മറ്റൊരു വെബ് പേജിലേക്ക് ലിങ്കുകള്‍ കൊടുക്കുന്നതെങ്ങനെ?
>> 17.4.08
Last update : August 3, 2012
വെബ് പേജുകളുടെ ഒരു സൌകര്യം അവയില്‍ നിന്ന് മറ്റൊരു വെബ് പേജിലേക്ക് ലിങ്ക് കൊടുക്കാം എന്നുള്ളതാണല്ലോ. വായനക്കാരന് ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആ പേജിലേക്ക് പോകാം. നാം ഒരു പോസ്റ്റ് എഴുതുമ്പോൾ നമ്മുടെ തന്നെ മറ്റു പോസ്റ്റുകളിലേക്കോ, വേറെ ആരെങ്കിലും എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിലേക്കോ, അല്ലെങ്കില്‍ നാം എഴുതിയ വിഷയവുമായി ബന്ധമുള്ള മറ്റൊരു വെബ് പേജിലേക്കോ നമുക്ക് ലിങ്കുകള്‍ നല്‍കേണ്ടതായി വരാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്നു നോക്കാം.
വെബ് പേജുകളുടെ ഒരു സൌകര്യം അവയില്‍ നിന്ന് മറ്റൊരു വെബ് പേജിലേക്ക് ലിങ്ക് കൊടുക്കാം എന്നുള്ളതാണല്ലോ. വായനക്കാരന് ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആ പേജിലേക്ക് പോകാം. നാം ഒരു പോസ്റ്റ് എഴുതുമ്പോൾ നമ്മുടെ തന്നെ മറ്റു പോസ്റ്റുകളിലേക്കോ, വേറെ ആരെങ്കിലും എഴുതിയ ഒരു ബ്ലോഗ് പോസ്റ്റിലേക്കോ, അല്ലെങ്കില്‍ നാം എഴുതിയ വിഷയവുമായി ബന്ധമുള്ള മറ്റൊരു വെബ് പേജിലേക്കോ നമുക്ക് ലിങ്കുകള്‍ നല്‍കേണ്ടതായി വരാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്നു നോക്കാം.
blog editor എന്ന പേജിലെ Link എന്ന ടൂള്‍ ഐക്കണാണ് ഒരു വാക്കിനെ ഒരു വെബ് അഡ്രസുമായി ലിങ്കു ചെയ്യുവാനുള്ള ടൂൾ. ആദ്യമായി നിങ്ങൾക്ക് ലിങ്ക് ചെയ്യേണ്ട വാക്കിനെ അല്ല്ലെങ്കിൽ ചിത്രത്തിൽ ഡബിൾ ക്ലിക്ക് ചെയ്ത് മാർക്ക് ചെയ്യുക. ഒന്നിലധികം വാക്കുകളെയാണ് ലിങ്ക് ചെയ്യേണ്ടതെങ്കിൽ മൗസ് ഉപയോഗിച്ച് അവയെ സെലക്റ്റ് ചെയ്യുക. ഇനി ടൂൾ ബാറിലെ ലിങ്ക് എന്നെഴുതിയിരിക്കുന്ന ടൂളിൽ ക്ലിക്ക് ചെയ്യൂ. അപ്പോൾ താഴെക്കാണു ന്നതുപോലെ ഒരു ബോക്സ് തുറക്കപ്പെടും.
Text to display എന്ന ഫീൽഡിൽ നിങ്ങൾ മൗസ് ഉപയോഗിച്ച് സെലക്റ്റ് ചെയ്ത, ഏതുവാക്കുമായി ബന്ധപ്പെട്ടാണൊ ലിങ്ക് കൊടൂക്കേണ്ടത്, ആ വാക്ക് ഉണ്ടാവും. അതല്ല മറ്റേതെങ്കിലും വാക്കുകളാണ് അവിടെ എഴുതേണ്ടതെങ്കിൽ അങ്ങനെ ചെയ്യാം. Web address എന്ന ഫീൽഡിൽ നമ്മൾ ഏതു പേജിലേക്കാണോ ഈ വാക്കിനെ ലിങ്ക് ചെയ്യുന്നത്, ആ പേജിന്റെ വെബ് അഡ്രസ് ചേർക്കണം. ലിങ്കായി നല്‍കേണ്ട പേജിന്റെ അഡ്രസ് (URL) നിങ്ങള്‍ക്ക് മനഃപ്പാഠമാണെങ്കില്‍ അത് തെറ്റുകൂടാതെ ഇവിടെ ടൈപ്പുചെയ്താൽ മതി. ഇനി OK അമര്‍ത്തുക. ഇപ്പോള്‍ ലിങ്ക് ഇവിടെ എന്ന വാക്കുമായി ബന്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനി പേജ് പബ്ലിഷ് ചെയ്യാം.
URL മനഃപ്പാഠം അല്ലെങ്കിൽ, ലിങ്കായി നൽകേണ്ട പേജിന്റ് അഡ്രസ് കോപ്പി ചെയ്യാം. മറ്റൊരു പേജിന്റെ വെബ് അഡ്രസ് എങ്ങനെയാണു കോപ്പി ചെയ്യുന്നതെന്ന് അറിയാൻ വയ്യാത്തവർക്കായി അതിവിടെ അല്പം കൂടി വിശദമായി ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.
URL മനഃപ്പാഠം അല്ലെങ്കിൽ, ലിങ്കായി നൽകേണ്ട പേജിന്റ് അഡ്രസ് കോപ്പി ചെയ്യാം. മറ്റൊരു പേജിന്റെ വെബ് അഡ്രസ് എങ്ങനെയാണു കോപ്പി ചെയ്യുന്നതെന്ന് അറിയാൻ വയ്യാത്തവർക്കായി അതിവിടെ അല്പം കൂടി വിശദമായി ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.
1. എഴുതിക്കൊണ്ടിരിക്കുന്ന പോസ്റ്റിൽ:
നാം എഴുതിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിലാണ് മറ്റൊരു വെബ് പേജിലേക്കുള്ള ലിങ്ക് കൊടുക്കേണ്ടതെന്നിരിക്കട്ടെ. ആദ്യമായി ചെയ്യേണ്ടത്, ഏതു വെബ് പേജാണോ നമുക്ക് ലിങ്കായി കൊടുക്കേണ്ടത്, അതിന്റെ മറ്റൊരു വിന്റോയിലേക്കോ ടാബിലേക്കോ തുറക്കുക എന്നതാണ്. ഇന്റർനെറ്റ് എക്സ്പ്ലോറർ, ഗൂഗിൾ ക്രോം, മോസില്ല തുടങ്ങിയ എല്ലാ ബ്രൌസറുകളിലും ഒരേ സമയം ഒന്നിലേറെ ടാബുകൾ തുറക്കാനുള്ള സൌകര്യമുണ്ട് എന്നറിയാമല്ലോ. ഇപ്പോൾ തുറന്നിരിക്കുന്ന പേജിന്റെ മുകളറ്റം വലതുഭാഗത്തുകാണുന്ന + ചിഹ്നം അമർത്തിയാൽ മതി; പുതിയ ടാബ് തുറക്കും. ചിത്രം നോക്കൂ
അപ്രകാരം ഒരു പുതിയ ടാബ് തുറന്ന് അതിലേക്ക് നിങ്ങൾ ലിങ്ക് കൊടുക്കുവാനുദ്ദേശിക്കുന്ന പേജ് തുറക്കുക. എന്നിട്ട് അതിന്റെ അഡ്രസ് കോപ്പി ചെയ്യുക. അഡ്രസ് ബാറിനുള്ളില്‍ മൌസ് പോയിന്റര്‍ വച്ച്, മൌസിന്റെ റൈറ്റ് ബട്ടണ്‍ ഒന്നു ക്ലിക്ക് ചെയ്യുക.അപ്പോള്‍ ആ പേജിന്റെ അഡ്രസ്, നീലനിറത്തില്‍ മാര്‍ക്ക് ചെയ്യപ്പെടും. താഴെക്കാണുന്ന ചിത്രം നോക്കൂ. അതോടൊപ്പം അവിടെത്തന്നെ ഒരു ലിസ്റ്റ് കിട്ടും. അതില്‍നിന്ന് ‘കോപ്പി‘ എന്ന ഓപ്‌ഷന്‍ സെലക്ടു ചെയ്യുക.
വീണ്ടും നമ്മുടെ പോസ്റ്റിന്റെ പേജില്‍ തിരികെ വരുക. ഇനി ഏതു വാക്കാണോ ലിങ്കുമായി ബന്ധിപ്പിക്കേണ്ടത്, ആ വാക്ക് ഡബിള്‍ ക്ലിക്ക് ചെയ്യുക. ഒന്നില്‍ കൂടുതല്‍ വാക്കുകളുണ്ടെങ്കില്‍ മൌസ് ഉപയോഗിച്ച അവ മാര്‍ക്ക് ചെയ്യുക. ഉദാഹരണത്തിന് “ഇവിടെ നോക്കൂ” എന്നാവാം ആ വാക്ക്. അത് നീല നിറത്തില്‍ മാര്‍ക്ക് ചെയ്യപ്പെടും.
അതിനുശേഷം link എന്ന ടൂള്‍ ബാര്‍ ഐക്കണീല്‍ (ഒരു കൊളുത്തിന്റെ ചിത്രമുള്ള ബട്ടണ്‍) ക്ലിക്ക് ചെയുക. മുകളിൽ വിവരിച്ച Edit link ബോക്സ് കിട്ടും. അവിടെ വെബ് അഡ്രസ് എന്ന ഫീലിഡിൽ ഇപ്പോൾ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്തിട്ട് (റൈറ്റ് ക്ലിക്ക്, പേസ്റ്റ്) OK ബട്ടൺ ക്ലിക്ക് ചെയ്യുക. അവിടെ വെബ് അഡ്രസ് എന്ന ഫീൽഡിൽ മൌസ് റൈറ്റ് ക്ലിക്ക് ചെയ്യുക. ഒരു ലിസ്റ്റ് തുറക്കും. അതില്‍ നിന്നും Paste എന്ന ഓപ്‌ഷന്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ നമ്മള്‍ നേരത്തേ കോപ്പിചെയ്ത പേജിന്റെ അഡ്രസ് അവിടെ പേസ്റ്റ് ചെയ്യപ്പെടും.
2. മുമ്പ് പ്രസിദ്ധീകരിച്ച സ്വന്തം പോസ്റ്റുകളിലേക്ക് ലിങ്ക്:
1. ഡാഷ് ബോര്‍ഡ് തുറക്കുക. അവിടെയുള്ള പോസ്റ്റ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. (അടുക്കിവച്ച പേപ്പറുകളുടെ ചിത്രമുള്ള ഐക്കൺ). അപ്പോൾ എല്ലാ പോസ്റ്റുകളും ഒരുമിച്ച് ഒരു പേജിൽ പ്രത്യക്ഷപ്പെടും. ഓരോ പോസ്റ്റുകളുടെയും പേരിനു മുകളീൽ മൗസ് വച്ചാൽ, അതിനു താഴെയായി, Edit, view, Delete എന്നിങ്ങനെ മൂന്ന് ഐക്കണുകൾ തെളിയുന്നതായി കാണാം. അതിൽ View എന്ന ബട്ടണിനുമുകളിൽ മൗസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്നും Copy shortcut ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ പോസ്റ്റിന്റെ അഡ്രസ് കോപ്പി ആയിക്കഴിഞ്ഞു.
ഇതിനുപകരം ലെഫ്റ്റ് മൌസ് ബട്ടണ ആണു ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ആ പോസ്റ്റ് ഒരു പുതിയ വിന്റോയില്‍ തുറന്നുവരും. ആ വിന്റൊയുടെ അഡ്രസ് ഏരിയയില്‍ നിന്നും, പോസ്റ്റിന്റെ അഡ്രസ് ആദ്യം പറഞ്ഞ രീതിയില്‍ കോപ്പിചെയ്യാവുന്നതാണ്.
കൂട്ടത്തിൽ പറയട്ടെ, പഴയ പോസ്റ്റുകളുടെ ലിസ്റ്റുണ്ടാക്കി സൈഡ് ബാറില്‍ ചേര്‍ക്കുവാനും (ബ്ലോഗിനു മോടി കൂട്ടാം എന്ന സെക്ഷനിലെ പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന അദ്ധ്യായം കാണുക) ഈ രീതിയിലാണ് പോസ്റ്റുകളുടെ അഡ്രസുകള്‍ കോപ്പിചെയ്യേണ്ടത്.
Link to e-mail:
നമ്മുടെ പോസ്റ്റിലെ ഒരു വാക്കിനെ, ഒരു ഇ-മെയിൽ ഐഡിയിലേക്ക് ബന്ധിപ്പിക്കാവുന്നതാണ്. അവിടെ ക്ലിക്ക് ചെയ്യുന്ന ഒരാൾക്ക്, അവിടെ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒരു കത്തയക്കാൻ സാധിക്കും. അവിടെ ഗൂഗിൾ തന്നെ പറയുന്ന ഒരു വാണിംഗ് ഉണ്ട്. ഇങ്ങനെ ഒരു മെയിൽ അഡ്രസ് ലിങ്ക് ചെയ്തു പോസ്റ്റിൽ നൽകിയാൽ, സ്പാം മെയിലുകൾ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
Open this link in a new window:
പുതിയ ബ്ലോഗർ എഡിറ്ററിൽ കൊണ്ടുവന്ന വളരെയേറെ പ്രയോജനകരമായ ഒരു ഓപ്‌ഷനാണിത്. പഴയ എഡിറ്ററിൽ ഒരു വാക്കിലേക്ക് നാം മറ്റൊരു പേജ് ലിങ്ക് ചെയ്യുമ്പോൾ,
വായനക്കാരന്‍ അതില്‍ ക്ലിക്ക് ചെയ്താല്‍, ആ പേജ് അവര്‍ വായിച്ചുകൊണ്ടിരിക്കുന്ന അതെ വിന്റോയിലേക്കു തന്നെയായിരുന്നു തുറന്നിരുന്നത്തു. അതുമൂലം വായനക്കാരന്‍ വായിച്ചുകൊണ്ടിരിക്കുന്ന പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് എത്തിപ്പോകുമായിരുന്നു. ഇത് ഒഴിവാക്കാനായി നമുക്ക് ലിങ്ക് പുതിയൊരു വിന്റോയില്‍ തുറക്കുന്ന രീതിയില്‍ സെറ്റ് ചെയ്യാൻ അന്ന് എച്.ടി.എം.എൽ കോഡൂകൾ ഉപയോഗിച്ച് ലിങ്ക് വാക്കിനെ മാറ്റി എഴുതേണ്ടതുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ പ്രശ്നം മാറി. Open this link in a new window എന്ന ഫീൽഡിൽ ടിക്ക് ചെയ്താൽ മാത്രം മതി. നിങ്ങൾ ലിങ്ക് നൽകിയ വാക്കിൽ വായനകാരൻ ക്ലിക്ക് ചെയ്യുമ്പോൾ ലിങ്ക് പുതിയ ഒരു ടാബിലേക്ക് മാത്രമേ തുറക്കൂ.
കുറിപ്പ്:
1. ചില ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഇങ്ങനെ ലിങ്കുകള്‍ നല്‍കുന്ന രീതിയെ ബ്ലോക്ക് ചെയാറുണ്ട്. അങ്ങനെ ഒരു അറിയിപ്പ് വന്നാല്‍ തല്‍ക്കാലത്തേക്ക് ഇത് അനുവദിക്കാം എന്ന സന്ദേശം, ആ മെസേജില്‍ ക്ലിക്ക് ചെയ്ത് നല്‍കുക.
2. നമ്മള്‍ ഒരു പോസ്റ്റ് എഡിറ്റു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ ഒരു പഴയ പോസ്റ്റിന്റെ ലിങ്ക് വേണ്ടതെന്നിരിക്കട്ടെ. ഇപ്പോള്‍ ടൈപ്പു ചെയ്തുകൊണ്ടിരിക്കുന്ന വിന്റോ അടയ്ക്കാതെ തന്നെ പോസ്റ്റുകളുടെ ലിസ്റ്റ് തുറക്കാം. അതിനായി ടൈപ്പുചെയ്യുന്ന (എഡിറ്റ് ചെയ്യുന്ന) പേജിന്റെ മുകളറ്റത്ത ഇടതുമൂലയിൽ കാണുന്ന ബ്ലോഗിന്റെ പേരിൽ മൌസ് പോയിന്റര്‍ വച്ച്, റൈറ്റ് മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്നും Open in new tab സെലക്ട് ചെയ്യുക. മറ്റൊരു Tab ൽ ഡാഷ്‌ബോര്‍ഡ് തുറക്കും. ലിങ്കുകള്‍ ഉള്ള ഏതു സ്ഥലത്തും ഇതേ വിദ്യ ഉപകാരപ്പെടും, വായിച്ചുകൊണ്ടിരിക്കുന്ന പേജ് അടയ്ക്കാതെ അവ തുറക്കുവാന്‍ (ജി മെയിലിൽ ഒരു എഴുത്ത് എഴുതിക്കൊണ്ടിരിക്കുമ്പോൾ ഇൻബോക്സ് ഇതുപോലെ മറ്റൊരു വിന്റോയിൽ തൂറന്നു നോക്കൂ)
56 അഭിപ്രായങ്ങള്‍:
Informative one. ഞാന്‍ ചെയ്യാറുണ്ടായിരുന്നത് വളരെ ബുദ്ധിമുട്ടി ആയിരുന്നു. വളരെ അധികം steps വച്ച്. അതിവിടെ എഴുതിയാല്‍ എല്ലാര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കും. അതും വര്‍ക്കു ചെയ്തു- ഇതു വരെ. :-)
മാഷെ..
ബൂലോകത്തിന് ഇത് വിജ്ഞാനപ്രദമാകും കൂട്ടത്തില്‍ എനിക്കും..!
മാഷേ കലക്കി, ഇതു വച്ചു ഞാന്‍ ഒരു താജ് മഹല്‍ പണിയും.
dear Shibu,
Orupad Thanks oru valiya arivu sammanichadhinu
ഷിബുവേട്ടാ,
പിന്നെ ബ്ലൊഗ്ഗ് പേജിലേക്ക് .അഗ്രിഗ്രേറ്ററുകള്‍ ലിങ്ക് ചെയ്യാമോ.എങ്ങിനെ
അപ്പു
എന്റെ ബ്ലോഗിൽ ഒരു കമന്റർ പറയുന്നു അക്ഷരത്തെറ്റുണ്ടെന്ന്,ഒരാൾ പറയുന്നുചില്ലക്ഷരങ്ങൾ വായിക്കാൻ പറ്റുന്നില്ലെന്ന്.
പക്ഷേ ഞാൻ നോക്കിയിട്ട് ഒരു അക്ഷരത്തെറ്റോ,വായിക്കാൻ പറ്റാത്ത ചില്ലോ കാണുന്നില്ല
ഒന്നു സഹായിക്കാമോ?
മാഷേ,
എനിക്ക് ചില സംശയങ്ങൾ
1. സേർച്ച് എഞ്ഞിനുകൾക്ക് കാണാനായി ഓരോ പോസ്റ്റിലേയും വിഷയങ്ങൾ ടാഗ് ചെയ്യുന്നത് എങ്ങനെയാണ്.
2. എന്റെ ബ്ലോഗ് തുറക്കുമ്പോൾ എങ്കോഡിംഗ് വെസ്റ്റേൺ യൂറോപിയൻ ആയി നിൽക്കുന്നു. യൂണികോഡ് ആണെങ്കിലേ മലയാളം ആയി കാണൂ. ഡീഫോൾട്ട് ആയി യൂണികോഡ് വരാൻ എന്തു ചെയ്യണം.
തിരുവല്ലഭൻ
തിരുവല്ലഭന്റെ ആദ്യചോദ്യത്തിനുത്തരം ഒരു പോസ്റ്റു പബ്ലിഷ് ചെയ്യാം എന്ന അദ്ധ്യായത്തിലെ കുറിപ്പുകളില്‍ ഉണ്ട്. പോസ്റ്റ് ലേബലുകളിലാണ് ഈ വാക്കുകള്‍ നല്‍കേണ്ടത്. പക്ഷേ, ഒരു വെബ് പേജിലെ ഏതുവാക്കും സേര്‍ച്ച് എഞ്ചിനുകള്‍ കണ്ടുപിടീക്കും.
രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ‘നിങ്ങളുടെ കമ്പ്യൂട്ടറീനെ മലയാളം വായിക്കുവാന്‍ സെറ്റ് ചെയ്യുന്ന വിധം’ എന്ന ആദ്യ അദ്ധ്യായത്തില്‍ നിന്ന് ലഭിക്കും.ഏതു ബ്രൌസറാണ് ഉപയോഗിക്കുന്നത്? ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണെങ്കില്‍ അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒന്നു റണ്‍ ചെയ്യു..
തിരുവല്ലഭന്റെ സാഹിത്യം ബ്ലോഗിന്റെ എൻകോഡിംഗ് ഞാൻ നോക്കി. അത് utf 8 ആണ്. ഇനി ബ്രൗസറിലെ ഡിഫാൾട് എൻകോഡിംഗ് എങ്ങനെ utf8 ആക്കും എന്നാണ് ചോദ്യമെങ്കിൽ, അത് ഓരോ ബ്രൗസറിലും വ്യത്യാസമാണ്. ക്രോമിൽ settings > options > change font and language.. > encoding > default encoding
ഫയർഫോക്സിൽ options > font & colors > character encoding > ..
IE-ൽ അറിയില്ല.
സിബു, ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ ഈ സംഭവം ആണോ View, Encoding, Unicode എന്ന മെനുവില്‍ ഉള്ളത്?
അതേ. പക്ഷെ, പെർമനന്റായി സെറ്റ് ചെയ്യാൻ വഴിയൊന്നും കണ്ടില്ല.
In IE, you can keep the Autoselect Off and then IE is always forced to the user-chosen encoding.
Menu: View -> Encoding -> AutoSelect: Unticked
sir,
adding labels didnt help. the labels direct you to the posts from the blog only.
i want to set keywords so that people searching for these keywords shall find the posts for which keywords are set.
തിരുവല്ലഭന്റെ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല. എന്റെ അറിവില്‍ പെട്ടിടത്തോളം, താങ്കളുടെ പോസ്റ്റിലെ ഏതുവാക്കും സേര്‍ച്ച് എഞ്ചിനുകള്‍ കണ്ടുപിടിക്കും. ഒരു പക്ഷേ സേര്‍ച്ച് ചെയ്യുന്നവരെ കൊടുക്കുന്ന വാക്കനുസരിച്ച് സേര്‍ച്ച് റിസല്‍ട്ടുകള്‍ ഒട്ടനവധി ഉണ്ടായേക്കാം. അതില്‍ ഏതെങ്കിലും ഒന്നില്‍ ഈ പേജ് ഉണ്ടാവുകതന്നെ ചെയ്യും. സംശയമൊന്നും വേണ്ട.
ഗൂഗിൾ സെർച്ച് ചെയ്യുന്നതിന്റെ മന:ശാസ്ത്രം മനസ്സിലാക്കിവെക്കലാണു് ഇക്കാര്യത്തിൽ ഏറ്റവും നല്ല ഉപായം.
സ്വന്തം ബ്ലോഗ് ഗൂഗിൾ തുടങ്ങിയ സെർച്ച് എഞ്ചിനുകളിൽ ശ്രദ്ധേയമായി പ്രത്യക്ഷപ്പെടണമെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തുനോക്കുക:
1. ബ്ലോഗിന്റെ ടെമ്പ്ലേറ്റിൽ ധാരാളം മെറ്റാ കീവേർഡുകൾ ചേർക്കുക. ഇതു വായിച്ചുനോക്കുക. വാക്കുകൾ ചേർക്കുമ്പോൾ മലയാളം കൂടാതെ ഇംഗ്ലീഷും പറ്റിയാൽ ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളും ഉപയോഗിക്കുക. ഏതൊക്കെ വാക്കുകൾ എന്നത് ശ്രദ്ധിച്ച് ചെയ്യണം. നമ്മുടെ ബ്ലോഗിലെ ഉള്ളടക്കവുമായി സാദൃശ്യം വേണം. അതേ സമയം തന്നെ ആളുകൾ സെർച്ച് ചെയ്യാൻ സാദ്ധ്യതയുള്ള വാക്കുകളുമായിരിക്കണം. ഇവ ഇടകലർത്തി ഉപയോഗിക്കാം.
2. ധാരാളമായി ലേബലുകൾ ഉപയോഗിക്കുക. നേരത്തെ പറഞ്ഞ ഘടകങ്ങൾ (പല ഭാഷകൾ, പദസമ്പർക്കം etc.) ഇവിടെയും ബാധകമാണു്.
3. ശരിയായ യുണികോഡ് സ്റ്റാൻഡാർഡ് ഉപയോഗിക്കുക.
4. മറ്റു ബ്ലോഗുകളുമായി ധാരാളം ലിങ്കുകൾ ഉള്ളടക്കത്തിൽ ചേർക്കുക. നമ്മുടെ ബ്ലോഗുകളെപ്പറ്റി മറ്റുള്ള സൈറ്റുകളിൽ പരാമർശിക്കാൻ സാദ്ധ്യതയുണ്ടാക്കുക. മലയാളം കൂടാതെ മറ്റു ഭാഷകളിലുള്ള സൈറ്റുകൾക്കും ബ്ലോഗുകൾക്കും കൂടി ഈ നിയമം ബാധകമാണു്.
5. അഗ്രിഗേറ്ററുകളിലും കമന്റ് ശേഖരങ്ങളിലും പങ്കെടുക്കുകയോ ഉൾപ്പെടുകയോ ചെയ്യുക.
6. സാധാരണയായി ആഴ്ച്ചയിലൊരിക്കലോ രണ്ടുതവണയോ ആണു് ഗൂഗിളമ്മാവൻ നമ്മുടെ ബ്ലോഗിൽ വന്ന് സെർച്ച് ഇൻഡക്സ് ഉണ്ടാക്കുന്നത്. പേജുകളും ടെമ്പ്ലേറ്റുകളും ഈ സമയത്തിനുള്ളിൽ വല്ലാതെ മാറ്റിമറിച്ചുകൊണ്ടേയിരിക്കാതെ സൂക്ഷിക്കുക. അമ്മാവനു കൺഫ്യൂഷനുണ്ടാക്കരുത്.
7. സ്വന്തം ബ്ലോഗിന്റെ URL ഇടയ്ക്കിടയ്ക്ക് മാറ്റാതെ ഇരിക്കുക. കാലം ചെല്ലുമ്പോൾ URL Rank മെച്ചപ്പെട്ടുവരും.
തൽക്കാലം ഇത്രയുമേ ഓർമ്മ വരുന്നുള്ളൂ. ബാക്കി ഓർമ്മ വന്നാൽ പിന്നെ എഴുതാം.
appu, ihad tried the html code in view profile and it worked.but the one to open in another window with "target" command ddnt work.i wonder why.
പോസ്റ്റിൽ ലിങ്ക് കൊടുക്കാൻ പറ്റുന്നുണ്ട്.എന്നാൽ കമന്റ് എഴുതുമ്പോൾ ലിങ്ക് കൊടുക്കുമ്പോൾ "html is not accepted"എന്ന മെസേജ് വരുന്നു.ഇതെങ്ങനെ ശരിയാക്കാം...?
അതു പോലെ കമന്റിൽ ബോൾഡ് ലെറ്റേർസ് , ഇറ്റാലിക്സ് എന്നിവ എങ്ങനെ കൊടുക്കാം?
മറുപടി പ്രതീക്ഷിയ്ക്കുന്നു.
സുനില്‍ കൃഷ്ണന്‍ മാഷെ...
താങ്കള്‍ എഴുതിയ കോഡീല്‍ തെറ്റുണ്ട്. അതുകൊണ്ടാണ് അത് സ്വീകരിക്കപ്പെടാത്തത്. സര്‍വ്വസാധാരണമായി എല്ലാവരും വരുത്തുന്ന ഒരു തെറ്റാണ് ആദ്യത്തെ “ ഇടും. ലിങ്ക് യു.ആര്‍.എല്‍ കഴിഞ്ഞ് “ ഇടാന്‍ മറക്കും! ഇതാണോ പ്രശ്നം. അതുപോലെ കീമാനില്‍ മലയാളം ആണ് സെലക്റ്റെങ്കിലും ചിലപ്പോഴൊക്കെ ഈ “ സ്വീകരിക്കപ്പെടാതെ കാണുന്നുണ്ട്. ഇതല്ലാതെ മറ്റൊരു വകുപ്പും ഇല്ല. ബ്ലോള്‍ഡും ഇറ്റാലിക്സും ഒക്കെ ആക്കാന്‍ വാക്കിന്റെ ഇടതും വലത്തും Strong, italics കോഡുകളായി എഴുതുകയാണ്.
ഇതുപോലെ
<span style="font-weight:bold;"> word here </span>
<span style="font-style:italic;"> word here </span>
ഇവ മനസിലാക്കന്‍ ഏറ്റവും എളുപ്പവഴി താങ്കളുടെ ബ്ലോഗിലെ ഏതെങ്കിലും ഒരു പോസ്റ്റ് എഡിറ്റ് മോഡീല്‍ തുറക്കൂ. കമ്പോസ് മോഡില്‍ ഇരുന്നുകൊണ്ട് ഒരു വാക്ക് എഴുതി അതിനെ ബോള്‍ഡ് ആക്കുക. മറ്റൊന്നെഴുതി അതിനെ ഇറ്റാലിക് ആക്കുക. ഇനി html മോഡിലേക്ക് പോയി ആ വാകിന്റെ ഇടതും വലത്തും വന്നിരിക്കുന്ന കോഡുകള്‍ ഒന്നു നോക്കൂ. അതുതന്നെ
നന്ദി.അപ്പു...എനിയ്ക്കു തോന്നുന്നത് മലയാളം സെലക്ട് ചെയ്തതു കൊണ്ടാണെന്നാണ്..ഇനി നോക്കട്ടെ...
അപ്പൂ,
ഞാൻ നോക്കി..അതേ വിൻഡോയിൽ വരാനുൾല ലിങ്ക് കിട്ടുന്നുണ്ട്.എന്നാൽ മറ്റൊരു വിൻഡോയിൽ വരാനുള്ള ലിങ്ക് (target="_blank")കൊടുക്കുമ്പോൾ താഴെ കാണുന്ന പോലെ മെസേജ് വരുന്നു.
“
നിങ്ങളുടെ HTML ന് ഇത് സ്വീകരിക്കാന്‍ കഴിയില്ല: Attribute "TARGET" is not allowed:
ഇതെന്തു കൊണ്ടാണു ഇങ്ങനെ വരുന്നത്? എന്തു ചെയ്യാൻ പറ്റും?
ടൈപ്പിംഗ് എററുകള്‍ മാത്രമാണ് കോഡുകള്‍ സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരണം. ഒന്നുകുടീ നോക്കൂ എഴുതിയതെല്ലാം ശരിയാണോ, ചെറിയ അക്ഷരങ്ങളിലാണോ, എല്ലാ കുത്തും കോമയും അതുപോലെയുണ്ടോ എന്നൊക്കെ.
അപ്പൂ,
ശരിയായി..ലിങ്ക് എടുത്തു.പക്ഷേ ഒരു കുഴപ്പം ..വേറേ വിൻഡോയിൽ തുറക്കുന്നില്ല.വേറേ വിൻഡോയിൽ തുറക്കാനുള്ള കോഡ് തന്നെയാണു കൊടുത്തത്(target="_blank").എന്നിട്ടും എന്തു പറ്റി എന്നറിയില്ല.
ആ പോസ്റ്റിന്റെ ലിങ്ക് ഒന്നു തരൂ മാഷേ, കാണട്ടെ.
അപ്പൂ
അത് പോസ്റ്റ് അല്ല.മാണിക്യത്തിന്റെ
http://maaanikyamisin.blogspot.com/2009/03/blog-post_24.html
ഈ പോസ്റ്റിനു ഞാൻ ഇട്ട കമന്റിൽ ആണ് ലിങ്ക് ഉള്ളത്..ഒന്നു നോക്കൂ..
ഓ..അതാണോ കാര്യം:-)
കമന്റില്‍ ഈ സംഭവം നടക്കില്ല മാഷേ.. പോസ്റ്റില്‍ മാത്രം
ഓ..അങ്ങനെയാണോ? ഞാൻ എന്തൊരു പൊട്ടനാ..ഇതു വരെ ശ്രദ്ധിച്ചതേ ഇല്ല..
അപ്പുവിന്റെ വിലയേറിയ സമയത്തിനു നന്ദി.
ഗുരുവേ പ്രണാമം..
ആ ഇ മെയിൽ ഐ.ഡി എനിയ്ക്കൊന്നു തരണം..എന്റെ വിലാസം പ്രൊഫൈലിൽ ഉണ്ട്..
നന്ദി സുഹൃത്തേ...
മാഷെ,
എനിക്കൊരു ബിഗ് കുഴപ്പം. ഞാൻ വരമൊഴി ഉയോഗിച്ചാണ് എഴുതുന്നത്. കുഴപ്പമെന്തെന്നാൽ എന്റെ പോസ്റ്റുകളിലെ ചില്ലക്ഷരങൾ ഒരു ചതുരക്കട്ടയയാണ് കാണുന്നത്. നന്നായി മലയാളമെഴുതാൻ എന്തു ചെയ്യണം. ദയവായി പഞ്ഞു തരുക.
തിരുവല്ലഭാ, ഈ സംശയം താങ്കളെന്തിനാണ് ഈ അദ്ധ്യായത്തില്‍ എഴുതിയത് ? (സാരമില്ല കേട്ടോ)
ഈ പ്രശ്നം പലര്‍ക്കും ഉണ്ട്. പക്ഷേ താങ്കളുടെ ബ്ലോഗ് ഞാന്‍ ഇവീടെ നോക്കുമ്പോള്‍ ചില്ലുകളെല്ലാം യഥാസ്ഥാനത്തുതന്നെയുണ്ട്. പ്രശ്നം മനസ്സിലായല്ലോ? താങ്കളുട കമ്പ്യൂട്ടറിലെ യൂണിക്കോഡ് ഫോണ്ടിന്റെ വേര്‍ഷന്‍ ആണ് ഇവിടെ പ്രശ്നം. ഒരു കാര്യംചെയ്തുനോക്കൂ.
വിന്റോസ് ഡയറക്റ്ററിയിലെ ഫോണ്ട്സ് ഫോള്‍ഡര്‍ തുറക്കുക. അതില്‍ നിന്നും അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്യൂ. എന്നിട്ട്, ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തിലെ അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഒന്നു റണ്‍ ചെയ്യുക. ബ്രൌസര്‍ ഒരുപ്രാവശ്യം അടച്ചു തുറന്നിട്ട്, വീണ്ടും ചില്ലുപ്രശ്നം ഉണ്ടോ എന്നു നോക്കൂ... മിക്കവാറൂം ഈ പ്രശ്നം മാറിയിരിക്കും.
അപ്പു,
നിങൾKഎന്റെ ചില്ലുകാണാം എന്നീയിച്ചതിൽ സന്തോഷം. താൻകളുടെ നിർദ്ദേzഅം പാലിച്ചിറ്റ്റ്റും ചതുരങൾ തുടരുന്നു. ഞാൻ ഗൂഗിൾ ക്രൊം ആണ് ബ്രൗസർ ആയി ഉപയോഗിക്കുന്നത്. എന്തുചെയ്യും
തിരുവല്ലഭാ, ഒരു സ്ക്രീന്‍ഷോട്ട് അയക്കുമോ? cibucj at ജിമെയില്‍.കോമില്‍ അയച്ചാല്‍ മതി.
Link list vazhi kodutha oru website mattoru vindowyil thurakkaan enna cheyyanam mashe?athinakathu kure ("target="_blank")kalichu nokki no raksha....
സുബന്‍, ലിങ്ക് ലിസ്റ്റിലെ ലിങ്ക് നിലവില്‍ മറ്റൊരു വിന്റോയില്‍ തുറക്കാനാവില്ല.
ഞാന്‍ ബൂലോകത്ത് തുടക്കക്കാരനാണ്, എന്റെ ബ്ലോഗ് അഗ്രിഗേറ്റ്റില്‍ വരണമെങ്കില്‍ എന്ത് ചെയ്യണം..
തൃശ്ശൂര്‍ക്കാരന്‍, സ്വാഗതം.
ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അദ്ധ്യായമാണല്ലോ താങ്കള്‍ വായിച്ചതും കമന്റിട്ടതും. ഈ ബ്ലോഗിന്റെ സൈഡ് ബാറീലെ ലിങ്കുകള്‍ ഒന്നു നോക്കൂ. അതില്‍ സഹായം വേണമോ എന്ന സെക്ഷനില്‍ രണ്ടു അദ്ധ്യായങ്ങളില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കും. “ആഗ്രിഗേറ്ററുകളിൽ ലിസ്റ്റ് ചെയ്യാൻ“ , ‘ചിന്തയിൽ’ മാനുവലായി പോസ്റ്റ് ലിസ്റ്റ് ചെയ്യാം“ എന്നീ അദ്ധ്യായങ്ങള്‍ വായിച്ചു നോക്കൂ.
ഈ ബൂലോകത്ത് ഞാന്‍ പുതിയ ആളാണ് ..
എന്റെ മലയാളത്തിലുള്ള ബ്ലോഗില്‍ followers gadget ചേര്‍ക്കാന്‍ കഴിയുന്നില്ല
സഹായിക്കാമോ ... ഇമ്ഗ്ലിഷിലേക്ക് മാറി നോക്കി .. നടക്കുന്നില്ല
എന്റെ ഇമെയില്‍ " kdrkotta@gmail.com "
ഞങ്ങള്‍ എന്‍.എസ്.എസിന്റെ ഭാഗമായുണ്ടാക്കുന്ന ഒരു ബ്ലോഗില്‍ "ലിങ്ക് ലിസ്റ്റ്" ഗാദ്ജെറ്റ് ഉപയോഗിക്കുമ്പോള്‍ അതിന്റെ റ്റൈറ്റിലും ന്യൂ സൈറ്റ് നെയിമും തമ്മില്‍ ഒരുപാട് ഗാപ് ഉണ്ടാകുന്നു. ഇത് സ്ഥലം നശിപ്പിക്കുന്നു. ഈ പ്രശ്നം ഒഴിവാക്കാനാകുമോ? ഏങ്ങനെ?
ഇപ്പോഴാണ് ഞാൻ ഇങ്ങനെ ചെയ്യാൻ തുടങ്നിയത് നന്ദി
ഒരുപാടു സംശയങ്ങള്‍ക്ക് ഉത്തരം ആദ്യ സന്ദര്‍ശനത്തോടെ കിട്ടി.വളരെ നന്ദി.
ഇപ്പോള്‍ ഞാന്‍ നേരിടുന്ന പ്രശ്നം എന്റെ'മയില്പീലിത്തുണ്ട്'എന്ന ബ്ലോഗ് തുടങ്ങിയപ്പോള്‍ ലിങ്ക സെറ്റ് ചെയ്തതില്‍ അക്ഷരപിശക് വന്നു.mayilpeelithundu എന്നതിന് പകരം mayilpeeilithundu എന്നായിരുന്നു ലിങ്ക് ചേര്‍ത്തത്.ഫ്രണ്ട്സ് എന്റെ ബ്ലോഗ് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഈ തെറ്റ് ശ്രദ്ധയില്‍ പെടുകയും അത് തിരുത്തുകയും ചെയ്തു.ശരിയാവാതെ വന്നപ്പോള്‍ ആറ്റം ഉപയോഗിച്ച് സേവ് ചെയ്ത് ബ്ലോഗ് delete ചെയ്തു അതെ പേരില്‍ ശരിയായ ലിങ്ക് കൊടുത്തു.പക്ഷെ ഇപ്പോള്‍ സെര്‍ച്ച് ചെയ്താല്‍ പഴയ ലിങ്ക് തന്നെ കിട്ടുകയും സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം ബ്ലോഗ് കാണാന്‍ പറ്റുകയും ചെയ്യുന്നു.ദയവായി എന്താണ് പ്രതിവിധി എന്ന് പറഞ്ഞു തരുമോ?
ഒരുപാടു സംശയങ്ങള്‍ക്ക് ഉത്തരം ആദ്യ സന്ദര്‍ശനത്തോടെ കിട്ടി.വളരെ നന്ദി.
ഇപ്പോള്‍ ഞാന്‍ നേരിടുന്ന പ്രശ്നം എന്റെ'മയില്പീലിത്തുണ്ട്'എന്ന ബ്ലോഗ് തുടങ്ങിയപ്പോള്‍ ലിങ്ക് സെറ്റ് ചെയ്തതില്‍ അക്ഷരപിശക് വന്നു.mayilpeelithundu എന്നതിന് പകരം mayilpeeilithundu എന്നായിരുന്നു ലിങ്ക് ചേര്‍ത്തത്.ഫ്രണ്ട്സ് എന്റെ ബ്ലോഗ് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഈ തെറ്റ് ശ്രദ്ധയില്‍ പെടുകയും അത് തിരുത്തുകയും ചെയ്തു.ശരിയാവാതെ വന്നപ്പോള്‍ ആറ്റം ഉപയോഗിച്ച് സേവ് ചെയ്ത് ബ്ലോഗ് delete ചെയ്തു അതെ പേരില്‍പുതിയ ബ്ലോഗ് തുടങ്ങി, ശരിയായ ലിങ്ക് കൊടുത്തു.പക്ഷെ ഇപ്പോള്‍ സെര്‍ച്ച് ചെയ്താല്‍ പഴയ ലിങ്ക് തന്നെ കിട്ടുകയും സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം ബ്ലോഗ് കാണാന്‍ പറ്റുകയും ചെയ്യുന്നു.ദയവായി എന്താണ് പ്രതിവിധി എന്ന് പറഞ്ഞു തരുമോ?
ഒത്തിരി നാളായുള്ള സംശയം മാറി.
This blog is very helpful. Thanks
Downloads എന്ന ലിങ്ക് എങ്ങനെ കൊടുക്കം വിവരിച്ചു തരുമോ?
ചോദ്യം മനസ്സിലായില്ല. എന്തു കാര്യം ബ്ലോഗിൽ നിന്ന് ഡൌൺലോഡായി നൽകാനാണു ഉദ്ദേശിക്കുന്നത്?
appu njan oru puthiya blogger anu,ente oru blogil ninnu ente friendinte blogilekku oru link kodukkanam.html codu upayogichu link koduthu.but enganeyanu thankal "adhyakshari"ude linkil koduthathupole oru jpeg image kodukkan pattuka
valare nannayi mashe
ബൂലോകത്തെ താങ്കളുടെ ഒരു എളിയ ശിഷ്യനാണ് ഞാൻ. html വഴി താങ്കൾ പരഞ്ഞരീതിയിൽ ഒന്നിലധികം സൈറ്റുകളികലേക്ക് ലിങ്ക് കൊടുക്കുമ്പോൾ ഒരേ വരിയിൽതന്നെ ഒന്നിലധികം സൈറ്റുകൾ ലിസ്റ്റ് ചെയ്യുന്നു. ഓരൊ സൈറ്റും ഒന്നിന് താഴെ ഒന്നായ് വരുവാൻ എന്തു ചെയ്യണം.
ഞങ്ങളുടെ ബ്ലോഗ് ഒന്നു സന്ദർശിക്കണേ
www.malarvadisalalah.blogspot.com
yas.co.cc
@മലർവാടി.
ഓരോ ലിങ്കുകളും കൊടുക്കേണ്ട വാക്കുകളെ "എന്റർ" കീ അടിച്ച് വെവ്വേറേ ലൈനിൽ ആക്കിയതിനുശേഷം ലിങ്ക് ചെയ്താൽ പ്രശ്നം തീർന്നില്ലേ? ബ്ലോഗ് കണ്ടു, നന്നായിട്ടുണ്ട്. (മലർവാടിയുടെ പ്രവർത്തനങ്ങളും നന്നായി ഇഷ്ടമായി)
അപ്പു, കുറെ ദിവസങ്ങളായി എന്റെ ബ്ലോഗ്ഗില്‍ മലയാളം ടൈപ്പ് ചെയ്യുവാനുള്ള ഓപ്ഷന്‍ കിട്ടുന്നില്ല...മുന്‍പൊരിക്കല്‍ എങ്ങനെ സംഭവിച്ചിട്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ശരിയായി...ഇപ്പോള്‍ കുറെ ദിവസങ്ങളായിട്ട് ഈ പ്രശ്നം വീണ്ടും അനുഭവപ്പെടുന്നു.......ഇതു എങ്ങനെ പരിഹരിക്കുവാന്‍ സാധിക്കും...?
ഷിബു, ഇത് ബ്ലോഗറിന്റെ എഡിറ്റർ ടൂൾബാറിലുള്ള ഒരു സംവിധാനമാണല്ലോ. അത് ബ്ലോഗർ ഈയിടെ എടുത്തുമാറ്റി എന്നു തോന്നുന്നു, എന്റെ ബ്ലോഗിലും അത് കാണുന്നില്ല. അതുപോലെ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ എനേബിൾ ചെയ്യാനുള്ള സംവിധാനം ബേസിക് സെറ്റിംഗ് ടാബിലും കാണുന്നില്ല. വേറേ ഏതെങ്കിലും രീതിയിൽ (കീമാജിക്, കീമാൻ) മലയാളം എഴുതാൻ പഠിക്കൂ.
ഷിബു ചേട്ടാ, picture gadget വഴി ഫോട്ടോയും ലിങ്കും നൽകുമ്പോൾ, ലിങ്ക് മറ്റൊരു വിൻഡോവിൽ തുറക്കുവാൻ എന്തെക്കിലും HTML വിദ്യകൾ ഉണ്ടോ?
ചിത്രങ്ങൾക്ക് ഈ സംവിധാനം ബ്ലോഗറിൽ നേരിട്ട് ഉള്ളതായി അറിവില്ല. ലൈറ്റ് ബോക്സ് എന്നൊരു സംവിധാനം ഉണ്ട് . അതു പയോഗിച്ചാൽ ചിത്രങ്ങൾ കുറേക്കൂടി വലുതായി മറ്റൊരു വിന്റോയിൽ കാണാം. രാഹുലിന്റെ ഇൻഫ്യൂഷൻ ബ്ലോഗ് ഒന്നു നൊക്കൂ. ലിങ്ക് ഈ ബ്ലോഗിന്റെ എച്.ടി.എം.എൽ വിദ്യകൾ എന്ന സെക്ഷനിൽ ഉണ്ട്.
First, please excuse me for writing in English. This takes less time for me. I have created a Website "Koduvayur" with URL: https://sites.google.com/site/koduvayur/home?pli=1. In this, in the page I go to the page My Resaerch with the URL:https://sites.google.com/site/koduvayur/recentresearchinterests. There I want to give links to some of my papers like e.g.Frames of Graphs in pdf format which are available in my own computer at Drive D ( full path: D:\partex\FsofGs4-1.pdf. I have When I open the page in Edit mode I have a "link" icon. When I click on this It asks for the URL of the page to which I should give the link. What is the link I sshould give. I don't know as it is in my own computer.
Can you help?.
ഇവിടെ നോക്കുക ചിലത് കാണാം
Post a Comment