ബ്ലോഗ് ബോഡി കോണ്‍ഫിഗറേഷന്‍
>> 4.5.08
പേജ് എലമെന്റുകള്‍ സെറ്റ് ചെയ്യുന്നതിന്റെ കൂടെ, ബ്ലോഗ് പോസ്റ്റ് ചെയ്യുന്ന ഏരിയയില്‍ എന്തൊക്കെ വിവരങ്ങള്‍ കാണിക്കണം എന്നതും കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്. അതിനായി,Layout വ്യൂവില്‍, ബ്ലോഗ് ബോഡി എന്ന ഭാഗത്തെ Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ തുറന്നു വരും. ചിത്രം ക്ലിക്ക് ചെയ്തു വലുതാക്കി കാണുക. അവയില്‍ Select Items എന്നലിസ്റ്റില്‍ ടിക് മാര്‍ക്ക് ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ ബ്ലോഗ് പോസ്റ്റിനോടൊപ്പം ഉണ്ടാവൂ.
ലിസ്റ്റില്‍ നിലവിലുള്ള കാര്യങ്ങള്‍ ഇവയാണ്:
1. ആദ്യത്തേത് പോസ്റ്റ് പബ്ലിഷ് ചെയ്ത തീയതിയാണ്. ഡേറ്റിന്റെ വ്യത്യസ്ത ഫോര്‍മാറ്റുകള്‍ കിട്ടാന്‍ തീയതിയുടെ വലതുവശത്തുള്ള arrow ക്ലിക്ക് ചെയ്യുക.
2. പോസ്റ്റ് എഴുതിയ ആളുടെ പേര്. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള പോസ്റ്റുകള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
3. പോസ്റ്റ് എഴുതിയ സമയം. ഇതിന്റെയും വ്യത്യസ്ത ഫോര്‍മാറ്റുകള്‍ ലഭ്യമാണ്.
4. കമന്റുകള്‍
5. ഈ പോസ്റ്റിനെപ്പറ്റി മറ്റാരെങ്കിലും ലിങ്കുകള്‍ വേറെ വെബ് പേജുകളില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം ഇവിടെ കാണിക്കുവാന്‍ ഇത് ക്ലിക്ക് ചെയ്യുക.
6. ലേബലുകള്‍ - നാം പോസ്റ്റു പബ്ലിഷ് ചെയൂന്നതിനോടൊപ്പം ലേബലുകള്‍ കൊടുക്കാറുണ്ടല്ലോ. അവ ഇവിടെ കാണാം.
7. Show quick editing. ഇത് സെലക്ട് ചെയ്തിട്ടുണ്ടെങ്കില്‍, നാം ലോഗിന്‍ ചെയ്ത്രിക്കുമ്പോഴെല്ലാം നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ ഒരു പെന്‍സില്‍ അടയാളം കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റയടിക്ക് എഡിറ്റിംഗ് പോസ്റ്റ് പേജിലേക്ക് വരാം.
8. Show Email post links: ഇത് ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ വായനക്കാര്‍ക്ക് നിങ്ങളുടെ പോസ്റ്റ് മറ്റാര്‍ക്കെങ്കിലും ഇ-മെയിലായി അയച്ചുകൊടുക്കുവാനുള്ള സൌകര്യം ലഭിക്കുന്നു.
9. ആഡ്‌സെന്‍സ് പരസ്യങ്ങള്‍: ഇതിനായി ആഡ്‌സെന്‍സില്‍ റെജിസ്റ്റര്‍ ചെയ്യണം.
കുറിപ്പുകള്‍:
ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പോസ്റ്റുകളോടൊപ്പം ഉള്‍പ്പെടുത്തുക. അല്ലെങ്കില്‍ പോസ്റ്റിന്റെ ഏറ്റവും താഴെയുള്ള ഭാഗങ്ങള്‍ നിറയെ ലിങ്കുകള്‍ ആയിരിക്കും.
സെലക്ട് ചെയ്തുകഴിഞ്ഞിട്ട് Save ക്ലിക്ക് ചെയ്യുവാന്‍ മറക്കരുതേ.
5 അഭിപ്രായങ്ങള്‍:
എങനെ സ്വന്തെം ഫോട്ടൊകൾ SLIDESHOW അയി PRESENT ചെയ്യാം
സ്വന്തം ഫോട്ടോകള്‍ സ്ലൈഡ് ഷോ ആയി കാണിക്കുവാനുള്ള ഏറ്റവും നല്ല വഴി, അവയെ പിക്കാസ വെബ് ആല്‍ബത്തിലേക്ക് അപ്_ലോഡ് ചെയ്തിട്ട് അതിന്റെ ഒരു സ്ലൈഡ് ഷോ html code ബ്ലോഗില്‍ പോസ്റ്റ് ചെയ്യുക എന്നതാണ്.
jaisalsadiquenjan oru post publish cheydu pakshe athinte page settings shariyalla ,athu shriyakkan ini enthu cheyyanam ,
edit postil click cheythalpage not responding ennu kanikkunnu
onnu helpanam .
njan oru post publish cheydu pakshe athinte page settings shariyalla ,athu shriyakkan ini enthu cheyyanam ,
edit postil click cheythalpage not responding ennu kanikkunnu
onnu helpanam .
കുന്നേക്കാടന്റെ ബ്ലോഗിൽ പോസ്റ്റുകൾ ഒന്നും കാണുന്നില്ലല്ലോ. പിന്നെ അതിന്റെ പേജ് സെറ്റിംഗുകൾ ശരിയാണോ അല്ലയോ എന്ന് എങ്ങനെ ഞാൻ മനസ്സിലാക്കും? ബ്ലോഗ് കണ്ടിട്ട് അതിൽ പ്രശ്നം ഒന്നുമുള്ളതായി തോന്നുന്നുമില്ല.
Post a Comment