ചില്ലും ചതുരവും

>> 14.4.10

ഒരു പ്രധാനകാര്യം: ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തിൽ പറയുന്നരീതിയിൽ അഞ്ജലി ഫോണ്ട് ഇൻസ്റ്റാളർ ഉപയോഗിച്ചുതന്നെ നിങ്ങളുടെ സിസ്റ്റത്തിൽ ആദ്യമായി മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക. എന്നിട്ടും ചില്ലിനുപകരം ചതുരം കാണുന്നവർക്കാണ് ഈ ചാപ്റ്ററിലെ വിവരങ്ങൾ പ്രയോജനപ്പെടുക. 
യൂണികോഡ്‌ രീതിയില്‍ ചില്ലുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ technical part അറിയാന്‍ ആഗ്രഹിക്കുന്നവര്‍ വരമൊഴി വിക്കിയിലെ Unicode concepts എന്ന അദ്ധ്യായം വായിച്ചു നോക്കുക.

നിങ്ങളിൽ ചിലരുടെയെങ്കിലും വെബ് ബ്രൌസറുകളിൽ മലയാളം ബ്ലോഗ് പോസ്റ്റുകൾ തുറക്കുമ്പോൾ ചില്ലക്ഷരങ്ങൾക്ക് ഒരു പ്രശ്നം ശ്രദ്ധിച്ചുട്ടുണ്ടാവുമല്ലോ. ചില്ലുകൾക്ക് പകരം ഒന്നുകിൽ ഒരു ചതുരം അല്ലെങ്കിൽ ഒരു ചിഹ്നം ആണ് പ്രത്യക്ഷപ്പെടുന്നത്. പലരും ഇത് അവരുടെ ബ്ലോഗിനു സംഭവിച്ച എന്തോ തകരാണെന്ന മട്ടിൽ ഇവിടെ പരാതിപ്പെട്ടുകണ്ടിട്ടുണ്ട്. മറ്റുചിലർ ധരിച്ചിരിക്കുന്നത് അവർ മലയാളം എഴുതാനായി ഉപയോഗിച്ച സോഫ്റ്റ്വെയറിന്റെ തകരാറാണെന്നാണ്. പക്ഷെ സംഗതി അതൊന്നുമല്ല എന്നതാണ് സത്യം!

മലയാളഭാഷ ഇന്റർനെറ്റിലേക്ക് കടന്നുവന്ന് ഇത്രയധികം ജനപ്രീതിനേടുവാൻ പ്രധാനമായ പങ്കുവഹിച്ചത് മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ വരവാണ്. യൂണിക്കോഡ് ഫോണ്ടുകളും യൂണിക്കോഡ് അല്ലാത്ത ഫോണ്ടുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഈ ബ്ലോഗിലെ യൂണിക്കോഡ് ഫോണ്ടുകൾ എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ ഭാഷകളെ അത്ര പിടിപാടില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അത് ഒന്നുകൂടി പറയുവാൻ ശ്രമിക്കാം. കമ്പ്യൂട്ടർ ഉപയോഗിച്ച് നാം ഏതുഭാഷയിൽ ടൈപ്പ് ചെയ്യുമ്പോഴും, ഉപയോഗിക്കുന്ന കമ്പ്യൂട്ടർകീബോർഡ്  ഒന്നുതന്നെയാണെങ്കിലും സ്ക്രീനിൽ തെളിയുന്ന ലിപികൾ മാറിമാറി വരുന്നത് എങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടൊ? ഒരു ഭാഷയിലെ ലിപികളെ കമ്പ്യൂട്ടർ മനസ്സിലാക്കുന്നത് രണ്ടുകാര്യങ്ങളിൽക്കൂടിയാണ്. (1) നമ്മൾ തെരഞ്ഞെടുത്തിരിക്കുന്ന ഇൻപുട്ട് രീതി - ഇതാണ് ഭാഷ ഏതാണെന്ന് കമ്പ്യൂട്ടറിന് പറഞ്ഞുകൊടുക്കുന്നത് (2) ഈ ഇൻപുട്ട് രീതിക്ക് അനുസരിച്ച് കീബോർഡിൽ നാം അമർത്തുന്ന ഓരൊ കീ കളുടെയും കോഡുകൾ.  ഈ കോഡുകൾ  ഒരു നമ്പർ ആയിരിക്കും.

ചുരുക്കത്തിൽ നാം കമ്പ്യൂട്ടറിൽ എഴുതുന്ന കഥയും കവിതയുമെല്ലാം കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം കുറേ നമ്പറുകൾ മാത്രമാണ്. ലോകത്തിലെ സർവ്വ ഭാഷകളിലേയും ലിപികളെ വെവ്വേറെ കോഡുനമ്പറുകളായാണ് കമ്പ്യൂട്ടർ മനസ്സിലാക്കുന്നത്. ഇങ്ങനെ യൂണിക്കോഡ് രീതിയിലുള്ള ലിപികൾക്ക് കോഡ് നമ്പർ നിശ്ചയിക്കുന്നത് യൂണിക്കോഡ് കൺസോർഷ്യം ആണ്. ഉദാഹരണത്തിന് മലയാളത്തിലെ ലിപികൾക്ക് യൂണിക്കോഡ് നിർവ്വചിച്ചിരിക്കുന്ന കോഡുകൾ എന്തൊക്കെയാണ് എന്ന് ഈ പേജിൽ കാണാം.

മലയാളത്തിലെ “അ” എന്ന അക്ഷരത്തിന്റെ കോഡ് നമ്പറുകൾ എങ്ങനെയൊക്കെയാണ് നിർവ്വചിച്ചിരിക്കുന്നതെന്നു നോക്കൂ. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരു ഭാഷയിലെ എല്ലാ യൂണിക്കോഡ് ഫോണ്ടുകളുടെയും ലിപികളുടെ കോഡിംഗ് ഒന്നുതന്നെ എന്നതാണ് - ഫോണ്ട് അഞ്ജലി ആയാലും കാർത്തിക ആയാലും മീര ആയാലും ഒരേ കോഡിംഗ് രീതി പിന്തുടർന്നെങ്കിലേ എഴുതിയിരിക്കുന്ന കാര്യം ഒരേ പോലെ ഡിസ്പ്ലേ ചെയ്യാൻ കമ്പ്യൂട്ടറിനാവുകയുള്ളൂ. അല്ലെങ്കിലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ - ചക്ക എന്ന് ഒരു ഫോണ്ടിൽ എഴുതിയ ടെക്സ്റ്റ് കൊക്ക് എന്ന് മറ്റൊരു ഫോണ്ടിൽ കണ്ടാൽ എങ്ങനെയിരിക്കും !!

Unicode Character Details for ""


MALAYALAM LETTER A
Unicode Hexadecimal:
0x0D05


UCS-2 Hexadecimal:
0x050D


HTML Code Hexadecimal:


Unicode Decimal:
3333
UCS-2 Decimal:
1293
HTML Code Decimal:


യൂണിക്കോഡ് കൺസോർഷ്യം ഇങ്ങനെ ലിപികൾക്ക് കോഡുകൾ നിർവചിച്ചു വച്ചിരുന്ന കൂട്ടത്തിൽ ലോകത്തിലെ മറ്റു ഭാഷകളിലൊന്നും ഇല്ലാത്ത നമ്മുടെ ചില്ലുകൾക്ക് നേരത്തെ നൽകിയിരുന്ന സ്ഥാനം പുനക്രമീകരിച്ചു. അങ്ങനെ ചില്ലുകൾക്ക് ആദ്യകാലത്ത് ഉണ്ടായിരുന്ന   കോഡ് നമ്പർ സ്ഥാനം ഇടയ്ക്ക് വച്ച് ഇല്ലാതെ പോയി. അതായത് ചില്ലുകൾക്ക് ആദ്യകാലത്ത് നിശ്ചയിച്ചിരുന്ന കോഡ് നമ്പർ പിന്നീട് ഒരു സമയത്ത് മറ്റു ചില കോഡുകളാക്കി മാറ്റി. ഫലമോ? ആദ്യ നിർവചനം അനുസരിച്ച് ഉണ്ടാക്കിയിരുന്ന മലയാളം യൂണിക്കോഡുകളിലെ ചില്ലുകളുടെ സ്ഥാനം മാറ്റപ്പെട്ടു. തന്മൂലം പഴയ ഫോണ്ടുകൾ ഉപയോഗിച്ച് എഴുതിയിരുന്ന മലയാളം ടെക്സ്റ്റുകൾ പിന്നീട് പുതിയ ഫോണ്ടുകളിൽ വായിക്കുമ്പോൾ ആ സ്ഥാനങ്ങൾ ചതുരവും വൃത്തവും ഏറ്റെടുത്തു.  

അപ്പോൾ പ്രശ്നം ഇത്രയേ ഉള്ളു. നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം യൂണീക്കോഡ് ഫോണ്ട് ഏതാണ് ഡിഫോൾട്ട് സെറ്റിംഗിൽ ചെയ്തിരിക്കുന്നത് എന്നതനുസരിച്ചാണ് ചില്ലുകളെ ചതുരമായോ അല്ലാതെയോ കാണുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി ഒരു ഞൊടുക്കു വിദ്യ നമ്മുടെ ഫോണ്ട് നിർമ്മിച്ച സുഹൃത്തുക്കൾ ചെയ്തു.  ഉദാഹരണത്തിന് അജ്ഞലി ഓൾഡ് ലിപി ഫോണ്ടിന്റെ ഏറ്റവും പുതിയ വേർഷനിൽ ചില്ലുകളുടെ പഴയ സ്ഥാനങ്ങളിലും പുതിയ സ്ഥാനങ്ങളിലും ചില്ലക്ഷരങ്ങൾ ഉണ്ട്. അതുകൊണ്ട് അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ബ്രൌസറുകളിൽ സെറ്റ് ചെയ്തിരിക്കുന്നവർ ചില്ലിനെ ചതുരമായി കാണുകയില്ല.  അതുപോലെ നിങ്ങൾ അഞ്ജലി ഓൾഡ് ലിപി ഫോണ്ട് ഉപയോഗിച്ച് എഴുതുന്ന മലയാളം ടെക്സ്റ്റിലും ഈ പ്രശ്നം കണ്ടു എന്നു വരികയില്ല. പക്ഷേ നിങ്ങളുടെ പോസ്റ്റ് വായിക്കുന്ന മറ്റൊരു കമ്പ്യൂട്ടറിൽ ഇതുപോലെ അജ്ഞലി ഓൾഡ് ലിപി ആവണം എന്നില്ല ഡിഫോൾട്ട് മലയാളം ആയി സെറ്റ് ചെയ്തിരിക്കുന്നത്. പകരം കാര്‍ത്തിക, ഏരിയൽ യൂണിക്കോഡ്, രചന മുതലാ‍യ ഫോണ്ടുകളിൽ ഏതെങ്കിലും ആവാം. അവർ നിങ്ങളുടെ പോസ്റ്റുകൾ അവരുടെ കമ്പ്യൂട്ടറിൽ തുറക്കുമ്പോൾ ചില്ലുകൾക്ക് പകരം ചതുരം കാണുകയും ചെയ്യും. അതായത് ‘ര്‍’,‘ല്‍’,‘ള്‍,‘ന്‍’,‘ണ്‍’ - ഈ അക്ഷരങ്ങള്‍ അവര്‍ക്ക് തിരിച്ചറിഞ്ഞു വായിക്കാനാവില്ല!

നിങ്ങളുടെ സിസ്റ്റത്തിലെ ഫോണ്ടിന് പ്രശ്നം ഉണ്ടോ?

ഇത് നോക്കുവാനുള്ള എളുപ്പവഴി പറയാം. നിങ്ങളുടെ വെബ് ബ്രൌസറിൽ ഡിഫോൾട്ട് മലയാളം ഫോണ്ടായി അഞ്ജലി ഓൾഡ് ലിപിക്ക് പകരം മറ്റൊരു യൂണീക്കൊഡ് മലയാളം ഫോണ്ട് സെലക്റ്റ് ചെയ്യുക. ഉദാഹരണത്തിന് രചന, മീര ഇവയിലേതെങ്കിലും ഡിഫോൾട്ട് ഫോണ്ട് ആയി തൽക്കാലത്തേക്ക് സെറ്റ് ചെയ്യൂ. (എങ്ങനെ എന്ന് ഈ ബ്ലോഗിലെ മാനുവലായി ഫോണ്ട് സെറ്റ്
ചെയ്യാം എന്ന അദ്ധ്യായത്തിലുണ്ട്). ഇനി നിങ്ങളുടെ തന്നെ ഒരു ബ്ലോഗ് പോസ്റ്റും അതിലെ കമന്റുകളും നോക്കൂ. ചില്ലുകൾക്ക് പകരം ചതുരം കാണുന്നുണ്ടോ? ഉണ്ടെങ്കിൽ പെട്ടു എന്നർത്ഥം! ഇല്ലെങ്കിൽ പ്രശ്നമൊന്നുമില്ല.

പ്രശ്നം പരിഹരിക്കുന്നത് എങ്ങനെ?

നിങ്ങൾ എഴുതാനുപയോഗിക്കുന്ന അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഏറ്റവും പുതിയ വേർഷൻ ആണോ എന്നു നോക്കുക. ഇത് ചെയ്യുവാൻ C:/windows/fonts എന്ന ഫോൾഡറിലേക്ക് പോയി, അവിടെയുള്ള അജ്ഞലി ഓൾഡ് ലിപി എന്ന ഫോണ്ട് ഫയലിൽ മൌസ് റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അവിടെ Size on disk : 424 kb എന്നാണോ കാണുന്നത് എന്നു നോക്കുക. അല്ലെങ്കിൽ, നിങ്ങളുടെ സിസ്റ്റത്തിലുള്ള ഫോണ്ട് വേർഷൻ ഏറ്റവും പുതിയതല്ല എന്നുമനസ്സിലാക്കാം.


അങ്ങനെ അല്ലെങ്കിൽ വിന്റോസ് ഫോണ്ട്സ് ഫോൾഡറിലെ അജ്ഞലി ഓൾഡ് ലിപി ഫോണ്ട് ഡിലീറ്റ് ചെയ്യുക. അതിനുശേഷം താഴെക്കാണുന്ന ലിങ്കുകളിൽ നിന്ന് പുതിയ വേർഷൻ ഡൌൺലോഡ് ചെയ്ത് വിന്റോസ് ഫോണ്ട്സ് ഫോൾഡറിൽ സേവ് ചെയ്യാം. ഒപ്പം രചന, മീര ഫോണ്ടുകളുടെ ചില്ലു പ്രശ്നം പരിഹരിച്ച വേർഷൻ സിബു തയ്യാറാക്കിയതും (11-2-2010) അതിനുതാഴെയുള്ള ലിങ്കിൽ നിന്ന് ലഭിക്കും. അവയും നിങ്ങളുടെ സിസ്റ്റത്തിൽ സേവ് ചെയ്യാവുന്നതാണ്. ഇനി പഴയതുപോലെ ഡിഫോൾട്ട് ഫോണ്ട് മാറ്റിയിട്ട് നിങ്ങളുടെ പോസ്റ്റുകൾ നോക്കൂ. (ഫോണ്ട് ഇൻസ്റ്റലേഷൻ കഴിഞ്ഞ് ബ്രൌസർ അടച്ചു വീണ്ടും തുറക്കണം- എന്നിട്ടേ ഫോണ്ട് മാറ്റം പരീക്ഷിക്കാവൂ).

അഞ്ജലി ഓൾഡ് ലിപി
കാർത്തിക (ഇത് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന, മീര  (ചില്ല് പ്രശ്നം പരിഹരിച്ച വേർഷൻ  11-ഫെബ്രുവരി-2010)


അതുപോലെ വരമൊഴി എഡിറ്റർ ഉപയോഗിച്ച് ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിന്റെ വേർഷൻ പരിശോധിക്കുക. 1.08.02 ആണ് ഏറ്റവും പുതിയ വേർഷൻ.

മറ്റ് പോസ്റ്റുകൾ വായിക്കുമ്പോൾ ചതുരം കാണുന്നുവെങ്കിൽ:

നിങ്ങളുടെ ബ്രൌസർ സെറ്റിംഗ് ശരിയായി ചെയ്തിട്ടുണ്ടോ എന്നുനോക്കുക. ഡിഫോൾട്ടായി ചില്ലു പ്രശ്നം പരിഹരിച്ച ഫോണ്ടിൽ ഏതെങ്കിലും ഒന്ന് സെറ്റ് ചെയ്യുക. പോസ്റ്റ് എഴുതിയ ആളെ നിങ്ങൾക്ക് അറിയിക്കുകയുമാവാം - അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ പുതിയ വേർഷൻ ഫോണ്ടുകൾ സേവ് ചെയ്യുവാനും, പഴയവയെ ഡിലീറ്റ് ചെയ്യുവാനും ആവശ്യപ്പെടാം.


ഗൂഗിൾ ക്രോം ചതുരങ്ങൾ:

ഗൂഗിൾ ക്രോമിൽ മലയാളം എഴുതുന്നവർ ചില പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ചില കമ്പ്യൂട്ടറുകളെ ക്രോമിൽ കീമാൻ, ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ, ഗൂഗിൾ മലയാളം ഇൻ‌പുട്ട് ഇതിൽ ഏതുപയോഗിച്ച് എഴുതിയാലും ചതുരങ്ങളേ വരൂ ! മറ്റു ചില കമ്പ്യൂട്ടറുകൾ ചില ഫീൽഡുകളിലാണ് ക്രോമിനു പ്രശ്നം. ഉദാഹരണം ജി.മെയിലിൽ അഡ്രസ് എഴുതുന്ന ഫീൽഡിൽ കുഴപ്പമില്ല, ലെറ്ററിന്റെ മാറ്റർ എഴുതാനുള്ള ഫീൽഡിൽ കുഴപ്പമാണ്! ബ്ലോഗ് പോസ്റ്റിന്റെ ടൈറ്റിൽ ഫീൽഡിൽ പ്രശ്നം, കണ്ടന്റ് ഫീൽഡിൽ പ്രശ്നമില്ല. മറ്റു ചില ക്രോമുകളിൽ ചില്ലിനു പകരം ചതുരം വരും. മറ്റു ചിലവയിൽ എഴുത്ത് എഴുതുമ്പോൾ വരുന്ന മലയാള ഫോണ്ടല്ല Sent ഫോൾഡറിൽ കാണുന്നത്.  ഗൂഗിൾ ക്രോം കാർത്തിക യൂണിക്കോഡ് ഫോ‍ണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്യുന്നതുകൊണ്ടാണിത് എന്ന് തോന്നുന്നു.

ഇത് പരിഹരിക്കാൻ ഞാൻ ചെയ്യാറുള്ളത് മെതേഡ്, ജി.മെയിലിൽ ആണെങ്കിൽ എഴുതാൻ തുടങ്ങുന്നതിനു മുമ്പ് ഫോണ്ട് എന്ന ഐക്കണിൽ നിന്ന് San Serif സെലക്റ്റ് ചെയ്തിട്ട് എഴുത്തു തുടങ്ങുക എന്നതാണ്. അതിനുശേഷം പ്രശ്നം ഉണ്ടാവുകയില്ല. അഞ്ജലി ഓൾഡ് ലിപി ഫോണ്ട് തന്നെ ഉപയോഗിച്ച് എഴുതാം.

G - Talk ചതുരം:

മലയാളത്തിൽ ചാറ്റിംഗിന് ഒരുങ്ങുന്നവർ മറ്റൊരു കാര്യം ശ്രദ്ധിച്ചുകാണും. ജിമെയിലിനിന്ന് മലയാളത്തിൽ ചാറ്റാൻ ഒരു പ്രശ്നംവും ഇല്ല. എന്നാൽ ജി. ടോക്കിൽ ചതുരം! എഴുതുന്ന ഫീൽഡിൽ ചതുരം. എന്റർ അടിച്ചു കഴിഞ്ഞാൽ മലയാളം. ഇത് എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്. ജി.ടാക്കിൽ സെറ്റിംഗ്സ് എന്നൊരു ലിങ്ക് കാണാം, വിന്റോയുടെ മുകളിൽ വലതു മൂലയ്ക്ക്. അതിൽ ക്ലിക്ക് ചെയ്യുക. Change font എന്നൊരു ബട്ടൺ ഉണ്ടാവും പുതിയ വിന്റോയിൽ. അതിൽ ക്ലിക്ക് ചെയ്ത് ഫോണ്ട് അജ്ഞലി ഓൾഡ് ലിപി എന്നു മാറ്റുക. OK, OK ക്ലിക്ക് ചെയ്തു പുറത്തുപോരൂ. പ്രശ്നം കഴിഞ്ഞില്ലോ, അല്ലേ.


മറ്റു ചർച്ചകൾ:

ആദ്യാക്ഷരിയുടെ ഒന്നാം അദ്ധ്യായത്തിലെ 90 മുതൽ 100 വരെയുള്ള കമന്റുകളിലെ ചർച്ച ഒന്നു വായിച്ചു നോക്കൂ. അവിടെ മോസില്ലയിൽ, ചതുരച്ചില്ലുകളെ നേരെയാക്കി വായിക്കുവാനുള്ള ഒരു ആഡ് ഓൺ നെപ്പറ്റി കേരള ഫാർമർ (ചന്ദ്രേട്ടൻ) പറയുന്നുണ്ട്. അതിന്റെ ഗുണദോഷങ്ങളെപ്പറ്റി വിശ്വേട്ടനും സിബുവും പറയുന്ന കാര്യങ്ങളും നോക്കൂ.

സംഗ്രഹം:

ചില്ലുകൾ ചതുരമായികാണുന്നത് വായിക്കുന്ന ആളിന്റെ കമ്പ്യുട്ടറിലെ ഫോണ്ട് സെറ്റിംഗ് കൊണ്ടുണ്ടാകുന്ന തകരാറാണ്. ഇത് ബ്ലോഗിന്റെ പ്രശ്നമല്ല. ശരിയായ ഫോണ്ട് സെറ്റ് ചെയ്യുക വഴി പ്രശ്നം പരിഹരിക്കാം. കൂടുതൽ പ്രശ്നങ്ങൾ ഉള്ളവർ ഇവിടെ കമന്റായി പറയൂ..

50 അഭിപ്രായങ്ങള്‍:

 1. കൂതറHashimܓ 14 April 2010 at 08:24  

  ആഹാ‍... ഇത്രയും ലളിതമായി കാര്യങ്ങള്‍ പറഞ്ഞു തന്ന അപ്പൂ... ഉമ്മ്ഹ..ഉമ്മ്ഹ... :)

 2. മൂര്‍ത്തി 14 April 2010 at 09:04  

  ക്രോമിലെ പ്രശ്നം ഇങ്ങിനെ പരിഹരിക്കാം എന്ന് തോന്നുനു..നോക്കുമല്ലോ.

  ക്രോമിലെ ഓപ്ഷന്‍സ് എടുക്കുക. under the hood ക്ലിക്കുക..താഴേക്ക്
  വരുമ്പോള്‍ change font and language settigs കാണും. അതിലെ fonts and
  encoding ഞെക്കുക. എല്ലാം ആഞ്ജലി ഓള്‍ഡ് ലിപി ആക്കുക.languages എന്നതില്‍
  ക്ലിക്കുക. മലയാളം ആഡ് ചെയ്യുക. ശരിയാവും..എന്ന് തോന്നുന്നു.

 3. Appu Adyakshari 14 April 2010 at 09:20  

  മൂർത്തി, ക്രോമിൽ മലയാളം സെറ്റ് ചെയ്യാനായി മൂർത്തി എഴുതിയിരിക്കുന്ന മെതേഡ് തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്. മാനുവലായി ബ്രൌസർ സെറ്റ് ചെയ്യാം എന്ന അദ്ധ്യായത്തിൽ ഇത് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ക്രോം വഴി ജിമെയിലിൽ എഴുതുമ്പോഴും (വായിക്കുമ്പോഴല്ല) ബ്ലോഗ് പോസ്റ്റുകൾ എഡിറ്റ് ചെയ്യാനൊരുങ്ങുമ്പോഴും ഈ സെറ്റിംഗ് മാത്രം എപ്പോഴും പ്രശ്നം പരിഹരിക്കുന്നില്ല എന്നാണു കാണുന്നത്.

 4. കൂതറHashimܓ 14 April 2010 at 09:30  

  മാഷെ ജാലകത്തില്‍ വന്നിട്ടില്ലാ ഈ പോസ്റ്റ്. അവിടെ കാണിക്കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഉപകാരമാവുമായിരുന്നു എന്നു തോനുന്നു

 5. Junaiths 14 April 2010 at 11:26  

  ഇല്ല,മുല്ല..കല്ല്‌..ഈ പ്രശ്നങ്ങള്‍ ഗൂഗിള്‍ ക്രോമില്‍ എങ്ങനെ പരിഹരിക്കാം അപ്പുവേട്ടാ,ചതുര പ്രശ്നം തീര്‍ത്തപ്പോള്‍ ദേ അടുത്ത പ്രശ്നം

 6. Appu Adyakshari 14 April 2010 at 11:28  

  ഇല്ലയ്ക്കും മുല്ലയ്ക്കും എന്തുപറ്റി ജുനൈദേ? ജുനൈദിന്റെ കമന്റ് ഞാനിവിടെ നോക്കുമ്പോൾ (ക്രോമിൽ തന്നെ) ശരിയായിട്ടാണല്ലോ കാണുന്നത്. ഒരു സ്ക്രീൻ ഷോട്ട് അയച്ചു തരാമോ?

 7. Unknown 14 April 2010 at 17:36  

  നന്ദി

 8. Cibu C J (സിബു) 14 April 2010 at 22:23  

  http://code.google.com/p/chromium/issues/detail?id=41492

  ഇവിടെ ബഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

  തൽക്കാലം, കാർത്തിക വരാതിരിക്കാനായി, അങ്ങനെ വരുന്ന ടെക്സ്റ്റ് സെലക്റ്റ് ചെയ്ത്, അതിന്റെ ഫോണ്ട് വെർദാനയോ മറ്റോ ആക്കിയാൽ മതി.

 9. ബഷീർ 15 April 2010 at 14:12  

  dear appu
  thanks for this post .i would like to have your advice to the below..  കീമാൻ ഓപ്പൺ അവുന്നെങ്കിലും "ക" എന്ന് ബാറിൽ സെലക്റ്റ്‌ ചെയ്താലും മലയാളം നേരിട്ട്‌ ടൈപ്പ്‌ ചെയ്യാൻ പറ്റുന്നില്ല. ഇംഗ്ലീഷ്‌ തന്നെ വരുന്നു. ഓഫീസ്‌ കമ്പ്യൂട്ടറിൽ പ്രശ്നമില്ല. വീട്ടിലെ സിസ്റ്റത്തിലും ലാപ്‌ ടോപ്പിലും വർക്ക്‌ ചെയ്യുന്നില്ല. ലാപ്‌ ടോപിൽ മുന്നേ വർക്ക്‌ ചെയ്തിരുന്നു. ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല. റീ ഇൻസ്റ്റാൾ ചെയ്ത്‌ നോക്കി . നോ രക്ഷ. ഒരു പരിഹാരം !! ഇത്‌ ഞാൻ വരമൊഴിയിൽ ടൈപ്പ്‌ ചെയ്ത്‌ കോപ്പി പേസ്റ്റ്‌ ചെയ്യുകയാണ്‌

 10. ബഷീർ 15 April 2010 at 14:12  

  tracking pls

 11. Appu Adyakshari 15 April 2010 at 14:15  

  കീമാൻ ഇൻസ്റ്റലേഷന്റെ പ്രശ്നം തന്നെയാണത്. ചില സിറ്റങ്ങളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്. പക്ഷേ റീ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശരിയാകേണ്ടതാണ്. ആദ്യാക്ഷരിയുടെ ആദ്യ ചാപ്റ്ററിലെ ലിങ്കുവഴി പോയി ഇൻസ്റ്റാൾ ചെയ്തു നോക്കൂ. എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ ഗൂഗിൾ ഓഫ്‌ലൈൻ ഇൻപുട്ട് മെതേഡ് ഇൻസ്റ്റാൾ ചെയ്യൂ.. അല്ലാതെവഴിയൊന്നും കാണുന്നില്ല.

 12. കൊച്ചുസാറണ്ണൻ 17 April 2010 at 17:17  

  നന്ദി!

 13. കൊച്ചുസാറണ്ണൻ 17 April 2010 at 17:36  

  അപ്പു മാ‍ഷേ,
  എന്റതിൽ അഞ്ജലി ഓൾഡ് ലിപി 2008 മേയ് വെർഷനാണ്. അതു പോരേ? അതിനേക്കാൾ മെച്ചമുണ്ടോ, ഓക്റ്റോബർ. എങ്കിൽ ആ പുതിയ വെർഷന്റെ ലിങ്കും കൂടി തരണേ.

 14. Appu Adyakshari 18 April 2010 at 11:42  

  കൊച്ചുസാറണ്ണൻ ഒരു കാര്യം ചെയ്യൂ.. ഈ ബ്ലോഗിലെ മാനുവലായി ബ്രൌസർ സെറ്റ് ചെയ്യുന്നതെങ്ങനെ എന്നു വിവരിക്കുന്ന ചാപ്റ്ററിലെ ഫോണ്ട് ലിങ്കുകളിൽ നിന്ന് ഫയലുകൾ ഡൌൺ ലോഡ് ചെയ്യൂ. അതെല്ലാം ലേറ്റസ്റ്റ് വേർഷനുകളാണ്.

 15. രഘു 21 April 2010 at 23:38  

  മറ്റൊരു സംശയം... ഈയിടെയായി ഞാൻ ബ്ലോഗർ തുറന്ന് എന്തെങ്കിലും എഡിറ്റ് ചെയ്യാൻ നോക്കുമ്പോൾ സൈറ്റ് റീഡയറക്റ്റ് ആകുന്നു. ശരിക്കും വട്ടുപിടിക്കുന്നുണ്ട്. ഉദാ:http://draft.blogger.com/posts.g?blogID=7995373275301056048 ഇങ്ങനൊരു അദ്രസ് ലോഡ് ചെയ്യാൻ ബ്രൌസർ നോക്കും പക്ഷെ അങോട്ടും ഇങ്ങോട്ടുമില്ലാത് മീന്മുള്ള് തൊണ്ടയിൽ കുടുങ്ങിയപോലെ ഒരു നിൽ‌പ്പാണ്, വെള്ള സ്ക്രീനായിട്ട്.
  ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ? എന്റെ ഓർമ്മ ശരിയാണെങ്കിൽ പുതിയ ടെമ്പ്ലേറ്റ് ഡിസൈനർ ഓപ്റ്റ് ചെയ്ത ശേഷമാണ് ഇത്. കൂടുതലായും ഇത് മോസിലയിലും ക്രോമിലുമാണ്. ഗൂഗിളിൽ ആദ്യമായി ബഗ്ഗ് കണ്ടതിന്റെ നിരാശയിലാണ് ഞാൻ...

 16. Appu Adyakshari 22 April 2010 at 06:23  

  രഘു തന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പ്രശ്നം എങ്ങനെയാണെന്നു മനസ്സിലായി :-) ഒന്നുംകാണാനാവുന്നില്ല, എങ്ങുമെത്തുന്നുമില്ല. ഇതിന്റെ ഉത്തരം അറിയില്ല എനിക്ക്. എങ്കിലും ഒരു കാര്യം ശ്രമിച്ചു നോക്കൂ. ലോഗിൻ ചെയ്യുന്നതിനുമുമ്പ് http://draft.blogger.com എന്ന പേജ് വഴി ലോഗിൻ ചെയ്തു നോക്കൂ.

 17. രഘു 22 April 2010 at 20:40  

  അപ്വേട്ടാ... എന്നിട്ടും നഹി രക്ഷ!
  http://draft.blogger.com എന്ന പേജ് ഞാൻ കൊടുക്കുമ്പോൾ http://draft.blogger.com/home എന്നയുടത്തേക്ക് തനിയെ റീഡയറക്ടാകുന്നു... എന്നിട്ട് പഴയ ബ്ലാങ്ക് സ്ക്രീൻ!!!
  ഇനി വല്ല വൈറസിന്റെ വിളയാട്ടവുമാണോന്ന് ദൈവത്തിനറിയാം!
  സഹായത്തിന് റൊമ്പ നൺ‌ട്രി!!! :)

 18. Viswaprabha 22 April 2010 at 21:15  

  രഘു,

  This link is only a normal CSS redirect which normally works very well. But sometimes, a broken piece of code in cache (in your PC or in ISP's server) can create this problem.
  So,

  Please check the following first:
  1.You have a good (reliable, moderately fast) internet connection.

  2. Clean your browser cache (temporary files) and try again

  3.Try from different browser programs (Firefox, Chrome & IE)
  4. Try from a different computer
  5. Try with a different ISP or internet station.

  The result of these attempts will let us know more where the problem takes place.

 19. രഘു 22 April 2010 at 22:18  

  dear viswaprabha,
  1. i am using a really fast connection (2Mbps)

  2. i have tried by cleaning the cache and all, with no effect.

  3. the problem is consistent with Mozilla Firefox(3.6.3) and chrome. on IE there is an inherent slowness and apart from that blogger is working on it. but somehow i like mozilla very much that i ddnt want to spare her on the site which i most often use!!! still if there is no option i of course have to use IE.

  4. on a different computer the site was working fine. thats why ii doubt abt virus. but i have checked on a new installation of XP which is less prone to iruses... with similar results.
  the redirection was to http://www.blogger.com/home?pli=1 when i gave blogger.com

  5. with different ISP the site was working.

  so, whats your conclusion? is there any way i can use the dite with Mozilla???

  thank you very much for the timely help!!!

 20. Viswaprabha 22 April 2010 at 23:37  

  Dear Raghu,
  I am not sure if we should discuss this topic in this page. But hope Appu will forgive :D

  Yours could be a confused DNS or intermediate resolver cache issue.

  Try the following too please.(In that order. From simple to more harder steps.)

  1.Hope you have already deleted the cache, forced a refresh in the browser page (Hold Control and Tap 'R' or 'F5') etc.

  2. Hope you have already restarted the PC and tried again. Also sign out from google.com / blogger.com completely and sign in back again on restart.

  3.If you use an ADSL Modem, try to recycle the power to the modem (Means just switch off and then turn ON again.)

  4. Hope you have already checked the computer for malwares / viruses. Especially, disable any junk toolbars add-ons and applications within firefox options. This can be tedious, but the chances are really small for this if all your other sites are working good.

  5. Enter these slightly different URLs through Firefox:
  http://draft.blogger.com/homee1
  and
  http://draftt1.blogger.com/home
  The results should be "Unable to connect" for first link and "Server not found" for second link. If these results are different, suspect that there may be a malware in your PC.  5. Change your DNS (at least temporary):

  Go to your Network Card/connection page in the PC control panel. Choose TCP/IP (IPv4) properties. In the bottom, DNS fields, add 8.8.8.8 and 208.67.222.222
  and then save the settings. Disconnect/disable and re-connect.

  6. If none of these works, it may be time to call your ISP and ask them to help, specifically telling this URL. You can ask if they could flush their server's resolver record caches.

 21. Viswaprabha 22 April 2010 at 23:46  

  Raghu,
  Before doing anything, just try once again right now! It may work readily!
  It seems that your particular blog ID had a cache issue within blogger server. It was probably confused between English and Malayalam code sets. I saw a lot of redirections taking place for English page and then now the page error (log in message ) comes in Malayalam!
  This does happen at times for particular blog IDs when Google rolls out new features.
  Sorry to all for these off-topic messages.

 22. രഘു 23 April 2010 at 08:03  

  dear prabha,
  hope apuetan forgives us, as u said!!!
  i have tried now and this time too it didnt give sny surprise!
  1. i have cleared cache and refreshed
  2. i have also restarted and loged in again
  3. modem restart also i tried
  4. virus sca is still a grey area. i am using avast pro free sntivirus which i dont know how effective it is!
  5. when i entered the first link
  http://draft.blogger.com/homee1 it gave the error: Error 404
  whe i entered http://draftt1.blogger.com/home it was redirected to a google search page for that
  malware confirm???
  6. i ll check the DNS thing and get back as soon as possible.

  THANKYOU VERY MUCH!

 23. Appu Adyakshari 23 April 2010 at 10:37  

  വിശ്വേട്ടന്റെയും രഘുവിന്റെയും സംഭാഷണങ്ങൾ വായിച്ചു. ഇതൊക്കെ ഇവിടെ ചർച്ചചെയ്യുന്നതിൽ എന്താണു ബുദ്ധിമുട്ട് :-) നല്ലതല്ലേ. ഇനിയും ആർക്കെങ്കിലും പ്രയോജനം ആവട്ടെ.

  രഘൂ, ഈ സംസാരിക്കുന്ന വിശ്വേട്ടൻ എന്നേക്കാൾ സീനിയറായ ഒരാളാണു കേട്ടോ :-)

 24. രഘു 23 April 2010 at 21:08  

  അപ്വേട്ടോ, പറഞ്ഞുതന്നതിന് വളരെ നന്ദി!!!

  വിശ്വേട്ടാ നമിച്ചിരിക്കുന്നു!!!!
  ഡി എൻ എസ്സ് സെറ്റിങ്ങിൽ പറഞ്ഞപോലെ മാറ്റം വരുത്തിയപ്പോൾ പ്രശ്നം പോയി!
  ഇപ്പോൽ ആവശ്യമില്ലാത്ത റീഡയറഷനുകളില്ല.
  നേരത്തെ ബ്ലോഗുകൾ തുറക്കുമ്പോളും കമന്റിടുമ്പോളുമൊന്നും ഈ പ്രശ്നമില്ലായിരുന്നു. ബ്ലോഗർ തുറക്കുമ്പോളും മറ്റു പ്രൊഫൈൽ പ്ജുകൾ തുറക്കാൻ നോക്കുമ്പോളുമായിരുന്നു പ്രശ്നം...
  എന്തായാലും വിശ്വേട്ടൻ സഹായിച്ചു ഇപ്പോളൊരു പ്രശ്നവുമില്ല.
  അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരമായിരമഭിവാദ്യങ്ങൾ!!!!
  :)
  വിശ്വേട്ടൻ ഈ ഫീൽഡിൽ വർക് ചെയ്യുന്നയാളാണോ?

  തുടക്കത്തിലെ സഹായങ്ങൾക്കും പിന്നെ പ്രശ്നപരിഹാരത്തിന് നല്ലൊരു വേദിയൊരുക്കിത്തന്നതിനും അപ്വേട്ടനും പ്രത്യേകം നന്ദി!!!

 25. mukthaRionism 25 April 2010 at 08:51  

  പുതിയ അറിവുകള്‍ക്ക് നന്ദി..

 26. Sulfikar Manalvayal 26 April 2010 at 20:05  

  njan ividey paranja poley anjali old link download cheythu windows fontil instalum cheythu...... pakshey ippozhu chathuram marunnilla. engineyanu default set cheyyunnathennu paranju thannal nannayirunnu.

 27. Cibu C J (സിബു) 26 April 2010 at 21:54  

  Sulfi, please try font installer (not the font itself) from varamozhi.sf.net. Then use Internet Explorer to view Malayalam pages. I would like to know what happens.

 28. Sulfikar Manalvayal 26 April 2010 at 22:55  

  thanks cibu.........
  I did what u said....
  its really nice . and tnx for ur help..

 29. Appu Adyakshari 27 April 2010 at 06:06  

  ഏതായാലും സുൽഫിയുടെ പ്രശ്നം മാറിക്കിട്ടിയല്ലോ. നന്ദി സിബൂ. ഒരു പാഠം ഞാൻ സുൽഫിയുടെ ചോദ്യങ്ങളിൽ നിന്നു പഠിച്ചു. എല്ലാവരും ഫോണ്ട് ഇൻസ്റ്റാളർ ഇൻസ്റ്റാൾ ചെയ്ത് അല്ല മലയാളം എഴുത്തിലേക്കും വായനയിലേക്കും വരുന്നതെന്ന്... അപ്പോൾ, ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തിലെ മലയാളം വായിക്കാം എന്ന അദ്ധ്യായം ഒന്നു നോക്കുകപോലും ചെയ്യാതെയാണോ, ഈ ബ്ലോഗിൽ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു, എന്നിട്ടും മലയാളം വായിക്കാനാവുന്നില്ല എന്നുപറഞ്ഞത് :-)

 30. Sulfikar Manalvayal 17 May 2010 at 17:26  

  മാഷെ......
  സംശയങ്ങള്‍ വരുമ്പോള്‍ ചോദിക്കാന്‍ ഞങ്ങളെ പോലുള്ള പുതിയ ബ്ലോഗന്മാര്‍ക്ക് മറ്റാരാ ഉള്ളത്.....
  നമ്മുടെ പോസ്റ്റില്‍ ലിങ്ക് ഇടുന്നതെങ്ങിനെയെന്നോന്നു പറഞ്ഞു തരാമോ.

 31. Appu Adyakshari 17 May 2010 at 17:39  

  സുൽഫീ, സംശയങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞുതരുന്നതിനു യാതൊരു വിഷമവും എനിക്കില്ല. സുൽഫി ഇപ്പോൽ ചോദിച്ച ചോദ്യത്തിന്റെ പേരിൽ ഒരു ചാപ്റ്റർ ഈ ബ്ലോഗിൽ ഉണ്ടോ എന്ന് വലതുവശത്തെ സൈഡ് ബാറിൽ ഒന്നു നോക്കാമോ? കാണുന്നില്ലെങ്കിൽ പറയുക. തീർച്ചയായും ഉത്തരം ഇവിടെ എഴുതുന്നതാണ്... ഓക്കേ?

 32. Appu Adyakshari 18 May 2010 at 09:45  

  സുൽഫീ ഇതാണ് ആ ചാപ്റ്റർ

 33. Sulfikar Manalvayal 18 May 2010 at 10:15  

  ക്ഷമിക്കണം.......
  മറുപടി അയക്കാന്‍ വൈകിയതിനു. ഞാന്‍ ആദ്യ ദിവസം തന്നെ മറുപടി കണ്ടിരുന്നു. ആ പേജ് കണ്ടെത്തിയിരുന്നു...
  മറുപടി വൈകിപോയി.. പിന്നെ ജോലി തിരക്കില്‍ പെട്ട് പോയി.....
  ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം...

 34. Appu Adyakshari 18 May 2010 at 12:12  

  സുൽഫീ :-) ബുദ്ധിമുട്ടൊന്നുമില്ലെന്നേ.. സംശയങ്ങൾ ചോദിക്കൂ.. പറയാം..

 35. Unknown 25 September 2010 at 12:35  

  നന്ദി ഗുരോ നന്ദി

 36. റാണിപ്രിയ 14 March 2011 at 17:26  

  താങ്ക് യൂ ...

 37. viveknambiar 23 March 2011 at 16:46  

  അപ്പുവേട്ടാ പുതിയ കീ മാജിക് സൂപ്പർ…

  എല്ലാ ആശംസകളും..

  ഒരു ചെറിയ ഹെല്പ്… ‘ ല്ല’ എന്ന് എങ്ങനാ ടൈപ്പ് ചെയ്യുക??

  എനിക്ക് ‘ല്ല’ എന്നാണു വരുന്നത്!!

 38. Sameer Thikkodi 26 March 2011 at 20:07  

  പുതിയ കീ മാജിക് സൂപ്പർ ... കീമാനെ ക്കാൾ നല്ലതെന്നു തോന്നുന്നു ...

  പക്ഷെ ല്ല എന്നതു (താഴെയും മേലെയും ആയി വരുന്നില്ല എന്തു ചെയ്യാം)

  ഇപ്പ (താഴെയും മേലെയും ആയി വരുന്നു ) പക്ഷെ ഇപ്പോൾ എന്നെഴുതുമ്പോൾ മാറിയും .. അങിനെ തന്നെയാവുമൊ എല്ലാവർക്കും അതൊ എന്റെ കമ്പ്യൂട്ടർ പ്രഷ്നമോ??

 39. Appu Adyakshari 28 March 2011 at 06:35  

  ഇതു സമീറിന്റെ കമ്പ്യൂട്ടറിൽ മലയാളം യൂണിക്കോഡ് ഫോണ്ട് സെറ്റിംഗിന്റെ കുഴപ്പമാണ്. താങ്കളുടെ കമന്റ് ഞാൻ ഇവിടെ വായിക്കുമ്പോൾ ഇപ്പറഞ്ഞ പ്രശനങ്ങളൊന്നും കാണുന്നില്ല.

 40. ഷാജി 11 August 2011 at 19:38  

  മലയാളം ഫോണ്ടുകളും കീമാജിക്കും ഉബുണ്ടുവിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ?

 41. Appu Adyakshari 11 August 2011 at 23:06  

  ഷാജീ, തീർച്ചയായും സാധിക്കുമല്ലോ. ഈ പേജ് ഒന്നു നോക്കൂ.

 42. ഷാജി 12 August 2011 at 19:31  

  നന്ദി. എന്റെ ചില്ലുപ്രശ്നം പരിഹരിച്ചു. ഒരു പുതിയ പ്രശ്നം കൂടി. ഫ്ലാഷ് പ്ലഗ് ഇൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തെങ്കിലും അത് ശരിയായില്ല എന്നു തോന്നുന്നു. വീണ്ടും ഈ നിർദ്ദേശം കാണുന്നുണ്ട്. വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തതാണെന്നു കാണിക്കുന്നു. ഇനി എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ? സഹയിക്കുമല്ലോ. ഞാൻ ഇപ്പോൾ ഉബുണ്ടുവിൽ എത്തിയതേയുള്ളു. അതുകൊണ്ടാണിങ്ങനെയൊക്കെ.

 43. ben 16 August 2011 at 09:39  

  ഞാന്‍ ജാസ്പെര്‍ റീപോര്‍ട്ട്‌ 3 . 7 .4 ആണ് ഉപയോഗിക്കുന്നത്, പക്ഷെ പിഡിഎ ഫ് ഫോര്‍മാറ്റ്‌ ചില്ലക്ഷരങ്ങള്‍ ശരിക്ക് കിട്ടുന്നിനല്ല. അന്ജലിഒല്ദ്ലിപി ആണ് ഉപയോഗിക്കുന്നത്. അങ്ങനെ പരിഹരിക്കാം?

 44. Cibu C J (സിബു) 16 August 2011 at 18:21  

  ben, എന്ത് ടൂൾ വച്ചാണ് ആ മലയാളം എഴുതിയിരിക്കുന്നത്? അതിലെ ചില്ലുകൾ ഇവിടെ ഒന്ന് കോപ്പി പേസ്റ്റ് ചെയ്യാമോ?

 45. KS Binu 4 January 2013 at 01:22  

  എന്റെ പ്രശ്നം ചില്ലുകള്‍ തന്നെ. പക്ഷേ ചതുരങ്ങളൊന്നുമല്ല. വിന്‍ഡോസ് 7 സ്റ്റാര്‍ട്ടര്‍ വേര്‍ഷന്‍ ആണ് എന്റേത്. അഞ്ജലി ഓള്‍ഡ് ലിപി അടുത്തിടെ കൂടി അപ്ഡേറ്റ് ചെയ്തിരുന്നു. മോസില്ല ബ്രൌസറിലെ ഫോണ്ടും അത് തന്നെയാണ്. അതെല്ലാം പെര്‍ഫെക്ട്. പക്ഷേ ചില്ലുകള്‍ എഴുതുമ്പോള്‍ ചില സമയം പ്രശ്നം. അതായത്, ചില്ലുകള്‍ക്ക് ശേഷം കുത്തോ കോമയോ അങ്ങനെയെന്തെങ്കിലും ഇട്ടാല്‍ (ഉദാ: ള്‍, ര്‍, ല്‍.) ചില്ല് പിരിഞ്ഞ് വ്യഞ്ജനവും ചന്ദ്രക്കലയുമായിമാറും (ഉദാ: ള്, ര്, ല്.) എന്നാല്‍ ചില്ലുകഴിഞ്ഞ് തൊട്ടിചേര്‍ന്നുവരുന്നത് അക്ഷരമാണെങ്കില്‍ ഈ പ്രശ്നം കാണുന്നുമില്ല. (ഉദാ: അവള്‍ക്ക്, അവര്‍ക്ക്, കല്‍ക്കണ്ടം). “ന്‍” എന്ന ചില്ലിന് ഈ വക പ്രശ്നങ്ങളൊന്നും ഇല്ലതാനും. വേഡ് പ്രോസസിംഗ് സോഫ്റ്റ്‌വേറുകളില്‍ എല്ലാ ചില്ലുകളും പ്രശ്നക്കാരാണ്. വേഡില്‍ മുഴുവന്‍ അക്ഷരങ്ങളും ചന്ദ്രക്കലകളുമാണ്. വേഡ്പാഡില്‍ കോപ്പിപേസ്റ്റ് ചെയ്താല്‍ കുഴപ്പമില്ല എന്നൊരു സമാധാനമുണ്ട്. പക്ഷേ ടൈപ്പ് ചെയ്യുമ്പോള്‍ ചില്ലുകള്‍ക്ക് പകരം അക്ഷരങ്ങളും ചന്ദ്രക്കലകളും തന്നെ! ഇവയിലെല്ലാം ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുന്നത്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. എന്നെ സഹായിക്കുമോ?

 46. Appu Adyakshari 6 January 2013 at 08:34  

  Binu, ഇതിൽ പ്രത്യേകിച്ച് ഒറ്റയടിക്കുള്ള പരിഹാരങ്ങൾ ഇല്ല എന്നു തന്നെ പറയാം ! വിന്റോസ് 7 നോട് ഒപ്പം വരുന്ന കാർത്തിക ഫോണ്ട് ഉപയോഗിച്ചാൽ വിന്റോസിലെ ചില്ല പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാം. മലയാളം എഴുതാനുപയോഗിക്കുന്ന രീതികൾ ഇതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. എല്ലാ സോഫ്റ്റ്വെയറുകളും അപ്ടുഡേട് ആയിരിക്കണമെന്നില്ലല്ലോ. കീമാജിക് എന്ന ഇൻപുട്ട് മെതേഡ് ഒന്നുപയോഗിച്ചു നോക്കൂ. വിന്റോസ് 7 മായി കമ്പാറ്റിബിൾ ആണ്. 32 ബിറ്റ്, 64 ബിറ്റ് വേർഷനുകൾ ഉണ്ട്. അനുയോജ്യമായത് ഇൻസ്റ്റാൾ ചെയ്യുക. മലയാളം എഴുതാനായി ഏറ്റവും സിമ്പിൾ ആയ വേഡ് പ്രോസസർ ഉപയോഗിക്കു.. (നോട്ട് പാഡോ, വേഡ് പാഡ്)

 47. Unknown 5 August 2013 at 19:46  

  മാഷേ,
  എനിക്ക് ആദ്യാക്ഷരി വായിക്കുമ്പോള്‍ സ്പേസിനു പകരം ചതുരം വരുന്നു..ചില്ലക്ഷരം വായിക്കുന്നതിനു കുഴപ്പമില്ല. ഫോണ്ടിന്‍റെ പ്രശ്നം ആണോ.?

 48. അൻവർ കൊടിയത്തൂർ 30 April 2016 at 20:59  

  ഗുരുജീ,

  "ന്‍" എന്ന ചില്ലക്ഷരം ഒരുവാക്കില്‍ ചേര്‍ന്ന് വരുമ്പോള്‍ "ന്" എന്നായി മാറാന്‍ എന്താണ് കാരണം

  അന്‍വര്‍മാഷ്‌

 49. Viswaprabha 1 May 2016 at 00:11  

  ഒട്ടുചില്ല് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻപുട്ട് മെത്തേഡ് വഴി ടൈപ്പു ചെയ്ത ടെക്സ്റ്റിലാണു്, പലവുരു പല സോഫ്റ്റ്‌വെയറിലൂടെ കൈമറിഞ്ഞുവരുമ്പോൾ ഇങ്ങനെ ന് എന്നു പിരിഞ്ഞുകാണുക. അതിനാൽ, ആ പ്രശ്നം കാണുന്നതു് നിങ്ങളൂടെ സ്വന്തം ടെക്സ്റ്റിലാണെങ്കിൽ, ഇൻപുട്ട് മെത്തേഡ് മാറ്റുക. കീമാജിൿ, കീമാൻ, ഇൻ‌കീ തുടങ്ങിയ ഏതെങ്കിലും 'നല്ല' സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. ഇൻസ്ക്രിപ്റ്റ് മെത്തേഡിനുപകരം മൊഴി ലിപ്യന്തരണം ഉപയോഗിക്കുക.
  വേറെ ഏതെങ്കിലും വെബ് പേജിലോ സന്ദേശത്തിലോ മറ്റാരെങ്കിലും അടിച്ചുകയറ്റിയ ടെക്സ്റ്റാണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാൻ എളുപ്പമല്ല. തൽക്കാലം, ആ സ്ഥാനത്തൊക്കെ ചില്ലുകളായിരിക്കാം എന്നു ഊഹിച്ച് സമാധാനിക്കാനേ വഴിയുള്ളൂ.

 50. Appu Adyakshari 1 May 2016 at 13:33  

  വിശ്വേട്ടാ, മറുപടി നൽകിയതിനു നന്ദി.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP