പുതിയ ഒരു ടെംപ്ലേറ്റ്
>> 19.4.08
Updated: December 17, 2010
ബ്ലോഗുകളുടെ കെട്ടും മട്ടും തീരുമാനിക്കുന്നത് ടെംപ്ലേറ്റുകള്‍ ആണല്ലോ. എപ്പോഴും ഒരേ ടെംപ്ലേറ്റുകള്‍ തന്നെ ഉപയോഗിക്കാതെ അവ മാറ്റുവാനുള്ള സൌകര്യം ബ്ലോഗര്‍ നല്‍കുന്നുണ്ട്.
ബ്ലോഗറിലെ ഡിസൈൻ എന്ന ടാബ് ഉപയോഗിച്ച് നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റാം. അതെങ്ങനെയാണ് ചെയ്യുന്നതെന്ന് “സ്വന്തം ടെമ്പ്ലേറ്റ് ഡിസൈനിംഗ്” എന്ന അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ആ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം നിലവിലുള്ള ടെമ്പ്ലേറ്റിൽ വേണ്ട മാറ്റങ്ങൾ വരുത്താം. ഈ സൌകര്യം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്കായി അനേകം ടെംപ്ലേറ്റുകള്‍ ഫ്രീയായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു സൈറ്റിന്റെ ഉദാഹരണം ഇവിടെ . ഇങ്ങനെയുള്ള സൈറ്റുകളീൽ നിന്നു ലഭിക്കുന്ന ടെമ്പ്ലേറ്റ് കോഡുകൾ നമ്മുടെ ബ്ലോഗ് ടെമ്പ്ലേറ്റിന്റെ എച്.ടി.എം.എൽ കോഡിനു പകരം സേവ് ചെയ്താൽ പുതിയ ഡിസൈൻ ബ്ലോഗിനു ലഭിക്കും. ഇനി ടെമ്പ്ലേറ്റ് മാറ്റുന്നത് മാറ്റുന്നത് എങ്ങനെയെന്നു നോക്കാം.
ഇങ്ങനെ ഫ്രീയായി ടെമ്പ്ലേറ്റുകള്‍ നല്‍കുന്ന ചില സൈറ്റുകളുടെ അഡ്രസ് ഇതാ.
ഇതുപോലെ അനവധി സൈറ്റുകള്‍ ഉണ്ട്. ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ തുറന്ന് Free blogger templates എന്നെഴുതി ഒന്നു സേര്‍ച്ച് ചെയ്തു നോക്കൂ. പിന്നെ ഒരു കാര്യം പറയട്ടെ, സ്വന്തം ഉത്തരവാദിത്തത്തില്‍ പുറമേനിന്നുള്ള ടെമ്പ്ലേറ്റ് മാറ്റിയാല്‍ മതി - എച്.ടി.എം.എല്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതില്‍ തെറ്റുവരുത്തി ബ്ലോഗ് നശിച്ചാല്‍ ഇവിടെ വന്ന് പരാതി പറയരുതേ ! (എന്നുകരുതി ഇത് പേടിക്കേണ്ട കാര്യമൊന്നുമല്ല, എളുപ്പം ചെയ്യാവുന്നതാണ്. എങ്കിലും എച്.ടി.എം.എൽ കോഡുകൾ ഉപയോഗിക്കാൻ അറിയാൻ പാടില്ലാത്തവർ ബ്ലോഗറിന്റെ സ്വന്തം ബ്ലോഗർ ഡിസൈൻ സൌകര്യം തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്)
ഫ്രീ ടെംപ്ലേറ്റ് തരുന്ന ഒരു സൈറ്റില്‍ പോയി നിങ്ങള്‍ക്ക് ഇഷ്ടമാവുന്ന ഒരു ടേംപ്ലേറ്റ് തെരഞ്ഞെടുക്കുക. അതിന്റെ ഒരു html code ലഭിക്കും. ചില സൈറ്റുകളില്‍ കോഡിനു പകരം ഒരു xml ഫയല്‍ ആയിട്ടാവും ടെമ്പ്ലേറ്റ് കിട്ടുന്നത്. അങ്ങനെയെങ്കില്‍ ഈ ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക. ഈ പറഞ്ഞ രണ്ടുമെതേഡുകളിൽ xml ഫയൽ ആയി ടെമ്പ്ലേറ്റ് കിട്ടുന്ന സൈറ്റുകളാണു നല്ല്ലത്. കാരണം html കോഡുകളുമായി നമ്മൾ പടവെട്ടേണ്ടതില്ല. വളരെ എളുപ്പത്തിൽ ടെമ്പ്ലേറ്റുകൾ മാറ്റാവുന്നതാണ്.
html code ഫയലുകൾ തരുന്ന സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ:
ടെമ്പ്ലേറ്റ് ഒരു കോഡായാണ് ലഭിക്കുന്നതെങ്കിൽ അത് അപ്പടി കോപ്പിചെയ്യുക.
ഇനി, നമ്മുടെ ബ്ലോഗിലെ Dashboard തുറന്ന് Design സെലക്ട് ചെയ്യുക. ഇപ്പോൾ തുറക്കുന്ന പേജിൽ Edit Html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഉപയോഗിക്കുന്ന ടെംപ്ലേറ്റിന്റെ പൂര്‍ണ്ണ രൂപം ലഭിക്കും. Expand widgets എന്നൊരു ടാബ് ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിലവിലുള്ള html code പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്തിട്ട്, കോപ്പി ചെയ്തുകൊണ്ടുവന്ന കോഡ് ഇവിടെ പേസ്റ്റ് ചെയ്യുക. പ്രിവ്യൂ നോക്കി തൃപ്തിയായാല്‍ സേവ് ചെയ്യാം. (താഴെക്കൊടുത്തിരിക്കുന്ന കുറിപ്പുകൾ ഒന്നു ശ്രദ്ധിക്കൂ).
xml ഫയൽ ആയി ടെമ്പ്ലേറ്റുകൾ ലഭിക്കുന്ന സൈറ്റുകൾ ഉപയോഗിക്കുമ്പോൾ:
ചില സൈറ്റുകളിലെ xml ഫയലുകൾ ഒരു Zip ഫയൽ ആയിട്ടാവും കിട്ടുന്നത്. അങ്ങനെയെങ്കിൽ അവയെ ആദ്യം un-zip ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ അറിയാവുന്ന ഒരു ഫോൾഡറിൽ സേവ് ചെയ്യുക. മറിച്ച് പുതിയ ടെമ്പ്ലേറ്റ് ഫയൽ xml ആയിട്ടാണ് ഉള്ളതെങ്കിൽ അതിനെ നമുക്ക് അറിയാവുന്ന ഒരു ഫോൾഡറീലേക്ക് സേവ് ചെയ്യുക. അതിനുശേഷം നമ്മുടെ ബ്ലോഗിലെ Dashboard തുറന്ന് Design സെലക്ട് ചെയ്യുക. ഇപ്പോൾ തുറക്കുന്ന പേജിൽ Edit Html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Upload a template from a file on your hard drive എന്നൊരു ഓപ്ഷന്‍ കാണാം. അതിനു നേരെ Browse (or Choose file) എന്ന ബട്ടണുണ്ട്. ചിത്രം നോക്കൂ
അതില്‍ അമര്‍ത്തി, നിങ്ങള്‍ നേരത്തേ ഡൌണ്‍ലോഡ് ചെയ്ത ഫ്രീ ടെമ്പ്ലേറ്റ് ഫയല്‍ തെരഞ്ഞെടുത്ത് OK അമര്‍ത്തുക. ഇപ്പോള്‍ പുതിയ ടെമ്പ്ലേറ്റ് നിങ്ങളുടെ ബ്ലോഗിലേക്ക് ചേര്‍ക്കപ്പെടും. ഇത്രയും ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിൽ, നിലവിലുള്ള ചില വിഡ്ജറ്റുകൾ ഡിലീറ്റ് ചെയ്യാൻ പോകുന്നു എന്നൊരു അറിയിപ്പ് കിട്ടും. അവിടെ Keep widgets എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. ഈ അടുത്തയിടെ വരുത്തിയ ഒരു പരിഷ്കാരമാണിത്. ഭാഗ്യവശാല്‍ ഇപ്പോള്‍ ടെമ്പ്ലേറ്റ് മാറ്റുന്നതുവഴി നിലവിലുള്ള വിഡ്ജറ്റുകള്‍ നഷ്ടമാവില്ല. താഴെയുള്ള അപ്ഡേറ്റ് വായിച്ചു നോക്കൂ.
കുറിപ്പ്:
1. ചില External templates നമ്മുടെ ബ്ലോഗിന്റെ നാവിഗേഷന്‍ ബാര്‍ (ലോഗിന്‍ ചെയ്യാനുള്ളത്) ഡിസ്സ്‌പ്ലേ ചെയ്യില്ല. അതുകൊണ്ട് നിങ്ങളുടെ ബ്ലോഗിന്റെ നാവ് ബാര്‍ വഴി ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന പേടി വേണ്ട. www.blogger.com എന്ന അഡ്രസ് വഴി ലോഗിന്‍ ചെയ്യാം.
2. Html കോഡ് മാറ്റി പുതിയ കോഡ് ചേർക്കുന്ന രീതിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, നിലവിലുള്ള ടെമ്പ്ലേറ്റ് കോഡ് ആദ്യം കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുന്നത് നന്നായിരിക്കും.
താഴെക്കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.
നിലവിലുള്ള Html കോഡുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ്, Download full template എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിലവിലുള്ള കോഡ് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് (സൌകര്യപ്രദമായ ഒരു ഫോള്‍ഡറില്‍) സേവ് ചെയ്യണം. ഇനി അഥവാ എന്തെങ്കിലും പാകപ്പിഴകള്‍ വന്നാലും പിന്നീട് Upload a template from hard disk എന്ന ഓപ്‌ഷന്‍ ഉപയോഗിച്ച് ഈ ഫയല്‍ തിരികെ ബ്ലോഗറിലേക്ക് അപ്‌ലോഡ് ചെയ്യാം. അങ്ങനെ നിലവിലുള്ള ടെമ്പ്ലേറ്റ് തിരികെ കിട്ടും.
3. നിങ്ങള്‍ക്ക് Html code കള്‍ ഉപയോഗിച്ച് പരിചയമുണ്ടെങ്കില്‍, നിങ്ങളുടെ ബ്ലോഗിന്റെ കെട്ടും മട്ടും വീണ്ടും ഭംഗിയാക്കാം. ഫോണ്ടുകളും നിറങ്ങളും എന്ന ഓപ്‌ഷനില്‍ ഉള്ളതിലും കൂടുതല്‍ കാര്യങ്ങള്‍ ഇതുവഴി ചെയ്യാം. ടെക്‍സ്റ്റ് ഫോണ്ടുകളുടെ സൈസുകള്‍ പോസ്റ്റിലും സൈഡ് ബാറിലും വേറെവേറെയാക്കാം, ലൈന്‍ സ്പേസിംഗ് മാറ്റി പാരഗ്രാഫ് കൂടുതല്‍ വായനാ സുഖമുള്ളതാക്കാം, അക്ഷരങ്ങളുടെ വലിപ്പ ക്രമീകരണം കൂടുതല്‍ കിറുകൃത്യമാക്കാം, പേജിന്റെ വീതി ആവശ്യാനുസരണം കൂട്ടാം, പോസ്റ്റിന്റെ ബോഡിയും, സൈഡ് ബാറും തമ്മിലുള്ള അകലം മാറ്റാം ഇങ്ങനെ അനേകം കാര്യങ്ങള്‍ ചെയ്യാം.
4. നിങ്ങള്‍ ഒരു അന്വേഷണ കുതുകിയാണെങ്കില്‍ Trial & error രീതിയില്‍ Html കോഡുകളില്‍ മേല്‍പ്പറഞ്ഞ പരീക്ഷണങ്ങള്‍ ചെയ്തുനോക്കൂ. padding, line-height, font-size, width, content-wrapper, post-div, sidebar-wrapper മുതലായ വരികളിലെ അക്കങ്ങള്‍ മാറ്റി മാറ്റി പരീക്ഷണങ്ങള്‍ ചെയ്തു നോക്കൂ. പ്രിവ്യൂ നോക്കി അപ്പപ്പോള്‍ നിങ്ങള്‍ വരുത്തിയ മാറ്റങ്ങളുടെ ഫലങ്ങള്‍ കാണുകയും ചെയ്യാം. പക്ഷേ എന്തുചെയ്യുമ്പോളും ശ്രദ്ധിക്കേണ്ടത് കോഡുകളില്‍ തെറ്റുകളൊന്നും വരുത്തരുത് എന്നതാണ്. ഇനി അഥവാ തെറ്റുകള്‍ വന്നുപോയാലും മാറ്റം സേവ് ചെയ്യാതെയിരിക്കുക. അല്ലെങ്കില്‍, ആദ്യം സേവ് ചെയ്തുവച്ച ഒറിജിനല്‍ ടെംപ്ലേറ്റ് അപ്‌ലോഡ് ചെയ്ത് പ്രശ്നം പരിഹരിക്കാം.
വിഡ്ജറ്റുകൾ നഷ്ടമാവാതെ ടെമ്പ്ലേറ്റ് മാറ്റുവാന്‍:
Update: February 2010:
ഇപ്പോൾ ഗൂഗിൾ വളരെ പ്രയോജനകരമായ ഒരു കാര്യം ടെമ്പ്ലേറ്റ് പുതുക്കുന്നതിൽ വരുത്തിയിട്ടുണ്ട്. നിലവിലുള്ള ഗാഡ്ജറ്റുകൾ ടെമ്പ്ലേറ്റ് മാറ്റുമ്പോൾ നഷ്ടമാവില്ല. പകരം ഒരു ചോദ്യം വരും. Do you want to keep or delete these gadgets? ടെമ്പ്ലേറ്റ് മാറ്റുമ്പോൾ നിലവിലുള്ള ചില ഗാഡ്ജറ്റുകളെ ഡിലീറ്റ് ചെയ്യണോ അതോ പുതിയതിലേക്കും അവയെ സൂക്ഷിക്കണോ എന്നാണു ചോദ്യം. എന്തു സംശയം? നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ ഗാഡ്ജറ്റുകൾ സൂക്ഷിക്കുകതന്നെ വേണം! അപ്പോൾ Keep എന്നു ക്ലിക്ക് ചെയ്ത് പുതിയ റ്റെമ്പ്ലേറ്റ് സേവ് ചെയ്യാം..
സ്ക്രീന്‍ ഷോട്ട് നോക്കൂ.
12 അഭിപ്രായങ്ങള്‍:
Ethil ubayokicha template ethanu.Templatinte Html ethanu. I Have some Problem in my blog template and Header. Can you Help me?
CEEKAY,
താങ്കളുടെ ബ്ലോഗ്ഗ് തുറന്നു നൊക്കിയപ്പോൾ അതിലെ ടെമ്പ്ലേറ്റിനോ ഹെഡ്ഡറിനോ എന്തെങ്കിലും കുഴപ്പമുള്ളതായി കണ്ടില്ല. ഞാൻ ഒരു html വിദഗ്ധൻ അല്ല. താങ്കൾക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ മുള്ളൂക്കാരനോട് ചോദിക്കൂ. അദ്ദേഹമാണ് പലപ്പോഴും എനിക്ക് ഉപയോഗപ്രദമായ നിർദ്ദേശങ്ങൾ html സംബന്ധമായി തന്നിട്ടുള്ളത്. അതെല്ലെങ്കിൽ, ഈ ബ്ലോഗിൽതന്നെ പറഞ്ഞിട്ടുള്ള സാബിത്, ലുട്ടു, രാഹുൽ ഇവരോടാരോടെങ്കിലും ചോദിക്കൂ. html code മായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുവാൻ ഇവർ ആരെങ്കിലും സഹായിക്കാതിരിക്കില്ല.
അപ്പു ചേട്ടാ..,
എന്റെ രണ്ടു കോളം ടെമ്പ്ലേറ്റ് വിട്ജെറ്റ് ഒന്നും നഷ്ടപെടാതെ,മൂന്ന് കോളം ടെമ്പ്ലേറ്റ് ആക്കാന്‍ പറ്റുമോ ?
ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
ഉണ്ണീ,
ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എന്നത് html രീതിയില്‍ എഴുതിയുണ്ടാക്കിയിരിക്കുന്ന ഒരു കോഡ് ആണെന്നറിയാമല്ലോ, പേജുകണക്കിനു നീളം വരുന്ന ഒരു കോഡ്. അതില്‍ നമ്മുടെ ബ്ലോഗിലെ വിവിധ ഭാഗങ്ങളെ കുറിക്കുന്ന പല പല ഭാഗങ്ങളുണ്ട്. ആ ഭാഗങ്ങള്‍ നഷ്ടപ്പെടാതെ പുതിയ കോഡ് മാറ്റിയെഴുതിയാല്‍ തീര്‍ച്ചയായും വിഡ്ജറ്റുകള്‍ നഷ്ടപ്പെടാതെ പുതിയ ടെമ്പ്ലേറ്റിലേക്ക് മാറ്റാം. ഇത് പക്ഷേ ഒരു ക്ലിക്കില്‍ ചെയ്യാവുന്ന ഈസി കാര്യമല്ല. ട്രയല്‍ ആന്റ് എറര്‍ രീതിയില്‍ മാത്രമേ ചെയ്യാവൂ. ഈ അദ്ധ്യായത്തിന്റെ അവസാന ഭാഗം കണ്ടോ, വിഡ്ജറ്റുകള്‍ നഷ്ടപ്പെടാതെ എങ്ങനെ ടെമ്പ്ലേറ്റ് മാറ്റാം എന്ന ഭാഗം. അതില്‍ പറഞ്ഞിരിക്കുന്നതുപോലെ പഴയ കോഡില്‍ നിന്ന് നിലവിലുള്ള വിഡ്ജറ്റുകളുടെ കോഡിന്റെ ഭാഗം കോപ്പി ചെയ്ത് പുതിയതിലേക്ക് പേസ്റ്റ് ചെയ്യുക. ഒരല്‍പ്പം മെനക്കേടാണ്. പക്ഷേ പരിശ്രമിച്ചാല്‍ അസാധ്യമൊന്നുമല്ല. ഈ ആദ്യാക്ഷരി ബ്ലോഗ് തുടക്കത്തില്‍ ഒരു സൈഡ് ബാര്‍ ടെമ്പ്ലേറ്റില്‍ ആയിരുന്നു. അത് മൂന്നു കോളത്തിലേക്ക് മാറ്റിയപ്പോള്‍ ഇപ്രകാരമാണ് ഞാന്‍ ചെയ്തത്.
എന്റെ ബ്ലോഗിന്റെ തലക്കെട്ടിന്റെ ഭാഗം അബദ്ധവശാല്‍ ഉയരം കൂടിപ്പോയി , അത് കുറക്കാന്‍ എന്ത് ചെയ്യണമെന്നു പറയാമോ? സൈഡ് ബാറില്‍ ഫോട്ടോക്ക് സമീപമുള്ള പേരും അഡ്രസ്സും ഫോട്ടോക്ക് താഴെ കാണിക്കുവാന്‍ എന്ത് ചെയ്യണം?
സുജഹുദീൻ,
ആദ്യമെതന്നെ, എന്റെ സ്ഥിരം പല്ലവി ആവർത്തിക്കട്ടെ. ഒട്ടനവധി ടെബ്ലേറ്റുകൾ നിങ്ങളുടെ ബ്ലൊഗിലുണ്ട്. നിങ്ങളുടെ ബ്ലോഗ് തുറക്കുവാൻ സമയമെടുക്കുന്നു. ഇത് വായനക്കാരെ കുറയ്ക്കും.
പിന്നെ, കളർഫുൾ ടെബ്ലേറ്റ് കണ്ണുകൾക്ക് അരോചകമായി തോന്നുന്നു. അക്ഷരങ്ങൾ നോക്കിയിരിക്കുവാൻ പ്രയാസമുണ്ട്.
മൊത്തത്തിൽ, എനിക്ക് പറയാനുള്ളത്, ടെബ്ലേറ്റ് മാറ്റുക എന്നതാണ്. ഒരു സിമ്പിൾ ടെബ്ലേറ്റ് ഫിറ്റ് ചെയ്യൂ.
HTML കോഡ് ഉപയോഗിച്ചല്ല ബ്ലോഗ് നിർമ്മിച്ചതെങ്കിൽ, ടെബ്ലേറ്റിന്റെ പ്രശ്നം കാരണമാവും, ഹെഡിങ്ങിന് നീളം കൂടുതൽ വന്നത്. ശെരിക്കും ഹെഡിങ്ങിനല്ല പ്രശ്നം, അത് കഴിഞ്ഞുള്ള ഭാഗത്താണ്.
ഫോട്ടോയുടെ കൂടെ വരുന്ന പേരിന്റെ പ്രശ്നവും, അങ്ങനെ തീർക്കാവുന്നതാണ്.
കൂടുതൽ സംശയങ്ങളുമായി വീണ്ടും വരിക.
ഒട്ടനവധി ടെബ്ലേറ്റുകൾ അല്ല, ഗഡ്‌ജറ്റുകൾ എന്ന് തിരുത്തുക.
പ്രിയ ഷിബു,
ഈ രംഗത്തു പുതിയ ആളാ.ഒരു കൈത്താങ്ങു തരുമോ? templete മാറ്റാന്‍ layout എന്ന ഒരു option കാണുന്നില്ല.എന്തു ചെയ്യണം?
3 കോളമാക്കാന്‍ എന്തു ചെയ്യണം?
babuchemp@gmail.com
ചെമ്പകശ്ശേരീ, ഈ അദ്ധ്യായം അപ്‌ഡേറ്റ് ചെയ്തിട്ടില്ലായിരുന്നു. മൂന്നുവർഷം മുമ്പ് ആദ്യാക്ഷരി തുടങ്ങിയ രീതിയിലാണ് ഈ അദ്ധ്യായം ഉണ്ടായിരുന്നത്. ഇന്ന്, അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കൽ കൂടീ ഈ അദ്ധ്യായം വായിച്ചു നോക്കൂ. ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും
അപ്പു മാഷെ മാഷ് പറഞ്ഞത് പോലെ ഞാന്‍ ടെമ്പ്ലേറ്റ് മാറ്റിനോക്കി പക്ഷെ എപ്പോള്‍ ആകെ കുളമായിരിക്കുന്നു blog എവിടയൂണ്ട് ഏന്റെ ബ്ലോഗ് പഴയത് പോലെ ആക്കാന്‍ ഒന്ന് സഹായിക്കാമോ മാഷേ ......................................................
അർഷാദിന്റെ ബ്ലോഗെവിടെ? പ്രൊഫൈലിൽ നോക്കിയിട്ട് താങ്കൾക്ക് ഒരു ബ്ലോഗ് ഉണ്ടെന്ന് തോന്നുന്നില്ലല്ലോ.
Post a Comment