പോസ്റ്റ് പ്രസിദ്ധീകരിക്കാൻ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
>> 2.7.12
ഒരു പുതിയ പോസ്റ്റിനെ നേരത്തേതന്നെ എഴുതി തയ്യാറാക്കിയി വച്ചിട്ട് ഉടനടീ പ്രസിദ്ധീകരിക്കാതെ നിങ്ങൾ നിശ്ചയിക്കുന്ന ഒരു ഭാവി തീയതിയിലോ സമയത്തോ പബ്ലിഷ് ചെയ്യാനുള്ള സംവിധാനത്തെയാണ് Schedule a Post എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രയോജനങ്ങൾ എപ്പോഴൊക്കെ എന്നു ചിലർക്ക് സംശയമൂണ്ടാവാം. നിങ്ങൾ ഖണ്ഡശ്ശയായി ഒരു ലേഖന പരമ്പരയോ, നോവലോ ഒക്കെ പ്രസിദ്ധീകരിക്കുന്നുണ്ടെന്നിരിക്കട്ടെ. അല്ലെങ്കിൽ എല്ലാ ദിവസവും ഒരു കൃത്യസമയത്ത് ആരംഭിക്കുന്ന ഒരു സൗഹൃദ മത്സരം നിങ്ങളുടെ ബ്ലോഗിൽ നടത്തുന്നുണ്ടെന്നിരിക്കട്ടെ. (അതുപോലെയുള്ള ഒരു ബ്ലോഗ് ഇതാ). അപ്പോഴും ഈ സംവിധാനം സഹായത്തിനെത്തും.
പോസ്റ്റ് എഡിറ്റർ പേജിന്റെ വലതുവശത്തെ സൈഡ് ബാറിലുള്ള ഓപ്‌ഷനുകളിൽ Schedule എന്ന പേരിലുള്ള ഒരു ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ താഴെയുള്ള സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന ഓപ്‌ഷനുകൾ കിട്ടും.
അവിടെ ഡിഫോൾട്ടായി സെറ്റ് ചെയ്തിരിക്കുന്നത് Automatic എന്ന ഓപ്‌ഷനാണ്. അതായത് നിങ്ങൾ ഒരു പോസ്റ്റ് എഡിറ്റ് ചെയ്തിട്ട് Publish ബട്ടൺ ക്ലിക്ക് ചെയ്താലുടൻ പോസ്റ്റ് പ്രസിദ്ധീകരിക്കപ്പെടും. അതിന്റെ താഴെയുള്ള Set date and time എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഒരു കലണ്ടർ ലഭിക്കും. അതിൽ നിന്ന് നിങ്ങൾ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന തീയതി എടുത്തിട്ട്, മുകളിൽ സമയം എഴുതാനുള്ള ഫീൽഡിൽ സമയവും എഴുതുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കലണ്ടറിന്റെ താഴെകൊടുത്തിരിക്കുന്ന ടൈം സോൺ നിങ്ങൾ ഇപ്പോഴുള്ള രാജ്യത്തിലെ ടൈം സോൺ ആയിത്തന്നെ ബ്ലോഗർ സെറ്റിംഗുകളിൽ സെറ്റ് ചെയ്തിരിക്കണം. എന്നാൽ മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് പോസ്റ്റ് പബ്ലിഷ് ആവൂ. (ടൈം സോൺ തെറ്റായാണ് കാണുന്നതെങ്കിൽ അത് മാറ്റേണ്ടത് ബ്ലോഗർ സെറ്റിംഗുകളിലാണ്)
സമയവും തീയതിയും സെറ്റ് ചെതു കഴിഞ്ഞാൽ Done എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. അതുകഴിഞ്ഞ് എഡിറ്റർ പേജിന്റെ മുകളിലുള്ള Publish ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ബ്ലോഗ് പ്രസിദ്ധീകരണത്തിനായി തയ്യാറായി കഴിഞ്ഞു. നിശ്ചയിച്ചിരിക്കുന്ന സമയമാകുമ്പോൾ സ്വയം പ്രസിദ്ധീകരിക്കപ്പെട്ടുകൊള്ളും.
2 അഭിപ്രായങ്ങള്‍:
പുതിയ അറിവ് പകര്ന്നതിനു നന്ദി.
GOOD ! VALUABLE! THANKS FOR THIS INFORMATION
Post a Comment