സ്കോളിംഗ് ടെക്സ്റ്റ് Marquee
>> 26.11.10
ചില ബ്ലോഗുകളിൽ ടി.വി യിലെ ന്യൂസ് റീലുകൾ പോലെ വാചകങ്ങൾ ഒരറ്റത്തുനിന്ന് മറുവശത്തേക്ക് ഒഴുകിനീങ്ങുനത് കണ്ടിട്ടില്ലേ അതെങ്ങനെയാണ് ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. Marquee എന്നൊരു കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം കോഡുകൾഒരു എച്.ടി.എം. എൽ ജാവാ സ്ക്രിപ്റ്റ് ഗാഡ്ജറ്റ് ആയിട്ടാണ് ഇത് നിങ്ങളുടെ ബ്ലോഗിൽ ചേർക്കേണ്ടത്. എന്നറിയാമല്ലോ? ഈ ഗാഡ്ജറ്റ് നിങ്ങളുടെ ബ്ലോഗിൽ ചേർക്കേണ്ടതെങ്ങനെ എന്ന് ഈ അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.
നിങ്ങളുടെ ബ്ലോഗിൽ എവിടെയാണോ സ്ക്രോളിംഗ് ടെക്സ്റ്റ് ചേർക്കേണ്ടത്, അവിടേക്ക് ഈ ഗാഡ്ജറ്റ് ആഡ് ചെയ്യുക. അഥവാ ഒരു പോസ്റ്റിനുള്ളിലാണ് ഇത് ചേർക്കേണ്ടതെങ്കിൽ പോസ്റ്റ് എഡിറ്റ് ചെയ്യുന്ന സ്ക്രീനിൽ Edit Html എന്ന ഓപ്ഷനിൽ നേരിട്ട് കോഡ് എഴുതിച്ചേർക്കാം.ഈ ഗാഡ്ജറ്റിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ കൊടുക്കുന്നു. ടൈറ്റിൽ എന്ന ഭാഗത്ത് ഒന്നും എഴുതേണ്ടതില്ല.
ഈ ഗാഡ്ജറ്റിന്റെ Content എന്ന ഭാഗത്താണ് മാർക്യൂ കോഡുകൾ എഴുതിച്ചേർക്കേണ്ടത്. സ്ക്രോൾ ചെയ്യിക്കേണ്ട ടെക്സ്റ്റിന്റെ വിവിധ രൂപങ്ങൾ ഇനി പറയുന്നു. TEXT HERE എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന വരികൾ എഴുതിച്ചേർത്താൽ മതിയാകും. കോഡിലെ മാറ്റങ്ങൾക്കനുസരിച്ച് ലഭിക്കുന്ന റിസൽട്ട് ഓരോ കോഡിനും താഴെ നൽകിയിരിക്കുന്നു.
ഒരു ടെക്സ്റ്റ് വലത്തുനിന്നും ഇടത്തേക്ക് സ്ക്രോൾ ചെയ്യിക്കുന്നതിനു വേണ്ട കോഡ്നിങ്ങളുടെ ബ്ലോഗിൽ എവിടെയാണോ സ്ക്രോളിംഗ് ടെക്സ്റ്റ് ചേർക്കേണ്ടത്, അവിടേക്ക് ഈ ഗാഡ്ജറ്റ് ആഡ് ചെയ്യുക. അഥവാ ഒരു പോസ്റ്റിനുള്ളിലാണ് ഇത് ചേർക്കേണ്ടതെങ്കിൽ പോസ്റ്റ് എഡിറ്റ് ചെയ്യുന്ന സ്ക്രീനിൽ Edit Html എന്ന ഓപ്ഷനിൽ നേരിട്ട് കോഡ് എഴുതിച്ചേർക്കാം.ഈ ഗാഡ്ജറ്റിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ കൊടുക്കുന്നു. ടൈറ്റിൽ എന്ന ഭാഗത്ത് ഒന്നും എഴുതേണ്ടതില്ല.
ഈ ഗാഡ്ജറ്റിന്റെ Content എന്ന ഭാഗത്താണ് മാർക്യൂ കോഡുകൾ എഴുതിച്ചേർക്കേണ്ടത്. സ്ക്രോൾ ചെയ്യിക്കേണ്ട ടെക്സ്റ്റിന്റെ വിവിധ രൂപങ്ങൾ ഇനി പറയുന്നു. TEXT HERE എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന വരികൾ എഴുതിച്ചേർത്താൽ മതിയാകും. കോഡിലെ മാറ്റങ്ങൾക്കനുസരിച്ച് ലഭിക്കുന്ന റിസൽട്ട് ഓരോ കോഡിനും താഴെ നൽകിയിരിക്കുന്നു.
<marquee>TEXT HERE</marquee>
ഇടത്തുനിന്ന് വലത്തേക്ക് സ്ക്രോൾ ചെയ്യിക്കാൻ
<marquee direction="right">TEXT HERE </marquee>
സ്ക്രോൾ ചെയ്യുന്നതിന്റെ വേഗത മാറ്റണം എന്നുണ്ടോ? ഇനി പറയുന്ന മാറ്റം വരുത്തുക.
<marquee direction="right" ; scrollamount="1">TEXT HERE</marquee>
scrollamount എന്നതിനു ശേഷമുള്ള നമ്പർ അനുസരിച്ചാണ് സ്പീഡ് മാറുന്നത് എന്നു ശ്രദ്ധിക്കുക.
സ്ക്രോൾ ചെയ്യുന്ന ടെക്സ്റ്റ് അതിന്റെ ഫീൽഡിനുള്ളിൽ ഇരുവശത്തേക്കും പൊയ്ക്കൊണ്ടിരിക്കുവാൻ
<marquee behavior="alternate">TEXT HERE</marquee>
ടെക്സ്റ്റിന്റെ നിറം മാറ്റണോ? Red എന്നതിനു പകരം മറ്റു നിറങ്ങളും (അല്ലെങ്കിൽ നിറങ്ങളുടെ കോഡുകൾ) എഴുതാവുന്നതാണ്.
<marquee> <font color="red">TEXT HERE</marquee></font>
ടെക്സ്റ്റിന്റെ വലിപ്പവും രൂപവും മാറ്റുന്നതിന്
<marquee direction="right"><font color="red" ; face="impact" ; size="8" >TEXT HERE
</marquee></font>
ടെക്സ്റ്റിനെ ബ്ലിങ്ക് ചെയ്യിക്കണോ? ഇനി പറയുന്ന മാറ്റം കോഡിൽ എഴുതൂ.
<marquee direction="left"><font color="green" ; face="arial" ; size="3" ><blink>TEXT HERE</blink></font></marquee>
8 അഭിപ്രായങ്ങള്‍:
വളരെ നല്ലത്.
ഇനിചെയ്തുനോക്കണം.
ചെയ്തു നോക്കാം. നന്ദി.
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips
ചെയ്തു നോക്കി .നന്ദി.
ബ്ലോഗില്‍ ഞാന്‍ പരീക്ഷിച്ച ചില സ്ക്രോളിംഗ് വേലകള്‍ ഇവിടെ വായിക്കാം
useful info, thanks for sharing
അടിയില്‍ നിന്നും മുകളിലേക്ക് വരാന്‍ ?
@ismail chemmad
<marquee direction="up">TEXT HERE </marquee>
direction="right"
direction="left"
direction="up"
എന്നതിലാണ് കളി
verygood ilikeit
Post a Comment