ലേബലുകളുടെ പ്രാധാന്യം

>> 19.3.10


ലേബലുകൾ:


നിങ്ങൾ ഒരു പോസ്റ്റ് എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് വായനക്കാരുടെ കൈകളിലെത്തുന്ന ഒരു പ്രധാനമാർഗ്ഗം ബ്ലോഗ് ആഗ്രിഗേറ്ററുകൾ വഴിയാണല്ലോ. ജാലകം, ചിന്ത എന്നിവയാണ് മലയാളത്തിൽ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആഗ്രിഗേറ്ററുകൾ ഈ രണ്ട് ആഗ്രിഗേറ്ററുകളും പോസ്റ്റുകളെ അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കനുസരിച്ച് തരംതിരിച്ച് കാണിക്കുന്നുണ്ട്. ഇപ്രകാരം പോസ്റ്റുകളെ തരം തിരിക്കുന്നത് പോസ്റ്റുകളുടെ ലേബലുകൾ അനുസരിച്ചാണ്. അതുകൊണ്ട് നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകൾക്ക് കൃത്യമായ ലേബലുകൾ നൽകേണ്ടത് വളരെ അത്യാവശ്യമാണ്.

ലേബലുകളുടെ മറ്റൊരു ഉപയോഗം, ലേബൽ ലിസ്റ്റ് ഉപയോഗിച്ച്  ഒരു മെനുബാർ നിങ്ങളുടെ ബ്ലോഗിൽ ചേർക്കുന്നുണ്ടെങ്കിൽ അപ്പോഴാണ്. നിങ്ങൾ ഒരേ ബ്ലോഗിൽ തന്നെ പലവിധത്തിലുള്ള പോസ്റ്റുകളാണ് പ്രസിദ്ധീകരിക്കുന്നതെന്നിരിക്കട്ടെ. ഉദാഹരണമായി ലേഖനങ്ങൾ, കവിതകൾ, കഥകൾ, നിരൂപണങ്ങൾ, പ്രതികരണങ്ങൾ ഇങ്ങനെ അഞ്ചുവിധത്തിലുള്ള പോസ്റ്റുകൾ നിങ്ങളുടെ ബ്ലോഗിൽ നിങ്ങൾ എഴുതുന്നുണ്ടെന്നിരിക്കട്ടെ. ഈ വിഭാഗത്തിലുള്ള ഓരോ പോസ്റ്റുകൾക്കും അതാതു ലേബൽ, പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി നൽകുക. ഇങ്ങനെ നൽകുന്ന ലേബലുകൾക്കനുസരിച്ചാവും ആഗ്രിഗേറ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ലേബൽ ലിസ്റ്റ് അനുസരിച്ച് ഒരു മെനുബാർ നിങ്ങളുടെ ബ്ലോഗിൽ ഉണ്ടെന്നിരിക്കട്ടെ. അതിലെ "കഥകൾ" എന്ന മെനുവിൽ ഒരു വായനക്കാരൻ ക്ലിക്ക്  ചെയ്യുമ്പോൾ നിങ്ങളുടെ ബ്ലോഗിലെ എല്ലാ കഥപോസ്റ്റുകളും ഒന്നിച്ച് പ്രത്യക്ഷമാവും. കവിതകൾ എന്ന ലേബലിൽ ആണു ക്ലിക്ക് ചെയ്യുന്നതെങ്കിൽ എല്ലാ കവിതകളും ഒരുമിച്ചൂ പ്രത്യക്ഷമാകും. കൂടുതൽ ഇതേപ്പറ്റി വായിക്കുവാൻ  "ലേബൽ ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർ" എന്ന അദ്ധ്യായം വായിക്കൂ. 

ലേബൽ നൽകുന്നതെങ്ങനെ 


നാം ഒരു പോസ്റ്റ് കമ്പോസ് ചെയ്യുന്ന എഡിറ്റർ പേജിൽ,  ലേബൽ എന്നൊരു ചെറിയ ലിങ്ക് വലതുവശത്തെ സൈഡ് ബാറിൽ ശ്രദ്ധിക്കൂ. അതിൽ ക്ലിക്ക് ചെയ്താൽ, ലേബലുകൾ എഴുതാനുള്ള കള്ളി തുറന്നുവരും.  ഇവിടെ നിങ്ങളുടെ പോസ്റ്റ് എന്താണ് എന്നതിനെപ്പറ്റി ഒന്നോ രണ്ടൊ അതിലധികമോ വാക്കുകളിൽ എഴുതാം (കവിത, ഓർമ്മ, ലേഖനം, അനുഭവം ഇങ്ങനെ അനുയോജ്യമായ വാക്കുകൾ. ഒന്നിൽ കൂടുതൽ വാക്കുകളുണ്ടെങ്കിൽ അവയ്ക്കിടയിൽ കോമയിടണം). നിങ്ങളുടെ ബ്ലോഗിൽ ഇതിനോടകം നീങ്ങൾ ഉപയോഗിച്ചിട്ടുള്ള ലേബൽ വാക്കുകൾ ഈ കള്ളിക്കു താഴെയായി കാണാം. അതിലൊരു വാക്കാണ് പുതിയ പോസ്റ്റിലും ലേബലായി വേണ്ടതെങ്കിൽ, ആ വാക്കിൽ ഒരു തവണ ക്ലിക്ക് ചെയ്താൽ മതിയാകും.

പബ്ലിഷ് ചെയ്തുകഴിഞ്ഞുകഴിഞ്ഞ പോസ്റ്റുകളിലും ലേബൽ  ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. ബ്ലോഗറിന്റെ ഡാഷ്‌ബോർഡിൽ പോസ്റ്റുകളുടെ ലിസ്റ്റ് എടുക്കുക. അവിടെ മുകളിൽ കാണുന്ന ചെറിയ ടൂൾ ബാറിൽ താഴെമാർക്ക് ചെയ്തിരിക്കുന്ന ഐക്കൺ ശ്രദ്ധിക്കൂ.


ലേബൽ മാറ്റേണ്ട പോസ്റ്റിനു നേരേ ടിക് ചെയ്തിട്ട് ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലേബൽ മാറ്റാനുള്ള ഓപ്‌ഷൻ ലഭിക്കും.

ജാലകം ആഗ്രിഗേറ്റർ:

ഇപ്പോൾ ജാലകം ആഗ്രിഗേറ്റർ പോസ്റ്റുകളെ തരംതിരിക്കുന്നത് താഴെപ്പറയുന്ന ലേബലുകൾക്കനുസരിച്ചാണ്. ഇതിൽ ഏതുവിഭാഗത്തിലാണോ നിങ്ങളുടെ പോസ്റ്റുകൾ പെടുന്നത് അതേ ലേബൽ തന്നെ പോസ്റ്റിനു താഴെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ഒന്നിൽകൂടുതൽ ലേബൽ ഒരു പോസ്റ്റിനുണ്ടെങ്കിൽ ഏറ്റവും ആദ്യത്തെ ലേബലായിരിക്കും ആഗ്രിഗേറ്ററുകൾ കണക്കിലെടുക്കുക. 

 • വാർത്തകൾ
 • കഥ
 • കവിത
 • ചിത്രങ്ങൾ
 • ലേഖനം
 • നർമ്മം
 • രാഷ്ട്രീയം
 • പ്രതികരണം
 • സിനിമ
 • സാങ്കേതികം
 • പലവക
 • വീഡിയോ
 • യാത്രാവിവരണം
 • സംഗീതം
 • വിമർശനം
 • അഭിമുഖം
 • ഓർമ്മക്കുറിപ്പുകൾ
 • പാചകം
 • പുസ്തകപരിചയം
 • മതപരം
 • വിജ്ഞാനം
 • സാമൂഹികം
 • അനുഭവം
ചിന്ത ആഗ്രിഗേറ്ററിന്റെ തരംതിരിക്കൽ താഴെപ്പറയുന്ന രീതിയിലാണ്.   

13 അഭിപ്രായങ്ങള്‍:

 1. ശ്രീജിത് കൊണ്ടോട്ടി. 19 March 2011 at 23:58  

  പുതിയ അറിവുകള്‍ക്ക് നന്ദി..

 2. കുറ്റൂരി 20 March 2011 at 09:13  

  ചിന്തയിൽ രെജിസ്റ്റർ ചെയ്യുന്ന വിധം എങ്ങനെയാണ്‌?

 3. Appu Adyakshari 20 March 2011 at 15:33  

  കുറ്റൂരി, ചിന്തയിൽ മാനുവലായി രജിസ്റ്റർ ചെയ്യുവാൻ സാധിക്കില്ല. താങ്കളുടെ ബ്ലോഗ് ചിന്ത ആഗ്രിഗേറ്ററിൽ വരുന്നില്ലെങ്കിൽ അതിന്റെ അഡ്മിനിസ്ട്രേറ്റർക്ക് ഒരു മെയിൽ അയക്കൂ. ഒരിക്കൽ ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ മാനുവലായി പുതിയ പോസ്റ്റുകൾ അപ്‌ഡേറ്റ് ചെയ്യാം. അതിനുള്ള സംവിധാനം പ്രശ്നങ്ങളും പ്രതിവിധികളും എന്ന സെക്ഷനിൽ എഴുതിയിട്ടുണ്ടല്ലോ. നോക്കൂ.

 4. Cv Thankappan 21 August 2011 at 12:35  

  മാഷെ,നിത്യപരിശ്രമവും,പരിശീലനവും
  അതുപോലെതന്നെവായനയും,പഠനവും
  മൂലംഎന്‍റെബ്ലോഗ് ഒരുനിലയില്‍ ആയി.അതിന് താങ്കളില്‍നിന്നും,മറ്റു അഭ്യുദയകാംക്ഷികളില്‍നിന്നുംലഭിച്ചസഹായംവിലയേറിയതാണ്.
  വളരെയേറെനന്ദിയും,കടപ്പാടുംഉണ്ട്.
  മൂന്നു ബ്ലോഗുണ്ട്,വായനയും സംസ്കാരം(രണ്ട്)ചിത്രഗോപുരം.
  ഇതില്‍ ഒന്നാംബ്ലോഗ്എക്സ്പോര്‍ട്ട്ചെയ്തു്രണ്ടാംബ്ലോഗിലേക്ക്ഇംപോര്‍ട്ട്ചെയ്തു.
  അതിനുശേഷംഅതിനുശേഷംഒന്നാംബ്ലോഗ് മറയ്ക്കുകയുണ്ടായി.അപ്പോള്‍പ്രശ്നമായി പോസ്റ്റുകള്‍മറ്റെവിടെയുംപ്രത്യക്ഷപ്പെടുന്നില്ല വീണ്ടുംഅടച്ചത്‌തുറന്നപ്പോഴാണ്
  വീണ്ടുംശരിയായത്.പോസ്റ്റുകള്‍രണ്ടിലുംപ്രസിദ്ധീകരിച്ചുവരുന്നു.ഇതങ്ങനെതുടരണമോ?
  നന്ദിയോടെ,
  വിശ്വാസപൂര്‍വം
  സി.വി.തങ്കപ്പന്‍

 5. Appu Adyakshari 21 August 2011 at 13:06  

  തങ്കപ്പൻ ചേട്ടന്റെ പ്രൊഫൈൽ നോക്കുമ്പോൾ മൂന്നു ബ്ലോഗുകളും കാണുന്നുണ്ടല്ലോ. അതിൽ വേണ്ടാത്ത ബ്ലോഗ് ഏതാണെന്നു വച്ചാൽ അത് ഒന്നുകിൽ ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കിൽ പ്രൊഫൈലിൽ ഡിസ്‌പ്ലേ ചെയ്യൂന്നബ്ലോഗുകളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുക. പുതിയ പോസ്റ്റുകൾ രണ്ടു ബ്ലോഗുകളിലും പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല. പുതിയ ബ്ലൊഗ് ഏതാണോ അതിൽ മാത്രം പബ്ലിഷ് ചെയ്താൽ മതിയാകും.

 6. Cv Thankappan 16 October 2011 at 19:04  

  മാഷെ,എന്‍റെ ബ്ലോഗിന്റെ ടെംപ്ലേറ്റില്‍ അടുത്ത
  ബ്ലോഗില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വിദേശ ഇംഗ്ലീഷ്
  ബ്ലോഗുകളാണ് പ്രത്യക്ഷപ്പെടുക.
  മലയാളം ബ്ലോഗ് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്‌?
  വിശ്വാസപൂര്‍വ്വം,
  സി.വി.തങ്കപ്പന്‍

 7. Chandni Rajeev 1 February 2012 at 12:13  

  sir,
  How can we post label in malayalam? In my blog I cannot post label in malayalam ....& my kavitha is coming in Palavaka in jalakam aggrigator...

 8. Chandni Rajeev 1 February 2012 at 12:20  

  sir,
  Can we post label in English? I am not able to post label in malayalam in my blog & My poem is coming in Palavaka in Jalagam....

 9. Appu Adyakshari 2 February 2012 at 07:23  

  ചാന്ദ്നി, ലേബലുകൾ മലയാളത്തിലോ, ഇംഗിഷിലോ ഈ രണ്ടുഭാഷകളും ഇടകലർത്തിയോ എഴുതാം. പ്രശ്നമില്ല. താങ്കൾക്ക് എന്തുകൊണ്ടാണ് ലേബൽ ഫീൽഡിൽ മാത്രം മലയാളം എഴുതാൻ സാധിക്കാത്തത് എന്നു മനസ്സിലാവുന്നില്ല. പോസ്റ്റ് എഡിറ്റ് ഫീൽഡിൽ മലയാളം എഴുതാൻ പറ്റുന്നുണ്ടെങ്കിൽ ലേബൽ ഫീൽഡിലും എഴുതാൻ സാധിക്കണമല്ലോ? മലയാളം എഴുതാൻ ഏതു രീതിയാണ് ഉപയോഗിക്കുന്നത്? ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷനാണോ?? കീമാജിക്കോ, കീമാനോ ഉപയോഗിച്ചു നോക്കൂ. ഏതു ഫീൽഡിലും എഴുതാവുന്നതേയുള്ളൂ.

 10. Dr Premakumaran Nair Malankot 23 January 2013 at 21:57  

  അപ്പുമാഷേ, താങ്കള്‍ പറഞ്ഞപോലെ ഞാന്‍ ഈ ബ്ലോഗ്‌ വായിച്ചു നോക്കി, എന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചു. വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

 11. ഒരു പാതിരാ നക്ഷത്രം 19 May 2013 at 22:20  

  കുറേ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടി ,,,നന്ദി

 12. Basheer Thonnakkal /ബഷീര്‍ തോന്നയ്ക്കല്‍ 16 November 2013 at 21:48  

  ലേബലിൽ ഹോം എന്ന ഓപ്ഷൻ കൊടുക്കുന്നത് എങ്ങനെയാണ്??

 13. Appu Adyakshari 17 November 2013 at 07:23  

  ബഷീർ, ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർ എന്ന അധ്യായം വായിച്ചു നോക്കൂ. ഹോം ഒരു ലേബൽ അല്ല

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP