ആരൊക്കെ വന്നു, എവിടുന്നു വന്നു?

>> 16.6.08

പുതിയതായി ബ്ലോഗ് തുടങ്ങി, എഴുതാനാരംഭിക്കുന്നവര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയമാണ് “എന്റെ ബ്ലോഗില്‍ വായനക്കാരുണ്ടോ, ഞാനെഴുതിയത് ആരെങ്കിലും കണ്ടോ എന്നൊക്കെ“. ഒരു പോസ്റ്റ് ഇട്ടതിനു ശേഷം വായനക്കാരുടെ കമന്റുകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ കമന്റുകള്‍ വളരെ കുറവായാല്‍ പറയുകയും വേണ്ട! യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോസ്റ്റ് വായിക്കാന്‍ വരുന്നവരെല്ലാവരും കമന്റു ചെയ്യണം എന്നില്ല. അതിനാല്‍ തന്നെ ഒരു പോസ്റ്റില്‍ എത്രവായനക്കാര്‍ വന്നു എന്നതിന്റെ അളവുകോലല്ല കമന്റുകളുടെ എണ്ണം.

അങ്ങനെയെങ്കില്‍ ഒരു പോസ്റ്റിലെ വായനക്കാരുടെ എണ്ണം, അല്ലെങ്കില്‍ സന്ദര്‍ശകരുടെ പോക്കുവരവ് വിവരങ്ങള്‍ നമുക്കു കാണുവാന്‍ സാധിച്ചാല്‍ എത്ര നന്നായിരിക്കും, അല്ലേ? ഇതിനുള്ള മ‌ുന്നു വ്യത്യസ്ത സൌകര്യങ്ങളെ പറ്റിയാണ് ഈ സെക്ഷനിൽ വിവരിക്കുന്നത്. ഈ ബ്ലോഗിന്റെ ഇടതുവശത്തുള്ള സൈഡ് ബാറില്‍, ഈ ബ്ലോഗില്‍ എത്തുന്ന വായനക്കാരെ സംബന്ധിക്കുന്ന രണ്ട് കാര്യങ്ങള്‍ കാണാം. (1) പേജ് ഹിറ്റ് കൌണ്ടര്‍ (2) ഇപ്പോള്‍ നിലവില്‍ എത്രപേര്‍ ഈ ബ്ലോഗ് വായിക്കുന്നുഎന്ന വിവരം (Online users). ഇവകൂടാതെ ബ്ലോഗിന്റെ താഴെ വലതു മൂലയില്‍ (3) ഫീഡ്‌ജിറ്റ് ലൈവ് ട്രാഫിക് - വായനക്കാര്‍ ഏതൊക്കെ സ്ഥലങ്ങളില്‍നിന്ന്, ഏതുവഴികളിലൂടെ ഈ ബ്ലോഗില്‍ എത്തിച്ചേര്‍ന്നു എന്ന വിവരങ്ങള്‍ കാണിക്കുന്ന ഒരു ചെറുവിന്റോയും ഉണ്ട്. ഇതുപോലെയുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗില്‍ എത്രപേര്‍ വന്നു എന്നും എവിടെനിന്നൊക്കെയാണ് അവര്‍ വന്നതെന്നും അറിയുവാന്‍ സാധിക്കും.

(ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ്  ഗാഡ്ജറ്റുകൾ എന്ന ന്ന അദ്ധ്യായം ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും - കാരണം ഇതില്‍ പറയുന്ന എല്ലാ സൌകര്യങ്ങളും പേജ് Gadget ആയിട്ടാണ് ചേര്‍ക്കുന്നത്).1. പേജ് ഹിറ്റ് കൌണ്ടര്‍:

നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറില്‍ ഒരു പേജ് ഹിറ്റ് കൌണ്ടര്‍ ചേര്‍ക്കുന്നതുവഴി എത്ര സന്ദര്‍ശകര്‍ നിങ്ങളുടെ ബ്ലോഗ് പേജ് തുറന്നുനോക്കി എന്നറിയുവാൻ സാധിക്കും. ഒരു പേജു തുറക്കുവാനുള്ള ഒരു മൌസ്ക്ലിക്കിനെയാണു ഇവിടെ എണ്ണുന്നത്. അതിനാൽ നിങ്ങൾ തന്നെ നിങ്ങളുടെ ബ്ലോഗ് ഒരു പ്രാവശ്യം തുറന്നാലും, ഒരു സന്ദർശകൻ ഒരു പോസ്റ്റിൽ നിന്ന് മറ്റൊരു പോസ്റ്റിലേക്ക് ക്ലിക്ക് ചെയ്ത് പോയാലും എല്ലാം ഒരു ഹിറ്റ് ആയി അത് പരിഗണിക്കും. 

പേജ് ഹിറ്റ് കൌണ്ടര്‍ ഒരു പേജ് എലമെന്റ്റ് (Gadget) ആയിട്ടാണ് ബ്ലോഗില്‍ ചേര്‍ക്കേണ്ടത്. ഹിറ്റ് കൌണ്ടര്‍ നല്‍കുവാനായി ആദ്യം, ഏതെങ്കിലും സേര്‍ച്ച് എഞ്ചിന്‍ തുറന്ന് അതില്‍ free hit counter എന്നു സേര്‍ച്ച് ചെയ്യുക. ഹിറ്റ് കൌണ്ടറുകള്‍ സൌജന്യമായി നല്‍കുന്ന അനേകം സൈറ്റുകളുടെ ലിസ്റ്റ് കിട്ടും. ഇവിടെ ഉദാഹരണത്തിനായി സിം‌പിള്‍ ഹിറ്റ് കൌണ്ടര്‍ എന്ന സൈറ്റാണ് കാണിച്ചിരിക്കുന്നത്; അതുപോലെ ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നതും അതു തന്നെ. (നിങ്ങള്‍ക്കും അതേ സൈറ്റ് മതിയെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സേര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ല)

താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ കിട്ടും.അതില്‍ ആദ്യം നല്‍കേണ്ട വിവരം ഏതു നമ്പറില്‍ നിന്ന് എണ്ണം തുടങ്ങണം എന്നാണ്. Start counter number at എന്ന ഫീൽഡിനു നേരെ 0 എന്നു കാണാം. (വേണമെങ്കില്‍ അതു തിരുത്തി 1000 മോ 10000 മോ ആക്കാം)

അടുത്ത ലൈനില്‍ നമ്പറുകളുടെ കളറും, അതിന്റെ അടുത്ത ലൈനില്‍ നമ്പര്‍ തെളീയുന്ന ബാക്ഗ്രൌണ്ടിന്റെ കളറും സെലക്ട് ചെയ്യണം (ഇതു രണ്ടും ഒരേ കളര്‍ ആവരുത്. അല്ലെങ്കില്‍ നമ്പര്‍ കാണാനൊക്കാതെ പോകും)

ഇനി Sign up for free counter എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതു പോലെ ഒരു സ്ക്രീന്‍ ലഭിക്കും. അതില്‍ ഒരു Html code കാണാം. അത് “വള്ളി പുള്ളി വിടാതെ” അതേ പടി കോപ്പിചെയ്യണം.

കോപ്പി ചെയ്യാനായി ആദ്യ ലൈനിന്റെ ഏറ്റവും ആദ്യം മൌസ് ക്ലിക്ക് ചെയ്ത്, ക്ലിക്ക് ചെയ്തുപിടിച്ചുകൊണ്ടുതന്നെ താഴേക്ക് ഡ്രാഗ് ചെയ്യുക, ഏറ്റവും അവസാന വരിയിലെ അവസാനത്തെ അക്ഷരം വരെ. അപ്പോള്‍ നീല നിറത്തില്‍ ഈ കോഡ് മാര്‍ക്ക് ചെയ്യപ്പെടും. ഇനി ഈ മാര്‍ക്ക് ചെയ്ത് ഭാഗത്തിന്റെ ഉള്ളില്‍ മൌസ് പോയിന്റര്‍ വച്ചുകൊണ്ട്, റൈറ്റ് മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് Copy സെലക്ട് ചെയ്യുക. (ഇതിനു പകരം മാര്‍ക്ക് ചെയ്ത് കഴിഞ്ഞ് Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് C അമര്‍ത്തിയാലും കോപ്പിയാകും).
ഇനി നമ്മുടെ ബ്ലോഗിലേക്ക് പോകാം. ലോഗ് ഇന്‍ ചെയ്ത് Dashboard ഇല്‍ എത്തുക. ഡാഷ്‌ബോര്‍ഡില്‍ നിന്നും Design ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണും പ്രകാരം Add and arrange page elements എന്ന തലക്കെട്ടോടെ ഒരു സ്ക്രീന്‍ കിട്ടും. അവിടെ നമ്മുടെ ബ്ലോഗിന്റെ മൊത്തം രൂപരേഖ കാണാം. അവിടെ ഏതുഭാഗത്താണോ നിങ്ങൾക്ക് പേജ് ഹിറ്റ് കൌണ്ടർ ചേർക്കേണ്ടത് അവിടെയുള്ള Add a gadget എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. സാധാരണഗതിയിൽ സൈഡ് ബാറിലാണ് എല്ലാവരും ഹിറ്റ് കൌണ്ടർ സേവ് ചെയ്യാറുള്ളത്. അപ്പോൾ താഴെക്കാണുന്നതുപോലെ ഗാഡ്ജറ്റുകൾ ചേർക്കാനായുള്ള സ്ക്രീൻ ലഭിക്കും. അവിടെ നിന്ന് HTML/ Java script ചേർക്കുവാനായുള്ള ഗാഡ്ജറ്റ് തെരഞ്ഞെടുക്കുക.ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറന്നുകിട്ടും. അവിടെ നാം കോപ്പി ചെയ്ത കോഡ് Content എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.

പേസ്റ്റ് ചെയ്യാ‍നായി, മൌസിന്റെ റൈറ്റ് ബട്ടണ്‍ പേസ്റ്റ് ചെയ്യേണ്ട സ്ഥലത്ത് വച്ചുകൊണ്ട് ക്ലിക്ക് ചെയ്യാം. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും “Paste“ സെലക്ട് ചെയ്യുക. ഇതിനു പകരം Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് v അമര്‍ത്തിയാലും കോപ്പി ചെയ്ത ടെക്‍സ്റ്റ് പേസ്റ്റായിക്കൊള്ളും.


Title എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് “സന്ദര്‍ശകര്‍” എന്നെഴുതുക (അല്ലെങ്കില്‍ നിങ്ങളുടെ യുക്തിപോലെ എന്തും എഴുതാം).

ഇനി Save changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് എലമെന്റ് സേവ് ചെയ്യപ്പെടും. സ്ക്രീന്‍ പഴയ സ്ഥലത്ത് തിരികെയെത്തി. ഇനി ശ്രദ്ധിക്കുക, ഇപ്പോള്‍ ചേര്‍ത്ത പേജ് എലമെന്റ്, സൈഡ് ബാറിലെ ലിസ്റ്റില്‍ ഏറ്റവും മുകളീലാണുള്ളത്. അവിടെ മൌസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് നിങ്ങള്‍ക്ക് അതിനെ ഇഷ്ടമുള്ള മറ്റൊരു സ്ഥലത്തേക്ക് ഡ്രാഗ് ചെയ്യാവുന്നതാണ്.

ഹിറ്റ് കൌണ്ടറിന്റെ പൊസിഷന്‍ ശരിയാക്കിക്കഴിഞ്ഞാല്‍ ഇനി Save ക്ലിക്ക് ചെയ്യാം. View blog എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗില്‍ ഹിറ്റ് കൌണ്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി കാണാം. ഒരു കാര്യം ശ്രദ്ധിക്കുക - ചില ഹിറ്റ് കൌണ്ടറുകള്‍ നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും നിങ്ങളുടെ ബ്ലോഗ് തുറക്കുകയാണെങ്കില്‍ അത് ഒരു ’സന്ദര്‍ശനം’ ആയി കണക്കാക്കാതെ ഇരിക്കുവാനുള്ള സൌകര്യം തരുന്നുണ്ട്. ഇത് വേണം എന്നുണ്ടെങ്കില്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഒരോതവണ നിങ്ങളുടെ പോസ്റ്റ് തുറക്കുമ്പൊഴും അത് ഒരു പേജ് ഹിറ്റ് ആയി കൌണ്ടര്‍ കണക്കാക്കും.

49 അഭിപ്രായങ്ങള്‍:

 1. Sriletha Pillai 8 November 2008 at 20:03  

  Installed hit cntr as per this adv.great help indeed!Thank u v much!but unable to block nos from my comptr.so also unable to enter in mal even with varamozhi.copy/paste doesn't work.

 2. Appu Adyakshari 9 November 2008 at 05:33  

  മൈത്രേയി, പേജ് ഹിറ്റ് കൌണ്ടര്‍ നീങ്ങളുടെ സ്വന്തം പേജ് ലോഡുകള്‍ കൌണ്ട് ചെയ്യാതിരിക്കുവാന്‍ കോഡ് ഉണ്ടാക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ഐ.പി. അഡ്രസ് കോടുക്കണം എന്നു തോന്നുന്നു.

  വരമൊഴിയില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതിന് പലകാ‍രണങ്ങളുണ്ടാവാം. സാധാരണമായി കണ്ടുവരുന്ന പ്രശ്നം വരമൊഴിയുടെ ഫോണ്ട് മെനുവില്‍ അജ്ഞലി ഓള്‍ഡ് ലിപി സെലക്ട് ചെയ്താല്‍മാതമേ വലതുവശത്തെ വിന്റോയില്‍ യൂണിക്കോഡ് അക്ഷരങ്ങള്‍ കിട്ടുകയുള്ളൂ. എന്നാല്‍ മാത്രമേ അവിടെനിന്ന് നേരെ കോപ്പി പേസ്റ്റ് ചെയ്യുവാനാവൂ. Matweb ഫോണ്ട് ആണ് സെലക്ട് ചെയ്തിരിക്കുന്നതെങ്കില്‍, മാറ്റര്‍ ടൈപ്പുചെതുകഴിഞ്ഞ് ഫയല്‍ മെനുവില്‍ എക്സ്പോര്‍ട്ട് ടു യൂണിക്കോഡ് എന്നൊരു ഓപ്ഷന്‍ ഉണ്ട്. അത് സെലക്ട് ചെയ്യുക. അപ്പോള്‍ പുതിയൊരു വിന്റോയില്‍ ഇപ്പോള്‍ എഴുതിയ ടെക്സ്റ്റ് യൂണിക്കോഡായിട്ട് കണ്‍‌വേറ്ട്ട് ചെയ്ത് കിട്ടും. അവിടെനിന്ന് കോപ്പി ചെയ്ത് ബ്ലോഗിലേക്ക് പേസ്റ്റ് ചെയ്യുക.

 3. Sriletha Pillai 9 November 2008 at 06:38  

  നന്ദി അപ്പു.കൗണ്ടർ ഇൻസ്റ്റാൾ ചൈതുപോയി.ഇനിയം കാണാം.

 4. കൃഷ്‌ണ.തൃഷ്‌ണ 9 November 2008 at 09:40  

  ഈ ഉപകാരങ്ങള്‍ക്ക്‌ എങ്ങനെയാ നന്ദി അറിയിക്കേണ്ടതു...

 5. shajkumar 28 November 2008 at 20:27  

  വളരെ ഉപയോഗപ്രദം. താങ്കളുടെ ബ്ളൊഗിംഗ്‌ വിവരണങ്ങള്‍. നന്ദി.

 6. ....malappuraan..... 2 January 2009 at 18:10  

  valare nandiyund shiboo

 7. ധനേഷ് മാങ്കുളം/Dhanesh.Mankulam 5 April 2009 at 20:16  

  feedjit kittunnillaaaaaaaaaaaaaaaaaaaaa.....................

 8. ധനേഷ് മാങ്കുളം/Dhanesh.Mankulam 5 April 2009 at 20:16  

  chettan parayunna polulla oru window alla thurakkunne...!!1

 9. അപ്പു | Appu 6 April 2009 at 06:26  

  ധനേഷ്, കമന്റിനു നന്ദി. ഫീഡ് ജിറ്റിന്റെ ഒറിജിനല്‍ സൈറ്റ് അവര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അതാണ്കാരണം. ശരിയായ ലിങ്ക് ഉള്‍പ്പടെ ഈ പേജ് ഞാന്‍ ഇന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഫീഡ് ജിറ്റിന്റെ ലിങ്ക് നോക്കൂ. ശരിയയല്ലോ അല്ലേ !

 10. ധനേഷ് മാങ്കുളം/Dhanesh.Mankulam 24 April 2009 at 20:05  

  appuettaa.... see my blog... its template is not correct fit now... it was fit when I used ut.... why so?
  any idea..?

 11. ധനേഷ് മാങ്കുളം/Dhanesh.Mankulam 24 April 2009 at 20:06  

  feedjet ok aayi......

 12. Appu Adyakshari 25 April 2009 at 08:59  

  ധനേഷ്, താങ്കളുടെ ബ്ലോഗ് ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ തുറന്നു നോക്കിയിട്ട് അതിന്റെ ടെമ്പ്ലേറ്റ് - ഇല്‍ കുഴപ്പമൊന്നും കാണുന്നില്ലല്ലോ??

 13. ധനേഷ് മാങ്കുളം/Dhanesh.Mankulam 25 April 2009 at 19:07  

  so... may be my PC's prob.... alle.? adjustments maariyathaavunm...

 14. Areekkodan | അരീക്കോടന്‍ 25 June 2009 at 12:28  

  പലരുടേയും ബ്ലോഗില്‍ ആള്‍ക്കാര്‍ വന്ന വഴി കണ്ട്‌ അന്തം വിട്ടു നോക്കി നില്‍ക്കുമ്പോഴാണ്‌ ബോമ്പ്‌ പോലെ ഒരു സാധനം അതില്‍ പൊട്ടിത്തെറിച്ച്‌ ഒന്ന് കൂടി ഞെട്ടിപ്പിക്കുന്നത്‌.ഇപ്പഴല്ലേ അതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌.അപ്പൂ....നന്ദി...വീണ്ടും നന്ദി.

 15. Niyas A 3 August 2009 at 11:03  

  many many thanks.appuanna

 16. Annie Steephan 6 September 2009 at 11:57  
  This comment has been removed by the author.
 17. Annie Steephan 6 September 2009 at 11:59  

  Thanks a lot for detailed description.

 18. രമേഷ് രാമകൃഷ്ണന്‍ 8 October 2009 at 21:00  

  valare nallathu .....upakarapradham...thanks ...pinne kanam.....

 19. Pattathil Manikandan 10 October 2009 at 12:07  

  നമസ്കാരം, വളരെ നന്നായിട്ടുണ്ട് വിവരണം, എന്റെ ബ്ലോഗിലും ഫീഡ്ജിറ്റ്‌ ഇന്‍സ്ടാല്‍ ചെയ്തു, വളരെ നന്ദി,

 20. SUNIL V S സുനിൽ വി എസ്‌ 15 November 2009 at 10:05  

  അപ്പു js trackeril നിന്ന്‌ Affiliate ID കിട്ടാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. പുതിയ ബ്ലോഗിലേയ്ക്കാണ്‌. എന്തു ചെയ്യണം..?
  ഹൈസ്റ്റാറ്റസിലെ ഓൺലൈൻ യൂസർ ഉപയോഗിച്ചപ്പോൾ എത്രപേര്‌ കേറിയാലും 1 എന്നേ കാണിക്കുന്നുള്ളു.

 21. Ameela 1 December 2009 at 05:10  

  I don't think anyone can explain this topic better than the way you did here .Very helpful.Good work,Thanks a lot.

 22. for the people 3 January 2010 at 21:56  

  I LIKE YOU ........FOR YOUR KNOWLEDGE IN BLOGING .

 23. മീരാജെസ്സി 24 April 2010 at 14:19  

  ആഡ് ഗാഡ്ജെറ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ ‘bX-ypx7sx‘ ഇങ്ങിനെ ഒരു കോഡ് കാണിക്കുന്നു.. എന്തു ചെയ്യണം..?

 24. അസീസ്‌ 10 May 2010 at 14:29  
  This comment has been removed by the author.
 25. അസീസ്‌ 10 May 2010 at 14:30  

  Add gadgetല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ bx-2mlo8g എന്ന എറര്‍ കാണിക്കുന്നു.രണ്ട് മൂന്നു ദിവസമായി ഇത് തന്നെയാണ് അവസ്ഥ.സമാന പ്രശ്നക്കാരുടെ ഉത്തരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതിനൊരു പരിഹാരം ഇകന്ടെത്താന്‍ കഴിയുന്നില്ല.ഡാഷ് ബോര്‍ഡ്‌ ഭാഷയും ബ്ലോഗ്ഗര്‍ ഭാഷയും എല്ലാം ഇംഗ്ലീഷ്‌ ആക്കി നോക്കി. നോ രക്ഷ. ഇനി എന്ത് ചെയ്യും?

 26. Appu Adyakshari 10 May 2010 at 15:01  

  അസീസ്‌, ഇതേ പ്രശനം ഇപ്പോള്‍ മറ്റൊരു അധ്യായത്തില്‍ പറഞ്ഞു വച്ചതേയുള്ളൂ. ഇതാ ഇവിടെ മുതല്‍ വായിച്ചു നോക്കൂ.

 27. sulekha 15 August 2010 at 10:35  

  ente samsayam itu tanneyanu.coment mlylatil typ chyan patunnila.pinne nammal tanne blog visit chynat count cheyyatirikan entu cheyyanam.

 28. Helper | സഹായി 15 August 2010 at 11:58  

  സുലെഖ,

  മലയാളത്തിൽ കമന്റുകൾ ടൈപ്പ്‌ ചെയ്യുവാൻ പ്രതേകമാർഗ്ഗങ്ങൾ ആവശ്യമില്ല. പോസ്റ്റുകളും മറ്റും ടൈപ്പ്‌ ചെയ്യുന്നപോലെ തന്നെ, കമന്റുകളും ടൈപ്പ്‌ ചെയ്യാവുന്നതാണ്‌. നേരിട്ട്‌ ട്രൻസിലിറ്ററേഷൻ വഴിയോ, വരമൊഴിപോലുള്ള മലയാളം ടൈപ്പിങ്ങ്‌ പ്രോഗ്രാമുകൾ വഴിയോ, ഗുഗിൾ മലയാളം ടൈപ്പിങ്ങ്‌ വഴിയോ ഒക്കെ, പോസ്റ്റുകളെപോലെ കമന്റുകളും മലയാളത്തിലാക്കാം.

  അധ്യായം ഒന്ന്, എങ്ങനെ മലയാളത്തിൽ എഴുതാം എന്നത്‌ വായിക്കുക.

  നമ്മുടെ ബ്ലോഗ്‌ നമ്മൾ തന്നെ വിസിറ്റ്‌ ചെയ്യുന്നത്‌ കൗണ്ട്‌ ചെയ്യാതിരിക്കുവാൻ, നമ്മുടെ ഐപി അഡ്രസ്‌ കൗണ്ട്‌ ചെയ്യുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ വിദ്യ. പക്ഷെ, നിങ്ങളുടെ ഫ്രീ കൗണ്ടറിൽ അതിനുള്ള സൗകര്യം കാണുന്നില്ല. മറ്റേതെങ്കിലും കൗണ്ടർ ഉപയോഗിക്കുക. അപ്പോൾ, നിങ്ങലുടെ ഐപി ഒഴിവാക്കണോ എന്ന ചോദ്യത്തിന്‌, അതെ എന്നുത്തരം കൊടുത്താൽ, നിങ്ങൾ സന്ദർശിക്കുന്ന നിങ്ങളുടെ ബ്ലോഗ്‌, നിങ്ങളെ കൗണ്ട്‌ ചെയ്യില്ല.

  നിങ്ങളുടെ ബ്ലോഗ്‌, ജാലകത്തിലോ ചിന്തയിലോ അത്‌പോലുള്ള അഗ്രികളിൽ രെജിസ്റ്റർ ചെയ്യുക. കമന്റിൻ വേഡ്‌ വേരി ഒഴിവാക്കുക. ഒരു നല്ല ടെപ്ലേറ്റ്‌ സെലക്റ്റ്‌ ചെയ്യുക എന്നിത്യാധി അഡിഷണൽ ഉപദേശംസ്‌ കൂടി തരുവാൻ ആഗ്രഹിക്കുന്നു.

 29. sulekha 22 August 2010 at 10:57  

  nandiyund.padichu tudangunnate ullu.ennalum kazhivathum vegam padikam.

 30. svrvnss 25 August 2010 at 16:05  

  ബ്ലൊഗ്ഗിൽ followers link വരാൻ എന്തണു മാർഗ്ഗും

 31. Appu Adyakshari 25 August 2010 at 16:08  

  Followers Link അല്ല, ഒരു gadget ആണ്. അതെങ്ങനെ ചേര്‍ക്കാം എന്നതിനെപറ്റി രണ്ടു അദ്ധ്യായങ്ങള്‍ തനെന്‍ ഈ ബ്ലോഗില്‍ ഉണ്ടല്ലോ. സൈദ്‌ ബാര്‍ നോക്കൂ.

 32. രമേശ്‌ അരൂര്‍ 14 September 2010 at 01:53  

  ബോഗ്ഗരിലെ ഗാഡ് ജറ്റ്‌ വഴി എന്‍റെ ബ്ലോഗ്ഗില്‍ അനുയായികളുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കുമ്പോള്‍
  ഈ സൌകര്യം പരീക്ഷ ണാ ത്മകം ആയതിനാല്‍ എല്ലാ ബ്ലോഗുകളിലും ലഭ്യമല്ല എന്ന വിവരമാണ്
  തുടര്‍ച്ച യായി ലഭിക്കുന്നത്. അനുയായികളെ ചേര്‍ക്കാന്‍ വേറെന്താണ് വഴിയുള്ളത്?
  ഇതാണ് എന്‍റെ ബ്ലോഗ്‌ ലിങ്ക്
  www.remesharoor.blogspot.com

 33. Appu Adyakshari 14 September 2010 at 06:28  

  രമേശ്‌, ഈ ബ്ലോഗിലെ Follow a blog എന്ന അദ്ധ്യായം വായിച്ചില്ല എന്ന് തോന്നുന്നു? ഈ പ്രശ്നം എന്തുകൊണ്ടാണ് വരുന്നതെന്നും അവിടെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ ബ്ലോഗിന്റെ Language മലയാളം എന്ന് സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. ബ്ലോഗ്‌ സെറ്റിങ്ങുകളില്‍ ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തിട്ട് ഫോളോവര്‍ ഗാട്ജെറ്റ് ചേര്‍ത്തോളൂ. (ബ്ലോഗ്‌ ഭാഷയും, ബ്ലോഗില്‍ നമ്മള്‍ എഴുതുന്ന ഭാഷയും തമ്മില്‍ ബന്ധമൊന്നുമില്ല കേട്ടോ. ഗാഡ്ജെറ്റ് ചേര്‍ത്ത് കഴിഞ്ഞു താങ്കള്‍ക്കു വേണമെങ്കില്‍ വീണ്ടും ബ്ലോഗ്‌ ഭാഷ എന്നത് മലയാളം എന്ന് സെറ്റ്‌ ചെയ്യാം. ‌

 34. ഇഷ്ടിക ‍ 15 September 2010 at 14:22  

  ഈ ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലയിരുന്നെഗില്‍ ഞാന്‍ ബ്ലോഗ്‌ തുടങ്ങില്ലയിരുന്നു വളരെയധികം നന്ദി

 35. Appu Adyakshari 15 September 2010 at 14:28  

  നന്ദി മാഹിര്‍ :-)

 36. Tech world 22 September 2010 at 18:15  

  ഞാന്‍ ഫീട്ജിറ്റ് വഴി സന്ദര്‍ശകര്‍ വന്ന വഴി അറിയുവാന്‍ ശ്രമം നടത്തി. ഫീട്ജിട്ടില്‍ പെയ്ഡ് ലിങ്ക് ആണെന്ന് കാണുന്നു. ഫ്രീ സര്‍വീസ് ഇല്ലേ....?

 37. Helper | സഹായി 23 September 2010 at 16:43  

  Aslam,

  Feedjit has paid and free service.

  You can usae it free, here is the link

  Feedjit free

 38. സ്നേഹിതന്‍ 16 November 2010 at 17:50  

  jnan kazhinja orazhchayayi thankalude blog sasredham padichukondirikkukayanu. padichathinvannam oru blog kriate chaithu.

  thangalkku othiri othiri nanni.

  ente blog address;
  alphakaricode.blogspot.com/

  Fax/ph: 0474 2708142
  Mob; 9387764391

  Gilbert K. L

  thangalku suswagatham

 39. Madan Kolavil 28 November 2010 at 22:42  

  Dear Appu,
  Ente postukal jalakam aggr.il list cheyyan pattunnilla. Register cheythappol vanna widget code njaan avaganichu. ippol list cheyyumpozhokke already registered aanu ennu parayum. pakshe kanunnilla. athupole, computeril malayalam type cheyyanum pattunnilla.

 40. Appu Adyakshari 29 November 2010 at 06:23  

  മദൻ, ജാലകം ആഗ്രിഗേറ്ററിൽ Get Widget എന്നൊരു ടാബ് കണ്ടില്ലേ? അതിൽ താങ്കളുടെ ബ്ലോഗിന്റെ യു.ആർ.എൽ കൊടുത്താൽ വിഡ്ജറ്റ് കോഡ് കിട്ടുമല്ലോ?

  “കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ പറ്റുന്നില്ല” എന്നുമാത്രം പ്രശ്നം പറഞ്ഞാൽ ഒരു പരിഹാരവും നിർദ്ദേശിക്കാൻ ആവുന്നില്ല എന്നുകൂടി അറിയ്ക്കട്ടെ. ഈ കമ്പ്യൂട്ടറിൽ മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടോ, വരമൊഴി, കീമാൻ തുടങ്ങിയ സംഗതികൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ, വരമൊഴി ഓൺലൈൻ എഡിറ്റർ എന്നിവപോലും പ്രവർത്തിക്കുന്നില്ലേ, വിന്റോസിന്റെ ഏതു വേർഷനാണ് തുടങ്ങി പലചോദ്യങ്ങൾ ബാക്കി.

 41. മുസ്ലിയാര്‍ 18 January 2011 at 22:30  

  ബ്ലോഗ്‌ ബഹറില്‍ വീണ നേരം "രച്ച രച്ച" എന്ന് ഞാന്‍ കരഞ്ഞു അപ്പോഴാണ്‌ "ആദ്യാക്ഷരം"എന്ന രന്‍ജു വില്‍ പിടി കിട്ടിയത്.നന്ദി :-)

 42. Mohammed Kutty.N 26 May 2011 at 16:02  

  ആദ്യാക്ഷരി വളരെ ഇഷ്ടമായി.വളരെയേറെ ഉപകാരപ്രദവും.ഒരു പാടൊരുപാട് നന്ദി...

 43. AP HAMZA NOORI AJITHAPPADI 25 June 2011 at 09:50  

  നമസ്ക്കാരം അപ്പു ,
  താങ്ങളുടെ സൈറ്റ് വളരെ ഉപകാരപ്രത മാണ് .
  പിന്നെ ഒരു ശംശയം ഉണ്ട് ,,
  എന്റെ ബ്ലോഗില്‍ ഞാന്‍ തന്നെ കയറുമ്പോള്‍ അത് ഹിറ്റായി
  കണക്കാക്കാതിരികാനുള്ള വഴി ഒന്ന് ലളിത മായി പറഞ്ഞ്‌ തരുമോ ?

 44. Appu Adyakshari 25 June 2011 at 14:41  

  സ്വന്തം ഐ.പി അഡ്രസ് കണക്കിലെടുക്കാതിരിക്കാനുള്ള ഓപ്ഷൻ ഫീഡ് ജിറ്റിൽ ഉണ്ടല്ലോ. "Ignore me" എന്ന ഓപ്ഷൻ.

 45. AP HAMZA NOORI AJITHAPPADI 26 June 2011 at 12:34  

  opkshan free hit,,ignorme ith evideyaann kaanikkuka blogilaano atho jaalakathilaano .eath adichaalaan ath kanuka pleas parayu

 46. ഷഫീക് കരുവ൬൪ 11 August 2011 at 18:06  

  ആധ്യാക്ഷരിയുടെ വലതുഭാഗത്ത് കാണുന്ന വായിച്ചു തുടങ്ങാം ,എഴുതാന്‍ പഠിക്കാം ,സ്വന്തമായി ഒരുബ്ലോഗ് എന്നൊക്കെയില്ലേ അതുപോലെ എന്റെ ബ്ലോഗില്‍ ഉണ്ടാകാന്‍ എന്ത് ചെയ്യണം

 47. Appu Adyakshari 11 August 2011 at 23:02  

  ഷഫീഖേ, പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന അദ്ധ്യായം വായിച്ചു നോക്കൂ.

 48. NiKHiS 22 November 2011 at 12:34  

  online users nu aavashyamaya oru link paranju tharumo........

 49. . 5 January 2012 at 16:39  

  ആദ്യാക്ഷരിക്ക് ഹൃദയം നിറഞ്ഞ, നന്ദി... ബ്ലോഗ്ഗിങ്ങിലേക്ക് ഒരു കൈ സഹായത്തിനു, ഇപ്പോഴും കൂടെ നില്‍ക്കുന്നു, ആദ്യാക്ഷരി.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP