ബ്ലോഗറിനു സ്വന്തം പേജ് ഹിറ്റ്‌ / സ്റ്റാറ്റിസ്റ്റിക്സ് സൗകര്യം

>> 7.7.10

Google Analytics എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ളതും, വെബ് സൈറ്റുകളിലെ ട്രാഫിക്‌, പേജ് ഹിറ്റ്‌ കൌണ്ടര്‍, സന്ദര്‍ശകരെപറ്റിയുള്ള വിവരങ്ങള്‍ തുടങ്ങിയവ നല്‍കുന്നതുമായ സൌകര്യത്തിന്റെ ഒരു ചെറിയ പതിപ്പ്‌ ഗൂഗിള്‍ ബ്ലോഗറിലും ഉള്‍പ്പെടുത്താന്‍ പോകുന്നു. അതിന്റെ ആദ്യപടിയായി draft blogger ല്‍ ഇപ്പോള്‍ തന്നെ ഈ സൌകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനര്‍ഥം താമസിയാതെ ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡില്‍ ഈ സൌകര്യം നമുക്ക് ലഭ്യമാകും എന്നാണ്.  പുതിയ ഗാട്ജടുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ നിങ്ങളുടെ ബ്ലോഗിലെ സന്ദര്‍ശകരെപ്പറ്റിയുള്ള ഒരു ചെറുവിവരണം കാണണം എന്നുണ്ടോ? എങ്കില്‍ http://draft.blogger.com എന്ന സൈറ്റ്‌ തുറന്നു ലോഗിന്‍ ചെയ്യൂ. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ / ബ്ലോഗുകളുടെ ഡാഷ്ബോര്‍ഡ്‌ ഡ്രാഫ്റ്റ്‌ ബ്ലോഗറില്‍ കാണുവാന്‍ സാധിക്കും. ഉദാഹരണം താഴെ.


അവിടെ ഏറ്റവും താഴത്തെ വരിയില്‍ വലത്തെയറ്റം ഒരു പുതിയ ലിങ്ക് കാണാം - Stats എന്ന പേരില്‍.  ഇതാണ് ബ്ലോഗറിന്റെ സ്വന്തം "ആരൊക്കെ വന്നു / എവിടെനിന്നൊക്കെ വന്നു" എന്ന് കാണിച്ചു തരുന്ന സംഭവം.

Stats ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു നോക്കൂ. താഴെക്കാണുന്നത് പോലെ ഒരു പേജു ലഭിക്കും.


നിങ്ങളുടെ ബ്ലോഗിന്റെ സന്ദര്‍ശകവിവരങ്ങളുടെ ഒരു രത്നചുരുക്കം (overview) ആണിത്. ഏറ്റവും ആദ്യം ഒരു ഗ്രാഫിക് വിവരണം കാണുന്നത് സന്ദര്‍ശകരുടെ എണ്ണം ആണ്. ഇത് തന്നെ Now, Last day, Last week, Last month, All times എന്നിങ്ങനെ അഞ്ചു വിധത്തില്‍ കാണാം. Now എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇപ്പോള്‍ എത്രപേര്‍ വായിക്കുന്നു, അല്ലെങ്കില്‍ എത്രമണിക്ക് ബ്ലോഗില്‍ എത്തി തുടങ്ങിയ വിവരങ്ങള്‍ കാണാം. Last day ഇന്നലത്തെ സന്ദര്‍ശക വിവരങ്ങള്‍ ആണ്. Last week കഴിഞ്ഞ ഒരാഴ്ചത്തെ ഡാറ്റ തരുന്നു. ഓരോ ലിങ്കും ക്ലിക്ക്‌ ചെയ്തു നോക്കി വ്യത്യാസം മനസ്സിലാക്കുക.

Posts എന്ന മുകളിലുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗിലെ ഓരോ പോസ്റ്റുകളുടെ തലക്കെട്ടും അവയില്‍ ഓരോന്നും എത്ര പേര്‍ വായിച്ചിട്ടുണ്ട് എന്നും കാണാം. ബ്ലോഗില്‍ സ്വന്തന്ത്ര പേജുകള്‍ ഉണ്ടെങ്കില്‍ അവയിലെ സന്ദര്‍ശക വിവരങ്ങളും ലഭ്യമാണ്. ഇവിടെയും Now, Last day, Last week, Last month, All times എന്ന അഞ്ചു ഓപ്ഷനുകളും ലഭ്യമാണ്.Traffic source എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഏതൊക്കെ സൈറ്റുകളില്‍ നിന്നാണ് സന്ദരശകര്‍ നിങ്ങളുടെ ബ്ലോഗിലേക്ക് എത്തിയത് എന്നതിന്റെ വിവരണം കാണാം.


 ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ആയ Audience ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ നിന്നാണ് സന്ദര്‍ശകര്‍ നിങ്ങളുടെ ബ്ലോഗില്‍ എത്തിയത് എന്നതിന്റെ ഒരു സചിത്ര വിവരണം തരുന്നു. ഓരോ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം, അവര്‍ ഉപയോഗിച്ച വെബ് ബ്രൌസറുകള്‍, operating system തുടങിയ വിവരങ്ങള്‍ ഇവിടെ കിട്ടും. ഫീഡ്ജിറ്റ് നല്‍കുന്ന സൌകര്യത്തിന്റെ ഒരു ചെറു പതിപ്പ് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.


ഇത്രയും സൌകര്യങ്ങളാണ് തല്‍ക്കാലം ബ്ലോഗറിന്റെ സ്വന്തം പേജ് ഹിറ്റ്‌ കൌണ്ടര്‍ തരുന്നത്. കൂടുതല്‍ സൌകര്യങ്ങള്‍ ഉള്പ്പെടുത്തിയെക്കാം. ഈ ബ്ലോഗില്‍ ഇതിനു മുമ്പ് പരിചയപ്പെടുത്തിയ Feedjit, Stat counter തുടങ്ങിയ third party gadgets തരുന്ന എല്ലാ സൌകര്യങ്ങളും ഇല്ലെങ്കിലും പ്രത്യേകിച്ചു ഒന്നും ചെയ്യാതെതന്നെ നമ്മുടെ ഡാഷ്ബോര്‍ഡില്‍ തന്നെ ഇത്തരം ഒരു സൗകര്യം ഗൂഗിള്‍ നല്‍കുമ്പോള്‍ അത് നല്ലത് തന്നെ എന്ന് പറയാതെവയ്യ. പക്ഷേ ഓര്‍ക്കുക, എപ്പോഴൊക്കെ നിങ്ങളുടെ ബ്ലോഗിലെ സന്ദര്‍ശക ഡാറ്റ കാണണം എന്ന് ആഗ്രഹിച്ചാലും, (തല്‍ക്കാലം) ബ്ലോഗറില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ http://draft.blogger.com/ എന്ന അഡ്രസ്‌വഴി ലോഗിന്‍ ചെയ്യുക. ഡ്രാഫ്റ്റ്‌ ഡോട്ട് ബ്ലോഗര്‍ ഡോട്ട് കോം.

19 അഭിപ്രായങ്ങള്‍:

 1. RHood 7 July 2010 at 07:48  

  thanks buddy for the latest know how....

 2. അഭിലാഷങ്ങള്‍ 7 July 2010 at 09:03  

  നന്ദി അപ്പൂ... :)
  നല്ല തകര്‍പ്പന്‍ ഫെസിലിറ്റി തന്നെ. സംശയമില്ല.

  പിന്നെ, Now, Last day, Last week, Last month, All times ഈ അഞ്ച് ടേബുകളില്‍ “All times“ എന്നത് ബ്ലോഗ് സ്റ്റാര്‍ട്ട് ചെയ്തതു മുതലുള്ള സ്റ്റാറ്റസ് അല്ല എന്നു തോന്നുന്നു,.. ഈ പുതിയ ഫെസിലിറ്റി വന്നതിന് ശേഷമുള്ള വിവരങ്ങള്‍ മുതലാവാം ഇത് കൌണ്ട് ചെയ്തുതുടങ്ങുന്നത്... അല്ലേ?

 3. Appu Adyakshari 7 July 2010 at 09:30  

  അഭിലാഷ്‌, അത് തന്നെ all time എന്നത് നമ്മള്‍ ബ്ലോഗ്‌ തുടങ്ങിയത് മുതലുള്ള കണക്കല്ല, ഈ facility തുടങ്ങിയത് മുതലുള്ള കണക്കാണ്.

 4. Noushad Vadakkel 7 July 2010 at 10:33  

  കൊള്ളാം ...പക്ഷെ മറ്റുള്ളവര്‍ക്ക് കൂടി കാണാവുന്ന തരത്തില്‍ പബ്ലിക്‌ ആയി ഇത് നല്‍കുവാന്‍ കൂടി സൗകര്യം ഉണ്ടെങ്കില്‍ അത് നന്നായിരുന്നു . കാത്തിരിക്കാം

 5. അലി 7 July 2010 at 10:53  

  നന്ദി. ഈ പുതിയ വിവരം പരിചയപ്പെടുത്തിയതിന്.

 6. Naushu 7 July 2010 at 11:42  

  നന്ദി

 7. Junaiths 7 July 2010 at 12:38  

  Thanks..

 8. Rajesh T.C 7 July 2010 at 17:50  

  പുതിയ വിവരങ്ങൾക്ക് നന്ദി..

 9. ഷാ 7 July 2010 at 18:05  

  പുതിയ വിവരങ്ങള്‍ പരിചയപ്പെടുത്തിയതിനു നന്ദി.

 10. Hari | (Maths) 7 July 2010 at 18:32  

  പുതിയ വിവരത്തിന് നന്ദി.. ഇതു കൊള്ളാം.

 11. ജോ l JOE 7 July 2010 at 20:23  

  പുതിയ വിവരങ്ങള്‍ പരിചയപ്പെടുത്തിയതിനു നന്ദി

 12. ഉസ്മാന്‍ പള്ളിക്കരയില്‍ 7 July 2010 at 21:32  

  പുതിയ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി.

 13. ഇ.എ.സജിം തട്ടത്തുമല 7 July 2010 at 21:39  

  പുതിയ വിവരം നൽകിയതിനു നന്ദി; ഇനി ഇതായിട്ടെന്തിനു പരീക്ഷിക്കാതിരിക്കണം? നോക്കട്ടെ,നോക്കട്ടെ!

 14. Manikandan 8 July 2010 at 00:34  

  അപ്പുവേട്ടാ നന്ദി.

 15. krish | കൃഷ് 13 July 2010 at 22:06  

  നന്ദി.

 16. mohammadaliek 22 September 2010 at 02:27  

  അപ്പു ഉസ്താദിന് ഒരായിരം നന്ദി

 17. UMESH KUMAR 26 December 2010 at 13:23  

  dear അപ്പു എനിക്ക് following gadjet add ചെയ്യാന്‍ പറ്റുന്നില്ല.
  ഒന്ന് സഹായിക്കണം

 18. Appu Adyakshari 26 December 2010 at 13:27  

  ഉമേഷ്, ഫോളോവർ ഗാഡ്‌ജറ്റിനെപ്പറ്റിയുള്ള അദ്ധ്യായം വായിച്ചില്ല അല്ലേ :-) പ്രശ്നം ഇതാണ് താങ്കളുടെ ബ്ലോഗിന്റെ ഭാഷ മലയാളം എന്നാണ് ഇപ്പോൾ സെറ്റ് ചെയ്തിരിക്കുന്നത്. ആ അദ്ധ്യായം വായിച്ചു നോക്കൂ. മനസിലായില്ലെങ്കിൽ വീണ്ടും ചോദിക്കാം കേട്ടോ.

 19. UMESH KUMAR 30 December 2010 at 14:39  

  ഇപ്പോള്‍ ശരിയായി , നന്ദി അപ്പു

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP