ബ്ലോഗിലെ കമന്റുകൾ ഇ-മെയിലിൽ കിട്ടാൻ
>> 16.7.12
നമ്മുടെ ബ്ലോഗിലെ പോസ്റ്റുകളിൽ വരുന്ന കമന്റുകൾ നമ്മുടെ ഇ-മെയിലിലോ, അല്ലെങ്കിൽ നമ്മൾ അനുവദിക്കുന്ന മറ്റു ഇ-മെയിൽ ഐഡീകളിലേക്കോ തനിയേ എത്തുവാനുള്ള സംവിധാനമാണ് ഇ-മെയിൽ കമന്റ് നോട്ടിഫിക്കേഷൻ. സ്വന്തം ബ്ലോഗിൽ ഒരുപാട് പോസ്റ്റുകൾ എഴുതിയിട്ടുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ സെറ്റിംഗ്. ഉദാഹരണത്തിനു ആദ്യാക്ഷരി ബ്ലോഗിൽ അൻപതിനുമുകളിൽ അദ്ധ്യായങ്ങളുണ്ട്. ഈ അദ്ധ്യായങ്ങളിൽ എവിടെ വേണമെങ്കിലും ഒരു വായനക്കാരൻ ഒരു കമന്റോ ചോദ്യമോ എഴുതിയിട്ടേക്കാം. ആ വിവരം ഞാനെങ്ങനെ അറിയും? ദിവസേന ഈ പോസ്റ്റുകളെല്ലാം തുറന്നുനോക്കുന്നത് അസാധ്യാമായ കാര്യമാണല്ലോ. അതിനാന് ഇ-മെയിൽ നോട്ടിഫിക്കേഷൻ സഹായിക്കുന്നത്.
ഇത് സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം.
സെറ്റിംഗുകളുടെ മെനുവിൽ Mobile & E-mail എന്നൊരു സബ് മെനു കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കിട്ടുന്ന പേജിൽ E-mail എന്ന തലക്കെട്ടിനു താഴെ Comment Notification E-Mail എന്നൊരു ഫീൽഡ് കാണാം. അവിടെ ഏതു ഇ-മെയിൽ അഡ്രസുകളിലാണോ കമന്റുകൾ അയച്ചൂ തരേണ്ടത് അത് എഴുതിച്ചേർക്കുക. abc@efg.com എന്നരീതിയിൽ മുഴുവൻ അഡ്രസും എഴുതണം. ഒന്നിൽ കൂടുതൽ അഡ്രസുകൾ ഉണ്ടെങ്കിൽ കോമകൾ ഇട്ടു വേർതിരിക്കുക. ഇനി പേജിന്റെ വലതുമുകളിൽ ഉള്ള Save settings ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇനി മുതൽ നിങ്ങളുടെ ബ്ലോഗിൽ വരുന്ന എല്ലാ കമന്റുകളുടെയും കോപ്പി മെയിലിലും ലഭിക്കും.
3 അഭിപ്രായങ്ങള്‍:
പ്രീയപ്പെട്ട അപ്പൂസ്
എന്റെ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ എനിക്കു ഇമെയില്‍ വഴി കിട്ടുന്നുണ്ട് അതിനായി ഇങ്ങനെ ഒരു സെറ്റിംഗ് പ്രത്യേകം ചെയ്തതായി ഒര്ര്‍ക്കുന്നില്ല ഒരു പക്ഷെ തുടക്കത്തില്‍ അത് ചെയ്തിരിക്കാം ഏതായാലും ഈ കുറിപ്പ്
തുടക്കക്കാര്‍ക്ക് വളരെ പ്രയോജനം ചെയ്യും എന്നതിനു തര്‍ക്കമില്ല.
പോരട്ടെ പോരട്ടെ പുതിയ മാജിക്കുകള്‍ :-) വീണ്ടും കാണാം. നന്ദി
Adyakshari is a helpful web, thank you Appus. Welldone. ( jpcedathil.blogspot.in )
ആദ്യം കിട്ടിയിരുന്നു. ഇപ്പോൾ കമന്റ് മെയിൽ വരുന്നില്ല. എന്താ ?
Post a Comment