ബ്ലോഗിൽ സ്വാശ്രയ പേജുകൾ
>> 22.3.10
സ്വന്തന്ത്രമായ (Independent) പേജുകൾ ബ്ലോഗറിൽ ഈ അടുത്ത കാലത്താണ് നിലവിൽ വന്നത്. ഈ സൌകര്യവും ഇതിനുമുമ്പ് ഡ്രാഫ്റ്റ് ബ്ലോഗറിൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്താണ് ഇത്തരം പേജുകളുടെ പ്രത്യേകത എന്നു നോക്കാം. നാം ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് ചേർക്കുമ്പോൾ അത് നമ്മുടെ ഡയറിയിൽ പുതിയ ഒരു താൾ എഴുതിച്ചേർക്കുന്നതുപോലെയാണ്. അതുകൊണ്ട് അത് ബ്ലോഗ് ആർക്കൈവ്സിന്റെ (പോസ്റ്റുകളുടെ കലവറ) ഒരു ഭാഗവുമാണ്. അതായത് പുതിയ പുതിയ പോസ്റ്റുകൾ വരുമ്പോൾ പഴയവ ആർക്കൈവ്സിൽ ഉള്ളിലേക്കുള്ളിലേക്ക് പോകുന്നു - കലണ്ടർ ക്രമം അനുസരിച്ച്. ബ്ലോഗ് ആർക്കൈവ്സ് സെറ്റ് ചെയ്തിട്ടുള്ളവരുടെ ബ്ലോഗുകളിൽ ഈ ക്രമത്തിലായിരിക്കും പഴയപോസ്റ്റുകൾ കാണുക.
ഈ രീതിയിൽ ക്രമീകരിക്കപ്പെടാത്ത, സ്വന്തന്ത്രമായി നിൽക്കുന്ന പേജുകളെയാണ് Independent Pages അഥവാ സ്വന്തന്ത്രപേജുകൾ എന്നുവിളിക്കുന്നത്. ആദ്യാക്ഷരിയുടെ തലക്കെട്ടിനുതാഴെയായി പുതിയ ഒരു മെനു നിങ്ങൾ ശ്രദ്ധിച്ചുകാണും. Home, ആമുഖം, വിഷയസൂചിക, ഗസ്റ്റ് ബുക്ക് എന്നിങ്ങനെ ഒന്നുരണ്ടു പേജുകൾ. ഇത് സർവ്വ സാധാരണമായി വെബ്സൈറ്റുകളിൽ കാണപ്പെടുന്ന ഒരു ക്രമീകരണമാണ്. ഈ പേജുകൾ ബ്ലോഗ് ആർക്കൈവ്സിന്റെ ഭാഗമല്ല. ഉദാഹരണത്തിന് ഇവിടെ ഹോം എന്ന പേജ്, എവിടെനിന്ന് ക്ലിക്ക് ചെയ്താലും ബ്ലോഗിന്റെ ആദ്യപേജിലേക്ക് കൊണ്ടുവരുന്നു. വിഷയസൂചിക എന്ന പേജ് ഈ ബ്ലോഗിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളുടെ ക്രമീകരണമാണ്. അതുപോലെ ഗസ്റ്റ് ബുക്ക് എന്ന പേജ് സന്ദർശകർക്ക് അഭിപ്രായങ്ങൾ എഴുതുവാനുള്ള പേജാണ്. ഇതുപോലെ, ആവശ്യമെങ്കിൽ നിങ്ങളുടെ ബ്ലോഗിലും സ്വന്തന്ത്ര പേജുകൾ ചേർക്കാം.
ഓരോരുത്തരുടേയും ബ്ലോഗിന്റെ വിഷയം അനുസരിച്ച് പേജുകൾ ചേർക്കണമോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കുക. അതുപോലെ ചേർക്കുന്ന പേജിൽ എന്താണ് പറയേണ്ടതെന്നും നിങ്ങൾ തന്നെ തീരുമാനിക്കുക. ഉദാഹരണം, “എന്നെപ്പറ്റി” നിങ്ങളെപ്പറ്റി തന്നെ വിവരിക്കാൻ ഉപയോഗിക്കാം, അല്ലെങ്കിൽ “എന്റെ നാട്” - നിങ്ങളുടെ നാടിനെപ്പറ്റി എഴുതു. “എന്റെ വായനാലിസ്റ്റ്”, പോഡ്കാസ്റ്റ് ഉപയോഗിച്ച് പാട്ടുപാടുന്നവർക്ക് ആ ബ്ലോഗിലുള്ള പാട്ടുകളുടെ ലിസ്റ്റും അവയിലേക്കുള്ള ലിങ്കും ഇങ്ങനെ എന്തു വിഷയത്തിൽ വേണമെങ്കിലും പേജുകൾ ചേർക്കാം. പരമാവധി 10 സ്വതന്ത്രപേജുകൾ ചേർക്കാനുള്ള സംവിധാനമാണ് ഇപ്പോൾ ബ്ലോഗറിൽ ഉള്ളത്.
പേജുകൾ ചേർക്കുന്ന വിധം:
ആദ്യമായി ബ്ലോഗറിൽ ലോഗിൻ ചെയ്ത്, ഏതുബ്ലോഗിലാണോ പേജുകൾ ചേർക്കേണ്ടത് അതിന്റെ ഡാഷ്ബോർഡ് തുറക്കുക. അവിടെ Edit Posts എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ തുറക്കുന്ന പേജിൽ മുകളിലുള്ള ഓപ്ഷനുകൾ ഒന്നുനോക്കൂ. നേരത്തേ ഇല്ലാതിരുന്ന ഒരു ലിങ്ക് അവിടെ കാണാം. Edit Pages എന്ന ടൈറ്റിലിൽ.
ഇതുപോലെ ആവശ്യമായ മറ്റു പേജുകളും ചേർക്കാം. ഇവിടെ ഉദാഹരണത്തിനായി ഞാൻ മറ്റു മൂന്നുപേജുകൾ കൂടി ചേർക്കുന്നു. “ഈ ബ്ലോഗിനെപ്പറ്റി”, “എന്റെ ഡയറി”, “വായനാലിസ്റ്റ്” എന്നിവയാണെന്നിരിക്കട്ടെ ആ പേജുകൾ.
ഇപ്പോൾ ശ്രദ്ധിക്കൂ, എഡിറ്റ് പേജസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ നാലു സ്വതന്ത്രപേജുകളേയും വെവ്വേറെ കാണാം. ഇവയെ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കാണുവാനുമുള്ള ലിങ്കുകളും അവയോടൊപ്പം തന്നെ ലഭ്യമാണ്. (ഈ സ്വന്തന്ത്രപേജുകൾ ബ്ലോഗ് പോസ്റ്റുകളുടെ ലിസ്റ്റിൽ ഇല്ല എന്നതും ശ്രദ്ധിക്കുക).
ഇങ്ങനെ പേജുകൾ ക്രമപ്പെടുത്തിക്കഴിഞ്ഞാൽ ഇനി അവയെ നമുക്ക് ബ്ലോഗിലേക്ക് ചേർക്കാം. അതിനായി ബ്ലോഗിന്റെ ഡാഷ്ബോർഡിലെ Layout ടാബിലെ Page elements എന്ന പേജിലേക്ക് പോവുക. അവിടെ എത്തിക്കഴിഞ്ഞാൽ ഹെഡ്ഡറിനു മുകളിലുള്ള Add a Gadget എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഗാഡ്ജറ്റുകളുടെ ലിസ്റ്റ് ലഭിക്കും. ഏറ്റവും മുകളിൽ തന്നെ പുതിയതായി ലഭ്യമായ പേജ് ഗാഡ്ജറ്റ് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഗാഡ്ജറ്റ് ചേർക്കുവാനായുള്ള പേജ് ലഭിക്കും. ഇവിടെ ഒന്നു രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ചിത്രം നോക്കു.
ഏറ്റവും മുകളിൽ ടൈറ്റിൽ എന്ന ഭാഗത്ത് ഒന്നും എഴുതേണ്ടതില്ല. (ഇതേപ്പറ്റി ഒരു കുറിപ്പ് താഴെപ്പറയാം). ഇടതുവശത്ത് Pages to Show എന്നൊരു ലിസ്റ്റും അവിടെ നമ്മൾ ഇതിനുമുമ്പ് പബ്ലിഷ് ചെയ്ത പേജുകളുടെ ലിസ്റ്റും കാണാം. ഹോം എന്ന പേജ് ഡിഫോൾട്ടായി അവിടെ ഉണ്ടാവും. ഈ ലിസ്റ്റിൽ ടിക്ക് ചെയ്തിരിക്കുന്ന പേജുകൾ മാത്രമേ ഗാഡ്ജറ്റിൽ പ്രത്യക്ഷപ്പെടുകയുള്ളൂ. Page Order എന്ന വലതുവശത്തെ ലിസ്റ്റിലാണ് ഏത് ക്രമത്തിലാണ് ഈ പേജുകൾ ബ്ലോഗിൽ പ്രത്യക്ഷപ്പെടേണ്ടതെന്ന് നിശ്ചയിക്കുന്നത്. ഇടതുവശത്തെ ലിസ്റ്റിന്റെ ക്രമത്തിൽ ആവണമെന്നില്ല ഇത്, നിങ്ങൾക്ക് ഇഷ്ടമുള്ള ക്രമത്തിലേക്ക് മൌസ് ഉപയോഗിച്ച് ഡ്രാഗ്-ഡ്രോപ് ചെയ്തുകൊണ്ട് ഈ ലിസ്റ്റിനെ റീ അറേഞ്ച് ചെയ്യാം.
ഏറ്റവും താഴെയുള്ള ടിപ് ഒന്നു ശ്രദ്ധിക്കൂ. ഈ ഗാഡ്ജറ്റ് എവിടെയാണ് നിങ്ങൾ പൊസിഷൻ ചെയ്യുന്നത് എന്നതനുസരിച്ച് ഈ ലിസ്റ്റ് ബ്ലോഗർ ഡിസ്പ്ലേ ചെയ്യുന്നതെങ്ങനെ എന്നാണ് ഇവിടെ പറയുന്നത്. ഹെഡ്ഡറിനു താഴെയാണെങ്കിൽ തിരശ്ചീനമായ ഒരു ലിസ്റ്റ് ആയും, സൈഡ് ബാറിൽ ആണെങ്കിൽ താഴെത്താഴെയുള്ള ഒരു ലിസ്റ്റായും ആയിട്ടാവും ഇത് പ്രത്യക്ഷപ്പെടുക
കുറിപ്പ്: സൈഡ് ബാറിൽ താഴെത്താഴെയുള്ള ലിസ്റ്റാണെങ്കിൽ ഗാഡ്ജറ്റിന്റെ ടൈറ്റിൽ എന്ന ഭാഗത്ത് നിങ്ങൾക്ക് ഒരു തലക്കെട്ട് എഴുതുകയുമാവാം- ഹെഡ്ഡറിനു താഴെ തലക്കെട്ട് അഭംഗിയാണ്ഇനി ഗാഡ്ജറ്റ് സേവ് ചെയ്തോളൂ. നിങ്ങളുടെ ബ്ലോഗിലെ ടെമ്പ്ലേറ്റ് അനുസരിച്ച് ഹെഡ്ഡറിനു താഴെ ലിങ്ക് ലിസ്റ്റ് എന്ന ഒരു ഫീൽഡ് ഉണ്ടെങ്കിൽ അതിന്റെ താഴേക്ക് ഇപ്പോൾ ചേർത്ത പേജ് ഗാഡ്ജറ്റിനെ ഡ്രാഗ് ചെയ്ത് ലേ ഔട്ട് സേവ് ചെയ്യുക. ഇല്ലെങ്കിൽ ചിലപ്പോൾ തിരശ്ചീനമായി പേജ് ലിസ്റ്റ് കിട്ടിയെന്നുവരില്ല. ഇപ്പോൾ ബ്ലോഗ് എങ്ങനെയായിരിക്കുമെന്നു നോക്കൂ
കുറിപ്പ് : ചില ബ്ലോഗുകളിൽ ഹെഡ്ഡറിനു താഴെ തിരശ്ചീനമായി പേജുകളുടെ ലിസ്റ്റ് കിട്ടുകയില്ല. അത് ടെമ്പ്ലേറ്റിന്റെ പ്രശ്നമാണ്. ഹെഡ്ഡറിനു താഴെയുള്ള ലിങ്ക് ബാറിനെ, ഒരു സൈഡ് ബാറായി ബ്ലോഗർ മനസ്സിലാക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ അതിനു പരിഹാരമായി ഒരു എച്.ടി.എം.എൽ ഗാഡ്ജറ്റ് ചേർക്കുന്ന വിധം ഇൻഫ്യൂഷനിൽ രാഹുൽ അവതരിപ്പിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ
34 അഭിപ്രായങ്ങള്‍:
പുതിയ വിവരത്തിനു നന്ദി!
ഈ പുതിയ അറിവ് പകര്‍ന്ന് നല്‍കിയതിന് നന്ദി.
നന്ദി... പരീക്ഷിച്ചു :)
വളരെ പ്രയോജനപ്രദമായ പോസ്റ്റ്.നന്ദി.....
thaaanks......
ഞാനും 5 ടാബ് പേജുകൾ ഉണ്ടാക്കി, എന്റെ സർക്കാർ കാര്യത്തിൽ. എന്നാൽ ആദ്യക്ഷരിയിൽ മഞ്ഞ നിറത്തിലുള്ള ഒരു ബാറിലാണല്ലോ ടാബുകൾ വരുന്നത്. അതുപോലെ എനിക്ക് ടാബുകൾക്ക് വേണ്ടി പ്രത്യേക നീറത്തിലുള്ള ഒരു ബാറും, അതിലെ അക്ഷരങ്ങൾക്ക് വേറെ നിറവും കൊടുക്കാൻ കഴിയുന്നില്ല. ഉപദേശത്തിനു പ്രതീക്ഷിക്കുന്നു. അവസാനത്തെ പോസ്റ്റും കൂടെ ഒന്നു വായിച്ചേക്കണം. സംസ്ഥാനത്തിനു ഒരു കോടി ലാഭം ഉണ്ടാക്കികൊടുത്തതാണു.
അങ്കിൾ :-)
ആദ്യാക്ഷരിയിലെ മെനുബാർ, ഇൻഡിപെന്റന്റ് പേജുകളുടെ മെനു വിഡ്ജറ്റ് അല്ല. ഇവിടെ അതു ഞാൻ ഒഴിവാക്കാൻ കാരണം ഈ ടെമ്പ്ലേറ്റ് കുറച്ച് കസ്റ്റം ടൈപ്പ് ആയതിനാൽ, സ്വാശ്രയപേജുകളുടെ ലിസ്റ്റ് ഹെഡറിനു താഴെ കൊടുത്താലും, അതിന്റെ ഈ ടെമ്പ്ലേറ്റ് മനസ്സിലാക്കുന്നത് ഒരു സൈഡ് ബാർ വിഡ്ജറ്റ് ആയിട്ടാണ്. അതിനാൽ പേജുകളുടെ ലിസ്റ്റ് വരുന്നത് താഴെത്താഴെയും!! അതിനാൽ രാഹുലിന്റെ ഇൻഫ്യൂഷൻ ബ്ലോഗിലെ മെനു ഉണ്ടാക്കുന്ന വിധം ഞാൻ പരീക്ഷിച്ചു. അതാണിവിടെ കാണുന്നത്.
അപ്പുജീ... സ്വതന്ത്ര പേജില്‍ എങ്ങിനെ പോസ്റ്റ് ചേര്‍ക്കും???ഞാന്‍ പേജ് ഉണ്ടാക്കി. പക്ഷെ അതിലേക്കുള്ള പോസ്റ്റുകള്‍ എങ്ങിനെ ഇടാം എന്ന് മനസ്സിലാകുന്നില്ല......സസ്നേഹം
ഡാഷ് ബോർഡിൽ നിന്ന് New post എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ Edit Pages എന്നൊരു ലിങ്ക് ഉണ്ടല്ലോ, മുകളീൽ. അതിൽ ക്ലിക്ക് ചെയ്താൽ സ്വാശ്രയ പേജുകളുടെ ലിസ്റ്റ് കിട്ടും. ഓരോ പേജിനോടൊപ്പവും എഡിറ്റ് ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ആ പേജ് എഡിറ്റ് ചെയ്യാം.. താങ്കൾ ഉദ്ദേശിക്കുന്നതുപോലെ സ്വാശ്രയ പേജുകളിൽ ഒന്നിലധികം “പോസ്റ്റുകൾ” ഇടാനാവില്ല. ഒരു പേജിൽ ഒരു മാറ്റർ, അത് വേണമെങ്കിൽ എഡിറ്റ് ചെയ്യാം എന്നുമാത്രം.. അതായത് സ്വാശ്രയപേജ് എന്നത് “പോസ്റ്റുകൾ” ചേർക്കാവുന്ന മറ്റൊരു ബ്ലോഗല്ല.
@അങ്കിൾ,സർക്കാർ കാര്യത്തിലെ മെനുബാർ കണ്ടു.അങ്കിൾ HTML വിദ്യ പരീക്ഷിച്ചില്ലെന്ന് തോന്നുന്നു.രാഹുലിന്റെ ബ്ലോഗ്ഗിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.മറ്റൊരു മാർഗം അപ്പു പറയുന്നു “സ്വന്തം ടെമ്പ്ലേറ്റ് ഡിസൈനിംഗ്” എന്ന അധ്യായത്തിൽ.അങ്കിളിന്റെ ആവശ്യങ്ങളൊക്കെ designer templates എന്നതിലെ advanced എന്ന option വഴി പരിഹരിക്കാം....
.. @ അപ്പൂ,മുകളിൽ പറഞ്ഞത്രയും ഞാൻ ചെയ്തു.ഇനി ഓരോ റ്റാബിലേക്കും പോസ്റ്റുകൾ കാറ്റഗറി ചെയ്യുന്നത് എങ്ങനെയാണ്? രാഹുൽ പറയുന്നതുപോലെ ‘’നിങ്ങള്‍ക്ക് ധാരാളം ലേബലുകള്‍ ഉണ്ടെങ്കില്‍ മെനു ഉണ്ടാക്കുമ്പോള്‍ അത് സഹായകരമാകും ഉദാ:നിങ്ങള്‍ക്ക് രാഷ്ട്രീയം എന്ന ലേബലില്‍ ധാരാളം പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ മെനു ഉണ്ടാക്കുമ്പോള്‍ രാഷ്ടീയം എന്ന ലിങ്ക് കൂടി ഉണ്ടാക്കിയാല്‍ മതി അതിന്റെ അഡ്രസായി http://your_blog_name/search/label/രാഷ്ടീയംyour_blog_name ന്റെ സ്താനത്ത് നിങ്ങളുടെ ബ്ലോഗിന്റെ പേരും ഞാന്‍ രാഷ്ടീയം എന്നെഴുതിയിരിക്കുന്ന സ്താനത്ത് നിങ്ങള്‍ ഏത് ലേബല്‍ ആണോ ഉപയോഗിക്കുന്നത് അതും എഴുതണം,ഇത് പോലെ എത്ര ലേബലിലേക്ക് വേണമെങ്കിലും ലിങ്ക് കൊടുക്കാം“ ചെയ്ത് നോക്കിയിട്ടും ശരിയാവുന്നില്ല.
കൂടുതൽ പരീക്ഷണങ്ങൾക്ക് സമയം കിട്ടിയില്ലെന്നു പറയുന്നതാവും ശരി, നിരുപദ്രവകാരി. ഉടൻ തന്നെ നോക്കണം. നന്ദി.
നിരുപദ്രവകാരീ, രാഹുൽ പറയുന്ന രീതിയിലുള്ള ലിങ്ക് ബാർ, ലേബലുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു പുതിയ പോസ്റ്റ് എഴുതുമ്പോൾ അതിന്റെ ഏറ്റവും അടിയിലായി ലേബൽ മാർക്ക് ചെയ്യണമല്ലോ. ഇത് പലരും ചെയ്യാറില്ലെങ്കിലും പോസ്റ്റുകൾ തിരഞ്ഞൂ കണ്ടുപിടിക്കാൻ എളുപ്പമാണ്. അതിൽ പോസ്റ്റിന്റെ വിഷയങ്ങൾ എഴുതിയാൽ അത്രയും ലിങ്കുകളും ലിങ്ക് ബാറിൽ കിട്ടും. ഈ രീതിയിലുള്ള ലിങ്ക് ബാറുകൾ പല റെഡിമെയ്ഡ് ടെമ്പ്ലേറ്റുകളിലും ലഭ്യമാണ്. ലേബലുകൾ അനവധിയായാൽ ലിങ്ക് ബാറിലെ ഐക്കണൂകളുടെ എണ്ണം കൂടി കാണാൻ ഭംഗിയില്ലാതാവുന്നതും കണ്ടിട്ടുണ്ട്. ഇതിനൊരു പരിഹാരമാണ് രാഹുൽ അവതരിപ്പിച്ചത് - നമുക്ക് ആവശ്യമുള്ള ലിങ്കുകൾ മാത്രം ഉപയോഗിച്ച് ഒരു ലിങ്ക് ബാർ ഉണ്ടാക്കുക. താങ്കൾ ചെയ്ത മെതേഡ് എന്തുകൊണ്ടാണ് ശരിയാകാഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. എങ്കിലും ചൊദിക്കട്ടെ, രാഷ്ട്രീയം എന്ന ലേബലുള്ള ഏതെങ്കിലും പോസ്റ്റ് താങ്കളുടെ ബ്ലോഗിൽ ഉണ്ടോ?
രാഷ്ട്രീയം എന്ന ലേബൽ ബ്ലോഗിൽ ഉണ്ടെങ്കിൽ http://your_blog_name/search/label/രാഷ്ടീയം എന്ന് ടൈപ്പ് ചെയ്യുന്നതിനു പകരം രാഷ്ട്രീയം പോസ്റ്റ് ചെയ്ത പോസ്റ്റുകൾ ഏതെങ്കിലും കാണുമല്ലോ ആ പോസ്റ്റിൽ പോയി പോസ്റ്റിനടിയിലായുള്ള രാഷ്ട്രീയം എന്ന ലേബലിൽ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് മൗസ് ബട്ടണിൽ പ്രസ് ചെയ്ത് കോപ്പി ലിങ്ക് ലോക്കേഷൻ എന്ന മെനു ഒപ്ഷൻ ക്ലിക്ക് ചെയ്താൽ മതി...റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ ഈ ഓപ്ഷനുകൾ കാണിക്കും(firefox),ഈ കോപ്പി ചെയ്തത് ലിങ്ക് കോടുക്കേണ്ട സ്ഥാനത്ത് പേസ്റ്റ് ചെയ്താൽ മതി...ചില മലയാളം വാക്കുകൾ നമ്മൾ ടൈപ്പ് ചെയ്ത് അടിക്കുമ്പോൾ ശരിയായി ലിങ്ക് വർക്ക് ചെയ്യാറില്ല..അതുകോണ്ട് ലിങ്ക് കോപ്പ് ചെയ്ത് ഉപയോഗിച്ചാൽ മതി...ഇതായിരിക്കും പ്രശ്നം എന്ന് കരുതട്ടെ
@രാഹുൽ,കുറേ പണിതുനോക്കി.ശരിയാവുന്നില്ല.എന്റെ ബ്ലോഗൊന്നു നോക്കുമോ? ആകെ ഒരു പോസ്റ്റ് മാത്രമെ ഉള്ളു.അതൊരു പൊട്ടക്കവിതയാണ്.പൊട്ടക്കവിത എന്നൊരു ലിങ്ക് മെനുബാറിൽ ഉണ്ട്.പൊട്ടക്കവിത എന്ന് ലേബലും ഉണ്ട്,ഇപ്പോൾ ഇത് ഹോം ലാണ്. പൊട്ടക്കവിത എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇത് കിട്ടണം...സഹായവുമായി വന്നതിന് ഒത്തിരി നന്ദി....
@ രാഹുൽ,ഞാൻ മെനുബാർ ഉണ്ടാക്കിയത് HTML ഉപയോഗിച്ചല്ല.blogger ലെ pages ഉപയോഗിച്ചാണ്
വളരെ നന്ദി .
പഴയ ഒരു പോസ്റ്റും അതിലെ കമന്റും കൂടി പുതിയ ഒരു പേജില്‍ എങ്ങനെ ഉള്‍പെടുത്താം. ഒരു മെനുവിന്, ഒരു സബ് മെനു എങ്ങനെ ഉണ്ടാക്കാമെന്ന് കൂടി ഉണ്ടാക്കാമെന്നു പറഞ്ഞു തരാമോ?
സീകെ, പഴയ ഒരു പോസ്റ്റ് ഒരു സ്വാശ്രയ പേജിലേക്ക് മാറ്റുവാന്‍ ആ പോസ്റ്റിന്റെ contents പുതിയ പേജിലേക്ക് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി. പക്ഷെ കമന്റുകള്‍ ഉള്‍പ്പടെ അങ്ങനെ മാറ്റുവാന്‍ ഉള്ള വിദ്യ തല്‍ക്കാലം നിലവിലില്ല.
മെനുവിനു താഴെ സബ്-മെനു എന്ന് ഉദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. Drop down menu ആണോ? അതോ ആദ്യക്ഷരിയിലെ പോലെ സൈഡ് ബാര്‍ ലിങ്കുകലാണോ ഉദ്ദേശിച്ചത്?
Yes. Drop Down Menu.
Thanks for your Reply.
എന്റെ സീകെ.. ഈ സംശയം html പ്രോഗ്രാമിംഗ് വശമുള്ള ആരോടെങ്കിലും ചോദിക്കൂ..
നുമ്മ ഫീല്‍ഡ് ഐ.ടി. അല്ല.. :-)
ഈ പേജ് ഒന്ന് നോക്കിക്കേ സീ.കെ.. ഗൂഗിളില്‍ പരതിയപ്പോള്‍ കിട്ടിയതാ.
സീകേ, മുകളില്‍ തന്ന ലിങ്കിലെ പെജിനേക്കാള്‍ എനിക്ക് ഇതാണ് ഇഷ്ടപ്പെട്ടത്. ഇതില്‍ പറയും പോലെ ചെയ്തു നോക്കൂ.
ഞാന്‍ ഇതനുസരിച്ച് പുതിയപേജുണ്ടാക്കി.എന്നാല്‍ പോസ്റ്റുന്നതെല്ലാം ഒരേ പേജില്‍ വരുന്നു.
ഇതെല്ലാം മെനുവിന്റെ വ്യത്യസ്തമായ പേജിലാക്കുന്നതെങ്ങനെയാണ്.
പട്ടേട്ടിന്റെ ബ്ലോഗ് ഞാന്‍ നോക്കി. അതിന്റെ മുകളില്‍ ഇപ്പോള്‍ താങ്കള്‍ നല്‍കിയിരിക്കുന്നതുപോലെ വ്യത്യസ്ത വിഭാഗങ്ങളിലെ പോസ്റ്റുകള്‍ അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടണം, അതാണ് ഉദ്ദേശിക്കുന്നത്. അല്ലെ? എങ്കില്‍ സ്വാശ്രയ പേജുകള്‍ അല്ല അതിന്റെ ഉത്തരം. ഈ പോസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കൂ. ബ്ലോഗ് പോസ്റ്റുകളുമായി ബന്ധമില്ലാതെ വെവ്വേറെ നില്‍ക്കുന്ന പേജുകള്‍ ആണ് independent pages. താങ്കള്‍ക്ക് വേണ്ടത് ഒരു ലേബല്‍ മെനു ആണ്. അതിനു ചെയ്യേണ്ടത് ഓരോ വിഭാഗം പോസ്റ്റിനും അതാതിന്റെ ചുവട്ടില്‍ ലേബല്‍ എന്ന ഫീല്‍ഡില്‍ ആ പേര് കൊടുക്കുകയും, ഗാഡ്ജെറ്റായി ഒരു ലേബല്‍ ലിസ്റ്റു ചെര്‍ക്കുകയുമാണ്.
എന്റെ ബ്ലോഗ് തുറന്നാല്‍ ആദ്യം വരുന്നത് അവസാനത്തെ പോസ്റ്റാണ്. പകരം ഞാനുണ്ടാക്കിയ ഒരു പേജ് വരുവാന്‍ എന്താണ് ചെയ്യേണ്ടത്
ബ്ലോഗ് തുറക്കുമ്പോള്‍ അല്ലെങ്കിലും അവസാനത്തെ പേജ് ആണ് തുറക്കുക. Independent pages എന്ന ഒപ്ഷനിലെ HOME പേജ് ആദ്യം തുറക്കാന്‍ വഴി, അതിന്റെ ലിങ്ക് ബട്ടന്‍ അമര്തുകയാണ്.
അപ്പു ,
സ്നേഹാശംസകള്‍ , ചില വരികള്‍ വായിക്കുമ്പോള്‍ അതിനിടയിലെ ചില വാക്കുകളില്‍ നിന്ന് ലിങ്ക് കൊടുക്കുന്നത് എങ്ങിനെ ?
അട്യാക്ഷരിയിലുല്ലത് പോലെ ഇവിടെ ക്ലിക്ക് ചെയ്യൂ , അവിടെ ക്ലിക്ക് ചെയ്യൂ എന്നൊക്കെ പറഞ്ഞിട്ട്
അപ്പൂ സ്വതന്ത്ര പേജില്‍ ഫോട്ടോ ചേര്‍ക്കാന്‍ ഓപ്ഷന്‍ ഇല്ല ,
എന്തെങ്കിലും വഴി ?
ഇസ്മയിൽ, ഈ ബ്ലോഗിലെ പോസ്റ്റ് എഴുതുന്നതെങ്ങനെ / എഡിറ്റ് ചെയ്യുന്നതെങ്ങനെ തുടങ്ങിയ അദ്ധ്യായങ്ങളൊന്നും വായിച്ചിട്ടില്ല എന്നു മനസ്സിലായി :-) ഈ ബ്ലോഗിന്റെ വലതുവശത്തെ ലിങ്കുകളുടെ കൂട്ടത്തിൽ “പോസ്റ്റുകളിൽ ലിങ്ക് നൽകുന്നതെങ്ങനെ” എന്ന ഒരു അദ്ധ്യായം കണ്ടില്ലേ? അതൊന്നു വായിച്ചു നോക്കൂ.
രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം: പേജുകളിൽ ചിത്രങ്ങൾ നൽകാനുള്ള ഓപ്ഷൻ ഇല്ല എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? ഒരു സാധാരണ പോസ്റ്റിന്റെ കമ്പോസ് മോഡിലെ എല്ലാ ടൂളുകളും സ്വന്തന്ത്ര പേജുകളിലും ഉണ്ടല്ലോ. അക്കൂട്ടത്തിൽ ചിത്രം ഇൻസേർട്ട് ചെയ്യാനുള്ള ടൂള്ളും ഉണ്ട്.
സ്വതന്ത്ര പേജ് ആഡ് ചെയ്തു, പക്ഷെ Add Gadgetil ..pages >> "already added" എന്ന് കാണിക്കുന്നു...Please advise
നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് ബ്ലോഗറിനു പുറമേ നിന്നുള്ള ടെമ്പ്ലേറ്റ് ആണല്ലോ അല്ലേ? അതിൽ ഒരു പക്ഷേ പേജസ് ഗാഡ്ജറ്റ് ഇപ്പോൾ ഉണ്ടായിരിക്കാം. ഒരു പേജ് ക്രിയേറ്റ് ചെയ്ത് സേവ് ചെയ്തുനോക്കൂ.. അത് എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന്.
ഓരോ പേജ് ഹെഡ്ഡറില്‍ കാണുന്ന വാക്കുകളുണ്ടല്ലോ(പേജുകളിലേക്കുള്ള ലിങ്കുകള്‍ ) ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതത് പേജിലേക്ക് പോവുന്നതിനു പകരം ഒരു സ്പെസിഫിക് വെബ്സൈറ്റിലേക്ക് പോകുന്ന രീതിയില്‍ അതിനെ ക്രമീകരിക്കാന്‍ കഴിയുമോ? ഉദാഹരണത്തിന് "എന്റെ ഡയറി" എന്ന ലിങ്ക്. അതില്‍ ക്ലിക്കിയാല് ഇപ്പൊള് ആ പേജിലാക്കാണല്ലോ പോവുക, അതിനു പകരം "http://qwerty.blogspot.com" എന്നൊരു വെബ്‌സൈറ്റിലേക്കാണ് പോവേണ്ടതെങ്കില് എന്തു ചെയ്യണം?
കുഞ്ഞൂട്ടൻ, ഗാഡ്ജറ്റുകൾ എന്ന സെക്ഷനിലെ ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർ എന്ന്അദ്ധ്യായം നോക്കൂ.
ഞാനിടുന്ന പോസ്റ്റുകള്‍ ജാലകത്തില്‍ കാണുന്നില്ലല്ലോ.എന്‍റെ വിലാസം rajishaji.blogspot.com
Post a Comment