പോസ്റ്റ് എഡിംഗ്, ഫോർമാറ്റിംഗ്
>> 16.4.08
ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതെങ്ങനെ എന്നതിന്റെ എറ്റവും അടിസ്ഥാനമായ സ്റ്റെപ്പുകൾ "ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതെങ്ങനെ' എന്ന അദ്ധ്യായത്തിൽ വിവരിച്ചത്. ഒരിക്കൽ പബ്ലിഷ് ചെയ്തുകഴിഞ്ഞ പോസ്റ്റ് നമുക്ക് ചിലപ്പോൾ എഡിറ്റ് ചെയ്യേണ്ടി വന്നേക്കാം. അപ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.
ആദ്യമായി, ബ്ലോഗറിൽ ലോഗ് ഇന്‍ ചെയ്യുക. നേരെ ഡാഷ്‌ബോര്‍ഡില്‍ എത്തും. അവിടെ ബ്ലോഗിന്റെ പേരിനു നേരെയുള്ള ഐക്കണുകൾ കണ്ടല്ലോ. ചിത്രം നോക്കൂ.
അവിടെ മാർക്ക് ചെയ്തിരിക്കുന്ന Go to post list എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ബ്ലോഗിൽ നിലവിലുള്ള എല്ലാ പോസ്റ്റുകളുടേയും ലിസ്റ്റ് തുറന്നുവരും. അവിടെ എഡിറ്റ് ചെയ്യേണ്ട പോസ്റ്റിനു നേരെ മൗസ് വച്ചാൽ മൂന്നു ഓപഷനുകൾ തെളിഞ്ഞുവരും. Edit, view, delete എന്നിവയാണ്. അതിൽ എഡിറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ പോസ്റ്റിന്റെ പേരുതന്നെ ഒരു ലിങ്ക് ആണ്. അതിൽ ക്ലിക്ക് ചെയ്താലും മതി.
വീണ്ടും നിങ്ങൾ ബ്ലോഗറിന്റെ എഡിറ്റർ പേജിൽ എത്തും. അവിടെ വേണ്ട മാറ്റങ്ങൾ "ഒരു പോസ്റ്റ് തയ്യാറാക്കുന്നതെങ്ങനെ" എന്ന പോസ്റ്റിൽ പറഞ്ഞതുപോലെ ചെയ്യുക. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. പോസ്റ്റ് എഡിറ്റർ പേജിലെ മുകളിലുള്ള ഐക്കണുകൾ ഇപ്പോൾ അല്പം വ്യത്യാസമായിട്ടാവും കാണുക. Publish എന്ന ബട്ടണിനു പകരം Update എന്നും, Save എന്ന ബട്ടണിനു പകരം Revert to Draft എന്നും ആയിരിക്കും ഉണ്ടാവുക. എഡിറ്റിംഗ് പൂർത്തിയായി പോസ്റ്റ് പബ്ലിസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ update ക്ലിക്ക് ചെയ്യുക. അതല്ല, വീണ്ടും എഡിറ്റിംഗ് ചെയ്യാനുണ്ട, തൽക്കാലം സേവ് ചെയ്താൽ മതി എന്നുണ്ടെങ്കിൽ Revert to Draft എന്നും ക്ലിക്ക് ചെയ്യുക. "പ്രിവ്യൂ" ബട്ടൺ ഇവിടെയും ലഭ്യമാണ്.
9 അഭിപ്രായങ്ങള്‍:
valare upakaara pradhamaayi
Nanni
ചില ബ്ലോഗുകളിലെ ഉള്ളടക്കത്തില്‍ നിന്ന് റൈറ്റ് ക്ലിക്ക് ചെയ്താല്‍ കോപ്പി ചെയ്യാനോ അത് നമ്മുടെ എഡിറ്റ് പേജില്‍ ചേര്‍ക്കാനോ കഴിയില്ല. അത്തരം പേജുകളെ ഫയര്‍ഫോക്സിലെ സ്ക്രാപ്പ്ബുക്കില്‍ സേവ് ചെയ്തശേഷം അതില്‍ നിന്ന് കണ്ട്രോള്‍ സി അമര്‍ത്തി കോപ്പി ചെയ്ത് കണ്ട്രോള്‍ വി അമര്‍ത്തി പേസ്റ്റ് ചെയ്യാന്‍ കഴിയും.
ബ്ലോഗ് പോസ്റ്റിന്റെ അടിയിലുള്ള " Older post", "Newer Post" ലിങ്കുകള്‍ ഒഴിവാക്കുന്നതെങ്ങനെയാണ്?
How can we change the order of blog postings ?
രാജീവിന്റെ ചോദ്യം ശരിക്ക് മനസ്സിലായില്ല. പോസ്റ്റിന്റെ ഓര്‍ഡര്‍ എവിടെ മാറ്റുന്നകാര്യമാണ് ചോദിച്ചത്? ആര്‍ക്കൈവ്സില്‍ ആണു മാറ്റേണ്ടതെങ്കില്‍ പബ്ലിഷിംഗ് തീയത് മാറ്റേണ്ടിവരും. അതല്ല ബ്ലൊഗിന്റെ സൈഡ് ബാറീല്‍ ലിങ്ക് ആയി നല്‍കിയാല്‍ മതിയെങ്കില്‍ ഇഷ്ടമുള്ള ഒരു ഓഡറില്‍ പോസ്റ്റ് ലിങ്കുകള്‍ ഒരു വിഡ്ജറ്റായി സേവ് ചെയ്യുക. ഈ ബ്ലോഗില്‍ ചെയ്തിരിക്കുന്നതുപോലെ.
ഗുരുവേ ,
നന്നായി ഉപകാരിക്കുന്നുണ്ടേ
thagal paracha prkaram blog udaki but adil creat postl vachu malayathil type cheyan patunila
തസ്നിയുടെ കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാനുള്ള സംവിധാനങ്ങളും മലയാളം യൂണിക്കോഡ് ഫോണ്ടൂകളൂം ഉണ്ടോ? ഇല്ലെങ്കിൽ ഈ ബ്ലോഗിലെ നിങ്ങളുടെ കമ്പ്യൂട്ടറിനെ മലയാളം വായിക്കാൻ സെറ്റ് ചെയ്യുന്ന വിധം എന്ന അദ്ധ്യായവും, മലയാളം എഴുതാനുള്ള വഴികൾ എന്ന അദ്ധ്യായവും വായിച്ച് അതുപോലെ ചെയ്യൂ.
Post a Comment