കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
>> 28.7.12
The first part of this post uses screen-shots of Malayalam text. This is to enable those users who does not have any Unicode Malayalam fonts installed in their system. Once a unicode Malayalam font is installed in your system, you can read Malayalam text in this blog as well as all other websites, blogs, Facebook messages, e-mails etc in proper display as seen in the screen-shots given below. If you can't read the text as you see in the screen-shots, your browser needs to be set for displaying the text properly. If you want to set your web-browser manually to display Malayalam see this chapter. If you cannot read the following screen-shots properly, use Control and + buttons to increase the display resolution.
റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
ഇനി റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ വരികള്‍ ഒന്നു നോക്കൂ.
റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
ഇപ്പോള്‍ ശരിയായ രീതിയില്‍ വായിക്കാമല്ലോ, അല്ലേ?
ഇതുവരെ നമ്മള്‍ മലയാളം വായിച്ചുകൊണ്ടിരുന്നത് സ്ക്രീന്‍ ഷോട്ടുകള്‍ വഴിയായിരുന്നു; അതായത് മലയാളത്തില്‍ എഴുതിയ മോനിറ്ററിന്റെ ചിത്രം. ഇനി ഇതിന്റെ ആവശ്യമില്ല. ഈ പേജില്‍ എനിക്ക് നേരിട്ട് മലയാളത്തില്‍ ടൈപ്പുചെയ്യാം, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അത് അതേപടി വായിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി ഇതോടൊപ്പം പറയട്ടെ. മലയാളത്തിലെ ഏത് യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചുവായിച്ചാലും ഈ വാചകങ്ങള്‍ ഇതേപോലെതന്നെ വായിക്കുവാന്‍ സാധിക്കും. ഇതാണ് ASCII മലയാളം ഫോണ്ടുകളെ അപേക്ഷിച്ച് യൂണിക്കോഡ് ഫോണ്ടുകളുടെ വ്യത്യാസം.
സാധാരണഗതിയിൽ ഇത്രയും കാര്യങ്ങൾ ചെയ്തുകഴിയുമ്പോൾത്തന്നെ വിന്റോസിന്റെ എക്സ്.പി മുതലുള്ള വേർഷനുകൾ മലയാളം വ്യക്തമായി കാണിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇനിയും മലയാളം ഫോണ്ടുകൾ കമ്പ്യൂട്ടർ ഡിസ്‌പ്ലേചെയ്യുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ചെയ്യൂ.
1. കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോള്‍, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)
ഫയർഫോക്സ് മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍ എന്നിവയെ മലയാളം ടെക്സ്റ്റ് ശരിയായി ഡിസ്പ്ലേ ചെയ്യുവാന്‍ തയ്യാറാക്കുന്ന വിധം മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ
വേറെയും മലയാളം യുണികോഡ് ഫോണ്ടുകള്‍:
നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപി എന്ന ഈ മനോഹരമായ മലയാളം ഫോണ്ട്, ശ്രീ. കെവിന്റെ സംഭാവനയാണ്. മറ്റുചില മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: രചന, കറുമ്പി, തൂലിക, നിള, പാണിനി, കാര്‍ത്തിക, ഇ-മലയാളം ഓ.റ്റി മീര, ദ്യുതി തുടങ്ങിയവ. ഇവയൊക്കെ ഡൌൺലോഡ് ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ബ്ലോഗിലെ മലയാളം ഫോണ്ടുകൾ എന്ന അദ്ധ്യായം നോക്കൂ. ഒന്നുകൂടീ പറയട്ടെ, ഫോണ്ടൂകൾക്കനുസരിച്ച് മാറ്റം വരുന്നത് അക്ഷരങ്ങളുടെ രൂപ ഭംഗിമാത്രമാണ്. ഇവയിൽ ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് മലയാളം വ്യക്തമായി വായിക്കുവാൻ സാധിക്കും.
ഡിസ്‌പ്ലേ കൂടുതല്‍ മനോഹരമാക്കാന്‍:
ഇനി ഒരു ചെറിയ ഡിസ്‌പ്ലേ സെറ്റിംഗുകൂടി ചെയ്താല്‍, നമുക്ക് നല്ല വടിവൊത്ത രീതിയില്‍ ഈ ഫോണ്ടുകളെ സ്ക്രീനില്‍ കാണാം. അതിനായി താഴെപ്പറയുന്ന സെറ്റിംഗുകള്‍ ചെയ്യുക.
1. വിന്റോസിലെ Start മെനു തുറന്ന് Control Panel സെലക്റ്റ് ചെയ്യുക.
2. കണ്‍ട്രോള്‍ പാനലിലെ Display എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
3. ഡിസ്‌പ്ലേ വിന്റോ തുറക്കും. അതില്‍നിന്നും Appearance എന്ന ടാബില്‍ ക്ലിക്കുചെയ്യുക.
4. അവിടെ Effects എന്നെഴുതിയിരിക്കുന്ന ഒരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
5. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറക്കും. അതില്‍ രണ്ടാമത്തെ വരിയില്‍ ഇങ്ങനെ കാണാം ‘Use the following method to smooth edges of screen fonts' ഈ വരിയുടെ തുടക്കത്തില്‍ ഒരു ചതുരക്കള്ളിയുണ്ട്. അതിനുള്ളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത് ടിക് മാര്‍ക്ക് ഇടുക. അതിനുശേഷം ഈ വരിയുടെ താഴെയുള്ള വലിയ ചതുരക്കള്ളിയിലെ Arrow അമര്‍ത്തി, വരുന്ന ലിസ്റ്റില്‍നിന്നും Clear Type സെലക്ട് ചെയ്യുക.
6. OK ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു പ്രാവശ്യം കൂടി OK ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ഡിസ്‌പ്ലേ വിന്റോയും അടയ്ക്കാം.
7. ഇനി കണ്‍ട്രോള്‍ പാനല്‍ വിന്റോ അടയ്ക്കാവുന്നതാണ്.
കുറിപ്പ്: നിങ്ങളുടെ മോനിറ്ററിന്റെ ബ്രൈറ്റ്‌നെസ്,കോണ്ട്രാസ്റ്റ് സെറ്റിംഗുകള്‍ ശരിയായി അല്ല ഇപ്പോള്‍ ഇരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ വളരെ നേരിയ രീതിയിലാവും കാണപ്പെടുക. അങ്ങനെ കാണുന്നുവെങ്കില്‍ ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അഡ്‌ജസ്റ്റ് ചെയ്യേണ്ടതാണ്.
malayalam blog,മലയാളം ബ്ലോഗുകള്‍,malayalam blogs, malayalam-blog help, malayalam blogs,malayalam bloghelp, bloghelline, adyakshari, ആദ്യാക്ഷരി, മലയാളം ബ്ലോഗ്, malayalam fonts, keyman, varamozhi, malayalam writing, malayalam blogging
244 അഭിപ്രായങ്ങള്‍:
പ്രിയ ഷിബു,
ഉപകാരപ്രദം.
ബ്ലൊഗ് അക്കാദമിയുടെ ശില്‍പ്പശാല പ്രവര്‍ത്തണങ്ങളെ താങ്കള്‍ക്കു സഹായിക്കാനാകുമെന്നു കരുതുന്നു.
ബന്ധപ്പെടുമല്ലോ.
blogacademy@gmail.com
കൊള്ളാം നന്നായിരിക്കുന്നു.
അപ്പു വളരെ നല്ല ആശയം..എന്നെ പോലെയുള്ള തുടക്കക്കാര്‍ക്ക് വളരെ പ്രയോചനമാണ് ഇത്..
ജി-ടാക്കില്‍ ആരെങ്കിലും ഉണ്ട്ങ്കില്‍ അവരോടായിരുന്നു ഇതുപോലെയുള്ള കാര്യങ്ങള്‍ ചോദിച്ചിരുന്നത്,ബ്ലോഗുകള്‍ ഒരു വിപ്ലവമായി മാറണമെങ്കില്‍ ഒരുപാട് പേര്‍ ബ്ലോഗിങ്ങ് ആരംഭിക്കണം എല്ലാവരും മടിച്ച് നില്‍ക്കുന്നത് എങ്ങനെ മലയാളത്തില്‍ എഴുതും എന്ന് അറിയാതെയാണ് അങ്ങനെ യുള്ളപര്‍ക്കോരു പാഥേയമാകും ഈ പോസ്റ്റുകള്‍..
സംശയങ്ങള്‍ വിഡ്ഡിത്തരമാണെങ്കിലും ചോദിക്കാമല്ലോ..അല്ലെ?
[അപ്പു അക്ഷരത്തെറ്റ് കാണിച്ചതിനു നന്ദി..ആദ്യത്തെ കമന്റങ്ങു ഡിലീറ്റുന്നു അങ്ങ്ട് ക്ഷമിക്കാഹ്:
അപ്പൂ, നവാഗതര്‍ക്കായുള്ള ഈ ഉദ്ദ്യമത്തിന് ആശംസകള്‍.
മെയ് മാസത്തില്‍ തുടങ്ങിയ എന്റെ ബ്ലോഗ് ഇതുവരെയും ഒരു അഗ്രഗേറ്ററിലും വന്നിരുന്നില്ല. ലിങ്ക് കൊടുക്കാനായി രണ്ടെണ്ണം കൂടി ഉണ്ടാക്കി നോക്കി. അതും ശരിയായില്ല. എന്താണ് കാരണം എന്ന് ഇപ്പോഴും അറിയില്ല. പക്ഷെ ഇന്നൊരെണ്ണം ഉണ്ടാക്കി. അത് അഗ്രഗേറ്ററില്‍ കാണാനുണ്ട്. വളരെ സന്തോഷം തോന്നുന്നു. ആ ലിങ്ക് ഇതാ ഇവിടെ. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും അപ്പുവിന്റെ ഈ ശ്രമത്തിലൂടെ ഒരു ഉപദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്പു,
ഏപ്രിലില്‍ തുടങ്ങിയ ഈ ബ്ലോഗ് ഞാന്‍ ഇപ്പോള്‍ ആണ് കാണുന്നത്. ഇത്രയും വലിയ ഒരു ഉദ്യമത്തിന് എത്ര അഭിനന്ദനങ്ങള്‍ നല്‍കണം എന്നറിയില്ല. ഇതു വരെ എല്ലാ പോസ്റ്റുകള്‍ക്കും കൂടി കൊടുത്ത അഭിനന്ദനങ്ങള്‍ മുഴുവന്‍ എടുത്തോ.
പക്ഷേ ഒരു സംശയം. ഈ പോസ്റ്റുകള്‍ എല്ലാം ഡ്രാഫ്റ്റ് ആക്കി ഒരുമിച്ച് പോസ്റ്റ് ചെയ്തതാണോ? കാരണം ഇത്ര പോസ്റ്റുകള്‍ വന്നത് ആരും അറിയാതിരിക്കാന്‍ വഴി ഇല്ലല്ലോ.
നല്ല ഉദ്യമം. മംഗളാശംസകള്‍!
അപ്പൂ, ഞാനിതാ തൊപ്പിയൂരി എണീറ്റ് നിന്നു. അപ്പു എടുത്ത ഇത്രയും പ്രയത്നത്തിനു മലയാളത്തില്‍ ഇനി ബ്ലോഗ് എഴുതാന്‍ വരുന്നവര്‍/ വെറും ബ്ലോഗ് മാത്രം തുറന്ന് മറ്റ് ചിലവ അറിയാതെ ഇരിയ്ക്കുന്നവര്‍, ഹൈപ്പര്‍ ലിങ്ക് ഇടാന്‍ അറിയാത്തവര്‍ എന്നിവരൊക്കേയും കടപ്പെട്ടിരിയ്ക്കും ഈ വിശദാംശങ്ങള്‍ക്ക്. ഏത് അദ്ധ്യായമാണെന്ന് ഓര്‍ക്കുന്നില്ല, “? “ ഇട്ടാല്‍ പുതിയ പേജ് വരും എന്നുള്ളത്, പുതിയ പോസ്റ്റുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതാവും ആദ്യം കാണുക എന്നാക്കുക.
You deserve a big hug from all of us dear.
അപ്പു
എന്റെ ബ്ലോഗില്‍ ഏറ്റവും മുകളില്‍ ആയി തന്നെ ഞാന്‍ ഒരു ലിങ്ക് കൊടുത്തു. അപ്പുവിന്റെ പ്രയഗ്നത്തിന് ഇത്രയും എങ്കിലും ചെയ്യണം എന്ന് തോന്നി.
ബാക്കിയുള്ളവരും ഇത് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
അപ്പു നന്നായിരിക്കുന്നു.
എല്ലാം വിശദമായി തന്നെ ചേര്‍ത്തിട്ടുണ്ട്.
തുടക്കക്കാര്‍ക്കിതൊരനുഗ്രഹമാകും. ഉറപ്പ്.
-സുല്‍
സന്‍മനസ്സുള്ള പലരുടേയും ഇത്തരം ശ്രമങ്ങളുടേയും ഇതിനായി നീക്കി വെക്കുന്ന സമയത്തിന്റേയും ഫലം എത്രപേരെയാണ് അറിവിന്റെ സമ്പന്നതയിലെത്തിക്കുന്നതെന്ന് ഒരുപക്ഷേ ഇതു ചെയ്യുന്നവര്‍ അറിയുന്നില്ല..അപ്പുവും അതിലൊരു കണ്ണിയായതില്‍ സന്തോഷിക്കുന്നു...ഈ ഉദ്യമത്തിനു ഒരുപാടു നന്ദി...ആശംസകള്‍...കൊടുക്കുന്തോറും വര്‍ദ്ധിക്കുന്ന ഏക ധനം ഇതു മാത്രമല്ലേ ഉള്ളൂ.....അപ്പുവിന്റെ കലവറയില്‍ നിന്നുമുള്ള ഈ കതിര്‍ക്കുലയും ബ്ലോഗ് തറവട്ടിലെ അറപ്പടിയില്‍ മറ്റുള്ളവയോടൊപ്പം ചേര്‍ത്തുകെട്ടട്ടെ....
വളരെ നല്ല സംരംഭം ഷിബൂ.
താങ്കളുടെ ഈ പ്രയത്നം എന്നെപ്പോലുള്ള
ഇനിയും ഒത്തിരി അറിയാന്‍ കൊതിക്കുന്ന
ധാരാളം പേര്‍ക്ക് വളരെയേറെ പ്രയോജനപ്പെടും
എന്ന് പറയേണ്ടതില്ലല്ലൊ.
വിലയേറിയ താങ്കളുടെ അദ്ധ്വാനവും സമയവും
ഈയൊരു നല്ല കാര്യത്തിനായി നീക്കി വെച്ചത്
താങ്കള്‍ക്കൊരിക്കലും നഷ്ടമാകില്ലെന്ന് പറയട്ടെ,
ഇതിലൂടെ അറിവിന്റെ തീരത്തടുത്തവര്‍
ഒരിക്കലെങ്കിലും മനസ്സുകൊണ്ട് താങ്കളെ
സ്മരിക്കാതിരിക്കില്ല.
എന്റെ റഫറന്‍സ് ബ്ലോഗിലെക്ക് ഇതൊരെണ്ണം
കൂടി ഞാന്‍ നന്ദിയോടെ ചേര്‍ത്തുവെക്കുന്നു.
അപ്പു നല്ല സംരംഭം.
അപ്പുവിന്റെ സമയത്തിനും അദ്ധ്വാനത്തിനും വളരെ നന്ദി.
ഇനി നവ ബ്ലോഗര്‍മാര്‍ക്ക് കാട്ടികൊടുക്കാന്‍ ഒരു ഉഗ്രന്‍ റഫറന്‍സ് ബ്ലൊഗ് ആയല്ലോ. നന്ദി ഒപ്പം ആശംസകളും. കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കണം എന്നു പറയുന്നത് തന്നെ തെറ്റാണന്ന് അറിയാം, കാരണം ഇതില്‍ എല്ലാം ഉണ്ടല്ലോ. എന്നാലും നുറുങ്ങറിവുകള്‍, രസകരമായ വിവരങ്ങള്‍ ഒക്കെ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി ആശംസകള്‍.
അപ്പു, വളരെ നല്ല ഉദ്യമം. ഇത് പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് മാത്രമല്ലാ, ബ്ലോഗ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ചില കാര്യങ്ങളിലെങ്കിലും സംശയം തീര്‍ക്കാന്‍ സഹായിക്കും.
(ബ്ലോഗ് ഹെഡ്ഡറിലെ ചിത്രം കണ്ടിട്ട് എന്റെ നാട്ടിന്‍പുറം ഓര്‍മ്മ വരുന്നു. നന്നായിട്ടുണ്ട്)
വളരെ നല്ല ഉദ്യമം.ആശംസകളും നന്ദിയും അഭിനന്ദനങ്ങളും..
അപ്പൂ,
“അത്യുജ്ജ്വലം !!!” എന്നു
ഞാനിതിനെ വിശേഷിപ്പിക്കാന്‍ തീരുമാനിച്ചു.
ആ മനസ്സിന് ഒരു എസ്സെമ്മെസ്.
അല്ലാ, ഇത് പി.ഡി.എഫ്. ആക്കി എല്ലാ ബ്ലോഗേര്‍സിനും അയച്ചൂടെ ? അവര്‍ അവരവരുടെ ചങ്ങാതികള്‍ക്കും അയക്കട്ടെ. അങ്ങിനെയങ്ങിനെ... അതിന് എന്തെങ്കിലും ചെറുകിട വരകള്‍ വേണമെങ്കില്‍, ഞാന്‍ തയ്യാര്‍ !
ഓ അപ്പൂ സര്‍പ്രൈസ് സര്‍പ്രൈസ്!! കൊടുകൈ
ഓരോ അദ്ധ്യായവും തയ്യാറാക്കി അഗ്രിഗേറ്ററുകളില്‍ നിന്നും ഒളിച്ചു വെച്ച് ഇപ്പോ വെളിപ്പെടുത്തുകയായിരുന്നല്ലേ. അപ്പുവിന്റെ ഈ പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാവില്ല :)
പിന്നെ ഒരു ഓടോ:- ഇനിയിപ്പോ ഷിബുന്നൊക്കെ പേര് മാറ്റിയാലും ഞങ്ങള്‍ക്ക് അപ്പു അപ്പു തന്നെയാ. ഹ ഹ അങ്ങനെ മാറ്റി വിളിക്കുമെന്ന ആഗ്രഹം നടക്കൂല്ലാ.
അപ്പൂ..
നന്ദി!കാരണം എന്നെപ്പോലെ വലിയ കമ്പ്യൂട്ടര്‍ ജ്ഞാനമില്ലാത്തവര്‍ക്കൊക്കെ ഇതൊരു വലിയ അനുഗ്രഹമാകും!
ഈ ഫോണ്ടിനെ ഷാര്‍പ്പാക്കുന്ന സൂത്രമൊക്കെ ദാ ഇതില്‍ നിന്ന് ഇപ്പൊഴാ പഠിച്ചത്!!
അക്കാഡമിയിലെ ‘കുട്ടികള്‍’ക്ക് ബ്ലോഗ് പാഠാവലിയായി ഇതു സമര്‍പ്പിക്കാം.
അനില്‍ശ്രീ പറഞ്ഞപോലെ ഞാനും എന്റെ ബ്ലോഗുകളില്‍ നിന്നിതിലേക്ക് ഒരു ലിങ്കം കൊടുക്കുന്നുണ്ട്!!
അപ്പുവേട്ടാ...
നവാഗതര്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു ബ്ലോഗ് തന്നെ, ഇത്. എല്ലാ ഭാവുകങ്ങളും.
:)
നല്ല കാര്യം. ബ്ലോഗില്‍ വന്ന് എത്രകാലം കഴിഞ്ഞാണ് ബാക്കി കാര്യങ്ങള്‍ മനസിലായതെന്നറിയാമോ എനിക്ക്? കമന്റുകള്‍ വരാറുണ്ട്. പക്ഷേ എവിടന്ന്? അറിയില്ല. ലിങ്കുകളില്‍ തപ്പി പോയാല്‍ അവരുടെ ബ്ലോഗുകള്‍ വരെ എത്തിപ്പെട്ടിരുന്നില്ല. (ബ്ലോഗര്‍ ആ ഫെസിലിറ്റി അന്ന് നല്‍കിയിരുന്നില്ല/എന്റെ നെറ്റിന്റെ പ്രോബ്ബ്ലം എന്താണെന്നറിയില്ല)
വിശ്വപ്രഭ എന്നപേരില്‍ ഒരു കമന്റ് 'പരീക്ഷണം' എന്ന് !!! സത്യം പറഞ്ഞാല്‍ ഞാനോര്‍ത്തത് ഇയാളാരെടേ എന്നെ പരീക്ഷിക്കാനെന്നാണ്.(ഇപ്പോള്‍ മാറി :)) ദേവേട്ടന്റെ വക കമന്റ് ബൂലോഗത്തേയ്ക്ക് സ്വാഗതമെന്ന്. സത്യം പറഞ്ഞാല്‍ ഒന്നും മനസിലായില്ല. ഇതേത് ലോകം! ഏത് ദേവന്‍ ഇനി ദേവലോകമോ! ഇവിടിങ്ങനെയൊരു ലോകം(?) ഉണ്ടെന്നോ, ഒന്നും അറിഞ്ഞില്ല. അഗ്രഗേറ്ററുകളെ മനസിലാക്കിയില്ല, പൈപ്പുകള്‍ വലിച്ചില്ല. പിന്നീടാണ് ഒരു സുഹൃത്തുവഴി കൊടകര വരെ എത്തുന്നത്. അവിടെ എല്ലാത്തിന്റെയും ലിങ്ക് കിട്ടി. പിന്നെ ഉമേഷ്‌ജിയുടെ ബ്ലോഗിലെത്തി. (എന്തോ സംശയത്തിന് മെയില്‍ അയച്ചിട്ട് മറുപടി കണ്ടില്ലെന്നാണോര്‍മ്മ).
പക്ഷേ അന്തരിച്ച പിന്‍മൊഴി വഴി എന്റെ പോസ്റ്റുകളും, മറ്റുള്ളവരുടെ പോസ്റ്റുകളും ഞാന്‍ കണ്ടു. അങ്ങനെ ഞാനും ഒരു 'ബ്ലോഗ് തൊഴിലാളിയായി' (ജോലികുറച്ചും, ബ്ലോഗ് അധികവും!)
പിന്നീട് രാജിനോട് (പെരിങ്ങോടന്‍) എന്തൊക്കെയോ ചോദിച്ചപ്പോള്‍ പറഞ്ഞുതന്നു. അങ്ങനെ എത്തിപ്പെട്ടു. ഗൂഗിളില്‍ സേര്‍ച്ചുചെയ്ത് പലപ്പോഴും എല്ലാം തപ്പിയെടുത്തു. സംശയങ്ങള്‍ക്ക് തന്നെ ഉത്തരം കണ്ടെത്തി. വരമൊഴിയും, കീമാനും, വിശദമായി മനസിലാക്കി.
ഈക്കാരണങ്ങള്‍കൊണ്ട്, ഏതു പുതിയ ബ്ലോഗറെ കണ്ടാലും ഞാന്‍ പോസ്റ്റുകള്‍ വായിക്കാറുണ്ട്. അവിടെ കാണുന്ന തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാറുണ്ട്. ലിങ്കുകള്‍ നല്‍കാറുണ്ട്. ഓണ്‍ലൈന്‍ ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്.
ഈ സംരംഭം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതുപോലെ പലരുടെയും ഹെല്പ് ബ്ലോഗുകള്‍ ഉണ്ട്.അപ്പു അവയെയും ബ്ലോഗില്‍ ലിസ്റ്റ് ചെയ്യേണ്ടിയിരിക്കുന്നു. എല്ലാം ഒരുമിച്ചുവരട്ടെ. ബ്ലോഗിന്റെ ചരിത്രങ്ങളും ആരെങ്കിലും നിന്ന് മനസിലാക്കി പോസ്റ്റുകള്‍ ഇടൂ.. എല്ലാം ഒരു ബ്ലോക്കീഴില്‍!
നീണ്ടുപോയി. ക്ഷമിക്ക്! :)
ബ്ലോഗില്‍ സേര്‍ച്ച് ഓപ്‌ഷന്‍, ടൈറ്റിലുകള്‍ മാത്രം ചുരുക്കത്തില്‍ എന്നിങ്ങനെ കൊടുക്കണം.
ക്യാമറക്കാര്യങ്ങള്‍ പറഞ്ഞുതരുന്നതുപോലെ തന്നെ കുറച്ചു അകത്തോട്ട് കയറി നില്‍ക്കുന്ന തുറമുഖം! പലയിടത്തായിട്ടാണ് കാര്യങ്ങള്‍ അന്വേഷിച്ചു നടന്നിരുന്നത്.. ഇനിയിപ്പോള്‍ ഇവിടെ വന്നു നോക്കിയാല്‍ മതിയല്ലോ. നല്ലൊരു ഉപകാരം അതിനേക്കാള്‍ വലിയൊരു നന്മ.
എന്താ പറയാ... മറ്റുള്ളവരെ ‘ആദ്യാക്ഷരം‘ പഠിപ്പിച്ചേ അടങ്ങൂ എന്നും പറഞ്ഞ് അതിന് വേണ്ടി എന്തു കഷ്ടപാടും സഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അപ്പുവേട്ടനെ പോലെയുള്ളവര്‍...
മനസ്സു കൊണ്ട് നമിക്കുന്നു...
ഒരുപാട് പേര്‍ ഇതുവഴി ബൂലോഗം വ്യക്തമായി കാണാനിടവരട്ടെ എന്ന് ആശംസിക്കുന്നു..
പ്രീയ അപ്പു,
തിരുവനന്തപുരത്തു വച്ച് ജൂണ്‍ ഒന്നാം തിയതി നടന്ന ബ്ലോഗ്ഗ് ശില്‍പ്പശാലയിലൂടെ ‘ആദ്യക്ഷരി’ യുടെ ആരംഭം കുറിക്കാന്‍ എന്നെ അനുവദിച്ച അപ്പുവിനു നന്ദി. അന്നു തന്നെ ബൂലോഗര്‍ക്കും ഈ ജാലകം തുറന്നു കൊടുത്തു കാണുന്നതില്‍ സന്തോഷം.
പുതുതായി വരാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് വേണ്ടിയാണല്ലോ ഈ ഒന്നാം പാഠം. തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുത്ത അങ്ങനെയുള്ളവരില്‍ നിന്നും എനിക്കു കിട്ടികൊണ്ടിരിക്കുന്ന ഈ മെയിലില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്, അപ്പുവിന്റെ ഈ ഒന്നാം പാഠം ഒരു വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ്.
ഇതുവരെ മലയാളം സ്വന്തം കംപൂട്ടറില്‍കൂടി കണ്ടിട്ടില്ലാത്തവര്‍ക്കേ ഈ ഒന്നാം പാഠത്തിന്റെ പ്രയോജനം ശരിക്കും മനസ്സിലാകൂ.
അപ്പുമാഷേ, ഒരു വല്യ സല്യൂട്ട് ! നിങ്ങള്‍ ഒരു സംഭവമല്ല, പ്രസ്ഥാനമാണ് :)
ഉഗ്രന്‍ :)
apreciatable :)
മൂന്ന് വര്ഷങ്ങള്ക്ക് മമ്പ് ഞാന് മലയാളം ബ്ലോഗെഴത്ത് ആരംഭിച്ചത് വിന്ഡോസ് 98 -ല് ആയിരുന്നു. അന്നെന്നെ സഹായിക്കാന് സിബുവും, വിശ്വവും, അനിലും, കലേഷും, ഉമേഷും, പോളും, കെവിന്, വായനശാല സുനില്], പെരിങ്ങോടന്, ഏവുരാന് തുടങ്ങി ഒട്ടേറെപ്പേര് ഉണ്ടായിരുന്നു. കാരണം അന്ന് വെറും നൂറുപേരോളം മാത്രമായിരുന്നു മലയാളത്തില് ബ്ലോഗുകള് പ്രസിദ്ധീകരിച്ചിരുന്നത്. എന്നെ ഓരോ കാര്യവും പറഞ്ഞ് പഠിപ്പിക്കാന് വിശ്വം മണിക്കൂറുകളോളം ചെലവഴിച്ചിട്ടുണ്ട്. വോയിസ് ചാറ്റ് ഇല്ലാത്തതുകാരണവും കണക്ഷന് ടെലഫോണ് ലൈനില് നിന്നും ആയതുകാണം കുവൈറ്റിലിരുനന് ദേഷ്യം വരുന്ന വിശ്വത്തെ ഞാന് കണ്ടിട്ടുണ്ട്. യാഹൂവിലൂടെ ഗ്രൂപ്പ് ചാറ്റ് നടത്തുവാനും അന്ന് ഇവര്ക്ക് ധാരാളം സമയം ഉണ്ടായിരുന്നു. എങ്ങിനെയും മലയാളഭാഷ പ്രയോഗം വളര്ത്തിയെടുക്കണം എന്ന ആത്മാര്ത്ഥമായ പരിശ്രമം ഒന്നുമാത്രമാണ് മലയാളത്തെ ബ്ലോഗുകളിലൂടെ ഇന്നത്തെ നിലയിലെത്തിച്ചതും യാഹൂ, എംഎസ്എന്, ദാറ്റ്സ് മലയാളം, മാതൃഭൂമി, മംഗളം, വീക്ഷണം, വെബ്ദുനിയാ തുടങ്ങി ഒട്ടനവധി വാര്ത്താ സൈറ്റുകളും യൂണികോഡിലേക്ക് വന്നതും ഇവര്ക്ക് മാത്രം അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.
ഇന്ന് സ്ഥിതി മാറി ആര്ക്കും അനായാസം കാര്യങ്ങള് മനസിലാക്കുവാന് വളരെ എളുപ്പമാണ്. എന്നിരുന്നാലും അപ്പുവിന്റെ ഈ പോസ്റ്റു് അങ്കിളിലൂടെ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയിലൂടെ പുതുതായി ബ്ലോഗ് തുടങ്ങുവാന് പോകുന്നവര്]ക്കായി വളരെ ലളിതമായ രീതിയില് തുറന്നുകൊടുത്ത് അപ്പു വലിയൊരു സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വിന്ഡോസ് ഉപയോഗിക്കുന്നവര്ക്ക് ഇതൊരനുഗ്രഹം തന്നെയാണ്.
രചനഫോണ്ടിന്റെ ശില്പിയായ ഹുസൈന് മാഷിനെ ഞാന് പരിചയപ്പെട്ടത് ഈ അടുത്ത കാലത്താണ്.
ഒരുകൂട്ടം സമര്ത്ഥരായ ഐടി പ്രഫഷണലുകള് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി മാറിയ എനിക്ക് സ്വാതന്ത്ര്യം എന്ന പദത്തിനര്ത്ഥമെന്താണെന്ന് അനുഭവപ്പെടുന്നു. നൂറുപേരില് കൂടുതല് പങ്കെടുത്ത ശില്പശാലയില് മുപ്പത് പേരില് കൂടുതല് ഉബുണ്ടു സി.ഡി വാങ്ങിപ്പോയത് മറ്റൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.
അപ്പുവിന് അഭിനന്ദനങ്ങള്.
good tip for new comers...
സത്യം, അപ്പു ആളൊരു ഉപകാരി തന്നാ...
കേരള ബ്ലോഗ് അകാദമിയുടെ തിരുവനന്തപുരത്തെ ശില്‍പശാലക്കു പോയപ്പോള്‍ ആദ്യാക്ഷരിയെക്കുറിച്ചു കേട്ടിരുന്നു.
വളരെ നല്ല ശ്രമം. ഏല്ലാവര്‍ക്കും ഉപകാരപ്പെടുമല്ലോ. നമ്മുടെ ഭാഷയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും കൂടി ഇതു വളരെ സഹായകമാകും, സംശയമില്ല.
ഇന്നാണു കണ്ടത്. മുഴുവനും വായിക്കാനായിട്ടില്ല.
ആശംസകള്‍.
വളരെ ഉപകാരപ്രദം അപ്പു. തുടക്കക്കാര്‍ക്കു മാത്രമല്ല. എല്ലാവര്‍ക്കും.:)
അപ്പു,
അറിയാത്തവര്‍ക്കു് അറിയാനായി അറിവുകള്‍ ചേര്‍ത്തു് വയ്ക്കുന്ന ഈ ശ്രമത്തിന് ആത്മാര്‍ത്ഥതയ്ക്ക് എന്‍റെ ഒരു വലിയ സല്യൂട്ട്!
ഉഗ്രന്‍....
നന്ദി...
ഈ ബ്ലോഗ് ഒരുപാടുപേര്‍ക്കു പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. എല്ലാ ആശംസകളും..........
-ബൈജു
ഈ ബ്ലോഗ് എന്റ്റെ ബ്ലോഗിന്റെ നാഥന്‍!
വളരെ ഉപകാരപ്രദം.
ഷിബു മാഷേ
വളരെ നന്നായിട്ടുണ്ട്
ഒരുപാട് നന്ദി
ഷിബു ഭായ്,
പുതുതായി ബ്ലോഗ് ആരംഭിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് വളരെ ഉപകാരപ്രദമാകും തീര്‍ച്ച....
ആശംസകളോടെ...
എന്ത് പറയണം എന്നറിയില്ല. ലിങ്കിങ്ങിന് പഠിച്ചതിവിടെ നിന്നാണ്. ഒരു ലിങ്കങ്ങ് വച്ചു കൊടുത്തു. അത്രേങ്കിലും ചെയ്തില്ലങ്കി ഞാനാരടേക്കാ മോള്.
സുഹൃത്തേ
താങ്കളുടെ ബ്ലോഗില്‍ കണ്ടത് പ്രകാരം ഞാന്‍ ഒരു ബ്ലോഗ് ഉണ്ടാക്കി. ദയവായി അത് പരിശോധിച്ചു കുഴപ്പങ്ങള്‍ പറഞ്ഞു തരാമോ.
http://kokkanissery.blogspot.com/
അപ്പൂ
ഈ പരിശ്രമത്തിനു വലിയ ഒരു നന്ദി. ഗ്രേറ്റ്!
ബ്ളോഗില്‍ തുടക്കക്കരന്‍.
കംപ്യൂട്ടര്‍ പരിജ്ഞാനവും കഷ്ടി.
പലകാര്യങ്ങളും മനസ്സിലാകാതെ ഇരുട്ടില്‍തപ്പുകയായിരുന്നു ഞാന്‍.
'ആദ്യാക്ഷരി' എനിയ്ക്ക് മുന്നില്‍ അറിവിന്റെ തുറക്കപ്പെട്ട ഖനിയായി.
സരളമായ ഭാഷയില്‍ വിശദമായ പ്രതിപാദനം.
ഒരുപാട് തയ്യാറെടുപ്പും അദ്ധ്വാനവും സമയവും ആവശ്യപ്പെടുന്ന ബൃഹത്തായ ജോലി സിസ്വാര്‍ത്ഥമനസ്സോടെ സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിച്ച് ഫലപ്രാപ്തിയിലെത്തിച്ച അപ്പുവിനോട് സന്തോഷവും കൃതജ്ഞതയും അറിയിക്കുന്നു....
നന്‍മകള്‍ നേരുന്നു.
താങ്ങളുടെ ബ്ലോഗ് നന്നായിരിക്കുന്നു, എന്റെ ബ്ലോഗ് http://itworld-malayalamincomputer.blogspot.com/ കണ്ട് അഭിപ്രായങ്ങള്‍ അയക്കണമേ, പക്ഷെ എന്തേ http://www.ckalari.com ല്‍ കണ്ടില്ല? വേഗം താങ്ങളുടെ ബ്ലോഗ് www.ckalari.com ലെ മലയാള ബ്ലോഗ് ജാലകത്തില്‍ സമര്‍പ്പിച്ച് ബ്ലോഗ് പ്രസിദ്ധമാക്കൂ
ഷിബു ഇതൊരു നല്ല ആശയം തന്നെ...
ഉപകരപ്രദമായ ഈ സൈറ്റ് ചെയ്തതിനു നന്ദി...അഭിനന്ദനങ്ങള്‍!
സുനില്‍ പണിക്കര്‍
appu It's a temndous help to re-lean Malayalam and write what
essential for a Malayalee.
I will write more about after I
learn how to write in Malayalam.
I am from Kuriannoor.
Thanks with regards.Simon.
നന്ദി...അഭിനന്ദനങ്ങള്!
എന്നെ പോലെയുള്ള പുത്തൻ ബ്ലോഗ് താൽപര്യക്കാർക്ക് താൻകളുടെ ആദ്ധ്യാക്ഷരി
ഒരു പാട് ഗുണംചെയ്യുന്നുണ്ട്, ചെയ്തിട്ടുണ്ടാവുമെന്നു എന്റെ അനുഭവത്തിലൂടെ ഞാൻ തിരിച്ച റിയുന്നു. അതൊരു കർതവ്യമായി തിരിച്ചറിഞ്ഞ സന്മനസ്സിന്ന്` എത്രനന്ദി പറഞ്ഞാലും മതിയാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു വലിയ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. തീർച്ചയായും നമ്മൾ കാണും.കാണണം.. ബാലാരിഷ്റ്റതകൾ പൊൂക്കുക.
ഷമിക്കണം.സാർ,മനപൂർവമല്ല..താങ്കളുടെ നിർദ്ദേശമനുസരീച്ച് സംഗതികൾ ചെയ്ത് കൊണ്ടിരിക്കുകയാണു..അക്ഷരത്തെറ്റുകളുടെ പ്രശ്നം ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു കമന്റിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല.കുഴപ്പം എവിടെയാണെന്ന് ഇനിയും മനശ്ശിലായിട്ടില്ല.ശ്രമംതുടരുകയാ ....
കുഴപ്പം സെറ്റിംഗിസ്സിലാണെന്നാണു കരുതുന്നത്.
valare nannayittundu. malayalam ezhuthan shramikkam
അപ്പു,
ഞാനിപ്പൊഴാ ഇവിടെ വന്നത്.
എത്ര വലിയ ഒരു കാര്യമാ താങ്കള്‍ ചെയ്തത്!
വളരെ നന്ദി. ‘പരോപകാരമേ പുണ്യം’.
എന്റെ കമന്റി ന്റെ പ്രശ്നം ഇനിയും പരിഹരിക്കാൻ കഴിഞ്ഞില്ലല്ലൊ എന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടിരിക്കുന്നു.പ്ലീസ്
.എന്റെ ബ്ലോഗിന്റെ കമന്റ് പ്രവർത്തിക്കുന്നില്ല. ഞാൻ camment സെറ്റിംഗ്സിൽ ചെയ്തിട്ടുള്ളത് ഇങ്ങിനെയാണ് .COMMENTS:-SHOW,പിന്നീട് how cancommentൽ ANY ONE എന്നും comment form placmentഎന്നതിൽ FULL PAGEഏന്നും comment default post എന്നതിൽ NEW POST HAVE COMMENTSഎന്നുമാണ് baklinksഎന്നതിൽ SHOWഎന്നും back links defalt for posts എന്നതിൽ NEW POST HAVE BACK LINK എന്നുമാണ ്comment moderation :-ONLY ON POSTS OLDER THEM 14DAYSഎന്നും show word verification for commentiലും അതെപൊലെ തന്നെ show profile on commentiലും NO എന്നുമാണ്.
താങ്കൾ നിർദ്ദേശിച്ചപോലെ ഞാൻലേ LAYOUTലേക്ക് പോയി സെറ്റ്ചെയ്തു.ഇപ്പൊൾ ടെപ്ലീറ്റ് മാറ്റാനുള്ള ഒരു ചെറിയ ശ്രമം നടത്തിക്കൊണ്ടിരിക്കയാ ഞാൻ താങ്കൾ പറഞ്ഞ സൈറ്റിലേക്ക് പോയി ഒന്ന് സെലക്റ്റ് ചെയ്ത് ഡെസ്ക്ടോപ്പിൽ സേവ് ചെയ്ത്.എന്റെ ഡാഷ് ബോർഡിൽ വന്ന് പഴയ html ഡിലീറ്റ് ചെയ്തു.പക്ഷെ അവിടുന്നു കോപ്പി ചെയ്യാൻ പറ്റു ന്നില്ല...!!.ശെരിക്കും കുടുങ്ങിയോഞാൻ?...
ബ്ലോഗറില്‍ തന്നെ അനേകം ടെമ്പ്ലേറ്റുകള്‍ ലഭ്യമാണല്ലോ കടത്തനാടാ. കമന്റുകള്‍ പ്രവര്‍ത്തിക്കാത്തത് ചിലവയില്‍ മാത്രമാകാം. അതാണു ഞാന്‍ ഉദ്ദേശിച്ചത്. എപ്പോഴും നിലവിലുള്ള ടെമ്പ്ലേറ്റ് സേവ് ചെയ്തിട്ടുമാത്രം പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങതാണു ബുദ്ധി.
പുറത്ത് നിന്ന് ടെം പ്ലീറ്റ് എടുക്കുബോൾ സേവ് ചെയ്യണ മായിരുന്നു.എന്ന് മാഷ് പറഞ്ഞത് ഞാൻ അത്ര കാര്യമാക്കിയില്ല സോറി മാഷെ...കുട്ടികളെല്ലെ.ഷമിച്ചുകള..
ഞാന്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് file -> export to UTF8(unicode) ചെയ്തു തുറന്നു വരുന്ന ആ വിന്‍ഡോയില്‍നിന്നും കോപ്പി ചെയ്തു പേസ്റ്റുകയാണു ചെയ്യുക. പക്ഷേ, ente എന്നടിച്ചാല്‍ എണ്റ്റെ (ണ്+റ്റ) എന്നാണു വരിക. ഇതു ശരിയാക്കാന്‍ എന്തു ചെയ്യണം? (ബ്ളോഗില്‍ നേരിട്ട് ടൈപ്പ് ചെയ്യുമ്പോള്‍ കുഴപ്പമില്ല. )
നന്ദു പറഞ്ഞ പ്രശ്നം എനിക്കിവിടെ വരമൊഴിയില്‍ കാണാന്‍ സാധീക്കുന്നില്ല. ente എന്ന കീ സ്ട്രോക്കുകള്‍ എന്റെ എന്നു തന്നെയാണ് വരുന്നത്. പഴയ വേര്‍ഷന്‍ വരമൊഴിയാണ് ഉപയോഗിക്കുന്നതെന്നു മനസ്സിലായി. അതുകൊണ്ടാണ് എക്സ്പോര്‍ട്ട് വേണ്ടിവരുന്നത്. ഫോണ്ട് Matweb ആണോ സെലക്റ്റ് ചെയ്തിരിക്കുന്നത്?
ഒരു കാര്യം ചെയ്യൂ. നിലവിലുള്ള വരമൊഴി എഡിറ്റര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിട്ട് പുതിയത് ഒന്ന് ഡൌണ്‍ലോഡ് ചെയൂ.. ലിങ്ക് ഈ അദ്ധ്യായത്തില്‍ ഉണ്ട്.അതാകുമ്പോള്‍ എക്സ്പോര്‍ട്ടിന്റെ ആവശ്യം ഇല്ല. വലതുവശത്തെ വിന്റോയില്‍ യൂണിക്കോഡ് ആയി ആണു വരുന്നത്. നേരെ കോപ്പി പേസ്റ്റ് ചെയ്യാം.
ഇതുകാണാൻ വൈകിപ്പോയി
ബ്ലോഗ് തുടങ്ങാൻ മടിച്ചിരിയ്ക്കുന്നവരേയൊക്കെ
ഇങ്ങോട്ട് പറഞ്ഞുവിട്ടാൽ മതിയല്ലൊ ഇനി.
നല്ലൊരു ഉദ്യമമായി അപ്പു.
വളരെ നന്ദി.
ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ ഇത്രയും പണിയുണ്ടോ? ബേസിക് സെറ്റപ്പിന് വരമൊഴി സൈറ്റിൽ പോയി Anjali Font Installer ഒന്നു റൺ ചെയ്താൽ പോരെ? ഇതു IEക്ക് മാത്രമാണേ.
very very usefull informations. pls let me know I can type the matter directly to pages.
Muraleedharan P
peemurali,
Annwer is simple. Read this.
സുഹൃത്തേ
മുഖ്യധാരാ മാധ്യമങ്ങളുടെ കുത്തൊഴുക്കുകളില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ എഴുത്തിനും സാമൂഹ്യബോധത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയമാണ് " ഇല" എന്ന പബ്ലിക്ക് മീഡിയാ പോര്‍ട്ടലിന് രൂപം കൊടുത്തിരിക്കുന്നത് . സ്പേസും (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്മെന്റ്)മീഡിയാക്റ്റും സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ ഒരു ഘടകം. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.സമാന്തര മാസികകളില്‍ നിന്നുള്ള ലേഖനങ്ങളും ഓഡിയോ വീഡിയോ സൃഷ്ടികളും ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടുത്തുന്നുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സാമൂഹ്യസംഘടനകളെയും ഈ സംരഭത്തില്‍ പങ്കാളികളാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള ലേഖനങ്ങളും ഇലയില്‍ ഉള്‍ക്കൊള്ളിക്കാന്‍ താത്പര്യപ്പെടുന്നു. അതു കൂടാതെ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ജോലികളിലും താങ്കള്‍ക്ക് സഹകരിക്കാവുന്നതാണ്.
തീര്‍ച്ചയായും മറുപടി അയക്കുമല്ലോ
ila4all@gmail.com
ഏതാണ്ടു ശരിയായി എന്ന് തോന്നുന്നു.
വളരെ നന്ദി.
ഏതാണ്ടല്ല മുഴുവനായും ശരിയായിരിക്കുന്നു.പ്രിയ ഷിബു വളരെ നന്ദി.
മുരളീധരന്‍ പി
ഈ ബ്ലോഗ് ഞാന്‍ സ്വന്തമാക്കി..
ഓരോന്നായി വായിച്ചു മനസ്സിലാക്കി ചെയ്യണം.
നന്ദി. എല്ലാവര്‍ക്കുമായി, പ്രതിഫലേച്ഛ ഇല്ലാതെ ഇങ്ങനെയൊരു കാര്യത്തിനായി തോന്നിച്ച ആ വലിയ മനസ്സിനും സമയത്തിനും ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു...വാക്കുകള്‍കൊണ്ടു പ്രകടിപ്പിക്കാനാകാത്ത നന്ദി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്...
i like your blog......
ഡിയർ ഷിപ്പൂ('ഷിബൂ' എന്നോ 'അപ്പൂ' എന്നോ വിളിക്കേണ്ടതെന്ന കൺഫ്‌യൂഷൻ സിമ്പിളായി ഒഴിവായി),
ഞാനൊരു ബ്ലോഗു തുടങ്ങാൻ പലയിടത്തും തപ്പിയിട്ടും കിട്ടിയതു കുറെ അറ്റവും മുറിയുമൊക്കെ. പിന്നെ ഒള്ളതുവച്ചൊപ്പിച്ചു. ഏറെ വൈകിയാണു് ഇതു കണ്ടത്. ഞാൻ അയ്യടാന്നായി! ശരിക്കും. ഇതിവിടുണ്ടായിട്ടാണല്ലോ ചുമ്മാ 'തെണ്ടി' നടന്നതെന്ന്. എന്തായാലും കിട്ടിക്കഴിഞ്ഞു പിന്നെ വിട്ടില്ലാട്ടൊ. ഇഷ്ടായാപ്പിന്നെ വീട്ടിക്കേറ്റിത്താമസിപ്പിക്കുകാന്നാണല്ലോ നാടുനടപ്പ്. കോലോത്തോടു ചേർന്ന് ഒരറ പണിയിച്ചു ലിങ്കിച്ചുതാമസിപ്പിച്ചിരിക്ക്യാണു്. എല്ലാരും കണ്ടോട്ടെ. വിരൊധെല്ല്യ.
ഈ ചെയ്തുവെച്ച ചെയ്ത്തിനു് എത്രയഭിനന്ദിച്ചാലും മതിയാകില്ല. ജോറായി സംഭവം. ഒരുഗുരുഭൂതനാകാൻ പറ്റുന്നതിലും വലുതായെന്താണു്? 'കൊടുക്കുന്തോറുമങ്ങനെ ഏറിവരട്ടെ' മാഷിന്റെ അറിവും അംഗീകാരവും. ഹൃദയം നിറഞ്ഞ ആശംസകൾ!!!!!!!!!!!!!!!!!!!!
എന്നു സ്വന്തം
പോഴൻ
വരമൊഴി വിക്കിയ ഇപ്പോൾ അപ്ഡേറ്റ് ചെയ്യുന്നില്ല. https://sites.google.com/site/cibu/unicode-how-to എന്നതാണ് ഞാൻ മാനേജ് ചെയ്യുന്ന ഡോക്യുമെന്റേഷനിലേയ്ക്കുള്ള ലിങ്ക്. വരമൊഴിയുടെ മുഖ്യലിങ്ക് പഴയതുതന്നെ: http://varamozhi.sf.net
പുതിയവർക്കു മാത്രമല്ല പഴക്കം ചെന്നവർക്കും ‘ആദ്യാക്ഷരി ’ വളരെ ഉപകാരപ്രദം.
ആശംസകൾ.
ഞാനും ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.
എന്റെ ഒരു പ്രശ്നം ഒന്നു തീർത്തു തരണം.
ഒരു അൻപത് അറുപത് വരി ടൈപ്പ് ചെയ്തു കഴിഞ്ഞാൽ പിന്നെ automatic save-നടക്കുന്നില്ല. അതിനു പകരം could not contact blogger.com. saving and publishing may fail. Retrying...എന്നാണ് കാണിക്കുന്നത്.
അതു പിന്നെ editng -ൽ ഇട്ടാൽ load ചെയ്തു വരാൻ ഒത്തിരി നേരം പീടിക്കുന്നു. പിന്നെ എപ്പോഴെങ്കിലും അതു പൂർത്തിയാക്കാമെന്നു വച്ചാലും ഇതു തന്നെ അവസ്ഥ.
അതെ സമയം പുതിയ പോസ്റ്റ് ടൈപ്പു ചെയ്യാൻ കഴിയും. അതു save ആകുന്നുണ്ട്.
അതു കാരണം ഒരു കാര്യം രണ്ടു പോസ്റ്റായി publish ചെയ്യേണ്ടി വരുന്നു.
ഇതു മാറിക്കിട്ടാൻ എന്ത് ചെയ്യണം. ഒന്നു വിശദമാക്കാമൊ..?
ഹലോ വി.കെ
“പഴക്കംചെന്നവരെ” ഉദ്ദേശിച്ചു തന്നെയാണ് ആദ്യാക്ഷരി തയ്യാറാക്കിയത്.
ഈ ബ്ലോഗിന്റെ ആമുഖം വായിച്ചാല്‍ അത് മനസ്സിലാകും!
താങ്കള്‍ വിവരിച്ചിരിക്കുന്ന പ്രശ്നം എനിക്കും അനുഭവമുള്ളതാണ്. അത് ബ്ലോഗിന്റെ പ്രശ്നമല്ല..
ഗൂഗിളിന്റെ സേര്‍വര്‍ കമ്പ്യൂട്ടര്‍ വളരെ തിരക്കിലാവുമ്പോഴോ, നമ്മുടെ ഏരിയയിലെ ഇന്റര്‍നെറ്റ് ലൈന്‍ തിരക്കിലാവുമ്പോഴോ ആണ് ഇങ്ങനേ കണ്ടിട്ടുള്ളത്.
അല്പം കഴിയുമ്പോള്‍ തനിയെ അത് മാറിക്കിട്ടുകയും ചെയ്യും. താങ്കള്‍ക്ക് ടൈപ്പുചെയ്യേണ്ട മാറ്റര്‍ നേരില്‍ ബ്ലോഗ് എഡിറ്റ് പേജില്‍ തന്നെ ടൈപ്പുചെയ്യണം
എന്നില്ലല്ലോ. വരമൊഴിയിലോ, കീമാന്‍ ഉപയോഗിച്ച് നേരിട്ട് വേഡ് പാഡിലോ ഒക്കെ ടൈപ്പുചെയ്യാം (കീമാന്‍ വേഡ് പാഡില്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്ട് അഞ്ചലി ഓള്‍ഡ് ലിപി തെരഞ്ഞേടുത്തിട്ടേ ടൈപ്പിംഗ് തുടങ്ങാവൂ.. അതുപോലെ ചില്ലുകള്‍ ശരിയ്‍ാായി കാണുകയില്ല വേഡ് പാഡില്‍. അതുസാരമാക്കേണ്ട. ടെക്സ്റ്റ് വീണ്ടും ബ്ലോഗിന്റെ എഡിറ്റ് പേജ്ജിലേക്ക് കോപ്പി / പേസ്റ്റ് ചെയ്യുമ്പോള്‍ ചില്ല് ശരിയായി വന്നുകൊള്ളൂം.
അപ്പു മാഷെ,
താങ്കൾ പറഞ്ഞതു പോലെ നോട്പാടിൽ ടൈപ്പ് ചെയ്തിട്ട് കോപ്പി ചെയ്തപ്പൊൾ ശരിയായി.
അതൊരു പുതിയ അറിവായിരുന്നു.
(നേരെ ചൊവ്വെ വായിച്ചു നോക്കാത്തതു കൊണ്ടാകും) ചില്ലുകൾ എല്ലാം ശരിയായി വരികയും ചെയ്തു.
സ് നേഹപൂർവം
എന്റെ സന്തോഷവും നന്ദിയും അറിയിക്കട്ടെ.
അഡ്വാൻസ്ഡ് യൂസേർസിനുള്ള ഇൻസ്ട്രക്ഷൻ പോസ്റ്റിന്റെ ആദ്യമല്ല; ഒടുവിലാണ് വേണ്ടത്. പിന്നെ, എന്തിനാണ് ഫോണ്ട് ഇൻസ്റ്റാളർ സേവ് ചെയ്യുന്നത്. നേരെ റൺ ചെയ്താൽ പോരേ?
ഇന്ത്യന്‍ എക്സപ്രെസ്സില്‍ ആദ്യാക്ഷരിയേ കുറിച്ചുള്ള കുറിപ്പ് കണ്ട് അപ്പുവേ! Great Work deserves this and much more dear
എന്റെ അഭിനന്ദനങ്ങള്‍ ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട് കേട്ടോ
അഗ്രജന്റെ പോസ്റ്റ് കണ്ടു. അവിടെ കമന്റ് എഴുതിയിട്ടുണ്ട്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ആശംസകള്‍
Hi mone,
ithrayum upakaarapradhamaaya blogu vere illennuthanne parayaa.oru puthiya blogarkku nalloru samshaya nivaaraniyaanu Shibu vinte blog....ellaavidha aashamsakal nernnukondu...
Vijayalakshmi.
പത്രം കണ്ടു ഈ അഭിപ്രായം എനിക്കു മുൻപെ ഉണ്ടായിരുന്നു അഭിനന്ദനങൾ
നമസ്കാരം,
എന്റെ ബ്ലോഗുകള് പഠിച്ച പണി എല്ലാം നോക്കിയിട്ടും ഒരു അഗ്രഗേറ്ററിലും വരുന്നില്ല. തനിമലയാളത്തിലുമില്ല, ചിന്തയിലുമില്ല ഒന്നിലുമില്ല. താങ്കളുടെ അതു സംബന്ധിച്ച പോസ്റ്റു വായിച്ച് അതു പോലെയൊക്കെ ചെയ്തു. സഹികെട്ടു ഇന്നു അതേ മെയില് ഐ. ഡിയില് മറ്റൊരു ബ്ലോഗു നിര്മ്മിച്ച് ആദ്യത്തേതിലുള്ളതെല്ലാം പുതിയതില് പോസ്റ്റു ചെയ്തു നോക്കി. പുതിയ ബ്ലോഗും രക്ഷയില്ല. ഇനി എന്താ ചെയ്യുക? സഹായിക്കുമോ? ആദ്യത്തേയും രണ്ടാമത്തേയും ബ്ലോഗു ക്രമത്തില് താഴെ നല്കുന്നു.
അദ്യത്തേതു: http://manomanan.blogspot.com
പുതിയത്: http://mananammanomanan.blogspot.com
മനനം മനോമനാ.. :-)
പോസ്റ്റുകള്‍ ആഗ്രിഗേറ്ററുകളില്‍ എത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍, ആ പോസ്റ്റില്‍ വായിച്ചുവല്ലോ. അതില്‍ കൂടുതലായി ഇതില്‍ ഒന്നുംതന്നെ ചെയ്യുവാനില്ല. എങ്കിലും ഒരു കാര്യം ഓര്‍ത്തിരിക്കുക; യു.ആര്‍.എല്‍ ഗൂഗിളില്‍ ചേര്‍ക്കുന്നതും, ബ്ലോഗ് സേര്‍ച്ച് പിംഗ് ചെയ്യുന്നതും അടുത്ത ഒരു മിനുറ്റില്‍ ശരിയാകുന്ന കാര്യങ്ങളല്ല. ഇപ്രകാരം ചെയ്തുകഴിഞ്ഞ് 48 മണിക്കൂറോളം കാത്തിരുന്നിട്ട് മറ്റൊരു പോസ്റ്റ് ഇട്ടു നോക്കൂ അത് ഫലം ചെയ്തുവോ എന്നറിയാന്‍.
പ്രിയ ഷിബു,
താങ്കൽ അഞലി ഓൽഡ് ലിപിയും കീമാനുമാണല്ലോ ഉപയോഗിയ്ക്കുന്നതു. അതില് ചില്ലുകളെല്ലാം ചില്ലുകളയി തന്നെ വായിക്കാൻ കഴിയുന്നു. എന്നാൾ നമ്മൾ കീമാൻ ഉപപയോഗിച്ചാൽ ചില്ലുകൽ കിട്ടുന്നില്ല. അതു പോലെ വേര്ഡ് പാഡില് വച്ചു അഞ്ജലി ഓൽഡും കീമാനും ഉപയോഗിച്ചു ടൈപ്പു ചെയ്യുമ്പോൽ അവിടെ ചില്ലുകൾ വരും. അതു ബ്ലോഗിൽ കൊണ്ടുവന്നു പേസ്റ്റു ചെയ്യുമ്പോൾ ചില്ലുകൾ കിട്ടില്ല. പകരം ൽ ഇതു പോലെ ചിഹ്നമാണു വരിക. ചുരുക്കത്തില് ചില്ലുകൾ` ചില്ലുകളായി തന്നെ കാണിയ്ക്കാൻ മാർഗ്ഗം വല്ലതും ആയിട്ടുണ്ടോ? അതാണു സംശയം.അതു സംബന്ധിച്ചു പോസ്റ്റ് വല്ലതും ഇതിലുണ്ടോ? ഇനി ഞാൻ വായിക്കാൻ വിട്ടു പോയതാണോ എന്നറിയില്ല.
കൊച്ചുസാറണ്ണാ, താങ്കളുടെ ബ്ലോഗ് ഞാന്‍ നോക്കി. അതില്‍ സകല ചില്ലുകളും കൃത്യമായികാണുന്നുണ്ടല്ലോ? പിന്നെ എന്താണു പ്രശ്നം? താങ്കളുടെ കമ്പ്യൂട്ടറിലെ സെറ്റിംഗുകള്‍ക്കുമാത്രം എന്തോ പ്രശ്നമായിരിക്കാം. ഒരു കാര്യം ചെയ്യൂ. വിന്റോസ് ഫോണ്ട് ഡയറക്റ്ററി തുറന്ന് അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്യൂ. എന്നിട്ട് വീണ്ടും,ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തില്‍ പറയുന്ന അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒന്നു റണ്‍ ചെയ്യുക. പ്രശ്നം പരിഹൃതമായേക്കും.
"ചുരുക്കത്തില് ചില്ലുകള്‍` ചില്ലുകളായി തന്നെ കാണിയ്ക്കാന്‍ മാര്‍ഗ്ഗം വല്ലതും ആയിട്ടുണ്ടോ?"
ഫയര്‍ഫോക്സില്‍ താല്കാലികമായി ചില്ല് പ്രശ്നം പൂര്‍ണമായും പരിഹരിക്കാം. പുതിയചില്ലും (ആണവച്ചില്ല് 5.1) പഴയചില്ലും (5.0) പഴയതായി വായിക്കുവാനുള്ള സംവിധാനം ചില്ലക്ഷരങ്ങള്‍ തെറ്റില്ലാതെ വായിക്കുവാന്‍ സഹായകമാണ്.
ഇവിടെ എഴുതുമ്പോള്‍ വലിയൊരു കമെന്റായിപ്പോകും എന്നതിനാല്‍ ലിങ്ക് തരാം.
ഹായ്..
ഞാന്‍ തുടങ്ങിയ ആദ്യസമയത്ത് തന്നെ നന്ദി പറഞ്ഞതാ..ഈ ബ്ലോഗിന്
സോറി എനിക്ക് ഇനിയും പ്രശ്നം
എന്റെ കമ്പ്യൂട്ടര്‍ ഇന്നലെ മുതല്‍ മാറി.
ഇപ്പോള്‍ പുതിയത്..
സെറ്റിങ്ങസ് എല്ലാം റെഡിയാക്കി..
ചില്ല് അക്ഷരങ്ങള്‍ക്ക് പ്രശ്നം
ചില എഴുത്തുക്കാരുടെ ഫോണ്ടിന്,,
അതായത് ഇവിടെ ഞാന്‍ എഴുതുന്ന ചില്ല് അക്ഷരങ്ങള്‍ ഞാന്‍ കാണുന്നു. മറ്റ് പലരുടെയും കാണുന്നില്ല
അത് പോലെ :ണ്ട: :ന്റ: ഇതും
സോറി...
ഹെല്‍പ്പ് ചെയ്യുന്നത് കൊണ്ടല്ലേ ചോദിക്കുന്നത്..
ചിതലേ... ഇത് ചിതലിന്റെ പ്രശ്നമല്ല. അക്ഷരം മാപ്പിംഗ് ചെയ്യുന്നവര്‍ ചില്ലുകളെ പ്രതിഷ്ഠിക്കുന്ന സ്ഥാനങ്ങള്‍ക്ക് വരുത്തുന്ന മാറ്റങ്ങള്‍ കാരണമാണ്. പാവം ചില്ലുകള്‍ എന്നും ത്രിശങ്കു തന്നെ അവറ്റകള്‍ക്ക്.. !!
ഒരു കാര്യം ചെയ്തു നോക്കൂ. വിന്റോസ് ഡയറക്ടറി തുറന്ന് അതില്‍ ഫോണ്ട് എന്ന ഫോള്‍ഡര്‍ തുറക്കുക. അതില്‍ നിന്നും അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ടിന്റെ ഫയല്‍ ഡിലീറ്റ് ചെയ്തുകളയൂ.. അതിനുശേഷം ആദ്യാക്ഷരി തുറക്കുക. ഈ അധ്യായത്തിന്റെ തുടക്കത്തിലുള്ള അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒന്നുകൂടി റണ്‍ ചെയ്യുക. ഒന്നുകൂടികമ്പ്യൂട്ടറ് റീസ്റ്റാര്‍ട്ട് ചെയ്തോളൂ.. ഭാഗ്യമുണ്ടെങ്കില്‍ ഇപ്പോള്‍ രക്ഷപെടും!!
തിരികെ വന്ന് വിവരം പറയണേ.
"ചില എഴുത്തുക്കാരുടെ ഫോണ്ടിന്,,
അതായത് ഇവിടെ ഞാന്‍ എഴുതുന്ന ചില്ല് അക്ഷരങ്ങള്‍ ഞാന്‍ കാണുന്നു. മറ്റ് പലരുടെയും കാണുന്നില്ല"
അതിന് കാരണം പഴയ ചില്ലായ 5.0 ആണ് പലരും പ്രസിദ്ധീകരിക്കുന്നത്. ഞാനുള്‍പ്പെടെ. എന്നാല്‍ ആണവച്ചില്ലായ 5.1 പ്രസിദ്ധീകരിക്കുന്നതും എനിക്ക് പ്രശ്നമില്ലാതെ വായിക്കുവാന്‍ കഴിയും. എങ്ങിനെയെന്നല്ലെ?
ഫയര്‍ഫോക്സ് ഉപയോഗിക്കുകയും ഫിക്സ് എംഎല്‍ എന്ന ആഡ് ഓണ്‍ എനേബിള്‍ ചെയ്യുകയും ചെയ്താല്‍ മതി. അതിനായി ഫയര്‍ഫോക്സില്‍
ഈ ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ.
ചന്ദ്രേട്ടാ, ഈ അറിവു പങ്കുവച്ചതിനു നന്ദി. ചിതല്‍ ഇതു പരീക്ഷിക്കുമെന്നു കരുതുന്നു.
തൽക്കാലത്തേക്കു വേണ്ടി ഇത്തരം ഞൊടുക്കുസൂത്രപ്പണികൾ ചെയ്യാതെ പ്രശ്നം അതിന്റെ ശരിയായ മാർഗ്ഗത്തിൽ തന്നെ (ഏറ്റവും പുതിയ ഫോണ്ട് ഇൻസ്റ്റാൾ ചെയ്ത്) പരിഹരിക്കുന്നതായിരിക്കും നല്ലത്.
കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം, സ്ക്രീനിൽ കാണുന്നതിന്റെ രൂപം മാറ്റുന്നതിനേക്കാൾ പ്രധാനമാണു് ശരിയായ / തെറ്റായ ഡാറ്റയെ ശരിയായി / തെറ്റായിത്തന്നെ കാണുന്നത്.
ചിതൽ ആദ്യം അപ്പു പറഞ്ഞ ഫോണ്ട് വേർഷൻ ഇൻസ്റ്റാൾ ചെയ്യൂ. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ ഫയർഫോക്സ് സെറ്റിങ്ങിൽ പോയി മലയാളം ഭാഷയ്ക്ക് ഫോണ്ട് ആയി അഞ്ജലി ഓൽഡ് ലിപി തെരഞ്ഞെടുക്കൂ.
1. Click Firefox menu: Tools:Options
2. Select Tab Content.
3. Click Button "Advanced.." at the Fonts & Colors section.
4. Choose Language as Malayalam.
5.മുകളിൽ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കിൽ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi തന്നെ എന്നുറപ്പു വരുത്തുക.
6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.
7. Click OK, OK to close Options.
8. Close and restart Fire Fox.
9. If needed, close and restart Windows too.
10. ഇങ്ങനെ ശരിയാവുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെത്തന്നെ വിവരം അറിയിക്കുക.
പ്രചുരപ്രചാരമുള്ളതോ അത്യാവശ്യമുള്ളതോ അല്ലെങ്കിൽ ഫയർഫോക്സിൽ പുതിയ ആഡ്-ഓൺ ഒന്നും ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്നതാണു നല്ലത്. ഓരോ ആഡ്-ഓൺ ഇൻസ്റ്റാൾ ചെയ്യുമ്പോഴും മെമ്മറി പ്രശ്നങ്ങൾ കൂടുകയും സ്പീഡ് കുറയുകയും ചെയ്യും. ചില ആഡ്-ഓണുകൾ അവയ്ക്കുപയോഗിക്കുന്ന മെമ്മറിയുടേയും മറ്റും കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയോടെ ആവില്ല നിർമ്മിച്ചിട്ടുണ്ടാവുക. (മുകളിൽ പറഞ്ഞ ആഡ്-ഓൺ അതുപോലെയുള്ളതാണെന്ന് അർത്ഥമില്ല. പക്ഷേ ഞാൻ ഉപയോഗിച്ചുനോക്കിയിട്ടില്ല. ഇനി ഉപയോഗിക്കാനും പോവുന്നില്ല.)
കൂട്ടത്തിൽ പറയട്ടെ: Adblock Plus, Session Manager, Google Bookmarks Button എന്നീ മൂന്ന് ആഡ്-ഓണുകൾ ഫയർഫോക്സ് ഉപയോഗത്തിനു വളരെ യോജിച്ചതാണു്.
അപ്പു, ചന്ദ്രേട്ടാ, വിശ്വപ്രഭ..
നന്ദി..
ഇതിന് മുമ്പ് ഉപയോഗിച്ച സിസ്റ്റത്തില്‍ പ്രശ്നം ഒന്നും ഇല്ലായിരുന്നു. പുതിയതായി എല്ലാം ഇന്സ്റ്റാള്‍ ചെയ്യുകായായിരുന്നു.
എന്റ്റെ കയ്യിലുള്ള അഞ്ചലി ഫോണ്ട് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു.
ഞാന്‍ ഇത് വരെ കരുതുന്നത് പുതിയതായിരിക്കും എന്നാണ്,
അപ്പു പറഞ്ഞത് പോലെ ചെയ്തു.
റീസ്റ്റാര്‍ഡ് ചെയ്തു..
ഇപ്പോള്‍ കുറേ ക്ലിയറും ആയി..
ചില്ലിന്റെ ചതുരവും പോയികിട്ടി..
പക്ഷേ എന്റെ കയ്യിലുള്ളതും ആ വേര്‍ഷന്‍ തന്നെയാണല്ലോ..
ഫയര്‍ഫോക്സില്‍ ചെക്ക് ചെയ്തിട്ടില്ല..എന്തായാലും ഇനി അടുത്ത പ്രശ്നത്തിന് വരാം.. നന്ദി...
“ഇപ്പോള്‍ കുറേ ക്ലിയറും ആയി” എന്ന ചിതല്‍ പ്രസ്താവനയില്‍ നിന്നും മനസ്സിലാവുന്നത്, ആദ്യം അഞ്ജലി ഓള്‍ഡ് ലിപി ആയിരുന്നില്ല വിന്റോസ് ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ ഡിഫോള്‍ട്ട് യൂണിക്കോഡ് ഫോണ്ട് എന്നാണ്. അഥവാ ആയിരുന്നാല്‍ തന്നെയും ലേറ്റസ്റ്റ് വേര്‍ഷന്‍ അല്ലായിരുന്നിരിക്കാം. എനിക്ക് ചിതല്‍ പറഞ്ഞ പ്രശ്നം ഈയിടെ നേരിട്ടിരുന്നു. അപ്പോള്‍, സിബു (വരമൊഴി-മാന്‍) പറഞ്ഞതനുസരിച്ച് മാനുവലായി പഴയ ഫോണ്ട് ഫയല്‍ ഡിലീറ്റ് ചെയ്തിട്ട് ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒന്നുകൂടി ഓടിച്ചു. സംഗതി ശരിയായി കിട്ടി. അതേ വിദ്യയാണ് ചിതലിനു ഉപദേശിച്ചു കൊടുത്തത് :-) വിശ്വേട്ടന്റെ അപ്‌ഡേറ്റിനും നന്ദി.
keyman 1.1.1 നിലവില്‍ വന്നപ്പോള്‍ പലരും പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകളില്‍ ചില്ലക്ഷരങ്ങള്‍ ഒരു വൃത്തത്തിനുള്ളില്‍ R എന്ന അക്ഷരമായാണ് എനിക്ക് കാണാന്‍ കഴിഞ്ഞ്രുന്നത്. ആ സമയത്താണ് വായനാ പ്രശ്നം ഒഴിവാക്കുവാന്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ ഞാന്‍ ഉപയോഗിച്ചുതുടങ്ങിയത്. എന്നാല്‍ അപ്രകാരം ലഭിച്ചിരുന്ന പല പോസ്റ്റുകളും ഇപ്പോള്‍ ആഡ്ഓണ്‍ ഡിസേബിള്‍ ചെയ്തും കുഴപ്പമില്ലാതെ വായിക്കുവാന്‍ കഴിയുന്നു. ഇതിന്റെ സാങ്കേതിക വശങ്ങള്‍ എനിക്കറിയില്ല. എന്നാള്‍ ഇപ്പോഴും ചില പോസ്റ്റുകളില്‍ പ്രശ്നം കാണുന്നു. അവയ്ക്ക് ഒരു പരിഹാരമെന്ന നിലയില്‍ ഈ പോസ്റ്റില്‍ പറയുന്ന പ്രകാരം പരീക്ഷിച്ച് നോക്കാവുന്നതാണ്.
പ്രിയപ്പെട്ട ചന്ദ്രേട്ടാ,
വളരെ പഴയ ഈ പോസ്റ്റ് വായിച്ചുനോക്കുക. അതിലെ വേർഷനുകളൊക്കെ വ്യത്യാസമുണ്ടെങ്കിലും സാങ്കേതികമായി അതേ കാരണം കൊണ്ടുതന്നെയാണു് ഞാൻ മുകളിൽ എഴുതിയിരിക്കുന്നത് കൂടുതൽ ശരിയാവുന്നത്.
മറ്റുള്ളവർ അവരവരുടെ ബ്ലോഗ് പേജുകളിൽ എഴുതിയിട്ടിരിക്കുന്നത് തെറ്റായ രീതിയിലാണെങ്കിൽ അവരവർ തന്നെ തിരുത്തട്ടെ. നാം നമ്മുടെ കമ്പ്യൂട്ടറിൽ അതു നിർബന്ധപൂർവ്വം ശരിയാക്കി കാണിക്കേണ്ടതില്ല. കാരണം, ഇത്തരമൊരു വേഷംകെട്ടു കാരണം, അറിഞ്ഞോ അറിയാതെയോ നാം നമ്മുടെ കമ്പ്യൂട്ടറിൽനിന്നും പുറത്തേക്കു വിടുന്നതും അതേ തെറ്റു തന്നെയായിരിക്കും.
ആണവചില്ലുകൾ ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞു. അതുവേണ്ടെന്നു പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല ഇനി. അങ്ങനെ വാശി പിടിക്കുന്നവരുടെ ടെക്സ്റ്റ് ഭാവിയിൽ ഒറ്റപ്പെട്ടുപോവും എന്ന ഒരു ഗുണമേ ഉണ്ടാവൂ.
പ്രീയ വിശ്വം,
"സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.
ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക." കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ ഫോണ്ടുകള്‍ ധാരാളം നിലവിലുള്ളതും അവ പലര്‍ക്കും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുവാന്‍ കഴിയുന്നതു കാരണം അവ ഉപയോഗിക്കുവാനും പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഉള്ള സംവിധാനം അവരവരുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനാല്‍ ആണവച്ചില്ല് അംഗീകരിക്കപ്പെട്ടെങ്കില്‍പ്പോലും അതില്‍ നാളിതുവരെ പരിഹരിക്കാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് എന്റെ അറിവ്. കേരളത്തില്‍ സ്കൂളുകളിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ആയതിനാല്‍ അവരില്‍ ഭൂരിഭാഗവും മീര പോലുള്ള ഫോണ്ടുകളാവും ഉപയോഗിക്കുന്നത്.
എങ്ങനെ എഴുതണം കാണണം എന്നുള്ളതൊക്കെ ആളുകളുടെ ഇഷ്ടം. പണ്ട് മൈക്രോസോഫ്റ്റുണ്ടാക്കിയ ഒരു അഡ്ഹോക്ക് രീതിയിൽ കടിച്ചുതൂങ്ങാതെ, എല്ലാവരുമൊരുമിച്ച് തീരുമാനിച്ചുണ്ടാക്കിയ ശരിയായ സ്റ്റാന്റേഡ് സ്വീകരിക്കുന്നത് പൊതുവായ നന്മയ്ക്കുതകും എന്നെന്റെ വിനീതമായ അഭിപ്രായം. മീരയുടേയും രചനയുടേയും മറ്റും സ്വതന്ത്രചില്ലുകളുള്ള വെർഷനുകൾ ഏവൂരാൻ പുറത്തിറക്കിയിരുന്നു. അവ ഇവിടെ: http://chithrangal.blogspot.com/2008/05/blog-post.html ആർക്കും ഒരു ഓപ്ഷനും നഷ്ടപ്പെട്ടിട്ടില്ല.
ആണവചില്ലിനെ കുറിച്ചൊക്കെ കുറച്ച് ധാരണയുണ്ടായിരുന്നു..
ലാസ്റ്റ് ജൂണിലെറ്റേ സിബുവിന്റെ പുതിയ വരമൊഴി ഉപയോഗിച്ചപ്പോള്‍ ആ പ്രശ്നവും മനസ്സിലായതാണ്,,,
ഞാന്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ 5.0 ആണ്..
എനിക്ക് നിങ്ങളുടെ ഒരു അഭിപ്രായം വേണം..
ഞാന്‍ ഇതിനെ കുറിച്ചുള്ള കുറേ ചര്‍ച്ചകള്‍ വായിച്ചു..
സെര്‍ച്ച് ചെയ്യുന്ന നേരത്ത് ഒഴികെ ബാക്കിയെല്ലാം ഒരേ പോലെയാണെന്നും,സ്വന്തന്ത്ര മലയാള കമ്പ്യൂട്ടിങ്ങിന് 5.0 ആണ് വേണ്ടെതെന്നും.. അങ്ങനെ അങ്ങനെ...
എന്നെ പോലെ വായിക്കാന്‍ ഒരു പാടും കുറിക്കാന്‍ കുറച്ചും വരുന്ന ആളുകള്‍ കുറിക്കാന്‍ ഏത് മാര്‍ഗം ഉപയോഗിക്കണം..
ഏത് രീതിയാണ് ഞാന്‍ ഉപയോഗിക്കേണ്ടത്..
രണ്ടും എനിക്ക് ഒരേ പോലേയാണ്,,
മീന്‍സ് ഇന്‍പുട്ടിന്റെ കാര്യത്തില്‍..
ബട്ട് ഏതാണോ ഏറ്റവും മെച്ചം അതല്ലേ ഉപയോഗിക്കേണ്ടത്...സോ പ്ലീസ് ...
സെര്‍ച്ചിങ്ങും ഒരു പ്രശ്നം അല്ലേ,,
വരമൊഴി എഡിറ്ററില്‍ പഴയ വെര്‍ഷന്‍ 5.0 ര്‍ ന്‍ ല്‍ = r__ n__ ld__ (double under score) ഉം ആണവച്ചില്ലിന് ഒറ്റ അണ്ടര്‍സ്കോറും ഉപയോഗിച്ച് രണ്ടു രീതിയിലും ടൈപ്പ് ചെയ്യാന്‍ കഴിയും.
ആണവച്ചില്ലിനെക്കുറിച്ചും പഴയതിനെക്കുറിച്ചും അറിഞ്ഞിരുന്നാല്‍ ഏതു രീതിയിലെഴുതിയാലും ആര്‍ക്കുവേണമെങ്കിലും ബുദ്ധിമുട്ടില്ലാതെ വായിക്കാം. ഏവുരാന്റെ 5.1 ആക്കിയുള്ള വായനയോ ഫിക്സ് എംഎല്‍ 04 ആഡ്ഓണ്‍ ഉപയോഗിച്ച് 5.0 ആക്കിയുള്ള വായനയോ തെരഞ്ഞെടുക്കാം.
ചിതലേ ഇതിൽ ഒരു കൺഫൈയൂഷന്റേയും കാര്യമില്ല. യുണീക്കോഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് സ്റ്റാന്റേഡ് പറയുമ്പോലെ വേണം. അതിൽ പറഞ്ഞിരിക്കുന്നത് സ്വതന്ത്രചില്ലുകൾ (സ്റ്റാന്റേഡ് വെർഷൻ 5.1-ൽ വന്നത്) തന്നെയാണ്. അതുതന്നെയാണ് ഉപയോഗിക്കേണ്ടത്. സ്വതന്ത്രകമ്പ്യൂട്ടിംഗിന്റേത് അവരുടെ വാദം കൺസോർഷ്യം അംഗീകരിക്കാത്തതിലുള്ള ഈർഷമാത്രമാണ്. കാലാന്തരേ ആ കൈപ്പ് ശമിച്ചോളും. ജനങ്ങൾ കഴിയാവുന്നത്ര സ്റ്റാന്റേഡ് അനുസരിച്ചാൽ എല്ലാവർക്കും നന്ന്.
ഗ്നു/ലിനക്സ്/ഓപ്പണ് സോളാരിസ്/OS X ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ installation Tips-കളും പ്രതിക്ഷിക്കുന്നു.
http://getgnulinux.org
SwanaLekha and scim can make it easy for GNU/Linux/$NIX users to accomplish Malayalam/other language typing -either phonetic/inscript.
അപ്പൂ ഹെല്പ് ഹെല്പ്....
ആരെങ്കിലും ഹെല്പ് ഹെല്പ്...
മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിൽ മലയാളം വായിക്കുക നിലവിൽ സാധ്യമല്ല. വിസ്റ്റ ഹോം പ്രീമിയത്തിൽ ലാംഗ്വേജ് Language Interface Pack (LIP), അനുവദിക്കുന്നില്ല. അതുകൊണ്ട്തന്നെ Multilingual User Interface Pack (MUI), ഇൻസ്റ്റാൾ ചെയ്യുവാനും, ലാംഗ്വേജ് ചെയ്ഞ്ച് ചെയ്യാനും സാധിക്കുന്നില്ല.
ആരെങ്കിലും വിസ്റ്റയിൽ ഇതിന്റെ എന്തെങ്കിലും പാച്ചുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അയച്ചുതരൂ പ്ലീസ്....അലെങ്കിൽ എനി സൊല്യൂഷൻസ്???
കൂടാതെ മാക് വേർഷനുകളിൽ മലയാളം വായിക്കനെകിലും പറ്റുന്ന എന്തു സൊല്യൂഷൻസ് ഉണ്ടെങ്കിൽ അതും. (ജാവയിൽ എഴുതാമെന്ന് കൈപ്പള്ളി പറയുന്നു. കൈപ്പള്ളിമാഷെ അതിന്റെ സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ അയച്ചുതരുമോ?)സഫാരി നിലവിലെ അവസ്ഥയിൽ ചില്ലുകൾ സ്ഥാനം തെറ്റി വായിക്കുവാനുള്ള ഔദാര്യം ചെയ്യുന്നു. പക്ഷേ പലവാക്കുകളും മാറി മറിഞ്ഞ് ഭംഗി നഷ്ടപ്പെടുന്നു. ‘കരേളം‘ എന്നും മറ്റും വായിക്കേണ്ടി വരുന്നു.
ഔട്ട്ലുക്കിന്റെ ഏതു വേർഷൻ? 2003 / 2007?
രണ്ടായാലും നല്ല അസ്സൽ മലയാളത്തിൽ നമുക്കിഷ്ടപ്പെട്ട ഫോണ്ടിൽ വായിക്കാൻ പറ്റും. സെറ്റിങ്ങ്സ് ചെയ്യാൻ കുറച്ചു മിനക്കെടണം എന്നു മാത്രം.
വിസ്റ്റയിലും ഇതൊക്കെ ചെയ്യാവുന്നതാണു്.
സമയം കിട്ടുകയാണെങ്കിൽ ഉടനെ വിശദീകരിച്ചെഴുതാം.
2007 ആണ് . സമയം കിട്ടുമ്പോള്‍ ഒന്ന് പറയുമോ.
സി.എമ്.എസ് കൊളജില്‍ നിന്നും ആശംസകള്‍
--
ശില്പശാലാംഗങ്ങള്‍
കോട്ടയം സി.എം.എസ്. കോളജില് 01/03/2009 ല് നടന്ന ബ്ലോഗ് ശില്പശാലയില് പങ്കെടുത്തു. അങ്കിള്, വി.കെ.ആദര്‍ശ് ,കേരള ഫാര്‍മര് എന്നിവര് നയിച്ചു. പ്രയോജനപ്രദമായിരുന്നു. അവതരണരീതി അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നു. ഒന്നുരണ്ടുപേര് അല്പം അസഹിഷ്ണുത പ്രകടിപ്പിച്ചു. ആദര്‍ശ് സാര് ക്ഷമയുടെ പര്യായമാകുന്ന കാഴ്ച കാണാമായിരുന്നു.ക്ഷമിക്കിഷ്ടാ……..പോട്ടേ……..
ഒരഭിപ്രായം അയക്കാന് ഒത്തിരി വൈകി. ക്ഷമീര്…ഇത്തിരി തിരക്കായിരുന്നു.ഒരു പാവം വാധ്യാരാണേ…മാര്‍ച്ച് മാസമല്ലേ……
അവതരണരീതി അല്പം കൂടി മെച്ചപ്പെടുത്താന് ഒന്നുരണ്ടു നിര്‍ദ്ദേശങ്ങള് പറയുന്നു.
(വിവരക്കേടുകള് ക്ഷമിക്കുമല്ലോ)
ആദ്യാക്ഷരിയെപ്പററി ആദ്യം പറയരുത്. അവസാനമേ പറയാവൂ. (ആദ്യാക്ഷരി….ഒരു സംഭവം തന്നെ…..പ്രണാമം)
1.ആമുഖം
ബ്ലോഗിന്റെ ഉല്പത്തി, വളര്‌ച്ച, പ്രസക്തി………..
2. കമ്പ്യൂട്ടറില് മലയാളം വായിക്കാം
www.malayalam.kerala.gov.in പരിചയപ്പെടുത്തുന്നു
3. കമ്പ്യൂട്ടറില് മലയാളം എഴുതാം
www.malayalam.kerala.gov.in ഉപയോഗിച്ച് മലയാളം എഴുതാനുള്ള വിവിധ വഴികള് അവതരിപ്പിക്കുന്നു.
കീമാന്, വരമൊഴി,……………
4.ബ്ലോഗ് നിര്‍മ്മാണം
www.blogger.com പരിചയപ്പെടുത്തുന്നു
5.വിവിധ ബ്ലോഗ് റോളറുകള്
ബ്ലോഗ് റോളറുകളില് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യം
www.chintha.com, www.thanimalayalam.org etc.
6. ആദ്യാക്ഷരി
ഇതു വരെ മനസ്സിലാക്കിയതും അതിനപ്പുറവും അറിയാന്
7.പ്രധാനപ്പെട്ട ബ്ലോഗുകള്
സഹായിക്കൂ……… സഹായിക്കൂ………
1.കീമാനില് double underscore ഉപയോഗിച്ചിട്ടും ചില്ല് കിട്ടുന്നില്ല.
2.IT@school Linux o.s. ഉപയോഗിക്കുമ്പോള് dial up internet കിട്ടാന് എന്താണ് വഴി? (WLL connection BSNL)
3.ലിനക്സില് മലയാളം എഴുതാനുള്ള എളുപ്പവഴിയാണ് സന്തോഷ് തോട്ടിങ്ങലിന്റെ swanalekha. പക്ഷേ swanalekha. സര്‍ച്ച് ചെയ്തപ്പോള് ഒരു സമുദ്രത്തില് പെട്ട അനുഭവം.ഒത്തിരി കാര്യങ്ങളുണ്ട്. വിവരമില്ലാത്ത എനിക്ക് ഒന്നും ചെയ്യാനായില്ല.
Step by step വിശദീകരണം തന്നു സഹായിക്കുന്ന ബൂലോകവാസികള്‍ക്ക് ഒരു കോടിപുണ്യം………
ഒരു ബ്ലോഗനായി ഉടന് അവതരിക്കാം ………റോയി…….
ചങ്ങാതിയുടെ അഭിപ്രായത്തിനു നന്ദി, കൂടെ ഒരു വിയോജിപ്പും.
ആറാമതായി ആദ്യാക്ഷരി പരിചയപ്പെടുത്തിയാല്‍ മതിയെന്നു പറഞ്ഞതിനോട് ഒട്ടും യോജിക്കാനാവില്ല. ആദ്യത്തെ അഞ്ചുകാര്യങ്ങളും ആദ്യക്ഷരിയില്‍ ഉണ്ടെങ്കില്‍ അതല്ലേ ആദ്യം തുടങ്ങേണ്ടത്. തുടക്കത്തിലേ ആദ്യക്ഷരിയെപറ്റി പറയാന്‍ മുതിര്‍ന്നത് അതുകൊണ്ടാണ്.
അവിടെ ഉണ്ടായിരുന്ന ചിലര്‍ക്ക് കുറേ കാര്യങ്ങള്‍ അറിയാമായിരുന്നു. ഭൂരിഭാഗം പേര്‍ക്കും വളരെ കുറച്ചേ കാര്യങ്ങള്‍ അറിയാമായിരുന്നുള്ളൂ. കുറച്ച് അറിയാമായിരുന്നവര്‍ പെട്ടെന്നു ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്നു കണ്ട്, പഠിച്ച് മടങ്ങാന്‍ ധൃതി കൂട്ടി. അതു കൊണ്ടെന്തു പറ്റി സംഭാഷണം പകുതിക്ക് നിര്‍ത്തി ബ്ലോഗ് തുടങ്ങുന്നതിനെ പ്രാക്ടിക്കല്‍ സെഷന്‍ തുടങ്ങി. ഭൂരിഭാഗം പേരും സ്ഥലം വിട്ടു. എട്ടോ പത്തോ പേര്‍ ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്നറിയാന്‍ വേണ്ടി മാത്രം തുടര്‍ന്നും ഇരുന്നു തന്നു. ഇതല്ലേ അവിടെ ഉണ്ടായത്? കുറച്ചു പേര്‍ക്ക് അസഹിഷ്ണത കൂടുതലായിരുന്നു എന്നു പറയാതെ വയ്യ.
ഞാനടക്കം ഒട്ടനവധിപേർ ഇതിലെ കമന്റുകൾ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഒരു സംശയം കമന്റായി ചോദിച്ചാൽ ഉടനടി ഉത്തരം വരുന്നത് അതിനുദാഹരണമാണ്. ദയവുചെയ്ത് ഓഫ്‌ടോപ്പിക്കുകൾ ഒഴിവാക്കണം. അതല്ലേ അതിന്റെ ഭംഗി?
അപ്പൂ. ഇതടക്കമുള്ള ഓഫ്‌ടോപ്പിക്കുകൾ ഡിലീറ്റ് ചെയ്തേക്കൂ.
ഞാന് പറയാന്‍ ഉദ്ദേശിച്ചത് തന്നെയാണ് സാല്‍ജോ പറഞ്ഞത്. തീര്‍ത്തും ശരിയായ അഭിപ്രായം. (അപ്പൂ ഇതു കൂടി ഡിലിറ്റ് ചെയ്തോളൂ..)
അനില്‍ശ്രീ, സാല്‍ജോ :-)
വെറുതെ ഇങ്ങനെ ഓഫ് ടോപിക് എന്നു പറയാതെ ഏതുരീതിയിലുള്ള കമന്റാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നുകൂടി പറയൂ.
ഒരു സംശയംകൂടി ചോദിച്ചോട്ടേ, ഒരു ഓഫ് ടോപ്പിക് കമന്റ് ഞാന്‍ കണ്ടതിനുശേഷം ഡിലീറ്റ് ചെയ്യുന്നു എന്നുതന്നെയിരിക്കട്ടെ. അങ്ങനെചെയ്യുന്നതിനു മുമ്പുതന്നെ, ഈ ബ്ലോഗില്‍ നിന്ന് കമന്റ് സബ്സ്ക്രൈബ് ചെയ്തിരീക്കുന്ന എല്ലാവര്‍ക്കും അതിന്റെ കോപ്പിപോയിട്ടുണ്ടാവുമല്ലോ. പിന്നെ ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്?
GOOD ONE..
thank you
A good help to start malayalam blogging..
അല്‍പ്പം പോലും സംശയത്തിനു ഇട കൊടുക്കാതെ
വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു...എല്ലാം...
ഒത്തിരിയൊത്തിരി.......നന്ദി...
വിസ്റ്റയില്‍ യുണീക്കോഡ് ഫോണ്ട് ചില അക്ഷരങ്ങള്‍ ശരിക്ക് കൂട്ടി കാണിക്കുന്നില്ല
(ഉദാഃ ല്ല ഇങ്ങനെ ല ് ല)
Really helpful ...Thanks a million... Best wishes...!!!!
അനീഷേ, അഞ്ജലി അൺഇൻസ്റ്റാൾ ചെയ്ത ശേഷം, ഫോണ്ട് ഇൻസ്റ്റാളർ varamozhi.sf.net എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യൂ.
IT സംബന്ധമായ , ഉപകാരപ്രദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ് എന്റെ ശ്രദ്ധയില്‍ പെട്ടു . ലിങ്ക് ഇതാ .. ഇവിടെ ക്ലിക്ക് ചെയ്യുക
മറു മൊഴി ഇപ്പോൾ ആക്ടീവല്ലെ ആഴ്ചകൾ കഴിഞ്ഞാണ് വരുന്നത്.ഇപ്പോൽ തീരെ ഇല്ല.എന്റെ സെറ്റിങ്സിന്റെ കുഴപ്പമാണോ? അതോ മറ്റെന്തെങ്കിലും.
മാഹിഷ്മതി,
മറുമൊഴി അപ്‌ഡേറ്റ് ചെയ്യുന്നതിനു ചിലപ്പോഴൊക്കെ കാലതാമസം കാണാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മറുമൊഴി ഗ്രൂപ്പിന്റെ നടത്തിപ്പുകാരോടു തന്നെ ചോദിക്കൂ. മറുമൊഴിയുടെ ബ്ലോഗ് http://marumozhisangam.blogspot.com ആണ്.
Download Anjali old lipi font installer എന്നിടത്ത്
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. .AnjaliOldLipi) and set your browser as instructed എന്നാക്കിയാല്‍ നന്നായിരുന്നു. നേരേ ഫോണ്ട് ഡൗണ്‍ലോഡിലെത്താം
കുഞ്ഞിപ്പെണ്ണേ, ആദ്യാക്ഷരിയുടെ ഈ ആദ്യ അദ്ധ്യായത്തിന്റെ ആദ്യഭാഗം എല്ലാം സ്ക്രീൻ ഷോട്ട് ആണ്. ടെക്സ്റ്റല്ല. അതിനാൽ ഈ അദ്ധ്യായം അജ്ഞലി ഓൾഡ് ലിപിയോ, യൂണിക്കോഡ് മലയാളമോ ഇല്ലാത്ത കമ്പ്യൂട്ടറിൽ തുറന്നാലും ഇതുപോലെ തന്നെവായിക്കാം. ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാവാത്തവർക്കും ഈ നിർദ്ദേശങ്ങൾ മനസ്സിലാകുവാനായാണ് അങ്ങനെ ചെയ്തത്.
നന്ദി.
ഷിബു, ഇന്നലെ മുതല്‍ എന്റെ ബ്ലോഗില്‍
ര്‍, ല്‍ എന്നീ ചില്ലക്ഷരങ്ങല്‍ വരുന്നില്ല, പകരം ര്, ല് എന്നാണ് കാണുന്നത്. പഴയതുപോലെയാക്കാന്‍ എന്താ വഴി ഗുരുക്കളെ..?
സുനിൽ,
ആദ്യം വിന്റോസ് എക്സ്പ്ലോറർ തുറന്ന് താങ്കളുടെ കമ്പ്യൂട്ടറിലെ C:/windows/fonts എന്ന ഡയറക്റ്ററിയിൽ നിന്ന് അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്യുക. അതിനുശേഷം, ഈ അദ്ധ്യായത്തിൽ കാണുന്ന AnjaliOld lipi Font installer ഒന്നു റൺ ചെയ്യുക. വിന്റോസ് ഒന്നു ക്ലോസ് ചെയ്തിട്ട് റീസ്റ്റാർട്ട് ചെയ്തോളൂ.. 99% പ്രശ്നം പരിഹൃതമാകും.
appuvetta ,ente blogile fontinte valippathil yathoru changum cheyyan pattunnilla ,enthanu njan cheyyendathu?? onnu check cheyyamo?? pls,..sreeschirak. blogspot.com.reply tharane appuvetta,
appuvetta,.njan malayalathil type cheyyunnath ithu vechayirunnu,.. transliteration bookmarklet -(http://t13n.googlecode.com/svn/trunk/blet/docs/help_ml.html)
ethineppatti aadyakshariyil onnum kanunnillallo??
ശ്രീജിത്, ഇതേ ചോദ്യം ശ്രീജിത് ഒരാഴ്ചമുമ്പ് മറ്റൊരു അദ്ധ്യായത്തില്‍ (മലയാളത്തില്‍ എഴുതാം പഠിക്കം) ചോദിക്കുകയും ഞാനതിന്റെ ഉത്തരം എഴുതുകയും ചെയ്തതാണല്ലോ? അതു വായിച്ചില്ലേ? മലയാളത്തില്‍ എഴുതുവാന്‍ ഒരു പാട് വഴികളുണ്ടെങ്കിലും ഏറ്റവും എളുപ്പമായ മൂന്നുവഴികളെപ്പറ്റി മാത്രമേ ആദ്യാക്ഷരിയില്‍ പറഞ്ഞിട്ടുള്ളൂ. സിബുവിന്റെ ഉത്തരം കൂടി അതോടൊപ്പം നോക്കൂ. ശ്രീജിത്തിനു ഗൂഗിള്‍ ബുക് മാര്‍ക്‍ലെറ്റ് രിതിയില്‍ എഴുതുവാന്‍ താല്പര്യമെങ്കില്‍, ബ്ലോഗില്‍ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ എനേബിള്‍ ചെയ്യൂ. മോസില്ലയോടൊപ്പം ഉപയോഗിക്കുവാനായി ഇതേ രീതിയുടെ ഒരു ആഡ്‌ഓണും ലഭ്യമാണ്. കമന്റ് ബോക്സിലും മറ്റും വളരെ എളുപ്പം എഴുതാം.
ശ്രീജിത്തിന്റെ ബ്ലോഗിലെ ഫോണ്ട് പ്രശ്നം: ബ്ലോഗില്‍ ലോഗിന്‍ ചെയ്യുക. സെറ്റിംഗുകള്‍, ലേഔട്ട് ടാബിലെ ഫോണ്ട്സ് ആന്‍ കളര്‍സ് എന്ന സെറ്റിംഗില്‍ Text Font സൈസ് മാറ്റൂ. ശരിയാകും. ഈ ബ്ലോഗിലെ, ബ്ലോഗ് സെറ്റിംഗുകള്‍ എന്ന അദ്ധ്യായം നോക്കൂ.
ഞാന്‍ ബ്ലോഗിത്തുടങ്ങിയതേ ഉള്ളു.നല്ല രസം. പക്ഷേ എന്റെ സുഹ്രുത്തുക്കളെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ മൊഴി കീ മാന്‍ വച്ച് മലയാളം ടൈപ്പ് ചെയ്ത് പ്രിന്റ് എദുക്കാന്‍ ശ്രമിച്ചപ്പോള്‍ ആകെ പുലിവാലായി.ചില്ലുകള്‍ അനുസരണക്കേട് കാണിക്കുന്നു.അവന്‍ എന്ന് അടിച്ചാല്‍ അവന് എന്നാണ് വരവ്.നാന്‍ എന്ത് ശെയ്യണം ?? ...... കുറേ പേരോട് ചോദിച്ചു.സത്യം പറഞ്ഞാല്‍ ....ക്രുത്യവും ഫലപ്രദവുമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല. എന്റെ ലാപ്റ്റോപ്പ് മര്യാദക്ക് ചില്ലുകളെ -വേര്‍ഡില്‍- കാട്ടിത്തരുന്നുണ്ട്.ആകെ കണ്‍ഫ്യൂഷന്‍.കൈ പിടിക്കൂ.. സഹായിക്കൂ.....
"കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (അപൂർവ്വമായ കേസുകളിൽ, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)"
ഇക്കാര്യങ്ങള്‍ വിന്‍ഡോസ് വിസ്റ്റയില്‍ എങ്ങനെയാണു ചെയ്യുക?
<<< കൊള്ളാം >>>
സെബാസ്റ്റ്യൻ, കീമാൻ ഉപയോഗിച്ച് മലയാളം എഴുതുവാൻ മൈക്രോസോഫ്റ്റ് വേഡിനേക്കാൾ നല്ലത് വേഡ് പാഡല്ലേ? ചില്ലിനു പ്രശ്നവും ഉണ്ടാകില്ല. എങ്കിലും ഇതൊക്കെ ഓരോ വേർഷൻ വേഡും, വേഡ് പാഡും ഒക്കെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റുകളിൽ പ്രശ്നം കാണുന്നില്ല.
സെബാസ്റ്റ്യൻ, കീമാൻ ഉപയോഗിച്ച് മലയാളം എഴുതുവാൻ മൈക്രോസോഫ്റ്റ് വേഡിനേക്കാൾ നല്ലത് വേഡ് പാഡല്ലേ? ചില്ലിനു പ്രശ്നവും ഉണ്ടാകില്ല. എങ്കിലും ഇതൊക്കെ ഓരോ വേർഷൻ വേഡും, വേഡ് പാഡും ഒക്കെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റുകളിൽ പ്രശ്നം കാണുന്നില്ല.
ഷിബു ഏട്ടോ,അങ്ങനെ നിങ്ങടെയൊക്കെ സഹായ സഹകരണങള്‍ കൊണ്ട് ഞമ്മളും തുടങ്ങി ഒരു ബ്ലോഗ്...പോസ്റ്റും നാട്ടി..thankssss ട്ടോ
മാഷെ, എന്റെ ബ്ലോഗിന്റെ ടൈറ്റിൽ ഫോട്ടോഷോപ്പിൽ ചെയ്തത് ബ്ലോഗിനു സമാന്തരവും തിരശ്ചീനവുമായി അങ്ങേ അറ്റം ഇങ്ങേ അറ്റം നിറഞ്ഞു നിൽക്കുന്നില്ല. എന്നാൽ ചില കമ്പ്യൂട്ടറുകളിൽ കാണുമ്പോൾ ടൈറ്റിൽ തത്സ്ഥാനത്ത് അങ്ങേ അറ്റം ഇങ്ങേ അറ്റം നിറഞ്ഞുതന്നെ നിൽക്കും. എല്ലാറ്റിലും ടൈറ്റിൽ ശരിയായ അളവിൽതന്നെ കാണാൻ എന്തുചെയ്യണം? ഇപ്പോൾ ചില സിസ്റ്റത്തിൽ കാണുമ്പോൾ ടൈറ്റിൽ നിൽക്കുന്ന ഭാഗത്ത് അതു സെന്റർ പിടിച്ചു കിടക്കും. എന്നാൽ രണ്ടറ്റത്തും കുറച്ചുഭാഗം (തുടക്കത്തിലും ഒടുക്കത്തിലും) ബാക്കി കിടക്കുന്നു. അതു മാറ്റി അങ്ങേ അറ്റം ഇങ്ങേ അറ്റം ടൈറ്റിൽ നിറഞ്ഞുനിൽക്കാൻ എന്തു ചെയ്യണം? ചോദ്യം മനസിലായി കാണുമെന്നു വിചാരിയ്ക്കുന്നു. തട്ടത്തുമല നാട്ടു വർത്തമാനം എന്ന എന്റെ ബ്ലോഗ് ഒന്നു നോക്കിയാൽ നന്നായിരുന്നു. വേറൊരു ടൈറ്റിൽ ചെയ്തു വയ്ക്കാൻ ഉദ്ദേശിയ്ക്കുന്നതുകൊണ്ടാണ് ഇപ്പോൾ സംശയം ചോദിയ്ക്കുന്നത്
കൊച്ചുസാറണ്ണൻ,
താങ്കളുടെ ചോദ്യം മനസ്സിലായി. താങ്കൾ തയ്യാറാക്കിയ തലക്കെട്ടു ചിത്രത്തിന്റെ വിഡ്ത് ബ്ലോഗ് ഹെഡ്ഡറിന്റെ വിഡ്തിനേക്കാൾ കുറവായിപ്പോയതാണ് ഇതിനു കാരണം. ഇതെങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി വളരെ വിശദയമായിത്തന്നെ ഈ ബ്ലോഗിലെ "തലക്കെട്ടിൽ മറ്റൊരു ചിത്രം" എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. ഒന്നു വായിച്ചുനോക്കുമല്ലോ. സംശയം മാറിയില്ലെങ്കിൽ വീണ്ടും ചോദിക്കാം കേട്ടോ.
Dear Mr.Shibu
very usefull thing you have done.
thanks
ചില ബ്ലോഗുകളിൽ മുകളിൽ പൂമുഖം, കവിത, കഥ ഇങ്ങനെയൊക്കെ ലിങ്കുകൾ നൽകി കാണുന്നുണ്ട്. അത് സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് ഒന്നു പറഞ്ഞുതരാമോ? എന്റെയൊരു ബ്ലോഗിലും അങ്ങനെ ചില ലിങ്കുകൾ നൽകണമെന്നുണ്ട്.
കൊച്ചുസാറണ്ണൻ,
ഒരേ ബ്ലോഗിൽ തന്നെ കവിത, കഥ, ലേഖനം എന്നിങ്ങനെ വിവിധവിഷയങ്ങളിൽ ഉള്ള പോസ്റ്റുകൾ പബ്ലിഷ് ചെയ്യുന്നവർക്കാണ് ഈ രീതിയിലുള്ള ലിങ്കുകൾ പ്രയോജനം ചെയ്യുന്നത്. ഇങ്ങനെ അല്ലാതെ ഈ വിഷയങ്ങൾ വിവിധ ബ്ലോഗുകളിൽ കൈകാര്യം ചെയ്യുന്നവർക്ക് ഇതിന്റെ ആവശ്യം ഇല്ല.
ഇപ്രകാരം പോസ്റ്റ് ലേബലുകൾ ഒരു ലിങ്ക് ലിസ്റ്റ് ആയി മുകളിൽ ബ്ലോഗ് ഹെഡ്ഡറിനു താഴെയായി പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലും ഒരു ടെമ്പ്ലേറ്റ് ആദ്യം തെരഞ്ഞെടുക്കുക. ഈ ബ്ലോഗിലെ ‘മറ്റൊരു ടെമ്പ്ലേറ്റ്’ എന്ന അദ്ധ്യായം നോക്കൂ. അവിടെ നിന്ന് ഫ്രീയായി ടെമ്പ്ലേറ്റുകൾ കിട്ടുന്ന സൈറ്റുകളിലേക്ക് പോകാം. Our blog templates എന്ന സൈറ്റിൽ ഇതുപോലെയുള്ള ധാരാളം റ്റെമ്പ്ലേറ്റുകൾ കിട്ടും.
മറ്റൊരു കാര്യം ഓരോ പോസ്റ്റിലും പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്. പോസ്റ്റ് പബ്ലിഷ് ചെയ്യാനുള്ള പേജിൽ ലേബൽ എന്ന ഫീൽഡിൽ ഏതു വിഭാഗത്തിലാണോ ഈ പൊസ്റ്റ് വരുന്നത് (കഥ, കവിത, ലേഖനം) ഇങ്ങനെ കൃത്യമായ ഒരു വാക്ക് എഴുതി ചേർക്കാൻ മറക്കരുത്. അതുപോലെ ഒന്നിലേറേ വാക്കുകൾ എഴുതിച്ചേർക്കുന്നതും നല്ലതല്ല, കാരണം, ഏതൊക്കെ വാക്കുകൾ ലേബലായി ചേർക്കുന്നുവോ അതിന്റെയെല്ലാം പേരിൽ ഒരു ലിങ്ക് ബ്ലോഗിന്റെ മുകളിൽ പ്രത്യക്ഷപ്പെടും. അതിനാൽ ലേബലുകൾ ഒരേ സ്വഭാവമുള്ളതാക്കാൻ ശ്രദ്ധിക്കുക
ആദ്യാക്ഷരിയെക്കുറിച്ച്
ഒരു പോസ്റ്റ്.
വായിക്കുമല്ലോ...
അഭിപ്രായം എഴുതുമല്ലോ..
http://www.muktharuda.co.cc/2010/01/blog-post_23.html
ഈ ബ്ലോഗിൽ നിന്ന് കമന്റുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ആർക്കെങ്കിലും വിന്റോസ് 7 ൽ യൂണിക്കോഡ് മലയാളം വായിക്കാനും എഴുതാനും വേണ്ട സെറ്റിംഗുകൾ എന്തൊക്കെയെന്ന് പറഞ്ഞുതരാൻ അറിയുമെങ്കിൽ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ആദ്യാക്ഷരി പുതിയ ബ്ലോഗ്ഗേര്‍സിന്റെ പഠന കളരി തന്നെ ആദ്യാക്ഷരിയെ പരിചയപ്പെടുത്താതെ മലയാളം ബ്ലോഗ്ഗിങ്ങിനെ കുറിച്ച് പറയുന്നതെങ്ങനെ ?
ബ്ലോഗിലെ html വിദ്യകള്‍ക്ക് ഒരു ബ്ലോഗു കൂടി തുടങ്ങിയിരിക്കുന്നു. ബ്ലോഗര്‍ സൂത്രം കാണുമല്ലോ. ഉപയോഗിക്കാവുന്നതിന്റെ പരമാവധി ഉപയോഗിക്കാം.... നന്ദി.
helo nan ente blogil malayalam aanu use cheyyunnath pakshe ippo 2 divasamaayi ente blogu mattum kaanunnath malayalathi alla varamozhi aayirunnu nan use cheythath ippo verum chathuramaayi mathram kaanunnu . ee blogu ellam chathurathil aanu kanunnath athukondu enikku onnum ezhuthaan sadhikkunnilla enthaanu cheyyendath. athu kondaanu mangleesh upayogichath. pls enne onnu sahayikkooo.
Ummuammar, your blogs have no problems. They are OK. But the default font settings in your we browser (internet explorer / mozilla / google chrome) is wrong now.. Please read this chapter . which browser are you using? Please write it in a mail which browser are you using and then I will guide you through the setup process.
@ummu ammar: seems your browser is not supporting malayalam fonts. Pls uninstall and reinstall the font from the directory and make sure that you are using a correct version of font. We can read your blog, without any trouble.
Yes, what Saljo said is also a possibility. In that case delete all Malayalam Unicode fonts under Windows/fonts directory and install new ones from this chapter - http://bloghelpline.cyberjalakam.com/2008/06/blog-post_01.html
Fonts given in there do not have the Chillu display problem too.
thanks...
പഴയ പോസ്റ്റുകള്‍ വീണ്ടും കൊടുക്കണമെങ്കില്‍ എന്തുചെയ്യണം
പഴയപോസ്റ്റുകൾ എവിടെ കൊടുക്കുന്ന കാര്യമാണു ചോദിക്കുന്നത്? പഴയ ഒരു പോസ്റ്റിനെ വീണ്ടും ഒരു പുതിയ പോസ്റ്റായി പ്രസിദ്ധീകരിക്കുവാനാണോ? പഴയ പോസ്റ്റിന്റെ ടെക്സ്റ്റ് മുഴുവൻ അതേപടി കോപ്പി ചെയ്ത് മറ്റൊരു പുതിയ പോസ്റ്റായി പ്രസിദ്ധീകരിക്കൂ.
വളരെ നന്ദി ഷിബൂ.... എന്നെ ബ്ലോഗിലേക്ക് നടത്തിച്ചതിനു.. കൂടെ എനിക്ക് നല്‍കിയ വിവരങ്ങള്‍ക്ക്... .. ഒരുപാടൊരുപാട്...
അപ്പുമാഷ്..
രണ്ടു സംശയങ്ങള്‍ ഉണ്ട്.. ആദ്യത്തേത് ഈ പോസ്റ്റിലും രണ്ടാമത്തേത് അതുമായി ബന്ധപ്പെട്ട വിഷയം പറയുന്ന പോസ്റ്റിലും ഇടാമെന്ന് കരുതുന്നു.. (അതല്ലേ മര്യാദയും)
സംശയം ഇതാണ്.. എന്റെ ഒരു സുഹൃത്ത് ലാപ്ടോപ് മാത്രമാണ് ഉപയോഗിക്കുന്നത്.. ആപ്പിളിന്റെ ആണെന്നാ പറഞ്ഞേ.. ഓപ്പറേറ്റിംഗ് സിസ്റ്റം മാക് എന്നോ മറ്റോ പറഞ്ഞു.. (വിവരക്കേട് ക്ഷമിക്കുമല്ലോ.. എനിക്കിതൊന്നും പരിചയം പോര..അതാ..) .. അതില്‍ മലയാളം ബ്ലോഗുകള്‍ വായിക്കാനായി എന്തു ചെയ്യാന്‍ പറയണം?
എന്റെ ബ്ലോഗ്ഗിനെ പി ഡി എഫോ മറ്റോ ആക്കി അയക്കാന്‍ പറഞ്ഞു ഞാന്‍ കേട്ടില്ല, ഒരു കംപ്യൂട്ടറില്‍ കൂടി മലയാളം കേറട്ടെ...
മാഷ്ടെ മറുപടി എനിക്കാ ചങ്ങാതിക്ക് ഇ മെയില്‍ ആയി അയക്കാന്‍ പാകത്തിനായാല്‍ ഉപകാരം.. എന്ന് വച്ചാല്‍ ഇംഗ്ലീഷില്‍ മറുപടി ഇട്ടാല്‍ ഞാന്‍ അത് അങ്ങനെയേ കോപ്പി ചെയ്ത് അയച്ചോളാം..
മൈലാഞ്ചി, ആപ്പിൾ കമ്പ്യൂട്ടറിൽ മലയാളം വായിക്കുവാൻ തക്കവിധം സെറ്റ് ചെയ്യുവാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് എന്റെ അറിവ്. ഇതേപ്പറ്റി ഈ അദ്ധ്യായത്തിലെ തന്നെ ഏതൊ ഒരു കമന്റിൽ ഉണ്ടുതാനും.. ഒറ്റനോട്ടത്തിൽ കണ്ടില്ല.. ഒരു കാര്യം ചെയ്യൂ.. ആ ചങ്ങാതിയെ വരമൊഴിവിക്കി പേജിലേക്ക് പറഞ്ഞു വിടൂ...എല്ലാം ഇംഗ്ലീഷിൽ തന്നെ എഴുതിയിട്ടുമുണ്ട് ഇതാ ലിങ്ക്
Mac നു വേണ്ട രചന ഫോണ്ട് (ഫ്രീ) ലഭ്യമാണ്. അതിന്റെ ലിങ്ക് ദേ..
MAC fonts Free :
Mac version of Rachana font: http://sites.google.com/site/macmalayalam/ മറ്റുവഴികൾ അറിയാവുന്നവർ ദയവായി പറയൂ.
PDF ഉണ്ടാക്കാൻ സിമ്പിൾ ആണു ഹേന. ആദ്യാക്ഷരിയിൽ ഒരു ചാപ്റ്ററും ഉണ്ടല്ലോ ബ്ലോഗിനെ പി.ഡി.എഫ് ആക്കുന്നതെങ്ങനെ എന്ന പേരിൽ
മാഷേ നന്ദി.. ഞാന്‍ അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ട്...
പി ഡി എഫ് ആക്കാന്‍ ഞാന്‍ പഠിച്ചിരുന്നു.. മാഷ് പറഞ്ഞ വഴിയില്‍ തന്നെ.. ഇത് വേണ്ടെന്ന് വച്ചിട്ടാണ്.. പി ഡി എഫാക്കി കൊടുത്താല്‍ പിന്നെ മലയാളം നോക്കില്ല എന്നുറപ്പല്ലേ.. അതു വേണ്ട എന്ന് കരുതിയാണ്...
രണ്ടാം സംശയവും ചോദിച്ചിട്ടുണ്ട് ട്ടോ
ഹായ് മാഷെ, പഴയ പൊസ്റ്റുകള്‍ വീണ്ടും അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യാനുള്ള വിദ്യയെന്താണ്? ചിലര്‍ അങ്ങനെ ചെയ്യുന്നതു കാണാമല്ലോ?
ബിജൂ, പോസ്റ്റിന്റെ പബ്ലിഷിംഗ് തീയതി പുതിയ ഒരു തീയതിയിലേക്ക് മാറ്റി വീണ്ടും പബ്ലിഷ് ചെയ്താൽ മതി.
നന്ദി. ഒറ്റക്കാര്യം കൂടി. URL ല്‍ കാണുന്ന തീയതി ആണോ മാറ്റേണ്ടത്?
ബിജൂ, ചില ആഗ്രിഗേറ്ററുകൾ ഒരിക്കൽ പബ്ലിഷ് ചെയ്ത അതേ പോസ്റ്റിന്റെ തീയതിമാത്രം എഡിറ്റ് ചെയ്ത് റീ പബ്ലിഷ് ചെയ്താൽ ചൂണ്ടയിൽ കൊത്തുകയില്ല. അങ്ങനെ വന്നാൽ പോസ്റ്റിന്റെ ഉള്ളടക്കം കോപ്പി ചെയ്ത് മറ്റൊരു പുതിയ പോസ്റ്റിലേക്ക് പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പഴയ കമന്റൊന്നും പുതിയതിലേക്ക് വരില്ല എന്നുമാത്രം.
യു.ആർ.എൽ ലെ തീയതി അല്ല മാറ്റേണ്ടത്. പോസ്റ്റ് എഡിറ്റ് ചെയ്യുന്ന പോസ്റ്റിൽ താഴെയായി പോസ്റ്റ് ഓപ്ഷനുകൾ എന്നൊരു ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്ത് അവിടെകാണുന്ന തീയതിയാണു മാറ്റേണ്ടത്.
പോസ്റ്റ് എഡിറ്റ് ചെയ്യുന്ന “പോസ്റ്റിൽ” അല്ല, പേജിൽ എന്നു വായിക്കുക.
malayalathil comment post cheyyan enthane cheyyendathe...?
Thamy, കമന്റ് എന്നല്ല, എന്ത് ടെക്സ്റ്റ് മലയാളത്തിൽ എഴുതണമെങ്കിലും കമ്പ്യൂട്ടറിൽ മലയാളം എഴുതാനുള്ള ഒരു സംവിധാനം ഉപയോഗിച്ചെങ്കിലേ പറ്റൂ. ഈ ബ്ലോഗിന്റെ മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ കമ്പ്യൂട്ടറിൽ മലയാളം എഴുതാനുള്ള പല രീതികളെപ്പറ്റി. അവയിൽ ഏതെങ്കിലും ഒന്ന് (ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ, കീമാൻ, വരമൊഴി, മലയാളം ഇൻപുട്ട് മെതേഡ്) സ്വീകരിക്കുക. കീമാൻ ഉപയോഗിക്കുകയാണെങ്കിൽ കമന്റ് ബോക്സിൽ നേരിട്ട് എഴുതാം. മറ്റു രീതികൾ ഉപയോഗിക്കുകയാണെങ്കിൽ കമന്റ് മറ്റൊരു സ്ഥലത്ത് എഴുതി, കമന്റ് ബോക്സിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക. മോസില്ലയിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷന്റെ ആഡ്‌ഓണും ലഭ്യമാണ്.
"6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക."
ഇതെല്ലാം ചെയ്തിട്ടും വട്ടത്തിനകത്ത് R വരുന്നുണ്ടെകില്‍ ഈ 6 മത്തെ കാര്യത്തില്‍ പറഞ്ഞിരിക്കുന്ന ഓപ്ഷന്‍റെ മുന്‍പിലായി ഒരു "Allow pages to choose their own fonts,instead of my selections above" എന്ന ഭാഗത്തില്‍ ടിക്ക് എടുത്തുകളയുക അപ്പോള്‍ ഈ പ്രേശ്നം മാറികിട്ടും....
ഈ വിവരം പങ്കുവച്ചതിനു നന്ദി കുര്യച്ച്ചാ. എങ്കിലും, ഈ ഓപ്ഷന്‍ ശെരിയായി പ്രവര്‍ത്തിക്കണം എങ്കില്‍ പേജിന്റെ ഒറിജിനല്‍ ഫോണ്ട് നമ്മുടെ സിസ്ടത്തില്‍ ഉണ്ടെങ്കിലല്ലേ പറ്റൂ?
Windows7-ല് കാര്‍ത്തിക ഫോണ്ട് ഡിലിറ്റ് ചെയ്യാന്‍ എന്ത് ചെയ്യണം? അത് കിടക്കുന്നതിനാല്‍ ചില കൂട്ടക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല.
പ്രിയാസേ വിൻഡോസ് 7-ഇൽ നിന്നും കാർത്തിക ഡിലീറ്റ് ചെയ്താൽ വടിയാവും. ബ്രൗസറിലും മറ്റും നമുക്കാവശ്യമുള്ള ഫോണ്ട് (അഞ്ജലിയോ രചനയോ) സെറ്റ് ചെയ്യുകയാണ് വേണ്ടത്.
സിബു,
ഇന്റര്‍നെറ്റ് ഓപ്ഷനില്‍ ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി ആക്കി സെറ്റ് ചെയ്തു. അതില്‍ തന്നെ ഏരിയലും, കാര്‍ത്തികയും കിടക്കുന്നുണ്ട്. XP-യില്‍ കാര്‍ത്തിക ഫോണ്ട് ഡിലിറ്റ് ചെയ്താല്‍ എല്ലാം ക്ളിയര്‍ ആയിരുന്നു. കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒ.കെ ആകുമായിരുന്നു. അതു കൊണ്ടാണ് കാര്‍ത്തിക ഫോണ്ട് ഡിലിറ്റ് ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ ഇതിന്റെ വിന്റോസില്‍ നിന്നും കാര്ത്തിക ഫോണ്ട് ഡിലിറ്റ് ആകുന്നില്ല. മറ്റ് പലതും ശ്രമിച്ചിട്ടും ചില അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുന്നുമില്ല.(ഉദാ: "ല്ല", "ള്‍")
അതായത് സ്ക്രീൻ ഷോട്ടിന്റെ സമയമായി. (അപ്പു ട്യൂട്ടോറിയലിൽ പറഞ്ഞതൊക്കെ ചെയ്തു എന്നു വിചാരിക്കുന്നു.)
പ്രിയാസ്,
സാധരണ ഗതിയിൽ, നിങ്ങളുടെ കമ്പ്യൂട്ടറിൽ അജ്ഞലി ഓൾഡ് ലിപി പഴയതാവാം. എറ്റവും പുതിയത് ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം തീരാറുണ്ട്. (XP - യിൽ ഞാൻ ധൈര്യപൂർവ്വം പറയും.) അല്ലാതെ കാർത്തിക ഡിലീറ്റ് ചെയ്യുക എന്നത് പ്രയോഗിക പരിഹാരമല്ല.
നോൺ ഇഗ്ലീഷ് ഫോണ്ടുകൾക്ക് വിൻഡോ 7 ൽ പ്രശ്നങ്ങളുണ്ട്.
നിങ്ങൾ ഫോണ്ട് ഡിലീറ്റ് ചെയ്യുവാൻ ശ്രമിച്ചിട്ടും കഴിയാതിരിക്കുന്നത്, വിൻഡോ 7-ൽ ഫോണ്ടുകൾ ഓരോ ഫയലായല്ല സേവ് ചെയ്യുന്നത്. ഒരോ ഫണ്ട് ഫാമിലിയായാണ്.
സിബുവിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുക. അജ്ഞലി പഴയത് കളയുകയോ പുതിയത് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുക.
എന്നിട്ടും കാർത്തികയെ ഒഴിവാക്കണമെന്ന് ഉറപ്പുണ്ടെങ്കിൽ, വിൻഡോ 7-ൽ നിന്നും എങ്ങനെ ഫോണ്ടുകൾ ഡിലീറ്റ് ചെയ്യാമെന്ന് ഇവിടെ വിവരിച്ചിരിക്കുന്നു.
എന്റെ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ടുകൾ ഉണ്ട്. ഫയർ ഫോക്സിൽ എല്ലാം കൃത്യമായി വരും. എന്നാൽ ഗൂഗിൾ ക്രോമിൽ ചില്ലക്ഷരങ്ങൾ വരുന്നില്ല.
എന്തുചെയ്യണം?
ശ്രീ ജയൻ, മാനുവലായി ബ്രൌസറുകൾ സെറ്റു ചെയ്യുന്നതെങ്ങനെ എന്ന് Manual settings of fonts and browsers എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. വായിച്ചു നോക്കൂ. അവിടെ ഗൂഗിൾ ക്രോം സെറ്റ് ചെയ്യുന്ന വിധവും ഉണ്ട്.
അപ്പുമാഷെ, ഞാന്‍ സഫാരി ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. നല്ല സ്പീഡൊക്കെയുണ്ട്. എന്നാല്‍ മലയാളം യൂണിക്കോഡ് ഡിസ്‌പ്ലേ ചെയ്യുന്നില്ല. വല്ല പരിഹാരവുമുണ്ടോ?
ബിജുകുമാർ,
സഫാരിയും യൂണികോഡ് മലയാളവും തമ്മിൽ പിണക്കത്തിലാണെന്നാണ് എന്റെ അറിവ്.
എനിക്ക് മനോരമയും, ദീപികയും സുഖമായി വായിക്കുവാൻ കഴിയുന്നുണ്ട്. പക്ഷെ, മാധ്യമം, ബ്ലോഗ് (എന്റെ സ്വന്തം ബ്ലോഗ്) എന്നിവ വായിക്കുവാൻ കഴിയുന്നില്ല.
ഉത്തരം പറയുന്നതിന് മുൻപ്, നിങ്ങൾ വിൻഡോയാണോ ഉപയോഗിക്കുന്നത്?.
അല്ലെങ്കിൽ, മാക്കിന്റെ പുള്ളിപുലികൾ ഇവിടെ കറങ്ങുന്നുണ്ട്. അവർ സഹായിക്കും എന്ന് കരുതുന്നു.
വിൻഡോസാണ് ഉപയോഗിക്കുന്നതെങ്കിൽ, ക്ഷമിക്കുക.
സഫാരി നിങ്ങൾ പറഞപ്പോലെ ഫാസ്റ്റാണ്. പക്ഷെ വിൻഡോസുമായി പ്രശ്നങ്ങൾ പലതുമുണ്ട്.
എന്റെ കൈയിലുള്ള സഫാരി 3 ഞാൻ ടെസ്റ്റ് ചെയ്തു. ഇപ്പോൾ സഫാരി 5 ലഭ്യമാണ്. ഞാൻ അത് ഡൌൺലോഡ് ചെയ്ത്, വിശേഷങ്ങൾ അറിയിക്കാം.
അപ്പു മാഷേ, വളരെ നന്നായിരിക്കുന്നു താങ്കളുടെ ലേഖനങ്ങൾ... എന്റെ നിലവിലുള്ള ബ്ലൊഗിനെ ഞാൻ മലയാളീകരിക്കാനുള്ള ശ്രമത്തിലാണു...പുതിയതായി ഒരു മലയാളം എഡീഷൻ,,!! ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ!!!
കുഴഞ്ഞു മാഷേ!എന്റെ ബ്ലോഗിൽ ഇപ്പോൾ ഫോണ്ട് ആൻഡ് കളർ ചെയിഞ്ച് ചെയ്യാൻ പറ്റുന്നില്ല. പുതിയ ടെമ്പ്ലേറ്റ് ഡിസൈനറിന്റെ ഏർപ്പാടുകൾ വന്നുകിടക്കുന്നതുകാരണം ലേ ഔട്ട് പേജിൽ ഇപ്പോൽ ഫോണ്ട് ആൻഡ് കളർ എന്ന ഒരു സാധനം ഇപ്പോൾ കാണാനില്ല. എനിക്ക് പുതിയ ടെമ്പ്ലേറ്റ് ഡിസൈനിംഗിലൊന്നും താല്പര്യമില്ല. പഴയ ആ ക്ലാസ്സിക്ക് ടെമ്പ്ലേറ്റ് നിലനിർത്താനാണിഷ്ടം. പക്ഷെ അതിന്റെ ഫോണ്ടും കളറും മാറ്റുന്ന ആ പഴയ ഓപ്ഷൻ ലേ ഔട്ട് പേജിൽ എങ്ങനെ കൊണ്ടുവരും? ചോദ്യം മനസിലായെങ്കിൽ സഹായിക്കുക!
മനനം മനോമനാ !! "എനിക്ക് പുതിയ ടെമ്പ്ലേറ്റ് ഡിസൈനിങ്ങില്‍ താല്പര്യം ഇല്ല" എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ! മാറ്റങ്ങള്‍ വരുമ്പോള്‍ അത് സ്വീകരിക്കാന്‍ നമ്മള്‍ ഇപ്പോഴും ഒരുങ്ങിയിരിക്കണം. പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ രംഗത്തും ഇലക്ട്രോണിക് രംഗത്തും ഒക്കെ വരുന്ന മാറ്റങ്ങള്‍ വളരെ വേഗത്തിലാണ്. പുതിയ ടെമ്പ്ലേറ്റ് ഡിസൈനുകള്‍ ഇഷ്ടം അല്ലെങ്കില്‍ എടുക്കേണ്ടാ. പക്ഷേ ഫോണ്ടുകളുടെ നിറങ്ങള്‍ മാറ്റാനുള്ള സംവിധാനം ഇപ്പോള്‍ ഗൂഗിള്‍ അങ്ങോട്ട് മാറ്റി. ഡിസൈനിലെ Advance എന്ന വിഭാഗത്തില്‍ ആണ് അതെല്ലാം ഇപ്പോള്‍ ഉള്ളത്. താങ്കള്‍ക്ക് ഡിസൈനില്‍ താല്പര്യം ഉണ്ടെങ്കിലും ഉള്ളെങ്കിലും ഫോണ്ട് കളര്‍ മാറ്റണം എങ്കില്‍ ഈ പുതിയ മെനുവില്‍ പോകാതെ രക്ഷയില്ല :-) അതിന്റെ അദ്ധ്യായം നോക്കൂ. "പുതിയ ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്യാം"
പത്രങ്ങളിൽ വരുന്ന വാർത്തകൾ (നെറ്റിൽ) യൂണിക്കോഡിലേയ്ക്ക് കൺ വെർട്ട് ചെയ്യുന്ന ഒരു സൈറ്റ് ( മലയാളം യൂണിക്കോഡ് കൺ വെർട്ടർ)ഇപ്പോൾ കിട്ടുന്നില്ല. ഇത്തരത്തിൽ പത്രങ്ങളിലെ അക്ഷരങ്ങൾ കൺ വെർട്ട് ചെയ്യാൻ മറ്റേതെങ്കിലും ഒരു സൈറ്റ് കാണിച്ചുതരുമോ?
SMC supports web conversion for some fonts: http://smc.org.in/silpa/ASCII2Unicode
chetta ente blog nokku help cheyyu
www.myown-jithin.blogspot.com
എന്റെ ബ്ലോഗിലെ ഒരു ചോദ്യം ഉത്തരം കിട്ടുമോന്ന് നോക്കൂ..
http://myown-jithin.blogspot.com/2010/07/blog-post_31.html
എന്റെ ബ്ലോഗ് നോക്കാമോ..?
http://tkjithinraj.blogspot.com/
ഇതിലെ പോസ്റ്റ്സ് ആരും നോക്കുന്നില്ല
ജാലകം പോലുള്ള എന്തെങ്കിലും വിദ്യ ഉണ്ടോ എന്റെ ബ്ലൊഗ് ഒന്ന് ശ്രദ്ധ ആകര്‍ഷിക്കാന്‍.
ഗാഡ്ജറ്റിന്റെ ബാക്ക് ഗ്രൌൻഡിന്റെ കളർ എങ്ങിനെയാനു മാറ്റുന്നത്?..ഉദാഹരണത്തിന്.. നിങ്ങളുടെ ബ്ലോഗിൽ...
നിങ്ങളുടെ കംപ്യൂട്ടര്‍ സെറ്റിംഗ്
......................
വായിച്ചു തുടങ്ങാം
....................
എഴുതാന്‍ പഠിക്കാം
................ തുടങ്ങിയവയെല്ലാം വെത്യസ്ത ബോക്സുകളായാനെല്ലോ കാണുന്നത്.
PLS SEND ONE COPY IN MY EMAIL...
jiyas.kp@gmail.com
ബ്ലോഗിൽ വൈറസ് വരുമോ? എന്റെ ഒരു സുഹൃത്ത് പറയുന്നു എന്റെ തട്ടത്തുമല നാട്ടുവർത്തമാനം ബ്ലോഗിൽ വൈറസ് ഉണ്ടെന്ന്. വൈറസ് ഉണ്ടെങ്കിൽ അതെങ്ങനെ ഇല്ലാതാക്കാം?
.........sirnte bloginte name nu thazhe ullath pole
home,aamugaugam, vishaya soojika, guest book....enganey varuthum
ഹുസൈബ്, ഈ പോസ്റ്റ് വായിച്ചു നോക്കൂ. ഉത്തരം അവിടെയുണ്ട്.
ഞാന്‍ ഗൂഗിള്‍ ആഡ്‌സെന്‍സ് പരസ്യം എന്റെ ബ്ലോഗില്‍ കൊടുത്തതാണ് പക്ഷെ ഇപ്പോള്‍ പബ്ലിക് സര്‍വീസ് ആട്സ് മാത്രമേ വരുന്നുള്ളൂ. ഒരു നമ്പര്‍ അവര്‍ പോസ്റ്റ് വഴി അയച്ചു തരും അത് അടിച്ചു കൊടുത്താല്‍ മാത്രമേ ഇന്നി പരസ്യം വരുകയോള് എന്നാണ് പറഞ്ഞത്. എന്നെ ഒന്ന് സഹായിക്കാമോ... ചേട്ടനും ഇങ്ങനെ വന്നിരുന്നോ? എന്റെ ബ്ലോഗ്ഗ് അഡ്രസ് http://pschelpergk.blogspot.com/
ശരിയാണുകണ്ണാ
GOD..................
വളരെ നല്ല ഉദ്യമം.ആശംസകളും നന്ദിയും അഭിനന്ദനങ്ങളും.
Follow cheytha blog avoid cheyyunnath enganeya? Pls tell me..
Follow cheytha blog avoid cheyyunnath enganeya? Pls tell me..
Follow a blog എന്ന അദ്ധ്യായം വായിച്ചു നോക്കൂ. ഏറ്റവും താഴെ പറഞ്ഞിട്ടുണ്ട് ഒരു ബ്ലോഗിനെ ഫോളോ ചെയ്യുന്നത് ഒഴിവാക്കുന്നതെങ്ങനെ എന്ന്.
THANK YOU VERY MUCH.........
thank you
Blogil manglish type cheyth ath malayalam akki mattanulla valla softwarum undo? If have that pls add that link.
വഴിയുണ്ടല്ലോ സെയ്ഫൂ...... പക്ഷേ സെയ്ഫുവിന്റെ കുറച്ചു സമയം വായനക്കായി നീക്കിവച്ചേ പറ്റൂ.. ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറിൽ ഉള്ള മലയാളം എഴുതാൻ പഠിക്കാം എന്ന സെക്ഷനിലെ അധ്യായങ്ങൾ ഒന്നു വായിച്ചു നോക്കൂ.
Post a Comment