അദ്ധ്യായം 14: പേജ് ഹിറ്റ് കൌണ്ടര്‍

>> 18.4.08

നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറില്‍ ഒരു പേജ് ഹിറ്റ് കൌണ്ടര്‍ ചേര്‍ക്കുന്നതുവഴി എത്ര സന്ദര്‍ശകര്‍ നിങ്ങളുടെ ബ്ലോഗില്‍ വന്നു എന്ന് അറിയുവാന്‍ സാധിക്കും. ഒരു പേജ് ഹിറ്റ് കൌണ്ടര്‍ ഒരു പേജ് എലമെന്റ്റ് (Gadget) ആയിട്ടാണ് ബ്ലോഗില്‍ ചേര്‍ക്കേണ്ടത്. (പേജ് എലമെന്റുകളെപ്പറ്റി വിശദമായി 'പേജ് എലമെന്റുകള്‍' എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്; ഈ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് പേജ് എലമെന്റുകള്‍' എന്ന അദ്ധ്യായം ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും.


ഹിറ്റ് കൌണ്ടര്‍ നല്‍കുവാനായി ആദ്യം, ഏതെങ്കിലും സേര്‍ച്ച് എഞ്ചിന്‍ തുറന്ന് അതില്‍ free hit counter എന്നു സേര്‍ച്ച് ചെയ്യുക. ഹിറ്റ് കൌണ്ടറുകള്‍ സൌജന്യമായി നല്‍കുന്ന അനേകം സൈറ്റുകളുടെ ലിസ്റ്റ് കിട്ടും. ഇവിടെ ഉദാഹരണത്തിനായി സിം‌പിള്‍ ഹിറ്റ് കൌണ്ടര്‍ എന്ന സൈറ്റാണ് കാണിച്ചിരിക്കുന്നത്; അതുപോലെ ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നതും അതു തന്നെ. (നിങ്ങള്‍ക്കും അതേ സൈറ്റ് മതിയെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സേര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ല)

താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ കിട്ടും.അതില്‍ ആദ്യം നല്‍കേണ്ട വിവരം ഏതു നമ്പറില്‍ നിന്ന് എണ്ണം തുടങ്ങണം എന്നാണ്. അവിടെ 0 എന്നു കാണാം. (വേണമെങ്കില്‍ അതു തിരുത്തി 1000 മോ 10000 മോ ആക്കാം!)

അടുത്ത ലൈനില്‍ നമ്പറുകളുടെ കളറും, അതിന്റെ അടുത്ത ലൈനില്‍ നമ്പര്‍ തെളീയുന്ന ബാക്ഗ്രൌണ്ടിന്റെ കളറും സെലക്ട് ചെയ്യണം (ഇതു രണ്ടും ഒരേ കളര്‍ ആവരുത്. അല്ലെങ്കില്‍ നമ്പര്‍ കാണാനൊക്കാതെ പോകും!)

ഇനി Sign up for free counter എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതു പോലെ ഒരു സ്ക്രീന്‍ ലഭിക്കും. അതില്‍ ഒരു Html code കാണാം. അത് “വള്ളി പുള്ളി വിടാതെ” അതേ പടി കോപ്പിചെയ്യണം.

കോപ്പി ചെയ്യാനായി ആദ്യ ലൈനിന്റെ ഏറ്റവും ആദ്യം മൌസ് ക്ലിക്ക് ചെയ്ത്, ക്ലിക്ക് ചെയ്തുപിടിച്ചുകൊണ്ടുതന്നെ താഴേക്ക് ഡ്രാഗ് ചെയ്യുക, ഏറ്റവും അവസാന വരിയിലെ അവസാനത്തെ അക്ഷരം വരെ. അപ്പോള്‍ നീല നിറത്തില്‍ ഈ കോഡ് മാര്‍ക്ക് ചെയ്യപ്പെടും. ഇനി ഈ മാര്‍ക്ക് ചെയ്ത് ഭാഗത്തിന്റെ ഉള്ളില്‍ മൌസ് പോയിന്റര്‍ വച്ചുകൊണ്ട്, റൈറ്റ് മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് Copy സെലക്ട് ചെയ്യുക. (ഇതിനു പകരം മാര്‍ക്ക് ചെയ്ത് കഴിഞ്ഞ് Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് C അമര്‍ത്തിയാലും കോപ്പിയാകും).
ഇനി നമ്മുടെ ബ്ലോഗിലേക്ക് പോകാം. ലോഗ് ഇന്‍ ചെയ്ത് Dashboard ഇല്‍ എത്തുക. ഡാഷ്‌ബോര്‍ഡില്‍ നിന്നും പേജ് ലേഔട്ട് ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണും പ്രകാരം ഒരു സ്ക്രീന്‍ കിട്ടും.

Add a Page Element
എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

താഴെ ചിത്രത്തില്‍ കാണുന്നതുപോലെ, പേജ് എലമെന്റുകളുടെ ഒരു ലിസ്റ്റ് കിട്ടും.


അതില്‍ നിന്നും Html/Java Script എന്ന പേജ് എലമെന്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറന്നുകിട്ടും. അവിടെ നാം കോപ്പി ചെയ്ത കോഡ് Content എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക.

പേസ്റ്റ് ചെയ്യാ‍നായി, മൌസിന്റെ റൈറ്റ് ബട്ടണ്‍ പേസ്റ്റ് ചെയ്യേണ്ട സ്ഥലത്ത് വച്ചുകൊണ്ട് ക്ലിക്ക് ചെയ്യാം. അപ്പോള്‍ കിട്ടുന്ന ലിസ്റ്റില്‍ നിന്നും “Paste“ സെലക്ട് ചെയ്യുക. ഇതിനു പകരം Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് v അമര്‍ത്തിയാലും കോപ്പി ചെയ്ത ടെക്‍സ്റ്റ് പേസ്റ്റായിക്കൊള്ളും.


Title എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് “സന്ദര്‍ശകര്‍” എന്നെഴുതുക (അല്ലെങ്കില്‍ നിങ്ങളുടെ യുക്തിപോലെ എന്തും എഴുതാം).

ഇനി Save changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് എലമെന്റ് സേവ് ചെയ്യപ്പെടും. സ്ക്രീന്‍ പഴയ സ്ഥലത്ത് തിരികെയെത്തി. ഇനി ശ്രദ്ധിക്കുക, ഇപ്പോള്‍ ചേര്‍ത്ത പേജ് എലമെന്റ്, സൈഡ് ബാറിലെ ലിസ്റ്റില്‍ ഏറ്റവും മുകളീലാണുള്ളത്. അവിടെ മൌസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് നിങ്ങള്‍ക്ക് അതിനെ ഇഷ്ടമുള്ള മറ്റൊരു സ്ഥലത്തേക്ക് ഡ്രാഗ് ചെയ്യാവുന്നതാണ്.
ഹിറ്റ് കൌണ്ടറിന്റെ പൊസിഷന്‍ ശരിയാക്കിക്കഴിഞ്ഞാല്‍ ഇനി Save ക്ലിക്ക് ചെയ്യാം. View blog എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗില്‍ ഹിറ്റ് കൌണ്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി കാണാം.Html / Java script രീതിയിൽ പ്രവർത്തിക്കുന്ന ഏതു മറ്റേത് പേജ് എലമെന്റ് ചേര്‍ക്കുന്നതിന്റെയും രീതി ഇതുതന്നെയാണ്.

4 അഭിപ്രായങ്ങള്‍:

 1. കുരാക്കാരന്‍ ..! 21 June 2008 at 14:43  

  നന്ദി ഷിബുവേട്ടാ..

 2. Unknown 18 July 2008 at 11:41  

  ബ്ലോഗ് വളരെ ഉപകാര പ്രദം, വളരെ നന്നായിട്ടുണ്
  പുതിയ വിഷയങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുക

  നന്ദിയോടെ അഷ്റഫ്.എം.കെ
  ഏലംകുളം,മലപ്പുറം

 3. അനില്‍@ബ്ലോഗ് // anil 18 July 2008 at 17:43  

  നന്ദി

 4. M.K. Kadavath 20 August 2008 at 22:58  

  ബ്ലോഗ് വളരെ നന്നായിട്ടുണ്,
  ഹിറ്റ് കൌണ്ടറിന്‍റെ ലിങ്കും അള്‍ട്ടും അടിക്കുറിപ്പുമെല്ലാം നമുക്ക് വേണ്ടതു പോലെ മാറ്റം വരുത്താം.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP