ബ്ലോഗിലെ കമന്റുകളെ ഒരുമിച്ച് കാണാം

>> 18.7.12

നമ്മുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളിലേയും കമന്റുകളെ ഒരുമിച്ച് ഒരു സ്ഥലത്ത് കാണുവാനും, വായിക്കുവാനും, ആവശ്യമില്ലാത്ത കമന്റുകളേയും സ്പാം കമന്റുകളേയും ഒഴിവാക്കാനും എല്ലാമുള്ള സംവിധാനം ബ്ലോഗറിന്റെ പുതിയ വേർഷനിൽ ലഭ്യമാണ്. ഡാഷ്‌ബോർഡിലാണ് ഈ സംവിധാനം ഉള്ളത്. ഇതെങ്ങനെയാണ് കാണുന്നതെന്ന് നോക്കാം.

ബ്ലോഗറിൽ ലോഗിൻ ചെയ്ത് ഡാഷ്‌ബോർഡിലേക്ക് പോവുക. അവിടെയുള്ള ഓപ്‌ഷൻസ് എന്ന മെനു എടൂക്കുക. വയലറ്റു നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ ഈ മെനു കിട്ടും. 


അവിടെനിന്ന് Comments എന്ന ഐറ്റത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കമന്റുകളെയെല്ലാം ഒരുമിച്ചു കാണാനാവുന്ന കമന്റ് പേജ് ലഭിക്കും. ഒരു ബ്ലോഗിൽ ഏറ്റവും ഒടുവിൽ (ലേറ്റസ്റ്റ്) ആയി ലഭിച്ച കമന്റ് ആവും ആദ്യം കാണാനാവുന്നത്. എല്ലാ പോസ്റ്റുകളിലേയും കമന്റുകൾ ഒരുമിച്ചാണ് വരുന്നതും. കാലപ്പഴക്കമനുസരിച്ച് കമന്റുകൾ താഴേക്ക് താഴേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കും. കമന്റുകളെ സോർട്ട് ചെയ്യാനുള്ള  രണ്ടൂ ഫിൽറ്ററുകളും ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടിൽ ഇടതുവശത്ത് ചുവന്ന ചതുരത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗം നോക്കൂ. Published എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പബ്ലിഷ് ആയ കമന്റുകൾ മാത്രം കാണാം (നിങ്ങളുടെ ബ്ലോഗിൽ കമന്റ് മോഡറേഷൻ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ മോഡറേറ്റ് ചെയ്ത് പബ്ലിഷ് ചെയ്യേണ്ട കമന്റുകൾക്കുള്ള മറ്റൊരു ലിങ്ക് ഇതിന്റെ താഴെയുണ്ടാവും.  Spam എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ സ്പാം കമന്റുകളെ കാണാം.വലതുവശത്തായി വയലറ്റു നിറത്തിൽ മാർക്ക്  ചെയ്തിരിക്കുന്ന ചതുരം, എത്രപേജുകളിലായാണ് കമന്റുകൾ കാണാനാവുന്നത് എന്നു കാണിച്ചുതരും. അവിടെ 1 എന്നെഴുതിയിരിക്കുന്നതിനു സമീപമുള്ള ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ  കമന്റുകൾ ഡിസ്‌പ്ലേ ചെയ്യുന്ന പേജുകളുടെ എണ്ണം കാണാം. ഇഷ്ടമുള്ള പേജിലേക്ക് ഇവിടെനിന്ന് നേരിട്ട് പോകാം. 1 എന്ന് എഴുതിയിരിക്കുന്നതിന്റെ ഇടതും വലതുമുള്ള ആരോ (<, >) ബട്ടണുകളിൽ ക്ലിക്ക് ചെയ്താൽ  പേജുകളിൽ മുമ്പിലേക്കോ, രണ്ടാം പേജിനു ശേഷം പിന്നിലേക്കോ പോകാം. അതേ ചതുരത്തിനുള്ളിൽ 50 എന്നെഴുതിയിരിക്കുന്നത് ഒരു പേജിൽ എത്ര കമന്റുകൾ കാണിക്കണം എന്നതാണ്. 50 കമന്റ്കൾ ഒരു പേജിൽ കാണിക്കുക എന്നതാണ് ഡിഫോൾട്ട് സെറ്റിംഗ്.

പേജിന്റെ ഇടതുവശത്തേക്ക് വരുമ്പോൾ, നീല നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഒരു  ചതുരം ശ്രദ്ധിക്കൂ. ഒരു കമന്റിനെ സെലക്റ്റ് ചെയ്യണം എന്നുണ്ടെങ്കിൽ ആ ചതുരത്തിനുള്ളിൽ ഒരുപ്രാവശ്യം മൗസ് ക്ലിക്ക് ചെയ്താൽ മതി. ഒരു പേജിലെ എല്ലാ  കമന്റുകളേയും ഒരുമിച്ച് സെലക്റ്റ് ചെയ്യണം എങ്കിൽ പച്ചനിറത്തിലെ ചതുരത്തിനുള്ളിൽ ഒരു തവണ ക്ലിക്ക് ചെയ്താൽ മതിയാകും.

Remove content എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ സെലക്റ്റ് ചെയ്തിരിക്കുന്ന കമന്റ് ഡിലീറ്റ് ആവും. ഡിലീറ്റ് ആകുന്നതിനു മുമ്പ് വേണോ വേണ്ടയോ എന്ന് കൺഫർമേഷൻ മെസേജ് ഇല്ല. അതുകൊണ്ട് ഡിലീറ്റ് ചെയ്യാൻ സെലക്റ്റ് ചെയ്യുന്ന കമന്റുകൾ ശ്രദ്ധിച്ചു ചെയ്യുക.

5 അഭിപ്രായങ്ങള്‍:

 1. കാളിയൻ - kaaliyan 27 April 2013 at 09:45  

  നമ്മൾ പോസ്റ്റ്‌ ചെയ്ത കമന്റ്സ് ( മറ്റു ബ്ലോഗുകളിൽ ) കാണാൻ വല്ല മാര്ഗവും ഉണ്ടോ ?

 2. കാളിയൻ - kaaliyan 27 April 2013 at 09:46  

  നമ്മൾ പോസ്റ്റ്‌ ചെയ്ത കമന്റ്സ് ( മറ്റു ബ്ലോഗുകളിൽ ) കാണാൻ വല്ല മാര്ഗവും ഉണ്ടോ

 3. Appu Adyakshari 28 April 2013 at 09:16  

  കാളിയൻ, ഇങ്ങനെ ഒരു ഓപ്ഷൻ എന്റെ അറിവിലില്ല. ഒരു ചെറിയ കാര്യം ഇനിമേലിൽ താങ്കൾക്ക് ചെയ്യാവുന്നത്, കമന്റെഴുതുന്ന പോസ്റ്റുകളിൽ നിന്ന് ഒരു എ-മെയിൽ ഫോളോഅപ് ടിക് ചെയ്തു വയ്ക്കുക എന്നതാണ്. അപ്പോൾ താങ്കൾ എഴുതിയ ആദ്യകമന്റു മെയിലിൽ കിട്ടുമല്ലോ. അതിനെ ഒരു പ്രത്യേക ഫോൾഡറിലേക്ക് സേവ് ചെയ്തുവച്ചാൽ ഭാവിയിൽ ഒറ്റയടിക്ക് കാണാം. ഇതല്ലാതെ മറ്റ് വഴികൾ എനിക്കറിയില്ല.

 4. കാളിയൻ - kaaliyan 29 April 2013 at 07:49  

  ഒരു നല്ല കഥ വായിച്ചു കമന്റ്‌ ചെയ്തിരുന്നു .. ഇതു ബ്ലോഗ്‌ ആണെന്ന് ഓർമയില്ല ..!!

  നന്ദി അപ്പു ...!!

 5. Unknown 4 March 2014 at 14:01  

  Appu ithil malayalam tiipe cheyyenda optn paranju tharumo

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP