ഫോട്ടോ ബ്ലോഗുകൾ തുടങ്ങുവാൻ
>> 11.11.09
ചിത്രങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുവാനുള്ള ഫോട്ടോബ്ലോഗുകള്‍ കണ്ടിട്ടില്ലേ? ഉദാഹരണങ്ങൾ എത്രവേണമെങ്കിലും ഇവിടെ കാണാം.
ഇവയിലെല്ലാം ബ്ലോഗിന്റെ അത്രയും വീതിയിലാവും ചിത്രങ്ങള്‍ ഉള്ളത് എന്നതു ശ്രദ്ധിച്ചല്ലോ. അതുതന്നെയാണ് അവയുടെ ഭംഗിയും. ഈ രീതിയില്‍ ചിത്രങ്ങള്‍ ബ്ലോഗില്‍ ഡിസ്പ്ലേ ചെയ്യുവാനായി ഒന്നുരണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. ഒന്നാമത്, ബ്ലോഗിന്റെ ടെമ്പ്ലേറ്റ് വീതിയുള്ളതാവണം. അത്തരം ഒരു ടെമ്പ്ലേറ്റ്, ഫ്രീയായി ബ്ലോഗ് ടെമ്പ്ലേറ്റ് കിട്ടുന്ന സൈറ്റുകളില്‍ നിന്ന് എടൂത്ത് നിങ്ങളുടെ ബ്ലോഗില്‍ കൊടുക്കുക. ഫോട്ടോബ്ലോഗുകൾക്ക് അനുയോജ്യമായ ടെമ്പ്ലേറ്റുകൾ ലഭിക്കുന്ന ഒരു സൈറ്റ് ഇതാ . അത്തരം സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ടെമ്പ്ലേറ്റ് തെരഞ്ഞെടുക്കുക. ബ്ലോഗ് ബോഡി background കറുപ്പുനിറത്തിലായാൽ ചിത്രങ്ങളുടെ ഭംഗി വർദ്ധിക്കും. അതുകൊണ്ട് നിങ്ങൾ തെരഞ്ഞെടുത്ത ടെമ്പ്ലേറ്റിന്റെ ലേഔട്ട് സെറ്റിംഗിൽ പോയി (fonts and colours) അനുയോജ്യമായ വർണ്ണങ്ങൾ ബ്ലോഗിന്റെ വിവിധ ഭാഗങ്ങളിൽ സെറ്റ് ചെയ്യുക. പരീക്ഷണങ്ങൾ ആവാം.
ഇതുപോലെ background നിറം കറുപ്പാക്കിമാറ്റിയെടുത്ത എന്റെ ഫോട്ടോബ്ലോഗ് ഇവിടെയുണ്ട്.
ടെമ്പ്ലേറ്റ് സെറ്റ് ചെയ്തുകഴിഞ്ഞാൽ ഇനി ചിത്രം അപ്‌ലോഡ് ചെയ്യാം. അതിനു മുമ്പായി നിങ്ങൾ പ്രസിദ്ധീകരിക്കുവാനാഗ്രഹിക്കുന്ന ചിത്രം അനുയോജ്യമായ ഒരു ഗ്രാഫിക്സ് സോഫ്റ്റ്വെയർ ഉപയോഗിച്ച് റീസൈസ് ചെയ്യണം. 1200 pixel വീതിയൊക്കെ സ്ക്രീനിൽ കാണുന്നതിനു ധാരാളം മതിയാവും.
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെങ്ങനെ എന്ന അദ്ധ്യായത്തിൽ പറഞ്ഞവിധം ചിത്രം ബ്ലോഗിലേക്ക് അപ്‌ലോഡ് ചെയ്യുക. എന്നിട്ട് Edit Html mode ലേക്ക് പോകൂ. ഇനി ആ ചിത്രത്തിന്റെ കോഡ് ഒന്നു നോക്കൂ. ഒരു ഉദാഹരണം താഴെ നൽകുന്നു മാർക്ക് ചെയ്തിട്ടുള്ള ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjunErfqPw-RTtrYfDwlN_ge9MIbJeKPBEsee2ooNwkGslrAJUdnTgZNLJohOg7YYe2w_lk-3GOISrZG1k8XNpOxfq8gxGb8zYUk71Hhs5LmSpBtpDTJDpATaYFtVtxoRGyedOpNdO0_h5w/s1600-h/cj-6.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjunErfqPw-RTtrYfDwlN_ge9MIbJeKPBEsee2ooNwkGslrAJUdnTgZNLJohOg7YYe2w_lk-3GOISrZG1k8XNpOxfq8gxGb8zYUk71Hhs5LmSpBtpDTJDpATaYFtVtxoRGyedOpNdO0_h5w/s400/cj-6.jpg" alt="" id="BLOGGER_PHOTO_ID_5376326727136048178" border="0" /></a>
വിഡ്‌ത് = 400 px;
ഹൈറ്റ് = 300 px; ഇങ്ങനെ രണ്ട് കാര്യങ്ങള്‍ എഴുതിയിരിക്കുന്നത് ഡിലീറ്റ് ചെയ്യുക. px എന്നിവയ്ക്കുശേഷമുള്ള അര്‍ത്ഥവിരാമവും (;) ഡിലീറ്റ് ചെയ്യണം. കോഡിലെ മറ്റൊരു കാര്യങ്ങളും ഡിലീറ്റ് ചെയ്യരുത്. ഇനി കോഡില്‍ കുറേക്കൂടി താഴേക്ക് മാറി /s400/ എന്നെഴുതിയിരിക്കുന്നതുകാണാം. അത് /s800/എന്നാക്കുക. ഇനി പോസ്റ്റ് പബ്ലിഷ് ചെയ്തുനോക്കൂ. ചിത്രം ബ്ലോഗിന്റെ വീതിയില്‍ കാണാം.
ചിത്രത്തിന്റെ കോഡുകളിൽ വരുത്താവുന്ന മറ്റുചില മാറ്റങ്ങൾ നോക്കൂ.
ഉദാഹരണമായി ഒരു ചിത്രം താഴെ നൽകുന്നു.
ഈ ചിത്രത്തിന്റെ ഒറിജിനൽ വീതി 1015 പിക്സൽ, ഹൈറ്റ് 612 പിക്സൽ. ലാർജ് സൈസിൽ ബ്ലോഗറിലേക്ക് അപ്‌ലോഡ് ചെയ്തപ്പോൾ താഴെക്കാണും വിധം കിട്ടി. (ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഒറിജിനൽ സൈസിൽ കാണാവുന്നതാണ്.
ഇതാണ് ഒറിജിനൽ കോഡ്.
<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s1600-h/Bee1.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 269px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s400/Bee1.jpg" alt="" id="BLOGGER_PHOTO_ID_5402801856957434162" border="0" /></a>
ഈ കോഡ് പബ്ലിഷ് ചെയ്യുമ്പോൾ ലഭിക്കുന്ന ചിത്രം താഴെ.
ഇനി ഈ കോഡിൽ നിന്ന് വിഡ്തും ഹൈറ്റും ഡിലീറ്റ് ചെയ്യുന്നു, /S800/ എന്നു മാറ്റുന്നു. കോഡ് താഴെക്കാണാം. അതിന്റെ റിസൽട്ട് എങ്ങനെയാണെന്ന് നോക്കൂ
<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s1600-h/Bee1.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; " src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s800/Bee1.jpg" alt="" id="BLOGGER_PHOTO_ID_5402801856957434162" border="0" /></a>
ചിത്രം പേജിന്റെ വീതിയേക്കാൾ വലുതായിപ്പോയെന്നത് ശ്രദ്ധിക്കുമല്ലോ.
അടുത്ത ഉദാഹരണത്തിൽ Height എന്നതു മാത്രം ഡിലീറ്റ് ചെയ്തിട്ട് വിഡ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റാം. ഉദാഹരണത്തിനു ഈ ബ്ലോഗിന്റെ ബോഡിയുടെ വീതി 375 പിക്സൽ ആണ്. മുകളിലുള്ള കോഡിൽ വിഡ്ത് 375 എന്നു മാറ്റിയാൽ (/s800/ എന്നു മാറ്റണം) ചിത്രം ഈ ബ്ലോഗ് ബോഡിയുടെ അതേ വീതിയിൽ നിൽക്കുന്നതു കാണാം.
കോഡ് നോക്കൂ
<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s1600-h/Bee1.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 375 px; " src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeRApvNWJaIZo7MXrH6BIGl5fsTQeaMWt-Cpo3LD5S_3k9Stxf5i3N3BbH4OC55tPeDZjKCF8Kswe-x34ZOJVIG3xrGNEnFKAk8bc50mnGd0kIdwGtYYc_joirtk8-tHyY1MlPelLpsoBl/s800/Bee1.jpg" alt="" id="BLOGGER_PHOTO_ID_5402801856957434162" border="0" /></a>
ഇതിന്റെ റിസൽട്ട് (ഈ ടെമ്പ്ലേറ്റിന്റെ വീതി കുറവായതിനാൽ ഇത് അത്ര ഫലവത്തായി കാണുന്നില്ല. എങ്കിലും 800 ൽ താഴെ പിക്സൽ വീതിയുള്ള ടെമ്പ്ലേറ്റുകളിൽ ചിത്രങ്ങൾ വശങ്ങളോട് ചേർന്ന് വലുപ്പത്തിൽ കാണുവാൻ ഇതു ചെയ്താൽ മതി).
മറ്റ് ഫോട്ടോ അപ്‌ലോഡിംഗ് സൈറ്റുകളിൽ നിന്ന്:
ഫോട്ടോബക്കറ്റ്, ഫ്ലിക്കർ പോലെയുള്ള സൈറ്റുകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നവർ അവിടെനിന്ന് ലഭിക്കുന്ന എച്.ടിം.എം.എൽ കോഡ് ബ്ലോഗിലേക്ക് പേസ്റ്റ്ചെയ്താൽ മതിയാവും. Edit Html മോഡിൽ വേണം ഇങ്ങനെ കോഡ് പേസ്റ്റ് ചെയ്യേണ്ടത്. ഈ കോഡുകളിലും മേൽപ്പറഞ്ഞ മാറ്റങ്ങൾ വരുത്താവുന്നതാണ്.
21 അഭിപ്രായങ്ങള്‍:
അപ്പോ അങ്ങിനെയാണു കാര്യങ്ങൾ അല്ലേ മാസ്റ്റെറേ..!!
ഹരീഷേ :-) മനസ്സിലായി. ഫോട്ടോബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന ആരെയും ഉദ്ദേശിച്ചല്ല ഈ പോസ്റ്റ് ഇന്നു പ്രസിദ്ധീകരിച്ചത്. ഫോട്ടോ ബ്ലോഗുകള്‍ തുടങ്ങാനാഗ്രഹിക്കുന്ന നവാഗതരെ ഉദ്ദേശീച്ചാണെന്നത് മനസ്സിലാക്കുമല്ലോ.
അപ്പൂ വളരെ നന്നായി. ഒരുപാട് പുതിയ ഫോട്ടോ ബ്ലോഗുകള്‍ വരുന്നുണ്ട്. പലതും ശരിയായ ടെമ്പ്ളേറ്റ് സെലക്ഷന്‍ അറിയാത്തതിനാല്‍ ആകര്ഷകമാകുന്നില്ല. എന്തായാലും ഇത് തീര്‍ച്ചയായും ഉപകാര പ്രദം തന്നെ.
വളരെ നന്ദി അപ്പൂ..
ഈ പോസ്റ്റ് ഒരു ആവശ്യമായിരുന്നു. ചില പുതിയ നല്ല ഫോട്ടോ ബ്ലോഗുകള്‍ പലതും ഇപ്പോഴും പഴയാ രീതിയില്‍ തന്നെയാണ് അവര്‍ക്ക് ഉപകാരപ്പെടും. ചില ഫോട്ടോ ബ്ലോഗുകള്‍ ലോഡ് ആകാന്‍ ഒരുപാട് സമയം എടുക്കുന്നു. ഉദാ: ഇവിടെ ഇതെന്തു കൊണ്ടാ ഇങ്ങിനെ സംമ്പവിക്കുന്നത് .
സമീർ (പുള്ളിപ്പുലി) പറഞ്ഞ ബ്ലോഗ് ഞാൻ നോക്കി. അതിൽ ചിത്രങ്ങൾ വരുന്നത് ഫ്ലിക്കറിൽ നിന്നാണ്. ചിത്രങ്ങൾ ഫ്ലിക്കറിലാണ് സേവ് ചെയ്തിരിക്കുന്നത്. അതിന്റെ ഒരു എംബഡ് കോഡ് ബ്ലോഗറിൽ നൽകിയിരിക്കുന്നു എന്നേയുള്ളു. അതുകൊണ്ടാണ് അത് ലോഡാവാൻ താമസം നേരിടുന്നത്.
ഫ്ലിക്കറില്‍ നിന്നും ലിങ്ക് എടുക്കുമ്പോള്‍ ലാര്‍ജ് സൈസ് ആണെങ്കില്‍ അത് 1024 x 720 ആയിരിക്കും. അത് ബ്ലോഗ് റ്റെമ്പ്ലേടിനേക്കാല് വലുതായിരിക്കും. ഫോടോബക്കടോ ഫ്ലിക്കറില്‍ നിണൊ ലിങ്ക് എടുത്ത്തിത്റ്റ് സൈസ് 810 x 600 ആക്കുന്നതാവും ഉചിതം.
(sorry for the google transliteration spell mistakes)
അപ്പുമാഷ്,
നന്ദി.
ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ മാത്രമല്ല, നിലവിലുള്ള ബ്ലോഗുകളില്‍ ചിത്രങ്ങള്‍ ഫുള്‍ സൈസില്‍ അപ്ലോഡാനും ഇത് ഉപകാരപ്രദമാണല്ലോ. തലക്കെട്ട് മാറ്റൂ.
അപ്പുവേട്ടാ,
തീർച്ഛയായും വളരെ നല്ലൊരു ലേഖനം. പുതുതായി വരുന്ന പലരുടെയും ബ്ലോഗുകൾ ടെമ്പ്ലേറ്റ് ശരിയാകാത്ത കാരണം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അങ്ങനുള്ളവർക്ക് ഇതൊരു സഹായവും പ്രചോദനവുമായിരിക്കും തീർച്ഛ!
അപ്പുവേട്ടാ, Thanks !!!
I used to simply upload and forget. Will try this
നന്ദി. ഇതില്‍ ചേര്‍ക്കാനുള്ള ഫോട്ടോകള്‍ എവിടെ നിന്നാണു കിട്ടുക?
ഇതു നല്ല ചോദ്യമായിപ്പോയല്ലോ കുഞ്ഞിക്കണ്ണാ!! താങ്കള്‍ സ്വയം എടൂത്ത ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതല്ലേ സ്വന്തം ഫോട്ടോബ്ലോഗില്‍ പോസ്റ്റ്ചെയ്യേണ്ടത് ! അല്ലാതെ മറ്റെവിടെനിന്നെങ്കിലും ലഭിച്ച / എടുത്ത ഫോട്ടോയല്ലല്ലോ. അതായത് ഫോട്ടോഗ്രാഫര്‍മര്‍ക്കല്ലേ ഫോട്ടോബ്ലോഗുകൊണ്ട് ആവശ്യമുള്ളൂ എന്ന് അര്‍ത്ഥം.
അപ്പൂ,
വളരെ പ്രയോജനം ചെയ്തു!
എന്റെ ഈ നിർമ്മിതി കണ്ട് അഭിപ്രായം
പറയാൻ സന്മനസൂണ്ടാകണം...
http://paattoli1.blogspot.com/
ബോസ്സ്, വളരെ നന്ദി, മൂന്നു വര്‍ഷമായി ഫോട്ടോബ്ലോഗു തരികിട നടത്തുന്ന ഒരുവനാണു ഞാന്‍, താങ്കളുടെ ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായിരുന്നു, മുമ്പ് പലപ്പോഴും ശ്രമിച്ചെങ്കിലും പരാജയപ്പെട്ട വിഷയമായിരുന്നു ഇത്, ഒറ്റയിരിപ്പിനു എന്റെ അറുപതോളം ചിത്രങ്ങള്‍ ഞാന്‍ വലുതാക്കി, വിവരങ്ങള്‍ക്ക് വളരെ വളരെ നന്ദി.
നല്ല പോസ്റ്റ് മാഷേ ....
എന്റെ അഫിപ്രായത്തില്‍ ലാണ്ടിംഗ് പേജില്‍ തന്നെ കൂടുതല്‍ ചിത്രങ്ങള്‍ കൊടുക്കുന്നത് മനോഹരമായിരിക്കും....
btemplates.com സൈറ്റില്‍ നിന്നും മനോഹരമായ ഫോട്ടോ ബ്ലോഗിനുള്ള templates ലഫിക്കും..
ഇത്തരത്തില്‍ ഞാന്‍ ചെയ്ത എന്റെ ബ്ലോഗ് ലിങ്ക് ഇവിടെ ചേര്‍ക്കുന്നു (ഇതൊരു പരസ്യം ആയി കണക്കാക്കരുത്)
നിഷാദിന്റെ ബ്ലോഗ് കണ്ടു. നന്നായിട്ടുണ്ട്. ബ്ലോഗിന്റെ ഹോം പേജില്‍ എത്ര ഫോട്ടോകള്‍ വേണം എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടം... :-)
നന്ദി അപ്പു മാഷേ, എന്‍റെ ബ്ലോഗ് നോക്കാന്‍ സമയം ചിലവഴിച്ചതില്‍ സന്തോഷം ഉണ്ട്.....
ഞാന്‍ പല ഫോട്ടോ ബ്ലോഗുകളും സ്ഥിരം നോക്കാറുണ്ട് .. അതില്‍ എനിക്ക് അനുഫവപ്പെടുന്ന പ്രഥാന പ്രശ്നം കൂടുതല്‍ ഫോട്ടോസ് (previous posts) നോക്കാനുള്ള ബുദ്ധിമുട്ടാണ് ...... അതാ ഞാനിവിടെ പറയാന്‍ ശ്രമിച്ചത് ....... :)
വായിച്ചു എല്ലാവർക്കും മനസിലാകുന്ന ലളിതവിവ-
രണം.വളരെ വളരെ നന്ദി
അപ്പു ,
ലളിതമായ വിവരണം , നല്ല പോസ്റ്റ്,
പക്ഷെ എന്റെ പോസ്റ്റില്‍ ഈ കോഡ് അല്ല വരുന്നത്.
പിന്നെ, archive il thumb image വരുത്താന്‍ എന്താ വഴി ?
ഉമേഷ് കുമാര്‍
ഉപകാര പ്രദം
വളരെ നന്ദിയുണ്ട് ഈ വിവരണത്തിന് ......
Post a Comment