പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻ
>> 18.8.09
പുതിയ പുതിയ ബ്ലോഗ് പോസ്റ്റുകൾ കണ്ടെത്തുവാൻ വായനക്കാരെ സഹായിക്കുന്നതിന് മലയാളത്തിൽ കുറേയേറെ ബ്ലോഗ് ആഗ്രിഗേറ്ററുകൾ ഉണ്ട്. അവയിൽ വളരെയധികം വായനക്കാർ ഉപയോഗിക്കുന്ന ഒന്നാണ് ‘ചിന്ത’ ബ്ലോഗ് ആഗ്രിഗേറ്റർ. ഈ ആഗ്രിഗേറ്ററിൽ പുതിയ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യുവാൻ കാലതാമസം നേരിടുന്നു, അല്ലെങ്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതേയില്ല എന്നൊരു പരാതി വ്യാപകമായി ഉണ്ട്. ഇതിനൊരു പരിഹാരമെന്നോണം ബ്ലോഗെഴുത്തുകാർക്ക് സ്വയം അവരുടെ പുതിയ പോസ്റ്റുകൾ ചിന്ത ആഗ്രിഗേറ്ററിലേക്ക് ചേർക്കുവാനുള്ള സംവിധാനം കഴിഞ്ഞ വർഷം ചിന്തയുടെ അണിയറയിലുള്ളവർ ആവിഷ്കരിച്ചിരുന്നു. എങ്കിലും ഈ വിദ്യ ഇപ്പോഴും പലർക്കും അറിയില്ല എന്നതിനാൽ അതൊരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ചിന്ത ആഗ്രിഗേറ്റർ പ്രവർത്തിക്കുന്നതെങ്ങനെ?
മറ്റെല്ലാ ബ്ലോഗ് ആഗ്രിഗേറ്ററുകളെയും പോലെ, ചിന്തയും നിങ്ങളുടെ ബ്ലോഗിൽ നിന്നുള്ള ഒരു Feed വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ചിന്തയ്ക്ക് സ്വന്തമായി ഒരു “ബ്ലോഗ് റോൾ” ഉണ്ട്. മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ബ്ലോഗുകളുടെയും ലിസ്റ്റ് ആണിത്. ഓരോ ബ്ലോഗിനും സ്വന്തമായ ഒരു പ്രൊഫൈൽ പേജ് ചിന്തയുടെ ബ്ലോഗ് റോളിൽ ഉണ്ട്. നിങ്ങൾ ഒരു പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിലെ ഫീഡിൽ നിന്നും ആ പോസ്റ്റിനെപ്പറ്റിയുള്ള ചിലവിവരങ്ങൾ ചിന്തയുടെ വെബ് സേർവറിൽ എത്തുന്നു. ആ വിവരം നിങ്ങളുടെ ചിന്ത ബ്ലോഗ്റോൾ പ്രൊഫൈൽ പേജിൽ ചേർക്കപ്പെടുന്നു. പിന്നീട് ചിന്ത ബ്ലോഗ് ആഗ്രിഗേറ്ററിലെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുമ്പോൾ (പോസ്റ്റിന്റെ തലക്കെട്ടുകളാണ് ഇപ്രകാരം അപ്ഡേറ്റ് ചെയ്യപ്പെടുന്നത്) ഇപ്രകാരം ലഭിച്ച പുതിയ പോസ്റ്റുകൾ ലിസ്റ്റിൽ ചേർക്കപ്പെടുന്നു.
ഓട്ടോമാറ്റിക്കായി ഇങ്ങനെ പുതിയ പോസ്റ്റുകൾ ചിന്ത ആഗ്രിഗേറ്ററിലെ ലിസ്റ്റിൽ ചേർക്കപ്പെടാതെവരുമ്പോഴാണ് പുതിയ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യപ്പെട്ടില്ല എന്നു നമുക്ക് തോന്നുന്നത്. ഇങ്ങനെ സംഭവിക്കാതെയിരിക്കുവാൻ മാനുവലായി പുതിയ പോസ്റ്റുകളെ നമുക്ക് ചിന്തയുടെ ബ്ലോഗ് ലിസ്റ്റിൽ ചേർക്കാം.
ചിന്തയിൽ പുതിയ പോസ്റ്റ് ചേർക്കാൻ:
ഇവിടെ ഉദാഹരണത്തിനായി, എന്റെ Glimpses എന്ന ബ്ലോഗിൽ ഞാൻ ഒരു പുതിയ ഫോട്ടോപോസ്റ്റ് ചേർത്തു. ‘ദെന്താ ഒരു ശബ്ദം കേട്ടേ..” എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. ഈ പോസ്റ്റ് ചിന്തയിൽ ലിസ്റ്റ് ചെയ്യപ്പെട്ടില്ല. അതെങ്ങനെയാണ് മാനുവലായി ചിന്തയിൽ ചേർത്തത് എന്നാണ് ഇവിടെ കാണിക്കുന്നത്.
ആദ്യമായി ചെയ്യേണ്ടത് ചിന്തയുടെ ബ്ലോഗ് റോൾ പേജിലേക്ക് പോവുക എന്നതാണ്. ആ പേജിന്റെ അഡ്രസ് http://chintha.com/malayalam_blogroll എന്നാണ്. ഈ പേജിൽ എത്തിയാൽ നിങ്ങളുടെ ബ്ലോഗിന്റെ ചിന്ത പ്രൊഫൈൽ പേജ് നിങ്ങൾക്ക് സേർച്ച് ചെയ്തെടുക്കാം. അവിടെ Enter your blog name എന്നൊരു ഫീൽഡ് ഉണ്ട്. അവിടെ നിങ്ങളുടെ ബ്ലോഗിന്റെ പേര് എഴുതുക. ഞാൻ മിഴിച്ചെപ്പ് എന്നെഴുതി. അതെന്താണങ്ങനെ? ബ്ലോഗിന്റെ പേര് Glimpses എന്നല്ലേ എന്നു പലരും ഇപ്പോൾ ചിന്തിച്ചുകാണും. പറയാം.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുവാനുണ്ട്. നിങ്ങളുടെ ബ്ലോഗ് നിങ്ങൾ തയ്യാറാക്കിയപ്പോൾ ബ്ലോഗ് സെറ്റിംഗ്സ് പേജിലെ ബേസിക് ടാബിൽ Title എന്ന ഭാഗത്ത് നൽകിയ പേര് (മലയാളത്തിലെങ്കിൽ അങ്ങനെ) വേണം അവിടെ എഴുതുവാൻ. അല്ലാതെ ബ്ലോഗിന്റെ URL ഓ, ബ്ലോഗിന്റെ തലക്കെട്ട് ചിത്രത്തിലെ പേരോ അല്ല സേർച്ച് ചെയ്യേണ്ടത്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. എന്റെGlimpses എന്ന ബ്ലോഗിന്റെ ടൈറ്റിൽ മിഴിച്ചെപ്പ് എന്നാണ് ബ്ലോഗറിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് മുകളിലെ ചിത്രത്തിൽ ‘മിഴിച്ചെപ്പ്‘എന്ന് എഴുതിയത്.
ബ്ലോഗിന്റെ പേരെഴുതിക്കഴിഞ്ഞാൽ അതിന്റെ വലതുവശത്തുകാണുന്ന Apply എന്ന ബട്ടണിൽ അമർത്തുക. നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ബ്ലോഗിന്റെ പ്രൊഫൈൽ പേജിലേക്കുള്ള ലിങ്ക് സേർച്ച് ബോക്സിനു താഴെയായി ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ മിഴിച്ചെപ്പ് ബ്ലോഗിന്റെ പ്രൊഫൈൽ പേജിലേക്ക് നാം എത്തി. പക്ഷേ അവിടെ Recent Post എന്ന തലക്കെട്ടിനു താഴെ, പഴയ ഒരു പോസ്റ്റായ “മധുരം ജന്മം” എന്നതിന്റെ പേരാണ് കിടക്കുന്നത്. പുതിയ പോസ്റ്റിന്റെ പേര് അവിടെയില്ല! വിഷമിക്കേണ്ട, പുതിയ പോസ്റ്റ് നമുക്ക് ചേർക്കാം. താഴെയുള്ള ചിത്രത്തിൽ നോക്കൂ. അവിടെ Refresh എന്നൊരു ബട്ടൺ മാർക്ക് ചെയ്തിട്ടുണ്ട്. അതിൽ അമർത്തുക.
ഇപ്പോൾ പുതിയതായി ഒരു സ്ക്രീൻ ലഭിക്കും. അവിടെ പഴയ പോസ്റ്റായ മധുരം ജന്മം ഡിലീറ്റ് ചെയ്തെന്നും (പോസ്റ്റിന്റെ പേര് ചിന്ത ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു എന്നേ അതിനർത്ഥമുള്ളൂ) പുതിയ പോസ്റ്റായ ‘ദെന്താ ഇവിടൊരു ശബ്ദം കേട്ടേ...” എന്നത് ചേർത്തു എന്നും ഒരു അറിയിപ്പ് ലഭിച്ചിരിക്കുന്നു. ചിത്രം നോക്കൂ. Recent posts എന്നതിനു താഴെ ഇപ്പോൾ ഏറ്റവും പുതിയ പോസ്റ്റിന്റെ പേരു വന്നിരിക്കുന്നതായി കാണാം.
ഇത്രയും ചെയ്തുകഴിയുമ്പോൾ നമ്മുടെ പുതിയ പോസ്റ്റ് ചിന്തയിൽ വന്നുകഴിഞ്ഞു. ശരിയാണോ എന്നു നോക്കാം. ദേ ചിന്തയുടെ സ്ക്രീൻ ഷോട്ട്.
ഇത്രയുമാണ് പുതിയ ഒരു പോസ്റ്റ് ചിന്തയിൽ ലിസ്റ്റ് ചെയ്യിക്കുന്നതിനുള്ള വഴികൾ
ചില കുറിപ്പുകൾ:
- ചിന്തയുടെ മലയാളം ബ്ലോഗ് റോളിൽ എല്ലാ ബ്ലോഗുകളുടെയും പേരു ഉണ്ടാവണം എന്നില്ല. പ്രത്യേകിച്ച് ഒരുപാടു നാളായി പോസ്റ്റുകൾ ഇടാതെ കിടക്കുന്ന ബ്ലോഗുകളിൽ. നിങ്ങളുടെ ബ്ലോഗിന്റെ പ്രൊഫൈൽ പേജ് സേർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ലെങ്കിൽ ചിന്തയുടെ എഡിറ്റർക്ക് ഒരു മെയിൽ അയയ്ക്കുക. വിലാസം paul@chintha.com
- ചില പുതിയ ബ്ലോഗുകളുടെ ഫീഡ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെയിരിക്കുന്നതു കാണാറുണ്ട്. അങ്ങനെയുള്ള ബ്ലോഗുകൾ ചിന്തയിൽ ലിസ്റ്റ് ചെയ്യപ്പെടുകയില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗിലെ ആഗ്രിഗേറ്ററുകളിൽ ലിസ്റ്റ് ചെയ്യാൻ എന്ന അദ്ധ്യായം നോക്കുക.
- നിങ്ങളുടെ ബ്ലോഗിന്റെ ചിന്ത പ്രൊഫൈൽ പേജ് ഒരു ബുക്ക് മാർക്ക് ചെയ്ത് വെബ് ബ്രൌസറിൽ സൂക്ഷിക്കാം. ചിത്രം നോക്കൂ.
- ഇപ്രകാരം ചെയ്താൽ ചിന്ത ബ്ലോഗ് പ്രൊഫൈൽ സേർച്ച് പേജിലേക്ക് വേഗം പോകാം. അല്ലെങ്കിൽ അതിന്റെ വിലാസം ഓർത്തുവയ്ക്കുക. http://chintha.com/malayalam_blogroll
- ചിന്തയിൽ നിങ്ങളുടെ ബ്ലോഗ് മാത്രമല്ല, ആരുടെ ബ്ലോഗിലെ പോസ്റ്റുകളും നിങ്ങൾക്ക് ഇതുപോലെ റിഫ്രഷ് ചെയ്യാം. ബ്ലോഗിന്റെ യഥാർത്ഥ പേര് അറിയണം എന്നുമാത്രം.
34 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ ഉപകാരപ്രദമായ ഈ വിവരത്തിനു നന്ദി. അപ്പുവേട്ടന്റെ ഒരു പോസ്റ്റിൽ ആദ്യകമന്റിടാനുള്ള അവസരവും ഇന്നു കിട്ടി. :)
Thankse................
thanks
പുതിയ ബ്ലോഗ് കൂടി ചേര്‍ക്കാന്‍ ഒരു അവസരം ഉണ്ടായിരുന്നെങ്കില്‍??
Thanks Appu! This is an excellent post/tutorial for all the new bloggers. It will save a lot of my time :-)
Arun,
Please mail me with the blog url. Right now it is not possible to add a blog directly.
Paul
great help...!
good
ഈ വിദ്യ ആദ്യം എനിക്കും അറിയില്ലായിരുന്നു. പിന്നെ “കഷ്ടപ്പെട്ട്...ബുദ്ധിമുട്ടി...” [നെടുമുടി വേണു സ്റ്റൈൽ :)] പഠിച്ചെടുത്തു. എങ്കിലും ഈ പോസ്റ്റ് മനസ്സിരുത്തി ഒന്നു കൂടി വായിക്കട്ടേ.
പോസ്റ്റിനു നദീട്ടോ :)
ഈ വിദ്യ ഇവിടെ പറഞ്ഞത് എന്നെപ്പോലുള്ളവർക്ക് ഒത്തിരി ഉപകാരപ്രദമാകും.നന്ദി അപ്പുവേട്ടാ
നന്ദി അപ്പുവേട്ടാ മലയാളം ബ്ലോഗില്‍ ആഡ്സെന്‍സ് ഒക്കെ വര്‍ക്ക് ചെയ്യിപ്പിക്കാനുള്ള ട്രിക്ക് പോസ്റ്റ് ചെയ്യാമോ..
എന്റെ ബ്ലോഗ് ഇവിടെ (തെറ്റുകുറ്റങ്ങളും അക്ഷരപിശകുകളും ഉണ്ടെങ്കില്‍ ക്ഷമിക്കുക)
www.neermathalam.blogspot.com
എല്ലാം ശരിയായി ഞാന്‍ ഫീഡില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ There are no new items in the feed.എന്ന മറുപടി ആണ് കിട്ടുന്നത് . പോസ്റ്റ് ചെയ്ത ഉടനെ ആണ് ഇത് സംഭവിക്കുന്നത്
നന്ദി അപ്പുവേട്ടാ :)
എന്നാലും ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ എന്ന നിലയ്ക്ക് ചിന്ത ഇങ്ങനെ ചെയ്യരുതായിരുന്നു. ഒടോമടിക് ആയി പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ പിന്നെ അഗ്രിഗേറ്റര്‍ എന്തിനാ?
ബൂക്മാര്‍ക്ക് ചെയ്യുക എന്നത് പോലെ, നിങ്ങളുടെ ബ്ലോഗില്‍ തന്നെ ചിന്തയിലെ പ്രോഫിലിന്റെ ഒരു ലിങ്ക് കൊടുത്താല്‍ യുനിവേര്സല്‍ അക്സേസ് ആയി മാറും. :)
ജിതിൻ രാജ്, മലയാളത്തിൽ ആഡ്‌സെൻസ് പ്രവർത്തിപ്പിക്കാൻ പ്രത്യേകിച്ച് ട്രിക്ക് ഒന്നുമില്ല. ഗൂഗിൾ നിങ്ങളുടെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യേണ്ടതുണ്ട്. ചിലർ ചെയ്യുന്നത് ഇംഗ്ലീഷിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ട് അതിൽ ആഡ്സെൻസ് പെർമിഷൻ വാങ്ങിയിട്ട് ആ കോഡ് മലയാളം ബ്ലോഗിൽ ഉപയോഗിക്കുക എന്നതാണ്. ആഡ്സെൻസ് നിങ്ങളുടെ ബ്ലോഗിൽ ചേർത്തതുകൊണ്ടുമാത്രം പരസ്യ വരുമാനം ഉണ്ടാവുകയില്ല. വായനക്കാർ ആ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താലേ ഫലമുള്ളൂ.
ജിതിന്റെ ബ്ലോഗിൽ പോസ്റ്റുകളൊന്നും ഇല്ലല്ലോ?
ഡോ. ജിഷ്ണൂ പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടാണോ ഇത് ചെയ്തത്, അതോ പഴയ ഏതെങ്കിലും പോസ്റ്റിൽ പുതിയ ഡേയ്റ്റ് ചേർത്ത് റീപബ്ലിഷ് ചെയ്തോ? രണ്ടാമത്തേതാണെങ്കിൽ പ്രവർത്തിക്കാൻ വഴിയില്ല.
അക്ഷയ്, ചിന്ത ബ്ലോഗ് ആഗ്രിഗേറ്റർ ഓട്ടൊമാറ്റിക്കായി പോസ്റ്റുകൾ ലിസ്റ്റ് ചെയ്യുന്നില്ല എന്നു വിചാരിക്കരുതേ. ഇതിനു ചിലപ്പോഴൊക്കെ കുറച്ചു കാലതാമസം വരുന്നു എന്നേയുള്ളൂ.
ഷിബു, ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ
ഒരു ബ്ലോഗ് പോസ്റ്റ് ഈമെയിലിൽ കിട്ടാൻ എന്തു ചെയ്യണം എന്നുകൂടി പറയാമോ..
ശുക്രൻ, ബ്ലോഗ് പോസ്റ്റുകൾ ഇ-മെയിൽ ആയി സബ്സ്ക്രൈബ് ചെയ്യുവാൻ ഡിഫോൾട്ടായ സംവിധാനങ്ങളൊന്നും നിലവിൽ എന്റെ അറിവിലില്ല.
ബ്ലോഗ് ഉടമയ്ക്ക് താല്പര്യമെങ്കിൽ അയാളുടെ ബ്ലോഗിൽ നിന്നും മറ്റു പത്ത് ആളുകൾക്ക് ഓരോ പുതിയ പോസ്റ്റും ഓട്ടോമാറ്റിക്കായി അയയ്ക്കത്തക്കവിധം സെറ്റ് ചെയ്യാം. ബ്ലോഗ് സെറ്റിംഗുകളിൽ e-mail എന്ന ടാബ് നോക്കൂ.
ഇതല്ലാതെ ചില വിഡ്ജറ്റുകൾ ചില ബ്ലോഗുകളിൽ ഉണ്ട്. ഇവ, പുതിയ പോസ്റ്റുകൾ പബ്ലിഷ് ചെയ്താലുടനെ അതുവഴി സബ്സ്ക്രബ് ചെയ്തിട്ടുള്ള വായനക്കാർക്ക് ഒരു നോട്ടീഫിക്കേഷൻ അയയ്ക്കും. പുതിയ പോസ്റ്റ് വന്നിരിക്കുന്നു എന്നു കാണിച്ചു കൊണ്ട്.
ഇതിലും നല്ല വഴി താങ്കൾക്ക് ഇഷ്ടമുള്ള ബ്ലോഗുകളിൽ ഫോളോവർ ഗാഡ്ജറ്റിൽ ചേരുക എന്നതാണ്. അപ്പോൾ ആ ബ്ലോഗുകളിൽ പുതിയ പൊസ്റ്റുകൾ വരുമ്പോൾ താങ്കളുടെ ബ്ലോഗിന്റെ ഡാഷ്ബോർഡിൽ അതിനെപ്പറ്റി ഒരു അറിയിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഈ ബ്ലോഗിലെ ഫോളോ എ ബ്ലോഗ് എന്ന അദ്ധ്യായം നോക്കൂ.
പുതിയ പോസ്റ്റുകൾ ലഭിക്കുവാൻ മറ്റൊരു വഴി ഒരു ബ്ലോഗിലെ പോസ്റ്റ് ഫീഡിൽ നിന്നും അതിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്ത് താങ്കളുടെ കമ്പ്യൂട്ടറിലെ റീഡറിൽ ചേർക്കുക എന്നതാണ്. വിശദവിവരങ്ങൾ ഈ ബ്ലോഗിലെ RSS ഫീഡുകൾ, ഷെയേർഡ് ലിസ്റ്റ് എന്ന അദ്ധ്യായം വായിക്കൂ.
നന്ദി അപ്പു..താങ്കളുടെ ബ്ലോഗില്‍ നിന്നും തന്നെ തുടങ്ങാം..(ശുക്രന്‍)
കൂടാതെ ഉണ്ടല്ലോ ട്രിക്ക് ആദ്യം ആഡ്സെന്‍സ് കോടില്‍ ഇതും കൂട്ടി ചേര്‍ക്കുക
ഇതു നോക്കൂ
google_language = 'en';
google_encoding = 'latin1';
ഇതു കൂട്ടിചേര്‍ത്താല്‍ മതി...
കൊള്ളാം അപ്പു.
ഇനിയും പോരട്ടെ....
അപ്പുവേട്ടാ ചേട്ടന്‍ പറഞ്ഞ പോലെ ഞാന്‍ അഭിപ്രായത്തിന്റെ ഓപ്ഷന്‍ ശരി ആക്കിയിട്ടുണ്ട്..
അപ്പുമാഷെ,
ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങി...
ആദ്യാക്ഷരിയാണ് സഹായിച്ചത്..ആദ്യാക്ഷരിക്ക് ആയിരം നന്ദി..
എന്നാല്‍ ചിന്ത യില്‍ എനിക്ക് എന്‍റെ ബ്ലോഗ് ലിസ്റ്റു ചെയ്യാന്‍ പറ്റുന്നില്ല.
ചിന്തയുടെ പ്രൊഫൈല്‍ പേജില്‍ എന്‍റെ ബ്ലോഗിന്റെ നാമം കൊടുത്തിട്ട് അപ്ലൈ കൊടുക്കുമ്പോള്‍ അത് മുമ്പോട്ടു പോകുന്നില്ല..കുറെ നോക്കി.
അവര്‍ക്ക് ഇമെയില്‍ ചെയ്തും നോക്കി..
ദയവു ചെയ്തു മാഷ് സഹായിക്കാമോ..
കാമുകന്റെ ബ്ലോഗ് ചിന്തയിൽ രജിസ്റ്റർ ആയിട്ടില്ല എന്നു തോന്നുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്ലോഗുകൾ മാത്രമേ ഈ പോസ്റ്റിൽ പറയുന്ന പ്രകാരം ലിസ്റ്റ് ചെയ്യാനാവൂ.. പോളേട്ടന്റെ അഡ്രസിൽ ഒരു മെയിൽ അയയ്ക്കൂ.. paul@chintha.com
മെയില്‍ ചെയ്തിട്ടുണ്ട്...സമയം എടുക്കുമായിരിക്കുമല്ലേ...?
അഥവാ ആഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ഒരു പുതിയ പോസ്റ്റ് ഇട്ട ശേഷം മാത്രമേ ചിന്തയില്‍ ലിസ്റ്റു ചെയ്യൂ എന്നുണ്ടോ...?
പ്രിയ അപ്പു മാഷെ
താങ്കളുടെ ബ്ലോഗിലൂടെ പല പാഠങ്ങളും ഞാൻ
പഠിച്ചു ഇതുപോലെ എഴുതാനും പോസ്റ്റാനും
ബ്ലോഗാനും താങ്കളാണു കാരണം മാത്‌ർ ഭാഷ
മലയാളംപോലും നല്ലതുപോലെ കൈകാര്യം ചെയ്യാൻ അറിഞ്ഞുകൂടാതിരുന്ന എനിക്കു ഇപ്പോൾ
ഭാഷ ഒരുവിധം നന്നായി കൈകാര്യം ചെയ്യാൻ
സാധിക്കുന്നു താങ്കളുടെ ഈ പരിശ്രമം ഒരു സൽ
കർമ്മമായിത്തീർന്നിരിക്കുന്നു എല്ലാ നന്മകളും
നേർന്നു കൊള്ളുന്നു നന്ദി
താങ്കളുടെ പോസ്റ്റുകള്‍ എത്ര മാത്രം ഗുണകരമാകുന്നുണ്ട് എന്ന വസ്തുത വാക്കാല്‍ വിസ്തരിക്കാനാവില്ല.
പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍
എന്റെ പോസ്റ്റ് ഇടുമ്പോൾ തലക്കെട്ടു മാത്രമേ വരുന്നുള്ളൂ.പേര് വരുന്നില്ല.എന്തു ചെയ്യണം?
ജോര്‍ജ്ജ്, ചിന്തയുടെ എഡിറ്റർക്ക് ഒരു മെയിൽ അയക്കൂ.
പുതിയ ബ്ലോഗറാണെ .......ഒരുപാടു നന്ദി ഇപ്പോള്‍ ബ്ലോഗിന്‍റെ കാലമൊക്കെ കഴിഞ്ഞോ
അനൂപ്, വെൽക്കം. ബ്ലോഗിന്റെ കാലം കഴിഞ്ഞിട്ടൊന്നുമില്ല. എഴുതൂ.
നന്ദി
ഒരുപാടു വൈകിയാണ് ബ്ലോഗ് ലേക്കെത്തുന്നത്.അത് കൊണ്ട് തന്നെ ഈ ബ്ലോഗ് വായിക്കാനും ഒരുപാടു വൈകി.ഒരുപാട് ഉപകാരപ്പെട്ടു. Thank uuu....
ഞാൻ ബ്ലോഗിൽ പുതുമുഖമാന്ന്. ബ്ലോഗുകൾ പിൻതുടരാൻ എന്ത് ചെയ്യണം ?
Post a Comment