ബ്ലോഗിൽ യു.ട്യൂബ് വിഡിയോ ഉൾപ്പെടുത്തുന്നതെങ്ങനെ

>> 16.10.10

Last update : 5-Aug-2012


നിങ്ങൾ ബ്ലോഗ് പോസ്റ്റുകൾ എഴുതുമ്പോൾ ചിലപ്പോഴൊക്കെ അതോടോപ്പം യു.ട്യൂബിൽ ലഭ്യമായ വീഡിയോകൾ ഉൾപ്പെടുത്തേണ്ടി വന്നേക്കാം. അതെങ്ങനെയാണു ചെയ്യേണ്ടത് എന്നു നോക്കാം. യൂട്യൂബിൽ പാട്ടുകൾ, ഹോം വീഡിയോകൾ എന്നുമാത്രമല്ല റഫറൻസ് സംബന്ധിയായ ഒട്ടനേകം വീഡിയോകൾ ലഭ്യമാണ്. വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് പഠനത്തിനു അനുയോജ്യമായ (science, maths, projects etc) അനവധി  അനിമേഷൻസ്, വീഡിയോ വിവരണങ്ങൾ തുടങ്ങീയവയും അതിൽ പെടും.  ഈ യൂ ട്യൂബ് വീഡിയോകളിൽ ഭൂരിഭാഗത്തോടൊപ്പവും അവയെ മറ്റൊരു വെബ് പേജിൽ എംബഡ് ചെയ്യാനുള്ള കോഡും ലഭ്യമായിരിക്കും. ഈ കോഡ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗ് പേജിലേക്ക് വീഡിയോ എംബഡ് ചെയ്യാവുന്നതാണ്. 

ഇവിടെ ഉദാഹരണത്തിനായി കാണിക്കുന്നത്, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ "പതിനേഴിന്റെ പൂങ്കരളിൽ"  എന്ന ഗാനത്തിന്റെ ഒരു യു.ട്യൂബ് വേർഷൻ ഈ പോസ്റ്റിൽ എങ്ങനെ ചേർത്തിരിക്കുന്നു എന്നാണ്. ആദ്യമായി യു.ട്യൂബ് തുറന്ന് pathinezhinte poonkaralil എന്നു സേർച്ച് ചെയ്ത് ഈ ഗാനം യൂ.ട്യൂബിൽ പബ്ലിഷ് ചെയ്തിരിക്കുന്ന ഒരു അക്കൌണ്ട് കണ്ടെത്തി. Rashadk70  എന്ന അക്കൌണ്ടിലെ വീഡിയോവാണ് ഇവിടെ ഉദാഹരണത്തിനായി എടുത്തിരിക്കുന്നത്  (നന്ദി Rashad).



യു.ട്യൂബിലെ വീഡിയോ എങ്ങനെയാണ് കാണുന്നതെന്നു നോക്കൂ. അതിനു താഴെയായി share  എന്നൊരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ, താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടിൽ കാണുന്നതുപോലെ ഷെയർ ചെയ്യാനുള്ള ഓപ്‌ഷൻ കിട്ടും. ഫെയ്സ്ബുക്ക്, ഗുഗിൾ പ്ല്സ് എന്നീ സോഷ്യൽ നെറ്റവർക്കിംഗ് സൈറ്റുകളിൽ ഷെയർ ചെയ്യാൻ അവിടെ കിട്ടുന്ന ചെറിയ കോഡ് മതിയാവും.  പക്ഷേ ബ്ലോഗിൽ വീഡിയോ ചേർക്കുന്നത് വേറെ ഒരു കോഡ് ഉപയോഗിച്ചാണ്. അതിനായി Embed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ  മറ്റൊരു കോഡ് ലഭിക്കും. താഴെയുള്ള ചിത്രത്തിൽ ചുവപ്പു നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗങ്ങൾ നോക്കൂ.



ഒരു യു.ട്യൂബ് വീഡിയോ നമ്മുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുമ്പോൾ ആ ഒറിജിനൽ അക്കൌണ്ടിലേക്ക് ഒരു ലിങ്കും ഒരു ക്രെഡിറ്റും വച്ചേക്കണമെന്നത് ഒരു സാമാന്യമര്യാദയാണെന്ന് വായനക്കാരെ ഓർമ്മിപ്പിക്കട്ടെ.

മുകളിൽ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടിൽ താഴെ പച്ചനിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന  ഭാഗം ശ്രദ്ധിക്കൂ. ചില ഓപ്ഷനുകൾ അവിടെ കാണാം. ആദ്യത്തെ ഓപ്ഷൻ Include related video എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഒരു വീഡിയോ പ്ലേ ചെയ്തുകഴിഞ്ഞ് അതുമായി ബന്ധമുള്ള മറ്റു വീഡിയോകളുടെ യു.ട്യൂബ് ലിങ്കുകൾ ലഭിക്കും.  അവസാനത്തെ ഓപ്‌ഷൻ വളരെ പ്രാധാന്യമുള്ളതാണ്. ചില ബ്ലോഗർ ടെമ്പ്ലേറ്റുകളിൽ പഴയ എംബഡ് കോഡ് മാത്രമേ യു.ട്യൂബ് വീഡീയോ ആയി പ്രവർത്തിക്കൂ. അതിനാൽ use old embed code എന്ന കള്ളി തീർച്ചയായും ടിക് ചെയ്യുക.

താഴെയുള്ള ചതുരങ്ങൾ, വീഡിയോ നിങ്ങളുടെ ബ്ലോഗിൽ പ്രത്യക്ഷമാവുന്ന വിന്റോയുടെ സൈസ് തെരഞ്ഞെടുക്കാനാണ്. നാലു പ്രീസെറ്റ് സൈസുകളും അവസാനം ഒരു കസ്റ്റം സൈസും അവിടെ ഉണ്ട്. ഇവിടെ ചേർക്കാനായി ഈ ബ്ലോഗിന്റെ വീതിക്കു ചേരുന്ന 560 പിക്സൽ വീതി എന്ന സൈസാണ് ഞാൻ എഴുതിയത്. ഹൈറ്റ് അതിനു അനുയോജ്യമായി തനിയെ വന്നുകൊള്ളും. ഇനി കോഡ് മുഴുവനായി കോപ്പി ചെയ്യാം. (കോഡ് വിന്റോയ്ക്കുള്ളിൽ മൌസ് ഒരു പ്രാവശ്യം ക്ലിക്ക് ചെയ്തിട്ട് മൗസിന്റെ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അതിനുശേഷം കോപ്പി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക)

അടുത്ത സ്റ്റെപ്പ് നിങ്ങൾ ഏതു പോസ്റ്റിലാണോ ഈ കോഡ് ചേർക്കാൻ ആഗ്രഹിക്കുന്നത് അതിനെ എഡിറ്റ് മോഡിൽ തുറക്കുക എന്നതാണ്. അതിനുശേഷം എവിടെയാ‍ണോ വീഡീയോ ചേർക്കേണ്ടത് അവിടെ മൌസ് ക്ലിക്ക് ചെയ്തശേഷം, എഡിറ്ററിലെ Edit html എന്ന ടാബ്  തുറക്കുക. അവിടെ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്യുക (റൈറ്റ് ക്ലിക്ക്, പേസ്റ്റ്) ശ്രദ്ധിക്കുക Compose മോഡിൽ കോഡ് പേസ്റ്റ് ചെയ്താൽ വീഡിയോ പ്രവർത്തിക്കില്ല.

പതിനേഴിന്റെ പൂങ്കരളിൽ
ചിത്രം : വെള്ളരിപ്രാവിന്റെ ചങ്ങാതി
ഗായകർ: കബീർ, ശ്രേയാ ഖോഷാൽ, സംഗീതം : മോഹൻ സിത്താര


 Thanks to : Rashadk70

ഇത്രയും ചെതു കഴിഞ്ഞിട്ട് കമ്പോസ് മോഡിലേക്ക് തിരികെ പോരാം. ഇല്ലെങ്കിൽ എച്.ടി.എം എൽ മോഡിൽ തന്നെ ടൈപ്പിംഗ് തുടരാം. ഇപ്പോൾ വീഡിയോ പ്രവർത്തന സജ്ജമാവുകയില്ല. പോസ്റ്റ് പബ്ലിഷ് ചെയ്തുകഴിഞ്ഞാൽ മാത്രമേ വീഡിയോ പ്രവർത്തിക്കുകയുള്ളൂ. പ്രിവ്യൂവിലും ഇപ്പോൾ ഈ വീഡിയോ പ്രവർത്തിക്കില്ല.

ഇത്രയും ചെയ്തു കഴിഞ്ഞ് പോസ്റ്റ് പൂർത്തീകരിച്ച് പബ്ലിഷ് ചെയ്യാം. നിങ്ങളുടെ പോസ്റ്റിൽ യു.ട്യൂബ് വീഡിയോ റെഡി.  യുട്യൂബ് വീഡിയോകൾ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന എന്റെ ഒരു ശാസ്ത്രപോസ്റ്റ് ഇവിടെ കാണാം. കൂട്ടത്തിൽ പറയട്ടെ, മറ്റുള്ളവരുടെ അക്കൌണ്ടിൽ നിന്ന് യു.ട്യുബ് വീഡിയോ എടുക്കുന്നതിനു പകരം നിങ്ങൾക്ക് സ്വന്തമായി  വീഡിയോകൾ ഉണ്ടാക്കി യു.ട്യൂബിലേക്ക്  അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. ബ്ലോഗർ ടൂൾ ബാറിലെ വീഡിയോ ഓപ്ഷനേക്കാൾ നല്ലത് ഇതായിരിക്കും.

11 അഭിപ്രായങ്ങള്‍:

  1. Jithin Raaj 16 October 2010 at 17:50  

    അപ്പുവേട്ടാ

    നന്നായി

    പുത്തന്‍ അറിവ്

    ഞാന്‍ ഹെഡ്ഡര്‍ ശരി ആക്കുന്നുണ്ട്

    ഇപ്പോ തല്‍ക്കാലത്തേക്കൊന്നിട്ടിട്ടുണ്ട്

    നോക്കുമോ

    www.jithinraj.in

  2. Unknown 22 October 2010 at 18:26  

    അപ്പൂ ഞാൻ ചേർത്തിരിക്കുന്ന വീഡിയോയെല്ലാം ഇടതു വശത്തായാണു വീഡിയോ വരുന്നതു അതു ബ്ലോഗിന്റെ മധ്യത്തിൽ വരുത്തുവാൻ എന്തു ചെയ്യണം .
    ഓടോ: കുറേ നാളുകളായി ബ്ലോഗ്ഗിൽ സജീവമല്ല , സാമ്പത്തിക മാന്ദ്യം മാറിതുടങ്ങി ജോലി തിരക്കും കൂടി.

  3. Appu Adyakshari 23 October 2010 at 14:49  

    സജീ, ഇതിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന വഴി വീഡിയോ പ്ലേസ് ഹോൾഡർ ക്ലിക്ക് ചെയ്ത ശേഷം സെന്റർ (റ്റെക്സ്റ്റ്) അലൈൻ‌മെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക എന്നതാണ്.

  4. RK 11 November 2010 at 17:19  

    അപ്പുവേട്ടാ, ഒന്നിലധികം വീഡിയോ ഉണ്ടെങ്കില്‍ എല്ലാം മധ്യത്തിൽ വരുത്തുവാൻ പറ്റുമോ .ഞാന്‍ നോക്കിയിട്ട് ഒന്ന് മാത്രമേ അങ്ങനെ വരുന്നുള്ളൂ

  5. Appu Adyakshari 11 November 2010 at 20:33  

    ആർ.കെ. താങ്കളുടെ ബ്ലോഗ് നോക്കി. എല്ലാ വീഡിയോയും പേജിന്റെ നടുക്കുതന്നെയാണല്ലോ കാണുന്നത്... അതിൽ നിന്നും പ്രശ്നം പരിഹരിച്ചു എന്നു കരുതട്ടെ.

  6. RK 14 November 2010 at 13:14  

    ഇല്ല അത് വിഡ്ത്ത് അഡ്ജസ്റ്റ് ചെയ്തത് കൊണ്ട് തോന്നുന്നതാണ് .അതില്‍ തന്നെ മൂന്നാമത്തെ വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു സൈഡ് ലേക്ക് നീങ്ങിയത് കാണാം ,അതാണ്‌ സെന്റര്‍ ലേക്ക് മാറ്റിയത് .പോസ്റ്റിനും മറുപടിക്കും നന്ദി

  7. സ്നേഹിതന്‍ 20 November 2010 at 08:25  

    യു ടുബില്‍ പട്ടു കേള്‍കുമ്പോള്‍ പല പാട്ടുകള്‍ക്കും ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ആകുന്നതു എന്തുകൊണ്ടാണ്. ഇത് മാറ്റാന്‍ എന്ത് ചെയ്യണം.

    http://alphakaricode.blogspot.com/

  8. svrvnss 2 December 2010 at 19:44  

    എങ്ങനെ നമ്മുടെ ബ്ലോഗിൽ നമ്മുടെ സ്വന്തം മുവി അപ്‌ ലോഡ്‌ ചെയ്യാം

  9. Appu Adyakshari 2 December 2010 at 22:26  

    @SVRNSS
    സ്വന്തം മൂവികൾ ബ്ലോഗിൽ പ്രസിദ്ധീ‍കരിക്കാൻ രണ്ടുമാർഗ്ഗങ്ങൾ ഉണ്ട്. ഒന്നുകിൽ ബ്ലോഗ് എഡിറ്ററിലെ മൂവി അപ്‌ലോഡിംഗ് ടൂൾ ബാർ ഉപയോഗിച്ച് ബ്ലോഗറിലേക്ക് അപ്‌ലൊഡ് ചെയ്യാം. അല്ലെങ്കിൽ ആദ്യ മൂവി യൂ.ട്യൂബിൽ ഒരു അക്കൌണ്ട് ഉണ്ടാക്കി അതിലേക്ക് അപ്‌ലോഡ് ചെയ്തിട്ട്, അതിന്റെ എംബഡ് കോഡ് എടുത്ത് ബ്ലോഗിൽ കൊടുക്കാം. ഇതിൽ രണ്ടാമതു പറഞ്ഞവഴിയാണ് കൂടുതൽ നന്ന്. യൂട്യൂബിലേക്ക് അപ്‌ലൊഡ് ചെയ്തുകഴിഞ്ഞാൽ വീഡിയോ കം‌പ്രഷനും മറ്റും അതുതന്നെ ചെയ്തുകൊള്ളും എന്നതിനാലാണിത്.

  10. സ്നേഹിതന്‍ 17 March 2012 at 11:48  

    pala video clippukal orumichu view all embedd kittan enthengilum margamundo?
    jnan kurachu clippukal palathaayi
    http://alphakaricode.blogspot.com/
    vechu kaachiyittundu. onnu nokkane. please.

  11. സ്നേഹിതന്‍ 17 March 2012 at 11:49  

    pala video clippukal orumichu view all embedd kittan enthengilum margamundo?
    jnan kurachu clippukal palathaayi
    http://alphakaricode.blogspot.com/
    vechu kaachiyittundu. onnu nokkane. please.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP