ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർ

>> 30.10.10

ഇതിനുമുമ്പുള്ള അദ്ധ്യായത്തിൽ ലേബൽ ലിസ്റ്റ് ഗാഡ്ജറ്റ് ഉപയോഗിച്ച് ഒരു മെനുബാർ ഉണ്ടാക്കി  ബ്ലോഗിന്റെ തലക്കെട്ടിനു താഴെ ഉൾപ്പെടുത്തുന്ന വിധമാണ് വിവരിച്ചത്.  ഇനി മറ്റൊരു വിധത്തിലുള്ള മെനുബാറിനെപ്പറ്റി പറയാം. ആദ്യാക്ഷരിയുടെ തലക്കെട്ടിനു താഴെക്കാണുന്ന മെനുബാർ ശ്രദ്ധിക്കൂ. വിവിധകാര്യങ്ങളെപ്പറ്റി വിവരിക്കുന്ന വെവ്വേറെ പേജുകളിലേക്കുള്ള ലിങ്കുകളാണ് അവ. ഇത്തരം ലിങ്കുകൾ ഇതേ ബ്ലോഗിനുള്ളിൽ തന്നെ ഉള്ളവ ആവണം എന്നുമില്ല. മറ്റേതു വെബ് സൈറ്റിലേക്കുമുള്ള ലിങ്കുകൾ ഇതുപോലെ തലക്കെട്ടിനുതാഴെ ഒരു മെനുബാർ ആയി നൽകാം. 

ഡാഷ്‌ബോർഡിൽ നിന്നും ഡിസൈൻ ടാബ് എടുക്കുക. പേജ് ലേ ഔട്ട് കിട്ടും. അവിടെ തലക്കെട്ടിനു താഴെ  "Add a gadget“ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഗാഡ്ജറ്റുകളുടെ ലിസ്റ്റ് കിട്ടും. അതിൽ നിന്ന് “ലിങ്ക് ലിസ്റ്റ്” എന്ന ഗാഡ്ജറ്റ് എടുക്കുക. താഴെക്കാണുന്നതുപോലെ ഒരു വിന്റോ ലഭിക്കും. 


Title :  ഇവിടെ ഒന്നും ഒഴുതേണ്ടതില്ല
Number of links: ഇവിടെയും ഒന്നും എഴുതേണ്ടതില്ല. എങ്കിലും തലക്കെട്ടിനു താഴെ പൊസിഷൻ ചെയ്യാനുള്ള മെനുബാർ ആയതിനാൽ ഒരുപാട് ലിങ്കുകൾ ചേർക്കുന്നത് അഭംഗിയാണ്.
Sorting: വേണ്ട
New site URL: ഇവിടെ നിങ്ങൾ ഏതു പേജിലേക്കുള്ള ലിങ്കാണോ നൽകാൻ ആഗ്രഹിക്കുന്നത് അത് എഴുതിച്ചേർക്കുക
New Site Name: ഈ ലിങ്കിനെ ഏതുപേരിലാണോ മെനു ബാറിൽ ഡിസ്പ്ലേ ചെയ്യേണ്ടത് അതുപോലെ എഴുതുക. (പേജിന്റെ ഒറിജിനൽ പേരുവേണം എന്ന് നിർബന്ധമില്ല)

എല്ലാ ലിങ്കുകളും ചേർത്ത്കഴിഞ്ഞാൽ “സേവ്” ക്ലിക്ക് ചെയ്യുക. തലക്കെട്ടിനുതാഴെ മെനുബാർ റെഡി! 

ഇനി ബ്ലോഗ് ഒന്നു നോക്കൂ.


************************************************

ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റിനെ ബ്ലോഗിന്റെ സൈഡ് ബാറിലേക്ക് ഒന്നു വലിച്ചു മാറ്റി പൊസിഷൻ ചെയ്തുനോക്കൂ. ആദ്യാക്ഷരിയുടെ സൈഡ് ബാറിലുള്ള ലിസ്റ്റുകൾ കണ്ടോ? അതുപോലെ ഒന്നിനുതാഴെ ഒന്നായി ഈ ലിങ്കുകളും ടൈറ്റിലുകളും കാണാം. അതായത് ലിങ്ക് ലിസ്റ്റിന്റെ മറ്റൊരു ഉപയോഗമാണിത്. സൈഡ് ബാറിൽ കുറേ പേജുകളിലേക്കുള്ള ലിസ്റ്റുകൾ നൽകാൻ ഈ ഗാഡ്ജറ്റ് ഉപയോഗിക്കാം. ചില ടെമ്പ്ലേറ്റുകൾ Link ലിസ്റ്റിനെ തലക്കെട്ടിനു താഴെ തിരശ്ചീനമായി (horizontal orientation) കാണിക്കുകയില്ല. ബ്ലോഗർ ടെമ്പ്ലേറ്റുകൾക്ക് പ്രശ്നമില്ല, പുറമേനിന്നുള്ളവയുടെ കാര്യമാണ് പറഞ്ഞത്.  അങ്ങനെ തിരശ്ചീനമായി ലിങ്ക് ലിസ്റ്റ് കിട്ടുന്നില്ലെങ്കിൽ ഒരു html/Java script ഗാഡ്ജറ്റ് ഉപയോഗിച്ച്,  രാഹുൽ കടയ്ക്കലിന്റെ ഇൻഫ്യുഷൻ ബ്ലോഗിൽ വിവരിച്ചിട്ടുള്ള പ്രകാരം തലക്കെട്ടിനു താഴെ ഒരു മെനുബാർ ഉണ്ടാക്കാം. രാഹുലിന്റെ പോസ്റ്റിലേക്കുള്ള  ലിങ്ക് ഇവിടെ

17 അഭിപ്രായങ്ങള്‍:

 1. Hafsa 18 January 2011 at 00:35  

  valane nannayitund .barile munu re alighnment cheyyan kazhiyumo

  Noufal

 2. Appu Adyakshari 18 January 2011 at 07:03  

  realignment - എന്നുവച്ചാൽ എന്താണ് താങ്കൾ ഉദ്ദേശിച്ചത്? തലക്കെട്ടുകൾ വരുന്ന ക്രമമോ? അതോ ആ ലിങ്കുകളെ ബാറിൽ ലെഫ്റ്റ്, സെന്റർ എന്നിങ്ങനെ അലൈൻ ചെയ്യുന്ന രീതിയോ? ക്രമം മാറ്റിയാൽ മതിയെങ്കിൽ അതിനുള്ള സംവിധാനം ആ ഗാഡ്ജറ്റിൽ തന്നെയുണ്ടല്ലോ.

 3. കാസിം തങ്ങള്‍ 2 March 2011 at 12:24  

  പിന്നീട് പോസ്റ്റുന്നവ ഈ മെനുലിസ്റ്റില്‍ പെടാന്‍ എന്തെങ്കിലും ചെയ്യണോ.

 4. Appu Adyakshari 2 March 2011 at 13:25  

  കാസിം തങ്ങളേ, പിന്നീട് പോസ്റ്റുന്നവ തനിയേ ഈ ലിസ്റ്റിൽ വരില്ല്ല. ഓരോ പോസ്റ്റും ചെയ്തുകഴിയുമ്പോൾ ഇതേ സ്റ്റെപ്പുകൾ വീണ്ടും ചെയ്യണം.

 5. കാസിം തങ്ങള്‍ 5 March 2011 at 17:21  

  നന്ദി അപ്പു. അപ്പോള്‍ ലേബല്‍ ഉപയോഗിച്ച് മെനു ബാര്‍ ഉണ്ടാക്കുന്നതായിരിക്കും കൂടുതല്‍ എളുപ്പം അല്ലേ ? രാഹുലിന്റെ പോസ്റ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശ്രമിച്ച് നോക്കിയപ്പോള്‍ മെനു ഐറ്റം‌സ് സെല്ല് ഫോര്‍മാറ്റില്‍ കിട്ടുന്നില്ല. അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.

 6. Appu Adyakshari 5 March 2011 at 19:15  

  “സെൽ ഫോർമാറ്റിൽ” എന്നുവച്ചാൽ എന്താണു കാസിം തങ്ങൾ ഉദ്ദേശിച്ചത്?

 7. വൈരങ്കോടന്‍ 3 April 2011 at 14:03  

  എങ്ങിനെയാണ്‌ menu കള്‍ / link കള്‍ തയ്യാറാക്കുന്നത്‌

 8. NiKHiL | നിഖില്‍ 14 May 2011 at 22:32  

  നന്ദി അപ്പ്വേട്ടാ...

 9. jain 4 August 2011 at 20:15  

  how to make a menu bar including options like home,downlord,album..
  ?

 10. jain 4 August 2011 at 20:17  

  how to make amenu baR including LIKE home,downlods,posts,other activity?

 11. Appu Adyakshari 5 August 2011 at 17:33  

  ജെയ്ൻ, വെറുതെ ലിങ്ക് ബാർ ഉണ്ടാക്കിയതുകൊണ്ട്മാത്രം ഡൌൺലോഡ്, പോസ്റ്റ്, other activity എന്നിക്കാര്യങ്ങൾ നടക്കുകയില്ലല്ലോ. ഇവിടെയൊക്കെ താങ്കൾ എന്താണുദ്ദേശിക്കുന്നത് അത് ഓരോ പേജുകളായി നിർമ്മിച്ചിട്ട് അതിലേക്ക് ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനുബാർ ഉണ്ടാക്കുകയാണ് വേണ്ടത് (ലേബൽ ഉപയോഗിച്ചല്ല)

 12. അഭിഷേക് 19 September 2011 at 10:29  

  APPUVETTA LINK LIST UPAYOGIKKATHE HOME,PINNE DOWNLOD OPTION KODUKKANULLA PAGE ,THUDANGIYAVA ENGANE NIRMIKKAM LIKE ADYAKSHARI MENU BAR

 13. Mujeeb Rahman 16 March 2012 at 06:19  

  ഹലോ അപ്പു സാര്‍
  ഞാന്‍ ബ്ലോഗില്‍ ഒരു പുതിയ ആളാനു ആദ്യാക്ഷരി മാത്രമാണ് എന്റെ അദ്ധ്യാപകന്‍ ഒരായിരം നന്ദി.
  എന്റെ ബ്ലോഗ്‌ ഒന്ന സന്ദര്‍ശക്കുമോ?
  arnagarhss.blogspot.com
  എന്റെ ബ്ലോഗ്‌ പേജില്‍ നമുക്ക്‌ പോസ്റ്റ്‌ ചേര്‍ക്കാന്‍ കഴിയുമോ?
  പേജില്‍ നമ്മുക്ക് ഫോട്ടോസ്, വീഡിയോ എന്നിവ ചേര്‍ക്കാന്‍ കഴിയുമോ?

 14. Appu Adyakshari 16 March 2012 at 14:33  

  മുജീബിന്റെ ബ്ലോഗ് ഞാൻ നോക്കി. ആ ബ്ലോഗിനു കുഴപ്പങ്ങളൊന്നുംകാണുന്നില്ലല്ലോ. ചോദ്യം ബ്ലോഗ് പേജിൽ വീഡിയോ, പോസ്റ്റുകൾ, ഫോട്ടോ തുടങ്ങിയവ പോസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നാണല്ലോ. ഈ ചോദ്യത്തില് അല്പം കൺഫ്യുഷൻ ഉണ്ട്. പേജ് എന്നു പറയുന്നത് സ്വതന്ത്രമയി നിൽക്കുന്ന പോസ്റ്റുകൾ ആണ്.ബ്ലോഗിന്റെ ആർക്കൈവ്സും ആയി ഇതിനു ബന്ധമില്ല. ഈ പേജുകളിൽ വീഡിയോ ഫോട്ടോ ഒക്കെ പോസ്റ്റ് ചെയ്യാം. പക്ഷേ ഒരേ ഒരു തവണ മാത്രം.

 15. MERIDIAN PUBLIC SCHOOL 17 July 2012 at 16:11  

  ലിങ്ക് ലിസ്റ്റ് പ്രകാരം മെനുവുണ്ടാക്കി.
  പക്ഷെ ഇവയിലേക്ക് ഇനം തിരിച്ച് പോസ്റ്റ് ചെയ്യുന്നതെങ്ങിനെ ?
  http://meridianpublicschool.blogspot.in/

 16. Appu Adyakshari 17 July 2012 at 22:33  

  നിങ്ങളുടെ സ്കൂൾ ബ്ലോഗ് നോക്കിയതിൽ നിന്ന്, ഓരോ ക്ലബുകളൂമായി ബന്ധപ്പെട്ട പോസ്റ്റുകൾ അതാതു ലിങ്കുകളീൽ ക്ലിക്ക് ചെയ്യ്യുമ്പോൾ ഒരുമിച്ചു കിട്ടണം എന്നതാണ് ഉദ്ദേശമെന്നു മനസ്സിലായി! അതിനായി ആദ്യമേ ഒരു മെനു ഉണ്ടാക്കിയതുകൊണ്ടു കാര്യമില്ല. ലിങ്ക് ലിസ്റ്റ് എന്ന മെനു ബാർ അല്ല നിങ്ങൾക്കു വേണ്ടതും. പകരം ലേബൽ (ലിസ്റ്റ്) ഉപയോഗിച്ച് ഒരു മെനു ബാർ ഉണ്ടാക്കൂ. എന്നിറ്റ് ഓരോ ഇനം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോഴും മെനുവിന്റെ ടൈറ്റിൽ തന്നെ ആ പോസ്റ്റിന്റെ ലേബൽ ആയി നൽകുക. ഉദാഹരണത്തിനു മാത്സ് ക്ലബുമായി ബന്ധപ്പെട്ട എല്ലാ ബ്ലോഗ് പോസ്റ്റുകളുടെയും ലേബൽ ഇംഗ്ലീഷിൽ മാത്സ് ക്ലബ് എന്നു തന്നെ കൊടൂക്കുക.

 17. vajid 31 July 2013 at 13:27  

  http://arnagarhss.blogspot.in/

  ഈ ബ്ലോഗിൽ കൊടുത്തിരിക്കുന്നത് മെനുബാർ ആണോ?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP