ജാലകം ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യുന്ന വിധം
>> 19.3.10
മലയാളം ബ്ലോഗുകൾ വായിക്കുവാനെത്തുന്നവരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്ന ബ്ലോഗ് ആഗ്രിഗേറ്ററാണ് ജാലകം. ആദ്യാക്ഷരി ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈബർജാലകം വെബ്‌സൈറ്റിന്റെ ഭാഗമാണ് ജാലകം ആഗ്രിഗേറ്റർ. നിങ്ങൾ പുതിയതായി ഒരു ബ്ലോഗ് നിർമ്മിച്ചുകഴിഞ്ഞാൽ അതിന്റെ url ജാലകം അഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്യുക എന്നത് നിങ്ങളുടെ ബ്ലോഗിലേക്ക് വായനക്കാരെത്തിച്ചേരുവാൻ അത്യാവശ്യമുള്ള ഒരു സ്റ്റെപ്പ് ആണ്. ജാലകത്തിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങൾ പബ്ലിഷ് ചെയ്യുന്ന ഓരോ പുതിയ പോസ്റ്റുകളും അപ്പപ്പോൾ തന്നെ ജാലകം ആഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യപ്പെടുകയും അതുവഴി വായനക്കാർ നിങ്ങളുടെ ബ്ലോഗുകളിലേക്ക് എത്തുകയും ചെയ്യും. ജാലകം രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം എന്നു നോക്കാം.
ജാലകം രജിസ്ട്രേഷൻ:
നിങ്ങൾ പുതിയതായി ഒരു ബ്ലോഗ് നിർമ്മിച്ചു കഴിഞ്ഞാൽ അതിന്റെ യു.ആർ.എൽ ജാലകത്തിൽ രജിസ്റ്റർ ചെയ്യുക. അതിനുള്ള സ്റ്റെപ്പുകൾ ഇനി പറയുന്നു. ജാലകം ആഗ്രിഗേറ്റർ തുറന്ന് അതിന്റെ ഹോം പേജിൽ മുകളീൽ കാണുന്ന “Add Blog” എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ബ്ലോഗ് രജിസ്റ്റർ ചെയ്യുവാനുള്ള പേജിലേക്കെത്താം.
ആദ്യത്തെ ഫീൽഡിൽ നിങ്ങളുടെ ബ്ലോഗിന്റെ / വെബ്‌സൈറ്റിന്റെ യു.ആർ.എൽ കൃത്യമായി എഴുതുക. (ഉദാഹരണം http://xxxxx.blogspto.com). Next ബട്ടൺ ക്ലിക്ക് ചെയ്യു. അപ്പോൾ നിങ്ങളുടെ ബ്ലോഗിന്റെ പേര്, നിങ്ങളുടെ പേര് എന്നിവ സ്വയമേവ അവിടെയുള്ള ഫീൽഡുകളിൽ വരുന്നതുകാണാം (ഇങ്ങനെ വന്നില്ലെങ്കിൽ ജാലകം അഡ്‌മിനിനെ വിവരം ഒരു മെയിൽ വഴി അറിയിക്കാം). അതുകഴിഞ്ഞ് രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്ലോഗ്/സൈറ്റ് ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെടുകയും പുതിയ പോസ്റ്റുകളിടുന്ന മുറക്ക് അവ ജാലകത്തിൽ ലിസ്റ്റ് ചെയ്ത് വരികയും ചെയ്യും. മാത്രമല്ല രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ ക്രാളർ നിങ്ങളുടെ ഫീഡ് പരിശോധിക്കുകയും ഏറ്റവും അവസാനമായി നിങ്ങൾ പബ്ലീഷ് ചെയ്ത പോസ്റ്റ് തീയതി അടിസ്ഥാനത്തിൽ അഗ്രിഗേറ്ററിൽ കാണിക്കുകയും ചെയ്യും.
രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ ഒരു എച്.ടി.എം.എൽ കോഡ് ജാലകം നിങ്ങൾക്ക് നൽകും. ആ കോഡ് അതുപോലെ കോപ്പി ചെയ്ത് ഒരു html/java script ഗാഡ്ജറ്റ് ആയി നിങ്ങളുടെ ബ്ലോഗിൽ ചേർക്കുക. ഈ ഗാഡ്ജറ്റ് ചേർക്കുന്നതെങ്ങനെ എന്ന് അറിയാൻ പാടില്ലാത്തവർ ഈ അദ്ധ്യായം നോക്കൂ. ഈ സ്ക്രിപ്റ്റാണ് നിങ്ങളുടെ ബ്ലോഗിൽ നിന്നുതന്നെ പുതിയ പോസ്റ്റുകളെ ജാലകത്തിൽ ഉടൻ റിഫ്രഷ് ചെയ്യുവാനുള്ള സ്വിച്ചായി ഉപകാരപ്പെടുന്നത്.
നിങ്ങളുടെ ബ്ലോഗിൽ ഒരു സ്വിച്ച്:
ജാലകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ ബ്ലോഗുകളിൽ നിന്നും ഒരോ പത്തുമിനിറ്റിലും ജാലകം ക്രാളർ പുതിയ പോസ്റ്റുകൾ ഉണ്ടോ എന്നു പരിശോധിക്കാറുണ്ട്. എങ്കിലും ചിലപ്പോൾ നിങ്ങളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടാതെ വന്നിട്ടുണ്ടെങ്കിൽ മാനുവലായി നിങ്ങൾക്ക് ഇത് ലിസ്റ്റ് ചെയ്യിക്കാനാണ് മേൽപ്പറഞ്ഞ സ്വിച്ച് ഉപയോഗിക്കാവുന്നത്. ഇത് ഈ ആഗ്രിഗേറ്ററിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. നിങ്ങളുടെ ബ്ലോഗുകളിൽ ഈ വിഡ്ജറ്റ് ചേർക്കുവാൻ മറക്കാതെയിരിക്കുക.
എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ വിഡ്ജറ്റ് കോഡ് ജാലകത്തിൽ നിന്നും എടുക്കാവുന്നതാണ്. അതിനായി ജാലകം ഹോം പേജിലെ Get widget code എന്ന ടാബ് ഉപയോഗിക്കാം.
50 അഭിപ്രായങ്ങള്‍:
അപ്പുവേട്ടാ............
ആദ്യക്ഷരി ഞാന്‍ ഒരു റഫറന്‍സ് ആയി ഉപയോഗിക്കുന്ന ബ്ലോഗ് ആണ്. താങ്കള്‍ ഈ രംഗത്ത് നടത്തുന്ന ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .
എന്റെ ബ്ലോഗ് ജാലകത്തില്‍ നേരത്തെ രാജിസ്റെര്‍ ചെയ്തതാണ്. പക്ഷെ അവസാനത്തെ പോസ്റ്റ് ജാലകത്തില്‍ വരുന്നില്ല. ജാലകം ഐകാന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവസാനത്തേതിന്റെ തോട്ടു മുന്‍പത്തെ പോസ്റ്റ് ആണ് ചേര്‍ത്തതായി കാണുന്നത്. ഇതെങ്ങിനെ പരിഹരിക്കും
നന്ദി,സംശയമുള്ളപ്പോഴൊക്കെ "ആദൃക്ഷരി" തുറക്കാറുണ്ട്.പ്രശ്നങ്ങള് കുറെയൊക്കെപരിഹരിക്കാന് കഴിഞ്ഞിട്ടുണ്ട്."പ്രവൃ"വില് കണ്ടത് ബ്ലോഗില് വരാന് എന്തു ചെയ്യണം?
മാഷെ,
ഉപകാരമായി.
C.V.Thankappan
ഏതു പ്രിവ്യൂവിന്റെ കാര്യമാണ് തങ്കപ്പൻ ചേട്ടൻ ചോദിച്ചത്? പോസ്റ്റ് എഴുതിക്കഴിഞ്ഞുള്ള പ്രിവ്യൂ ആണോ?
രജിസ്റ്റർ ചെയ്തിട്ടും പോസ്റ്റുകൾ അഗ്രഗേറ്ററിൽ വരുന്നില്ല.
balachandranchullikkad@gmail.com
അപ്പുവേട്ടാ.. നന്ദി... ബാലേട്ടന്‍റെ പ്രശ്നം ശരിയാക്കിയോ...
അപ്പുവേട്ടാ.. നന്ദി... ബാലേട്ടന്‍റെ പ്രശ്നം ശരിയാക്കിയോ...
അസിൻ, ആ പ്രശ്നം ശരിയായല്ലോ ഇല്ലേ?
after registration,i have copied the switch code to my java script gadget. still my posts are not showing in jalakam.what to do...?
പോസ്റ്റ് പബ്ലിഷ് ചെയ്ത് അരമണിക്കുർ കഴിഞ്ഞിട്ട് നോക്കിയിരുന്നോ? ചിലപ്പോൾ പോസ്റ്റ് പബ്ലിഷ് ചെയ്താലുടൻ തന്നെ ആഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യുകയില്ല. ഇങ്ങനെ വരുമ്പോൾ നിങ്ങളുടെ ബ്ലോഗിലുള്ള ജാലകം കോഡിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
നന്നായിട്ടുണ്ട്
kollam
ജാലകം റജിസ്റ്ർചെയ്തെങ്കിലും ഏറെ ശ്രമിച്ചിട്ടും വിഡ്ജെറ്റ് ചേർക്കാനോ ‘ജാലകം‘ ബട്ടൻ ബ്ലോഗിൽ പ്രത്യക്ഷപ്പെടുത്താനോ പറ്റുന്നില്ല. കോഡ് കോപ്പി ചെയ്ത് ബ്ലോഗിൽ പേസ്റ്റ് ആക്കാൻ കഴിയുന്നില്ല. എവിടെയാണ് പേസ്റ്റ് ആകുക? കോഡ് മറ്റുവിധത്തിൽ വരുത്താമോ?
സഹായിക്കാമോ?
http://valsananchampeedika.blogspot.com
http://sadvartha.blogspot.com
EMAIL:valsananchampeedika@gmail.com
വത്സന്റെ പ്രശ്നം ശരിയായോ...?
ithu upakaramayi appuyettaaa thanks alot ...bloge rimove aayi poyal pinne thirichu kittumo appuetta..ariyathe ete bloge rimov aayi
ബ്ലോഗ് റിമൂവ് ആയെന്നു പറഞ്ഞാൽ? ഡിലീറ്റ് ചെയ്തു എന്നോ?
ഞാനൊരു കവിത പോസ്റ്റ് ചെയ്തെങ്കിലും അത് ജാലകത്തില്‍ കാണിക്കുന്നില്ല.താങ്കളുടെ അവസാനത്തെ പോസ്റ്റും ഇവിടെ ചേര്‍ത്തു എന്നാണ് പറയുന്നത് ജാലകം തുറക്കുമ്പോള്‍ പറയുന്നത്.എന്തെകിലും പരിഹാരമുണ്ടോ അപ്പുവേട്ടാ? plz..
എന്‍റെ ബ്ലോഗ് ജാലകം അഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ പോസ്റ്റുകൾ അപ്ഡേറ്റ് ആകുന്നില്ല. Get Widgetൽ ബ്ലോഗ് രെജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.
ബ്ലോഗ്ഗ് :www.electropedia.in
ഇമെയിൽ :vijin007@gmail.com
പ്രിയ സുഹൃത്തെ,
എന്റെ ബ്ലോഗ് ഇതാണ്.
http://punjapadam.blogspot.com/
കഴിഞ്ഞ മൂന്നാല് പോസ്റ്റുകള്‍ ജാലകം അഗ്രിഗേറ്ററില്‍ അപ്ഡേറ്റ് ആയിട്ടില്ല. വീണ്ടും രെജിസ്റ്റര്‍ ചെയ്യാനൊക്കുന്നില്ല.
ഗാട്ജെട്റ്റ് വീണ്ടും മാറ്റി നോക്കി ഒരു വ്യത്യാസവുമില്ല.
എന്തെങ്കിലും പ്രതിവിധി തന്ന് ഒന്ന് സഹായിക്കാമോ?
email:joseletmampra1@gmail.com
കൂട്ടുകാരാ, താങ്കളുടെ ക്ലാസുകള്‍ വളരെ ഉപകാര പ്രദമാണ്.. എന്‍റെ ബ്ലോഗ് ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല ഒന്ന് സഹായിക്കുമോ? ruchikkoott.blogspot.com
അപ്പൂ ഞാന്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്തു . പക്ഷെ എന്റെ രണ്ടാമത്തെ പോസ്റ്റ്
ഒരാഴ്ച്ചയായി ഇതുവരെ വന്നില്ല , ജാലകം കോഡില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ആദ്യത്തെ പോസ്റ്റ് ആണ് കാണിക്കുന്നത് , എന്താ ഒരു വഴി ഒന്ന് പറഞ്ഞു തരുമോ ..
mashe
blog ragister avunilla
http://sharjah5.blogspto.com
pls help
ഒരു സഹായം ചെയ്യുമോ? ഞാന്‍ എന്റെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യുവാന്‍ ശ്രമിച്ചു. ജാലകത്തില്‍ . ശരിയാകുന്നേ ഇല്ല. url ചെക് ചെയുവാന്‍ ആണ് പറയുന്നതു . എന്തു ചെയ്യണം എന്നു ഒന്നു പറയുമോ?
BBM
മാഷേ,
ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല.
Unable to locate the feed. Please check the URL.ഇങ്ങനെയാണ് മറുപടിയായി വരുന്നത്. എന്തുചെയ്യും.?
pscmodelquestion.blogspot.com ഒന്നുനോക്കുമോ.?
ഒരു വര്‍ഷം മുന്‍പ് ഉള്ള പോസ്റ്റുകള്‍ മാത്രമേ ജാലകത്തില്‍ കാണുന്നുള്ളൂ പുതിയ പോസ്റ്റുകള്‍ ഒന്നും തന്നെ ജാലകത്തില്‍ കാണുവാന്‍ കഴിയുന്നില്ല .rasheedthozhiyoor.blogspot.com
rasheedthozhiyoorC@gmail.com
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഫീഡ് URL ലഭിക്കുന്നില്ലെന്നാണ് എഴുതി കാണിക്കുന്നത്. ജാലകത്തിന്റെ അഡ്മിനിന്റെ മെയിൽ അഡ്രസ്സ് കിട്ടിയാൽ പരാതി അയയ്ക്കാമായിരുന്നു.
എന്റെ ബ്ലോഗ് അഡ്രസ്സ്:
http://ente-puthukkad.blogspot.com
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഫീഡ് URL ലഭിക്കുന്നില്ലെന്നാണ് എഴുതി കാണിക്കുന്നത്. ജാലകത്തിന്റെ അഡ്മിനിന്റെ മെയിൽ അഡ്രസ്സ് അയച്ചുതരാമോ? എന്‍റെ ബ്ലോഗ്
shadhuala.blogspot.com.
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഫീഡ് URL ലഭിക്കുന്നില്ലെന്നാണ് എഴുതി കാണിക്കുന്നത്. ജാലകത്തിന്റെ അഡ്മിനിന്റെ മെയിൽ അഡ്രസ്സ് അയച്ചുതരാമോ? എന്‍റെ ബ്ലോഗ്
shadhuala.blogspot.com.
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഫീഡ് URL ലഭിക്കുന്നില്ലെന്നാണ് എഴുതി കാണിക്കുന്നത്. ജാലകത്തിന്റെ അഡ്മിനിന്റെ മെയിൽ അഡ്രസ്സ് അയച്ചുതരാമോ? എന്‍റെ ബ്ലോഗ്
shadhuala.blogspot.com.
email: alipshowkath@gmail.com
ഉപകാരമുള്ള പൊസ്റ്റുകൾ
ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല.
Unable to locate the feed. Please check the URL.ഇങ്ങനെയാണ് മറുപടിയായി വരുന്നത്. എന്തുചെയ്യും.?
brcollukkara.blogspot.com
i cant register in jalakam..
"Unable to locate the feed. Please check the URL" error message..what to do ?
my blog URL: mashippaadukal.blogspot.com
Email id : hashidahydros@gmail.com
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ഫീഡ് URL ലഭിക്കുന്നില്ലെന്നാണ് എഴുതി കാണിക്കുന്നത്.plz help.
my blog:
http://ourcaroline1.blogspot.in/
ഞാന്‍ ബ്ലോഗിങ്ങില്‍ ആദ്യമാണ്, എന്‍റെ ബ്ലോഗ് ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ല.
Unable to locate the feed. Please check the URL എന്നാണ് കാണിക്കുന്നത്. pls help me.
my blog: http://layam-vara.blogspot.in/
ഹായ് അപ്പുഏട്ടാ ..
ഞാന്‍ ഒരു തുടക്കകാരന്‍ ആണ് .
ജാലകത്തിലേക്ക് എന്റെ ബ്ലോഗ് ചേര്‍ക്കുവാന്‍ കഴിയുന്നില്ലാ..എന്നതാ കാരണം എന്ന് എന്റെ മെയില്‍ വഴി ഒന്ന് പറഞ്ഞുതരുമോ ?
എന്റെ ബ്ലോഗ്
nizhalnrm.blogspot.com
കഴിഞ്ഞ 6 മാസമായി എന്റെ ബ്ലോഗ് ജാലകത്തിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നു പക്ഷെ എപ്പോഴും “Unable to locate the feed. Please check the URL“ ഈ മെസ്സേജു മാത്രമേ എനിക്ക് കാണുവാൻ കഴിയുന്നുള്ളൂ. ഇനി ഞാൻ എന്താണു ചെയ്യുക http://sumskruthikal.blogspot.com ഇതാണ് എന്റെ ബ്ലൊഗ്... sumssum@gmail.com ഇതു മൈൽ I.D യും
എന്റെ ബ്ലോഗ് ജാലകത്തില്‍ add ചെയ്യുമ്പോള്‍ cjeck the url എന്നാ വരുന്നത്. why it happening?
my url is http://www.ktvavad.blogspot.com
എന്‍റെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല .orukilichilakkumbol.blogspot.com ഇതാണ് അഡ്രസ്സ് . അപ്പളെ ചെയ്യുമ്പോള്‍ URL ചെക്ക് ചെയ്യാനാണ് പറയുന്നത്.സഹായിക്കുമാള്ളി ഇമെയില്‍ sunilduthaa@gmail.com
മാഷെ,
എന്റെ ബ്ലോഗ് ഇതാണ്,
http://darshanamjunaid.blogspot.in/
ജാലകം ആഗ്രിഗേറ്റരിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല.
Unable to locate the feed. Please check the URL,ഇങ്ങനെയാണ് മറുപടിയായി വരുന്നത്.Please help me to solve this.
ഞാന്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്തു . പക്ഷെ എന്റെ രണ്ടാമത്തെ പോസ്റ്റ്
ഇതുവരെ വന്നില്ല , ജാലകം കോഡില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ആദ്യത്തെ പോസ്റ്റ് ആണ് കാണിക്കുന്നത് , എന്താ ഒരു വഴി ഒന്ന് പറഞ്ഞു
chunkath2006.blogspot.com
അപ്പുവേട്ടാ ,
എന്‍റെ ബ്ലോഗ് 2011ല്‍ ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഗ്രിഗേറ്ററില്‍ എന്‍റെ ബ്ലോഗ് കാണിക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് കുറേ നാള്‍ പുതിയ ബ്ലോഗൊന്നും ഇട്ടിരുന്നില്ല.
അതിനു ശേഷം ബ്ലോഗിന്‍റെ URL അഡ്രസ്‌മാറ്റി . ഇപ്പോള്‍ ജാലകത്തിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ERROR ആണ് കാണിക്കുന്നത്. ജാലകം ലിങ്ക് റിമൂവ് ചെയ്ത് വീണ്ടും ശ്രമിച്ചു നോക്കി . പുതിയ URL രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. വീണ്ടും ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്താണ് വഴി .
സര്‍, ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കക്കാരനാണ്. ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍
Unable to locate the feed. Please check the URL എന്നാണ് കാണിക്കുന്നത്. രജിസ്ട്രേഷന്‍ കബ്ലീറ്റ് ചെയ്യുന്നതിന് വേണ്ടി എന്ത് ചെയ്യണമെന്ന് ഒന്നു പറഞ്ഞു തരാമൊ....
എന്‍റെ മെയില്‍ ഐഡി
shihabkaryakath@gmail.com
സര്‍, ഞാന്‍ ബ്ലോഗില്‍ ഒരു തുടക്കക്കാരനാണ്. ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍
Unable to locate the feed. Please check the URL എന്നാണ് കാണിക്കുന്നത്. രജിസ്ട്രേഷന്‍ കബ്ലീറ്റ് ചെയ്യുന്നതിന് വേണ്ടി എന്ത് ചെയ്യണമെന്ന് ഒന്നു പറഞ്ഞു തരാമൊ....
എന്റെ ബ്ലോഗ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. പക്ഷെ ഇപ്പോൾ ഫീഡ് invalid ആണെന്ന് പറയുന്നു
chunkath 2000 .ബ്ലോഗ്സ്പോട്ട്.കോം എന്നാണ് എന്റെ ബിലോഗ് അഡ്രെസ്സ്
Appoo 2011ൽ താങ്കളുടെ ആദ്യക്ഷരി കണ്ടാണ് ബ്ലോഗ് തുടങ്ങിയത്.ഇടക്കാലത്ത് അതൊന്ന് സ്റ്റോപ്പായിരുന്നു
ഇപ്പൊ വീണ്ടും പൊടിതട്ടിയെടുത്തു 😊
Post a Comment