ഇ-മെയിൽ വഴി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാൻ
>> 16.7.12
നിങ്ങൾ സ്ഥിരമായി ബ്ലോഗ് പോസ്റ്റുകൾ എഴുതുന്ന ആളാണെന്നിരിക്കട്ടെ. പക്ഷേ ഒരു കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് ബ്ലോഗർ തുറന്ന് എഡിറ്റ് പേജ് എടുത്ത് പുതിയ ഒരു പോസ്റ്റുണ്ടാക്കി പോസ്റ്റ് ചെയ്യാനുള്ള സാവകാശം ഇല്ല എന്നും ഇരിക്കട്ടെ. ഉദാഹരണത്തിനു ഒരു യാത്രക്കിടയിൽ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യണം. അപ്പോൾ ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് ഇ-മെയിൽ ഉപയോഗിച്ച് നമ്മുടെ ബ്ലോഗിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള സെറ്റിംഗ്.
സംഗതി സിമ്പിൾ ആണ്. നമ്മൾ ഒരു പ്രത്യേക മെയിൽ ഐഡിയിലേക്ക് ഒരു മെയിൽ അയക്കുന്നു. ആ മെയിലിൽ എഴുതിയിരിക്കുന്ന കാര്യം ഉടനടി നമ്മുടെ ബ്ലോഗിൽ ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കപ്പെടുന്നു.
ഇത് സെറ്റ് ചെയ്യാനായി ഡാഷ്‌ബോർഡ് തുറന്ന് സെറ്റിംഗുകൾ സെലക്റ്റ് ചെയ്യുക.
സെറ്റിംഗുകളുടെ പേജ് തുറക്കും. അവിടെ ഇടതുവശത്ത് ഏറ്റവും താഴെയുള്ള മെനുവിൽ നിന്ന് Mobile & E-mail എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ മറ്റൊരു പേജ് തുറക്കും. അവിടെ ഇ-മെയിൽ എന്നൊരു സെക്ഷൻ കാണാം.
ആദ്യത്തെ ചോദ്യം Posting using e-mail ? എന്നാണ്.
അതിനു നേരെയുള്ള ഫീൽഡിൽ നിങ്ങളുടെ ബ്ലോഗിന്റെ പേര് , ഒരു ചതുരം, @blogger.com എന്നു കാണാം. ചതുരത്തിനുള്ളിൽ ഒരു രഹസ്യവാക്ക് എഴുതിച്ചേർക്കുക, ഇംഗ്ലീഷിൽ. ഉദാഹരണത്തിനു നിങ്ങളുടെ ബ്ലോഗിന്റെ പേര് reflection.blogspot.com എന്നും രഹസ്യവാക്ക് apple എന്നും ആണെന്നിരിക്കട്ടെ. അപ്പോൾ നിങ്ങൾ ഇ-മെയിൽ വഴി പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ അയക്കേണ്ട അഡ്രസ് reflection.apple@blogger.com എന്നായിരിക്കും.
ചതുരത്തിനു താഴെ മൂന്ന് ഓപ്‌ഷനുകൾ ഉണ്ട്.
Publish email immediately: ആദ്യത്തേത് ഇ-മെയിൽ ബ്ലോഗറിൽ കിട്ടിയാലുടൻ അതിലെ വിവരങ്ങൾ നിങ്ങളുടെ ബ്ലോഗിൽ പബ്ലിഷ് ആകാൻ വേണ്ടിയുള്ളതാണ്.
Save emails as draft posts: രണ്ടാമത്തേതാണ് സെലക്റ്റ് ചെയ്യുന്നതെങ്കിൽ നിങ്ങൾ അയച്ച മെയിലിലെ വിവരങ്ങൾ ഒരു ഡ്രാഫ്റ്റ് പോസ്റ്റായി (പബ്ലിഷ് ആകാത്ത പോസ്റ്റ്) ആയി ബ്ലോഗറിന്റെ ഡാഷ്‌ബോർഡിൽ, പോസ്റ്റുകളുടെ ലിസ്റ്റിൽ കാണാം. അത് പിന്നീടെപ്പോഴെങ്കിലും എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യാം.
Disable: മൂന്നാമത്തെ ഓപ്‌ഷൻ, ഇ-മെയിൽ വഴി ബ്ലോഗ് പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന ഈ സൗകര്യം ഇല്ലാതെയാക്കാൻ വേണ്ടിയുള്ളതാണ്.
നിങ്ങൾക്ക് വേണ്ട സെറ്റിംഗുകൾ ടിക്ക് ചെയ്തിട്ട് പേജിന്റെ മുകളിൽ വലതുവശത്തുള്ള Save settings ക്ലിക്ക് ചെയ്യുക.
ഇനി ഇ-മെയിൽ വഴി പോസ്റ്റ് ചെയ്യാൻ ആഗ്രഹമുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഒരു മെയിൽ ആയി അയക്കാം. ഓർക്കുക മെയിൽ അയക്കേണ്ട വിലാസം നിങ്ങളുടെ ബ്ലോഗ് യു.ആർ.എൽ.രഹസ്യവാക്ക്@blogger.com . URL പേരിനു ശേഷം രഹസ്യവാക്കിനു മുമ്പായി ഒരു ഡോട്ട് ഉണ്ടെന്നതു മറക്കരുത്.
ഈ അഡ്രസ് ആർക്കും പറഞ്ഞുകൊടുക്കരുത് എന്ന് അറിയാമല്ലോ..! ഇല്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ ബ്ലോഗിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കും!
5 അഭിപ്രായങ്ങള്‍:
വീണ്ടും ഇവടെ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം വിജ്ജാന പ്രദങ്ങളായ പലതും നഷ്ടമായി, ഇനി ഓരോന്നും വായിച്ചു പഠിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ഈ പ്രയഗ്നത്തെ അനുമോദിക്കുന്നു. ആശംസകള്‍.
ബ്ലോഗറില്‍ മെയില്‍ വഴി പോസ്റ്റു ചെയ്യുന്ന മാര്‍ഗ്ഗം പറഞ്ഞുതന്നതിലും വളരെ നന്ദി. വീണ്ടും കാണാം. നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍
വളരെ നന്ദി...
I want write Malayalam in my cell phone. What can I do?
"ആദ്യാക്ഷരി" കൊണ്ട് ബ്ലോഗ് വളരെ സമ്പന്നമായിരിക്കുന്നു.വളരെ നന്ദി.
ഉപകാരപ്രദമാണീ ബ്ലോഗിലെ വിഭവങ്ങളെല്ലാം.. നന്ദിയുണ്ട്....
Post a Comment