യൂണിക്കോഡ് എക്‍സ്‌പോര്‍ട്ട്
>> 2.4.08
യൂണിക്കോഡ് എക്സ്‌പോര്‍ട്ട്:
വരമൊഴി എഡിറ്ററില്‍ (വേര്‍ഷന്‍ 1.7.1 നു മുമ്പുള്ളവ) ടൈപ്പുചെയ്ത ടെക്സ്റ്റിനെ മറ്റൊരിടത്തേക്ക് കോപ്പി ചെയ്യുന്നതിനു മുമ്പ് യൂണിക്കോഡ് ടെക്സ്റ്റായി മാറ്റേണ്ടതുണ്ട്. എങ്കില്‍മാത്രമേ അത് ഇമെയിലുകളിലോ, ബ്ലോഗ് പേജുകളിലോ ഒക്കെ ഉപയോഗിക്കാന്‍ സാധിക്കൂ. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
വരമൊഴി എഡിറ്ററില്‍ ടൈപ്പുചെയ്തുകഴിഞ്ഞാല്‍, അതിലെ ഫയല്‍ മെനു തുറക്കുക. അവിടെ Export to UTF8 (Unicode) എന്നൊരു മെനുകാണാം. അത് സെലക്ട് ചെയ്യുക.
ഇപ്പോള്‍ പുതിയതായി ഒരു വിന്റൊ തുറന്ന് നിങ്ങള്‍ ടൈപ്പുചെയ്ത ടെക്സ്റ്റ് അതേപടി യൂണിക്കോഡിലേക്ക് മാറ്റി അവിടെ പ്രത്യക്ഷപ്പെടും. ആ ടെക്സ്റ്റിനെ മുഴുവന്‍ മൌസ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത് കോപ്പി ചെയ്യുക.(മാര്‍ക്ക് ചെയ്തിട്ട്, റൈറ്റ് ബട്ടണ അമര്‍ത്തി അവിടെനിന്നും Copy സെലക്റ്റ് ചെയ്യുക. എന്നിട്ട്, നിങ്ങള്‍ക്ക് എവിടെയാണോ ഈ ടെക്സ്റ്റ് പേസ്റ്റ് ചെയ്യേണ്ടത് - ഇമെയിലിലോ, ബ്ലോഗിലോ - അവിടെ കൊണ്ടുപോയി പേസ്റ്റ് ചെയ്യുക.
6 അഭിപ്രായങ്ങള്‍:
വളരെ ഉപകാരപ്രദം
Export to unicode ഓപഷന്‍ ഫയല്‍ മെനൂവില്‍ ലഭിക്കുന്നില്ല.
ഒരു യൂണീക്കോഡ് ഫോണ്ട് ഉപയോഗിച്ചാണ് ടൈപ്പു ചെതതെങ്കിൽ (ഉദാ. അജ്ഞലി ഓൾഡ് ലിപി) എക്സ്പോർട്ട് ചെയ്യേണ്ടിവരുന്നില്ലല്ലോ?
എന്തുകൊണ്ടാണ് ഈ ഓപ്ഷണ്ന്‍ ലഭിക്കാത്തത് എന്നു പറഞ്ഞു തരാമോ?
വരമൊഴിയുടെ നിർമ്മാതാവ് സിബുവിനു ഞാനീ വിവരം കാണിച്ച് മെയിൽ ഫോർവേർഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി എന്താണെന്നു നോക്കട്ടെ.
Charithra,
വരമൊഴിയുടെ ഇപ്പോഴത്തെ വേർഷനിൽ എക്സ്പോർട്ട് ടു. യൂണിക്കോഡ് സൗകര്യം എടുത്തുമാറ്റിയിരിക്കുന്നു എന്നു സിബു അറിയിക്കുന്നു. അതുകൊണ്ട് ടൈപ്പ് ചെയ്തു തുടങ്ങുന്നതിനു മുമ്പായി അഞ്ജലി ഓൾഡ് ലിപി ഫോണ്ട് സെലക്റ്റ് ചെയ്തതിനു ശേഷം എഴുതാൻ തുടങ്ങുക.
Post a Comment