡിയോ ക്ലിപ്പുകള്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സൌകര്യമാണ് ഈ എലമെന്റ് തരുന്നത്. യൂ.ട്യൂബില്‍നിന്നും, ഗൂഗിള്‍ വീഡിയോയില്‍ നിന്നും ക്ലിപ്പുകള്‍ കാണിക്കാവുന്നതാണ്.

Profile:

ബ്ലോഗ് ഉടമയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ ബ്ലോഗില്‍ About me എന്ന ഭാഗം ഉദാഹരണം.

Page Header:

ബ്ലോഗിന്റെ തലക്കെട്ട്. ഇത് ഇപ്പോള്‍തന്നെ നിങ്ങളുടെ ബ്ലോഗില്‍ ഉണ്ട്.

List:

നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ലിസ്റ്റ് സൈഡ് ബാറിൽ ചേര്‍ക്കുവാന്‍ ഉപയോഗിക്കുന്നു.

Feed:

നിങ്ങളുടെ ബ്ലോഗില്‍ നിന്നും ഒരു ഫീഡ് കൊടുക്കുവാന്‍ ഉപയോഗിക്കുന്നു. ഫീഡുകള്‍ ഉപയോഗിച്ച് ഈ ബ്ലൊഗിലെ പോസ്റ്റുകള്‍, ബ്ലോഗില്‍ എത്താതെതന്നെ ഫീഡ് റീഡര്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് വായിക്കാം എന്നതാണു സൌകര്യം.

News Real:

ഗൂഗിള്‍ ന്യുസിലെ പ്രധാന വാര്‍ത്തകള്‍ നിങ്ങളുടെ ബ്ലോഗില്‍ ഒരു ബാറീല്‍ ഒഴുകിനീങ്ങുന്നതായി അവതരിപ്പിക്കുന്നു - ടി.വി. ചാനലുകളില്‍ കാണുന്നതുപോലെ. വാർത്തകൾ ഇംഗ്ലീഷിൽ ആയിരിക്കും ലഭ്യമാവുക.

Logo:

പല നിറങ്ങളിലും, സ്റ്റൈലിലും ഉള്ള ബ്ലോഗര്‍ ലോഗോ തെരഞ്ഞെടുക്കാം.

Blog Archive:

നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളെ (അവയുടെ തലക്കെട്ടുകളായി) അവ പബ്ലിഷ് ചെയ്ത ഓര്‍ഡറില്‍, തീയതി, മാസം, വര്‍ഷം എന്നീ ക്രമത്തില്‍ സൈഡ് ബാറീല്‍ പ്രദര്‍ശിപ്പിക്കുന്നു. പഴയ പോസ്റ്റുകള്‍ നോക്കിയെടുക്കുവാന്‍ എളുപ്പം. ഈ ഗാഡ്ജറ്റിനെപ്പറ്റി വിശദമായി അതിന്റെ അദ്ധ്യായത്തിൽ വായിക്കാം.


ഇത്രയുമാണ് നിലവിലുള്ള പേജ് എലമെന്റുകള്‍. ഇതില്‍ ഏതുവേണമെങ്കിലും സൌകര്യപൂര്‍വ്വം നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക.ഒരുപാട് പേജ്എലമെന്റുകള്‍ ഒരു പേജില്‍ ഉണ്ടാവുന്നത് ബ്ലോഗിന്റെ ഭംഗി നശിപ്പിക്കും. പോസ്റ്റിന്റെ പ്രാധാന്യം കുറയ്ക്കും, പേജ് ലോഡായി വരുവാന്‍ സമയം എടുക്കും. അതിനാല്‍ ഏറ്റവും ആവശ്യമുള്ളതും, നിങ്ങളുടെ ബ്ലോഗിന് അനുയോജ്യമായതും ആയ പേജ് എലമെന്റ് മാത്രം ചേര്‍ക്കുക.

 ഗാഡ്ജറ്റുകള്‍ സൈഡ് ബാറുകളില്‍ പൊസിഷന്‍ ചെയ്യുന്ന വിധം:

ഒരു ഗാഡ്ജറ്റ് നാം പുതിയതായി ചേര്‍ത്തുകഴിഞ്ഞാല്‍ അത് നിലവിലുള്ള ഗാഡ്ജറ്റുകളുടെ ഏറ്റവും മുകളിലായിട്ടാവും പ്രത്യക്ഷപ്പെടുക. ആ ചതുരത്തില്‍ മൌസ് പോയിന്റര്‍ വച്ച് ഇടതുവശത്തെ മൌസ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ ഗാഡ്ജറ്റ് ചതുരത്തെ മറ്റൊരു സ്ഥലത്തേക്ക് നമുക്ക് മാറ്റാവുന്നതാണ്. ഉദാഹരണത്തിന് താഴെക്കാണുന്ന ചിത്രത്തിലെ ലേഔട്ട് നോക്കൂ.

















ഇവിടെ വലതുവശത്തെ സൈഡ് ബാറീലെ ഗാഡ്ജറ്റുകളുടെ നിലവിലുള്ള ക്രമീകരണം നോക്കൂ. ഒരു വാക്ക്, അദ്ധ്യായങ്ങള്‍, About me എന്നിങ്ങനെയാണ് അവ ഇപ്പോഴുള്ളത്. ഇതില്‍ About me എന്ന ഗാഡ്ജറ്റിനെ നമുക്ക് അതില്‍ ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് മുകളിലേക്ക് വലിച്ചു നീക്കി ഒരു വാക്ക് എന്ന ഗാഡ്ജറ്റിനു മുകളില്‍ ആ‍ക്കിവയ്ക്കാവുന്നതാണ്.

ഒരു ഗാഡ്ജറ്റിനെ മറ്റേത് ഗാഡ്ജറ്റുകളുള്ള ഏരിയയിലേക്കും (ഫുട്ടറിലേക്കോ, ഇടതുവശത്തെ സൈഡ് ബാറിലേക്കോ) ഇതുപോലെ വലിച്ചു നീക്കി വച്ചിട്ട് പേജ് സേവ് ചെയ്യാന്‍ സാധിക്കും. അപ്പോള്‍ അവ പുതിയ ലൊക്കേഷനില്‍ ദൃശ്യമാവും. ശ്രദ്ധിക്കുക ഒരു ഗാഡജറ്റിനെ മറ്റൊരു ഗാഡജറ്റ് ഏരിയയിലേക്കു മാത്രമേ നീക്കിവയ്ക്കുവാന്‍ സാധിക്കു. ബ്ലോഗിന്റെ മെയിന്‍ ബോഡിയിലേക്ക് മാറ്റാന്‍ സാധിക്കില്ല.താഴെയുള്ള ചിത്രത്തില്‍ ഇത് വ്യക്തമാക്കിയിരിക്കുന്നു.

94 അഭിപ്രായങ്ങള്‍:

  1. Unknown 15 July 2008 at 15:26  
    This comment has been removed by the author.
  2. Unknown 15 July 2008 at 15:36  

    പ്രിയ സുഹൃത്തേ...
    പേജ് എലമെന്‍റുകള്‍ സെറ്റുചെയ്യാനുള്ള വഴി മനസിലാക്കി. ഒരു സംശയം ചോദിക്കട്ടേ. അതായത് പേജ് എലമെന്‍റ് ഉപയോഗിച്ച് ഞാന്‍ എന്‍റെ പേജില്‍ പഴയ പോസ്റ്റുകളുടെ ഒരു ലിങ്ക് ഇട്ടിരുന്നു. മൂന്ന് ലിങ്കുകളാണ് ഇട്ടത്. പക്ഷേ ഒരുകുഴപ്പം അത് (ലിങ്കുകള്‍) ഒരേ ലൈനില്‍ തന്നെ വരുന്നു. അതിനെ ഓരോ ലിങ്കുകളും വെവ്വേറെ ലൈനുകളില്‍ വരുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ ദയവ് ചെയ്ത് ഒന്ന് വിശദീകരിക്കാമോ.
    എന്‍റെ ബ്ലോഗ് ഇവിടെ ഉണ്ട്.

  3. അപ്പു | Appu 15 July 2008 at 16:19  

    രതീഷ്, താങ്കളുടെ ബ്ലോഗ് ഞാൻ നോക്കി.

    “പ്രധാനപ്പെട്ട“വ എന്നതിലെ ഐറ്റംസ് ആണു പ്രശ്നം അല്ലേ. താങ്കൾ ഏതു പേജ് എലമെന്റാണ് ഇതിനു വേണ്ടി സെലക്റ്റ് ചെയ്തത് ? ടെക്സ്റ്റ് ആണെന്നു തോന്നുന്നു.

    ഇത്തരം ലിങ്കുകൾക്ക് ടെക്സ്റ്റ് പേജ് എലമെന്റ് അല്ല നല്ലത്. ആഡ് പേജ് പേജ് എലമെന്റ് എന്നതിൽ ലിങ്ക് ലിസ്റ്റ് എന്നൊരു പേജ് എലമെന്റ് ഉണ്ട്. (ഈ പോസ്റ്റിലെ മൂന്നാമത്തെ ഐറ്റം) അതാണ് ഒരു ലിസ്റ്റുപോലെ ലിങ്കുകൾ നൽകുവാൻ യോജീച്ചത്. ആദ്യാക്ഷരിയുടെ സൈഡ് ബാറിൽ അദ്ധ്യായങ്ങൾ നൽകിയിരിക്കുന്നതുപോലെ. അതിലാവുമ്പൊൾ, ഒരോ ലിങ്കും ഓരോ ലൈനിൽ വരും. സംശയം മാറിയില്ലെങ്കിൽ പറയൂ, നമുക്കു സ്ക്രീൻ ഷോട്ടുകളുടെ സഹായത്തോടെ ഈ അദ്ധ്യായം പരിഷ്കരിക്കാം.

  4. Niyas Abdul Salam 6 August 2008 at 15:49  

    How can we modify a two column blog to a three column blog?

  5. അപ്പു | Appu 7 August 2008 at 15:56  

    രണ്ടു കോളം ബ്ലോഗിനെ മു‌ന്നു കോളം ആക്കുവാന്‍ html code ഇല്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. ഇതു അത്ര എളുപ്പമല്ല; എന്നാല്‍ html അറിയുന്നവര്‍ക്ക് എളുപ്പമാണുതാനും. ഓരോ വിധത്തിലുള്ള ടെമ്പ്ലേറ്റ് കള്‍ക്കും ഈ മാറ്റങ്ങള്‍ ഓരോ വിധത്തില്‍ ആണ്.

  6. Niyas Abdul Salam 9 August 2008 at 10:30  

    Thank You for your reply. Can you please provide me the html code of a three column minima template. My email address is asit75@gmail.com.

    Thank in Advance.

    Niyas

  7. SUNIL V S സുനിൽ വി എസ്‌ 25 September 2008 at 14:29  

    മച്ചാ എന്റെ ബ്ലോഗിലെ ലേ ഔട്ട്‌ പേജ്‌ മിസ്സിംഗ്‌ ആണു. പകരം ടെമ്പ്ലേറ്റ്‌ ടാബിലാണു കിടക്കുന്നതു. ടെമ്പ്ലേറ്റില്‍ നിന്നു ലേ ഔട്ട്‌ ടാബ്‌ കൊണ്ടുവരാന്‍ എന്താ വഴി? ഇപ്പോ എന്റെ പഴയ ടെമ്പ്ലേറ്റ്‌ അല്ല, പഴയതു കിട്ടാന്‍ എന്തു ചെയ്യണം?
    സുനില്‍ പണിക്കര്‍

  8. Appu Adyakshari 25 September 2008 at 14:35  

    സുനില്‍, പഴയ ടെമ്പ്ലേറ്റ് എന്നു താങ്കള്‍ ഉദ്ദേശിക്കുന്നത് ബ്ലോഗറിന്റെ ക്ലാസിക് ടെമ്പ്ലേറ്റുകളാണെങ്കില്‍, Pick new template എന്ന ടാഗില്‍ ക്ലിക് ചെയ്തിട്ട്, ലിസ്റ്റുചെയ്യുന്നവയില്‍ നിന്ന് ഒന്ന് സെലക്ട ചെയ്താല്‍ മതി. ഞാന്‍ ഈ അദ്ധ്യയത്തില്‍ പറഞ്ഞതുപോലെ, ടെമ്പ്ലേറ്റില്‍ എന്തു മാറ്റം വരുത്തുന്നതിനുമുമ്പും നിലവിലുള്ള ടെമ്പ്ലേറ്റ് സേവ് ചെയ്തിട്ടേ തുടങ്ങാവൂ..

  9. Editor 13 January 2009 at 22:06  

    മാഷേ എന്നെ പരിചയപ്പെടുത്തിയതിന് നന്ദി,പേജ് എലമെന്റുകളുടെ സ്താനം മാറ്റുന്നതിനെക്കുറിച്ച് കൂടി ഒരു അപ്ഡേറ്റ് ഇടാമോ,ഉദാ: സൈഡ് ബാറിലുള്ള ലിങ്ക് ലിസ്റ്റുകള്‍ ഫൂട്ടറിലേക്ക് വലിച്ചിടുന്നതിനെക്കുറിച്ച്,എന്റെ ഒരു പോസ്റ്റില്‍ ചിത്രം സഹിതം അത് പറഞ്ഞിട്ടുണ്ട്,ഇവിടെഅത് വായിക്കാം,പല ബ്ലോഗറന്മാര്‍ക്കു ഇതിനെക്കുറിച്ചറിയില്ല,ഇത് കൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ബ്ലോഗറന്മാര്‍ക്ക് ഉപകാര പ്രദം ആയിരിക്കും,ചിത്രം വേണമെങ്കില്‍ എന്റെ പോസ്റ്റില്‍ നിന്നെടുക്കാം

  10. അപ്പു | Appu 14 January 2009 at 06:43  

    രാഹുല്‍, അഭിപ്രായത്തിനു നന്ദി. രാഹുല്‍ പറഞ്ഞവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ അദ്ധ്യായം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

  11. Editor 14 January 2009 at 11:04  

    മാഷേ ഒരു സംശയം കൂടി എന്റെ ടെമ്പ്ലേറ്റിലും ഞാന്‍ ചെക്ക് ചെയ്ത് ഒന്നു രണ്ട് ടെമ്പ്ലേറ്റുകളിലും,ഗഡ്ജറ്റിനെ മെയിന്‍ ബോഡിയുടെ മുകളിലോ അല്ലെങ്കില്‍ താഴെയോ ആഡ് ചെയ്യാന്‍ കഴിയുന്നുണ്ട്,താങ്കളുടെ ടെമ്പ്ലേറ്റിലും ഇങ്ങനെ മെയിന്‍ ബൊഡിയുടെ മുകളിലോ താഴയോ ആഡ് ചെയ്യാന്‍ കഴിയുമോ എന്ന് ഒന്ന് ചെക്ക് ചെയ്ത് തരാമോ,അതിന്റെ ചിത്രത്തിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
    http://infution.googlepages.com/MenuWidget.gif

  12. Editor 14 January 2009 at 15:50  

    ഉള്ളതില്‍ വെച്ച് നല്ല ഒരു ചിത്രത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
    http://i232.photobucket.com/albums/ee212/infution/bloghlp.gif


    ഒരു 120 കെബി ഉണ്ട് ഇനിയും സൈസ് കുറയ്ക്കാന്‍ കഴിയില്ല...

  13. SUNIL V S സുനിൽ വി എസ്‌ 30 July 2009 at 15:35  

    ഡിയർ..
    എന്റെ ഒരു ബ്ലോഗിൽ ഞാൻ ടെമ്പ്ലേറ്റ്‌
    മാറ്റിയപ്പോൾ അതിൽ ഗാഡ്ജക്റ്റ്‌
    പിക്ചറുകളായി ഉൾപ്പെടുത്തിയിരുന്ന ആർട്ട്‌ വർക്കുകൾ (പോസ്റ്റ്‌ അല്ല)മിസ്സിംഗ്‌ ആയി.
    ഇപ്പൊ ആ ആഡുകൾ ഒന്നും തന്നെ
    കാണുന്നില്ല.അത്‌ തിരികെ കൊണ്ടുവരാൻ
    ഇനി എന്താ വഴി..?

  14. Appu Adyakshari 31 July 2009 at 07:02  

    പണിക്കരേ, പോയത് പോയി!!
    Templates മാറ്റുമ്പോള്‍ Gadgets നഷ്ടമാവാതെ നോക്കേണ്ടത് template മാറ്റുന്ന അവസരത്തില്‍ തന്നെയാണ്. അല്ലാതെ പുതിയ ഒരു template ന്റെ കോഡ് പഴയതിന് പകരം save ചെയ്തു കഴിഞ്ഞിട്ടല്ല. ഇത് ചെയ്യുന്നതെങ്ങനെ എന്ന്‍ "പുതിയൊരു template" എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. താങ്കള്‍ പുതിയ template സേവ് ചെയ്തു കഴിഞ്ഞതിനാല്‍ ഇനി ഒന്നും cheyyaanilla. poyathu പോയി!

  15. Subiraj Raju 10 November 2009 at 13:35  

    എന്റെ ബ്ലോഗിലെ ചില അക്ഷരങ്ങൾ വലിപ്പമുള്ളതായി തോന്നുന്നു.(Blog Post - കഥ എഴുതിയിരിക്കുന്ന ലെറ്റർ, Blog Archive എന്നെഴുതിയിരിക്കുന്നത്.) ഇത് അല്പം ചെറുതാക്കുവാൻ പറ്റുമോ.
    view my profilum, nameum. ഫോട്ടോയ്ക്ക് അടിവശത്തായി കാണിക്കുവാനും, ഇരുവശത്തും SIDEBAR SET ചെയ്യുവാനും എന്തു ചെയ്യണം.

  16. Appu Adyakshari 10 November 2009 at 13:45  

    സുബിരാജ്,

    താങ്കളുടെ ബ്ലോഗ് ഞാൻ നോക്കിയിരുന്നു. പ്രശ്നം മനസ്സിലായി. ഇത് ബ്ലോഗിന്റെ എച്.ടി.എം.എൽ കോഡുകളിൽ നൽകിയിരിക്കുന്ന ഫോണ്ടിന്റെ സൈസ് കൊണ്ടാണ് സംഭവിക്കുന്നത്. താങ്കൾക്ക് എച്.ടി.എം.എൽ കോഡുകൾ കൈകാര്യം ചെയ്ത് പരിചയമുണ്ടോ? ഇല്ലെങ്കിലും സാരമില്ല, ബ്ലോഗിന്റെ ലേഔട്ട് പേജിലെ എച്.ടി.എം.എൽ കോഡ് എടുക്കുക. അതിൽ താഴേക്ക് ഓരോ വരിയായി വായിച്ചു നോക്കിയാൽ അറീയാം, സൈഡ്ബാറിലെ ഫോണ്ട് സൈസ്, ബോഡിയിലെ ഫോണ്ട് സൈസ് തുടങ്ങീയവയൊക്കെ മാറ്റുവാനുള്ള കോഡുകൾ ഉണ്ടാവും. ഫോണ്ട് സൈസുകൾ ഒന്നുകിൽ ശതമാനത്തിലോ (%) അല്ലെങ്കിൽ പിക്സൽ സൈസിലോ ആവും. അത് കൂട്ടിയും കുറച്ചും പരീക്ഷിക്കുക. സേവ് ചെയ്യുന്നതിനു മുമ്പ് പ്രിവ്യൂ നോക്കാവുന്നതാണ്.

    ഒരുപദേശം കൂടി പറയാം. കോഡുകളിൽ കളിക്കുന്നതിനു മുമ്പ്, നിലവിലെ എച്.ടി.എം. എൽ കോഡ് ഒന്ന് ഡൌൺലോഡ് ചെയ്യുന്നതു നന്നായിരിക്കും. എന്തെങ്കിലും പിശകു നേരിട്ടാലും അത് കറക്റ്റ് ചെയ്യാം.

    മറ്റൊരുവഴിയുള്ളത്, ഈ ടെമ്പ്ലേറ്റിനു പകരം ourblogtemplates ന്റെയോ മറ്റോ ഒരു ടെമ്പ്ലേറ്റ് ഉപയോഗിക്കുക എന്നതാണ്. അവയിലാകുമ്പോൾ ഫോണ്ട് മാറ്റവും മറ്റും ഫോണ്ട്സ് ആന്റ് കളർ എന്ന സെക്ഷനിൽ തന്നെ ചെയ്യാം. സൈഡ് ബാറൂകൾ ഒന്നിലധികമുള്ള ഡിസൈനുകൾ ലഭിക്കുകയും ചെയ്യും. ബ്ലോഗിനു മറ്റൊരു ടേമ്പ്ലേറ്റ് എന്ന അദ്ധ്യായം ഒന്നുനോക്കൂ.

    -------------------
    സംശയം ഇനിയും മാറുന്നില്ലെങ്കിൽ, വീണ്ടും ചോദിക്കാം കേട്ടോ. ഇല്ലെങ്കിൽ ഇ-മെയിലിൽ ബന്ധപ്പെടൂ.

  17. SHAFEEQ MK 17 November 2009 at 19:17  

    Thanks in advance.....

    നിങ്ങളുടെ അറിവ്‌ എല്ലാവര്‍ക്കും പങ്കു വെച്ചതിന്‌ എണ്റ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.... 2 കോളമുള്ള ബ്ളോഗിനെ മൂന്നു കോളമാക്കുന്ന html എണ്റ്റെ മൈലിലേക്ക്‌ അയച്ചു തരാമൊ... ?

    shafeeqmk.mks@gmail.com

  18. Appu Adyakshari 17 November 2009 at 19:55  

    ഷഫീഖ്, അഭിനന്ദനത്തിനു നന്ദി.

    “രണ്ടുകോളമുള്ള ബ്ലോഗിനെ മൂന്നുകോളമുള്ളതാക്കാനുള്ള എച്.ടി.എം.എല്‍” താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെ മെയിലില്‍ അയച്ചുതരാന്‍ പാകത്തിലുള്ള ഒരു കോഡല്ല.അങ്ങനെ ചെയ്യുവാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. എച്.ടി.എം.എല്‍ കോഡുകള്‍ എഴുതുവാനും എഡിറ്റി ചെയ്യുവാനും കഴിയുന്നവര്‍ക്ക് അവരവരുടെബ്ലോഗിലെ ടെമ്പ്ലേറ്റ് കോഡ് നോക്കി വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും എന്നുമാത്രം.

    താങ്കള്‍ക്ക് മുന്നുകോളം ടെമ്പ്ലേറ്റ് താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫ്രീയായി ടെമ്പ്ലേറ്റ് ലഭിക്കുന്ന സൈറ്റുകളില്‍ നിന്ന് അത്തരത്തിലൊരു ടെമ്പേറ്റ് ഡൌണ്‍ലോഡ് ചെയ്ത് താങ്കളുടെ ബ്ലോഗിലേക്ക് അപ്‌ലോഡ് ചെയ്യൂ.

  19. MWC Kerala 26 December 2009 at 23:57  

    njan aritathe ente followerlist delete cheythu .ethu restore cheyyan enthu cheyyanam?njaan ezhutunna coment malayaalathil ezhuthaan enthu chayyanam.manglish upayogichu ezhuthaan pattumo?ente blog www.mwc kerala.blogspot.com

  20. Appu Adyakshari 27 December 2009 at 06:03  

    MWC, ഒരിക്കൽ ഡിലീറ്റ് ചെയ്ത ഫോളോവേഴ്സ് ഗാഡജ്റ്റ് തിരിച്ചു കൊണ്ടുവരുവാൻ ആവില്ല.

    ഈ ബ്ലോഗിലെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായം താങ്കൾ വിശദമായി ഒന്നു വായിച്ചു നോക്കൂ. മംഗ്ലീഷിൽ എഴുതി മലയാളം ടെക്സ്റ്റ് ലഭിക്കുന്നതെങ്ങനെ എന്നു മനസ്സിലാവും.

  21. Appu Adyakshari 27 December 2009 at 06:37  

    MWC,
    ഒരു തിരുത്ത്. താങ്കളുടെ ബ്ലൊഗിൽ ഉണ്ടായിരുന്ന ഫോളോവേഴ്സിനെ തിരികെ കൊണ്ടുവരാൻ എന്തുചെയ്യണ എന്നാണോ ചോദ്യം? എങ്കിൽ ഒരിക്കൽ കൂടി ആ ഗാഡ്ജറ്റ് ആഡ് ചെയ്താൽ മതിയല്ലോ. ലിസ്റ്റ് അവിടെത്തന്നെ ഉണ്ടാവും. ഗാഡ്ജറ്റ് ആഡ് ചെയ്യുന്നത് എങ്ങനെ എന്ന് പേജ് എലമെന്റുകൾ എന്ന അദ്ധ്യായ്ത്തിലുണ്ട്.

  22. പുലരി 28 December 2009 at 10:13  

    മാഷെ
    എന്റെ ഗദ്ജെറ്റുകള്‍ മുവ് ചെയ്യുന്നില്ല
    എന്ത് ചെയ്യണം?

  23. Rainbow 2 January 2010 at 08:15  

    Hello,
    Happy new year to you .Your adyakshari is very helpful to me.
    As suggested in you blog, I added the gadget for" followers "in my blog.It is not working well.Some friends who wanted to add their name as folowers cannot do that.If you have any advice to solve my problem it will be highly appreciated .
    Thank you

  24. Appu Adyakshari 2 January 2010 at 09:15  

    Hi Rainbow, Happy New Year to you too.

    I checked your blog. I think the problem with followers gadget is the language settings of your blog. At present the language of your blog is set as 'Malayalam', right? Please change this back to English and save the settings. Then remove the existing Followers gadget. Once again install the Followers Gadget again. Hope this will work.

    PS: Change of language to English doesn't mean that what you type in the blog post are in English. Only the language settings in the "blog settings" page need to be changed.

  25. krishnakumar513 3 January 2010 at 08:09  

    പ്രിയ അപ്പു...
    വളരെ പ്രയോജനകരമായിരുന്നു....
    പുതുവത്സരാശംസകള്‍.....
    നന്ദി ഒരിക്കല്‍കൂടി......

  26. ഒരു യാത്രികന്‍ 4 January 2010 at 14:27  

    അപ്പുജി പുതുവത്സരാശംസകള്‍...താങ്കളുടെ ബ്ളോഗ്‌ വ്ളരെ ഉപകാരപ്രദമായി. ഒരു പാട്‌ നന്ദി. രണ്ട്‌ സംശയം. ൧. എണ്റ്റെ ബ്ളോഗിലെ കമണ്റ്റുവഴി എനിക്ക്‌ വായനക്കരോട്‌ മറുപടി പറയാന്‍ കഴിയുന്നില്ല. എപ്പോഴും error on Pageകണിക്കുന്നു. ൨. ഞാന്‍ ഇഷ്ട്പ്പെടുന്ന്‌ ബ്ളോഗുകള്‍ എണ്റ്റെ ബ്ളോഗിള്‍ കാണിക്കാന്‍ ഏന്ത്ചെയ്യണം. പ്രൊഫയില്‍ പേജില്‍ കാണിക്കുന്ന്ണ്ട്‌

  27. Appu Adyakshari 4 January 2010 at 15:30  

    യാത്രികൻ,
    താങ്കളുടെ ബ്ലോഗിലെ കമന്റ് ബോക്സ്നു എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. എന്താണു താങ്കൾ ശ്രദ്ധിച്ച പ്രശ്നം? എറർ ഓൺ പേജ് എന്ന മെസേജ് എപ്പോഴും വരാറുണ്ടോ? അങ്ങനെയെങ്കിൽ വിഷ്ണുവിനും നിരക്ഷരനും മറൂപടി എഴുതിയതെങ്ങനെ?

    അതോ വളരെ നീണ്ട കമന്റുകൾ എഴുതിയപ്പോഴാണോ പ്രശ്നം? അങ്ങനെ ഒരു പ്രശ്നം ഈയിടെ കേട്ടീരുന്നു. കമന്റുകൾ വളരെ നീണ്ടുപോയാൽ അത് ബ്ലോഗർ സ്വീകരിക്കുന്നില്ലത്രേ.

  28. Appu Adyakshari 4 January 2010 at 15:31  

    താങ്കൾ ഫോളോ ചെയ്യുന്ന ബ്ലോഗുകൾ ബ്ലോഗിൽ കാണിക്കുവാൻ എന്തുചെയ്യണം എന്ന ചോദ്യത്തിനു നേരിട്ട് ഒരു ഗാഡ്ജറ്റ് അങ്ങനെ ലഭ്യമല്ല. എങ്കിലും താങ്കൾ ഇഷ്ടപ്പെടുന്ന ബ്ലോഗുകളെ ലിങ്കുകളായി സൈഡ് ബാറിൽ ലിസ്റ്റ് ചെയ്യാം. അല്ലെങ്കിൽ ഒരു വായനാ ലിസ്റ്റ് ഉണ്ടാക്കി അതവിടെ ഷെയർ ചെയ്യാം.

  29. ceeyem 29 January 2010 at 00:41  

    എന്റെ ഒരു ബ്ലോഗിന്റെ ഡാഷ്ബോര്‍ഡില്‍ ലേഔട്ടിനു പകരം ടെംപ്ലറ്റ് ആണു കാണിക്കുന്നത്. ശേഷം Monetize യും. പരിഹാരം പറഞ്ഞു തരുമോ?

  30. Appu Adyakshari 29 January 2010 at 13:49  

    സീയെം. താങ്കളുടെ ഒരു ബ്ലോഗില്‍ മാത്രമേ ഈ പ്രശ്നമുള്ളോ. എന്നുവച്ചാല്‍ മനസ്സിലായില്ല. ഒരേ ലോഗിന്‍ ഐഡിയിലുള്ള ഒരു ബ്ലോഗില്‍ പ്രശ്നമുണ്ട് മറ്റേതില്‍ പ്രശ്നമില്ല എന്നാണോ?

  31. Editor 29 January 2010 at 14:16  

    സീയെം താങ്കള്‍ ക്ലാസിക്ക് ടെമ്പ്ലേറ്റ് ആണ് ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്നത് അതുകോണ്ടാണ് ഇങ്ങനെ കാണിക്കുന്നത് Customize Design ടാബില്‍ ക്ലിക്ക് ചെയ്ത് നോര്‍മല്‍ ലേഔട്ട് മോഡില്‍ വരാം പക്ഷേ പഴയ ക്ലാസിക് ടെമ്പ്ലേറ്റില്‍ ആഡ് ചെയ്തിരിക്കുന്ന ഗാഡ്ജറ്റുകള്‍ നഷ്ടപ്പെടും

  32. Appu Adyakshari 29 January 2010 at 14:33  

    നന്ദി രാഹുല്‍, ഇതുതന്നെയാണ് ഞാനും വിചാരിച്ചത്. പക്ഷേ അവിടെവരെ പോയിനോക്കുവാന്‍ (മടികാരണം) സാധിച്ചില്ല :-)

    അപ്പോള്‍, ഇതേ പ്രശ്നം തന്നെയാവുമോ ഇന്നലെ കേണലേ ചോദിച്ച ബ്ലോഗിനും ഉള്ളത്?

    http://bloghelpline.cyberjalakam.com/2009/01/blog-post.html

  33. ceeyem 29 January 2010 at 17:16  

    നന്ദി അപ്പു, രാഹുല്‍.. ആ പ്രശ്നം ശരിയായി. വേറൊരു സംശയമുള്ളത് ടെംബ്ലറ്റിലെ മുഴുവന്‍ എച് ടി എം എലും കളഞ്ഞ് നമ്മുടേതായ എച് ടി എം എല്‍ ചേര്‍ക്കാന്‍ പറ്റുമോ? ഈയുള്ളവന്‍ ബ്ളോഗില്‍ ആദ്യമായിട്ടാണേ..

  34. Appu Adyakshari 30 January 2010 at 10:06  

    സീയെം,

    ഈ ചോദ്യം “ടെംബ്ലറ്റിലെ മുഴുവന്‍ എച് ടി എം എലും കളഞ്ഞ് നമ്മുടേതായ എച് ടി എം എല്‍ ചേര്‍ക്കാന്‍ പറ്റുമോ“ എച്.ടി.എം.എല്‍ കോഡ് എന്നാല്‍ എന്താണെന്ന് താങ്കള്‍ക്ക് വ്യക്തമായും അറിയാം എന്നു കരുതട്ടെ? താങ്കള്‍ ഒരു എച്.ടി.എം.എല്‍ വിദഗ്ദ്ധനാണെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് സ്വയമായി ഒരു ടെമ്പ്ലേറ്റ് വികസിപ്പിച്ചെടുക്കാം.

  35. Mohanan Kulathummulayil 2 February 2010 at 00:15  

    പ്രിയ ഷിബു!
    എന്റെ ബ്ലോഗിന്റെ മെയിന്‍ പേജിന്റെ രണ്ടു വസങ്ങളിലും സൈടുബാര്‍ കൊടുക്കുവാന്‍ എന്തു ചെയ്യണം ?
    ടെമ്പ്ലേറ്റ് മാറ്റാതെ തന്നെ ചെയ്യണം . html ഇല്‍ എന്ത് മാറ്റം വരുത്തണം?
    ദയവായി പറഞ്ഞു തരുക.

  36. Appu Adyakshari 2 February 2010 at 06:30  

    മാഷേ, ബ്ലോഗ് റ്റെമ്പ്ലേറ്റിൽ നമ്മൾ തന്നെ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നത് അത്ര ബുദ്ധിയല്ല. (ഞാനൊരു എച്.ടി.എം.എൽ വിദഗ്ദ്ധനല്ലതാനും) അതിനൊരുങ്ങി നിലവിലുള്ള ടെമ്പ്ലേറ്റ് കുളമാക്കുന്നതിനേക്കാൾ നല്ലത് ഇരുവശത്തും സൈഡ് ബാറുള്ള പുതിയ ഒരു ടെമ്പ്ലേറ്റ് എടൂക്കുന്നതല്ലേ? ഇവിടെ അതുപോലെയുള്ള കുറേ ടെമ്പ്ലേറ്റുകൾ കാണാം.

  37. ഒരു യാത്രികന്‍ 12 April 2010 at 11:50  

    അപ്പുജി... എന്‍റെ followers gadget കുറെ മുമ്പ് നഷ്ടമായി . തിരിച്ചു കൊണ്ടുവരാന്‍ വല്ല വഴിയുമുണ്ടോ??...സസ്നേഹം

  38. Appu Adyakshari 12 April 2010 at 11:54  

    ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് മലയാളം എന്നു മാറ്റിക്കാണും അല്ലേ?

  39. ഒരു യാത്രികന്‍ 12 April 2010 at 12:46  

    അതെ. ഇനിയെന്ത് ചെയ്യണം??. ലാംഗ്വേജ് വീണ്ടും ഇംഗ്ലീഷില്‍ മാറ്റ്അണോ??..സസ്നേഹം

  40. Appu Adyakshari 12 April 2010 at 12:52  

    അതെ അതുതാന്നെ യാത്രികാ.. ലാംഗ്വേജ് മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്ന ബ്ലോഗുകളിൽ ഫോളോവർ ഗാഡ്ജറ്റ് ചേർക്കാനാവില്ല. പക്ഷെ ഇംഗ്ലീഷ് എന്ന സെറ്റിംഗിൽ ഇരിക്കുമ്പോൾ ഉണ്ടായിരുന്ന ഫോളോ ഗാഡ്ജറ്റ്, മലയാളത്തിലേക്ക് ലാംഗ്വേജ് സെറ്റിംഗ് മാറ്റിയപ്പോൾ സ്വയം ഇല്ലാതായോ? അതെനിക്കറിയില്ലായിരുന്നു അങ്ങനെ സംഭവിക്കുമെന്ന്. ഏതായാലും, ഇനി പുതിയതായി ഫോളോവർ ഗാഡ്ജറ്റ് ചേർക്കണം എന്നുണ്ടെങ്കിൽ ലാംഗ്വേജ് ഇംഗ്ലീഷ് ആക്കി സെറ്റ് ചെയ്തെങ്കിലേ മതിയാവൂ. ഇതുവരെ ഫോളോവർ ആയി ഉണ്ടായിരുന്നവരുടെ ലിസ്റ്റ് എല്ലാം പോയിട്ടുമുണ്ടാവും.

  41. ഒരു യാത്രികന്‍ 12 April 2010 at 14:16  

    അപ്പുജി... ശരിയായി. വളരെ ഉപകാരം. സസ്നേഹം

  42. F A R I Z 25 April 2010 at 18:45  

    രാഹുലെ,
    താങ്കളുടെ നിര്‍ദേശങ്ങളില്‍ നിന്നും,,വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മരു പടിയില്‍നിന്നും മനസ്സിലാക്കിയാണ്,എന്റെ ബ്ലോഗ്‌ ഞാന്‍ രൂപപ്പെടുത്തി എടുത്തത്‌. നന്ദിയുണ്ട്.
    ഇപ്പോള്‍ എനിക്ക് ബ്ലോഗിലേക്ക് പുതിയ ഗാട്ജെട്സ് ചേര്‍ക്കാന്‍ കഴിയുന്നില്ല.എറര്‍ കാണിക്കുന്നു.
    അതൊന്നു ക്ളിയെര്‍ ചെയ്തു സഹായിക്കാമോ?
    അത് കാരണമാണോ പേജ് ഓപ്പണ്‍ ആകാന്‍ സമയമെടുക്കുന്നതും?

    പ്രതീക്ഷയോടെ
    ------ഫാരിസ്‌

  43. Appu Adyakshari 26 April 2010 at 08:18  

    ഫാരിസ്, വിഡ്ജറ്റുകൾ ചേർക്കുമ്പോൾ ഉള്ള എററുകൾ സാധാരണ താൽക്കാലികമാണ്. താങ്കളുടെ കമ്പ്യൂട്ടറിൽ ഒന്നിലധികം വെബ് ബ്രൌസറുകൾ ഉണ്ടെങ്കിൽ മറ്റൊന്ന് ഉപയോഗിച്ച് ഗാഡ്ജറ്റ് ആഡ് ചെയ്യാൻ ശ്രമിക്കൂ. മോസില്ലയോ, ക്രോമോ ഉപയോഗിച്ചു നോക്കൂ. പേജ് ഓപ്പണാകാൻ സമയമെടുക്കുന്നത് ലൈനിന്റെ പ്രശ്നമാണ്. ഏതായാലും രാഹുൽ എന്താണു പറയുന്നതെന്ന് നോക്കട്ടെ.

  44. Appu Adyakshari 26 April 2010 at 08:18  

    ഫാരിസ്, വിഡ്ജറ്റുകൾ ചേർക്കുമ്പോൾ ഉള്ള എററുകൾ സാധാരണ താൽക്കാലികമാണ്. താങ്കളുടെ കമ്പ്യൂട്ടറിൽ ഒന്നിലധികം വെബ് ബ്രൌസറുകൾ ഉണ്ടെങ്കിൽ മറ്റൊന്ന് ഉപയോഗിച്ച് ഗാഡ്ജറ്റ് ആഡ് ചെയ്യാൻ ശ്രമിക്കൂ. മോസില്ലയോ, ക്രോമോ ഉപയോഗിച്ചു നോക്കൂ. പേജ് ഓപ്പണാകാൻ സമയമെടുക്കുന്നത് ലൈനിന്റെ പ്രശ്നമാണ്. ഏതായാലും രാഹുൽ എന്താണു പറയുന്നതെന്ന് നോക്കട്ടെ.

  45. Editor 26 April 2010 at 08:26  

    ഫാരിസെ ഇത് ഷിബു ചേട്ടന്റെ ബ്ലോഗ് ആണു എന്റേത് അല്ല..പേജ് ഓപ്പൺ ആകാൻ കൂടുതൽ സമയം എടുക്കുന്നത് കൂടുതൽ ചിത്രങ്ങളും ഗാഡ്ജറ്റുകളും ബ്ലോഗിൽ ചേർത്തത് കോണ്ടായിരിക്കും.ബ്രൗസറിന്റെ കുക്കീസും കാഷെ യും ക്ലിയർ ചെയ്ത ശേഷം ഒന്നു കൂടി ഗാഡ്ജറ്റ് കോടുത്ത് നോക്കൂ അല്ലെങ്കിൽ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്ന് മാറി മറ്റൊരു ബ്രൗസർ ഉപയോഗിച്ച് നോക്കൂ...ഗാഡ്ജറ്റ് കോടുക്കുമ്പോൾ എറർ കോഡുകൾ എന്റെങ്കിലും കാണിക്കുന്നുണ്ടോ

  46. F A R I Z 1 May 2010 at 00:53  

    ഹെലോ ഷിബു,
    താങ്കളുടെ വിലപ്പെട്ട നിര്‍ദേശം ഞാന്‍ വായിച്ചു. താല്‍കാലികമായ എറര്‍ അല്ല. ഇപ്പോള്‍ രണ്ടു ആഴ്ച്ചകളോളമായി.ഗദ്ജെറ്റ്‌ എറര്‍ പോകുന്നില്ല.
    എറര്‍ കാണിക്കുന്നത് ഇങ്ങിനെയാണ്.
    bx-sibszc

    blog id : 1414343657336647100
    host: draft.blogger.com
    uri:/choose-gadjet
    ഇങ്ങിനെയാണ് എറര്‍ കാണിക്കുന്നത്.
    എന്റെ ബ്ലോഗിന് ഒരു ലിങ്ക ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് അതിനും ഗാട്ജെറ്റ്‌ ചെര്കനാവുന്നില്ല. ഇതേ എറര്‍ വരുന്നു.
    പേജ് തുറക്കാന്‍ ഇപ്പോള്‍ അദികം താമസിക്കുന്നില്ല. അതെങ്ങിനെ നീങ്ങി എന്നറിയില്ല.നെറ്റ് ലയിന്‍ വീക്ക്‌ ആയിരുന്നിരിക്കാം.
    പിന്നെ ഈ കുകീസ്‌ ക്ലിയര്‍ ചെയ്യാന്‍ കുകീസ്‌ ലിസ്റ്റ്
    തപ്പിയിട്ട് കിട്ടുന്നില്ല.

    ഉപകാരപ്രദമായ വിലപ്പെട്ട നിര്‍ദേശം എത്രയും പെട്ടെന്ന് തന്നു എന്നെ സഹായിക്കുമല്ലോ.

    സ്നേഹാദരങ്ങളോടെ
    ഫാരിസ്‌

  47. Helper | സഹായി 1 May 2010 at 10:47  

    ഫാരിസ്‌,

    എന്റമ്മച്ചി,

    എന്തോരം ഗഡ്‌ജറ്റുകളാണ്‌ ഫാരിസെ നിങ്ങളുടെ ബ്ലോഗിൽ. ഇത്‌ എല്ലാം ലോഡായി വന്ന് ബ്ലോഗ്‌ തുറന്ന്, വായനക്കാരൻ വല്ലതും വായിച്ചാൽ, അത്രയും നല്ലത്‌.

    മാത്രമല്ല, നിങ്ങളുടെ ബ്ലൊഗിൽ, എല്ലാ പോസ്റ്റുകളും ഹോം പേജിൽ തന്നെ തുറന്ന് വരുന്നു. അതിനും സമയമെടുക്കും.

    വായനക്കാരനെ നിരാശനാക്കാതെ, അത്യവശ്യ ഗഡ്‌ജറ്റുകൾ മാത്രം ബ്ലോഗിൽ ഫിറ്റ്‌ ചെയ്യുകയും, ഹം പേജിൽ ബ്ലോഗ്‌ പോസ്റ്റ്‌ ഒരെണ്ണം മാത്രമാക്കുകയും ചെയ്യുക.

    പിന്നെ, പുതിയ ടെബ്ലേറ്റുകളിലാണ്‌ കൂടുതലും എറർ വരുന്നത്‌. BX-xxxx എററുകൾ പരിഹരിക്കുവാൻ എളുപ്പ മാർഗ്ഗം, ടെബ്ലേറ്റുകൾ മാറ്റുക എന്നത്‌ മാത്രമാണ്‌.

    ചില എററുകൾ താൽക്കാലികവുമാണ്‌.

    എന്തായാലും ഒരു സാധ ടെബ്ലേറ്റ്‌ ഉപയോഗിച്ച്‌, പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുമല്ലോ.

    കൂടുതൽ സഹായം ചെയ്യുവാൻ സഹായി എപ്പോഴും തയ്യറാണ്‌.

    .

  48. Helper | സഹായി 1 May 2010 at 11:06  

    ഫാരിസ്‌,

    ബ്ലോഗർ ടെക്‌നിക്കൽ ഫോറത്തിലെ അഭിപ്രായപ്രകാരം, ഇഗ്ലീഷ്‌ അല്ലാത്ത ഭാഷകളിലെ ബ്ലോഗുകളിൽ ഗഡ്‌ജറ്റ്‌ ചേർക്കുമ്പോഴാണ്‌ ഇങ്ങനെ എറർ വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്‌. പരിഹാരത്തിന്‌ ഗൂഗിൾ ശ്രമിക്കുന്നുണ്ട്‌.

    തൽക്കാലം, ബ്ലോഗ്‌ ഭാഷ, മലയാളമെന്നത്‌ മറ്റി, ഇഗ്ലീഷ്‌ എന്നാക്കിയാൽ ശരിയാവും. (ഡാഷ്‌ ബോഡ്‌ ഭാഷയല്ല, ബ്ലോഗ്‌ ഭാഷ മാറ്റണം.)

  49. Appu Adyakshari 1 May 2010 at 12:01  

    സഹായീ, വളരെ നന്ദി. ഇതു ഞാൻ പലപ്രാവശ്യം പല അദ്ധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. ആവശ്യമില്ലാത്ത ഗാഡ്ജറ്റുകൾ ബ്ലോഗുകളിൽ വാരിത്തിരികാതിരിക്കുക :-) എന്ന്. മാത്രവുമല്ല ഏതു എറർ മെസേജ് കണ്ടാലും അതൊന്ന് കോപ്പി ചെയ്ത് ഗൂഗിൾ സേർച്ച് ചെയ്താൽ നേരെ അതിന്റെ ഡിസ്കഷൻ ഫോറത്തിൽ എത്താം. പല എറർ കോഡുകളും താൽക്കാലിക പ്രശ്നങ്ങളാണ്. പലതിനും ഗൂഗിൾ പരിഹാരം കാണുന്നുമുണ്ട്. ബ്ലോഗ് ഭാഷ മലയാളം എന്നു സെറ്റ് ചെയ്യുന്ന അദ്ധ്യായത്തിൽ തന്നെ അതിന്റെ പ്രശ്നങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്. ഫാരിസ്, സഹായി പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കൂ. അതുപോലെ വിശ്വേട്ടൻ പറഞ്ഞത്, മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് താങ്കളുടെ ബ്ലോഗ് തുറന്നു നൊക്കി ഗാഡ്ജറ്റ് ചേർക്കാൻ ശ്രമിച്ചു നോക്കൂ എന്നാണ്. ഇതൊക്കെ ചെയ്തുനോക്കിയിട്ട് ഇവിടെ അറിയിക്കുമല്ലോ?

  50. F A R I Z 10 May 2010 at 13:38  

    dear,raahul&shibu,

    എന്റെ ബ്ലോഗ്‌ ഗാഡ്ജെറ്റ് ചേര്‍ക്കാന്‍ കഴിയാത്ത പ്രശ്ന പരിഹാരതിന്നായി നിങ്ങളുടെ കൂട്ട ശ്രമത്തിനു നന്ദി പറയട്ടെ.

    നിങള്‍ പറഞ്ഞപ്രകാരം,ഭാഷ മാറ്റി,വേറെ കമ്പ്യൂട്ടറില്‍ നിന്ന് നോക്കി,എന്റെ വഴിക്കും ഞാന്‍ നോക്കി,പക്ഷെ പ്രശ്നം മാറിയില്ല.

    ബ്ലോഗറില്‍ തന്നെ ചിലപ്പോള്‍ കാണിക്കുന്ന മെസ്സേജ്, കുക്കീസ്‌ ന്റെ പ്രശ്ന മെന്നാണ്.കുക്കീസ്‌ remove ചെയ്താല്‍ ചിലപ്പോള്‍ പരിഹാരമായേക്കാം. പക്ഷെ കുക്കീസ്‌ കാണുന്നില്ല.മുന്‍പ്‌ അതിലെതാന്‍ അറിയുമായിരുന്നു. മറന്നുപോയി. തപ്പിയിറ്റൊന്നും കുക്കീസ്‌ കണ്ടെത്താന്‍ കഴിയുന്നില്ല.കക്കീസ് കണ്ടെത്താന്‍ ഏതിലൂടെ പോകണം? എന്നത് മറന്നു.

    pls. clearly explain me.i expecting
    yr help,earlier.

    ഞാന്‍ ആ ഡൊമൈനില്‍ തന്നെ രണ്ടാമതൊരു ബ്ലോഗും തുടങ്ങി. അതിന്റെയും സ്ഥിതി ഇത് തന്നെ. ഗദ്ജെറ്റ്‌ ആഡ് ചെയ്യാനാവുന്നില്ല.അതിനര്‍ത്ഥം ടെംബ്ലാറ്റ്‌ മാറ്റിയാല്‍ പ്രശ്ന പരിഹാര മാകില്ല എന്നല്ലേ?
    ടെം ബ്ലാറ്റ്‌ മാറ്റിനോക്കാന്‍ നിങ്ങള്‍ നിര്‍ദേശിച്ചിരുന്നു.അത് ഞാന്‍ ചെയ്തിട്ടില്ല.കുക്കീസ്‌ പ്രശ്നമെന്ന മെസ്സേജ് കണ്ടപ്പോള്‍ ചെയ്യാതിരുന്നതാണ് .

    pls. dear frieds,help me for this issue anyway. im tired.really.

    thnx again
    faariz

  51. Appu Adyakshari 10 May 2010 at 13:45  

    ഫാരിസ്‌, ഇനി സഹായിയെ വിളിക്കാം. അതെ നടക്കൂ എന്ന് തോന്നുന്നു! സഹായി ഇന്നലെ ഒരു കമന്റ് പറഞ്ഞിരുന്നു. FireFox Mozilla ഉപയോഗിച്ചു ഈ widget / gadget ചേര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് കുക്കികള്‍ പ്രശ്നക്കാരാകുന്നത്. അതിനു പകരം google chrome, Internet explorer ഇതില്‍ ഏതെങ്കിലും ഒരു ബ്രൌസര്‍ ഉപയൊഗിക്കൂ. കുക്കികള്‍ കണ്ടെത്താന്‍ എളുപ്പമല്ലേ.. Start button of windows > run > %temp% enter. ഇപ്പോള്‍ കിട്ടുന്ന temp file ന്റെ കു‌ടെ കുക്കികളും കാണും. വേണ്ടാത്തവയെ തട്ടുക.

  52. Helper | സഹായി 10 May 2010 at 13:59  

    ഫരിസ്‌,

    എന്ത്‌കൊണ്ട്‌ ഗഡ്‌ജറ്റുകൾ ചേർക്കാൻ കഴിയുന്നില്ല എന്നതിന്റെ കാരണം പറയുവാൻ പ്രയാസമുണ്ട്‌. ഒന്നിലധികം കാരണങ്ങൾകൊണ്ട്‌ ആങ്ങനെ സംഭവിക്കാം.

    ഒന്നാമതായി എഷ്യൻ ലഗ്വേജുകൾ ചില ഗഡ്‌ജറ്റുകളിൽ പ്രശ്നമുണ്ടാക്കുന്നു. മറ്റു ചിലപ്പോൾ പുതിയ ടെബ്ലേറ്റുകളും. ചിലപ്പോൾ കുക്കിസും പ്രശ്നകാരാണ്‌.

    എന്തായാലും ആദ്യം ലഗ്വേജ്‌ മാറ്റുക. പിന്നെ കുക്കിസ്‌ ഡിലീറ്റ്‌ ചെയ്യുക.

    കുക്കിസ്‌ ഡിലിറ്റ്‌ ചെയ്യുവാൻ.

    Goto Explorer
    Tools മെനുവിൽ
    Internet Options ക്ലിക്കുക.
    General റ്റാബിൽ, Browsing History, Delete Cookies, Temporary Files, History എന്ന് കാണാം. അവിടെ Delete ബട്ടൺ ഞെക്കുക.

    നിങ്ങൾ ഇന്റർനെറ്റ്‌ എക്സ്‌പ്ലോറർ ആണ്‌ ഉപയോഗിക്കുന്നതെന്ന് കരുതുന്നു. അല്ലെങ്കിൽ എക്സ്‌പ്ലോറർ ഉപയോഗിച്ച്‌ ബ്ലോഗ്‌ തുറക്കുക.

    മറ്റോന്ന്,

    ഹോപേജിൽതന്നെ നിങ്ങളുടെ പൊസ്റ്റുകൾ മുഴുവൻ തുറന്ന് വരുന്നു. അത്‌ ഒഴിവാക്കി, ഒന്നോ രണ്ടോ പോസ്റ്റ്‌ ഹോം പേജിൽ സെറ്റ്‌ ചെയ്യുമല്ലോ.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുവാൻ മടിക്കരുത്‌.

  53. Appu Adyakshari 10 May 2010 at 14:12  

    നന്ദി സഹായീ.. ഒരു സംശയം. കുക്കികള്‍ എവിടെയാണ് സേവ് ചെയ്യപ്പെടുന്നത്? which folder of windows ?

    ഓ.ടോ. പതിവുപോലെ ഹോം പേജ് ലെ ഒന്നിലധികം പോസ്റ്റുകള്‍ സഹായിയുടെ ശത്രുക്കള്‍ ആണല്ലേ.... :-)

  54. Helper | സഹായി 10 May 2010 at 14:30  

    അപ്പുവേട്ടാ,

    കുക്കിസ്‌, വിൻഡോ XP യിൽ ഇവിടെ

    C:\Documents and Settings\[username]\Cookies\ യുസർ നെയിം മാറ്റുവാൻ ശ്രദ്ധിക്കുമല്ലോ.

    വിസ്തയിൽ ഇവിടെ
    C:\Users\[username]\AppData\Roaming\Microsoft\Windows\Cookiesയുസർ നെയിം മാറ്റുവാൻ ശ്രദ്ധിക്കുമല്ലോ.

    കുക്കികൾ, രണ്ട്‌തരത്തിലുണ്ട്‌.

    ഒന്ന്, ടെബററി, ഈ കുക്കികൾ, നമ്മുടെ ആവശ്യം കഴിഞ്ഞാൽ ഒട്ടോമാറ്റിക്ക്‌ ഡിലിറ്റ്‌ ആവും, ഉദാ. ബാങ്ക്‌ യൂസർ നെയിം പാസ്‌വേഡ്‌ എന്നിവ.

    മറ്റോന്ന്, സ്ഥിരം കുക്കികൾ,
    ഇവയാണ്‌ നമ്മുടെ കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യുന്നത്‌. ഇത്‌ ചിലപ്പോൾ വർഷങ്ങളോളം അവിടെ കിടക്കും.

    ഓടോ.

    ...കിട്ടിയിരുന്നു. ഞാൻ സഹായിയായി തന്നെ അപ്പുവേട്ടന്റെ പിന്നിൽ നിന്നൽ പോരെ. പോരാ എന്ന് തോന്നുന്നെങ്കിൽ, ഒന്നൂടെ ... :)

  55. അസീസ്‌ 11 May 2010 at 09:48  

    കുക്കീസ്‌ കൊടുത്തു നോക്കിയിട്ടും കനിയുന്നില്ലല്ലോ അപ്പുവേട്ടാ?
    ഇനി എന്ത് ചെയ്യും?

  56. Helper | സഹായി 11 May 2010 at 11:17  

    അസീസ്‌,

    നിങ്ങളുടെ ബ്ലോഗ്‌ ലഗ്വേജ്‌ മലയാളമാണ്‌. അത്‌ മാറ്റി ഇഗ്ലീഷ്‌ സെറ്റ്‌ ചെയ്യുക. കുക്കീസ്‌ കൊടുക്കനല്ല, ക്ലിയർ ചെയ്യനാണ്‌ പറഞ്ഞിരിക്കുന്നത്‌.

  57. Appu Adyakshari 11 May 2010 at 12:58  

    അസീസ്, ഇപ്പോൾ തന്നെ പേജ് ഹിറ്റ് കൌണ്ടർ ഗാഡ്ജറ്റ് ചേർത്തിട്ടുണ്ടല്ലോ? അപ്പോൾ പ്രശ്നമുണ്ടായിരുന്നില്ലേ? ഇപ്പോൾ ഏതു ഗാഡ്ജറ്റ് ചേർക്കാനാണ് ഒരുങ്ങി എറർ കണ്ടത്? ഫോളൊവർ ഗാഡ്ജറ്റ് ആണോ. ആണെങ്കിൽ സഹായി പറഞ്ഞതുപോലെ ബ്ലോഗിന്റെ ലാംഗ്വേജ് മലയാളം എന്നാക്കിമാറ്റിയിട്ട് ഫോളോവർ ഗാഡ്ജറ്റ് ചേർക്കൂ. ഈ കാര്യം ഫോളോ ഗാഡ്ജറ്റ് എന്ന അദ്ധ്യായത്തിൽ പ്രത്യേകം പറഞ്ഞീട്ടുള്ളതാണ്, ബ്ലോഗിന്റെ ഭാഷ മലയാളം എന്നാണു സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ ഫോളോ ഗാഡ്ജറ്റ് ചേർക്കാനാവില്ല എന്ന്..

  58. അസീസ്‌ 11 May 2010 at 13:52  

    കുക്കീസ്‌ ക്ലിയര്‍ ചെയ്യുക തന്നെയാണ് ചെയ്തത് . അങ്ങനെ എഴുതി എന്നേ ഉള്ളൂ.
    പിന്നെ ഞാന്‍ പേജ് ഹിറ്റ് അക്കൌന്റ്റ്‌ ചേര്‍ത്തത് വേറൊരു രീതിയിലാണ്

    താങ്കള്‍ ഒരു കമന്റില്‍ കുറെ ടെമ്പ്ലേറ്റുകള്‍ കിട്ടുന്ന ഒരു ലിങ്ക് കൊടുത്തിരുന്നല്ലോ .അതില്‍ നിന്നും ആദ്യത്തേത് സെലക്റ്റ്‌ ചെയ്തപ്പോള്‍ അതില്‍ കുറെ ഗാട്ജെറ്റുകള്‍ ഉണ്ടായിരുന്നു.
    അതില്‍ ഒന്നിലാണ് ഞാന്‍ പേജ് ഹിറ്റ്‌ അക്കൌണ്ട് ചേര്‍ത്തത്.
    എറര്‍ ഇപ്പോഴും അങ്ങനത്തന്നെ ഉണ്ട്.
    ഫിട്ജെറ്റിലേക്കുള താങ്കളുടെ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ലല്ലോ?

    വേറെ ഏതെന്കിലും ലിങ്ക് ഉണ്ടോ?

    sorry for disturbing.

  59. Appu Adyakshari 11 May 2010 at 14:00  

    അസീസ്, ഫീഡ് ജിറ്റിന്റെ ലിങ്ക് ശരിയാക്കിയിട്ടുണ്ട്.

  60. അസീസ്‌ 11 May 2010 at 15:44  

    Thank you very much

  61. F A R I Z 12 May 2010 at 11:56  

    dear friends,rahul&shibu,

    saying lot of thnx for ur help

    രണ്ടുമാസതോളമായി എന്നെ അലട്ടികൊണ്ടിരിക്കുന്ന എന്റെ ബ്ലോഗ്‌ എറര്‍ പ്രശ്നം,ഇന്ന് അവസാനിച്ചു.കുകീസ്‌ മായിച്ച തോടെ എറര്‍ നീങ്ങിക്കിട്ടി .എന്റെ പ്രശ്നത്തില്‍ വളരെ താല്പര്യത്തോടെ ഇടപെട്ടു,എനിക്ക് നിര്‍ദേ സങ്ങള്‍ നല്‍കിയ എന്റെ ഈ സുഹൃത്തുക്കള്‍ക്ക് നന്ദി വാക്കുകല്കൊണ്ട് ഞാന്‍ അഭിഷേകം ചെയ്യുന്നു.

    ബ്ലോഗില്‍ ഒരാള്‍ അഭിമുകീകരിക്കുന്ന പ്രശ്നത്തില്‍, ഒരു ലാഭാവുമില്ലാതെ ഇടപെട്ടു നിങ്ങളുടെ സമയം ചിലവഴിച്ചു സഹായിക്കുന്ന നിങ്ങള്‍ ബ്ലോഗേര്സ്ന്റെ രക്ഷകര്‍ തന്നെയാണ്.
    ഇത് വെറും വാക്കല്ല.

    ഈ ബ്ലോഗില്‍ കളിച്ചു ഭ്രാന്ത് പിടിച്ചു ഞാന്‍ നിവൃത്തിയില്ലാതെ പണിപ്പെട്ടു മറ്റൊരു ബ്ലോഗ്‌ ഉണ്ടാക്കി.നോക്കുമ്പോള്‍ അതിന്റെയും ഗതി ഇതുതന്നെ ആയിരുന്നു. ഗദ്ജെറ്റ്‌ ചെര്‍കാനാവുന്നില്ല.പിന്നെ രണ്ടും കല്‍പ്പിച്ചു കുകികള്‍ എല്ലാം അങ്ങ് ഡി ലേററ ചെയ്തു .
    എല്ലാം ക്ലിയെര്‍

    ഇനി ഒരു ഹെല്‍പ്കൂടെ.ഈ ബ്ലോഗ്‌ എങ്ങിനെ ഇല്ലാതാക്കാം?

    നിങ്ങളുടെ കൂടെ ഇടപെട്ട
    സഹായിക്കുകൂടി എന്റെ
    നന്ദി പറഞ്ഞുകൊണ്ട്

    ---ഫാരിസ്‌

  62. Appu Adyakshari 12 May 2010 at 12:14  

    ഫാരിസ്, താങ്കളുടെ ബ്ലോഗ് പ്രശ്നങ്ങള്‍ അവസാനിച്ചു എന്നു കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഏതു ബ്രൗസറാണ്‌ താങ്കള്‍ക്ക് ഇത്രയും കുക്കി പ്രശ്നം സമ്മാനിച്ചത് എന്നുകൂടി പറയൂ. മോസില്ലയാണോ ഇത്രയും ഓര്‍മ്മശക്തിയുള്ള ആ ബ്രൗസര്‍ !! ബ്ലോഗ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ എന്ന് ആദ്യമായാണ്‌ ഒരാള്‍ ചോദിക്കുന്നത്. സിമ്പിള്‍ അല്ലേ.. സെറ്റിംസില്‍ പോവുക. ബേസിക് സെറ്റിംഗ്സില്‍ ആദ്യത്ത ഐറ്റം. import blog, export blog, delete blog. അവസാനത്തെ ഐറ്റം ക്ലിക്കിക്കോളൂ. ബ്ലോഗ് സ്വാഹ!!

  63. അസീസ്‌ 15 May 2010 at 09:55  

    Dear Shibu & Sahayi

    അങ്ങനെ ഞാനും ഒരു ബ്ലോഗ്‌ ഉണ്ടാക്കി.ഈ ബ്ലോഗിലെ നിര്‍ദ്ദേശങ്ങളാണ് ഞാന്‍ പൂര്‍ണമായും ഉപയോഗിച്ചത്‌ .നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാതെ മനസ്സില്‍ സൂക്ഷിക്കുന്നു. എന്നാലും പറയുന്നു; ഒരുപാടു നന്ദി.
    ഇപ്പോഴും ചില പ്രശ്നങ്ങള്‍ ഉണ്ട്.
    അതിലൊന്ന് സന്ദര്‍ശകര്‍ എന്ന വിന്‍ഡോ വളരെ വലുതാണ്‌.
    ഇതിന്റെ വലിപ്പം കുറക്കാന്‍ വല്ല വഴിയും ഉണ്ടോ?

    ഒരിക്കല്‍ കൂടി നന്ദി പറയുന്നു

    സസ്നേഹം അസീസ്‌

  64. Helper | സഹായി 15 May 2010 at 10:48  

    അസീസ്‌,

    നിങ്ങളുടെ ബ്ലോഗ്‌ ടെബ്ലേറ്റ്‌ പുതിയതാണ്‌. അതിന്റെ ലേഔട്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്യുവാൻ,

    Template Designer-ൽ പോവുക
    Layout - ൽ
    Adjust width - ൽ ക്ലിക്കുക.

    അവിടെ Right Sidebar എന്നെഴുതിയ ഒരു ബാർ കാണുന്നില്ലെ, അത്‌ സൗകര്യപ്രദമായ രീതിയിൽ അഡ്‌ജസ്റ്റ്‌ ചെയ്യുക.

    ഇത്‌പോലെ ഇടത്തെ കോളവും അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മെയിൻ ബ്ലോഗും (പോസ്റ്റ്‌ എഴുതുന്ന സ്ഥലം) ഇങ്ങനെ അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതാണ്‌.

    സന്ദർശ്ശകരുടെ വിവരങ്ങളടങ്ങിയ Live traffic Feed പേജിന്റെ അടിഭാഗത്ത്‌നിന്നും മാറ്റി, സൈഡിൽ കൊടുക്കുക. അതിന്‌ ബ്ലോഗ്‌ സെറ്റിങ്ങ്‌സിൽ പോയി, Design - page elements-ൽ പോവുക.

    അവിടെനിന്നും ഒരോ ഗഡ്‌ജറ്റും എവിടെ വേണമെന്ന് തിരുമാനിക്കാം. അത്‌ പ്രകാരം, വിഡ്‌ജറ്റ്‌ എടുത്ത്‌, പേജിന്റെ വലത്‌ഭാഗത്ത്‌ വെക്കുക.

    About me എന്ന ഗഡ്‌ജറ്റിന്റെ താഴെ.

    മറ്റോന്ന്, അവിടെ Labels എന്ന ഗഡ്‌ജറ്റ്‌ രണ്ട്‌ പ്രവാശ്യം കൊടുത്തിരിക്കുന്നു. അതിൽ ഒന്ന് Remove ചെയ്യുക.

  65. Appu Adyakshari 15 May 2010 at 11:34  

    സഹായി പറഞ്ഞ കാര്യങ്ങൾ കൂടാ‍തെ ഒന്നു രണ്ടു നിർദ്ദേശങ്ങൾ കൂടി പറയട്ടെ. ലേബൽ എന്ന ഗാഡ്ജറ്റ് വളരെ കൃത്യമായി പോസ്റ്റുകളെ തരംതിരിച്ച് കുറച്ച് എണ്ണം ലേബലുകൾ കൊടുക്കുന്നവർ മാത്രം ചേർത്താൽ മതി എന്നാണ് എന്റെ അഭിപ്രായം. ഓരോ പോസ്റ്റിനും ഓരോ തരം ലേബലുകളാണെങ്കിൽ കാലക്രമേണ ഈ ലേബൽ ഗാഡ്ജറ്റ് നിറഞ്ഞുകവിഞ്ഞ് സൈഡ് ബാർ നിറയും. അതുപോലെ അസീസിന്റെ ബ്ലോഗിൽ ഫീഡ്ജിറ്റ് ഗാഡ്ജറ്റിന്റെ ഹൈറ്റ് കുറച്ചു കൂടി കുറയ്ക്കുന്നതും നന്നായിരിക്കും. അതിന് ആ ഫീഡിന്റെ കോഡിൽ ഹൈറ്റ് എന്നഭാഗത്തെ പിക്സൽ എണ്ണം കുറച്ചാൽ മതി.

  66. അസീസ്‌ 15 May 2010 at 14:24  

    ഷിബു & സഹായി

    ഒരിക്കല്‍ കൂടി നന്ദി.
    ഫീഡ്ജിറ്റ് ഗാഡ്ജറ്റിന്റെ , ഫീഡിന്റെ HTML കോഡിൽ ഹൈറ്റ് എന്ന ഒരു ഭാഗം ഇല്ല.

    അതിലുള്ള സംഖ്യകളൊക്കെ ഞാന്‍ മാറ്റി നോക്കി.
    എന്നിട്ടും ഉയരം കുറയുന്നില്ല.
    വേറെ എന്തെന്കിലും പ്രശ്നമാണോ?

  67. Appu Adyakshari 15 May 2010 at 17:10  
    This comment has been removed by the author.
  68. Appu Adyakshari 15 May 2010 at 17:12  

    അസീസ്, അതു ശരിയല്ലല്ലോ.. എന്റെ ബ്ലോഗിലെ ഫീഡ് ജിറ്റ് വിഡ്ജറ്റ് കോഡ് തുടങ്ങുന്നതു തന്നെ div style="width:100%; height:170px എന്നാണ്. ഇതു ഞാൻ ചേർത്തതാണ്. ഇതുപോലെ എഴുതി ചേർത്തുനോക്കൂ.. അല്ലെങ്കിൽ സഹായിയോ html code വിദഗ്ദ്ധരായ ആരെങ്കിലുമോ പറയട്ടെ.

  69. അസീസ്‌ 15 May 2010 at 18:10  
    This comment has been removed by the author.
  70. Appu Adyakshari 16 May 2010 at 06:04  

    അസീസ് ഒരു കാര്യം ചെയ്യൂ. ഈ ബ്ലോഗിലെ “ഫീഡ് ജിറ്റ് ലൈവ് ട്രാഫിക് ഫീഡ് എന്ന അദ്ധ്യായം വായിച്ചു നോക്കൂ. അതിൽ പറഞ്ഞിട്ടുണ്ട് ഫീഡ് ജിറ്റിന്റെ നീളം കുറയ്ക്കാനുള്ള് കോഡ്. ആ കോഡ് കമന്റു വഴി എഴുതുന്നതിനേക്കാൾ നല്ലതല്ലേ ആ ആദ്ധ്യായം ഒന്നു നോക്കുന്നത്.

  71. അസീസ്‌ 16 May 2010 at 08:41  

    പ്രിയ ഷിബു

    ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.ഞാന്‍ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതു.ആദ്യം ഞാന്‍ ഫീഡ്ജിറ്റിന്റെ കോട് മാത്രമേ പേസ്റ്റ്‌ ചെയ്തിരുന്നുള്ളൂ.അതിന്റെ ഉയരവും ഫോണ്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാനുള്ള കോഡ് ഇപ്പോഴാണ് കൊടുത്തത്.ഇപ്പോള്‍ ശരിയായി.
    Thanks, Thanks a lot.

  72. Appu Adyakshari 16 May 2010 at 10:27  

    അസീസേ, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇത് ധാരാളം വായനക്കാർ ചെയ്യുന്ന കാര്യമാണ്. അദ്ധ്യായം മുഴുവനായി വായിച്ചു നോക്കുകയില്ല. അല്ലെങ്കിൽ ആദ്യാക്ഷരി സേർച്ചിൽ ഒന്നു സേർച്ച് ചെയ്തുനോക്കിയാൽ മതി, അതും ചെയ്യുകയില്ല ... നേരെ ചോദ്യങ്ങൾ ചോദിക്കും... ലൈവ് ഹെല്പ് ലൈൻ മാതിരി :-) നോ പ്രോബ്ലം !

  73. Subiraj Raju 22 June 2010 at 18:11  

    HTML/JAVA Scriptilൽ ഒരു ലിങ്ക് കൊടുക്കുമ്പോൾ മുൻപൊക്കെ Title ഭാഗത്ത് ഒന്നും കൊടുത്തില്ലെങ്കിലും Accept ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങ്നെ ചെയ്യാൻ സാധിക്കുന്നില്ല. ഇതു എന്തുകൊണ്ടാണെന്നു മസ്സിലാകുന്നില്ല. സഹായിക്കുമല്ലോ??

  74. Appu Adyakshari 23 June 2010 at 06:21  

    സുബിരാജ് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ അതില്‍ ഗൂഗിള്‍ എന്തോ മാറ്റം വരുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ടൈറ്റില്‍ ഇല്ലാതെ ഗാഡ്ജെറ്റ്‌ സേവ് ചെയ്യാന്‍ സാധിക്കാത്തത്. ഇത് പഴയപടി ആക്കി മാറ്റുവാന്‍ ഗൂഗിള്‍ തന്നെ വിചാരിച്ചാലേ സാധിക്കൂ. തല്ക്ക്കാലം ടൈറ്റില്‍ ഒരു ഫുള്‍ സ്റ്റോപ്പില്‍ നിര്‍ത്തൂ.

  75. ധന്യാദാസ്. 5 July 2010 at 21:11  

    appuvettaa.. thank u for all ur tips that helped me lot.. Here, one doubt..
    Monthly setting has selected for archive. But I wish to view only post titles there. How can I set only post titles in my blog archive?

  76. Appu Adyakshari 6 July 2010 at 07:17  

    ധന്യ, ബ്ലോഗ്‌ ആര്കൈവ്സ്‌ ഗാട്ജെറ്റ്‌ ഒന്ന് എഡിറ്റ്‌ ചെയ്യൂ. അവിടെ ഒരു Option ഉണ്ട് - Show post title എന്നാണതിന്റെ പേര്. അതിനോടോപ്പമുള്ള കള്ളിയില്‍ ടിക്ക്‌ ചെയ്‌താല്‍ മാത്രമേ പോസ്റ്റുകളുടെ ടൈറ്റില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ അങ്ങനെ ടിക്ക്‌ ചെയ്തിട്ടില്ല എന്നാണു ധന്യയുടെ ബ്ലോഗ്‌ നോക്കിയപ്പോള്‍ മനസ്സിലാകുന്നത്. ടിക്ക്‌ ചെയ്തു കഴിഞ്ഞു മാറ്റങ്ങള്‍ സേവ് ചെയ്യാന്‍ മറക്കരുത്.

  77. svrvnss 22 August 2010 at 22:22  

    how can i make a blog title as adhyakshari .(in malayalam and with photos)

  78. svrvnss 22 August 2010 at 22:25  

    എങനെ എന്റെ ബ്ലൊഗിന്റെ തലക്കെട്ടു ആധ്യാക്ഷരിയിലെ പൊലെ മികചചതക്കാം.

  79. Appu Adyakshari 23 August 2010 at 07:04  

    SVRVNSS,
    ബ്ലോഗിന് മോടികൂട്ടാം എന്ന സെക്ഷനിലെ, "തലക്കെട്ട്‌ നിര്‍മാണം" "തലക്കെട്ടില്‍ മറ്റൊരു ചിത്രം" എന്നീ അദ്ധ്യായങ്ങള്‍ വായിച്ചു നോക്കൂ.

  80. jiya | ജിയാസു. 24 September 2010 at 21:05  

    പ്രിയ ഷിബൂ...
    blogger template designer ആണ്` ഞാൻ ഉപയോഗിച്ചത്. http://chuvareyutthukal.blogspot.com/ ഇതിലെ ഗാഡജറ്റ് വെത്യസത് BOX കളിലായി OR വെത്യസത് back ground color ആയി കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ? template മാറ്റാതെ കഴിയില്ലേ???. വേറെ ഒരു വഴിയും ഇല്ലെങ്കിൽ ഈ template നെ ഇതു പോലെ മറ്റൊരു templateലേക്ക് മാറ്റാൻ പറ്റു‌മോ??? ഞാൻ ഉദേശിച്ച പോലെയുള്ള ഒരു template ന്റെ ലിങ്ക് പറഞ്ഞു തരുമോ?? അതു പോലെ ഞാൻ gadget ൽ ഒരു photo ചേർത്ത് അതിനു ഒരു ലിങ്ക് നൽകുമ്പോൾ ലിങ്ക് മറ്റൊരു വിൻ‌ഡോയിൽ തുറക്കാൻ എന്ത് ചെയ്യനം??

  81. Appu Adyakshari 25 September 2010 at 07:53  

    ജിയാസ്‌, താങ്കള്‍ ഉദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഇങ്ങനെ ഓരോ gadgets ഉം വെവ്വേറെ കളറില്‍ കിട്ടാനുള്ള മാര്‍ഗ്ഗം ബ്ലോഗറില്‍ ഇപ്പോള്‍ ഇല്ല. മറ്റു third party templates കളിലും കണ്ടിട്ടില്ല. എങ്കിലും ഇതൊക്കെയും html code ഉപയോഗിചാണല്ലോ ചെയ്യുന്നത്. അതുകൊണ്ട് html code നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും പരിചയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു നോക്കൂ. തീര്‍ച്ചയായും ഒരു വഴി ഉണ്ടാവും.

  82. jiya | ജിയാസു. 25 September 2010 at 12:21  

    നന്ദി ഷിബൂ...
    ഓരോ ഗാഡജറ്റും വെത്യസത നിറത്തിൽ കാണണമെന്നില്ല. പോസ്റ്റുകളും ഗാ‍ഡ്ജറ്റുകളും തമ്മിൽ വേർതിരിച്ചു കാണണമെന്നെയുള്ളൂ.അതു പോലെ ഞാൻ gadget ൽ ഒരു photo ചേർത്ത് അതിനു ഒരു ലിങ്ക് നൽകുമ്പോൾ ലിങ്ക് മറ്റൊരു വിൻ‌ഡോയിൽ തുറക്കാൻ എന്ത് ചെയ്യനം??

  83. Appu Adyakshari 25 September 2010 at 12:31  

    ജിയാസിന്റെ ബ്ലോഗ്‌ ബോഡി കളര്‍ template designer ഉപയോഗിച്ച് മറ്റൊന്നാക്കൂ. പ്രശം മാരുകയില്ലേ?

    gadget ലെ ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ മറ്റൊരു വിന്റോ തുറക്കാനുള്ള സംവിധാനം ഇല്ല. പോസ്റ്റിലെ ലിങ്കുകള്‍ അങ്ങനെ തുറക്കാനുള്ള കോഡ് ഉണ്ടുതാനും. ഇത് gadget ല്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.

  84. Riyas Aboobacker 10 November 2010 at 11:32  
    This comment has been removed by the author.
  85. Riyas Aboobacker 10 November 2010 at 11:38  

    എന്‍റെ ബ്ലോഗില്‍ layout ബട്ടണ്‍ മിസ്സിംഗ്‌ ആണ്. അത് restore ചെയ്യാന്‍ എന്ത് ചെയ്യണം. സഹായിക്കാമോ??

  86. Appu Adyakshari 10 November 2010 at 13:22  

    നാടോടി കരുതുന്നതു പോലെ ബ്ലോഗറിൽ നിന്ന് Layout button മിസ്സായതല്ല. ബ്ലോഗർ ഡാഷ്‌ബോർഡിന്റെ പുതിയ പരിഷ്കരണത്തിൽ ലേ ഔട്ട് ബട്ടൺ ഇപ്പോൾ ഡിസൈൻ എന്ന ടാബിനുള്ളിലെ ഒരു ഓപ്ഷൻ ആണ്. അതുപോലെ താങ്കളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഇപ്പോഴും പഴയരീതിയിലുള്ള ടെമ്പ്ലേറ്റ് ആണ്. അതു മാറ്റി ബ്ലോഗറിന്റെ പുതിയ ഒരു ടെമ്പ്ലേറ്റ് എടുക്കൂ. ഇത്രയും കാര്യങ്ങളെല്ലാം ചെയ്യാൻ ഡാഷ്ബോർഡിലെ ഡിസൈൻ എന്ന ടാബിൽ ഓപ്ഷനുകൾ ഉണ്ട്. അതനുസരിച്ച് ചെയ്യുക.

  87. niyal chithram 8 March 2011 at 10:30  

    dear
    last cheyyunna post lastil thanne varaan dear yenthu cheyyanam pls inform me :niyalchithram@gmail.com or 9497350009

  88. RASHAD.V.P.KOORAD 20 May 2011 at 15:48  

    ente followers gadgetil THIS GADGET IS EXPERIMENTEL AND ITS NOT YET AVAILABLE ON ALL BLOGS. CHECK BACK SOON ennanu ezhuthiyittullathu. ithu pariharikkan enthu cheyyanam.

  89. Appu Adyakshari 20 May 2011 at 16:02  

    ഫോളോ ഗാഡ്ജറ്റ് എന്ന അദ്ധ്യായത്തിൽ രണ്ടാം പാരഗ്രാഫിൽ ഇതിന്റെ കാരണം വ്യക്തമായി ചുവപ്പുനിറത്തിൽ എഴുതിയിട്ടുണ്ടല്ലോ റാഷിദ്.. വായിച്ചു നോക്കൂ

  90. ഷനീബ് മൂഴിക്കല്‍ 14 February 2014 at 14:48  

    ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PHOTOS , VEDIOS , CONTACTS , ...... തുടങ്ങീ കാര്യങ്ങൾ ഉള്പ്പെടുത്തി ഒരു BAR നിർമ്മിക്കുന്നത് എങ്ങനെയാണ് ..? ഈ വിവരങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ ബ്ലോഗിലെ ലിങ്ക് കാണിച്ചു നല്കുമെന്ന് പ്രതീക്ഷിക്കുന്നു ..

  91. ഷനീബ് മൂഴിക്കല്‍ 14 February 2014 at 14:49  

    ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PHOTOS , VEDIOS , CONTACTS , ...... തുടങ്ങീ കാര്യങ്ങൾ ഉള്പ്പെടുത്തി ഒരു BAR നിർമ്മിക്കുന്നത് എങ്ങനെയാണ് ..? ഈ വിവരങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ ബ്ലോഗിലെ ലിങ്ക് കാണിച്ചു നല്കുമെന്ന് പ്രതീക്ഷിക്കുന്നു ..

  92. തൗഫീഖ് അസ്‌ലം 27 February 2014 at 17:37  

    ഡിയർ

    ഒരു പേജ്നു പുറത്തു മറ്റൊരു പേജ് ഉണ്ടാക്കുനത് അങ്ങെന ആണ്

  93. Appu Adyakshari 2 March 2014 at 11:45  

    തൗഫീക്, ഒരു പേജിനു പുറത്ത് മറ്റൊരു പേജോ? ചോദ്യം മനസ്സിലായില്ല.

  94. THALIRU 20 September 2016 at 12:11  

    D­m¡nb t]Pv Xpd¡pt¼mÄ AXn B t]Ppambn _Ôs¸« hnhc§Ä e`n¡m³ F´mWv sNt¿­Xv

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP