പച്ചമാങ്ങ ... പച്ചമാങ്ങ
>> 15.4.08
നാടായ നാടെല്ലാം മാവുകള്‍ പൂത്തല്ലോ
മാവില്‍നിറഞ്ഞല്ലോകണ്ണിമാങ്ങ
ചേലൊത്തപച്ചക്കുലകളായ് തൂങ്ങുന്ന
നല്ല പുളിയുള്ളോരുണ്ണിമാങ്ങ
നാളുകരോന്നായ് വാടിക്കൊഴിയവേ
മാങ്ങകളൊക്കെമുഴുത്തുവന്നു
ആയതിന്നൊപ്പമാ മൂവാണ്ടന്‍മാവിന്റെ
ചില്ലകളൊക്കെയും ചാഞ്ഞുവന്നു!
പച്ചമാങ്ങായൊന്നുപൊട്ടിച്ചുതിന്നുവാന്‍
കണ്ണനുമുണ്ണിയ്ക്കും പൂതിയായി
കല്ലെടുത്തുന്നംപിടിച്ചുണ്ണി 'വീക്കവേ’
മാങ്ങക്കുലയൊന്നു താഴെയെത്തി!
മാങ്ങകളെപ്പറ്റിയുള്ള വിക്കി പേജ് ഇവിടെ
0 അഭിപ്രായങ്ങള്‍:
Post a Comment