പുതിയ ബ്ലോഗുകൾ എവിടെ കാണാം?

>> 3.5.08

ലോകത്തിന്റെ പലഭാഗങ്ങളിലിരിക്കുന്ന ബ്ലോഗ്‌ എഴുത്തുകാർ, ദിവസേന പ്രസിദ്ധപ്പെടുത്തുന്ന പോസ്റ്റുകൾ എല്ലാംകൂടി നൂറുകണക്കിനുവരും എന്നറിയാമല്ലോ‌. നിന്നും നമുക്ക് വായിക്കേണ്ടവ എങ്ങനെ കണ്ടെത്തുംഎന്നു ചര്‍ച്ച ചെയ്യുകയാണ്‌ ഈ പോസ്റ്റിൽ.


ബ്ലോഗ് ആഗ്രിഗേറ്ററുകള്‍:

പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ്‌ പോസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും അവയിലേക്ക്‌ പോകുവാനുള്ള ലിങ്ക്‌ ഒരു സ്ഥലത്ത്‌ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗ്‌ ആഗ്രിഗേറ്ററുകൾ. ഇത്തരത്തിലുള്ള നിരവധി ആഗ്രിഗേറ്ററുകൾ മലയാളം ബ്ലോഗുകൾക്കായി നിലവിലുണ്ട്‌. ബ്ലോഗ്‌ റോളുകൾ എന്നും ഇവ അറിയപ്പെടുന്നു.

വളരെ പുതിയതും, വളരെ വ്യത്യസ്തവുമായ ഒരു ബ്ലോഗ് ആഗ്രിഗേറ്ററാണ് ജാലകം. തനിമലയാളം എന്ന ആഗ്രിഗേറ്ററും വളരെപ്പേർ ഉപയോഗിക്കുന്നുണ്ട്‌. കേരള ബ്ലോഗ്‌ റോൾ എന്ന ആഗ്രിഗേറ്ററിൽ മലയാളം, ഇംഗ്ലീഷ്‌ ബ്ലോഗുകൾ കാണാം. മറ്റൊരു പ്രശസ്തമായ ബ്ലോഗ്‌ ആഗ്രിഗേറ്ററാണ്‌ ചിന്ത ഡോട്‌ കോമിന്റെ മലയാളം ബ്ലോഗ്‌ റോൾ. ഇവയുടെ ലിങ്കുകളും വിശദവിവരങ്ങളും ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ എവിടെ കിട്ടും? എന്ന അദ്ധ്യായത്തിലുണ്ട്. ഗൂഗിളിന്റെ തന്നെ സേവനമായ ഗൂഗിള്‍ ബ്ലോഗ്‌ സേർച്‌ ആണ്‌ അവയിൽ ഒന്ന്. (നിങ്ങൾക്കു പരിചയമുണ്ടാവാനിടയുള്ള ഗൂഗിളിന്റെ സേർച്ച് എഞ്ചിനല്ല ഇത് - ഇത് ബ്ലോഗ് സേർച്ചിനായുള്ള വേറെ സേർച്ച് തന്നെ).

ഇവിടെ ഉദാഹരണത്തിനായി ജാലകം ബ്ലോഗ് ആഗ്രിഗേറ്റർ തുറന്ന ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ എന്നു നോക്കാം. ജാലകം തുറക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. ഇപ്പോൾ ലഭിക്കുന്ന വിന്റോ താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ ആയിരിക്കും.



ജാലകം വിന്റോയുടെ പൂമുഖത്താള് തുറക്കും.   മലയാളത്തിൽ ലഭ്യമായ ഓരോ ബ്ലോഗുകളിലും പുതിയ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കപ്പെട്ടാലുടൻ പത്തുമിനിറ്റിനുള്ളിൽ അവയുടെ വിവരങ്ങൾ ഈ ജാലകത്തിൽ ലഭ്യമാകുന്നതാണ്. സ്ക്രീനിന്റെ മുകൾ ഭാഗത്ത് മാർക്ക് ചെയ്തിരിക്കുനൻ ചതുരത്തിനുള്ളിൽ പോസ്റ്റുകളുടെ വിഷയങ്ങൾ അനുസരിച്ച് സോർട്ട് ചെയ്ത് കാണാനുള്ള സംവിധാനവും ഉണ്ട് - കഥ, കവിത, ലേഖനം തുടങ്ങിയ രീതിയിൽ 

ഇവിടെ ഒരു പുതിയ ഒരു ബ്ലോഗ് സേര്‍ച്ച് ലിസ്റ്റാണ് കിട്ടിയിരിക്കുന്നത്. ബ്ലോഗ് പോസ്റ്റിന്റെ പേര് (അതിലേക്കുള്ള ലിങ്കും അതുതന്നെ) , എഴുതിയ ആളുടെ പേര്, പ്രസിദ്ധീകരിച്ച സമയം എന്നീ വിവരങ്ങളാണ് ഈ പേജിൽ നിങ്ങൾക്ക് ലഭിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വായിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേരിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ നിങ്ങൾ ആ ബ്ലോഗിലേക്ക് എത്തപ്പെടും.

ആഗ്രിഗേറ്ററില്‍നിന്നും ഒരു പോസ്റ്റില്‍ എത്തിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ അറിയണം എന്ന് ഇനി നോക്കാം. ഉദാഹരണത്തിന് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിലെ ഈ പോസ്റ്റിലേക്കാണ് നിങ്ങൾ ആഗ്രിഗേറ്ററിൽ നിന്നും എത്തിയതെന്നിരിക്കട്ടെ.

കുറിപ്പ്: ജാലകത്തിൽ നിങ്ങളുടെ ബ്ലോഗ് ചേർക്കുന്നതെങ്ങനെയെന്ന് ജാലകം - ബ്ലോഗ് ആഗ്രിഗേറ്റർ എന്ന അദ്ധ്യായത്തിലുണ്ട്.


ഒരു ബ്ലോഗിൽ എത്തിച്ചേർന്നാൽ അറിയേണ്ട കാര്യങ്ങൾ:

ഈ ബ്ലോഗിന് ഒരു തല‍ക്കെട്ടുണ്ട്. ടൈറ്റില്‍ ബാര്‍ എന്ന ഭാഗമാണിത്. ആദ്യാക്ഷരി എന്നാണ് ഈ ബ്ലോഗിന്റെ പേര്. അതിനു താഴെയായി ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്താണെന്ന് എഴുതിയിട്ടുണ്ട്. 'ഇന്റര്‍നെറ്റ് മലയാളത്തിനും ബ്ലോഗിങ്ങിനും ഒരു ചെറിയ സഹായഹസ്തം'

നിങ്ങള്‍ വായിക്കുന്ന ഈ അധ്യായത്തെ ഒരു പോസ്റ്റ് എന്നാണ് വിളിക്കുന്നത്. പോസ്റ്റിന്റെ തലക്കെട്ട് ഏറ്റവും മുകളിലുണ്ട് - “പുതിയ ബ്ലോഗുകൾ എവിടെ കിട്ടും" ഇതാണ് പോസ്റ്റ് റ്റൈറ്റില്‍. അതു പബ്ലിഷ് ചെയ്ത തീയതിയും അതോടൊപ്പം കാണാം. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയായി വായനക്കാര്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്താനുള്ള ലിങ്ക് കാണാം. Post a comment എന്ന പേരില്‍. അവിടെ ക്ലിക്ക് ചെയ്താണ് വായനക്കാരന്‍ തന്റെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

ഈ പോസ്റ്റിന്റെ വലതുഭാഗത്തുകാണുന്ന ഏരിയയെ സൈഡ് ബാര്‍ എന്നുവിളിക്കുന്നു. ഈ ബ്ലോഗിന്റെ ഇടതുഭാഗത്തും ഒരു സൈഡ് ബാർ ഉണ്ട്. ബ്ലോഗ് എഴുത്തുകാരനെപ്പറ്റിയുള്ള വിവരങ്ങള്‍ About me എന്ന പ്രൊഫൈലില്‍ ഉണ്ട്. വലതുഭാഗത്തെ സൈഡ് ബാറിൽ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലേക്ക് (വേറെ ബ്ലോഗുകളില്‍ പഴയ പോസ്റ്റുകളിലേക്ക്) പോകുവാനുള്ള ലിങ്കുകള്‍ കാണാം. മറ്റു ചില ബ്ലോഗുകളില്‍ ബ്ലോഗ് ആര്‍ക്കൈവ്സ് എന്ന ലേബലില്‍ ആണ് പഴയപോസ്റ്റുകള്‍ കാണപ്പെടുക. ഈ പോസ്റ്റുകളുടെ ഓരോന്നിന്റെയും പേരുകളില്‍ ക്ലിക്ക് ചെയ്താല്‍ അതാത് പോസ്റ്റുകളിലേക്ക് പോകാം. ഇത്രയുമാണ് ഒരു ബ്ലോഗിന്റെ പ്രധാന ഭാഗങ്ങള്‍.

ഇതുകൂടാതെ മറ്റനേകം “അലങ്കാരങ്ങളും“, ലിസ്റ്റുകളും ഒക്കെ പല ബ്ലോഗുകളിലും സൈഡ് ബാറിലും ടൈറ്റില്‍ ബാറിലും കാണാം. അവയെപ്പറ്റിയൊന്നും അറിഞ്ഞില്ലെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റുകള്‍ വായിക്കാം. എങ്കിലും അവയെപ്പറ്റി വഴിയേ പറയാം.



ഇനി ഒന്നു രണ്ടു പൊതുവായ കാര്യങ്ങള്‍ കൂടി അറിവിലേക്കായി മാത്രം പറയുന്നു.


എല്ലാ ബ്ലോഗുകളുടെയും ഏറ്റവും മുകളിലായി നാവിഗേഷന്‍ ബാര്‍ (NavBar) എന്ന ഒരു ബാര്‍ കാണാം. ഇവിടെ ഓറഞ്ചുകളറില്‍ ബ്ലോഗിന്റെ മുകളറ്റത്ത് കാണുന്ന ബാര്‍.






അതില്‍ Search blog എന്നൊരു ബോക്സ് കാണാം. അവിടെ ഈ ബ്ലോഗിലെ ഏതെങ്കിലും വാക്കുകള്‍ സേര്‍ച്ച് ചെയ്തു നോക്കണമെങ്കില്‍ ആവാം. ഉദാഹരണത്തിന് ഈ ബ്ലോഗിലെ ഏതെങ്കിലും അദ്ധ്യായങ്ങള്‍ നിങ്ങള്‍ക്ക് കണ്ടുപിടിക്കണമെങ്കില്‍ മലയാളത്തില്‍ ആ വാക്ക് എഴുതി എന്റര്‍ കീ അടിക്കാം. അപ്പോള്‍ ആ വാക്ക് വരുന്ന ഈ ബ്ലോഗിലെ എല്ലാ പേജുകളും ലിസ്റ്റ് ചെയ്യും.



ഈ ബ്ലോഗില്‍ തിരയൂ എന്നൊരു ചെറിയ സേര്‍ച്ച് ടൂള്‍ സൈഡ് ബാറില്‍ മുകളറ്റത്തുണ്ട്. അതും സേര്‍ച്ചിനായി ഉപയോഗിക്കാം. അതുപോലെ ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് പേജ് നാം ആദ്യം തുറന്നല്ലോ. അതിലും ഉണ്ട് ഒരു സേര്‍ച്ച് ബട്ടണ്‍. അവിടെ ഒരു വാക്ക് ടൈപ്പുചെയ്താലും ഇതേ റിസല്‍ട്ട് കിട്ടും. സേര്‍ച്ച് വാക്ക്, മലയാളത്തിലും എഴുതാവുന്നതാണ്.





ബ്ലോഗ് ഉടമയെ പരിചയപ്പെടാം




View my complete profile:


എല്ലാ ബ്ലോഗുകളിലും എഴുത്തുകാരനെ / കാരിയെപ്പറ്റിയുള്ള ചെറുവിവരണത്തിനു താഴെ view my complete profile എന്നൊരു ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ അവരുടെ പ്രൊഫൈല്‍ തുറന്നുവരും. താഴെ ഒരു ഉദാഹരണം കൊടുക്കുന്നു. ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ  പ്രൊഫൈൽ കാണാം. 



ഒരാളുടെ പ്രൊഫൈലില്‍ ക്ലിക്ക്‌ ചെയ്ത്കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പേര്, താല്പര്യങ്ങള്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങളും കാണാം.(ഇതൊക്കെ ബ്ലോഗ് റെജിസ്ട്രേഷന്‍ സമയത്ത് ഓരോരുത്തരും തീരുമാനിക്കും വിധമായിരിക്കും നമ്മള്‍ കാണുക) 

My Blogs:  എന്ന തലക്കെട്ടിനു താഴെക്കാണുന്ന ലിസ്റ്റ് ഹരീഷിന്റെ സ്വന്തം ബ്ലോഗുകളാണ്. ആ  പേരുകൾ ഓരോന്നും അതാതു ബ്ലോഗുകളിലേക്കുള്ള ലിങ്കുകൾ ആണ്. ബ്ലോഗുകളുടെ ലിസ്റ്റില്‍, സ്വന്തം പേരിലുള്ള ബ്ലോഗുകള്‍ക്കൊപ്പം,അദ്ദേഹം അംഗമായിരിക്കുന്ന ഗ്രൂപ്പ്‌ ബ്ലോഗുകളും (ഉണ്ടെങ്കില്‍) നിങ്ങള്‍‍ക്ക്‌ കാണാം. ഇവിടെ ലിസ്റ്റിൽ കാണുന്ന 'ആൽത്തറ', "കൂതറ അവലോകനം" എന്നീ ബ്ലോഗുകൾ  ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് ആണ്. Blogs I Follow: എന്ന ലിസ്റ്റിൽ കാണുന്നത് ഹരീഷ് ഫോളോ ചെയ്യുന്ന മറ്റുള്ളവരുടെ ബ്ലോഗുകളുടെ പേരുകളാണ്. 


മറൊരു ബ്ലോഗ് പോസ്റ്റില്‍ കമന്റെഴുതുന്നതെങ്ങനെ?


ഒരു  പോസ്റ്റ് വായിച്ചുകഴിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം എഴുതുവാനുണ്ടെങ്കില്‍ അത് കമന്റായി രേഖപ്പെടുത്താം. അതിനായി Post a comment (അഭിപ്രായം രേഖപ്പെടുത്തൂ) എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റൊയില്‍ എത്തും. ഇതിന്റെ ഇടതുഭാഗത്തായി മറ്റുള്ളവര്‍ രേഖപ്പെടുത്തിയ കമന്റുകളും കാണാം. ചില ബ്ലോഗുകളിൽ പോസ്റ്റിന്റെ താഴെത്തന്നെ കമന്റെഴുതുവാനുള്ള വിന്റോ കാണാം.  കീമാജിക് എന്ന സോഫ്റ്റ് വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഈ വിന്റോകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് എഴുതാവുന്നതാണ്. അല്ലെങ്കിൽ മലയാളം എഴുതുവാനുള്ള മറ്റുരീതികൾ ഉപയോഗിച്ച്  അഭിപ്രായം എഴുതിയിട്ട് കമന്റ് ബോക്സിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാവുന്നതാണ്. കമന്റുകളെപ്പറ്റി കൂടുതലായി “കമന്റുകള്‍“ എന്ന  അദ്ധ്യായത്തിൽ പഠിക്കാം.


ബ്ലോഗു വായനക്കായി ഇനിയും വേറെ പലരീതികളും ഉണ്ട് - ഗൂഗിള്‍ റീഡര്‍, ഷെയേര്‍ഡ് ലിസ്റ്റ് തുടങ്ങിയവ. അതൊക്കെ മറ്റൊരു അദ്ധ്യായത്തില്‍ പ്രദിപാദിച്ചിട്ടുണ്ട്.

30 അഭിപ്രായങ്ങള്‍:

  1. സുധീര്‍ 10 June 2008 at 10:07  

    njan computer-l valya arivulla aalalla,malayalam key set cheyyan shramichitu nadannilla,atesamayam varamoyi desktopil save cheyyan kayinjittundu.ee blog kanunnatinumunp palappoyum njanoru blog nirmikkan shramichirunnu,pakshe parajayappetu.ee blogine kurichu arinjadu madyamam[mal]dailyil ninnanu.blog postukal tiranjedukkan adyam entanu cheyyendatu?atayatu orkutum mattumchoos cheyyumpoleyano?allenkil swntamayi blog illatavarkku post vayikkan kazhiyille?

  2. അപ്പു | Appu 10 June 2008 at 10:18  

    സുധീര്‍, സ്വാഗതം. ആദ്യമായാണ് ആദ്യാക്ഷരിയില്‍ ഒരു പുതിയ ബ്ലോഗര്‍ കമന്റിടുന്നത്.

    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാം. സ്വന്തമായി ബ്ലോഗ് ഇല്ലാത്തവര്‍ക്കും, എന്തിന് ഒരു ഇ-മെയില്‍ ഐ.ഡി പോലും ഇല്ലാത്തവര്‍ക്കും ബ്ലോഗുകള്‍ വായിക്കാം. അതിനൊരു തടസ്സവും ഇല്ലല്ലോ. കമന്റുകള്‍ ചെയ്യുന്നതിന് (അനോനിമസ് അല്ലതെ) ഒരു ഗൂഗിള്‍ മെയില്‍ ഐ.ഡി വേണം എന്നേയുള്ളൂ.

    ബ്ലോഗുകള്‍ തിരഞ്ഞെടുക്കാനായി പ്രത്യേകിച്ച് വഴികള്‍ ഒന്നും ഇല്ല. ബ്ലോഗ് ആഗ്രിഗേറ്ററുകളില്‍ നിന്ന് തുറന്നു വായിച്ചുനോക്കാനേ പറ്റൂ. കുറേ വായന കഴിയുമ്പോള്‍ താങ്കള്‍ക്കുതന്നെ ഒരു ഐഡിയകിട്ടും, ഇന്ന് ബ്ലോഗര്‍ എഴുതുന്ന രീതീ ഇന്നതാവും എന്ന്. അപ്പോള്‍ പിന്നെ ആ പോസ്സുകളുടെ ടൈറ്റില് ആഗ്രിഗേറ്ററില്‍ നോക്കി അണ്ടോട്ട് പോകാം. കമന്റുകള്‍ എന്ന പോസ്റ്റില്‍ മറുമൊഴികള്‍ എന്ന കമന്റ് ആഗ്രിഗേറ്ററിനെപ്പറ്റി പറയുന്നുണ്ട്. അതു നോക്കിയാല്‍ മറ്റുള്ള വായനക്കാര്‍ ഒരു പോസ്റ്റിനെപ്പറ്റി എന്ത് അഭിപ്രാ‍ായം പറഞ്ഞു എന്നു കാണാം. അതു നോക്കി ആ പോസ്റ്റ് വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം. പക്ഷേ ഇവിടെചില്ലറ പ്രശ്നമുണ്ട്. അതറിയുവാന്‍ ആ പോസ്റ്റ് ഒന്നു നോക്കൂ.

    മലയാളം കീ സെറ്റ് ചെയ്യുവാന്‍ ശ്രമിച്ചു പക്ഷേ നടന്ന്നില്ല എന്നെഴുതിയതു മനസിലായില്ലല്ലോ? എന്താണുദ്ദേശിച്ചത്? മലയാലം എഴുതാം എന്ന പോസ്റ്റ് ഒന്നു വായിച്ചുനോക്കിയിട്ട് പറയാമോ എന്താണു പ്രശ്നം എന്ന്?

  3. സുധീര്‍ 11 June 2008 at 17:20  

    save as enna pop up window yil edathe bagathulla my computer click cheyyumpol windos directery kittunnilla,avideyum my computer tanne varunnu,matramalla ,atinodanubantichulla mattu optionukalum kittunnilla.
    2.google serch enginil oro blog spotinteyum ID enter cheytano post vayikkanum mattum sadikkunnadu?allenkil blogger.com vazhi ano?
    3.mattoru samshayam link orkoot communityumayokke sadikkumo?engine?

  4. അപ്പു | Appu 11 June 2008 at 18:41  

    സുധീര്‍,

    മൈ കം‌പ്യൂട്ടര്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിന്റോസ് ഫോള്‍ഡര്‍ ഡയറക്റ്റ് വരില്ല. നിങ്ങളുടെ കമ്പ്യുട്ടറിലെ ഡ്രൈവുകളുടെ ലിസ്റ്റാവും വരിക. അതില്‍ C ഡബിള്‍ ക്ലിക്ക് ചെയ്യണം.

    അപ്പോള്‍ C യിലെ എല്ലാ ഫോള്‍ഡറുകളും ലിസ്റ്റ് ചെയ്യും. അതില്‍ വിന്റോസ് ഫോള്‍ഡര്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ വിന്റോസിലെ എല്ലാ ഫോള്‍ഡറുകളുടെയും ലിസ്റ്റ് കിട്ടും. അതില്‍ നിന്നും ഫോണ്ട്സ് എന്ന ഫോള്‍ഡറില്‍ ഡബിള്‍ക്ലീക്ക് ചെയ്യുക. എന്നിട്ട് നമ്മുടെ മലയാളം ഫോണ്ട് ഫയല്‍ അവിടെ സേവ് ചെയ്യുക.

    ഇത്രയും ക്ലിക്കുകളുടെ സ്ക്രീന്‍ ഷോട്ട് അവിടെ കൊടുക്കാനൊക്കുമോ? അതാണ് അങ്ങനെ എഴുതിയത്. കമ്പ്യൂ‍ട്ടര്‍ ഉപയൊഗിച്ച് അല്‍പ്പമെങ്കിലും പരിചയമുള്ളവര്‍ക്ക് ഇത്രയും അറിയാമായിരിക്കും എന്നു ഞാന്‍ വിചാരിച്ചുപോയി. സാരമില്ല. ഇതു ഞാന്‍ അവിടെ ചേര്‍ത്തോളാം.


    പുതിയ ബ്ലോഗുകള്‍ കാണുന്ന പേജുകളെ ആഗ്രിഗേറ്റര്‍ എന്നാണു പറയുന്നത്. അവയെപ്പറ്റി ഒരു പോസ്റ്റ് ഈ പേജില്‍ തന്നെ ഉണ്ടല്ലോ. വായിച്ചുതുടങ്ങാം എന്നതിന്റെ താഴെയുള്ള പുതിയ പോസ്റ്റുകള്‍ എവിടെ കാണാം എന്ന ലിങ്ക് ഒന്നു നോക്കിക്കേ. അല്ല്ലാതെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കേണ്ട ആവശ്യം ഇല്ല. (ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് എന്നു പറയുന്നത്, ഗൂഗിള്‍ സേര്‍ച്ചല്ല കേട്ടോ - ബ്ലോഗുകളെ മാത്രം ലിസ്റ്റ് ചെയ്യുന്ന ഒരു പേജാണ്. ലിങ്ക് ഇതേ പേജില്‍ ഉണ്ടല്ലോ. ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ).

    ഓര്‍ക്കുട്ടില്‍ നിങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് ഒരു സ്ക്രാപ്പ് ആയി കൊടുത്താല്‍ പോരേ കൂട്ടുകാരെ അറിയിക്കാന്‍.

  5. Unknown 12 June 2008 at 14:10  

    namaskaram,

    ente blogil title matramanallo malayalam varunnadu.

  6. സുധീര്‍ 12 June 2008 at 14:14  

    comentile ID mariyadukshmikkanum

  7. വിവരദോഷി 19 June 2008 at 15:02  

    കൊള്ളാം നല്ല വിവരണം.
    നമ്മള്‍ ഒരു പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാല്‍‌ അതു ആഗ്രിഗേറ്ററില്‍ വരുമോ?

  8. അപ്പു | Appu 19 June 2008 at 15:07  

    വിവരദോഷീ (സോറി, ബ്ലോഗ് ഐ.ഡി അങ്ങനല്ലേ ഇട്ടത്, വിവരമുള്ള ആളാണെന്നറിയാം):

    സാധാരണഗതിയില്‍ നമ്മള്‍ ഒരു പോസ്റ്റ് ഇട്ടാല്‍ അത് ആഗ്രിഗേറ്ററില്‍ വരും; പബ്ലിഷ് ചെയ്ത തീയതി, സമയം തുടങ്ങിയവ കൃത്യമെങ്കില്‍. എങ്കിലും ചിലബ്ലോഗുകളേ ഒരു അജ്ഞാത രോഗം ചിലപ്പോഴെങ്കിലും പിടികൂടാറുണ്ട്. അവയിലെ പോസ്റ്റുകളൊന്നും അഗ്രിഗേറ്ററുകള്‍ക്ക് പിടിക്കില്ല. ഇതിനെപ്പറ്റി പ്രശ്നങ്ങളും പ്രതിവിധികളും എന്ന അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. വായിച്ചു നോക്കൂ.

  9. മാഹിഷ്മതി 29 August 2008 at 19:06  

    ithil malayalam varunnilla

  10. മാഹിഷ്മതി 4 September 2008 at 17:29  

    ഞാൻ ബ്ലൊഗ്ഗ്‌ തുടങ്ങി പക്ഷെ ബ്ലൊഗ്‌ title
    മലയാളതിൽ വരുന്നില്ല പേസ്റ്റു ചെയ്യുംബൊൽ വെരൊന്തക്കയൊ വരുന്നു

  11. Unknown 6 September 2008 at 02:02  

    വായിച്ചു
    നന്ദി ഗുരോ നന്ദി..
    അബ്ദുള്ള

  12. ചിരിപ്പൂക്കള്‍ 16 September 2008 at 20:38  

    Appuvetta,
    blog le ente adya guruvaya angekku NAMOVAKAM.

    valare informative aya thankalude adyaksharikku orupadu Nandi. vayichu vayichu njanum oru blog thudangi.

    anugrahikkanam.

  13. വിജയലക്ഷ്മി 28 January 2009 at 13:23  

    ഹായ് അപ്പു ,

    മോന്റെ ബ്ലോഗ് ഒത്തിരി പേര്ക്ക് (ഞാനടക്കം )ഉപകാരപ്രദമായ സഹായിയാണ് .മോന്റെ അറിവ് മറ്റുള്ളവര്‍ക്ക് പങ്കു വെക്കാനുള്ള നല്ല മനസ്സിന് നന്ദി !

    പിന്നെ എനിക്ക് കീമാന്‍ ഡൌണ്‍ലോഡായി കിട്ടുന്നില്ല .അഞ്ജലിയും ,വരമൊഴിയും ആദ്യമേ ഡെസ്ക്ട്ടോപ്പില്‍ സേവ് ചെയ്തിരുന്നു . അന്നും ഒത്തിരി ശ്രമിച്ചതാണ് എന്താണെന്നറിയില്ല ..കീമാന്‍ എന്നോട് പിണങ്ങി മാറി നിന്നു .ഞാനിപ്പോള്‍ ചെയ്യുന്നത് ഗൂഗിള്‍ സെറ്റിങ്സിലുള്ള മലയാളം ഫോണ്ട് ഉപയോഗിച്ചാണ് .

  14. അങ്കിള്‍ 28 January 2009 at 14:05  

    വിജയലക്ഷ്മി ഇതാ ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണോ വരമൊഴിയും കീമാനുമെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തത്?

    നിലവിലുള്ള വരമൊഴിയും കീമാനും നീക്കിക്കളഞ്ഞിട്ട് ചെയ്യുന്നതാവും നല്ലത്.

    അബുദാബിയിലല്ലേ താമസം. വീട്ടിനു വെളിയിലോട്ടിറങ്ങി എങ്ങോട്ട് നോക്കിയാലും രണ്ടു മലയാളി ബ്ലോഗര്‍മാരെ കാണാതിരിക്കില്ല. തീര്‍ച്ചയായും അവര്‍ സഹായിക്കുകയും ചെയ്യും. ഇതവസാനത്തെ കൈയ്യ്.

  15. വേലൂക്കാരൻ 17 February 2009 at 14:58  

    very good

  16. ബാലു 31 May 2009 at 11:36  

    മാഷെ ഒരു സംശയം കീമാൻ യുസ് ചെയ്ത് ഡയർക്റ്റ് ആയി കമന്റ്റിൽ പോസ്റ്റ് ഇടാൻ പറ്റില്ലെ

  17. Appu Adyakshari 31 May 2009 at 11:54  

    തീർച്ചയായും സാധിക്കും.

  18. aachi 3 August 2009 at 12:49  

    google blog searchil onnum listout cheythitillallo search cheyyanulla option mathramanallo nalkiyittullath.. mathramalla e blogile google blog searchinte image kanan pattunnillallo...

  19. Anonymous 2 October 2009 at 14:09  

    valare upakaara pradham aanu...

  20. പാട്ടോളി, Paattoli 14 October 2009 at 19:25  

    seriyavunnilla chengayee...

  21. MANOJ KUMAR 27 January 2010 at 22:35  

    അപ്പുവ്വ കാണാൻ late അയതു നഷ്ടാമായ കാലം.B'cose i tried many times to write a malayalam blog. still not succeus.

  22. മഴപ്പക്ഷി..... 20 April 2010 at 17:13  

    മലയാളം ബ്ലോഗ്‌ ലോകത്തേക്ക് കടന്നു വരാന്‍ ഒരുപാട് കൊതിച്ച ഞാന്‍,എങ്ങനെ ?????????എന്ന
    ചോദ്യത്തിന് മുന്നില്‍ പകച്ചു നില്ക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി.താങ്കളുടെ ഈ ബ്ലോഗിലേക്ക് എത്താന്‍ താമസിച്ചതില്‍ ഇപ്പോ വിഷമം തോന്നുന്നു.
    വളരെ അധികം നന്ദി.
    ഇതു എന്‍റെ ആദ്യ മലയാളം എഴുത്താണ്...

    ഷിജു,മാവേലിക്കര(ദുബായ്)

  23. Appu Adyakshari 20 April 2010 at 17:54  

    ഷിജൂ, പരിചയപ്പെട്ടതിൽ സന്തോഷം. വായന മാത്രമല്ല എഴുത്തും തുടങ്ങൂ.

  24. Anonymous 12 November 2010 at 17:14  

    gone through your blog. fantastic.

  25. Anonymous 12 November 2010 at 17:21  

    I have placed a comment in english could you please advise me to do the same in malayalam

  26. Appu Adyakshari 12 November 2010 at 18:16  

    Venu, please read on .. there are chapters about how to write in malayalam..

  27. shameem 11 December 2010 at 23:06  

    vayichu nannayittundu

  28. shameem 11 December 2010 at 23:06  

    nalla udhyamathinu abhinandanagal

  29. Ente Nadu 9 November 2011 at 10:45  

    Njanoru new blog create chaithu enik engane chettanepole oru nalla blog design cheyyan kazhiyum? enik swayam oru template design cheyyan kazhiyumo? enik photoshop ariyam.

  30. Appu Adyakshari 9 November 2011 at 10:50  

    ഫോട്ടോഷോപ്പ് അറിയാമെന്നുവച്ച് നല്ല ഒരു ടെമ്പ്ലേറ്റ് ഡിസൈൻ ചെയ്യാൻ ആവില്ല. അതിനു html കോഡുകളുടെ കളികളാണ് അറിയേണ്ടത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് നല്ല ഒരു തലക്കെട്ടു ചിത്രം ഉണ്ടാക്കാൻ സാധിക്കും. പക്ഷേ html അറിയാത്തവർക്കു നല്ല ടെമ്പ്ലേറ്റുകൾ ബ്ലോഗറിന്റെ സഹായത്താൽ ഉണ്ടാക്കാം. അല്ലെങ്കിൽ പുറമേനിന്നുള്ള സൈറ്റകളിൽ നിന്ന് കോഡുകൾ എടുത്ത നല്ലടെമ്പ്ലേറ്റുകൾ ബ്ലോഗിൽ ഉണ്ടാക്കാം. ഇതൊക്കെ എങ്ങനെയെന്നു ഇവിടെ പല പോസ്റ്റുകളിലായി പറഞ്ഞിട്ടുണ്ട്. വലതുവശത്തെ സൈഡ് ബാറിൽ നോക്കി അതൊക്കെ ഒന്നുവായിച്ചു നോക്കൂ.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP