Epic write
>> 28.8.10
ഈ അടുത്തയിടെ നിലവില്‍ വന്നതും, പ്രധാനമായും ഇന്ത്യന്‍ ഭാഷകളിലെ ഉപഭോക്താക്കളെ ഉദേശിച്ചു നിര്‍മിച്ചിട്ടുള്ളതുമായ ഒരു അത്യുഗ്രന്‍ വെബ് ബ്രൌസര്‍ ആണ് എപിക്. ഈ ഒരു സംവിധാനം ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ - my computer browsing, video downloading, easy links to popular websites, personal organizer etc - ചെയ്യാന്‍ സാധിക്കും. നിങ്ങളില്‍ പലരും ഇതിനോടകം അത് ഉപയോഗിച്ചിട്ടുമുണ്ടാകും. ഇതുവരെ download ചെയ്തിട്ടില്ലാതാത്തവര്‍ ഇവിടെ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
എപിക് ബ്രൌസറില്‍ ഇടതു വശത്തുള്ള ടൂള്‍ ബാര്‍ നോക്കൂ. അവിടെ കുറെ ഐക്കണുകള്‍ കാണാം. നെറ്റില്‍ ഇന്ന് വളരെ പോപ്പുലര്‍ ആയ സൈറ്റുകള്‍ എപ്പിക്കില്‍ തുറക്കാനുള്ള സംവിധാനം ആണവ. ഒപ്പം ഒരു ആന്റി വൈറസ് സോഫ്റ്റ് വെയറും ഉണ്ട്. ഇവയില്‍ മുകളില്‍ നിന്നും അഞ്ചാമത് write എന്നൊരു സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗൂഗിള്‍ transliteration രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വേര്‍ഡ് പ്രോസസര്‍ ഉണ്ട്. ബ്ലോഗ് പോസ്റ്റുകള്‍ എഴുതാനും, മലയാളത്തില്‍ ഡോക്കുമെന്റുകള്‍ ഉണ്ടാക്കാനും ഒക്കെ നിങ്ങള്ക്ക് ഈ സംവിധാനം ഉപയോഗിക്കാം.
9 അഭിപ്രായങ്ങള്‍:
appu chetta thanks,epicne patty keettirunnu....try cheythittuvaram
ഒരു മാസമായി ഞാന്‍ എപിക് ബ്രൌസര്‍ ഉപയോഗികുന്നു. ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അതിനെ ഇഷ്ടപെടുന്നു.
thanks a lot!
പരിചയപ്പെടുത്തിയതിനു നന്ദി .
വളരെ നന്ദി
എപിക് മോസില്ലയുമായി എനിക്ക് സാമ്യം തോനുന്നു അതു പോരാ എന്നാണു എന്റെ അഭിപ്രായം
ഒരു സംശയം ബക്കി ഈ ആഡ്സെന്‍സ് അക്കൌണ്ട് എങ്ങനെയാ കിട്ടുക മെയില്‍ ചെയ്യുമെന്നു കരുതുന്നു
jithinrajtk@gmail.com
http://tkjithinraj.blogspot.com/
ജിതിന്‍, ഡാഷ്ബോര്‍ഡ് പ്രൊഫൈല്‍ എന്ന അധ്യായത്തില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നു.
8. Monetize: ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണിച്ച് വരുമാനം ഉണ്ടാക്കുന്നതെങ്ങനെ എന്ന വിവരങ്ങള്‍ (തല്‍ക്കാലം ഈ സൗകര്യം ഇംഗ്ലീഷിലും മറ്റുചില ഭാഷകളിലും ഉള്ള ബ്ലോഗുകളില്‍ മാത്രമേ ഗൂഗിള്‍ നല്‍കുന്നുള്ളൂ. മലയാളം ബ്ലോഗുകള്‍ക്ക് ഇതിനുള്ള അനുമതി ഇപ്പോള്‍ ലഭിക്കുകയില്ല.). അഥവാ നിങ്ങള്‍ക്ക് ഈ സൗകര്യം മറ്റൊരു വളഞ്ഞ വഴിയില്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ തല്‍ക്കാലം ചെയ്യാവുന്നതു മറ്റൊരു ഐ.ഡി. ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയില്‍ ഒരു ബ്ലോഗ് തുടങ്ങി, അതില്‍ കുറെ പോസ്റ്റുകള്‍ ക്രമമായി എഴുതി അതിനു ശേഷം അതിലേക്കു ഒരു ഗൂഗിള്‍ add sense account അപേക്ഷിക്കുകയാണ് അത് കിട്ടിക്കഴിഞ്ഞാല്‍ ആ അക്കൗണ്ട് കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബ്ലോഗുകളിലും ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കാം.
ottanottathil kollam ,pakshe mozillayude addones parichu nattathu pole...
കേട്ട അന്ന് മുതല്‍ ഉപയോഗിക്കുന്നു. നല്ല ബ്രൌസര്‍..
നിക്കത്ര പുടിചീലാ ....:)
Post a Comment