പാടാം, പറയാം! പോഡ്‌കാസ്റ്റ്
>> 22.4.08
ബോഗില്‍ എഴുതുവാന്‍ മാത്രമേ സൌകര്യമുള്ളൂ എന്നു വിചാരിക്കരുതേ! ശബ്ദലേഖനം ചെയ്ത ഫയലുകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുവാനും, അവയുടെ എച്.റ്റി.എം.എൽ കോഡുകൾ ഉപയോഗിച്ച് ബ്ലോഗ് പോസ്റ്റുകളിൽ അവയെ പ്ലേബായ്ക്ക് ചെയ്യുവാനും സാധിക്കും. ഈ സങ്കേതത്തെയാണ് പോഡ്കാസ്റ്റിംഗ് എന്നുവിളിക്കുന്നത്.
പാട്ടുകള്‍ പാടുവാനും, അത് ഇന്റര്‍നെറ്റിലൂടെ ആരെയും കേള്‍പ്പിക്കുവാനും, എതെങ്കിലും വിഷയത്തെപ്പറ്റി ഒരു പ്രസംഗം തന്നെ നടത്തി അത് ലോകത്തെ കേള്‍പ്പിക്കുവാനും ബ്ലോഗിലൂടെ സാധിക്കും. ഇങ്ങനെ ശബ്ദലേഖനം നേരിട്ട് ബ്ലോഗറില്‍ ചെയ്യുവാനുള്ള സംവിധാനം നിലവില്‍ ഇല്ല. അതിനാല്‍ താഴെപ്പറയുന്ന മൂന്നു സ്റ്റെപ്പുകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
1. ആദ്യമായി എന്തുകാര്യമാണോ പോഡ്കാസ്റ്റ് ആയി നിങ്ങൾ ബ്ലോഗിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്, അതിനെ ഒരു സൌണ്ട്ഫയലായി നിങ്ങളുടെ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യുക. ഇങ്ങനെ റിക്കോർഡ് ചെയ്യുവാനായി അത്യാവശ്യം വേണ്ടകാര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു സൌണ്ട് കാർഡ്, ഒരു മൈക്ക്, അത് കേൾക്കുവാനുള്ള സ്പീക്കറുകൾ ഇവയാണ്. ശബ്ദലേഖനം ചെയ്യുമ്പോൾ അതിനെ MP3 പോലെ ഒരു കംപ്രസ്ഡ് ഫോര്‍മാറ്റിലേക്ക് സേവ് ചെയ്യുന്നതാണ് നല്ലത്. നല്ല രീതിയിൽ ശബ്ദലേഖനം ചെയ്യാനുതകുന്ന പല സോഫ്റ്റ്‌വെയറുകളും ഫ്രീയായി ലഭ്യമാണ്. ഉദാഹരണം Audacity (click to download). ഇതേപ്പറ്റി വിശദമായി ഇവിടെ വിവരിക്കുന്നില്ല. പകരം, ഹരിയുടെ സാങ്കേതികം എന്ന ബ്ലോഗിൽ ഉള്ള “ശബ്ദലേഖനം കമ്പ്യൂട്ടറില്‍” എന്ന ലേഖനത്തില്‍ ഈ സോഫ്റ്റ്വെയര്‍ ഇസ്റ്റാള്‍ ചെയ്യുന്നതും ഇതുപയോഗിച്ച് ഒരു ശബ്ദലേഖനം എങ്ങനെചെയ്യാമെന്നതും വളരെ വിശദമായി എഴുതിയിട്ടുണ്ട്. സംശയങ്ങള്‍ ഉള്ളവര്‍ക്ക് ഹരിയുടെ ആ പോസ്റ്റിലോ ഇവിടെയോ കമന്റായി ചോദിക്കാവുന്നതാണ്. ആ പോസ്റ്റിലേക്ക് പോകാനുള്ള ലിങ്ക് ഇവിടെ.
2. അടുത്തതായി ഈ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും, Sound ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ അനുവദിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് upload ചെയ്യുക. ഉദാഹരണം http://www.esnips.com/. ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫോട്ടോകള്‍, ശബ്ദഫയലുകള്‍ തുടങ്ങിയവ നിങ്ങളുടെ അക്കൌണ്ടിലേക്ക് അപ്‌ലോഡ് ചെയ്യാം. ഇതുപോലെ ശബ്ദം രേഖപ്പെടുത്തിയ ഫയലുകൾ ഷെയർ ചെയ്യാവുന്ന മറ്റൊരു സൈറ്റാണ് 4shared.com
3. ഇങ്ങനെയുള്ള സൈറ്റുകളിൽ നിങ്ങൾക്ക് ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യാം. അവിടേക്ക് നിങ്ങൾ റിക്കോർഡ് ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്യാം. ആ അക്കണ്ടിലെ നിങ്ങളുടെ ഫോള്‍ഡറില്‍ നിന്നും, നിങ്ങള്‍ അപ്‌ലോഡ് ചെയ്ത പാട്ട് സെലക്റ്റ് ചെയ്യുക. ആ പാട്ട് / ശബ്ദം മറ്റൊരു സൈറ്റില്‍ കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു MP3 Embed file code ലഭിക്കും. താഴെയുള്ള സ്ക്രീൻ ഷോട്ടിൽ മാർക്ക് ചെയ്തിരിക്കുന്ന കോഡ് നോക്കൂ.
ഈ കോഡ് കോപ്പി ചെയ്ത് നിങ്ങള്‍ ശബ്ദം പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ പോസ്റ്റിലേക്ക് (edit html - mode ല്‍) പേസ്റ്റ് ചെയ്യുക. ഇതുപോലെ അപ്‌ലോഡ് ചെയ്ത ഒരു ശബ്ദഫയല്‍ താഴെക്കൊടുക്കുന്നു.
ഈ കോഡ് കോപ്പി ചെയ്ത് നിങ്ങള്‍ ശബ്ദം പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ പോസ്റ്റിലേക്ക് (edit html - mode ല്‍) പേസ്റ്റ് ചെയ്യുക. ഇതുപോലെ അപ്‌ലോഡ് ചെയ്ത ഒരു ശബ്ദഫയല്‍ താഴെക്കൊടുക്കുന്നു.
|
ഇത്രയേ ഉള്ളൂ പോഡ് കാസ്റ്റിന്റെ സ്റ്റൈപ്പുകള്‍. ഈ സ്റ്റെപ്പുകളെ വിശദമായി പരിചയപ്പെടുത്തുന്ന ചില പേജുകളിലേക്കുള്ള ലിങ്കുകള്‍ താഴെ.
താഴെപ്പറയുന്ന ബ്ലോഗ് പോസ്റ്റുകള്‍ സന്ദര്‍ശിക്കൂ.
1. ഓഡിയോ റിക്കോര്‍ഡിംഗിനെപ്പറ്റി ചിത്രങ്ങള്‍ സഹിതം വിവരിക്കുന്ന ഹരിയുടെ പോസ്റ്റ് ഇവിടെ. ശബ്ദലേഖനം കമ്പ്യൂട്ടറില്‍.
2. പാട്ടുകള്‍ കരോക്കെ അകമ്പടിയോടെ ചെയ്യുവാനാഗ്രഹിക്കുന്നവര്‍ ബൂലോകത്തെ പ്രമുഖ പാട്ടുകാരില്‍ ഒരാളായ കിരണ്‍സ് എഴുതിയിരിക്കുന്ന ഈ പോസ്റ്റ് നോക്കൂ.
3. ശനിയന്‍, ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ മള്‍ട്ടിമീഡിയ എന്ന പേജ്
4. ശബ്ദം രേഖപ്പെടുത്തലും പൊടിക്കൈകളും.
5. Google: ഓഡിയോ പോഡ് കാസ്റ്റിനെപ്പറ്റിയുള്ള ബ്ലോഗര്‍ ഹെല്‍പ് പേജ് ഇവിടെ
5 അഭിപ്രായങ്ങള്‍:
ഇതെന്താ അപ്പ്വേട്ടാ ഇവ്ടെ ആരും കമന്‍റാത്തത്?
വിവരണങ്ങള്‍ക്ക് നന്ദിയുണ്ട് ട്ടോ.പിന്നെ ഏതാ ആ പീക്കിരി(പാടിയത്).ഓന്‍ അപ്പ്വേട്ടന്‍റെ മോനാണോ?ടേക് കെയറേ.ഇത്തിരി കൂടി വലുതായാല്‍ അവന്‍ നിങ്ങളേം പിടിച്ച് വില്‍ക്കും.:)
പ്രിയ അപ്പു,
ബ്ലോഗിലെന്തു സംശയം തോന്നിയാലും ഞാന്‍ ആദ്യം പോകുന്നത് താങ്കളുടെ ബ്ലോഗിലേക്കാണ്.ഇപ്പോള്‍ ഓഡിയോ ഇടണമെന്നു ഒരു പൂതി തോന്നിയപ്പോഴും നേരേ നടന്നു അങ്ങോട്ട്.നന്ദി.
എല്ലാവര്‍ക്കും അറിയാവുന്നവയായിരിക്കും, എങ്കിലും എന്റെ ചില ഓഡിയോ അനുഭവങ്ങള്‍ പങ്കു വയ്‌ക്കട്ടെ.esnips ല്‍ public/shared folder ആക്കിയാലേ MP3 widgets, create widgets തുടങ്ങിയവ കിട്ടുകയുള്ളു.ആ സൈറ്റില്‍ കയറുമ്പോള്‍ മിയ്‌ക്കപ്പോഴും അപകടകാരികളായ pop up കള്‍ വരുന്നു,(pop up blocker ettings high ആക്കിയിട്ടും.) welcome msg പോലും നേരേ വായിക്കാന്‍ പറ്റാറില്ല ചിലപ്പോള്‍.അതവിടെ നില്‍ക്കട്ടെ.
ആദ്യം ഒരു കവിത upload ചെയ്‌തു. പിറ്റേന്ന് ഒന്നു കൂടി നന്നാക്കി overwrite ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ copyright infringement ആയതിനാല്‍ അസാദ്ധ്യം എന്നായി.നമ്മുടെ "ദൈവമേ കൈതൊഴാം ......." upload ചെയ്യാന്‍ ശ്രമിച്ചപ്പോഴും അതു തന്നെ.
"സാങ്കേതിക"ത്തിലെ കോഡ് ജനറേറ്റര്‍ പരീക്ഷിച്ചെങ്കിലും അതില്‍ തന്നെ സൂചിപ്പിച്ച error msg കിട്ടി.നെറ്റ് സേര്‍ച്ചിക്കിട്ടിയ ഒരു കോഡ് ജനറേറ്ററും ഒന്നു പരീക്ഷിച്ചു.അതും തഥൈവ.പക്ഷേ അത് എന്റെ സിസ്റ്റം പ്രശ്‌നമാകാം.
പിന്നെ odeo യില്‍ ഇപ്പോള്‍ റെക്കോഡിംഗ് ഇല്ലെന്നു തോന്നുന്നു.അങ്ങനേയും കുറേ സമയം കളഞ്ഞു.
എന്റെ ഓഡിയോ അനുഭവങ്ങൾ പങ്കു വച്ചാൽ ഒരു പക്ഷേ മൈത്രേയിയുടെ ഓഡിയോ പ്രശ്നങ്ങൾ മാറിക്കിട്ടാൻ സാധ്യതയുണ്ട്.
1.ഇ-സ്നിപ്സ്,അത് കാണുമ്പോഴെ കലി കയറും:).ഇ-സ്നിപ്സിൽ അപ്ലോഡ് ചെയ്യപ്പെടുന്ന പാട്ടുകൾ കൃത്യമായും കൺസിസ്റ്റന്റായും പലപ്പോഴും സ്ട്രീം ചെയ്യില്ല,എല്ലാ പ്ലാറ്റ്ഫോമിലും ഒരു പോലെ വർക്ക് ചെയ്യില്ല എന്നതൊക്കെയാണ് എന്നെ ഒരു ഇ-സ്നിപ്സ് വിരുദ്ധൻ ആക്കിയത്.അപ്പോൾ ആ പ്രശ്നം മാറിക്കിട്ടിയല്ലോ ?
2.സാങ്കേതികത്തിലെ കോഡ് പരീക്ഷിച്ചിട്ടില്ല.കാരണം നേരത്തേ ഉപയോഗിച്ചു വന്ന ചില പ്ലെയറുകളുമായി നല്ല ഐക്യം പ്രഖ്യാപിച്ചിരുന്നു.
3.Odeo - ശരിയാണ്.അവർ സ്റ്റോറേജ് സ്പേസ് നിർത്തിക്കളഞ്ഞു.കശ്മത്സ്.പകരം പബ്ലിക് ആയി എവിടെയെങ്കിലും അപ്ലോഡ് ചെയ്തിട്ടുള്ള ലിങ്ക് കൊടുത്താൽ സ്ട്രീം ചെയ്യാനുള്ള ഒരു കോഡ് മാത്രം തരും.Odeoയും നേരത്തെ പറഞ്ഞ ഒരു കൺസിസ്റ്റൻസി നിലനിർത്തുന്നതിൽ അല്‍പ്പം പിന്നോട്ടാണ്..
അപ്പോ പ്രശ്നപരിഹാരം എന്താണെന്ന് വച്ചാൽ..നിലവിൽ-അതായത് ഒരു നാലഞ്ച് വർഷമായി എസ്റ്റാബ്ലിഷ്ഡ് ആയ ഒരു ഫ്രീസ്പേസ് വെബ്ബുണ്ട്.4ഷെയർഡ് ആണത്.കഴിഞ്ഞ മൂന്നു വർഷങ്ങളായി അവർ പബ്ലിക് സ്റ്റോറേജ് + ഓഡിയോ സ്ട്രീമിംഗ് മാത്രമായിരുന്നു.ഈ വർഷം മുതൽ എൻഹാൻസ്മെന്റുകൾ വളരെയധികം വന്നിട്ടുണ്ട്.അതിലൊന്നായാണ് ഓഡിയോ സ്ട്രീമിംഗിന്റെ എംബഡ് കോഡ് കൂടി അവർ കൊടുക്കാൻ തുടങ്ങിയിയത്.കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി ഞാൻ പാട്ടുകൾ 4ഷെയർഡിൽ അപ്ലോഡ് ചെയ്യുമ്പോൾ ഇവർ എംബഡ് കോഡ് കൂടി തന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.ഇപ്പോൾ 5 ജിബി ഫ്രീ സ്പേസും ഓഡിയോ എംബഡഡ് കോഡും കൂടി കൊടുത്ത് 4ഷെയർഡ് വളരെ പോപ്പുലർ ആയിക്കഴിഞ്ഞു.4ഷെയർഡിൽ അപ്ലോഡ് ചെയ്ത് എംബഡ് ചെയ്ത ഒരു പാട്ടിന്റെ ഉദാഹരണം ഇവിടെക്കാണാം .അതിന്റെ താഴെയുള്ള ഡൗൺലോഡ് ലിങ്കിൽ പോയാൽ അതിന്റെ എംബഡിംഗ് കോഡും ഒക്കെ കാണാം.കൃത്യമായിപ്പറഞ്ഞാൽ ദേ ഇവിടെ നോക്കുക.അവിടെ ഷെയർ സെക്ഷനിൽ ഏറ്റവും താഴെ Embed എന്ന ടാബിൽ കൊടുത്തിരിക്കുന്ന കോഡ് ആണ് ബ്ലോഗിൽ പേസ്റ്റ് ചെയ്യേണ്ടത്.ബ്ലോഗിന്റെ സൈസിനനുസരിച്ച് ആ പ്ലേയറിന്റെ വലിപ്പം ഒക്കെ അഡ്ജസ്റ്റ് ചെയ്യാം.വിഡ്ത്തും ഹൈറ്റും ഒക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതിയാകും.അപ്പോൾ ഉഷാറാകുവല്ലേ ? വെൽക്കം ടു ഓഡിയോ ബ്ലോഗിംഗ്.നൈസ് ടു മീട് യു..:)
പ്രശ്നം മാറിക്കിട്ടുവാണേൽ കുറിപ്പിടണേ..ഇല്ലേങ്കിൽ അപ്പുവണ്ണാച്ചി വീണ്ടും വടിയുമായി എന്റെ പിറകേ നടക്കും..!
ദീ ഒരു ഓപ്ഷൻ കൂടി നോക്കിയേ..
shtyle.fm ഈ സൈറ്റില്‍ ഒരു mp3 അപ്‌ലോഡ് ചെയ്താല്‍ മതി, അതിന്റെ എമ്പഡഡ് കോഡ് ലഫിക്കും.
Post a Comment