കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?

>> 25.11.09

ഒരു സംശയം ബൂലോകരുമായി പങ്കുവയ്ക്കുവാനാണീ പോസ്റ്റ്. നിങ്ങളുടെ ബ്ലോഗുകളിലെ കമന്റുകൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നുവോ ഈയിടെ?

നിങ്ങളുടെ ബ്ലോഗുകളിലെ പഴയതും പുതിയതുമായ പോസ്റ്റുകളിൽ കമന്റുകളെല്ലാം അതാതു സ്ഥാനങ്ങളിൽ ഇപ്പോഴും ഉണ്ടോ എന്ന് ഒന്നു പരിശോധിക്കാമോ? ഈ അടുത്ത ദിവസങ്ങളിൽ കാണാൻ തുടങ്ങിയ ഒരു പ്രതിഭാസമാണ് കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നു എന്നത്. ഉദാഹരണത്തിന് ആദ്യാക്ഷരിയുടെ ആദ്യ അദ്ധ്യായത്തിൽ 175 നു മുകളിൽ കമന്റുകൾ ഉണ്ടായിരുന്നതാണ്. അതുപോലെ പ്രശ്നങ്ങളും പ്രതിവിധികളും എന്ന അദ്ധ്യായത്തിലും, ഗസ്റ്റ് ബുക്കിലും ഒക്കെ നൂറിനുമുകളിൽ ചോദ്യങ്ങളും ഉത്തരങ്ങളും കമന്റുകളായി ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ. ഇപ്പോൾ പല അദ്ധ്യായങ്ങളിലും പത്തിൽ താഴെ കമന്റുകളാണ് കാണപ്പെടുന്നത്. അതും ഒക്റ്റോബർ മാസം മുതലുള്ളവ മാത്രം.

സാധാരണഗതിയിൽ, കമന്റ് ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നത് ഒന്നുകിൽ കമന്റ് രേഖപ്പെടുത്തിയ ആൾക്കോ അല്ലെങ്കിൽ കമന്റ് രേഖപ്പെടുത്തപ്പെട്ട ബ്ലോഗിന്റെ ഉടമയ്ക്കോ മാത്രമാണ്. കമന്റ് രേഖപ്പെടുത്തിയ ആൾ സ്വന്തം കമന്റ് ഡിലീറ്റ് ചെയ്യുന്നുവെങ്കിൽ "comment has been removed by the author" എന്നൊരു നോട്ടിഫിക്കേഷൻ അവിടെ കാണും. ബ്ലോഗിന്റെ ഉടമയാണ് കമന്റ് നീക്കം ചെയ്യുന്നതെങ്കിൽ ഈ നോട്ടിഫിക്കേഷൻ ഇല്ലാതെ തന്നെ Delete for ever എന്ന കമാന്റ് കൊടുത്ത് പൂർണ്ണമായും ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇവിടെ കാണപ്പെടുന്ന കമന്റ് ഡിലീറ്റ് രീതി പൂർണ്ണമായും കമന്റുകൾ നീക്കം ചെയ്തിരിക്കുന്നു എന്നതാണ്. അതിന് ഞാൻ ലോഗിൻ ചെയ്യുന്ന യൂസർനെയിം പാസ്‌വേഡ് എന്നിവ മറ്റാർക്കെങ്കിലും അറിയണം. പക്ഷേ എന്റെ പാസ്‌വേഡ് മറ്റാർക്കും അറിയില്ല എന്നത് എനിക്ക് ഉറപ്പാണ്.

നിങ്ങൾക്കാർക്കെങ്കിലും സമാന അനുഭവം ഈയിടെ ഉണ്ടായിട്ടുണ്ടോ? എങ്കിൽ ദയവായി ഇവിടെ കമന്റുകളായി അറിയിക്കുക. ഒരു സംശയം തോന്നുന്നത് ബ്ലോഗർ ഡൊമൈനിൽ നിന്ന്, മറ്റൊരു ഡൊമൈനിലേക്ക് മാറിയ ബ്ലോഗുകളിലാണ് ഇങ്ങനെ കാണുന്നത് എന്നതാണ് (ആദ്യാക്ഷരി, ബ്ലോഗർ ഡൊമൈനിൽ നിന്ന് സൈബർ ജാലകം ഡൊമൈനിലേക്ക് ഈയിടെ മാറിയിരുന്നു). നിങ്ങൾക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ദയവായി ഇവിടെ പങ്കുവയ്ക്കുക.

=================
Updated : 27/11/209
=================

വിശ്വേട്ടന്‍ തന്ന ലിങ്കില്‍ നോക്കുമ്പോള്‍ ഇത് വളരെയധികം ബ്ലോഗുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണെന്ന് മനസ്സിലാകുന്നു. അവിടെ ഒരു കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

42 അഭിപ്രായങ്ങള്‍:

 1. ☮ Kaippally കൈപ്പള്ളി ☢ 25 November 2009 at 06:58  

  Use wordpress

 2. കൊച്ചുതെമ്മാടി 25 November 2009 at 07:59  

  so saad......
  :(

 3. Captain Haddock 25 November 2009 at 08:48  

  Checked with few other blogs and sites. No issues found.

  But, yes, only very few comments found in this site, rest of them are missing. Something is wrong.

 4. മാറുന്ന മലയാളി 25 November 2009 at 08:55  

  കടുവയെ പിടിച്ച കിടുവയോ.........:)

  ഇല്ല മാഷേ ...ഇതിനെ പറ്റി ഒരറിവുമില്ല....

 5. അരുണ്‍ കായംകുളം 25 November 2009 at 09:45  

  ഡൊമൈന്‍ മാറി കമന്‍റ്‌ ഡിലീറ്റ് ആകുമെന്നത് പുതിയ അറിവാ.എന്താ കാരണമെന്ന് അറിയില്ല, ഇതേ പോലെ ഒരു ബ്ലോഗില്‍ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.എന്‍റെ ഒരു പോസ്റ്റിലെ നല്ല 5 കമന്‍റ്‌ നഷ്ടമായി.അത്യാവശ്യം വലിപ്പമുള്ളതും മര്‍മ്മപ്രധാനവുമായ കമന്‍റുകളാണ്‌ ഡിലീറ്റ് ചെയ്യപ്പെട്ടത് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.അഡ്മിന്‍ പവ്വര്‍ ഉള്ള ആരോ ചെയ്തതാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്.ഇങ്ങനെ ഒരു പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല.
  ആരെങ്കിലും മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു...

  ബ്ലോഗ്: നമ്മുടെ ബൂലോകം
  പോസ്റ്റ്: നര്‍മ്മം എന്ന മര്‍മ്മം
  നഷ്ടപ്പെട്ട കമന്‍റുകള്‍:പോങ്ങുമൂടന്‍റെ 2 കമന്‍റ്, ജി.മനുവിന്‍റെ 1 കമന്‍റ്,പോങ്ങുമൂടനുള്ള എന്‍റെ മറുപടി, അപ്പുചേട്ടന്‍റെ കമന്‍റിനുള്ള എന്‍റെ മറുപടി.

  നമ്മുടെ ബൂലോകത്തിന്‍റെ എഡിറ്റോറിയലില്‍ അപ്പുചേട്ടനും ഉള്ളതായി ഇന്ന് അതിലെ ഫൂട്ടറില്‍ കണ്ടു.ചേട്ടന്‍ ആ പോസ്റ്റ് ഒന്ന് നോക്കിയെ, നേരത്തെ 72 കമന്‍റ്‌ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോല്‍ 67 കമന്‍റെ ഉള്ളു.അതും ഈ പറഞ്ഞ പോലെ ബ്ലോഗ് സ്പോട്ടില്‍ നിന്നും ഡൊമൈനിലേക്ക് മാറിയ പത്രമാ.

  ഏതെങ്കിലും സുഹൃത്തുക്കള്‍ ഇതിനൊരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു..

 6. ☮ Kaippally കൈപ്പള്ളി ☢ 25 November 2009 at 09:47  

  Alternatively you can also use a third party commenting system like disqus.com

  I use Disqus on my wordpress blog.

 7. cALviN::കാല്‍‌വിന്‍ 25 November 2009 at 12:36  

  ഉണ്ട്... എനിക്ക് അങ്ങനെ സംഭവിച്ചിട്ടൂണ്ട്.. പൂട്ടിയ ബ്ലോഗിലാണ്... കമന്റ് ഗൂഗിൾ സെർവറിൽ തന്നെ ഉണ്ടെന്നാണ് എന്റെ വിശ്വാസം... ടെമ്പ്ലേറ്റും സെർവറും തമ്മിലുള്ള എന്തെങ്കിലും സിങ്കിംഗ് ഇഷ്യൂ ആയിരിക്കണം...

 8. chithrakaran:ചിത്രകാരന്‍ 25 November 2009 at 22:02  

  കമന്റുകള്‍ സ്വയം നഷ്ടപ്പെടുന്നുണ്ട്.രണ്ടു ദിവസം മുന്‍പിട്ട ഒരു കമന്റ് എന്തേ ഡിലിറ്റി എന്നന്വേഷിച്ച് ഇന്നുച്ചക്കുകൂടി കമന്റിട്ട ആള്‍ വിളിച്ചിരുന്നു :(
  അതിലൂടെ തെറ്റിദ്ധാരണ വളരുന്നുണ്ട്.

 9. ☮ Kaippally കൈപ്പള്ളി ☢ 26 November 2009 at 01:03  

  ബ്ലോഗുകളിൽ നിന്നും തട്ടിക്കൊണ്ടുപോയ കമന്റുകൾ ചിത്രകാരൻ എത്രയും പെട്ടന്നു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതാണു്.

  അല്ലാത്ത പക്ഷം സ്വന്തം ബ്ലോഗിൽ നിന്നും എല്ലാ commentകളും delete ചെയ്യണം വളരെ താഴ്മയായി അപേക്ഷിക്കുന്നു.

 10. നിരക്ഷരന്‍ 26 November 2009 at 12:40  

  ഞാന്‍ ഡൊമൈന്‍ ഒന്നും മാറ്റാത്ത ആളാണ്. ഇനി ഒന്നേന്ന് എല്ലാ പോസ്റ്റുകളും പോയി നോക്കിയിട്ട് വിവരം അറിയിക്കാം.

  ഗൂഗിളമ്മച്ചീടെ പെമ്പിള്ളേര്‍ക്കൊക്കെ ഇപ്പോ കെട്ടുപ്രായമായിക്കാണും. അതിലേതെങ്കിലും ഒരുത്തീനെ വകതിരിവില്ലാത്ത നമ്മള്‍ മലയാളം ബ്ലോഗേഴ്സ് ആരെങ്കിലുമൊക്കെ കമന്റടിച്ചും കാണും. അതുതന്നെ ഈ കമന്റടിക്കാര്‍ക്കിട്ട് ഗൂഗിളമ്മച്ചി പണികൊടുത്തതിന്റെ കാരണം :) :) :)

 11. നിരക്ഷരന്‍ 26 November 2009 at 12:42  

  ഈയിടെയായിട്ട് നീളമുള്ള കമന്റുകള്‍ ഇടാന്‍ പറ്റുന്നില്ലല്ലോ ? അക്കൂട്ടത്തില്‍ പഴയ നീളമുള്ള കമന്റുകള്‍ കൂടെ ഡിലീറ്റായിപ്പോകുന്ന വല്ല സെറ്റപ്പ് ചേഞ്ചും ഗൂഗിള്‍ വരുത്തിയതാണോ ?

 12. അനിൽ@ബ്ലൊഗ് 26 November 2009 at 16:11  

  ദേ ഇവിടേം കമന്റുകള്‍ കാണാനില്ലത്രെ.

 13. നന്ദു | naNdu | നന്ദു 26 November 2009 at 18:40  

  എന്റെ ബ്ലോഗിൽ ഇട്ട കമന്റും ബ്ലോഗിൽ കാണുന്നില്ല. പക്ഷെ, ആ കമന്റ്‌ എന്റെ ജിമെയിൽ ഇൻബോക്സിൽ വന്നു കിടപ്പുണ്ട്‌.

  ഓ.ടോ: വായിച്ചിട്ട്‌ എന്തെങ്ങിലും 'സശയ'മുണ്ടോ എന്നാണ്‌ ഈ കമന്റ്‌ പെട്ടിക്കു മുകളിൽ കാണുന്നത്‌.

 14. ViswaPrabha | വിശ്വപ്രഭ 26 November 2009 at 19:17  

  http://www.google.com/support/forum/p/blogger/thread?tid=3c8fc566625014e6&hl=en

 15. അനിൽ@ബ്ലൊഗ് 26 November 2009 at 21:10  

  വിശ്വേട്ടന്‍ തന്ന ലിങ്കിനു നന്ദി.
  ഏറ്റവും കൌതുകകരമാ‍യ സംഗതി എന്തെന്നാല്‍ കാതലായ കമന്റ്റുകളാണ് പോകുന്നതില്‍ പലതും എന്നതാണ്. ആളുകളെ തമ്മില്‍ തല്ലിക്കാന്‍ ഗൂഗിളമ്മച്ചി നടത്തുന്ന ഗൂഢാലോചന ആണോ എന്തോ...
  :)

 16. cibu cj 27 November 2009 at 05:59  

  വിശ്വം തന്ന ലിങ്കിൽ പ്രശ്നമുള്ള പോസ്റ്റുകളുടെ ലിങ്കുകൾ കൊടുക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.

 17. Rare Rose 27 November 2009 at 17:42  

  എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് വന്നു വായിച്ച വായനക്കാരോടിട്ട നന്ദി കമന്റ് ഇടയ്ക്കിടെ അപ്രത്യക്ഷമാകും പിന്നെ വീണ്ടും കഷ്ണമായി ഇടയ്ക്കൊന്നു പ്രത്യക്ഷപ്പെടും എന്നിങ്ങനെയുള്ള കലാപരിപാടി കുറച്ചു ദിവസമായി നടന്നു വരുന്നുണ്ടു..ഇതു പോലെ അത്ര ഗൌരവമര്‍ഹിക്കുന്ന കമന്റ് അല്ലാത്തതിനാല്‍ അതിനെ പറ്റി ഒന്നും മിണ്ടാതെയിരിക്കുകയായിരുന്നു..

  എന്നാലും ഇതെന്താണാവോ ഇങ്ങനെ അപ്രത്യക്ഷമാവുന്നത്.ഞാന്‍ ഡൊമൈന്‍ മാറിയിട്ടൊന്നുമില്ല.നീളക്കൂടുതല്‍ ആണോ കാരണം..

 18. രവീഷ് | r4v335H 28 November 2009 at 16:13  

  അപ്പുമാഷേ,

  ഞാൻ ഗൂഗിളമ്മച്ചിക്ക് ഒരു നിവേദനം കൊടുത്ത് ഇരിക്കാൻ തുടങ്ങീട്ട് 3 ദിവസമായി.

  ദാണ്ടേ ഇവിടെ :
  http://www.google.com/support/forum/p/blogger/thread?tid=7b9037dd791984dc&hl=en

  അവരു രക്ഷിക്കുമായിരിക്കുമല്ലേ ? :(

 19. ചിന്തകന്‍ 28 November 2009 at 16:20  

  ശരിയാണ്. യാത്രമൊഴിയുടെ ബ്ലോഗില്‍ നിന്ന് ഇയ്യിടെ കുറേ കമന്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. അനില്‍@ബ്ലോഗ് പറഞ്ഞപോലെ ബ്ലോഗില്‍ അടി മൂപ്പിക്കാന്‍ നടക്കുന്ന വല്ല നമ്പറുമായിരിക്കുമോ :)

 20. അപ്പു 30 November 2009 at 10:02  

  കാണാതെപോയ പഴയ കമന്റുകളെല്ലാം തിരിച്ചു വന്നിട്ടുണ്ട് ഇന്ന്!!

 21. Captain Haddock 30 November 2009 at 10:04  

  :D party time !!!

 22. അരുണ്‍ 1 December 2009 at 17:30  

  ചിത്രകാരന്റെ ബ്ലോഗില്‍ ഒന്നു രണ്ടു കമന്റുകള്‍ ഇങ്ങനെ മിന്നിയും കെട്ടും ഇരിക്കുന്നുണ്ട്. പിന്നെ അങ്ങോര്‍ തന്നെ എഴുതിയ ഈ കമന്റും ഇപ്പോള്‍ ശകലം പൊട്ടിപ്പോയ പോലെ


  “എന്നിട്ടും മതിയാകാതെ ഇന്ത്യയൊട്ടുക്കും പരശുരാമന്‍ എന്ന ത“

 23. ഇ.എ.സജിം തട്ടത്തുമല 1 December 2009 at 20:59  

  ആദ്യാക്ഷരിയുടെ ഡൊമെയിൻ മാറിയെന്നത് ഈ പോസ്റ്റു കണ്ടപ്പോഴാണു ശ്രദ്ധിച്ചത്. എങ്ങനെയാണീ ഡൊമെയിൻ മാറുന്നത്? അതും ഈ ജാലകത്തിലേയ്ക്ക് അടക്കം.അതുകൊണ്ടുള്ള മെച്ചം എന്ത്? ദോഷം എന്ത്?

  ഒന്നു കൂടി എന്റെ ബ്ലോഗ് (വിശ്വമാനവികം1) ഞാൻ ഫോണ്ട് ആൻഡ് കളറിൽ പോയി വീണ്ടും ചില മാറ്റങ്ങൾ വരുത്തി. ടൈറ്റിൽ അടക്കം. തിരക്കില്ലാത്തപ്പോൾ അതൊന്ന് വന്നു നോക്കി വല്ല കുഴപ്പവും ഉണ്ടോ എന്നു അറിയിക്കണേ! കുളിപ്പിച്ച് കുളിപ്പിച്ച് ചളമായോന്നറിനാണ്. ഞാൻ നോക്കിയാൽ എന്റെ കുഴപ്പങ്ങൾ മനസ്സിലാവില്ല. അതുകൊണ്ടാ!

 24. ഇ.എ.സജിം തട്ടത്തുമല 1 December 2009 at 21:01  

  മറ്റൊന്ന് ആദ്യാക്ഷരിയിലെ കമന്റുകൾ പോലും നമുക്കു വിലപ്പെട്ടതാണേ. അതു പോകാതിരിയ്ക്കാൻ ഇനിയുള്ളവയെങ്കിലും എവിടെയെങ്കിലും കോപ്പി പേസ്റ്റെങ്കിലും ചെയ്ത് സൂക്ഷിച്ചു വയ്ക്കണേ. നമുക്കെല്ലാം കാണത്തക്ക തരത്തിൽ.

 25. അപ്പു 1 December 2009 at 21:45  

  സജീം മാഷേ, കമന്റുകള്‍ ഇപ്പോള്‍ തിരികെ കിട്ടി. അതൊരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു. ബ്ലോഗറില്‍ വലിയ കമന്റുകള്‍ക്കൊക്കെ എന്തോ പ്രശ്നം കാണുന്നു ഈയിടെ.

  ഇനി അഥവാ ഈ കമന്റുകള്‍ മുഴുവന്‍ പോയാലും സാരമില്ല, ആദ്യാക്ഷരിയിലെ സകല കമന്റുകളും എന്റെ മെയിലിലില്‍ കോപ്പിയായി ഉണ്ട്.

  ഡൊമൈന്‍ മാറ്റാനുള്ള സംവിധാനം Settings ലിങ്കിലെ Publishing എന്ന ടാബില്‍ ഉണ്ട്. അത് വളരെ സിമ്പിളായി മാറ്റാവുന്നതേയുള്ളൂ. അങ്ങനെ മാറ്റിയാലും നമ്മുടെ ഒറിജിനല്‍ URL http://bloghelpline.blogspot.com എന്ന അഡ്രസ് മാറുന്നില്ല. അത് ടൈപ്പ് ചെയ്താലും ഈ പുതിയ യു.ആര്‍.എല്‍ ലേക്ക് തനിയെ പൊയ്ക്കൊള്ളും.

 26. ഖാന്‍പോത്തന്‍കോട്‌ 3 December 2009 at 19:48  

  കമന്റുകള്‍ നഷ്ടമായി. എന്തായിരിക്കും കാരണം.? കമന്റുകള്‍ തിരികെ കിട്ടുമോ..?

  അറിയാവുന്നവര്‍ പറഞ്ഞുതരൂ..!! skgulf@gmail.com

 27. Captain Haddock 3 December 2009 at 20:10  

  ഖാന്‍പോത്തന്‍കോട്‌ :: in my blog also it happened and came back after a day !!!

 28. അപ്പു 4 December 2009 at 11:21  

  ഖാന്‍ പോത്തന്‍കോട്‌, ഇതു താങ്കള്‍ ടെമ്പ്ലേറ്റ്‌ മാറ്റിയതുകൊണ്ട്‌ സംഭവിചതല്ല. ഈയിടെ ബ്ലോഗറില്‍ കണ്ടുവരുന്ന ഒരു പ്രശനമാന്‌. ആദ്യാക്ഷരിയില്‍ തനിയെ കറക്റ്റാവുകയാണു ചെയ്തത്‌. അതുപോലെ താങ്കളുടെ ബ്ലോഗിലും സംഭവിക്കുമായിരിക്കും എന്നു കരുതാം! ഒരു കാര്യം ചെയ്യൂ, എല്ലാ കമന്റുകളും താങ്കളുടെ മെയിലിലെക്കുകൂടി കോപ്പി വരത്തക്കവിധം കമന്റ്‌ സെറ്റിംഗുകള്‍ ചെയ്യൂ.

 29. Pramod Thomas 8 January 2010 at 10:47  

  It's good information I think

 30. അരുണ്‍ / Arun 9 January 2010 at 13:49  

  കമന്റ് സെറ്റിങ്സ് http://disqus.com വഴി ആക്കുന്നത് പൊതുവില്‍ സുരക്ഷിതമാണോ ?
  ഞാന്‍ എന്റെ കമന്റ് ആ രീതിയില്‍ മാറ്റാന്‍ ശ്രമിച്ച്പ്പോള്‍ പഴയ കമന്റ് ഒക്കെ നഷ്ടമായി .പക്ഷെ പഴ്യ html save ചെയ്തിരുന്നതിനാല്‍ ഞാന്‍ വീണ്ടും ബ്ലോഗര്‍ രീതിയിലേയ്ക്ക് മാറി.

  ഏതാണ് സുരക്ഷിതം ?

 31. അരുണ്‍ / Arun 9 January 2010 at 13:51  

  ഡിസ്കസ് പ്രൊഫൈല്‍ വഴി ഒരു ബ്ലോഗര്‍ അക്കൌന്റില്‍ കമന്റാന്‍ പറ്റുമോ >

 32. അപ്പു 10 January 2010 at 07:08  

  അരുൺ, ഇതിന്റെ ശരിയായ ഉത്തരം എനിക്കറിയില്ല. ബ്ലോഗറിൽ സ്വന്തമായി കമന്റ് ഓപ്ഷൻ ഉള്ളപ്പോൾ എന്തിനാണ് പുറത്തുനിന്ന് മറ്റൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്റർനെറ്റിൽ ആരും സൌജന്യമായി ഒരു സേവനവും തരുന്നില്ല എന്ന ബാലപാഠം ഓർത്താൽ തന്നെ disqus എന്താവും എന്ന് ഊഹിക്കബിൾ അല്ലേ.

 33. സ്വപ്നാടകന്‍ 2 April 2010 at 09:57  

  എനിക്കുമുണ്ട് സമാനമായ അനുഭവം.മൈത്രേയി എന്ന ബ്ലോഗറുടെയും ചേച്ചിപെണ് എന്ന ബ്ലോഗറുടെയും ചില പോസ്റ്റുകളില്‍ ഞാന്‍ ചെയ്ത കമെന്റ്സ് ആണ് അപ്രത്യക്ഷമായത്.ബ്ലോഗ്‌ മോതലാളിയോടു ചോദിച്ചപ്പോള്‍, അവരുടെ അറിവിലല്ല അങ്ങനെയൊരു കാര്യം സംഭവിച്ചത് എന്ന് വ്യക്തമായി.ഡിലീറ്റിക്കളയേണ്ട ഒഫ്ഫെന്‍സീവ് കമന്റുകളല്ല ഞാന്‍ ചെയ്തതും.അവര്‍ ആ കമന്റുകള്‍ക്ക് മറുപടി തന്നതാണ് താനും.മറ്റേതെങ്കിലും ബ്ലോഗുകളില്‍ എന്റെ കമന്റുകള്‍ക്ക് അങ്ങനെ സംഭവിചിട്ടുണ്ടോയെന്നു വിശദമായി ചെക്കണം.

 34. maithreyi 2 April 2010 at 18:13  

  അപ്പുവേ, ഞാന്‍ മൈത്രേയി. സ്വപ്‌നാടകന്റെ കമന്റിന് മറുപടി ഇട്ടാല്‍ അതെനിക്കും അറിയാം. പിന്നീട് എന്റെ ഇന്‍ബോക്‌സില്‍ നിന്ന് ഞാന്‍ വീണ്ടും ആ കമന്റുകള്‍ ഇടുകയായിരുന്നു. ഞാന്‍ ഈയിടെ മൈത്രേയിയില്‍ ടെംപ്ലേറ്റ് draft blogger പരീക്ഷിച്ചു, IE 8 ഡൗണ്‍ലോഡാന്‍ സമ്മതിക്കാത്തതിനാല്‍ മോസില്ല ഡൗണ്‍ലോഡി. ഇതല്ലാതെ മറ്റു കാരണമൊന്നുമില്ല. പിന്നെ കമന്റ് ഡിലീറ്റായത് അതിനു മുന്‍പാണോ എന്നും അറിയില്ല. ചേച്ചിപ്പെണ്ണും മാറ്റങ്ങള്‍ വല്ലതും വരുത്തിയോ എന്നറിയില്ല.

  പിന്നെ രസകരമായ ഒരു വസ്തുത ഡിലീറ്റ് ചെയ്യപ്പെട്ടതു രണ്ടും പലേരിമാണിക്യത്തിന്റെ റിവ്യൂസ് ആണ് എന്നതാണ്.

 35. അപ്പു 2 April 2010 at 18:16  

  സ്വപ്നാടകൻ, മൈത്രേയി, ഈയിടെഒന്നും ഈരീതിയിൽ കമന്റുകൾ നഷ്ടപ്പെട്ടതായി അനുഭവമില്ല. ഇത് കഴിഞ്ഞ വർഷം നവംബറിൽ സംഭവിച്ചതാണ് എന്നതു ശ്രദ്ധിക്കുമല്ലോ. ഒരാഴ്ചക്കുള്ളിൽ ആ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ആദ്യാക്ഷരിയിലെ കമന്റുകളും തിരിച്ചു വന്നു. നിങ്ങളുടെ കമന്റുകൾ ഈയിടെയാണോ പോയത്?

 36. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 3 April 2010 at 05:18  

  അപ്പു, ഇന്നലെ വരെ എനിക്കു പ്രശ്നങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ ഫയർഫോക്സ് എന്നെ കൊണ്ട് അപ്ഗ്രേഡ് ചെയ്യിപ്പിച്ചു.

  അതു കഴിഞ് പലയിടത്തും കമന്റാൻ സാധിക്കുന്നില. ഇന്നലെ ദിവ്യൻ എന്നൊരു പോസ്റ്റിട്ടു, അതിൽ കമന്റിടാൻ നോക്കിയിട്ട് തുടർച്ചയായി എറർ മെസേജ് വന്നുകൊണ്ടിരുന്നു. അതുകാരണം വേണ്ടെന്നു വച്ചു. കാലത്തു നോക്കുമ്പോൾ അതിൽ 11 കമന്റ് പത്തെണ്ണം എന്റെ പേരിൽ ഒരെണ്ണം ഉമേഷിന്റെയും . മറ്റൊരു പോസ്റ്റ് നോക്കി തിരികെ വന്നപ്പോൾ ദിവ്യനു കമന്റ് പൂജ്യം
  എന്തൊക്കെ മറിമായങളാണോ

 37. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage 3 April 2010 at 05:51  

  അപ്പുവിനോടു പരാതി പറഞപ്പോൾ എന്റെ കമന്റെല്ലാം തിരികെ വന്നു.

  അപ്പൊ ഇനി എന്തെങ്കിലും പ്രശ്നം കണ്ടാൽ എളുപ്പമായല്ലൊ

  അല്ലെങ്കിൽ നേരത്തെ തന്നെ അപ്പുവിനോടു പറയും എന്നു ഭീഷണിപ്പെടുത്തിയാലോ ഹ ഹ :)

 38. ചെറിയവന്‍ 19 May 2011 at 01:14  
  This comment has been removed by the author.
 39. ചെറിയവന്‍ 19 May 2011 at 01:15  

  എനിക്കും സമാന അനുഭവം ഉണ്ടായി.ഞാന്‍ പുതിയൊരു ബ്ലോഗ്ഗര്‍ ആണ്.
  കമെന്റിനു വല്യ വില കല്‍പ്പിക്കുന്ന ഈ സമയത്ത് ഗൂഗിള്‍ ചെയ്തത് വല്യ കഷ്ടമായിപ്പോയി.

 40. തല്‍ഹത്ത് ഇഞ്ചൂര്‍ 27 July 2012 at 20:21  

  http://velliricapattanam.blogspot.in/

  എന്റെ ബ്ലോഗിലെ പല പോസ്റ്റുകളിലെയും comment കള്‍
  This comment has been removed by the author
  എന്ന് കാണിക്കുകയാണ്.

 41. അപ്പു 27 July 2012 at 22:02  

  തൽഹത്ത് ഇഞ്ചൂർ, അതിനർത്ഥം കമന്റ് എഴുതിയ ആളുതന്നെ ആ കമന്റ് ഡിലീറ്റ് ചെയ്തു എന്നാണ്. അതിൽ താങ്കൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

 42. ദേവന്‍ 21 December 2014 at 09:36  

  ഡിയര്‍ അപ്പു,
  എന്റെ പ്രശ്നം ഇതില്‍ കാണുന്ന പോലെ ലീവ് യുവര്‍ കമന്റ്‌ ചൂസേ ആന്‍ ഐഡന്റിറ്റി തുടങ്ങിയ കമന്റ്‌ ബോക്സ്‌ വരുന്നില്ല.എന്റെ ബ്ലോഗനെ കമന്റ്‌ ചെയ്യുന്ന പലര്‍ക്കും ഈ അനുഭവം ഉണ്ടാകുന്നു.വേറൊരു ബൊക്ഷനു വരുന്നതെന്നു പറയുന്നു? കമന്റ്സ് കിട്ട്ടുന്നില്ലെയെന്നും സംശയമുണ്ട്.ഒന്ന് സഹായിക്കാമോ.എന്റെ ബ്ലോഗ്‌ www.kavyapoorvam.blogspot.com.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP