ബ്ലോഗർ ലോഗിൻ ഐ.ഡി. മാറ്റണോ?
>> 11.2.10
ഇന്നലെ ഗുഗിൾ ബസ് (Google Buzz) പുറത്തുവന്നപ്പോൾ പലരും അതിശയിച്ചു, അത്ഭുതപ്പെട്ടു, ഒരു പബ്ലിക് ചാറ്റ് റൂമിൽ അകപ്പെട്ട പ്രതീതി! അതിലാണെങ്കിൽ ലിങ്ക് ചെയ്യാൻ വയ്യാത്തതായി ഒന്നുമില്ല എന്നുപറയാം. ബ്ലോഗ് പോസ്റ്റ്, ചിത്രങ്ങൾ, പിക്കാസ ആൽബം, യൂ ട്യൂബ് എന്നുവേണ്ട ട്വിറ്ററിലേയും ഫേസ്ബുക്കിലേയും ചിത്രങ്ങൾ വരെ ലിങ്കാം.
(Google Buzz എന്താണെന്ന് അറിയാൻ പാടില്ലാത്തവർ ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കിൽ അവർ ബെർളി തോമസിന്റെ ഈ പോസ്റ്റ് വായിക്കുക - ജിമെയിലിന്റെ ഒരു അട്ടിമറി)
അപ്പോഴാണ് പലർക്കും (എനിക്കുൾപ്പടെ) പണ്ട് സംഭവിച്ച ഒരു അബദ്ധത്തിന്റെ കിടപ്പുവശം മനസ്സിലായത്. ബ്ലോഗറിൽ ലോഗിൻ ചെയ്യാൻ ഒരു ജി.മെയിൽ ഐ.ഡി. ലോകർക്കു മുഴുവൻ മെയിൽ അയയ്ക്കാനും ചാറ്റു ചെയ്യാനും എല്ലാം മറ്റൊരു ജി.മെയിൽ ഐ.ഡി! കൂട്ടുകാർ മുഴുവൻ കോണ്ടാക്റ്റ് ലിസ്റ്റിൽ ഇരിക്കുന്ന ഐ.ഡിയിൽ ബ്ലോഗില്ല, അതിൽ പോസ്റ്റുകളും ഇല്ല. ബ്ലോഗും പോസ്റ്റും ഉള്ള ഐഡിയിലെ മെയിൽ തുറന്നാൽ അവിടെ കൂട്ടുകാരാരും കോണ്ടാക്റ്റ് ലിസ്റ്റിൽ ഇല്ല !! എന്തൊരു തൊന്തരവ് !! പുതിയ പോസ്റ്റുകളൊന്നും ബസ്സിലേക്ക് കയറ്റാനും ലിങ്കാനും ഒക്കുന്നില്ല. എന്തുചെയ്യും?
അപ്പോഴാണ് നമ്മടെ രവീഷ് ഒരു (കു)ബുദ്ധി പറഞ്ഞുതന്നത്. അത് നല്ലൊരു ഐഡിയ ആണെന്നു തോന്നിയതിനാൽ ഇവിടെ എഴുതിയിടുന്നു. ആർക്കെങ്കിലും തങ്ങളുടെ ബ്ലോഗ് ലോഗിൻ ഐ.ഡി മാറ്റി ബസ്സും കൂട്ടുകാരും ഉള്ള മെയിൽ ഐ.ഡിയിലേക്ക് മാറ്റണം എന്നു തോന്നുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ചെയുക.
1. ഏത് ഐ.ഡിയിലേക്കാണോ മാറേണ്ടത് ആ ഐ.ഡി ഉപയോഗിച്ച് ബ്ലോഗറിൽ (www.blogger.com) ലോഗിൻ ചെയ്യുക.
2. രജിസ്ട്രേഷനും പ്രൊഫൈൽ നിർമ്മാണവും ഒക്കെ സാധാരണ രീതിയിൽ ചെയ്യുക. പേജ് സേവ് ചെയ്യുക. ഇതൊക്കെ ചെയ്തുകഴിഞ്ഞിട്ടുള്ള ഐ.ഡിയാണെങ്കിൽ പ്രശ്നമില്ല. നേരെ സ്റ്റെപ് 4 ലേക്ക് പോവുക.
3. ഇനി ഈ ഐ.ഡിയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക. (ഇങ്ങനെ ലോഗിൻ ലോഗ് ഔട്ട് ചെയ്യുന്നതിനു പകരം രണ്ട് ബ്രൌസറുകൾ ഉപയോഗിച്ച് രണ്ട് ബ്ലോഗർ ഐ.ഡി യും ഒരേസമയം തുറന്നാലും മതി)
4. വീണ്ടും www.blogger.com ൽ പ്രവേശിക്കുക. ഇനി നിലവിലുള്ള ബ്ലോഗ് ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
5. ഡാഷ് ബോർഡ് തുറന്ന് ഏത് ബ്ലോഗ് ആണോ ആദ്യത്തെ ഐ.ഡിയിലേക്ക് മാറ്റേണ്ടത്, അതിന്റെ സെറ്റിംഗ്സ് ടാബ് തുറക്കുക.
6. അവിടെ Permissions എന്ന ടാബ് തുറക്കുക.
7. പുതിയതായി മെംബേഴ്സിനെ ക്ഷണിക്കാനുള്ള ഒരു invitation അവിടെ കാണാം. അവിടെ നിങ്ങളുടെ ആദ്യ ഐ.ഡി എഴുതിച്ചേർത്ത് ഇൻവിറ്റേഷൻ അയയ്ക്കുക. (സംശയമുള്ളവർക്ക് ആദ്യാക്ഷരിയിലെ ഗ്രൂപ്പ് ബ്ലോഗുകൾ എന്ന ഈ ചാപ്റ്റർ നോക്കാം). ഇൻവൈറ്റ് ചെയ്ത ഐ.ഡിക്ക് അഡ്മിൻ അതോറിറ്റി കൊടുത്തേക്കണം കേട്ടോ !
8. വീണ്ടും ഇവിടെനിന്ന് ലോഗ് ഔട്ട് ചെയ്യാം.
9. പുതിയ ഐ.ഡിയിൽ ജി.മെയിലിൽ ലോഗിൻ ചെയ്യുക. അപ്പോൾ ഇൻവിറ്റേഷൻ അവിടെ കാണും. അത് സ്വീകരിക്കുക.
10. ഇപ്പോൾ നിങ്ങളുടെ പുതിയ പ്രൊഫൈലിൽ പുതിയ ഐ.ഡിയിൽ നിങ്ങളുടെ ബ്ലോഗും കാണാം. നിങ്ങൾ അതിലെ ഒരു പുതിയ അഡ്മിൻ ആയിരിക്കും. (അഡിമിൻ അതോറിറ്റി ഇല്ലെങ്കിൽ വീണ്ടും പഴയ ഐ.ഡിയിൽ ലോഗിൻ ചെയ്ത് പുതിയ ഐ.ഡി ക്ക് അഡ്മിൻ അതോറിറ്റികൊടുക്കണം)
11. ഇനി സെറ്റിംഗ് ടാബിലേക്ക് പോവുക. പെർമിഷൻസ് തുറക്കുക. അവിടെ നിങ്ങളുടെ രണ്ട് ഐ.ഡികളും അഡ്മിൻ മാരായി ഇരിക്കുന്നുണ്ടാവും. പഴയവനെ ഡിലീറ്റ് ചെയ്ത് തട്ടിക്കളയുക.
അതോടെ ഈ ബ്ലോഗ് നിങ്ങളൂടെ പുതിയ ഐ.ഡിയിലേക്ക് മാറീക്കഴിഞ്ഞൂ.. ഇനി പോസ്റ്റുകൾ ബസ്സിലേക്ക് നേരെ കയറ്റിവയ്ക്കാം..
എപ്പടി !!
===============
മേൽപ്പറഞ്ഞ അത്രയും കാര്യങ്ങൾ ചെയ്യാതെതന്നെ മറ്റൊരു കുറുക്കുവഴിയുള്ളത് നിലവിലുള്ള ബ്ലോഗുകളിലേക്ക്, നിങ്ങൾക്ക് ചേർക്കേണ്ട ഇ-മെയിൽ ഐ.ഡിക്ക് ഒരു മെംബർഷിപ് കൊടുക്കുക എന്നതാണ്. എന്നിട്ട് ഇനി എഴുതാനുള്ള പുതിയ പോസ്റ്റുകളെല്ലാം ഇപ്പോൾ മെംബറാക്കിയ ഐ.ഡിയിൽ നിന്ന് എഴുതുക. അപ്പോഴും, പുതിയ പോസ്റ്റുകൾ ഗൂഗിൾ ബസിൽ വരും.
==============
8 അഭിപ്രായങ്ങള്‍:
"ബ്ലോഗും പോസ്റ്റും ഉള്ള ഐഡിയിലെ മെയില്‍ തുറന്നാല്‍ അവിടെ കൂട്ടുകാരാരും കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ല !!"
ബ്ലോഗ് ഐഡിയിലേക്ക് കോണ്ടാക്റ്റ് ലിസ്റ്റ് export ചെയ്താല്‍ പോരെ. ലിങ്ക്: http://mail.google.com/support/bin/answer.py?hl=en&answer=24911
അപ്പൂ എന്നതാ ഈ ബസ്...
പട്ടോളിമാത്രം അതറിഞ്ഞില്ലെന്നോ ....ഇതാണു ബസ്
ഈ പോസ്റ്റ് ഇപ്പഴാ ശ്രദ്ധിച്ചത്. ഈ ലോഗിന്‍ ഐഡി മാറ്റുന്ന വിദ്യ ഞാന്‍ 2007-ല്‍ പരീക്ഷിച്ചതാ. രണ്ട് ബ്ലോഗുകള്‍ രണ്ട് വ്യത്യസ്ത ലോഗിന്‍ ഐഡിയിലായിരുന്നത് ഒരു ഐഡിയിലാക്കി. ഈ സൂത്രം പറഞ്ഞുതന്നത് ശ്രീജിത്ത്.കെ ആയിരുന്നു.
നന്ദു പുതിയ ഐഡി ഉണ്ടാക്കിയെന്നു കരുതി പഴയ ഡാഷ്‌ബോർഡ് ഇംപോർട്ട് ചെയ്യാൻ ആവില്ല.
അപ്പോ, എല്ലാ ബ്ലോഗും ഈ ID ഉപയോഗിച്ച് വീണ്ടും follow ചെയ്യണം, അല്ലേ മാഷേ...
ഞാന്‍ ഗൂഗിള്‍ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഡൌണ്ലോ ഡ് ചെയ്യ്തു അതില്‍ ചില വാചകം ടൈപ്പ് ചെയ്യുമ്പോള്‍ അവസാനം ചില്ലക്ഷരം കിട്ടുന്നില്ല ഉദാഹരണം ന്‍, ള്‍ ല്‍ മലയാളം കീബോഡില്‍ നിന്നും സെലക്ററ് ചെയ്യ്തലും
ഞാന്‍ ഗൂഗിള്‍ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഡൌണ്ലോ ഡ് ചെയ്യ്തു അതില്‍ ചില വാചകം ടൈപ്പ് ചെയ്യുമ്പോള്‍ അവസാനം ചില്ലക്ഷരം കിട്ടുന്നില്ല ഉദാഹരണം ന്‍, ള്‍ ല്‍ മലയാളം കീബോഡില്‍ നിന്നും സെലക്ററ് ചെയ്യ്തലും
Post a Comment