HTML / JAVA script Gadget
>> 26.11.09
ഒരു ബ്ലോഗിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഗാഡ്ജറ്റ് ഒരു പക്ഷേ Html / Java script എന്ന ഗാഡ്ജറ്റ് ആയിരിക്കും. നമ്മുടെ ബ്ലോഗിൽ ഹിറ്റ് കൌണ്ടർ ചേർക്കാനായാലും, ഒരു ക്ലോക്കോ, അല്ലെങ്കിൽ മറ്റൊരു ബ്ലോഗിന്റെ പരസ്യമോ, ഒരു ന്യൂസ് റീലോ അങ്ങനെ ഒരു എച്.ടി.എം.എൽ ഭാഷ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ ചെറിയ ആപ്ലിക്കേഷനുകൾ ചേർക്കാനായി നമുക്ക് ഈ ഗാഡ്ജറ്റ് ഉപയോഗിക്കാം.
ഒരു Html / Java script ഗാഡ്ജറ്റ് പുതിയതായി നിങ്ങളുടെ ബ്ലോഗിൽ ചേർക്കാനുള്ള സ്റ്റെപ്പുകൾ ഇനി പറയുന്നു. ആദ്യമായി ചെയ്യേണ്ടത് ഏതു വെബ് സൈറ്റിൽ നിന്നാണോ നിങ്ങൾക്ക് ചേർക്കേണ്ട എച്.ടി.എം. എൽ കോഡ് എടുക്കേണ്ടത് അവിടെ നിന്ന് ആ കോഡ് കോപ്പി ചെയ്ത് എടുക്കുക എന്നതാണ്. ആ കോഡിനെ ഒരു Html / Java script ഗാഡ്ജറ്റ് പുതിയതായി നിങ്ങളുടെ ബ്ലോഗിലേക്ക് ചേർത്ത് അവിടെ പേസ്റ്റ് ചെയ്യുക. ഇനി ഗാഡ്ജറ്റ് സേവ് ചെയ്യാം. സിമ്പിൾ!
ഉദാഹരമായി ആദ്യാക്ഷരിയിലേക്കൊരു ലിങ്ക് നിങ്ങളുടെ ബ്ലോഗിൽ ഒരു ചെറിയ ബാനറായി നൽകുന്നതെങ്ങനെ എന്നു കാണിക്കുന്നു.
ആദ്യാക്ഷരിയിലേക്കൊരു ലിങ്ക്:
പുതിയതായി നിങ്ങളുടെ ബ്ലോഗിലേക്ക് എത്തുന്ന വായനക്കാരില്‍ ഒരാള്‍ക്ക്, അവര്‍ക്കും എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം എന്നറിയുവാന്‍ ആഗ്രഹമുണ്ടാകാം. ആദ്യാക്ഷരി എന്ന ഈ ബ്ലോഗ് അവര്‍ക്ക് പരിചയമില്ലെങ്കില്‍, പരിചയപ്പെടുത്താനായി ഇവിടേക്കുള്ള ഒരു ചെറിയ ലിങ്ക് നിങ്ങള്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ്. ഒരു html/Java script പേജ് എലമെന്റായി. ഇതെങ്ങനെ ചേര്‍ക്കാം എന്നു നോക്കാം.
നിങ്ങളുടെ ബ്ലോഗിൽ ലോഗിൻ ചെയ്ത് ഡാഷ്‌ബോർഡിൽ എത്തുക. അവിടെയുള്ള Design എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പേജ് എലമെന്റ്സ് എന്ന പേജിൽ എത്തിച്ചേരാം. ഇവിടെയാണ് ഗാഡ്ജറ്റുകൾ ചേർക്കുവാനുള്ള സംവിധാനം ഉള്ളത്.
ഇതാണു നിങ്ങളുടെ ബ്ലോഗിന്റെ രൂപരേഖ. നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് ഇവിടെ കാണുന്ന ക്രമീകരണങ്ങളിൽ വ്യത്യാസം ഉണ്ടായേക്കാം. വലതുവശത്തെ സൈഡ് ബാറില്‍ ആദ്യാക്ഷരിയിലേക്കുള്ള ലിങ്ക് ഒരു ചെറുചിത്രമായി കൊടുക്കാം. അതിനായി, വലതുവശത്ത് മുകളില്‍ കാണുന്ന Add a Gadget എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ തുറന്നുകിട്ടും.
അതില്‍നിന്നും Html/JavaScript എന്നതിനു നേരെയുള്ള Add to blog എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയതായി ഒരു വിന്റോ തുറന്നുവരും, താഴെക്കാണുന്നതുപോലെ. അവിടെ Title എന്നു കാണുന്നതിന്റെ താഴെയുള്ള ചതുരക്കള്ളിയില്‍ “നിങ്ങള്‍ക്കും ഒരു ബ്ലോഗ് തുടങ്ങേണ്ടേ..” (അല്ലെങ്കില്‍ മനോധര്‍മ്മം പോലെ എന്തും, ഒന്നും എഴുതിയില്ലെങ്കിലും സാരമില്ല, കാരണം ആദ്യാക്ഷരി ചിത്രത്തില്‍ തന്നെ ബ്ലോഗ് സഹായി എന്നെഴുതിയിട്ടുണ്ട്) എന്നെഴുതൂ.
ഈ ബ്ലോഗിന്റെ ഇടതുവശത്തുള്ള സൈഡ് ബാറില്‍, ആദ്യാക്ഷരിയിലേക്കൊരു ലിങ്ക് എന്ന തലക്കെട്ടിനു താഴെ ഒരു ചെറിയ വിന്റോയും അതില്‍ അതില്‍ ഒരു Html code ഉം കാണാം. അത് “വള്ളി പുള്ളി വിടാതെ” അതേ പടി കോപ്പിചെയ്യണം. (ശ്രദ്ധിക്കുക, ചെറിയ വിന്റോയില്‍ കാണുന്ന മൂന്നുവരികള്‍ മാത്രമല്ല കോഡ്. അതിന്റെ താഴേക്കും ഉണ്ട്. അത് മുഴവനായും { <റ്റേബിള്‍ മുതല്‍ റ്റേബിള്‍>വരെ} കോപ്പി ചെയ്യണം)
കോപ്പി ചെയ്യാനായി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും: മൌസ് കോഡിനുമുകളിലേക്ക് കൊണ്ടുപോവുക. അപ്പോൾ കോഡ് തനിയെ സെലക്റ്റ് ചെയ്യപ്പെടുന്നതുകാണാം. ഇനി റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്യൂ. അപ്പോൾ കിട്ടുന്ന മെനുവിൽ നിന്നും “കോപ്പി” ഓപ്ഷൻ സെലക്റ്റ് ചെയ്യുക..
ഇനി ഗാഡ്ജറ്റിലേക്ക് തിരിച്ചുവരാം. നമ്മള്‍ ആദ്യം തലക്കെട്ടു റ്റൈപ്പുചെയ്ത ഗാഡ്‌ജറ്റ് വിന്റോയുടെ Content എന്ന തലക്കെട്ടിനു താഴെയുള്ള കള്ളിയിലേക്ക് ഈ കോഡ് പേസ്റ്റ് ചെയ്യുക. പേസ്റ്റ് ചെയ്യാനായി, മൌസിന്റെ റൈറ്റ് ബട്ടണ്‍ പേസ്റ്റ് ചെയ്യേണ്ട സ്ഥലത്ത് വച്ചുകൊണ്ട് ക്ലിക്ക് ചെയ്യാം. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും “Paste“ സെലക്ട് ചെയ്യുക. ഇതിനു പകരം Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് v അമര്‍ത്തിയാലും കോപ്പി ചെയ്ത ടെക്‍സ്റ്റ് പേസ്റ്റായിക്കൊള്ളും.
ഇനി ഗാഡ്ജറ്റിലേക്ക് തിരിച്ചുവരാം. നമ്മള്‍ ആദ്യം തലക്കെട്ടു റ്റൈപ്പുചെയ്ത ഗാഡ്‌ജറ്റ് വിന്റോയുടെ Content എന്ന തലക്കെട്ടിനു താഴെയുള്ള കള്ളിയിലേക്ക് ഈ കോഡ് പേസ്റ്റ് ചെയ്യുക. പേസ്റ്റ് ചെയ്യാനായി, മൌസിന്റെ റൈറ്റ് ബട്ടണ്‍ പേസ്റ്റ് ചെയ്യേണ്ട സ്ഥലത്ത് വച്ചുകൊണ്ട് ക്ലിക്ക് ചെയ്യാം. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും “Paste“ സെലക്ട് ചെയ്യുക. ഇതിനു പകരം Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് v അമര്‍ത്തിയാലും കോപ്പി ചെയ്ത ടെക്‍സ്റ്റ് പേസ്റ്റായിക്കൊള്ളും.
ഇനി Save changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് എലമെന്റ് സേവ് ചെയ്യപ്പെടും. സ്ക്രീന്‍ പഴയ സ്ഥലത്ത് തിരികെയെത്തി. ഇനി അവിടെയുള്ള സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആദ്യാക്ഷരിയിലേക്കുള്ള ഒരു ചെറിയ ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടു.
19 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ ഒരു സംശയം അപ്പുവേട്ടന്റെ ബ്ലോഗില്‍ ഗൂഗിള്‍ പരസ്യം കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ,സൈറ്റ് ഫുള്‍ മലയാളം ആയതുകൊണ്ട് "നിങ്ങളുടെ ലാംഗ്വേജ് ആട്സെന്‍സ് സപ്പോര്‍ട്ട് ചെയില്ല എന്ന എറര്‍ ആണ് എനിക്ക് ലഭിക്കുന്നത്."
ബ്ലോഗുണ്ണീ, വലിയ പ്രയോജനം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. ആഡ്‌സെൻസ് അക്കൌണ്ട് ഈയിടെ നോക്കിയപ്പോൾ പതിനൊന്നു യൂറോ കിട്ടിയിട്ടുണ്ട് എന്ന് കണ്ടു.. ഒരുവർഷത്തിനു മുകളീലായി ഞാൻ ഈ ആഡ് സെൻസ് പരസ്യങ്ങൾ ഇവിടെ ഇട്ടിട്ട്. ഇതുവരെ ‘വരുമാനം’ എടുത്തിട്ടുമില്ല :-)
അപ്പുവേട്ടാ താങ്കളൊരു സംഭവം തന്നെ. നമുക്ക് ഇഷ്ടമുള്ള ഒരു സൈറ്റിന്റെ ലിങ്ക് Html / Java script വഴി കൊടുക്കുന്നതെങ്ങനെയാണ് (html code എങ്ങനെയാണു കോപ്പി ചെയ്യുന്നത്)
മറ്റൊരു സൈറ്റിന്റെ ലിങ്ക് കൊടുക്കാൻ ഈ ഗാഡ്ജറ്റ് അല്ല വേണ്ടത്.. ഒന്നുകിൽ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് എടുക്കാം അല്ലെങ്കിൽ ടെക്സ്റ്റ് ഗാഡജറ്റിലെ ലിങ്ക് കൊടുക്കാനുള്ള ടൂൾ ഉപയോഗിക്കാം. ഏതു സൈറ്റിന്റെ ലിങ്കാണോ കൊടുക്കേണ്ടത് അതിന്റെ യു.ആർ.എൽ (വെബ് അഡ്രസ്) ആണു കോപ്പി ചെയ്യേണ്ടത്. ബ്രൌസറീന്റെ അഡ്രസ് ബാറിൽ കാണുന്ന http എന്നു തുടങ്ങുന്ന ലൈൻ.
ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ലല്ലോ.ജാലകത്തിന്റെ സ്വിച്ച് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഇന്‍വാലിഡ് ഫീഡ് അഡ്രസ്സ് എന്ന് കാണിക്കുന്നു. ജാലകത്തിന്റെ പുതിയ ജാവസ്ക്രിപ്റ്റ് കിട്ടാനും ജാലകത്തില്‍ രജിസ്‌റ്റര്‍ ചെയ്യാനും വല്ല പോംവഴിയുമുണ്ടോ? രജിസ്റ്റര്‍ പേജിലേക്കും പോകുന്നില്ല. പരിഹാരം ഉണ്ടാകും അല്ലേ.........?
കുഞ്ഞിക്ക ഒരു മെയിൽ എനിക്ക് അയക്കൂ. ജാലകത്തിന്റെ കോഡ് അയച്ചൂ തരാം.
ബ്ലോഗ് ഹെല്‍പ്പ് ലൈന്‍ എന്ന ഐഡിയില്‍ മെയില്‍ ചെയ്തിട്ടുണ്ട്. നിര്‍ദ്ദേശത്തിന് നന്ദി അപ്പു.
പുതിയ ബ്ലോഗുകള്‍ ജാലകത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല്ല ....വിട്ജെറ്റ് കോപ്പി ചെയ്തിട്ടും വരുന്നില്ല.
സരൂപ്, ജാലകം ബ്ലോഗ് വിഡ്ജറ്റ് കോഡ് ഒരു പ്രാവശ്യമല്ല, എത്രപ്രാവശ്യം വേണമെങ്കിലും ആ സൈറ്റിൽ നിന്ന് കിട്ടും. ജാലകം സൈറ്റിൽ മുകളീലൂള്ള മെനുബാറിൽ നിന്ന് Get widget എന്ന ലിങ്കു വഴി പോയാൽ മതി.
ബ്ലോഗിന്റെ ഡാഷ്ബോർഡ് എന്നത് ഒരു ലിങ്കോ സ്വിച്ചോ അല്ല. നിങ്ങൾ ബ്ലോഗിൽ ലോഗിൻ ചെയ്യുമ്പോൾ കിട്ടുന്ന പേജാണ് ഡാഷ്‌ബോർഡ്. കൂടുതൽ ഇതേപ്പറ്റി അറിയാൻ ബ്ലോഗർ ഡാഷ്‌ബോർഡ് എന്ന അദ്ധ്യായം വായിച്ചു നോക്കൂ.
പ്രിയ അപ്പു,
താങ്കള്‍ പറഞ്ഞ പോലെ ഞാന്‍ ഡാഷ് ബോര്‍ഡിനെ കുറിച്ച് വായിച്ചു എന്നിട്ട് സ്ക്രീന്‍ ഷോട്ടില്‍ തന്നത് പോലെ ആകാന്‍ old interface ആക്കി എന്നിട്ട് പറഞ്ഞത് പോലെ ജാലകത്തിന്റെ എച്.ടി.എം.എൽ കോഡ് കോപ്പി ചെയ്തു എന്നിട്ട് പറഞ്ഞപോലെ ഡിസൈന്‍ എടുത്തിട്ട് add gadgetile .html/javail paste ചെയ്തു എന്നിട്ട് സേവ് ചെയ്തു പക്ഷെ എന്റെ ബ്ലോഗില്‍ പുതുതായി ജാലകത്തിന്റെ സ്വിച്ച് വന്നില്ല .പിന്നീട് ആദ്യാക്ഷരിയുടെ html കോഡ് മുകളില്‍ പറഞ്ഞത് പോലെ ആഡ് ചെയ്തു അതും ബ്ലോഗില്‍ വന്നില്ല പക്ഷെ design window-ല്‍ add a gadget-നു താഴെ പെതിയ രണ്ടു സ്വിച്ച് പോലെ ഒന്ന് വന്നു അതില്‍ cursor വച്ചാല്‍ ഡ്രാഗ് ചെയ്യാന്‍ പറ്റും ക്ലിക്ക് പറ്റില്ല ആ സ്വിച്ചിന്റെ താഴെ edit എന്നുണ്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തെ ഞാന്‍ html/java code പേസ്റ്റ് ചെയ്ത വിന്‍ഡോ തുറന്നു വരും ഈ പ്രശ്നം എങ്ങനാണ് പരിഹരിക്കേണ്ടത്
സരൂപ്, താങ്കളുടെ പ്രശനം ഇതൊന്നുമല്ല. താങ്കള്‍ സെലക്ട് ചെയ്തിരിക്കുന്ന ബ്ലോഗര്‍ ടെമ്പ്ലേറ്റ് ആണ് വില്ലന്‍. താങ്കള്‍ ഇപ്പോള്‍ ബ്ലോഗറിന്റെ Dynamic view ആണ് ടെമ്പ്ലേറ്റ് ആയി സെറ്റ് ചെയ്തിരിക്കുന്നുത്. ഇതുകൊണ്ടാണ് gadget കല്‍ ഒന്നും കാണാന്‍ സാധിക്കാത്തത്. ആദ്യം ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റി ഒരു സ്റ്റാന്‍ഡേര്‍ഡ് ടെമ്പ്ലേറ്റ് ചെര്ക്കൂ. അതോടെ പ്രശനം തീരും.
പ്രിയപ്പെട്ട അപ്പുവിന് നന്ദി
പ്രശ്നങ്ങള്‍ ഒക്കെ തീര്‍ന്നു
adsens engane kodukum? visit myblog paravablog.blogspot.in
adsens engane kodukum? visit myblog paravablog.blogspot.in
super it is very helpful:"www.1001lovetips4u.blogspot.com"
ആനിമേഷന്‍ ചിത്രങ്ങള്‍ കൊടുക്കാന്‍ പറ്റുമോ ..?എന്റെ പേജില്‍ ...എന്താ ചെയ്യേണ്ടത് ..?
ഹായ് അപ്പുഏട്ടാ ..
ഞാന്‍ ഒരു തുടക്കകാരന്‍ ആണ് .
ജാലകത്തിലേക്ക് എന്റെ ബ്ലോഗ് ചേര്‍ക്കുവാന്‍ കഴിയുന്നില്ലാ..എന്നതാ കാരണം എന്ന് എന്റെ മെയില്‍ വഴി ഒന്ന് പറഞ്ഞുതരുമോ ?
Post a Comment