ബ്ലോഗറിൽ പുതിയ എഡിറ്റർ

>> 21.3.10

ബ്ലോഗറിൽ പുതിയ എഡിറ്റർ നിലവിൽ വന്നത് പലരും ശ്രദ്ധിച്ചിരിക്കും. പുതിയ ഒരു പോസ്റ്റ് നാം എഴുതാൻ പോകുമ്പോൾ ലഭിക്കുന്ന പേജാണ് എഡിറ്റർ എന്നറിയപ്പെടുന്നത്.  പുതിയത് എന്ന് പറയുവാൻ തക്കവണ്ണം വലിയമാറ്റങ്ങളൊന്നുമില്ല. എങ്കിലും സൌകര്യപ്രദമായ ചില രീതികൾ ഈ അപ്ഡേറ്റഡ് എഡിറ്ററിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ ഡ്രാഫ്റ്റ് ബ്ലോഗറിൽ മാത്രമായിരുന്നു ഈ എഡിറ്റർ ഉണ്ടായിരുന്നത്.

ആദ്യമായി നിങ്ങളുടെ ബ്ലോഗിൽ ലോഗിൻ ചെയ്ത് ഡാഷ് ബോർഡിൽ എത്തുക. അവിടെ Settings ടാബ് തെരഞ്ഞെടുക്കുക. അവിടെ Basic സെറ്റിംഗുകളിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ Global Settings കിട്ടും. അവിടെ Select Post Editor എന്നൊരു ഓപ്ഷൻ കാണാം (ഇത് നേരത്തേ ഇല്ലായിരുന്നു). ആ ഓപ്ഷനിൽ Updated Editor, Old Editor, Hide Compose Mode എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഉണ്ട്.


അതിൽ നിന്ന് ആദ്യത്തേത് അപ്ഡേറ്റഡ് എഡിറ്റർ തെരഞ്ഞെടുത്ത് ടിക് ചെയ്യുക. ഇനി അതേ പേജിൽ താഴേക്ക് മാറി, സേവ് സെറ്റിംഗ്സ് എന്ന ബട്ടണും ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ എഡിറ്റർ നിങ്ങളുടെ ബ്ലോഗിൽ ചേർക്കപ്പെട്ടുകഴിഞ്ഞു. ഇതേ ഐ.ഡിയിൽ മറ്റു ബ്ലോഗുകൾ ഉണ്ടെങ്കിൽ അവയിലും ഇതോടെ പുതിയ എഡിറ്റർ പ്രത്യക്ഷപ്പെടും.എപ്പോൾ വേണമെങ്കിലും എഡിറ്ററിനെ പഴയ രീതിയിലേക്ക് ഇതേ പേജിൽ നിന്ന് മാറ്റുകയും ചെയ്യാവുന്നതാണ്.

പുതിയ എഡിറ്ററിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് ഇനി നോക്കാം. താഴെ പഴയ എഡിറ്ററിന്റെയും പുതിയ എഡിറ്ററിന്റെയും സ്ക്രീൻ ഷോട്ടുകൾ നൽകുന്നു.


ടൂൾ ബാറിനും ടൂളുകൾക്കും വലിയ മാറ്റങ്ങൾ ഇല്ല. പഴയ എഡിറ്ററിൽ ഉണ്ടായിരുന്ന വീഡിയോ അപ്‌ലോഡിംഗ് ടൂൾ പുതിയതിൽ ഇല്ല. വേഡ് പ്രോസസറുകളിൽ കാണാറുള്ള ടൂളുകളായ Undo, Redo, Bold, Italic, Strike through, Font color, text highlight, alignment, number, bullets, Quotes, Remove formatting എന്നീടൂളുകൾ പുതിയ എഡിറ്ററിൽ ഉണ്ട്. ഇവയിൽ പലതും പഴയ എഡിറ്ററിലും ഉണ്ടായിരുന്നതാണ്. ഫോണ്ട് കളർ ഹൈലൈറ്റ് എന്നിവ ഒരു കളർ പാലറ്റായി പുതിയ എഡിറ്ററിൽ പ്രത്യക്ഷമാകുന്നുണ്ട്.  ലിങ്ക് കൊടുക്കാനുള്ള ടൂളിന്റെ ഐക്കൺ മാറ്റിയിട്ടുണ്ട്. പഴയ “കൊളുത്ത്” ചിത്രം മാറ്റി Link എന്നുതന്നെ എഴുതിയിരിക്കുന്നു. ടെക്സ്റ്റിനെ ഇങ്ങനെ ഹൈലൈറ്റ് ചെയ്ത് കാണിക്കാനുള്ള ടൂളും ഉപകാരപ്രദമാണ്.

മറ്റൊരു പ്രയോജനകരമായ പുതിയ ടൂൾ ആണ് ജം‌പ് ബ്രേക്ക്.  ചിത്രങ്ങൾ ഇൻസേർട്ട് ചെയ്യാനുള്ള ടൂളിനു തൊട്ടടുത്തായി ഒരു പേപ്പർ നടുക്കുവച്ച് മുറിച്ച പോലെ ഒരു ടൂൾ കണ്ടില്ലേ. അതാണു സംഭവം.  ബ്ലോഗിന്റെ ഫ്രണ്ട് പേജിൽ ഒന്നിലധികം പോസ്റ്റുകൾ ഡിസ്പ്ലേ ചെയ്യുന്നവർക്കാണു ഇത് പ്രയോജനപ്പെടുക- പത്രം പോലെ. പോസ്റ്റിന്റെ തലക്കെട്ട്, അതിനു ശേഷം കുറച്ച് ടെക്സ്റ്റ് എന്നിവ നൽകിയിട്ട് “തുടർന്നു വായിക്കൂ”  അല്ലെങ്കിൽ "read more ..." എന്നൊരു ലിങ്ക് ലഭിക്കും ഈ ടൂൾ ഉപയോഗിച്ചാൽ. അതിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റിന്റെ മറ്റു ഭാഗങ്ങൾ തുടർന്നു വായിക്കാം. പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോൾ എവിടെയാണൊ ഈ ലിങ്ക് പ്രത്യക്ഷപ്പെടേണ്ടത് അവിടെ ഈ ടൂൾ ക്ലിക്ക് ചെയ്യുക. ബാക്കിഭാഗങ്ങൾ അതിനുശേഷം എഴുതാം. ഇപ്രകാരം ഒന്നിലധികം പോസ്റ്റുകൾ ബ്ലോഗിന്റെ ഹോം പേജിൽ കാണിക്കാൻ ആഗ്രഹമുള്ളവർ ഫോർമാറ്റ് സെറ്റിംഗ്സിൽ എത്ര പോസ്റ്റുകൾ ഡിസ്പ്ലേ ചെയ്യണം എന്നത് സെറ്റ് ചെയ്യാൻ മറക്കേണ്ട.

ഏറ്റവും ഉപകാരപ്രദമായ മാറ്റം വരുത്തിയിരിക്കുന്നത് ചിത്രങ്ങളുടെ ടൂളിനാണ്. പഴയ എഡിറ്ററിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ അത് ടെക്സ്റ്റിന്റെ ഏറ്റവും മുകളിലായിരുന്നു ചേർക്കപ്പെടുന്നത്. ആ അസൌകര്യം പുതിയ എഡിറ്ററിൽ മാറ്റി. കർസർ എവിടെ വച്ചുകൊണ്ടാണോ നമ്മൾ ചിത്രം പോസ്റ്റിൽ ചേർക്കുന്നത് അവിടെത്തന്നെ ചിത്രം ഇൻസേർട്ട് ചെയ്ത് കിട്ടും. അതുപോലെ പഴയ എഡിറ്ററിൽ ഒന്നിലധികം ചിത്രങ്ങൾ ഒരേസമയം ചേർക്കുമ്പോൾ ഫയലുകളുടെ ഓർഡർ തലതിരിഞ്ഞു പോകുമായിരുന്നു. ആ ബുദ്ധിമുട്ടും മാറി.


ഒരു ചിത്രം കമ്പോസ് മോഡിൽ ഇൻസേർട്ട് ചെയ്തു കഴിഞ്ഞാലുടൻ അതിൽ ക്ലിക്ക് ചെയ്യുക. ഒരു പുതിയ ടൂൾ ബാർ ചിത്രത്തിനു താഴെയായി പ്രത്യക്ഷപ്പെടും. അതിൽ നിന്ന് ഏതു വലിപ്പത്തിലാണ് ചിത്രം ഡിസ്പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. Small, Medium, Large, XLarge എന്നിങ്ങനെ നാലു വലിപ്പങ്ങളിൽ ചിത്രങ്ങൾ പോസ്റ്റിൽ ഡിസ്പ്ലേ ചെയ്യിക്കാം. ഫോട്ടോ പോസ്റ്റുകൾ ചെയ്യുന്നവർക്ക് ഇനി കോഡുകൾ മാറ്റി എഴുതിബുദ്ധിമുട്ടേണ്ടതില്ല. ഒറ്റ മൌസ്ക്ലിക്കിൽ തന്നെ ഏതുവലിപ്പത്തിലാണ് ഫോട്ടോകൾ ഡിസ്പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം.    അതോടൊപ്പം തന്നെ ചിത്രത്തിന്റെ അലൈന്മെന്റും (Left, right, centre) ഈ ടൂൾ ബാറിൽ നിന്നുതന്നെ തീരുമാനിക്കാവുന്നതാണ്.

പുതിയ എഡിറ്ററിലെ മറ്റൊരു നല്ല ഫീച്ചർ പോസ്റ്റിന്റെ പ്രിവ്യൂ ആണ്. പഴയ എഡിറ്ററിലേക്കാളും മെച്ചമായ രീതിയിൽ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനുമുമ്പായി അതിന്റെ പ്രിവ്യൂ കാണാം.

പോസ്റ്റുന്റെ ഓപ്ഷൻസ് ഭാഗത്ത് ചില്ലറ വ്യത്യാസങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ഉപകാരപ്രദം എന്നുതോന്നിയത് പോസ്റ്റ് ഡേറ്റ് ആന്റ് ടൈം ആണ്. പുതിയ എഡിറ്ററിൽ പോസ്റ്റുകളെ ഷ്യെഡ്യൂൾ ചെയ്തുവയ്ക്കാനുള്ള ഓപ്ഷൻ പ്രത്യേകം ഉണ്ട്.
ഒരു പോസ്റ്റിൽ കമന്റുകൾ വേണ്ടാ എന്നുണ്ടെങ്കിൽ Reader Comments : Don't allow എന്നു സെറ്റ് ചെയ്താൽ മതി. ഈ ഓപ്ഷൻ പഴയ എഡിറ്ററിലും ഉണ്ടായിരുന്നു. ഇത്രയുമൊക്കെയാണ് പുതിയ എഡിറ്റർ വിശേഷങ്ങൾ.

29 അഭിപ്രായങ്ങള്‍:

 1. കൂതറHashimܓ 21 March 2010 at 09:10  

  പുതിയ അറിവുകള്‍, നന്ദി

 2. ഇ.എ.സജിം തട്ടത്തുമല 21 March 2010 at 11:12  

  നന്ദി! പുതിയ ഏഡിറ്ററിൽ പരീക്ഷണങ്ങൾ വേണ്ടെന്നു വച്ചതാണ്. പക്ഷെ ഇനിയിപ്പോൾ അതിലിട്ടും ചീണ്ടുക തന്നെ!

 3. മനനം മനോമനന്‍ 21 March 2010 at 11:16  

  അറിവുകളോട് ആർത്തി. അറിയിക്കുന്നവരോട് ആദരം!

 4. ആഗ്നേയന്‍ 21 March 2010 at 11:17  

  Thanks for this information

 5. കൊച്ചുസാറണ്ണൻ 21 March 2010 at 11:20  

  കണ്ടിരുന്നു.ഇപ്പോൽ കൂടുതൽ അറിഞ്ഞു.

 6. സജി കറ്റുവട്ടിപ്പണ 21 March 2010 at 11:23  

  നേരറിയാൻ, നേരേ അറിയാൻ ആദ്യാക്ഷരി! നന്ദി, ആശംസകൾ!

 7. അങ്കിള്‍ 21 March 2010 at 13:26  

  ഇനി വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ലേ. അങ്ങനെയെങ്കിൽ അതൊരു കുറവല്ലേ.

 8. junaith 21 March 2010 at 13:41  

  Thanksunde...............

 9. അപ്പു 21 March 2010 at 13:57  

  അങ്കിൾ, വീഡിയോ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ടൂൾ ഇല്ലെന്നത് ഒരു കുറവായി തോന്നുന്നില്ല. കാരണം വീഡിയോ അപ്‌ലോഡ് ചെയ്യുവാൻ ഇപ്പോൾ തന്നെ യു-ട്യുബ് ഉണ്ട്. അതിൽ അപ്‌ലോഡ് ചെയ്തിട്ട് ആ എച്.ടി.എം.എൽ കോഡ് ഇവിടെക്ക് പേസ്റ്റ് ചെയ്ത് പേജ് പബ്ലിഷ് ചെയ്യുവാനാവും ഗൂഗിൾ ഉദ്ദേശിക്കുന്നത്. ഇനി അഥവാ ആർക്കെങ്കിലും ബ്ലോഗർ വഴിതന്നെ വീഡിയോ അപ്‌ലോഡ് ചെയ്യണം എന്നുണ്ടെങ്കിൽ പഴയ എഡിറ്ററിനെ തൽക്കാലത്തെക്ക് പുനഃസ്ഥാപിച്ചാൽ മതിയല്ലൊ.

 10. കാക്കര - kaakkara 21 March 2010 at 15:37  

  ഗൂഗ്ളിനും അപ്പുവിനും നന്ദി

 11. കുഞ്ഞൻ 21 March 2010 at 17:56  

  മാറ്റത്തെക്കുറിച്ചുള്ള വിശദമായ വിവരത്തിന് നന്ദി അപ്പുമാഷെ

 12. പട്ടേപ്പാടം റാംജി 21 March 2010 at 20:38  

  വിശദ വിവരണത്തിന്‌ നന്ദി.

 13. MANIKANDAN [ മണികണ്ഠന്‍‌ ] 21 March 2010 at 23:27  

  അപ്പുവേട്ടാ ഒരിക്കല്‍ കൂടി നന്ദി.

 14. mukthar udarampoyil 5 April 2010 at 12:47  

  അപ്പൂ
  നന്ദി..
  പുതിയ അറിവുകള്‍ക്ക്.

  ജം‌പ് ബ്രേക്ക്
  നടത്താനാണ്
  ഞാന്‍
  പഴയ എഡിറ്ററില്‍ നിന്നും
  പുതിയതിലേക്കു മാറിയത്..

  ഇതാ ഇപ്പോ..
  അപ്പോ ഇതൊന്നു വായിച്ചു നോക്കി..

 15. അങ്കിള്‍ 5 April 2010 at 12:58  

  എഡിറ്ററിൽ ആദ്യം കൊടുക്കേണ്ടത് Title ആണല്ലോ. എന്നാൽ അതു കഴിഞ്ഞ് പുതിയതിലും പഴയതിലും ഉള്ളത് Link http: എന്നുള്ളതാണു. ഇതുവരെ ഇതിനെ ഞാൻ ഉപയോഗിച്ചിട്ടില്ല. എന്തിനു വേണ്ടിയുള്ളതാണിതെന്ന് ഒന്നു വിശദീകരിക്കാമോ. ഇതിൽ ഏതിന്റെ ലിങ്കാണു കൊടുക്കേണ്ടത്. അതു കൊടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന ഫലം.

 16. അപ്പു 5 April 2010 at 13:06  

  അങ്കിൾ, ഫോർമാറ്റ് സെറ്റിംഗുകളിൽ show link field എന്നത് അങ്കിൾ Yes എന്നു സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ടല്ലേ ഇതുകാണുന്നത്. ഈ സെറ്റിംഗ് നോ എന്നാക്കി സേവ് ചെയ്യൂ. ഈ ഫീൽഡ് വരില്ല. പോസ്റ്റിലെ ആർട്ടിക്കിളുമായി ബന്ധമുള്ള ഒരു യു.ആർ.എൽ എഴുതാനായാണ് ഈ ഫീൽഡ് ഉപയോഗിക്കുന്നത്

 17. krish | കൃഷ് 5 April 2010 at 16:17  

  പുതിയ എഡിറ്റര്‍ , ചിത്രം പോസ്റ്റ് ചെയ്ത് സൈസ് എഡിറ്റ് ചെയ്യാന്‍ കുറച്ച്കൂടി എളുപ്പമാവും. നന്ദി.

 18. CEEKAY 1 May 2010 at 21:38  

  എന്റെ ബ്ലോഗില്‍ അപ്ലൈ ചെയ്തപോല്‍ ചില പ്രോബ്ലം കാണുന്നു. ഇമെയില്‍ അയച്ചിട്ടുണ്ട്

 19. അപ്പു 2 May 2010 at 06:04  

  സി.കെ താങ്കൾ എഡിറ്ററിൽ “html എഡിറ്റു ചെയ്യുക“ എന്ന ഓപ്ഷനാണ് തുറന്നുവച്ചിരിക്കുന്നത്. പകരം “രചിക്കൂ” എന്ന പേജ് തുറക്കൂ (വിചിത്രമലയാ‍ളം ട്രാൻസ്ലേഷനുകൾ തന്നെ അല്ലേ :-)
  രചിക്കലാണ് കമ്പോസ് മോഡ് (Compose) അവിടെയാണു കൂടുതലായ മാറ്റങ്ങൾ കാണാൻ സാധിക്കുന്നത്... പിന്നെ എഴുതിക്കൊണ്ടിരിക്കുമ്പോൾ എപ്പോൾ വേണമെങ്കിൽ രചിക്കൽ പേജിലേക്കോ എച്.ടി.എം.എൽ പേജിലേക്കോ മാറിമാറിപ്പോകാം കേട്ടോ. എഴുതിയതൊന്നും നഷ്ടമാവില്ല.

 20. ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് 28 August 2010 at 04:32  

  ജം‌പ് ബ്രേക്ക്.
  srishtikkan kazhiyunnilla.
  onnu koodi vyktham aakkamo..?

  njaan oru puthiya maatter ezhuthi.idakku jumb braker upayogichu.veendum ezhuthi.ennal publishingil pazhayathu pole thanne kanappedunnu..

 21. അപ്പു 28 August 2010 at 08:34  

  താങ്കളുടെ ബ്ലോഗില്‍ Jump break വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. പിന്നെ എന്താണ് പ്രശ്നം?

 22. അപ്പു 28 August 2010 at 08:37  

  ജാലകം അഡ്മിന്‍ വേണ്ടത് ചെയ്യും. വിവരം അറിയിച്ചിട്ടുണ്ട് പറവി.

 23. mm 12 September 2010 at 23:57  

  അപ്പൂ, എനിക്ക്
  മലയാളത്തിൽ എഴുതാൻ കഴിയുന്നില്ല.ഞാൻ
  വരമൊഴിയിൽ എഴുതി
  പേസ്റ്റ് ചെയ്യുകയണു
  ചെയ്യുന്നത്.അല്ലാതെ എഴുതാൻ വഴിയുണ്ടോ?

 24. അപ്പു 13 September 2010 at 06:32  

  mm, ഈ ബ്ലോഗിന്റെ ഒരു സെക്ഷന്‍ മുഴുവന്‍ (മലയാളത്തില്‍ എഴുതാം) മലയാളത്തില്‍ എഴുതാനുള്ള വിവിധ വഴികളെപ്പറ്റിയാണ് വിവരിക്കുന്നത്. വരമൊഴി, കീമാന്‍, ഗൂഗിള്‍ transliteration various methods ഇതെല്ലാം മലയാളം ടൈപ്പ് ചെയ്യാനുള്ള വിവിധ രീതികള്‍ ആണ്. താങ്കള്‍ക്കു "മലയാളത്തില്‍ എഴുതാന്‍ കഴിയുന്നില്ല" എന്ന് മാത്രം പറഞ്ഞതില്‍ നിന്നും എന്താണ് ഉദ്ദേശിച്ചത് എന്ന് സത്യത്തില്‍ മനസ്സിലായില്ല. ബ്ലോഗിന്റെ എഡിറ്ററില്‍ നേരിട്ട് എഴുതാന്‍ കഴിയുന്നില്ല എന്നാണോ? അതിനു കാരണം മറ്റെന്തെങ്കിലും ആയിരിക്കും. ഉപയോഗിക്കുന്ന ബ്രൌസര്‍, വിന്‍ഡോസ്‌ വേര്‍ഷന്‍, കമ്പ്യൂട്ടറില്‍ ലഭ്യമായ യുണികോഡ് ഫോണ്ടുകള്‍ ഇതൊക്കെ അനുസരിച്ച് ഇതില്‍ ചില്ലറ പ്രശ്നങ്ങള്‍ കണ്ടേക്കാം. (വരമൊഴി ഉപയോഗിച്ച് എഴുതുന്നതില്‍ തെറ്റൊന്നുമില്ല)

 25. കണ്ണൂരാന്‍ / K@nnooraan 17 October 2010 at 19:38  

  followersന്‍റെ കോളത്തില്‍ കൂടുതല്‍ പേരെ കാണിക്കാന്‍ എന്ത് ചെയ്യണം! (ഇപ്പോള്‍ കാണിക്കുന്നത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പേര്‍ പ്രത്യക്ഷമാകട്ടെ. വ്ഹിമ്മാ ഒരു പൂതി!)

 26. അപ്പു 17 October 2010 at 20:48  

  കണ്ണൂരാൻ, ഫോളോവേഴ്സ് ഗാഡ്ജറ്റ് എന്ന സങ്കേതം ഉപയോഗിക്കാതെ മറ്റൊരു വിധത്തിൽ ഫോളോവേഴ്സിനെ ബ്ലോഗിൽ ചേർത്താൽ ഇതു സാധ്യമാക്കാം. ഇതിനായി ചെയ്യേണ്ടത് ആദ്യമായി http://www.google.com/friendconnect എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക. താങ്കളുടെ ബ്ലോഗിന്റെ ലോഗിൻ ഐ.ഡി തന്നെ ഉപയോഗിച്ചു വേണം ലോഗിൻ ചെയ്യേണ്ടത്. അവിടെ Add members gadget എന്ന ഒരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ അടുത്ത പേജിൽ, എത്ര വരികളായി ഈ മുഖങ്ങൾ കാണണം എന്നൊരു ഓപ്ഷൻ ഉണ്ട്. അതൊക്കെ വേണ്ട രീതിയിൽ സെലക്റ്റ് ചെയ്യുക. അവസാനം ഗാഡജ്റ്റ് ചേർക്കാനായുള്ള എച്.ടി.എം.എൽ കോഡ് ലഭിക്കും. അത് കോപ്പി ചെയ്ത് ബ്ലോഗിൽ ഒരു എച്.ടി.എം.എൽ ഗാഡ്ജറ്റ് ആയി ചേർക്കുക. ഇത്രയേ ഉള്ളൂ സംഭവം. പക്ഷേ ഇങ്ങനെ ചെയ്താൽ മാത്രം നിലവിലുള്ള ഫോളോവേഴ്സ് അവിടെ കാണിക്കുകയില്ല. എല്ലാവരും ആദിമുതൽ വീണ്ടും ജോയിൻ ചെയ്യണം എന്നുതോന്നുന്നു. വേറേ ഒരു വഴി എനിക്കു തോന്നുന്നത് താങ്കളുടെ ബ്ലോഗിനെ മോസില്ലയിൽ തുറന്നിട്ട് പേജ് സോഴ്സ് കാണിക്കുവാൻ പറയുക (വ്യൂ മെനു). അപ്പോൾ കിട്ടുന്ന കോഡിൽ നിന്ന് ഫോളോവർ ഗാഡ്ജറ്റിന്റെ കോഡ് കോപ്പി ചെയ്ത് എടുക്കുക. അതിൽ ചില്ലറ പണികൾ വരുത്തി ഹൈറ്റും വിഡ്തും ഒക്കെ മാറ്റാം.. ഇതിനെ മറ്റൊരു പേജിൽ പബ്ലിഷ് ചെയ്താൽ ചങ്ങാതിമാരെ ഒരുമിച്ചു കാണുന്ന രീതിയിൽ ആകാം. ഈ ബ്ലോഗിലെ ലിങ്ക് നോക്കൂ ഫോളോവേഴ്സിനെ ഒന്നിച്ചു കാണുന്ന പേജ്.... അത് അങ്ങനെ ചെയ്തതാണ്.

 27. KUNJUBI Varghese 16 December 2011 at 18:02  

  ഇന്നു രാവിലെ ഒരു പുതിയ പൊസ്റ്റ് ബ്ലൊഗ് ചെയ്യാനായി തയറാക്കാൻ നോക്കിയപ്പൊൾ പഴയ ഡാഷ് ബോർഡ് ആകെ മാറിയീരിക്കുന്നു.. ഒന്നും മനസിലാകുന്നും ഇല്ല.. ഒടുവിൽ എവിടെയൊക്കെയൊ കുത്തി കുത്തി ഒരു വിധത്തിൽ ഡ്രാഫ്റ്റ്റ്റ് തയ്യറാക്കി. പ്രെവ്യു നോക്കി അനേക പ്രാവശ്യം. എങ്ങനെയൊ ഒരു വിധതിൽ ഒപ്പിച്ചു കൂട്ടി. പബ്ലിഷ് ക്ലിക്കി. നൊക്കിയപ്പോൾ സകലവാക്കുകളും കൂടി തുടർച്ചയായി പാരഗ്രാഫുകൾ മാറ്റാതെ,ഇല്ലാതെ ഒരു പൊസ്റ്റ് ആണു വ്യു ആയതു. എങ്ങനെയാണു ഇനിയും പൊസ്റ്റ് ചെയ്യുന്നതെന്നു പറഞ്ഞു തരിക. പുതിയ ഫൊർമാറ്റ് എങ്ങനെയാണു ഉപയോഗിക്കുക.. ഒന്നു പറഞ്ഞു തരാമൊ? എന്നെപ്പൊലെ ബുദ്ധിമുട്ടുന്നവർ മറ്റാരെങ്കിലും ഉണ്ടെങ്കിൽ നമുക്കു മനസിലാകുന്നതു പരസ്പരം പങ്കു വക്കാം. എന്താ?
  (ഇതു എന്റെ “http://eternalsoundsofmusic.blogspot.com/“ എന്ന ബ്ലൊഗിൽ ഉണ്ടായ അനുഭവം ആണു. തകരാറാണു..)നേരത്തേ ചെയ്തതു പോലെ ഇപ്പൊൾ അനായാസമായി ചെയ്യാൻ സാധിക്കുന്നില്ല.

 28. അപ്പു 16 December 2011 at 20:30  

  കുഞ്ഞുബി ഒരു കാര്യം ചെയ്തു നോക്കൂ. ബ്ലൊഗറിൽ ലോഗിൻ ചെയ്യുക. പ്രശ്നം കാണിക്കുന്ന ബ്ലോഗിന്റെ ഡാഷ് ബൊർഡിൽ നിന്നും സെറ്റിംഗ്‌സ് റ്റാബ് സെലക്റ്റ് ചെയ്യൂ. ആ പേജിൽ കുറേ താഴെ മാറി Global settings എന്നു കാണാം. അവിടെ select post editor എന്നതിനു നേരെ old editor എന്നു സെറ്റ് ചെയ്ത് സേവ് ചെയ്തു നോക്കൂ.

 29. Ansal Meeran 2 February 2013 at 11:25  

  bhai , i want to add a selection bar under header , how i can add and design it?
  ആദ്യക്ഷരിയില്‍
  Home ബ്ലോഗ് FAQ ആമുഖം ഗസ്റ്റ് ബുക്ക് പുതിയ പോസ്റ്റുകൾ ആദ്യാക്ഷരി സേർച്ച് ഇങ്ങനെ different tittles കൊടുത്തിട്ടുണ്ടല്ലോ അതാണ് ഞാന്‍ ഉദേശിച്ചത് ,,
  please help me

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP