കമന്റുകള്‍

>> 22.4.08

ബ്ലോഗുകളെ മറ്റു വെബ്‌ പേജുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണല്ലോ കമന്റുകൾ. വായനക്കാരന്‌ എഴുത്തുകാരനുമായും, എഴുത്തുകാരനു തിരിച്ചു വായനക്കാരനുമായും സംവദിക്കുവാനുള്ള അവസരമാണ്‌ കമന്റുകള്‍ നല്‍കുന്നത്‌.

കമന്റുകിട്ടാന്‍ വേണ്ടി എന്തെങ്കിലും എഴുതുക എന്നതാവരുത്‌ ബ്ലോഗ്‌ ചെയ്യുന്നവരുടെ ഉദ്ദേശം.  നമ്മുടെ ബ്ലോഗുകളിൽ കമന്റുകൾ സ്വീകരിക്കുന്നതുപോലെ പ്രധാനമാണ്‌ നമ്മൾ മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുകയും, കമന്റുകൾ വേണ്ടിടത്ത്‌ അവ ഇടുകയും ചെയ്യുക എന്നുള്ളത്‌. നല്ലൊരു എഴുത്തുകാരന്‍ നല്ലൊരു വായനക്കാരനും ആവണം എന്നു സാരം. നിങ്ങളുടെ ബ്ലോഗിലെ / ബൂലോകത്തെ സാന്നിദ്ധ്യം മറ്റു ബ്ലോഗ്‌ ചെയ്യുന്നവർക്ക്‌ അറിയുവാനും ഇതുവഴി സാധിക്കും.

കമന്റുകള്‍ പലപ്പോഴും അതെഴുതുന്ന വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്‌, നല്ലതായാലും വിമർശനമായാലും. ആധികാരികമായ കമന്റുകള്‍ നല്ല പോസ്റ്റുകളെ കൂടുതല്‍ സുന്ദരമാക്കുന്നു. കമന്റുകള്‍ പോസ്റ്റിനോളം പ്രാധാന്യമുള്ളതായി തീരുന്ന അവസരങ്ങളും ഉണ്ട്. ബൂലോകത്ത് പോസ്റ്റുകള്‍ ഒന്നും എഴുതാതെ കമന്റുകള്‍കൊണ്ടു മാത്രം വളരെ ശ്രദ്ധേയരായിതീരുന്നവരും ഉണ്ട്.


നമ്മുടെ ഈ അദ്ധ്യായത്തിലെ വിഷയം അതല്ലല്ലോ. കമന്റുകള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ്‌. കമന്റുകള്‍ എഴുതുമ്പോഴും, സ്വീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയട്ടെ.

മറൊരു പോസ്റ്റില്‍ കമന്റെഴുതുന്നതെങ്ങനെ?

പോസ്റ്റ് വായിച്ചുകഴിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം എഴുതുവാനുണ്ടെങ്കില്‍ അത് കമന്റായി രേഖപ്പെടുത്താം. അതിനായി ഓരോ പോസ്റ്റിന്റെയും ചുവട്ടില്‍ കാണുന്ന Post a comment എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക (മലയാളത്തിലാണെങ്കില്‍ ‘ഒരു അഭിപ്രായം രേഖപ്പെടുത്തൂ’ എന്നായിരിക്കും. അതില്‍ ക്ലിക്ക് ചെയ്യുക). അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റൊയില്‍ എത്തും. ഇതിന്റെ ഇടതുഭാഗത്തായി മറ്റുള്ളവര്‍ രേഖപ്പെടുത്തിയ കമന്റുകളും കാണാം. (ചില ബ്ലോഗുകളിൽ പോസ്റ്റിന്റെ  നേരെ താഴെ ഒരു  കൊച്ചു വിന്റോയിൽ ആയിരിക്കും കമന്റെഴുതാനുള്ള സ്ഥാനം. ഈ രീതിയില് കമന്റ് ഫോം ബ്ലോഗിൽ സെറ്റ് ചെയ്യുന്നതിനെ "എംബഡ്" എന്നാണ് വിളിക്കുന്നത്. കൂടുതലായി ഇതേപ്പറ്റി അറിയുവാൻ ആദ്യാക്ഷരിയിലെ കമന്റ് സെറ്റിംഗുകൾ എന്ന അദ്ധ്യായം വായിക്കുക.) 


leave your comment എന്നെഴുതിയിരിക്കുന്നതിനു താഴെയായി നിങ്ങളുടെ കമന്റ് എഴുതുക. ഈ ഫീൽഡിൽ കീമാൻ അല്ലെനിൽ കീമാജിക് ഉപയോഗിച്ച് മലയാളത്തിൽ നേരിട്ട് എഴുതാം. അല്ലെങ്കിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മറ്റൊരിടത്ത് എഴുതി കമന്റ് ഫോമിലേക്ക് കമന്റ് കോപ്പി പേസ്റ്റ് ചെയ്യാം. ഏതു രീതിയിലായാലും കമന്റ് എഴുതുക.

അതിനുശേഷം Username, Password എന്നിവ എഴുതേണ്ടിടത്ത് അത് എഴുതുക. നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി. യും പാസ് വേഡും ആണ് ഇവിടെ എഴുതേണ്ടത്. ഇനി Publish your comment എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ഇതോടെ നിങ്ങളുടെ കമന്റ് പബ്ലിഷ് ആകും. നിങ്ങൾ ഒരേ സമയത്ത് ഒന്നിലേറേ ബ്ലോഗുകൾ ഒന്നിനുപുറകേ ഒന്നായി വായിക്കുന്നുണ്ടെങ്കിൽ, ആദ്യം വായിക്കുന്ന ഒരു പോസ്റ്റിലെ കമന്റില്‍ യൂസര്‍ നെയിം, പാസ് വേഡ് എന്നിവ നല്‍കി കഴിഞ്ഞാല്‍ (കമ്പ്യു‌ട്ടര്‍ അടയ്ക്കുന്നതുവരെ) തുടര്‍ന്നു വായിക്കുന്ന പോസ്റ്റുകളിലെ കമന്റുകളില്‍ ഇതുരണ്ടും കൊടുക്കേണ്ട കാര്യമില്ല. നിങ്ങളുടെ പേര് സ്വയമേവ അവിടെ ഉണ്ടാവും; അവിടെ കമന്റ് മാത്രം എഴുതുക. അതുപോലെ നിങ്ങൾ ജി.മെയിലിൽ ലോഗിൻ ചെയ്തതിനു ശേഷമാണ് ബ്ലോഗുകൾ വായിക്കുവാൻ ഒരുങ്ങുന്നതെങ്കിൽ അപ്പോഴും യൂസർനെയിം പാസ്‌വേഡ് എന്നിവ വീണ്ടും നൽകേണ്ട ആവശ്യം വരുന്നില്ല. നിങ്ങൾ ലോഗിൻ ചെയ്തിരിക്കുന്നതായിട്ടാവും  കമന്റ് ബോക്സിനു താഴെകാണുന്നത്. 


പ്രിവ്യൂ കമന്റ്:

നിങ്ങള്‍ എഴുതിയ കമന്റ് പബ്ലിഷ് ആവുന്നതിനുമുമ്പ് ഒന്നു കാണണം എന്നുണ്ടോ? എങ്കില്‍, പബ്ലിഷ് എന്നതിന്റെ അടുത്തുതന്നെയുള്ള പ്രിവ്യൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യൂ. പബ്ലിഷ് ആകാന്‍ പോകുന്ന കമന്റ് എങ്ങനെയായിരിക്കും കാണപ്പെടുന്നതെന്ന് ഒരു ചെറിയ ബോക്സിനുള്ളില്‍ കാണാം. ഇവിടെയും പബ്ലിഷ് ബട്ടണ്‍ ഉണ്ടാവും. കമന്റ് തൃപ്തികരമെന്റില്‍ അതില്‍ ക്ലിക്ക് ചെയ്യാം. ഇല്ലെങ്കില്‍ എഡിറ്റ് കമന്റ് എന്നൊരു ബട്ടണ്‍ അവിടെയുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്ത് വീണ്ടും കമന്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താം.


നമ്മുടെ ബ്ലോഗിലെ കമന്റുകള്‍:

1. ഒരു കുറിപ്പ്: നാം ഒരു ബ്ലോഗ്‌ പേജ് തുറക്കുമ്പോള്‍ - അത്‌ നമ്മുടെതായാലും, മറ്റൊരു ബ്ലോഗ്‌ ഇതിനു മുമ്പ്‌ തുറന്നിട്ട്‌ വീണ്ടും തുറക്കുന്നതായാലും, ഏറ്റവും പുതിയ പേജാവാണം കപ്യൂട്ടര്‍ മോനിറ്ററില്‍ കാണിക്കുന്നത്‌ എന്നില്ല - നമ്മുടെ കമ്പ്യൂട്ടറിലെ കുക്കികൾ പഴയ പേജുകൾ കാണിച്ചേക്കാം.  ഇതൊഴിവാക്കാനായി ആ ബ്ലോഗിന്റെ യൂ.ആര്‍.എല്‍ ടൈപ്പുചെയ്തുകഴിഞ്ഞ്‌ ഒരു സ്ലാഷും ചോദ്യചിഹ്നവും ചേർക്കാം. ഉദാ: http://bloghelpline.blogspoto.com/? ഇനി enter അമർത്തുമ്പോള്‍ ഏറ്റവും പുതിയ പോസ്റ്റായിരിക്കും കിട്ടുന്നത്‌.

അതുപോലെ ഒരു പോസ്റ്റും അതില്‍ വന്ന കമന്റുകളും ഒന്നിച്ച് ഒരേ പേജില്‍ താഴെത്താഴെയായി  കാണണം എങ്കില്‍ പോസ്റ്റിന്റെ തലക്കെട്ടില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക.

2. Post a comment എന്ന പോസ്റ്റിന്റെ ഏറ്റവും താഴെയുള്ള ലിങ്ക്‌ വഴിയാണ്‌ കമന്റുകള്‍ എഴുതാനുള്ള പേജിലേക്ക്‌ പോകുന്നത്‌ എന്നറിയാമല്ലോ. നിങ്ങൾക്ക്‌ ലോഗിന്‍ ചെയ്തോ അല്ലാതെയോ ഇങ്ങനെ നിങ്ങളുടെ സ്വന്തം പോസ്റ്റിലെ കമന്റ്‌ സെക്ഷനിലേക്ക്‌ പോകാം.  മറുപടികൾ എഴുതാം. 

3. നമ്മുടെ പോസ്റ്റില്‍ കമന്റ് ഇട്ടയാളുടെ ബ്ലോഗ് സന്ദര്‍ശിക്കണം എന്നുണ്ടെങ്കില്‍, കമന്റിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ മതി. ആ ബ്ലോഗറുടെ പ്രൊഫൈല്‍ തുറന്നുവരുകയായി. അതില്‍നിന്നും അവരുടെ ബ്ലോഗുകളിലേക്ക് പോകാം.

4. വായനക്കാരന്‍ ഇടുന്ന കമന്റുകള്‍ നിങ്ങളുടെ പോസ്റ്റുകളില്‍ പബ്ലിക്കായി കാണുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അവ പരിശോധിക്കണം എന്നുണ്ടോ? എങ്കില്‍ കമന്റ് മോഡറേഷന്‍ സെറ്റു ചെയ്യുക. സാധാരണഗതിയില്‍ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. പക്ഷേ നിങ്ങള്‍ വല്ല വിവാദ പോസ്റ്റുകളും പബ്ലിഷ് ചെയ്യുകയാണെങ്കില്‍ കമന്റുകളെ നിയന്ത്രിക്കുവാന്‍ ഇത് ആവശ്യമായി വന്നേക്കാം. കൂടൂതൽ കാര്യങ്ങൾ കമന്റ് സെറ്റിംഗുകൾ എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്.

5. നിങ്ങളുടെ പോസ്റ്റുകളില്‍ കമന്റുകള്‍ വന്നാല്‍, അത് നിങ്ങളെ അറിയിക്കുവാനുള്ള സംവിധാനമാണ് കമന്റ് നോട്ടിഫിക്കേഷന്‍ ഇ-മെയില്‍ എന്നത്. ഉദാഹരണം ആറുമാസം മുമ്പ് നിങ്ങള്‍ ഒരു പോസ്റ്റിട്ടു. അതിനു ശേഷം വേറെ 15 പോസ്റ്റുകള്‍ കൂടി ഇട്ടു എന്നിരിക്കട്ടെ. ഇന്നലെ ഒരാള്‍ വന്ന് ആദ്യ പോസ്റ്റില്‍ ഒരു കമന്റിട്ടു എന്നിരിക്കട്ടെ. നിങ്ങളിതെങ്ങനെ അറിയും? അതിനാണ് ഈ സംവിധാനം.

ഈ സൗകര്യം ഉപയോഗിക്കുവാന്‍, കമന്റുകൾ ഇ-മെയിലിൽ എന്ന അദ്ധ്യായം നോക്കുക.  

7. അനോനിമസ് എന്ന ഓപ്‌ഷന്‍ നിങ്ങളുടെ കമന്റ് സെറ്റിംഗുകളില്‍ ചെയ്തിട്ടുണ്ടെങ്കില്‍ സ്വന്തം പേര് വെളിപ്പെടുത്താതെ ഒരാള്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ കമന്റു ചെയ്യൂവാന്‍ സാധിക്കും. കമന്റ് സെറ്റിംഗുകള്‍ എന്ന നോക്കൂ. ഈ ഓപ്ഷൻ അനുവദിക്കാത്ത ബ്ലോഗുകളിൽ ഗൂഗിൾ രജിസ്റ്റേർഡ്  ഐ.ഡി ഉള്ളവർക്കു മാത്രമേ കമന്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.മറ്റൊരു ബ്ലോഗില്‍ കമന്റ് ചെയ്യുമ്പോള്‍:

1. കമന്റുകള്‍ സത്യസന്ധമായി പറയുക. വിമര്‍ശനം വേണ്ടിടത്ത് അതും ആകാം.

2. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി നിങ്ങളുടെ പോസ്റ്റുകളിലേക്ക് ക്ഷണിക്കുന്ന രീതിയിലുള്ളതോ, പരസ്യങ്ങള്‍ പോലെയുള്ളതോ ആയ കമന്റുകള്‍ ചെയ്യരുത്. അത് വിപരീത ഫലമേ ചെയ്യൂ.

3. കമന്റില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ?

മറ്റുപോസ്റ്റുകളില്‍ കമന്റു ചെയ്യുമ്പോള്‍ ചിലപ്പോള്‍ വേറെ ഒരു വെബ് പേജിലേക്ക് ലിങ്ക് നല്‍കേണ്ടി വരാം. കമന്റില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ എന്ന അദ്ധ്യായം നോക്കൂ.

4. Show original post:
ഒരു കമന്റെഴുതിക്കൊണ്ടിരിക്കേ, പോസ്റ്റിലെ കാര്യങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ ഒന്നുകൂടി നോക്കണം എന്നിരിക്കട്ടെ. അതിനായി എഴുതിയ കമന്റീന്റെ ഭാഗം ഉപേക്ഷിച്ച് ആദ്യപേജിലേക്ക് പോകേണ്ടതില്ല. ഇവിടെത്തന്നെ കാണാം. അതിനായി ഒന്നാമത്തെ കമന്റിനു മുകളില്‍ കാണുന്ന Show original post എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പോസ്റ്റിലെ ടെക്സ്റ്റ് കമന്റുകള്‍ക്കു മുമ്പായി കാണപ്പെടും. അതല്ലെങ്കിൽ കമന്റ് ഫോമിൽ പോസ്റ്റിന്റെ തലക്കെട്ടിൽ മൌസ് റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ കിട്ടുന്ന ലിസ്റ്റിൽ നിന്ന് Open in new tab എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

ഒരു പോസ്റ്റില്‍ ഒരുപാടൊരുപാട് കമന്റുകള്‍ ഉണ്ടെന്നിരിക്കട്ടെ. അതെല്ലാം വായിച്ചു നോക്കാതെ അവ എഴുതിയവരുടെ പേരുകള്‍ മാത്രം കാണാനാണ് Collapse comments എന്ന ലിങ്ക്. അവിടെ അമര്‍ത്തിയാല്‍ കമന്റുകള്‍ ഇട്ടവരുടെ പേരുകള്‍ മാത്രം കാണപ്പെടും. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഈ രണ്ടുകാര്യങ്ങളും മാര്‍ക്ക് ചെയ്തിട്ടുണ്ട്.

കുറിപ്പുകള്‍:

1. ആദ്യമായി ബ്ലോഗ്‌ എഴുതുവാന്‍ തുടങ്ങുന്നവര്‍ കമന്റുകൾ കാത്തിരിക്കുക സ്വാഭാവികം. ഓരോരുത്തര്‍ക്കും തങ്ങള്‍ ചെയ്ത,എഴുതിയ കാര്യങ്ങളെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുവാനുള്ള താൽപര്യം ഉണ്ടാവും. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ കമന്റുകള്‍ ഇല്ല എന്നു കരുതി നിരാശപ്പെടേണ്ട കാര്യമില്ല. പേജ് ഹിറ്റ് കൌണ്ടറുകള്‍ നോക്കിയാല്‍ നിങ്ങളുടെ ബ്ലോഗില്‍ എത്ര സന്ദര്‍ശകര്‍ എത്തി എന്നു മനസിലാകാം.

2.കമന്റുകള്‍ക്ക്‌ മറ്റൊരു തലം കൂടിയുണ്ട്‌. അത്‌ വായനക്കാരെ തമ്മില്‍ അടുപ്പിക്കുകയും അടിപ്പിക്കുകയും ചെയ്യാന്‍ ചിലപ്പോഴൊക്കെ കാരണമാവാറുണ്ട്‌. സൗഹൃദങ്ങള്‍ തേടുക എന്നത്‌ മനുഷ്യസഹജമായ ഒരു വാസനയാണല്ലോ. അങ്ങനെ വരുമ്പോള്‍ ബ്ലോഗിലൂടെ പരസ്പരം പരിചയപ്പെടുന്നവർ തമ്മില്‍ സൗഹൃദങ്ങൾ ബ്ലൊഗിനു പുറത്തേക്കും വളർന്നു എന്നു വരാം. ഇതിന്റെ ആക്കം കൂട്ടുവാനായി അനുബന്ധ സൗകര്യങ്ങളായ ജി.ടോക്ക്‌, ഓർക്കുട്ട്‌, ഇ-മെയിൽ തുടങ്ങിയവയും ഗൂഗിൾ തരുന്നുണ്ടല്ലോ. അങ്ങനെയാണ്‌ ബ്ലോഗ്‌ കൂട്ടായ്മകളും, ബ്ലോഗ്‌ മീറ്റുകളും ഒക്കെ ഉണ്ടാവുന്നത്‌. ഇതൊരു നല്ല പ്രവണതയല്ലെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, അതിൽ കുഴപ്പമൊന്നുമില്ല എന്ന് മറുപക്ഷം വാദിക്കുന്നു.

3. പോസ്റ്റുകള്‍ നല്ലരീതിയില്‍ ഗൌരവത്തോടെ ചെയ്യുന്നവര്‍ക്ക് കമന്റുകളും വായനക്കാരും ക്രമേണ ഉണ്ടായിക്കൊള്ളും.

4. അനോനിമസാ‍യി കമന്റിടുന്നവര്‍ അത് മറ്റുള്ളവരെ അസഭ്യം പറയാനുള്ള ഒരു സൌകര്യമായി ഉപയോഗിക്കാതിരിക്കുക.

35 അഭിപ്രായങ്ങള്‍:

 1. Jayaraj 21 June 2008 at 16:23  

  ഷിബുവേട്ടന് സ്നേഹത്തോടെ,

  ‘ബൂലോകത്ത് എന്ന വാക്കിലെ ‘ബ‘ തെറ്റാണ്
  ഈ ‘ഭ‘ ആണ് ഉപയോഗിക്കേണ്ടത്.

 2. അപ്പു ആദ്യാക്ഷരി 21 June 2008 at 18:46  

  പ്രിയ സൂര്യകാന്തീ, ബൂലോകം എന്നത് ഭൂലോകം എന്നതിലെ സ്പെല്ലിംഗ് മിസ്റ്റേക്കാണോ എന്നൊരു ചോദ്യം ബ്ലോഗുകള്‍ എന്നാലെന്താണ് FAQ എന്ന അദ്ധ്യായത്തില്‍ ഉണ്ട്. ഒന്നു നോക്കുമോ?

 3. faisal.m.t 1 July 2008 at 23:55  

  ORUPADU UBAYOGA PRADA MAYI.
  SNEHATHODE FAISAL

 4. Sentimental idiot 9 July 2008 at 17:07  

  chetta nandi ...........puthumukhamanu.....palappozhum
  comments illenkil valiya vishamam thanneyanu......ettante royal visit pratheekshikkunnu shafeek

 5. നിലാവ്‌ 24 July 2008 at 11:18  

  നന്ദിണ്ട്ട്ടാ..... ഒരു ചോദ്യം..ആദ്യമായി ഒരു പോസ്റ്റ്‌ ഇട്ടാൽ എത്ര ദിവസം കഴിഞ്ഞാണ്‌ പബ്ലിഷ്‌ ചെയ്യപ്പെടുന്നത്‌?

 6. അപ്പു | Appu 24 July 2008 at 12:45  

  കിടങ്ങൂരാനേ, നിങ്ങളുടെ കമ്പ്യൂട്ടറിലെ സമയം നിങ്ങൾ ഇപ്പോഴുള്ള ടൈം സോണിനനുസരിച്ച് സെറ്റ് ചെയ്തിരിക്കുകയാണെങ്കിൽ, നിങ്ങൾ Publish എന്ന ബട്ടൺ ക്ലിക്ക് ചെയ്താലുടൻ പോസ്റ്റ് പബ്ലിഷ് ആകും. താമസമൊന്നുമില്ല.

 7. അങ്കിള്‍ 25 July 2008 at 10:13  

  ഇനി കിടങ്ങൂരാന്‍ ഉദ്ദേശിക്കുന്നത് ഒരു പോസ്റ്റ് അഗ്രിഗേറ്ററില്‍ പബ്ലിഷ് ചെയ്യുന്നതിനേപറ്റിയോ മറ്റൊ ആണോ?

 8. നിലാവ്‌ 5 August 2008 at 09:34  

  അതുതന്നെ...അഗ്രഗേറ്ററിൽ ലിസ്റ്റ്‌ ചെയ്യപ്പെടാൻ എന്താണു മാർഗ്ഗം?
  ഗ്ഗൂഗിളിൽ add URL കൊടുത്തു.evuran ന്‌ മെയിലും അയച്ചു...ഒരുമാതിരി എല്ലാരുടേം പോസ്റ്റളിൽ പോയി കമന്റി...ഞാൻ ഇതുവരെ 3 എണ്ണം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌...ഒന്നും അഗ്രഗേറ്റ്സിൽ വരുന്നില്ല...എന്തു ചെയ്യും?

 9. അങ്കിള്‍ 9 August 2008 at 11:08  

  കിടങ്ങൂരാനേ,
  ഏവൂരാനു കത്തയച്ചെങ്കിൽ ഫലം കാണാതിരിക്കില്ല. എന്നാൾ പുതിയ ഒരു അഗ്രിഗേറ്റർ കൂടി തുടങ്ങിയിട്ടുണ്ട്. ഇതാ ഇവിടെ: www.keralainside.net അവിടെകൂടി ഒന്നു പോയി നോക്കു.

 10. Pradeepen Thulika 29 March 2009 at 15:45  

  പ്രീയപ്പെട്ട എന്റെ അപ്പു
  ബ്ലോഗ് സൈറ്റുകള് ഇത്രയും ജനകീയമാക്കിയതിന് നന്ദി.

 11. സിജാര്‍ വടകര 1 May 2009 at 20:45  

  ഞാന്‍ സിജാര്‍ വടകര ഞാന്‍ കൂട്ടത്തിലൊക്കെ ... ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യുന്ന ആളാണ്‌ എനിക്ക്
  ഒരു ബ്ലോഗ്‌ ഉണ്ട് www.mazhavilkoodaaram.blogspot.com ഇത് മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവര്‍ എന്‍റെ ബ്ലോഗുകള്‍ വായിക്കാനും ഞാന്‍ എന്ത് ചെയ്യണം ...
  ഒന്ന് കാര്യമായി വിശദീകരിക്കാമോ ??? സുഹൃത്തെ എനിക്ക് ഇതിനെ പറ്റി കൂടുതല്‍ അറിയില്ല .
  എന്‍റെ ഇ മെയില്‍ അഡ്രസ്സ് sijarvatakara@gmail.com അറിയുന്നവര്‍ അറിയിക്കുമല്ലോ

 12. ജയശ്രീകുമാര്‍ 4 May 2009 at 18:37  

  വളരെ ഉപയോഗപ്പെട്ടു. അങ്ങനെ ബ്ലോഗ്‌ നിരക്ഷരനായിരുന്ന ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി. നന്ദി.

 13. ബാലു 27 May 2009 at 20:27  

  comment malayalathil idunnathu enganeyanu mashe

 14. Appu Adyakshari 27 May 2009 at 21:17  

  പഴശ്ശിരാജ :-)

  ഈ ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് എനിക്കു പിടികിട്ടിയില്ല കേട്ടോ. കമന്റായാലും, പോസ്റ്റായാലും മലയാളത്തില്‍ എഴുതണമെങ്കില്‍ കീമാനോ, വരമൊഴിയോ, ഗുഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷനോ ഏതെങ്കിലും ഒന്ന് ഉപയോഗിക്കണം. മലയാളം എഴുതുന്നതെങ്ങനെ എന്ന അദ്ധ്യായം നോക്കൂ.

 15. skcmalayalam admin 12 July 2009 at 07:03  

  appuvetta ,..njan blog ezhuthil thudakkakkarananu.orupadu samsayangal undu ,
  enganayanu malayalathil abiprayam ayakkunnathu?? namukku vanna abiprayangalkku thirichu reply nalkan pattumo??
  pls,..

 16. Appu Adyakshari 12 July 2009 at 10:04  

  ശ്രീജിത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് ഏതു സങ്കേതം ഉപയോഗിച്ചാണ്? കീമാന്‍ ? വരമൊഴി ? ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍? ഇതിലേതായാലും ലഭിക്കുന്ന ഔട്ട് പുട്ട് യൂണിക്കോഡ് മലയാളത്തിലാണല്ലോ. അതേ രീതിയുപയോഗിച്ചുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി എഴുതേണ്ടതും. അതില്‍ സംശയത്തിന്റെ കാര്യമെന്താണ്? ആദ്യാക്ഷരിയിലെ “മലയാളത്തില്‍ എഴുതാന്‍ പഠിക്കാം“ എന്ന അദ്ദ്ധ്യാ‍യം ഒന്നു വായിച്ചു നോക്കാമോ?

 17. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 19 August 2009 at 18:00  

  ഞാന് ഒരു തുടക്കകാരനാണ്,സര് ഉപയോഗിച്ച template ഏതാണ്

 18. Appu Adyakshari 19 August 2009 at 21:02  

  ഈ ടെമ്പ്ലേറ്റ് ബ്ലോഗറിലുള്ള ഡിഫോള്‍ട്ട് ടെമ്പ്ലേറ്റ് അല്ല. Our blogger templates എന്നൊരു സൈറ്റില്‍ നിന്ന് എടുത്തതാണ്. അവിടേക്കുള്ള ലിങ്ക് ഈ ബ്ലോഗിന്റെ ഏറ്റവും താഴെയുണ്ട്. അല്ലെങ്കില്‍ ഈ ബ്ലോഗിലെ ‘മറ്റൊരു ടെമ്പ്ലേറ്റ്’ എന്ന അദ്ധ്യായം നോക്കൂ.

 19. Unknown 16 September 2009 at 10:35  

  നമസ്കാരം സുഹ്രുത്തേ..
  താങ്കളുടെ ബ്ലോഗ്‌ വളരെയധികം ഉപകാരപ്രദമാണ്‌. ഒരു ബ്ലൊഗ്‌ ഡിക്ഷ്ണറി തന്നെയാണ്‌ താങ്കളുടെ ആദ്യാക്ഷരി. അഭിനന്ദനങ്ങൾ.
  എനിക്ക്‌ ചില്ലക്ഷരങ്ങൾ ശരിക്കും ബ്ലോഗിൽ കിട്ടുന്നില്ല. സഹായിക്കാമോ?

 20. ലംബൻ 17 December 2009 at 13:34  

  mashe,
  valare kashatpettu malayalathil varamozhil type cheithu commentil paste cheithu, malayalam varunilla. (malayalam windowil ninnanu copy eduthathu)ithengine sheriyakkum?

 21. Appu Adyakshari 18 December 2009 at 15:45  

  ലംബനെ വളരെയധികം “കഷ്ടപ്പെടുത്തുന്ന” ഈ പ്രശ്നം ഒരുപാടു പ്രാവശ്യം മലയാളത്തിൽ എഴുതാം എന്ന അദ്ധ്യായത്തിൽ പലർ ചോദിച്ചു മറുപടി പറഞ്ഞുകഴിഞ്ഞതാണ്. വരമൊഴിയിൽ എഴുതിത്തുടങ്ങുന്നതിനു മുമ്പ് ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി എന്നുതന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തെ വിന്റോയിൽ ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ടിൽ ലഭിക്കുന്നുള്ളൂ. അങ്ങനെ യൂണിക്കോഡിൽ ലഭിച്ചെങ്കിലേ അത് മറ്റൊരിടത്തേക്ക് കോപ്പി പേസ്റ്റ് ചെയ്യാനൊക്കൂ. അല്ല്ലാതെ ഏതു ഫോണ്ട് ഉപയോഗിച്ചാലും കിട്ടുന്നു ഔട്ട്പുട്ട് മലയാളത്തിലാണെങ്കിലും അത് യൂണിക്കോഡിൽ അല്ല. മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായം ഒന്നുകൂടി മുഴുവൻ ഒന്നു വായിച്ചു നോക്കൂ. വളരെ വ്യക്തമായി ഈ പ്രശ്നവും പ്രതിവിധിയും പറഞ്ഞിട്ടുണ്ട്.

 22. മുഫാദ്‌/\mufad 3 February 2010 at 20:43  

  ഞാന്‍ ബ്ലോഗ്ഗില്‍ template മാറ്റിയിരുന്നു.ഇപ്പോഴുള്ള template ഞാന്‍ Blogcrowds എന്ന site-ല്‍ നിന്നും download ചെയ്തതാണ്‌.template മാറ്റിയ ശേഷം എനിക്ക് ബ്ലോഗ്ഗില്‍ കമന്റ്‌ എഴുതാന്‍ പറ്റുന്നില്ല.POST A COMMENT-link ഇപ്പോള്‍ വര്‍ക്ക്‌ ചെയ്യുന്നില്ല.i tried from so many other systems also.i cant post a comment.i am giving my blog link.Can you try to post a comment to my blog.Please help me in this issue.
  http://mufadek-mufad.blogspot.com/

 23. Appu Adyakshari 3 February 2010 at 21:22  

  മുഫാദ് ഒരു കാര്യം ചെയ്യൂ. താങ്കളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യുക. എന്നിട്ട് സെറ്റിംഗ്സ് ടാബ് തുറന്ന് അതിലെ കമന്റ്സ് എന്ന പേജ് എടുക്കുക. അതില്‍

  Comment Form Placement
  Full page
  Pop-up window
  Embedded below post

  ഇങ്ങനെ മൂന്ന് ഓപ്ഷന്‍സ് ഉണ്ടാവും. ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത് 99% ചാന്‍സും എംബഡഡ് ബിലോ പോസ്റ്റ് എന്നായിരിക്കും. അത് മാറ്റി ഫുള്‍ പേജ് എന്നതിനു നേരെ ടിക് ചെയ്തിട്ട് ആ പേജ് സേവ് ചെയ്യുക. സേവ് ബട്ടണ്‍ പേജിന്റെ താഴെയുണ്ട്. ഇനി ഒന്നു കമന്റ് ഇട്ടുനോക്കൂ. പ്രശ്നം മാറിയെങ്കില്‍ ഇവിടെ തിരികെ വന്ന് ഒന്നു പറയണം കേട്ടോ.

 24. Ismail Chemmad 4 November 2010 at 02:36  

  എന്റെ ബ്ലോഗില്‍ കമന്റ്‌ ബോക്സില്‍ കമെന്റുകള്‍ തെളിയുന്നില്ല , ഇതിനു പ്രതിവിധി ഒന്നുകില്‍ ഫോണ്ടിന്റെ കളര്‍ മാറ്റണം
  അല്ലെങ്കില്‍ backgrount കളര്‍ മാറ്റണം .കമന്റ്‌ ബോക്സില്‍ മാത്രം കളര്‍ സെറ്റിംഗ്സ് എങ്ങിനെ നടത്താം ?

 25. Appu Adyakshari 5 November 2010 at 20:58  

  കമന്റ് ബോക്സിന്റെ മാത്രം കളർ മാറ്റാനുള്ള വിദ്യ എനിക്കറിയില്ല. ഇതു സാധ്യമല്ല എന്നു പറയുന്നില്ല, എച്.ടി.എം.എൽ നല്ലവണ്ണം കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് സാധിക്കുമായിരിക്കും.

 26. സിന്‍സാര്‍ പയ്യപ്പള്ളി 7 November 2010 at 01:51  

  thanks

 27. നികു കേച്ചേരി 30 November 2010 at 16:17  

  appuvetaaa!!!
  1;reply for particular comment option undo.
  2;how can a comment writer can get reply

 28. Appu Adyakshari 30 November 2010 at 19:19  

  Nikku, ഒരു പ്രത്യേക കമന്റിനു മറുപടി എഴുതുക എന്നൊരു സംവിധാനം ഇല്ല. മറുപടി എഴുതുന്നതും മറ്റൊരു കമന്റു വഴിമാത്രം.... ഞാനിപ്പോൾ ചെയ്യുന്നതുപോലെ. ഒരാൾ ഒരു ബ്ലോഗിൽ ചോദിച്ച കമന്റിന്റെ മറുപടി മെയിൽ വഴി കിട്ടാനുള്ള എളുപ്പ വഴി കമന്റ് ഫോളോ അപ് ഓപ്ഷനിൽ ടിക് ചെയ്തിട്ട് കമന്റ് ഇടുക എന്നതാണ്. കമന്റ് ഫോളോ അപ് എന്ന ചാപ്റ്റർ വായിച്ചുനോക്കു

 29. നികു കേച്ചേരി 2 December 2010 at 00:05  

  appuveettaaa
  thank u
  cee u next time

 30. അലീന 17 March 2011 at 09:17  

  very useful..i started one blog wth the help of "adhyakshari" and tryng to learn malayalam typing also..thanks alot and aprcte ur effort..

 31. Nassar Ambazhekel 12 October 2011 at 20:55  

  ചില ബ്ലോഗുകളിൽ കമന്റുകൾ പോസ്റ്റു ചെയ്യുമ്പോൾ (ഗൂഗിൾ അക്കൗണ്ട് വഴി) your current account do
  es not have access to view this page എന്ന ബ്ലോഗർ വിന്റൊ കാണിക്കുന്നു. Explorer-ൽ മാത്രമാണു പ്രശ്നം. എപിൿ ഉപയോഗിക്കുമ്പോൾ ഇല്ല. എന്തു ചെയ്യണം മാഷെ?

 32. Appu Adyakshari 13 October 2011 at 10:04  

  അത് താങ്കളുടെ അക്കൗണ്ടിന്റെ പ്രശ്നമല്ല നൗഷാദെ... വിട്ടേക്കൂ.

 33. AP HAMZA NOORI AJITHAPPADI 26 February 2012 at 13:12  

  ഹലോ ഞാന്‍ ഹംസ എ ,പി
  എനിക്കൊരു വിഷയം അറിയാനുണ്ടായിരുന്നു ,ഞാന്‍ വര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന ബ്ലോഗില്‍ ഇപ്പോള്‍ എഴുതുന്നത് ഒന്നും സെവാകുന്നില്ല .എഴുതിക്കഴിഞ്ഞു പബ്ലിഷ് ചെയ്യാനുള്ള ബട്ടന്‍ അമര്‍ത്തിയാല്‍ പിന്നെ ഒന്നും ഇല്ലാ ആപെജില്‍ ഇതിന്റെ പ്രശനം ഒന്ന് പറഞ്ഞു തരുമോ ?എന്റെ id,,hamzaap604@gmail.com

 34. Appu Adyakshari 26 February 2012 at 14:25  

  ഹംസേ, ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടു കേൾക്കുകയാണ് ! പരിഹാരം എന്തെന്നറിയില്ല. ഏതു വെബ് ബ്രൗസറാണ് ഉപയോഗിക്കുന്നത്? മറ്റൊരു ബ്രൗസർ ഉപയോഗിച്ച് ബ്ലോഗ് എഡിറ്റ് ചെയ്തു നോക്കൂ.

 35. AP HAMZA NOORI AJITHAPPADI 27 February 2012 at 20:26  

  ഹലോ അപ്പൂ താങ്കള്‍ പറഞ്ഞത് ശരിയാണ് ഗൂഗിള്‍ ബൌസരിന്റെ പ്രശനം ആയിരുന്നു .എസ്പ്ലോയര്‍ വഴി ബ്ലോഗ്‌ തുറന്നു വര്‍ക്ക്‌ ചെയ്തപ്പോള്‍ സെവാകുന്നു .അപ്പോള്‍ ഞാന്‍ ഗൂഗിള്‍ ക്രോം റിമൂവ് ചെയ്തു വീണ്ടും ടൌണ്‍ ലോഡ്‌ ചെയ്തു ,ഇപ്പോള്‍ ഓക്കേ താങ്കസ്..

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP