ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ
>> 1.2.10
ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഇപ്പോൾ ഓഫ് ലൈനിൽ (ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും) ഉപയോഗിക്കാം. Google online Transliteration രീതികളെ അപേക്ഷിച്ച് എന്തുകൊണ്ടും ഒരു പടി മെച്ചമാണ് ഓഫ് ലൈന്‍ ട്രാന്‍സ്‌ലിറ്റ്റേഷന്‍. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി ഭംഗിയായി മലയാളം എഴുതാം, കീമാനും വരമൊഴിയും ഉപയോഗിച്ച് എഴുതുന്ന ലാഘവത്തോടെ.
ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന പേരില്‍ അഞ്ചു ഇന്ത്യന്‍ ഭാഷകളുമായി ആരംഭിച്ച് ഇപ്പോള്‍ വളരെ വിപുലമായി ഇന്റര്‍നെറ്റില്‍ മറ്റുഭാഷകള്‍ എഴുതുവാനായി ഉപയോഗിക്കപ്പെടുന്ന ഓണ്‍ലൈന്‍ സോഫ്റ്റ്വെയറാണല്ലോ ഗൂഗിളിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍. മലയാളം എഴുതുവാന്‍ ആരംഭിക്കുന്ന ഉപയോക്താക്കളിലെ പുതുതലമുറ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഈ രീതി തന്നെയാണ്. കാരണം ഓരോ അക്ഷരത്തിനും തുല്യമായ കീസ്ട്രോക്കുകൾ ഓർക്കേണ്ടതില്ല. മറ്റൊരു ഭാഷയിലെ ഒരുവാക്കിനെ ഇംഗ്ലീഷിൽ (മംഗ്ലീഷിൽ എന്നു കൂടുതൽ ശരി) എഴുതിയാൽ അതിന്റെ ഉച്ചാരണം എങ്ങനെയോ അതിനു സമാനമായ വാക്കാണ് ആ ഭാഷയിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ നൽകുക. ഗൂഗിളിന്റെ ബ്ലോഗര്‍, ജി-മെയില്‍, ഓര്‍ക്കുട്ട് തുടങ്ങിയ പ്രോഡക്റ്റുകളിലും ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ എന്നേ കുട്ടിച്ചേര്‍ത്തുകഴിഞ്ഞു. അതുപോലെ മോസില്ല, വേഡ്‌പ്രസ് തുടങ്ങിയവയ്ക്കുള്ള ആഡ്-ഓണുകളായും ഇത് ലഭ്യമാണ്. (എഴുതാന്‍ പഠിക്കാം എന്ന അദ്ധ്യായം നോക്കൂ)
തുടക്കത്തിൽ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്റെ ഒരു പോരായ്മ, അത് ഓണ്‍ലൈനില്‍ (ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ മാത്രം) മാത്രമേ പ്രവര്‍ത്തിക്കൂ എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ ആ പ്രശ്നവും പരിഹരിച്ചിരിക്കുന്നു. ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ IME (Google Input Method) എന്ന രീതി ഉപയോഗിച്ച് നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മുടെ ഭാഷയില്‍ ഏത് വേഡ്പ്രോസസറിലും ടൈപ്പ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് ഇനി മുതല്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ച് മൈക്രോസ്ഫ്റ്റ് വേഡ്, നോട്ട്പാഡ്, വേര്‍ഡ്പാഡ് തുടങ്ങിയ വേഡ് പ്രോസസിംഗ് സോഫ്റ്റ്വെയറുകളില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയാം. അതുപോലെ ബ്ലോഗിൽ നേരിട്ട് ടൈപ്പ് ചെയ്യുവാനും, കമന്റുകൾ എഴുതുവാനും, ഒരു ഇ-മെയിൽ ടൈപ്പു ചെയ്യുവാനുമൊക്കെ ഇതേ രീതി ഉപയോഗിക്കാം - കീമാനും വരമൊഴിയുമൊന്നും ഇല്ല എന്ന പരാതിയും ഇതോടെ ഒഴിവാക്കാം.
Google Transliteration IME
വിന്റോസിന്റെ, വിന്റോസ് എക്സ്.പി, വിസ്റ്റ, 7 തുടങ്ങിയ പുതിയ വേർഷനുകളീൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളൂ. അതുപോലെ ഓഫീസ് 2003 മുതൽ മുകളിലേക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളിലാണ് ഇത് ഏറ്റവും ഭംഗിയായി പ്രവർത്തിക്കുക. നോട്ട്പാഡിൽ വളരെ കൃത്യമായി പ്രവർത്തിക്കുന്നതും കണ്ടു.
ഇതെങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നാണ് അടുത്തതായി വിവരിക്കുന്നത്. ആദ്യമായി Google Transliteration IME സെറ്റ് അപ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യണം. അതിനായി ഈ സൈറ്റിലേക്ക് പോവുക.
ഡൌണ്‍ലോഡ് ആരംഭിക്കുന്നതിനു മുമ്പായി ഒരു കാര്യം ചെയ്യാനുണ്ട്. ഡൌൺലോഡ് ബട്ടന്റെ മുകളിലായി Choose your IME language എന്നൊരു ആരോ കീ കാണാം. അവിടെ ക്ലിക്ക് ചെയ്ത് ‘മലയാളം’ എന്ന് സെലക്റ്റ് ചെയ്യുക. ഇനി ഡൌണ്‍ലോഡ് തുടങ്ങാം. ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയാവാന്‍ ഒന്നോ രണ്ടോ മിനിറ്റുകള്‍ എടുത്തേക്കാം. (മിക്കവാറും ബ്രൌസറുകളില്‍ My Documents/Downloads/ എന്ന ഫോള്‍ഡര്‍ ആയിരിക്കും ഡിഫോള്‍ട്ടായി ഡൌണ്‍ലോഡ് ഫയലുകള്‍ സേവ് ചെയ്യുന്ന ഫയൽ. നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സെറ്റിംഗ് അനുസരിച്ച് ഇതിൽ വ്യത്യാസം കണ്ടേക്കാം) ഡൌണ്‍ലോഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ നിന്നും Googlemalayalaminputsetup.exe എന്ന ഫയല്‍ കണ്ടുപിടിച്ച് അതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.
അവിടെയുള്ള സമ്മതപത്രത്തിലെ I agree ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. ഐ.എം.ഇ സെറ്റ് അപ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ പൂര്‍ത്തിയാകും. പൂര്‍ത്തിയായാല്‍ നന്ദിപറഞ്ഞുകൊണ്ട് ഒരു അറിയിപ്പും കാണാം.
ഇപ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നാം ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തത് ഒരു സോഫ്റ്റ്വെയറല്ല. ഒരു ലാംഗ്വേജ് ഇൻപുട്ട് മെതേഡ് ആണ്. അതിനാൽ നിങ്ങളുടെ ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ഇതുമായി ബന്ധപ്പെട്ട പുതിയ ഐക്കൺസ് ഒന്നും തന്നെ പ്രത്യക്ഷപ്പെടുകയില്ല. പകരം വിന്റോസിന്റെ ടാസ്ക് ബാറിൽ വലതുമൂലയ്ക്കടുത്തായി Language bar പ്രത്യക്ഷപ്പെടും. EN എന്നെഴുതിയിരിക്കുന്ന ഒരു കൊച്ചു ബട്ടൺ അവിടെ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ ഒരു മെനു ലഭിക്കും. അതിൽ നിന്ന് MY മലയാളം ഇന്ത്യ എന്ന ഇൻപുട്ട് മെതേഡ് സെലക്റ്റ് ചെയ്യുക. (ഇത് ലഭിക്കുന്നില്ലെങ്കിൽ ഈ പേജിന്റെ താഴെയുള്ള കുറിപ്പുകൾ നമ്പർ മൂന്ന് ഒന്ന് നോക്കൂ. ഒപ്പം കുറിപ്പ് ഒന്നും.)
(ലാംഗ്വേജ് ബാർ ഏതെങ്കിലും കാരണവശാൽ പ്രത്യക്ഷമാകുന്നില്ലെങ്കിൽ Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്ത് language bar എന്ന ബട്ടൺ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക)
ഇപ്പോൾ ഗൂഗിൾ ഇൻപുട്ട് മെതേഡിന്റെ സ്റ്റാറ്റസ് വിന്റോ നിങ്ങൾക്ക് ഡെസ്ക്ടോപ്പിന്റെ വലതു താഴേ മൂലയിൽ കാണാവുന്നതാണ്. ഇതിനെ അവിടെനിന്ന് എങ്ങോട്ട് വേണമെങ്കിലും മാറ്റി പ്രതിഷ്ഠിക്കാം. ഇതില്‍ നാല് ഐക്കന്‍സ് ഉണ്ടാവും.
ആദ്യത്തേത് ആപ്ലിക്കേഷൻ ഐക്കൺ ആണ്. ഇതിനു ജോലികൾ ഒന്നുമില്ല. രണ്ടാമത്തേത് ലാംഗ്വേജ് ഇൻഡിക്കേറ്റർ ആണ്. നമ്മൾ ഡൌൺലൊഡ് ചെയ്തിരിക്കുന്നത് മലയാളം ഇൻപുട്ട് ആയതിനാൽ ഒരു ‘മ’ അടയാളമാവും ഇവിടെ ഉണ്ടാവുക. അടുത്തത് കീബോർഡ് ഐക്കൺ ആണ്. അതിൽ ലഭ്യമായ മലയാള അക്ഷരങ്ങളുടെ ലിസ്റ്റ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് വേണ്ട അക്ഷരങ്ങൾ/വാക്കുകൾ (ആവശ്യമെങ്കിൽ) ഇൻസേർട്ട് ചെയ്യാം. അവസാനത്തെ ബട്ടൺ സെറ്റിംഗ്സ് ആണ്. അവിടെ കാർത്തിക ഫോണ്ട് ഡിഫോൾട്ടായി സെലക്റ്റ് ചെയ്തിട്ടുണ്ടാവും. (ഇത് വിന്റോസിനോടൊപ്പം ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ട് ആണ്).
ഇനി ഈ സംവിധാനം ഉപയോഗിച്ച് ഒന്നെഴുതിനോക്കാം.
നോട്ട് പാഡ് തുറക്കുക (അല്ലെങ്കിൽ വേഡ്). ഇനി മുകളിൽ പരാമർശിച്ച EN ബട്ടൺ ക്ലിക്ക് ചെയ്ത് MY സെലക്റ്റ് ചെയ്യുക. മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മാറിമാറി ഷിഫ്റ്റ് ചെയ്യുവാൻ Ctrl + G എന്ന ടോഗിൾ കീ ഉപയോഗിക്കാം. ഓരോ തവണം കൺട്രോളും G യും ഒരുമിച്ച് അമർത്തുമ്പോഴും മലയാളം ഇൻപുട്ട്, ഇംഗ്ലീഷ് ഇൻപുട്ട് എന്നീ മെതേഡുകളിലേക്ക് മാറാം. മൌസ് എടുക്കേണ്ട കാര്യമില്ല. ഇനി ടൈപ്പ് ചെയ്തു തുടങ്ങിക്കോളൂ.
നാം ടൈപ്പു ചെയ്തുതുടങ്ങുമ്പോൾ തന്നെ ഗൂഗിൾ നാം ഉദ്ദേശിക്കുന്നതിനോട് സമാനമായ വാക്കുകളുടെ ലിസ്റ്റ് അവിടെത്തന്നെ പ്രദർശിപ്പിക്കുവാൻ തുടങ്ങും. അതാണ് ചിത്രത്തിൽ നീലനിറത്തിൽ കാണുന്നത്. അവയിലൊന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്ന വാക്കെങ്കിൽ ടൈപ്പിംഗ് പൂർത്തിയാവുന്നതിനു മുമ്പുതന്നെ അവയെ സെലക്റ്റ് ചെയ്ത് എന്റർ കീ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ടായി ലഭിക്കും. സെലക്റ്റ് ചെയ്യാനായി മുകൾ / താഴെ (up/down) ആരോ കീകൾ ഉപയോഗിക്കാം (കീബോർഡിൽ). അപ്പോൾ വാക്കുകൾ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് മാറും. എന്റർ അടിച്ചാൽ ആ വാക്ക് ഔട്ട്പുട്ട് ആയിലഭിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന വാക്ക് ഔട്ട്പുട്ടായി ലഭിക്കുന്നതേയില്ലെങ്കിൽ മേൽപ്പറഞ്ഞ വിർച്വൽ കീബോർഡിൽ വാക്കുകൾ തയ്യാറാക്കി അവയെ ഇൻസേർട്ട് ചെയ്യുകയുമാവാം.
IME യുടെ ഫോണ്ട് സെറ്റിംഗിൽ ഏതു മലയാളം യൂണിക്കോഡ് ഫോണ്ടായാലും (ഡിഫോൾട്ട് കാർത്തിക) അത് നമ്മൾ മാറ്റേണ്ടതില്ല. കാരണം നാം ടൈപ്പുചെയ്യുന്ന ആപ്ലിക്കേഷനിൽ സെലക്റ്റ് ചെയ്തിരിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആണ് നമുക്ക് അവിടെ ഔട്ട്പുട്ടിൽ കിട്ടുന്നത്. ഉദാഹരണത്തിനു മൈക്രോസോഫ്റ്റ് വേഡിൽ ടൈപ്പുചെയ്യുമ്പോൾ IME Font കാർത്തിക ആയാലും, വേഡിൽ ടൈപ്പ് ചെയ്ത് ടെക്സ്റ്റ് അഞ്ജലി ഓൾഡ് ലിപിയായോ രചനയായോ മാറ്റാൻ പ്രയാസമില്ല. അവിടെ ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് ഫോണ്ട് മാറ്റിയാൽ മതി. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.
ഔട്ട്പുട്ട് ആയി വരുന്ന വാക്കിനെ ഗൂഗിളിൽ സേർച്ച് ചെയ്യണോ? വളരെ എളുപ്പം. ആ വിന്റോയിൽ കാണുന്ന ഗൂഗിൾ ലോഗോയിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. ഗൂഗിൾ സേർച്ച് എഞ്ചിൻ തനിയെ തുറന്ന് നിങ്ങൾ ടൈപ്പു ചെയ്യുന്ന വാക്ക് നെറ്റിൽ തിരഞ്ഞുകൊള്ളും!
ഈ ഇൻപുട്ട് മെതേഡ് നിങ്ങൾക്ക് എവിടെ ടൈപ്പു ചെയ്യാനും ഉപയോഗിക്കാം. വേഡ് പ്രോസസറുകളിൽ, മെയിലുകളിൽ, വെബ് പേജുകളിൽ, കമന്റ് ബോക്സുകളീൽ എവിടെയും. അങ്ങനെ ഓഫ് ലൈനിൽ മലയാളം വളരെ അനായാസം ടൈപ്പുചെയ്യാനാവുന്ന ഒരു ഇൻപുട്ട് മെതേഡ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നു. അതിൽ അവരെ അഭിനന്ദിക്കാം. ബ്ലോഗ് മാറ്ററുകൾ ഇനി ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്ത് വച്ചിട്ട് പോസ്റ്റ് പബ്ലിഷ് ചെയ്യാറാകുമ്പോൾ മാത്രം ബ്ലോഗ് പോസ്റ്റിലേക്ക് കൊണ്ടുവന്നാൽ മതിയാകും.
=========
കുറിപ്പുകൾ
=========
1. ഈ പോസ്റ്റിൽ വിവരിച്ചതുപോലെ ഇംഗ്ലീഷ് - മലയാളം എന്നിങ്ങനെ ഇൻപുട്ട് മെതേഡ് മാറ്റുന്നതിന് മൌസ് തന്നെ ഉപയോഗിക്കണം എന്നില്ല. ഇതിനായി ഒരു കീബോർഡ് ഷോർട്ട് കട്ട് കീ കോമ്പിനേഷൻ സെറ്റ് ചെയ്യാം. Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്യുക. അവിടെ Key settings എന്നൊരു ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കീ കോമ്പിനേഷൻസ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വിന്റോ ലഭിക്കും.
എനിക്ക് സൌകര്യപ്രദമായി തോന്നിയ കോമ്പിനേഷൻ Ctrl + shift ആണ്. അതാണ് ഈ ചിത്രത്തിൽ കാണുന്നത്. അതായത് ഓരോ തവണയും ഈ കോമ്പിനേഷൻ അമർത്തുമ്പോൾ ഇൻപുട്ട് മെതേഡ് ഇംഗ്ലീഷ് / മലയാളം എന്നിങ്ങനെ മാറീ മാറി വരും. ഇത് നിങ്ങൾക്ക് ഇഷ്ടമാവുന്നില്ലെങ്കിൽ Change key sequence എന്ന ബട്ടൺ അമർത്തി വേണ്ട മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.
2. ടൈപ്പു ചെയ്യുമ്പോൾ ഫോണ്ട് മാറ്റി അഞ്ജലി ഓൾഡ് ലിപി, കാർത്തിക, രചന ഇവയിൽ ഏതും സെലക്റ്റ് ചെയ്യാം. ബ്രൌസറുകളിൽ കാണാൻ ഭംഗി അഞ്ജലിയും രചനയുമാണ്. ആദ്യം പറഞ്ഞ ഒരു കാര്യം ഒരിക്കൽ കൂടി പറയട്ടെ, വിന്റോസിന്റെയും ഓഫീസിന്റെയും പുതിയ വേർഷനുകളിലാണ് ഈ സംവിധാനം ഭംഗിയായി പ്രവർത്തിക്കുന്നത് കാണുന്നത്. എങ്കിലും നിങ്ങളുടെ കൈയ്യിലുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുന്നതിൽ തെറ്റില്ലല്ലോ.
3. ഒരേ സിസ്റ്റത്തിൽ തന്നെ നോട്ട്പാഡ്, വേഡ്പാഡ്, ഓഫീസ് എന്നിവയിലെല്ലാം ഈ സംവിധാനം ഒരു പോലെ വിജയകരമാവണമെന്നില്ല. അത് IME യുടെ കുഴപ്പമല്ല. നാം എഴുതാനുപയോഗിക്കുന്ന ആപ്ലിക്കേഷന്റെ വേർഷൻ അനുസരിച്ച് വരുന്ന മാറ്റമാണ്.
5. IME ഇൻസ്റ്റാൾ ചെയ്തിട്ടും MY ഇൻപുട്ട് കിട്ടാത്തവർ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.
- കൺട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
- കൺട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
- ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
- അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോൾ വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഈ ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം. അത് ആവശ്യത്തിമെങ്കിൽ ഉപകരിക്കും വിധം കൈയ്യിൽ കരുതുക)
64 അഭിപ്രായങ്ങള്‍:
നല്ല വിവരത്തിനു നന്ദി..!!
ആദ്യാക്ഷരി ഉള്ളതോണ്ട് ഞാനും ബ്ലോഗിതുടങ്ങി
ആദ്യാക്ഷരി ആണ് എന്റെ റഫറെന്‍സ് സൈറ്റ്.. :)
വളരെ നന്ദി, അപ്പു... ഓഫീസ് 2007 ആണ് ഞാൻ ഉപയോഗിക്കുന്നത്, ശ്രമിച്ചു നോക്കാം... ആദ്യാക്ഷരി ആദ്യം മുതലേതന്നെ ഒരു വഴികാട്ടിയാണ്.
ഒരു സംശയം : കീമാൻ 7.1 ൽ, ‘എ’ യുടെ ദീർഘം എഴുതുന്നത് എങ്ങനെയെന്ന് പറഞ്ഞു തരുമോ?
ഗോപൻ E = ഏ, kELvi = കേൾവി, kEraLam = കേരളം
2 ദിവസം മുന്‍പ് ഡൌണ്‍ലോഡ് ചെയ്തു :)
നല്ല വിവരണം :)
language bar എന്ന ബട്ടണ്‍ ഇനാക്റ്റീവ് ആയാണു കാണുന്നത്. അതുകൊണ്ട് ടൂള്‍ ബാറില്‍ ഗൂഗിള്‍ ഐക്കണ്‍ വരുത്താന്‍ പറ്റുന്നില്ല . ഹെല്പൂ.....
രഞ്ജിത്, പോസ്റ്റിൽ പറഞ്ഞതുപോലെ കണ്ട്രോൾ പാനലിൽ ഒന്നു പോയി നോക്കൂ.
Control panel തുറന്ന് Regional and Language options എടുക്കുക. അതിൽ Language tab തുറന്ന് details ക്ലിക്ക് ചെയ്യൂ. അവിടെ സെറ്റിംഗ്സിൽ ഇൻസ്റ്റാൾഡ് സർവീസസ് എന്നതിന്റെ താഴെ EN English എന്നും അതിന്റെ താഴെ MY Malayalam (India) എന്നും കാണുന്നുണ്ടോ? MY ഇല്ലെങ്കിൽ താങ്കൾ ചെയ്ത IME ഇൻസ്റ്റലേഷൻ ശരിയായിട്ടില്ല എന്ന് അനുമാനിക്കാം. MY ഉണ്ടെങ്കിൽ, language bar എന്ന ബട്ടൺ തുറന്ന് show language bar on desktop സെലക്റ്റ് ചെയ്യുക. എന്നിട്ട് സേവ് ചെയ്യൂ.
ലാംഗ്വേജ് ബാർ കാണാനുള്ള മറ്റൊരു എളുപ്പവഴി വിന്റോസ് ടാസ്ക് ബാറിന്റെ ഒരു ഒഴിഞ്ഞ ഭാഗത്ത് മൌസ് റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ കിട്ടുന്ന മെനുവിൽനിന്നും ടൂൾബാർസ് എന്ന ലിസ്റ്റിൽ നിന്നും language bar സെലക്റ്റ് ചെയ്യുക.
കുറെ ദിവസമായി ഇതുവെച്ചു ടൈപ്പ് ചെയ്തുനോക്കുന്നു.
കീമാന്‍ ഉപയോഗിക്കുമ്പോഴാണ് ഇതിലും കൂടുതല്‍ കൈവഴക്കം.
നല്ല വിവരണം , ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട് ,
യുസ് ചെയ്തില്ല
കൃഷ് പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട് :-) എന്റെ അനുഭവം തന്നെ. പക്ഷേ കൃഷ് ഒന്നുണ്ട്. എനിക്ക് ഇംഗ്ലീഷ് ടൈപ്പ്ചെയ്യുന്നതിനു കീബോർഡിൽ നോക്കേണ്ട ആവശ്യമില്ല. കാരണം പണ്ട് ടൈപ്പ് റൈറ്ററിൽ കുറേ പ്രാക്റ്റീസ് ചെയ്ത് ഈ വിദ്യ പഠിച്ചതാണ്. ഈ രീതിയിൽ മിനിട്ടിൽ മുപ്പതോ നാൽപ്പതോ വാക്കു വീതം ടൈപ്പ്ചെയ്യാൻ പറ്റുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കീബോർഡിലേക്ക് നോക്കുകപോലും ചെയ്യാതെ കീമാനിൽ മലയാളം ടൈപ്പ് ചെയ്യുന്നതും ഇംഗ്ലീഷിൽ ഒരു പേജ് ടൈപ്പ് ചെയ്യുന്നതും ഒരേ ആയാസം മാത്രമുള്ള ഒരു ജോലിയാണ്! പക്ഷേ ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പുതുതലമുറയിൽ 90% ആളുകളും കീബോർഡിൽനോക്കി, ഇരു കൈയ്യിലേയും ചൂണ്ടുവിരൽ മാത്രം ഉപയോഗിച്ച് എല്ലാം കീബോർഡ് കീകളേയും കൈകാര്യം ചെയ്യുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം കീമാനേക്കാൾ പ്രയോജനകരം (കുറച്ച് അധ്വാനം) ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ആണെന്നു തോന്നുന്നു.
ഇനി എന്നെ പിടിച്ചാല്‍ കിടൂല്ല.......
ഇതാ എളുപ്പം. കീ ബോര്‍ഡ് നോക്കി അല്ല നമ്മളും പയറ്റ്, എന്നാലും കീമാന്‍ ഇത് വരെ സെറ്റ് ആയില്ല. പകുതി ഓണ്‍ ലൈന്‍ ഗൂഗിള്‍ ടൂള്‍ കുറച്ചു കീ മാന്‍, ബാകി English എന്ന നിലയ്കാ പോയി കൊണ്ടിരിക്കുന്നതു.
ഹും...ഇനി നോക്കിക്കോ......
താങ്ക്സ് അപ്പുവേട്ടാ....
install cheythu. pakshe MY ennonnum varunnilla. unknown language ennanu kanikkunanthu...any solution?
I'm using Win xp 64 bit
ജയേഷിന്റെ വിന്റോസ് വേർഷനാണൊ പ്രശ്നം എന്നറിയില്ല. കണ്ട്രോൾ പാനലിൽ MY ഇല്ലെങ്കിൽ ഇൻസ്റ്റലേഷൻ ശരിയായിട്ടില്ല എന്നുതന്നെയാണർത്ഥം. ഏതു ബ്രൌസർ ഉപയോഗിച്ചാണ് IME ഡൌൺലോഡ് ചെയ്തത്? ഗൂഗിൾ ക്രോമിൽ നിന്ന് ഡൌൺലോഡ് ചെയ്തപ്പോൾ ഒന്നുരണ്ടുതവണ എന്തെക്കയോ എറർ വന്നതു ശ്രദ്ധിച്ചിരുന്നു. മോസില്ലയിൽ ഉപയോഗിച്ച് ഡൌൺലോഡ് ചെയതപ്പോഴാണ് എനിക്ക് ശരിയായി ഫയൽ ലഭിച്ചത്.
മോസില്ലയില്‍ ആണ് ഡൌണ്‍ലോഡിയത്. മലയാളം മാത്രമേ വരാത്തതുള്ളൂ. ഹിന്ദി, തമിഴ്, തെലുങ്ക് എല്ലാം കാണിക്കുന്നുണ്ട്.
ജയേഷ് പറഞ്ഞല്ലോ “മലയാളം മാത്രമേ വരാത്തതുള്ളൂ. ഹിന്ദി, തമിഴ്, തെലുങ്ക് എല്ലാം കാണിക്കുന്നുണ്ട്“ എനിക്ക് മനസ്സിലായില്ല ജയേഷ്, താങ്കൾ ഈ ഭാഷകളുടെയെല്ലാം IME ഫയലുകൾ ഡൌൺലൊഡ് ചെയ്തെടുത്ത് താങ്കളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തോ?
എനിക്ക് ഇതേ പ്രശ്നം ഉണ്ടായിരുന്നു. പിന്നെ, Ctrl Panel->Regional And Language Options->Language-> ഇവിടെ, Install files for complex script and right to left Language(Including Thai), ക്ലിക്കു ചെയ്തു, അപ്പൊ സിസ്റ്റം വിന്‍ഡോസ് സിഡി തായോ എന്ന് പറഞ്ഞു, അത് കൊടുത്ത് സമാധാനിപിച്, റീബൂട്ട് ചെയ്തപ്പോള്‍ ശരിയായി.
Hope this helps.
ഓകേ. അതുവരട്ടെ! നന്ദി ക്യാപ്റ്റാ.
അതു ആദ്യമേ എല്ലാവരും ചെയ്തുകാണുമെന്ന് ‘വിചാരിച്ചതാണ്’ എന്റെ തെറ്റ്!
ക്യാപറ്റൻ പറഞ്ഞ ഭാഗം പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
എല്ലാം ഇന്സ്റ്റാള്‍ ചെയ്തു. ക്യാപ്റ്റന്‍ പറഞ്ഞതൊക്കെ ചെയ്തു..എന്നിട്ടും വന്നില്ലാ..അപ്പു, MY എന്ന് വന്നു. പക്ഷേ unknown languageഎന്നാണ് കാണിക്കുന്നത്.
control panelil google malayalam input undu.
എന്നിട്ടും :(
ശെടാ..ഇനി ഇപ്പം 64 bit ആണൊ പ്രശ്നം...
ഒരു കടിതം ഇവര്‍ക്ക് അയച്ചു നോക്കുമോ ?
indialabs+ime@google.com
ഹാ...ഇനിപ്പോ കടിതം അനപ്പാനൊന്നും വയ്യ..ഇളമൊഴി വച്ച് അമൈതി അടൈകിറേന്‍ ..അനൈവര്‍ക്കും റൊമ്പ നന്റി
ആ സി.ഡി റോം ചോദിച്ചു കളഞ്ഞു.പുല്ലു കയ്യിലില്ല.അതു ചെയ്യാതെ പറ്റില്ലല്ലോ അല്ലേ? ഇനി പിന്നെ ചെയ്യാമെന്നു വിചാരിച്ചു.വിവരത്തിനു നന്ദി!
വിവരങ്ങള്‍ക്ക് പെരുത്ത് നന്ദ്രി !
വളരെ നന്ദി,ഡൌണ്‍ലോഡ് ചെയ്തു :)
നന്നായി അപ്പുവേട്ടാ
വളരെയധികം നന്ദി . അപ്പു . താങ്കള്‍ ഒരു പ്രസ്ഥാനം തന്നെ.
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
*************
Free Amazing Fact/Word of the day/English Grammar/Quote of the day/Quiz/General Knowledge/Mobile/Internet/Computer/Health/Vaastu tips etc...in your mobile inbox. Type ON KNOWLEDGECENTRE and SMS to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
അന്വേഷിച്ചുകൊണ്ടിരുന്നത്.. വളരെ നന്ദി..
ഞാന്‍ സ്വനലേഖ ഓഫ്‌ലൈന്‍ വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്. അത് ഒരു മൊസില്ല ആഡ്-ഓണ്‍ ആണു. ഒരു text-area webpage ഉണ്ടാക്കി വെച്ച് Ctrl+M ടൈപ്പി അതിലാണ് എഴുതാറ്. അതിലെ കീ കോമ്പിനേഷനുകള്‍ മൊഴി-കീമാപ്പിനോടു സദൃശമാണ്. നമ്മള്‍ "ട്ട്യ" ,"ത്ത്യ" എന്നൊക്കെ എഴുതാന്‍ "ttya","ththya" ഉപയോഗിക്കുന്ന പോലെ പക്ഷേ "റ്റ്" ന്റെ ഒപ്പം "ya" ചേര്‍ത്താല്‍ "റ്റ്യ" എന്നു മാത്രമേ കിട്ടുന്നുള്ളൂ. ചിഹ്നം ചേരുന്നില്ല. "ട്ട്യ" പോലെ "റ്റ്യ" മാറാന്‍ എന്താണു ചെയ്യുക?
കുഞ്ഞൂട്ടൻ എന്തെങ്കിലും ചെയ്യാൻ സാധിക്കും എന്നു തോന്നുന്നില്ല. അത് സ്വനലേഖയുടെ പ്രശ്നമല്ല; മൈക്രോസോഫ്റ്റിന്റേതാണ്. അവർ 'റ്റ'-ക്ക് 'യ'-യുടെ ചിഹ്നമിടാൻ സമ്മതിക്കുന്നില്ല :( വിൻഡോസ് 7-ലോ മറ്റോ ഫിക്സ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.
ലിനക്സില്‍ പറ്റുമോ?
പറ്റുമെങ്കില്‍ എങ്ങനെ എന്ന് പറഞ്ഞു തരാമോ?
അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗം ഉണ്ടോ?
ആദ്യാക്ഷരി നന്നായിട്ടുണ്ട്. വളരെ നന്ദി.
എന്ന് മറ്റൊരു അപ്പു
എന്റെ ബ്ലോഗ് കാക്കകുയില്‍
@ Gopakumar VS :
അപ്പൂ, നേരത്തേ ചോദിച്ച സംശയം ഉത്തരം തന്നെങ്കിലും വീണ്ടും....കീമാന്‍ 7.1 ലും 6.2.183 ലും എ യുടേ ദീര്‍ഘവും ഒ യുടെ ദീര്‍ഘവും കിട്ടുന്നില്ല. അപ്പു നേരത്തേ പറഞ്ഞ പോലെ ചെയ്തു പക്ഷേ E = എ എന്നും O = ഒ എന്നും OO = ഊ എന്നും EE = ഈ എന്നുമാണ് കിട്ടുന്നത്, കൂട്ടിയെഴുതുമ്പോള്‍ പ്രശ്നമില്ല (ഉദാ: കേളി, കോളം) സഹായിക്കാമോ...കീമാന്‍ 6.2.183 വേര്‍ഷനാണ്. അഞ്ജലൊ ഫോണ്ട് വേര്‍ഷന്‍ 0.740 കാരണം ഇതിനു മുന്‍പുള്ള ഫോണ്ട് വേര്‍ഷനില്‍ ചില്ലക്ഷരങ്ങള്‍ കിട്ടിയിരുന്നില്ല (വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ്)
Gopan, താങ്കളുടെ സിസ്ടത്ത്തില്‍ വരമൊഴി എഡിറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ ഇതേ പ്രശ്നം ഉണ്ടോ എന്ന് ഒന്ന് നോക്കാമോ?
അപ്പൂ, വളരെ നന്ദി, പെട്ടെന്നു തന്നെ മറുപടി തന്നതിൽ.
എന്റെ സിസ്റ്റത്തിൽ വരമൊഴി ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇപ്പോൾ ഒയുടെയും എയുടെയും ദീർഘം അക്ഷരം മാത്രം ടൈപ്പ് ചെയ്യാൻ മാത്രം ഗൂഗുൾ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിക്കുന്നു.
അപ്പു
വളരെ നന്ദി
ഒരുകാര്യം ചോദിക്കട്ടെ, എനിക്ക് ഈ Off line install ചെയ്തതിന് ശേഷം എന്റെ നെറ്റില്ലാത്ത മറ്റൊരു കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയുമോ? ഇത് കോപ്പി ചെയ്ത് അവിടെ ഇൻസ്റ്റാൾ ചെയ്താൽ മലയാളം എഴുതാൻ കഴിയുമോ?
പിന്നെ ഇത് ഇൻസ്റ്റാൾ ചെയ്താൽ കീമാൻ വർക്ക് ചെയ്യുമോ?
നന്ദന, തീര്‍ച്ചയായും അങ്ങനെ തന്നെ. നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ഇത് install ചെയ്യാം. ഒരു പെന്‍ ഡ്രൈവ് ഉപയോഗിച്ച് installation file ആ കമ്പ്യൂട്ടറില്‍ എത്തിച്ചാല്‍ മതി. ഈ പ്രോഗ്രാം install ചെയ്തു എന്ന് കരുതി കീമാന് ഒന്നും സംഭവിക്കില്ല. രണ്ടും രണ്ടു പ്രോഗ്രാം. ഒരേ സമയം ഉപയോഗിക്കാന്‍ കഴിയില്ല എന്ന് മാത്രം.
വളരെ നന്ദി അപ്പു,
Thanks appu.Very informative one.
അപ്പു
നന്ദന, തീര്‍ച്ചയായും അങ്ങനെ തന്നെ. നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ഇത് install ചെയ്യാം. ഒരു പെന്‍ ഡ്രൈവ് ഉപയോഗിച്ച് installation file ആ കമ്പ്യൂട്ടറില്‍ എത്തിച്ചാല്‍ മതി
ഞാനിതുപോലെ ചെതു, പക്ഷെ പറ്റിണില്ല, കാരണം നെറ്റ് കണക്ഷൻ ചോദിക്കുന്നു, അപ്പു ഒന്ന് ട്രൈ ചെയ്ത് നോക്കൂ.
ഈ വിവരം നല്‍കിയതിനു വളരെ നന്ദി..
IME ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റുന്നില്ല ചേട്ടാ,Un known error കാണിക്കുന്നു
ഇങ്ങനെ മാത്രം ചോദിച്ചാൽ പരിഹാരം പറഞ്ഞുതരുവാൻ ഒരു നിവൃത്തിയും ഇല്ല
നല്ല വിവരത്തിനു നന്ദി..!!
appuvetta paranjathupole ellam cheydittum malayalam mathrem varunnilla typpu cheyunnathinte molil malayalalm selact cheyid tikke ittittund langegbar kanikkunnund my malayalm kanikkunnund keyman kanikkunnund. varamozhi il mala typpakunnund but face bookil pest cheyan pattunnilla entheinklum pomvashi ente windo7 ane
രതീഷ്, വിന്റോസ് 7 നിൽ മലയാളം എഴുതാൻ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടോ. ഇനി കീമാജിക് ഒന്നു ഇൻസ്റ്റാൾ ചെയ്തുനോക്കൂ..
അപ്പുവേട്ടാ അറിയാവുന്നവര്‍ക്ക് എല്ലാം എളുപ്പം
അറിവില്ലാത്തവന് എല്ലാം ബുദ്ധിമുട്ടാണ്
പക്ഷെ ഇപ്പോള്‍ എനിക്ക് മലയാളം ടയ്പ്പ് ചെയ്യാംഅതിന്അപ്പുവേട്ടനോട കടപ്പെട്ടിരിക്കുന്നു ഒപ്പേംഇതു ചൂണ്ടി കാണിച്ചു തന്ന സഫീറിനോടും നന്ദി നന്ദി അപ്പുവേട്ട
രതീഷേ, സന്തോഷം... എഴുതൂ :-)
മാഷെ ഗൂഗിള്‍ട്രാന്‍സ്‌ലിറ്ററേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു ക്ര്‌ത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കീമാനാണെളുപ്പം ചില ചില്ലക്ഷരങ്ങള്‍ കിമാനില്‍ ശെരിയാകുന്നില്ല ഉദാഹരണം[എന്‍റെ നിന്‍റെ തന്‍റെ]ഇതു കോപ്പിചൈതതാണു.ആദ്യാക്ഷരിക്കും അപ്പുമാഷിനും നന്ദി
ഉപകാരപ്രദം ..വളരെ നന്ദി ..
വളരെ നന്ദി.... ഞാന്‍ പുതിയ ബ്ലോഗ്തുടങ്ങി
നന്ദി എന്നുപറഞ്ഞാല്‍ മതിയാകില്ല ...
എങ്കിലും എനിക്ക് വേറെ വാക്കുകളില്ല ...
സുഹ്രുത്തേ..,നന്ദി ഒരുപാട് നന്ദി
വളരെ നന്ദി .....
നന്ദി മാഷേ നിങ്ങളെപ്പോലെ ചിലുരള്ളത് കൊണ്ടാണ് നാട്ടില്‍ മഴ പെയ്യുന്നത്
ഞാനും ഇന്‍സ്റ്റോള്‍ ചെയ്തു . നന്ദി
appu mashe ellam down load cheythu ..clearayi workku cheythu pakshe computer offakki pinne on akkiyappo avane kananilla ..veendum pazhayapole thadaiva ..face bookkilum wordlum okke malayalam tipe kittiyirunnu ippo on cheyythal kittunnilla entha prasnam..?sahayikku mashe..
വളരെ നന്ദി.... വലിയ ഉപകാരം...
ആധ്യക്ഷരിയെ മറക്കില്ല
ഇത്രയും വിശാലമായ അധ്യായത്തിന് വളരെ നന്ദി,
Will it work in Ubuntu ?
രാജീവ്, ഇതിന്റെ ഉത്തരം എനിക്ക് അറീയില്ല.. പക്ഷേ ഒരു പ്രാവശ്യം ഇൻസ്റ്റാൾ ചെയ്തു ശ്രമിച്ചു നോക്കുന്നതിൽ തെറ്റുണ്ടോ?
Let me have a try. Thanks for the suggestion
ഇപ്പോള്‍ im install ചെയ്‌താല്‍ വേര്‍ഡ് പാഡ് ക്രാഷ് ആകുന്നു .അതുമല്ല കര്‍ത്തികയല്ലാതെ മറ്റു ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നുമില്ല .വേര്‍ഡ് പാഡില്‍ കാര്‍ത്തിക ഫോണ്ടിനു പകരം രചനയോ മറ്റേതെങ്കിലും ഫോണ്ടോ ഉപയോഗിക്കാന്‍ എന്താണ് വഴി ?
സിയാഫ് , വേര്‍ഡ് പാഡ് ക്രാഷ് ആവാനുള്ള കാരണം im ആണെന്ന് തോന്നുന്നില്ല. എന്തോ പ്രശ്നം ഉണ്ട് മാത്രവുമല്ല കാര്‍ത്തിക ഫോണ്ടില്‍ എഴുതിയ ഒരു ടെക്സ്റ്റ് രചനയോ മീരയോ ഒക്കെ ആയി മാറ്റാനും ബുദ്ധിമുട്ടില്ല. നോട്ട് പാഡ് ഉപയോഗിച്ച് നോക്കിയോ?
ഇപ്പോള്‍ ഗൂഗിള്‍ IME ലഭ്യമല്ല എന്നാ തോന്നുന്നത് പകരം google input tools എന്നാണു.
ടാബിലാണ് വായിക്കുന്നത്...വിവരണം വളരെ പ്രയോജനപ്രദമാണ്...നന്ദിഅറിയിക്കുന്നു ഒപ്പം പരീക്ഷീക്കാന്‍ ശ്രമിക്കുകയാണ് ഗുരുഭക്തിയോടെ...
Post a Comment