കമന്റ് ഓപ്ഷൻ അടയ്ക്കുവാൻ
>> 23.10.09
Last update : August 1, 2012
നിങ്ങളുടെ ഒരു ബ്ലോഗ് പോസ്റ്റിൽ അതിഭയങ്കര ചൂടുപിടിച്ച വിവാദങ്ങളോ ചർച്ചയോ മറ്റോ വന്നുപോയി എന്നിരിക്കട്ടെ. ആ പോസ്റ്റിലെ വിവാദ ചർച്ച നിങ്ങൾക്ക് അവസാനിപ്പിക്കണം എന്നുകരുതുക. അതിനായി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒരു പ്രത്യേകപോസ്റ്റിലെ കമന്റ് ഓപ്ഷൻ ഇല്ലാതെയാക്കാം. ഈ ഓപ്ഷൻ പ്രാവർത്തികമാക്കാനുള്ള സ്റ്റെപ്പുകൾ ഇനി പറയുന്നു. ഏതു പോസ്റ്റിലാണോ കമന്റ ബോക്സ് അടച്ചു വയ്ക്കേണ്ടത്, ആ പോസ്റ്റ് എഡിറ്റ് മോഡിൽ തുറക്കുക. സംശയമുണ്ടെങ്കിൽ "പബ്ലിഷ് ആയ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതെങ്ങനെ" എന്ന അദ്ധ്യായം നോക്കൂ. എഡിറ്റ് ചെയ്യുന്ന പോസ്റ്റിന്റെ വലതുവശത്ത് താഴെയായി Options എന്നൊരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ അതിനു താഴെയായി മറ്റു ചില ഓപ്ഷനുകൾ വരും. അതിൽ ആദ്യത്തേത് Reader comments എന്നതാണ്. അതിൽ മൂന്നു വിധ സെറ്റിംഗുകൾ കാണാം.

Reader comments
Allow
Do not allow, show existing
Do not allow, hide existing
ആദ്യത്തെ ഓപ്ഷനായ Allow ടിക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമെ ഒരു പോസ്റ്റിൽ കമന്റുകൾ എഴുതുവാനുള്ള ഫീൽഡ് വായനക്കാരനു ലഭിക്കൂ. അടുത്ത രണ്ട് ഓപ്ഷനുകൾ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറേ കമന്റുകൾ വന്ന് കഴിഞ്ഞ് കമന്റ് ഓപ്ഷൻ അടച്ചു വയ്ക്കാനുള്ളതാണ്. രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇതുവരെയുള്ള കമന്റുകൾ വായനക്കാർക്ക് കാണാം, പക്ഷേ തുടർന്ന് കമന്റെഴുതാൻ സാധിക്കില്ല. മൂന്നാമത്തെ ഓപ്ഷൻ ആണു സെലക്റ്റ് ചെയ്യുന്നതെങ്കിൽ ഇതുവരെയുള്ള കമന്റുകൾ ഒന്നുപോലും കാണാൻ സാധിക്കില്ല, തുടർന്ന് ആർക്കും കമന്റ് എഴുതുവാനും സാധിക്കില്ല. ഈ സെറ്റിംഗുകൾ ഏതാണ് ആവശ്യം എന്നുവച്ചാൽ അത് ടിക്ക് ചെയ്തിട്ട് ലിസ്റ്റിനു താഴെയുള്ള Done ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇനി പോസ്റ്റ് വീണ്ടും പബ്ലിഷ് ചെയ്യാവുന്നതാണ് (Update).
നിങ്ങളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളിലേയും കമന്റ് ഓപ്ഷൻ ഒരുമിച്ച് ഇല്ലാതെയാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാം.
ഡാഷ്ബോർഡിൽ നിന്നും ഓപ്‌ഷൻസ് മെനു, അവിടെ നിന്ന് സെറ്റിംഗുകൾ, സെറ്റിംഗ് പേജിൽ നിന്ന് Post & Comments മെനു എന്നിവ സെലക്റ്റ് ചെയ്യുക.
കമന്റ് ഓപ്‌ഷൻസ് നോക്കൂ . Comment location എന്നൊരു ഫീൽഡ് ആദ്യം കാണാം. കമന്റ് എഴുതാനുള്ള ഫീൽഡ് ബ്ലോഗിൽ എവിടെ സെറ്റ് ചെയ്യണം എന്നു തീരുമാനിക്കുന്നത് ഇവിടെയാണ്. ഡിഫോൾട്ട് സെറ്റിംഗ് embed എന്നാണ്. അതോടൊപ്പമുള്ള ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്യുക. അപ്പോൽ ഒരു ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് Hide എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ഇനി ആ പേജിന്റെ വലതു മുകളിലുള്ള Save changes എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ. നിങ്ങളുടെ ബ്ലോഗിൽ നിന്ന് കമന്റ് എഴുതാനുള്ള സംവിധാനം നീക്കം ചെയ്യപ്പെടും. (അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട കമന്റകൾ നഷ്ടമാവുകയില്ല)
2 അഭിപ്രായങ്ങള്‍:
ഈ വിവരത്തിന് വളരെ നന്ദി...
ആശംസകൾ....
y i can't see in my blog "post a comment"like in ur blog...how i can add?i need that option
Post a Comment