പോസ്റ്റ് URL ഇഗ്ലീഷിൽ നൽകാം
>> 3.7.12
Uniform Resource Locator എന്നതിന്റെ ചുരുക്കപ്പേരാണ് URL. നാം ബ്ലോഗറിൽ എന്തു പബ്ലിഷ് ചെയ്യുമ്പോഴും ആ പേജിനു ഇപ്രകാരം ഒരു യു.ആർ.എൽ അനുവദിച്ചു നൽകും. ഈ യു.ആർ.എൽ നാമം ആണ് ഒരു പേജ് തുറക്കുമ്പോൾ ബ്രൌസറിന്റെ അഡ്രസ് ബാറിൽ നാം കാണുന്നത്. ഇപ്രകാരം യു.ആർ.എൽ ഉണ്ടാക്കുന്നതിനു ബ്ലോഗർ നേരത്തെ പിന്തുടർന്നിരുന്ന രീതി പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന നിമിഷം പോസ്റ്റിന്റെ തലക്കെട്ട് എന്താണോ ആ വാക്കുകൾ url ലും ഉണ്ടാവും എന്നതായിരുന്നു. പക്ഷേ തലക്കെട്ട് ഇഗ്ലീഷിൽ ആണെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ. മലയാളത്തിലാണ് തലക്കെട്ടെങ്കിൽ പോസ്റ്റ് പബ്ലിഷ് ചെയ്യുന്ന മാസവും, ആ മാസത്തെ എത്രാമത്തെ പോസ്റ്റ് ആണ് ഇത് എന്ന വിവരവും മാത്രം യു.ആർ.എൽ കാണിക്കുകയുള്ളായിരുന്നു. പഴയഎഡിറ്ററിൽ കുറേ "വളഞ്ഞവഴികൾ" പ്രയോഗിച്ചാലേ പോസ്റ്റിന്റെ യു.ആർ.എൽ ഇംഗ്ലീഷിൽ കിട്ടുമായിരുന്നുള്ളു. ബ്ലോഗറിന്റെ പുതിയ എഡിറ്ററിൽ ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പെർമാലിങ്ക് എന്നാണിതിന്റെ പേര്.
യു.ആർ.എൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ അതൊരു പ്രശ്നമാണോ? അല്ല / ആണ് !! കഥ, കവിത, അനുഭവം, ഓർമ്മക്കുറിപ്പ് ഇതൊക്കെ ബ്ലോഗിൽ എഴുതുന്നവർക്ക് യു.ആർ.എൽ എങ്ങനെയായാലും ഒരു പ്രശ്നവും ഭാവിയിൽ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അത് ആ ബ്ലോഗിലേക്ക് മാത്രം ഒതുങ്ങിനിൽക്കുന്ന കൃതികളാണ്. എന്നാൽ ടെക്നിക്കൽ പോസ്റ്റുകൾ, ഭാവിയിൽ സേർച്ച് എഞ്ചിനുകൾ വഴി ആളുകൾ സേർച്ച് ചെയ്ത് നോക്കാവുന്ന വിഷയങ്ങൾ തുടങ്ങിയ ബ്ലോഗിൽ എഴുതുന്നവർ മറ്റൊരു കാര്യം ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ പോസ്റ്റിന്റെ URL ഇംഗ്ലീഷിൽ വരുന്നതാണ് അത്തരം സാഹചര്യങ്ങളിൽ നല്ലത്. അതിനായി ഈ സംവിധാനം ഉപയോഗിക്കാം.
ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ പെർമാലിങ്ക് ഉപയോഗിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈ പോസ്റ്റിലെ പ്രതിപാദന വിഷയം എന്തെന്ന് യു.ആര്‍.എല്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും. അതുകൊണ്ട് ആ വിഷയം ആരെങ്കിലും ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ അതേ യു.ആർ.എൽ ഉള്ള പോസ്റ്റുകൾക്ക് ആദ്യമാദ്യം എത്താനുള്ള പ്രിഫറൻസ് കിട്ടും. സേർച്ച് എഞ്ചിനുകൾ സേർച്ച് ചെയ്യുമ്പോൾ url കൾക് വലിയ പ്രാധാന്യം കൊടുക്കാറുണ്ട് എന്ന് ഓർക്കുക. അതുപോലെ ഫോട്ടോബ്ലോഗുകളിൽ ചിത്രങ്ങൾ കൊടുക്കുന്നവരും ആ ചിത്രത്തിന്റെ ഫയൽ നെയിമും, പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തിന്റെ വിഷയവുമായി ബന്ധമുള്ള രീതിയിൽ എഴുതുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ പോസ്റ്റിന് കൂടുതൽ പേജ് റാങ്കിംഗ് കിട്ടാൻ എളുപ്പമാണ്.
അവിടെ രണ്ട് ഓപ്ഷനുകൾ കാണാം. ആദ്യത്തേത് Automatic URL, രണ്ടാമത്തേത് Custom URL എന്നിങ്ങനെയാണുള്ളത്. അതിൽ ആദ്യത്തേതാണ് ഡിഫോൾട്ട് സെറ്റിംഗ്. അതാണ് സെലക്റ്റ് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ മലയാളം പോസ്റ്റുകൾക്ക് പ്രസിദ്ധീകരിക്കുന്ന തീയതിയും വർഷവും ചേർന്ന ഒരു യു.ആർ.എൽ ആവും ലഭിക്കുക. രണ്ടാമത്തെ ഓപ്‌ഷൻ ടിക് ചെയ്താൽ, നിങ്ങൾക്ക് ഇഷ്ടമുള്ള യു.ആർ.എൽ നാമം ഇംഗ്ലീഷിൽ എഴുതിച്ചേർക്കാം. ഈ പോസ്റ്റിന്റെ യു.ആർ.എൽ ഞാൻ url_in_english എന്നാണ് കൊടൂത്തത്. അതുകൊണ്ടുതന്നെ ആ പേര് ഈ പോസ്റ്റിന്റെ അഡ്രസ് ബാറിലും കിട്ടി. യു.ആർ.എൽ എഴുതിക്കഴിഞ്ഞ Done ബട്ടണിൽ ക്ലിക്ക് ചെയ്യുക. സംഭവം റെഡി !
ഒരു കുറിപ്പ്: പബ്ലിഷ് ചെയ്തുകഴിഞ്ഞ പോസ്റ്റുകളെ വീണ്ടും എഡിറ്റിംഗ് മോഡീൽ കൊണ്ടുവന്നിട്ട് ഇതുപോലെ പെർമാലിങ്ക് ഉപയോഗിച്ച് യു.ആർ.എൽ മാറ്റാൻ കഴിയില്ല. പുതിയ പോസ്റ്റുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ പെർമാലിങ്ക് ഉപയോഗിച്ച് ഇംഗ്ലീഷിൽ യു.ആർ.എൽ നൽകിയതിനുശേഷം മാത്രം പബ്ലിഷ് ചെയ്യുക.
പെർമാലിങ്ക് കൊടുക്കുന്നതെങ്ങനെ
പോസ്റ്റ് എഡിറ്റർ പേജിൽ വലതുവശത്തെ സൈഡ് ബാറീൽ Permalink എന്നൊരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യൂ.അവിടെ രണ്ട് ഓപ്ഷനുകൾ കാണാം. ആദ്യത്തേത് Automatic URL, രണ്ടാമത്തേത് Custom URL എന്നിങ്ങനെയാണുള്ളത്. അതിൽ ആദ്യത്തേതാണ് ഡിഫോൾട്ട് സെറ്റിംഗ്. അതാണ് സെലക്റ്റ് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങളുടെ മലയാളം പോസ്റ്റുകൾക്ക് പ്രസിദ്ധീകരിക്കുന്ന തീയതിയും വർഷവും ചേർന്ന ഒരു യു.ആർ.എൽ ആവും ലഭിക്കുക. രണ്ടാമത്തെ ഓപ്‌ഷൻ ടിക് ചെയ്താൽ, നിങ്ങൾക്ക് ഇഷ്ടമുള്ള യു.ആർ.എൽ നാമം ഇംഗ്ലീഷിൽ എഴുതിച്ചേർക്കാം. ഈ പോസ്റ്റിന്റെ യു.ആർ.എൽ ഞാൻ url_in_english എന്നാണ് കൊടൂത്തത്. അതുകൊണ്ടുതന്നെ ആ പേര് ഈ പോസ്റ്റിന്റെ അഡ്രസ് ബാറിലും കിട്ടി. യു.ആർ.എൽ എഴുതിക്കഴിഞ്ഞ Done ബട്ടണിൽ ക്ലിക്ക് ചെയ്യുക. സംഭവം റെഡി !
ഒരു കുറിപ്പ്: പബ്ലിഷ് ചെയ്തുകഴിഞ്ഞ പോസ്റ്റുകളെ വീണ്ടും എഡിറ്റിംഗ് മോഡീൽ കൊണ്ടുവന്നിട്ട് ഇതുപോലെ പെർമാലിങ്ക് ഉപയോഗിച്ച് യു.ആർ.എൽ മാറ്റാൻ കഴിയില്ല. പുതിയ പോസ്റ്റുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ പെർമാലിങ്ക് ഉപയോഗിച്ച് ഇംഗ്ലീഷിൽ യു.ആർ.എൽ നൽകിയതിനുശേഷം മാത്രം പബ്ലിഷ് ചെയ്യുക.
5 അഭിപ്രായങ്ങള്‍:
ഞാൻ ഇത് പ്രാവർത്തുകമാക്കിത്തുടങ്ങി.
Thanks for the information.
ഞാന്‍ പെര്‍മാലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ താങ്കള്‍ പറഞ്ഞ രണ്ടു ഓപ്ഷനുകള്‍ കിട്ടിയില്ലല്ലോ!! പകരം നിലവിലുള്ള യു.ആര്‍.എല്‍ തന്നെ അവ്യക്തമായി കാണിച്ചിരിക്കുന്നു.താഴെ Done എന്നും ഉണ്ട്.അത് ആക്ടീവാണ്.ക്ലിക്ക് ചെയ്‌താല്‍ നിലവിലുള്ള നിലതന്നെ തുടരും. പ്രശ്നം പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
ഒരിക്കൽ പബ്ലിഷ് ആയിക്കഴിഞ്ഞ പോസ്റ്റിന്റെ യു.ആർ.എൽ വീണ്ടൂം ഇംഗ്ലീഷിലേക്ക് മാറ്റാൻ കഴിയില്ല. പുതിയ ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ (പബ്ലിഷ് ചെയ്യുന്നതിനു മുമ്പ്) തന്നെ പെർമാലിങ്ക് ഉപയോഗിച്ചാലേ കാര്യമുള്ളൂ.
ഞാന്‍ ഇതുവരെ ( _ ) ഇതിനു പകരം ( - ) ആണ് ഉപയോഗിച്ചത്. Thanks....................
Post a Comment