മലയാളം എഴുത്തിനുള്ള രീതികള്‍
>> 4.5.08
മലയാളത്തില്‍ എഴുതുവാന്‍ തുടങ്ങുന്നവര്‍ക്കു സഹായകമായി നിരവധി എഴുത്ത് രീതികള്‍ (input methods) നിലവിലുണ്ട്. അവയെപ്പറ്റി "എഴുത്തു രീതികൾ - ഇൻസ്ക്രിപ്റ്റും ട്രാൻസ്‌ലിറ്ററേഷനും" എന്ന അദ്ധ്യായത്തിൽ വായിച്ചല്ലോ. ഇനി ഈ രീതികളിൽ എഴുതാനുള്ള സോഫ്‌റ്റ്വെയറൂകളെപ്പറ്റി പറയാം.
എഴുതുവാന്‍ ഉപയോഗിക്കുന്ന ടൂളുകളെ അല്ലെങ്കിൽ സോഫ്റ്റ് വെയറുകളെ അവ പ്രവര്‍ത്തിക്കുന്ന രീതി അനുസരിച്ച് രണ്ടായി തിരിക്കാം. ഒന്നാമത്തെ വിഭാഗം offline സോഫ്റ്റ്‌വെയറുകള്‍ ആണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും അവ ഉപയോഗിച്ച് നമുക്ക് എഴുതാം. രണ്ടാമത്തെ വിഭാഗം online രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
Off-line വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ വച്ച് വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നതും, മലയാളം ബ്ലോഗുകളുടെ ആരംഭം മുതല്‍ ഈ രംഗത്തുള്ള ചില വിദഗ്ദ്ധർ ചേര്‍ന്ന് ഉണ്ടാക്കിയെടുത്തതുമായ സോഫ്റ്റ്‌വെയര്‍കളാണ് വരമൊഴി എഡിറ്ററും, കീമാനും, കീമാജിക്കും. ഇവ മൂന്നും ട്രാൻസ്‌ലിറ്ററേഷൻ എഴുത്ത് രീതിയാണ് പിന്തുടരുന്നത്. മാത്രവുമല്ല, ഒരു വാക്കിനെ മുഴുവനായി ട്രാൻസ്‌ലിറ്ററേഷൻ ചെയ്യുന്നതിനു പകരം ഓരോ ഇംഗ്ലീഷിലെ ഓരോ സിലബിൾ (ഒരു വ്യഞ്ജനവും സ്വരവും ചേർന്ന ശബ്ദം) ഈ സോഫ്റ്റ്വെയറുകൾ മലയാളമാക്കി മാറ്റുന്നത്. ഉദാഹരണത്തിനു ka എന്നു ടൈപ്പ് ചെയ്യുമ്പോൾ ക എന്നും koo ടൈപ്പു ചെയ്യുമ്പോൾ കൂ എന്നു ഔട്ട്പുട്ട് കിട്ടുന്നു.
on-line വിഭാഗത്തില്‍ ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്‍ ആയ Google Indic Transliteration ആണ് പ്രമുഖം. ഗൂഗിളിന്റെ മിക്കവാറും എല്ലാ സര്‍വീസുകളിലും (ബ്ലോഗ്, ഓര്‍ക്കുട്ട്, ജി-മെയില്‍ മുതലായവ) ഇപ്പോള്‍ ഇത് അതാതു സര്‍വീസിനുള്ളില്‍ തന്നെ ലഭ്യമാണ്. കൂടാതെ മോസില്ല, എപിക് തുടങ്ങിയ ബ്രൌസറുകളില്‍ add-on കളായും, Google Transliteration off line (desktop version) വെര്‍ഷന്‍ ആയും ഇതു ലഭിക്കും. Google Transliteration എന്ന അധ്യായത്തില്‍ ഇതിനെപ്പറ്റി വിശദമായി വായിക്കാം.
on-line വിഭാഗത്തില്‍ ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്വെയര്‍ ആയ Google Indic Transliteration ആണ് പ്രമുഖം. ഗൂഗിളിന്റെ മിക്കവാറും എല്ലാ സര്‍വീസുകളിലും (ബ്ലോഗ്, ഓര്‍ക്കുട്ട്, ജി-മെയില്‍ മുതലായവ) ഇപ്പോള്‍ ഇത് അതാതു സര്‍വീസിനുള്ളില്‍ തന്നെ ലഭ്യമാണ്. കൂടാതെ മോസില്ല, എപിക് തുടങ്ങിയ ബ്രൌസറുകളില്‍ add-on കളായും, Google Transliteration off line (desktop version) വെര്‍ഷന്‍ ആയും ഇതു ലഭിക്കും. Google Transliteration എന്ന അധ്യായത്തില്‍ ഇതിനെപ്പറ്റി വിശദമായി വായിക്കാം.
ഇംഗ്ലീഷിൽ എഴുതുന്ന കീ സ്ട്രോക്കുകളും തത്തുല്യമായ മലയാളം വാക്കുകളും രണ്ടു വിന്റോകളിൽ കാണണം എന്നുള്ളവർക്ക് വരമൊഴി ഓഫ്‌ലൈൻ എഡിറ്റർ ആണ് നല്ലത്.
ഓഫീസ് കമ്പ്യുട്ടറുകളിലും മറ്റും, തേർഡ് പാർട്ടി സോഫ്റ്റ് വെയറൂകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമില്ലാത്തവർക്ക് മലയാളം എഴുതുവാൻ നല്ലത് ഓൺലൈൻ സോഫ്റ്റ് വെയറുകളാണ്. ഗൂഗിളിന്റെ ട്രാൻസ്‌ലിറ്ററേഷൻ രീതിയും, കീമാജിക് / കീമാൻ എന്നിവയുടെ അക്ഷരം പ്രതിയുള്ള ട്രാൻസ്‌ലിറ്ററേഷനും ഒരുമിച്ചൂ ലഭ്യമായ ഒരു സൈറ്റും കേരള ബുക്ക് സ്റ്റോറിന്റെ ഈ ടൈപ്പിംഗ് പേജിൽ കാണാം. ഇനി ഈ മലയാളം എഴുത്തുരീതികളെ ഒന്നൊന്നായി പരിചയപ്പെടാനായി വലതുവശത്തുള്ള ലിങ്കുകൾ നോക്കൂ.
ഓഫീസ് കമ്പ്യുട്ടറുകളിലും മറ്റും, തേർഡ് പാർട്ടി സോഫ്റ്റ് വെയറൂകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമില്ലാത്തവർക്ക് മലയാളം എഴുതുവാൻ നല്ലത് ഓൺലൈൻ സോഫ്റ്റ് വെയറുകളാണ്. ഗൂഗിളിന്റെ ട്രാൻസ്‌ലിറ്ററേഷൻ രീതിയും, കീമാജിക് / കീമാൻ എന്നിവയുടെ അക്ഷരം പ്രതിയുള്ള ട്രാൻസ്‌ലിറ്ററേഷനും ഒരുമിച്ചൂ ലഭ്യമായ ഒരു സൈറ്റും കേരള ബുക്ക് സ്റ്റോറിന്റെ ഈ ടൈപ്പിംഗ് പേജിൽ കാണാം. ഇനി ഈ മലയാളം എഴുത്തുരീതികളെ ഒന്നൊന്നായി പരിചയപ്പെടാനായി വലതുവശത്തുള്ള ലിങ്കുകൾ നോക്കൂ.
105 അഭിപ്രായങ്ങള്‍:
hello
Hai Dear Friend,
I 've downloaded keyman installed it to my pc. at present I can only type in malayalam in ms word only. I m unable to type in my webpage posts. I tried it 3-4 times and failed. could u pls help me. I m using IE8 and recently updated it. This problem started after my pc's windows xp re installed and IE8 downloaded. Could u pls help me...
hello brother..
thanks for the information.
But I can't type malayalam in google chrome.
Can you please help me in this issue..
?
Prasanth
Prasanth,
Please go to: http://dev.chromium.org/getting-involved/dev-channel and run the channel changer to get the dev-channel. The issue is fixed in the dev channel of chrome. It takes some time to reach the stable release.
അപ്പൂ,
ഡി ടി പി വശമില്ലാത്ത എനിക്ക് വരമൊഴിയും കീമാനും എത്ര ഉപകാരപ്രദമായെന്നോ!
ഒരു നാലു പ്രാവശ്യമെങ്കിലും ഇവ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവും!കാരണം വൈറസ്.
അദ്യാക്ഷരിയിലെ ഈ അദ്ധ്യായം ഉള്ളതു കാരണം പ്രയാസം കൂടാതെ വീണ്ടും വീണ്ടും കീമാനും വരമൊഴിയും കിട്ടുന്നു!
നന്ദി....നന്ദി....:)
ഞാന്‍ mozhi_offline.htm എന്ന പേജ് ഉപയോഗിച്ചാണ് മലയാലം റ്റൈപ്പ് ചെയ്യുന്നത്. എന്നാല്‍ എന്റെ ഒരു പോസ്റ്റില്‍ പലരും താഴപറയുന്ന വിധം പ്രസ്താവനകളിറക്കി.
'(Please avoid word verification)'
എന്തുകൊണ്ടാണിത്???
അനുരൂപ് :-)
ആള്‍ക്കാരുദ്ദേശിച്ചത് അനുരൂപിന്റെ പോസ്റ്റിലെ എന്തെങ്കിലും പ്രശ്നമോ, ടെക്സ്റ്റിന്റെ പ്രശ്നമോ അല്ല. അനുരൂപിന്റെ ബ്ലോഗില്‍ കമന്റെഴുതാനുള്ള ഓപ്ഷനില്‍ വേഡ് വേരിഫിക്കേഷന്‍ ഉണ്ട്. അത് മാറ്റരുതോ എന്നാണ്. ആദ്യാക്ഷരിയിലെ കമന്റ് സെറ്റിംഗുകള്‍ എന്ന ചാപ്റ്റര്‍ നോക്കൂ. വേഡ് വേരിഫിക്കേഷന്‍ മാറ്റുന്നതെങ്ങനെ എന്ന് അവിടെ പറഞ്ഞിട്ടുണ്ട്. വേഡ് വേരിഫിക്കേഷന്‍ ഒരു സെക്യൂരിറ്റി ഫീച്ചറാണ് (സ്പാം കമന്റുകള്‍ ഒഴിവാക്കുവാന്‍). അത്യാവശ്യമില്ലെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുക.
please visit
www.aakkoossee.blogspot.com
CtX coXnbn {]hÀ¯nç¶ Hì cp sh_v sskäpIÄ CXm...
ഞാന്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് പേസ്റ്റ് ചെയ്തതാണ് മുകളില്‍ കാണുന്നത്.
അത് മലയാളത്തില്‍ അല്ലല്ലോ വന്നത്???(പ്രിവ്യു നോക്കാതെ ചെയ്തു പോയതാ )
അത് കഴിഞ്ഞു ഒരു
ഓണ്‍ലൈന്‍ എഡിറ്റരില്‍ ടൈപ്പ് ചെയ്തതാണ് ഇത്.
ഇത് പോലുള്ള ഒന്ന് രണ്ടു വെബ് സൈറ്റുകള്‍ ഇതാ
http://www.google.com/transliterate/indic/Malayalam
http://adeign.googlepages.com/ilamozhi.html
http://kerals.com/write_malayalam/malayalam.htm
http://www.guruji.com/ml/index.html
ഉണ്ണി,
ഞനിതെഴുതുന്നത് വരമൊഴി ( 1.08.02) ഉപയോഗിച്ചാണ്. അതിൽ അഞ്ജലി ഫോണ്ട് സെലക്ട് ചെയ്തു. ഓപ്ഷൻസിൽ limit to basic mozhi യും സെലെക്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും നേരിട്ട് കട്ട് ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തു. ശരിക്കും വായിക്കാൻ കഴിയുന്നില്ലേ.
നന്ദി അങ്കിളേ ...,
ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ..
ഓക്കെ അങ്കിളേ...
നന്ദി ,പക്ഷെ ഈ കീമാന്‍ എന്നാ സംഭവം??
വരമൊഴിയുടെ പാര്‍ട്ട് ആണോ?
ഉണ്ണീ, വരമൊഴിയും കീമാനും ഒന്നിച്ചു download ചെയ്യുന്നു എങ്കിലും ഇത് രണ്ടും രണ്ട് softwares ആണ്. ഒന്ന്‍ മറ്റേതിന്റെ പാര്‍ട്ട് അല്ല.
കീമാന്റെ ഏറവും വലിയ ഗുണം ഏതു field ലേക്കും നേരെ മലയാളം എഴുതാം എന്നതാണ്. ഓരോ അക്ഷരങ്ങളും വെവ്വേറെ ടൈപ്പ് ചെയ്യാം.
അതിനാല്‍ തന്നെ ഒരു തിരുത്തല്‍ വേണ്ടി വന്നാല്‍ വളരെ എളുപ്പമാണ്. ഈ സൗകര്യം indic transliteration ഇല് ഇല്ല എന്നറിയാമല്ലോ.
കാരണം indic transliteration ഒരു വാക്കിനെ മൊത്തമായിട്ടാണ് കണക്കിലെടുക്കുന്നത്. മലയാളം എഴുതുവാന്‍ ഏതു രീതി ഉപയോഗിച്ചാലും
കിട്ടുന്ന output ആണ് നമുക്ക് പ്രധാനം. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള രീതി ഉപയോഗിക്കട്ടെ. എന്റെ preference കീമാന്‍ ആണ്. കാരണം
കീ ബോര്‍ഡില്‍ നോക്കാതെ എല്ലാ വിരലുകളും ഉപയോഗിച്ച് ശെരിയായി നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ എനിക്കാവും, മലയാളം ആയാലും ഇംഗ്ലീഷ് ആയാലും.
നന്ദി
how can i correctly type Ente? soundaryam? when i type them im getting എന്റെ, സൌന്ദര്യം. സഹായിക്കൂ
ബിന്ദു എഴുതിയ എന്റെ, സൌന്ദര്യം എന്നീ വാക്കുകള്‍ക്ക് എന്താണു മിസ്റ്റേക്ക്? മനസ്സിലായില്ല. ‘സൌ‘ ല്‍ ഇടതുവശത്തെ പുള്ളി ഒഴിവാക്കാനുള്ള വഴികള്‍ നിലവിലില്ല.
ബിന്ദൂ, ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായം ഒന്നു നോക്കൂ.
ബിന്ദൂ, ഈ വാക്കുകൾക്ക് ഒരു പ്രശ്നവും തോന്നുന്നില്ലല്ലോ. 'സൗന്ദര്യം' ഇടതുവശത്തെ പുള്ളിയില്ലാതെയാണ് വരമൊഴി എഴുതുന്നത്.
how to write in malayalam directly in MS Word? Writing long texts in varamozhi editor window and cutting and pasting to MS word is very slow process.
use keyman to write malayalam in MSword (or anywhere). However, depending on the versions ms word or note pad will give some problems in chillu letters or koottaksharangal. I prefer Wordpad latest version, it will work very good with keyman.
പ്രിയ അപ്പൂ
(ഓഫ് ലൈനിൽ ടൈപ്പ് ചെയ്ത് copy & paste ചെയ്തതാണ് ഇത്.)
കീമാൻ 6.0.164.0 കുറേക്കാലമായി ഉപയോഗിക്കുന്നു. രണ്ട് ചിഹ്നങ്ങൾ ശരിയായി എഴുതാൻ കഴിയുന്നില്ല
-----------------------------------------------------
saundaryam സൌന്ദര്യം
naushad നൌഷാദ്
paurusham പൌരുഷം
kauthukam കൌതുകം
-------------------------------------------
krushi ക്ര്ഷി
thrunam ത്ര്ണം
vruthi വ്ര്ത്തി
kruthyam ക്ര്ത്യം
---------------------------------------------
ഈ രണ്ട് ചിഹ്നങ്ങൾ ശരിയായി എഴുതാൻ സഹായിക്കുമോ?
അപ്പൂ
ഓഫ് ലൈനിൽ ചെയ്ത മാറ്റർ പേസ്റ്റ് ചെയ്തപ്പോൾ ഔ ചിഹ്നം ശരിയായി ഡിസ്പ്ലേ ചെയ്യുന്നു.ഓഫ് ലൈനിൽ ഉള്ള മാറ്ററുമായി വ്യത്യാസമണ്ട്.സ്ക്രീൻ ഷോട്ട് അയക്കാൻ നോക്കിയിട്ട് ശരിയാകുന്നില്ല
ksta,
കീമാൻ ഓൺലൈനിൽ ടൈപ്പുചെയ്താലും ഓഫ് ലൈനിൽ ടൈപ്പുചെയ്താലും പ്രത്യേകിച്ച് വ്യത്യാസം ഒന്നുമില്ല. കാരണം അത് നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു സോഫ്റ്റ്വെയർ ആണ്. സൌന്ദര്യം, കൌതുകം തുടങ്ങിയവയിലെ ഔ ചിഹ്നം ഇടതുവശത്ത് പുള്ളിയില്ലാതെ കീമാനിൽ ലഭിക്കുകയില്ല. എന്നാൽ വരമൊഴിയിൽ എഴുതിനോക്കൂ. ഇതുപോലെ..
കൗതുകം
സൗന്ദര്യം
പൗർണ്ണമി
ഋ ചിഹ്നം കിട്ടുവാൻ അക്ഷരത്തോടൊപ്പം ^ (shift+6) ചേർക്കണം.
കൃഷി = kr^shi
തൃണം = thr^Nam
വൃത്തി = vr^ththi
ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായവും ഒന്നു നോക്കണേ.
നന്ദി
അപ്പൂ,
വളരെ നന്ദി.ഋ ന്റെ പ്രശ്നം വൃത്തിയായും കൃത്യമായും പരിഹരിച്ചു.പക്ഷേ ഔ പ്രശ്നമാണ്.
ഞാൻ എഴുതുമ്പോൾ സൌന്ദര്യം ശരിയാവുന്നില്ല.ഓൺലൈനിൽ കുഴപ്പമില്ല.ഓഫ് ലൈനിൽ സ, എ യുടെ ചിൻഹം, ഒരു വട്ടം,ഈ യുടെ ചിൻഹം ഇങ്ങനെ കാണുന്നു
ksta,
താങ്കള്‍ വരമൊഴിയില്‍ ഔ എഴുതിനോക്കിയോ എന്നു പറഞ്ഞില്ലല്ലോ !!
hi, keyman is better or varamozhi?
Hi Gopakumar,
Better in what sense? Both deliver same output ! However for direct typing in a particular field keyman is useful. varamozhi needs you to copy and paste from its window.
അപ്പൂ,
വരമൊഴിയിൽ ടൈപ്പ് ചെയ്തിട്ട് എം.എസ്.വേർഡ്-ലേക്ക് പേസ്റ്റ് ചെയ്യുമ്പോൾ ഔ ചിഹ്നം ശരിയാവുന്നില്ല.
സൗന്ദര്യം കൗതുകം ടൗൺ
എന്നാൽ എക്സ്പോർട്ട് ചെയ്യുമ്പോൾ ശരിയാവുന്നുണ്ട്.
പക്ഷേ എഡിറ്റ് ചെയ്യുമ്പോൾ വീണ്ടും പ്രശ്നം
പ്രശ്നം ഇതാണ്. അക്ഷരത്തിനും ചിഹ്നത്തിനും ഇടയിൽ ഒരു 'വട്ടം'
മുകളിൽ കാണുന്നതത്രയും വരമൊഴിയിൽ ചെയ്ത് വേർഡിൽ പേസ്റ്റ് ചെയ്ത് സേവ് ചെയ്തതിനു ശേഷം പിന്നീട് വേർഡിൽ നിന്നും ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ്.ഇത്രയും വിഷമിക്കണോ എന്നല്ലേ? എനിക്ക് ഓഫ് ലൈനിൽ മലയാളം എഴുതാൻ കഴിയണം അത്ര മാത്രം.കീമാനിൽ ഔ ചിഹ്നം ഒഴികെ എല്ലാം ശരിയാവുന്നു.ഇതുകൂടി ശരിയായാൽ ധന്യനായി.
ksta,
താങ്കള്‍ക്ക് മൈക്രോസോഫ്റ്റ് വേഡിനോട് ഇത്രപ്രിയം എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു ! വരമൊഴിയില്‍ ടൈപ്പ് ചെയ്ത ഒരു മാറ്റര്‍ അല്ലെങ്കില്‍ ഫയല്‍ സേവ് ചെയ്യണം എന്നുണ്ടെങ്കില്‍ സേവ് ഓപ്ഷന്‍ അവിടെത്തന്നെയുണ്ടല്ലോ (ഫയല്‍ മെനുവില്‍). പേസ്റ്റ് ചെയ്യേണ്ടത് എപ്പോഴും ബ്ലോഗില്‍ തന്നെയല്ലേ? അല്ലെങ്കില്‍ ഒരു മെയിലില്‍ ഇതിനിടയില്‍ എന്തിനാണീ വേഡിനെ കൊണ്ടുവരുന്നത്? വേഡിന് യൂണിക്കോഡ് മലയാളം ഫോണ്ടുകളുമായി ചില്ലറ വശപ്പിശകുകള്‍ ഉണ്ട്. അത് വേഡിന്റെ കുഴപ്പവുമാണ്. എന്നാല്‍ എക്സലിലോ, വേഡ് പാഡിലോ (വേഡ് പാഡ് വേറേ പ്രോഗ്രാമാണെന്ന് അറിയാമല്ലോ, അല്ലേ) ഈ പ്രശ്നങ്ങള്‍ ഇല്ലതാനും. ഇതെല്ലാം മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറുകളല്ലേ എന്നു ചോദിക്കരുത്!! സംഗതി ശരിതന്നെ, പക്ഷേ വെവ്വേറെ ടീമുകളാണ് ഇതൊക്കെ ചെയ്യുന്നത്.
i installed varamozhi and key man as u explained. i can write in word. but it is not possible to write in blog(new post)and comment column. icon k is there, itis changing to ka. but letter comes in english. earlier i used xp, and no problems experienced.in new system os is windows 7 ultimate. i tried by changing browsers mosila and crome.no solution. help me
അപ്പൂ
MS Word നോട് അതിരു കവിഞ്ഞ സ്നേഹമൊന്നും ഇല്ല. കാര്യം നടക്കണം അത്ര തന്നെ. പറഞ്ഞല്ലോ ഓഫ്-ലൈനിൽ മലയാളം എളുപ്പത്തിലും ശരിയായും ഉപയോഗിക്കാൻ പറ്റുന്ന ഒരു മംഗ്ലീഷ് കീബോർഡ് ലേഔട്ട് വേണമായിരുന്നു. കീമാൻ ഇഷ്ടപ്പെട്ടു.അത് കാര്യക്ഷമമായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സംശയങ്ങൾ ചോദിച്ചത്.ഔ ചിഹ്നം ഒഴികെ എല്ലാം ശരിയായി.താങ്കളുടെ ഉപദേശപ്രകാരം ഇതു wordpad ലാണ് തയ്യാറാക്കുന്നത്.ചുരുക്കത്തിൽ ഞാൻ തൃപ്തനാണ്. വരമൊഴി, കീമാൻ,വേർഡ്.വേർഡ്പാഡ് എല്ലാം ചേർത്ത് മലയാളം എഴുതാറായി. നന്ദി....വളരെ നന്ദി...
ഞാന്‍ വരമൊഴി ഡൗണ്‍ ലൊഡ് ചെയ്തു
ടൈപ്പ് ചെയ്തപ്പൊള്‍ ഫൊണ്ട് ml-ttkarthika ayirunnu
anjali old lipi upayogichappol chila chillukal vannilla
njan m ttkarthika upayogichu type chythathu copy past cheythappol engilsil enthokkeyo ayi mari njan ippl enthu cheyyanam?
athu nere avan
മലയാളത്തില്‍ എഴുതാന്‍ പഠിക്കാം എന്ന അദ്ധ്യായം നോക്കൂ. അവിടെ വരമൊഴിയില്‍ നിന്ന് കോപ്പി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അഞ്ജലി ഓള്‍ഡ് ലിപി അല്ലാതെ മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാണ് എഴുതുനതെങ്കില്‍ കോപ്പി ചെയ്യുന്നതിനു മുമ്പ് എക്സ്പോര്‍റ്റ് ടു യൂണിക്കോഡ് എന്ന സ്റ്റെപ്പ് ചെയ്യാനുണ്ട്. ആ അദ്ധ്യായം ഒന്നു നോക്കൂ. വിശദമായി എഴുതിയിട്ടുണ്ട്.
ഞാനിതെഴുതുന്നത് കീമാന്‍ വച്ച് നോട്പാഡില്‍ ടൈപ് ചെയ്തു കോപി-പേസ്റ്റ് ചെയ്താണ്..
എനിക്ക് ഓണ്‍ലൈനില്‍ വെബ് പേജില്‍ , അതായത് ഓര്‍ക്കുട്ടിലോ,മേയിലിലോ ഒന്നും കീമാന്‍ ഉപയോഗിച്ച് മലയാലം ടൈപ് ചെയ്യാന്‍ സാധിക്കുന്നില്ല..
This problem started after my pc's windows xp re installed and IE8 downloaded.
എന്താണ് പോംവഴി എന്ന് പറഞ്ഞു തരാമോ.
ചാത്തനേറ് : IE 8 എടുത്ത് കളഞ്ഞ്
IE 7 യൂസ് ചെയ്യുക എന്നു മാത്രേ പറയാനുള്ളൂ.
IE 8 ല്‍ നിന്നു തിരിച്ചു വന്ന മറ്റൊരു ഹതഭാഗ്യന്‍ :)
മനുഷ്യസ്നേഹിയും കുട്ടിച്ചാത്തനും ഇതെന്താണീ പറയുന്നത്?!! ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ 8 ആണ് ഞാന്‍ ഉപയോഗിക്കുന്നത്. കീമാന്‍ ഉപയോഗിക്കുന്നതില്‍ യാതൊരു കുഴപ്പവും കണ്ടിട്ടില്ല. അല്ലെങ്കില്‍ മോസില്ലയോ ഗൂഗിള്‍ ക്രോമോ ഉപയോഗിക്കാമല്ലോ..
windows 7 നും വരമൊഴിയും ചേരുന്നില്ലല്ലോ
എന്തെങ്കിലും സൂത്രപ്പണി ചെയ്യാനുണ്ടോ ?
വിൻഡോസ് സെവൻ കയ്യിൽ കിട്ടിയിട്ടുവേണ്ടേ എന്താണ് പ്രശ്നമെന്നു നോക്കാൻ :(
കിട്ടിയാല്‍ ഒന്നു പറഞ്ഞു തരണം
i was using vazhamozhi editor and keyman 6. for a months, suddenly, its starts troubles.
Now the vazhamozhi editor itself closing within a second. Windows XP with me.
1. ഇതുവരെ പരീക്ഷിച്ചതനുസരിച്ച് വിൻഡോസ് സെവനിൽ വരമൊഴി കുഴപ്പമില്ലാതെ എഴുതാൻ പറ്റുന്നുണ്ടു്.
എന്താണു് പ്രശ്നമായിത്തോന്നുന്നതെന്നു വ്യക്തമാക്കിയാൽ കൂടുതൽ പരിശോധിക്കാം.
2. ശരിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന വരമൊഴി പെട്ടെന്നൊരു ദിവസം പണിമുടക്കാൻ ചെറുതും വലുതുമായ പല കാരണങ്ങളും ഉണ്ടാവാം.
ആദ്യം താഴെപ്പറയുന്നവ പരീക്ഷിച്ചുനോക്കുക:
1. ടെമ്പററി ഫയലുകൾ (C:\Windows\Temp തുടങ്ങിയവ) നിശ്ശേഷം ഡീലിറ്റു ചെയ്തുകളഞ്ഞ് വരമൊഴി വീണ്ടും തുറന്നു നോക്കുക.
2. ഏതെങ്കിലും പുതിയ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ, വരമൊഴി ഒരിക്കൽ അൺഇൻസ്റ്റോൾ ചെയ്ത് ഒന്നു കൂടി ഇൻസ്റ്റോൾ ചെയ്തുനോക്കുക. വരമൊഴിയുടെ ഏറ്റവും പുതിയ വേർഷൻ (http://varamozhi.sf.net)തന്നെ ഇൻസ്റ്റോൾ ചെയ്യാൻ ശ്രദ്ധിക്കണം. കൂടാതെ ഇൻസ്റ്റോൾ ചെയ്യുന്നതിനുമുൻപ് കഴിയുമെങ്കിൽ വരമൊഴിയുടേ പ്രോഗ്രാം ഫോൾഡർ (C:/program files/Varamozhi Editor) മുഴുവനായി ഡീലിറ്റു ചെയ്യാൻ ശ്രമിക്കുക.
3. ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ വേറൊരു യൂസർ ഐഡിയിൽ ലോഗിൻ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ പരീക്ഷിച്ചുനോക്കുക.
4. മറ്റു പ്രോഗ്രാമുകൾ തുറന്നിരിക്കാത്ത സമയത്ത് (മെമ്മറി ദൌർലഭ്യമില്ലാത്തപ്പോൾ) വരമൊഴി ഓടിച്ചുനോക്കുക.
5. ഇതുകൊണ്ടൊന്നും പരിഹാരമാവുന്നില്ലെങ്കിൽ കൂടുതൽ വിശദമായ ലക്ഷണങ്ങൾ അടക്കം വീണ്ടും ഇവിടെയോ വരമൊഴി യാഹൂഗ്രൂപ്പിലോ അറിയിക്കുക.
ippOL varamozhi pravarththikkunnund
enthaaNAvO pateeth annokke
muzhuvanum kaLanju aadyam
pinne randaamathum kEti
chelappoLokke varamozhi eTukkaanum vishamaa okke nannaayeennu koottaam
santhOshaayee niSchallyaaththath ini vallathum undenkil ineem varaam
kakkara paranjathaayirnnuu kozhappam
ഇത് എഴുതുമ്പോള്‍ മലയാളത്തിന്റെ ഭാഗത്ത് മലയാളം വരുന്നുണ്ട്
കോപി ചെയ്ത് പേസ്റ്റ് ചെയ്‌താല്‍ ദാ ഇതുപോലേം
sNes¸msfms¡ hcsamgn FSp¡mëw hnjam Hs¡ \¶mboì Iq«mw
kt´mjmbo \nÝÃym¯Xv C\n hÃXpw Ds ¦n C\ow hcmw
I¡c ]dªXmbnÀ¶q sImg¸w
hniz{]`çw {]Wmaw
എന്താണ് പറയാന്‍ കഴിയോ ?
നമ്പൂതിരിപ്പാട് പറയുന്ന പ്രശ്നം പരിഹരിക്കാൻ എളുപ്പമാണെന്നു തോന്നുന്നു. വരമൊഴിയിൽ സെലക്റ്റ് ചെയ്തിരിക്കുന്ന ഫോണ്ട് ഏതാണെന്നു നോക്കൂ. അവിടെ അഞ്ജലി ഓൾഡ് ലിപി സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തെ വിന്റോയിൽ നിന്ന് നേരിട്ട് കോപ്പി പേസ്റ്റ് ചെയ്യാൻ തക്കവിധം യൂണിക്കോഡ് ഔട്ട്പുട്ട് കിട്ടുകയുള്ളൂ. മറ്റേതെങ്കിലും ഫോണ്ടാണ് ഉപയോഗിച്ചതെങ്കിൽ, കോപ്പി ചെയ്യുന്നതിനു മുമ്പ് ഫയൽ മെനുവിലെ export to unicode എന്ന സ്റ്റെപ്പ് ചെയ്യണം.
ആദ്യൊന്നും ഈപ്രശ്നം ഇല്ല്യാർന്നൂന്ന് തോന്ന്ണൂ
ഇപ്പൊ ശര്യാവ്ണുണ്ട്
സന്തോഷം ഒന്നൂടെ
എന്റെ പ്രശ്‌നം തിർന്നു, യഥാർത്ത വില്ലൻ വൈറസ് ആയിരുന്നോ എന്നാണ് സംശയം.
എന്തായാലും ഏറ്റവും പുതിയ വേർഷൻ അടിച്ചിറക്കിയപ്പോൾ അഞ്ജലി ഓൾഡ് ലിബിയിൽ തന്നെ എഴുതാൻ പറ്റുന്നുണ്ട്.
വിശ്വപ്രഭക്കും അപ്പുവിനും നന്ദി.
രോഗം വരുമ്പൊൾ മരുന്നിന് ഇനിയും വരാം.
ഞാൻ ഇതു എഴുതുന്നതു വരമൊഴി ഉപയോഗിച്ച് ആണു.എനിക്കു കീ മാൻ ഉപയോഗിക്കൻ പറ്റുന്നില്ല.കീമാനിൽ ഞാൻ "ക"സെലക്റ്റ് ചെയ്ത്ങ്കിലും ടൈപ്പ് ചെയ്യുമ്പോൾ അതു മലയാളമായി വരുന്നില്ല.
നിലവില്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ ഉള്ള കീമാന്‍ ഡിലീറ്റ് ചെയ്തിട്ട് വീണ്ടും ഒന്നുകൂടി ഇന്‍സ്റ്റോള്‍ ചെയ്തു നോക്കു. പ്രശ്നം പരിഹൃതമാകും.
ഞാൻ വീണ്ടും റീ ഇൻസ്റ്റാൾ ചെയ്തു.പക്ഷേ എനിക്കു വെബ് പേജിൽ മലയാളം ടൈപ്പ് ചെയ്യൺ പറ്റുന്നില്ല...എന്നൽ ഫോൾഡർ റീനെം ചെയ്യാൻ എനിക്കു പറ്റും....ഞാൻ വിഡോസ് 7 ആണ് ഉപയോഗിക്കുന്നത്.അതുകൊണ്ടാണോ ഈ പ്രശ്നം വരുന്നത്?
ഞാൻ ഇപ്പൊൾ മൊഴി കീമാപ്പ് ഉപയൊഗിച്ചു ആണു ഇതു എഴുതുന്നത്. ഓപറേറ്റിങ് സിസ്റ്റം വിൻഡൊസ് 7 ആണ്. എനിക്കു ഇതു പോലെ നോട്പാഡിലൊ വെർഡിലൊ എഴുതാൻ സാധിക്കുന്നില്ല. വരമൊഴി യിൽ മലയാളം എഴുതാം പക്ഷെ അതു export option ഒന്നും കാണുന്നില്ല. save കൊടുക്കുംബൊൾ text format ഇൽ ആണൊ save ചെയ്യേണ്ടത്? windows xp ഇൽ ഇതു ശരിയാകുന്നുണ്ട്. ദയവായി സഹായിക്കുമല്ലൊ
രാജേഷ്
രാജേഷ്, വിന്റോസ് 7 ൽ മലയാളം എഴുത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് കേൾക്കുന്നുണ്ട്. ശരിയായ പരിഹാരം അറിയില്ല. വരമൊഴി സിബു ഇതേപ്പറ്റി എഴുതും.
തൽക്കാലത്തേക്ക് ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചു നോക്കൂ. അതാവുമ്പോൾ വിന്റോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവർത്തിക്കുമല്ലോ.
വരമൊഴിയിൽ ഫയൽ സേവ് ചെയ്യുമ്പോൾ ടെക്റ്റ് ആയിത്തന്നെയാണ് സേവ് ചെയ്യേണ്ടത്.
വിൻഡോസ് 7 കയ്യിലിതുവരെ തടയാത്തതുകൊണ്ട് ഒന്നും അറിഞ്ഞുകൂടാ. വിശ്വം പരിശോധിച്ചുപറഞ്ഞത് പ്രശ്നങ്ങളില്ലാതെ വരമൊഴി വർക്ക് ചെയ്യുന്നുണ്ടെന്നാണ്.
ഞാനും വിൻഡോസ് 7 ആണുപയോഗിക്കുന്നത്.
എനിക്ക് എം എസ് വേർഡിലും എക്സെലിലും കീമാനുപയോഗിച്ച് മലയാളം റ്റൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ കമന്റ് ബോക്സിൽ മലയാളം വരുന്നില്ല!
വിശ്വം പറഞ്ഞതു പോലെ സ്ലേറ്റ് തുടച്ച്, എല്ലാം പറിച്ചുകളഞ്ഞിട്ട് വീണ്ടും നട്ടുനോക്കി. പക്ഷേ ഫലമുണ്ടായില്ല!
:(
വിശ്വവും സിബുവും അപ്പുവും ഒക്കെ ഒന്നു കൂടി ശ്രമിക്കുമല്ലോ?
(ഇന്റെർനെറ്റ് ഓപ്ഷൻസിലെ എന്തോ ചെറിയ അഡ്ജസ്റ്റ്മെന്റ് മതിയായിരിക്കും, എന്റെ പൊട്ടത്തലയിൽ കയറാത്തതായിരിക്കുമെന്ന് മനസ്സ് പറയുന്നു!)
:)
Vazhamozhi start trouble today.
In December, I had similar trouble and you have me some advise and solved.
Today, I gave okay message to google buzz, any trouble with google buzz?
Thanks.. Solved.. It might be a virus!!!!
എന്റെ ബ്ളോഗ് ഒന്നു ആക൪ഷകരമാക്കാൻ സഹായിക്കണേ!
http://ilakiyattam.blogspot.com
How can I use malayalam in linux??
ഷിബുചേട്ടാ എനിക്ക് പ്രൊഫൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല.. ഗൂഗിള്‍ ട്രാന്‍സ്ലിട്രേഷന്‍ ആണ് ഉപയോഗിക്കുന്നത്. ബ്ലോഗ് പോസ്റ്റിങ്ങ് പ്രശ്നമില്ല. എഡിറ്റ് പേജില്‍ മലയാളം കിട്ടുന്നില്ല...
ഗൂഗിള്‍ ട്രാന്‍സ്‌ലിടെറേഷന്‍ ഇത്തരം സാഹചര്യങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കാത്തത് ഉപയോഗിക്കുന്ന ബ്രൌസര്‍ അനുസരിച്ചാണ് എന്നാണു ഞാന്‍ ശ്രധിച്ചിട്ടുള്ള കാര്യം. മോസില്ലയോ ഇന്റര്‍നെറ്റ് എക്സ്പ്ലോരരോ ഉപയോഗിച്ച് നോക്കൂ
ഞാൻ മൊഴികീമാൻ ആണു ഉപയോഗിച്ചാണ് ടൈപ്പ് ചെയ്തിരുന്നത്.
ഇപ്പോൾ എനിക്ക് ബ്ലോഗിൽ പോസ്റ്റിടുവാനോ, കമന്റിടുവാനോ മലയാളം ടൈപ്പ് ചെയ്യാൻ പട്ടുന്നില്ല. English letter തന്നെയാണു കാണുന്നതു. MS Wordi-ൽ മലയാളം മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടു. Notepad, Gtalk, Orkut.. ടൈപ്പു ചെയ്യുമ്പോൾ ചെറിയ Box-കളായി വരുന്നു. ഇതു എന്തുകൊണ്ടാണ്. ഇതിനു എന്തു ചെയ്യണം……
ആദ്യം വിന്‍ഡോസ് fonts folder ല്‍ നിന്ന് അഞ്ജലി ഫോണ്ട് ഡിലീറ്റ് ചെയ്യുക. അതിനു ശേഷം ഈ അധ്യത്ത്തിലെ ലിങ്കില്‍ നിന്ന് വരമൊഴിയും കീമാനും ഒരിക്കല്‍ കൂടി ഇന്‍സ്റ്റോള്‍ ചെയ്യൂ. ഫോണ്ടുകള്‍ ഉള്‍പ്പടെ വേണം ചെയ്യുവാന്‍. മാനുവലായി browser ഫോണ്ട് സെറ്റ് ചെയ്യുകയും ചെയ്‌താല്‍ പ്രശനം മാറും. ഇപ്പോള്‍ തന്നെ കീമാന് പ്രശ്നം ഒന്നും ഉണ്ടെന്നും തോന്നുന്നില്ല. ഫോണ്ട് ശരിയായി സെറ്റ് ചെയ്യത്തതിനാലാണ് മലയാളം കിട്ടാത്തത് എന്ന് തോന്നുന്നു.
ഇല്ല രഘു.
chaithu noki....... ippozhum pattunnillallo??
വർത്തമാനം തെളിയാത്ത കൈവെള്ളയിലും guruve
ചില്ലിൽ പ്രശ്നമുണ്ട് അതുപോലെ ഇവിടെ വരമൊഴിയിൽ ട്യ്പ് ചയ്യുംബൊൽ ശരിയയി കാണുന്നില്ല
കീമാൻ മിക്രൊസൊഫ്റ്റ് വിസ്റ്റായിൽ work ചെയ്യ്യില്ലെ? I have Keyman 6.0
സിബുച്ചേട്ടാ,
ഒരു പ്രശ്നം. എനിക്ക് കിട്ടിയ ഒരു മാറ്റർ ML-TTKarthika എന്ന ഫോണ്ടിലാണ്.കയ്യിലുള്ള മുഴുവൻ കിടുപിടികൾ വെച്ചു പയറ്റിയിട്ടും സാധനം യൂണിക്കോഡിലേക്ക് കൺവർട്ട് ആവുന്നില്ല. അക്ഷരങ്ങൾ എന്ന സൈറ്റിൽ പോയി നോക്കി. അവിടെ സൈറ്റ് ഡൌൺ ആണ്. ഇനി എന്തു ചെയ്യണം? കഴിയും വേഗം മറുപടി തരുമല്ലോ.
വികടശിരോമണി, അക്ഷരങ്ങള്‍ സൈറ്റ് ഇപ്പോള്‍ എന്തുകൊണ്ടോ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ രീതിയിലെ ഫോണ്ട് മാറ്റം നടത്താന്‍ പറ്റിയ മറ്റൊരു സൈറ്റ് എന്റെ അറിവില്‍ ഇല്ല. മുള്ളുക്കാരനോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.
വി..... മണി
വരമൊഴി ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ അഡീഷണൽ ഫോണ്ട് ഫയലുകൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ?.
ഉണ്ടെങ്കിൽ, വരമൊഴി തുറക്കുക. ഫോണ്ട്, കാർത്തിക സെലക്സ്റ്റ് ചെയ്യുക.
ലോക്ക് - അൺലോക്കെഡ് എന്നാക്കുക Lock menu - Select Unlocked
കാർത്തിക ഫോണ്ടിലുള്ള മലയാളം മാറ്റർ കോപ്പി ചെയ്ത്, മലയാളം വിൻഡോയിൽ പേസ്റ്റ് ചെയ്യുക. എന്റർ അടിക്കുക.
യൂണികോഡിലേക്ക് എക്സ്പോർട്ട് ചെയ്യുക.
ഇങ്ങനെ ഏത് (എല്ലാം അല്ല) ഫോണ്ടിലുള്ള മലയാളം മാറ്ററുകളും യൂണികോഡിലേക്ക് മാറ്റാവുന്നതാണ്.
സഹായീ, വികടശിരോമണി പറയുന്ന ML-TKarthika എന്ന ഫോണ്ട് ASCII ഫോണ്ടാണ്. അതുകൊണ്ടാണ് അതിനെ കണ്‍വേര്‍റ്റ് ചെയ്യാനുള്ള വഴി അദ്ദേഹം ചോദിക്കുന്നത്.
Appu,
ML-TTKarthika, not ML-T Karthika, is unicode font. Thats using in deepika.com. Am i right?
അപ്പൂജീ,
{iolcnt¡m«: ]pXnb _lncmImiZuXyhpambn ]nFkvFÂhn knþ15 sFFkvBÀH \msf hnt£]n¡pw. {iolcnt¡m«bnse kXojv [hm³ kvt]kv skâdn \n¶mWv A©v D]{Kl§fpw hln¨v ]nFkvFÂhn kn ]Xn\©v IpXn¨pbcpI. cmhnse 9.22 \mWv hnt£]Ww. CXn\mbpÅ IuWvSvUu¬ ]ptcmKan¡pIbmWv.
ഇത് ദീപിക.കോമിൽ നിന്നും നേരിട്ട് കോപ്പി പോസ്റ്റ് ചെയ്തത്.
താഴെ, അത് ഞാൻ വരമൊഴി വഴി കൺവേർട്ട് ചെയ്തത്.
ശ്രീഹരിക്കോട്ട: പുതിയ ബഹിരാകാശദൗത്യവുമായി പിഎസ്‌എൽവി സി-15 ഐഎസ്‌ആർഒ നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് അഞ്ച് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്‌എൽവി സി പതിനഞ്ച് കുതിച്ചുയരുക. രാവിലെ 9.22 നാണ് വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ പുരോഗമിക്കുകയാണ്.
ഈ പരിപാടിതന്നെയല്ലെ വി...മണിയേട്ടന് വേണ്ടത്?.
അല്ലെങ്കിൽ, കപ്ലീറ്റ് മയ്ച്ച് കളയണം ട്ടാ.
സഹായീ, ഇപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍ ആയി. ഇനി വികടശിരോമണി തന്നെ പറയട്ടെ ഏതു കാര്‍ത്തികയാണ് അദ്ദേഹത്തിന്റെ കമ്പ്യുട്ടറില്‍ ഉള്ളതെന്ന് :-)
സഹായീ, ഇപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍ ആയി. ഇനി വികടശിരോമണി തന്നെ പറയട്ടെ ഏതു കാര്‍ത്തികയാണ് അദ്ദേഹത്തിന്റെ കമ്പ്യുട്ടറില്‍ ഉള്ളതെന്ന് :-)
വികടാ ഇതുനോക്കൂ:
https://sites.google.com/site/cibu/editor-setup#TOC-Font-conversion-recipes
സിബുച്ചേട്ടാ, സഹായീ... എല്ലാവർക്കും നൺട്രി.
ML-TTKarthika ആണ് എന്റെ കയ്യിൽ വന്ന ഫോണ്ട്. വരമൊഴി വെച്ചുള്ള പരിപാടി തന്നെ മതിയായിരുന്നു, അതിനുള്ള വിവരം വേണ്ടേ? ഇപ്പൊ ഒക്കെ ശരിയായി.
എല്ലാ സഹായമനസ്കർക്കും മുന്നിൽ വണക്കം.
എന്റെ കൂട്ടുകാരെ ഒരു ഉഗ്രന്‍ സാധനം വന്നീട്ടുണ്ട്
http://www.epicbrowser.com/
വലിച്ച് പുറത്തിട്ട് നോക്കൂ
എവിടെയും എപ്പോളും മലയാളം റെഡി
നാരായണന്‍ നമ്പൂതിരിപ്പാട്
boolokam ullamkayyil. nanni.
വളരെ നല്ല രീതിയില്‍ തന്നെ വിശദീകരിച്ചിരിക്കുന്നു. സന്തോഷം. നന്ദി....
അപ്പു മാഷെ,
എന്റെ കമ്പ്യുട്ടറില്‍ മോസില്ല ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ശരിയായി വരുന്നുണ്ട്.
പക്ഷെ, എപിക് ബ്രൌസറിൽ1 തുറക്കുമ്പോൾ1 ചില്ലക്ഷരങ്ങൾ1 വരുന്നില്ല.(ഇവിടെ 1 എന്നുപയോഗിച്ചിടത്തും ചില്ലുകൾ R ഒരു വൃത്തത്തിനകത്തിരിക്കുന്നത് പോലെയാണ് വരുന്നത്.)
കീമാൻ ഇടാതെ മുകളിലെ ‘മലയാളം’(എപിക്കില്‍) മാത്രമിട്ടപ്പോൾചില്ലുകൾ വന്നു. അതാണ് മുകളിലത്തെ രണ്ടു വരി.എന്തു കൊണ്ടായിരിക്കും എപിക് ബ്രൌസറില്‍ കിമാന്‍ എഴുതുമ്പോള്‍ ചില്ലുകള്‍ വരാത്തത് ...?
എന്റെ ബ്ലോഗ് തുറക്കുമ്പോഴും ചില്ലുകള്‍ വരുന്നില്ല.
എന്തായിരിക്കും കാരണം...?
വി.കെ ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചു കാണും എന്നുകരുതുന്നു. ആ അധ്യായത്തില്‍ പറഞ്ഞത് പോലെ ചില്ലുകള്‍ എന്നത് മറ്റൊരു ഭാഷയിലും ഇല്ലാത്ത ഒരു കൂട്ടം അക്ഷരങ്ങള്‍ ആണ്. അവയെ യൂനീകോഡ് രീതിയില്‍ പ്രതിഷ്ടിചിരിക്കന്ന ഫോണ്ടുകള്‍ ഉപയോഗിച്ച് ബ്രൌസര്‍ സെറ്റ് ചെയ്തിരിക്കുന അവസരത്തില്‍ മാത്രമേ ശരിയായ രീതിയില്‍ ചില്ലുകള്‍ കാണിക്കൂ. വരമൊഴിയിലും കീമാനിലും ഉപയോഗിച്ചിരിക്കുന്ന മാപ്പിംഗ് രീതിയാവില്ല എപ്പിക്കില്‍ ഉപയോഗിച്ചിരിക്കുന്ന ഗൂഗിള്‍ ട്രാന്‍സ്‌ലട്ടെരേഷന്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്നത്. അതുകൊണ്ടാവാം, താങ്കളുടെ കമ്പ്യൂട്ടര്‍ മോസില്ലയില്‍ ചില്ല് കാണിക്കുന്നതും എപ്പിക്കില്‍ ശരിയായി കാനിക്കാത്തതും. അല്ലെങ്കില്‍ മോസില്ലയിലും എപ്പിക്കിലും ഒരേ മലയാളം ഫോണ്ട് ആവില്ല താന്കള്‍ default ഫോണ്ട് ആയി സെറ്റ് ചെയ്തിരിക്കുന്നത്.
അപ്പുമാഷെ, ആദ്യമായി ഒരു വലിയ നന്ദി പറഞ്ഞു കൊള്ളട്ടെ...
താങ്കളുടെ ഉപദേശം ഫലിച്ചു.
’എപികി’ൽ default ആയി anjali old lipi സെറ്റ് ചെയ്തിരുന്നില്ല. അതു ചെയ്തപ്പോൾ ചില്ലുകളെല്ലാം നേരെ ചൊവ്വെ വന്നു വീണു. സംഗതി ഓക്കെ..
ഒന്നു കൂടി നന്ദി പറയുന്നു.
Dear Appu,
thanku for ur helpful blog...
i have deleted one comment after reading Mr. Ratheesh Kumar's comment which says that he can write in MS Word using Keyman.
The same problem is in my PC also. And please note that my OS is win7. Hope u will advice...
Afesh, വിന്റോസ് 7 നും കീമാനും തമ്മിലുള്ള സൌന്ദര്യപ്പിണക്കം പലകമ്പ്യൂട്ടറുകളിലും ഇപ്പോഴും തുടരുന്നുണ്ട് എന്നാണറിവ്... പകരം മറ്റൊരു മലയാളം എഴുത്തു രീതി തൽക്കാലത്തേക്ക് പരീക്ഷിക്കൂ. വരമൊഴി എന്തായാലും പ്രവർത്തിക്കുമല്ലോ. ഇതേപ്പറ്റി കൂടുതൽ അറിയാവുന്ന ചിലരോടൊക്കെ ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്ക് കാക്കുന്നു.
Thanks...Appu dear...
എനിക്ക് വരമൊഴി ഉപയോഗിച്ച് മലയാളം എഴുതാൻ പറ്റുന്നുണ്ട്...
but please publish article on the windows7 issues also...
Thanks.. Computeril its ok... Mobilil net way'or opera vazhiyo manglish adich kaaryam saadikkumo?
വളരെ നല്ല അറിവുകള്‍...അപ്പുവിന് നന്ദി...ഇതു എന്‍റെ സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മലയാളം എഴുതാന്‍ ഈ വഴിയും നല്ലതാണ്...നോക്കുക..
http://namovaakam.writezo.com/?page_id=104
ഞാൻ download ചെയ്ത വരമൊഴിയിൽ export to unicode option ഇല്ല. Also typing in Anjali Old lipi results in jumbled malayalam letters. Can u help?
സുജയ “മലയാളം എഴുതാൻ പഠിക്കാം” എന്ന പോസ്റ്റ് മനസ്സിരുത്തിവായിച്ചുവോ? ഇല്ല എന്നു കരുതട്ടെ? പുതിയ വേർഷൻ വരമൊഴി എഡിറ്ററിൽ എക്സ്പോർട്ട് ഓപ്ഷൻ ഇല്ലാത്തത്, വലതുവശത്തെ വിന്റോയിൽ കിട്ടുന്ന മലയാളം ടെക്സ്റ്റ് യൂണിക്കോഡ് മലയാളത്തിൽ തന്നെ ആയതിനാലാണ്. പക്ഷേ അങ്ങനെ യൂണിക്കോഡ് ടെക്സ്റ്റിൽ തന്നെ എഴുതുന്നതു കിട്ടണമെങ്കിൽ സിസ്റ്റത്തിൽ അഞ്ജലി ഓൾഡ് ലിപിയോ, അതുപോലെയുള്ള യൂണിക്കോഡ് ഫോണ്ടുകളോ വേണം. ആ ഫോണ്ട് തന്നെ ടൈപ്പ് ചെയ്യുന്നതിനുമുമ്പ് സെലക്റ്റ് ചെയ്യുകയും വേണം.
അപ്പൂവേട്ടാ ഗൂഗിള്‍ ട്രാന്‍സിന് ഒരു പടി മുന്നിലാണ് മൈക്രോസാഫ്ട് ട്രാന്‍സ് എന്നു പ്രത്യക്ഷത്തില്‍ തോന്നുന്നു,അത് കൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തി അപ്ഡേയ്റ്റ് ചെയ്താല്‍ വളരെ നന്നായിരുന്നു,ഈ കമെന്‍റ് മൈക്രോസോഫ്റ്റ് ട്രാന്‍സി ഉപയോഗിച്ച് ടൈപ്പ് ചെയ്തതാണ്.അവരുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്ടങ്ങളില്‍ (പ്രധാനമായും വിന്‍ഡൌസ് എക്സ്പിരിയന്‍സ്)ഗൂഗിള്‍ ട്രാന്‍സ് ഇടക്ക് ബഗ്ഗിയാണ്.ഇതാവുമ്പോള്‍ ആ പ്രോബ്ലെവും മാറിക്കിട്ടും.ഗൂഗിള്‍ ട്രാന്‍സും കൂടെ ഉപയോഗിക്കാം.
http://specials.msn.co.in/ilit/Malayalam.aspx
http://specials.msn.co.in/ilit/MalayalamPreInstall.aspx
http://specials.msn.co.in/ilit/MalayalamFAQs.aspx
ഉനൈസ്, നന്ദി.. ആദ്യം ഇതൊന്നു നോക്കട്ടെ. എന്നിട്ട് ആദ്യാക്ഷരിയിൽ ചേർക്കാം.. എഴുതാനുള്ള മെതേഡുകൾ കൂടുന്തോറും ആളുകൾക് കൺഫ്യൂഷനും കൂടുകയാണ്... ഏതു രീതിയിലെഴുതിയാലും ഔട്ട്‌പുട്ട് മലയാളം യൂണിക്കോഡിൽ കിട്ടുക എന്നതാണ് പ്രധാനം എന്നത് മനസ്സിലാവാൻ പലർക്കും വളരെ ബുദ്ധിമുട്ടാണ്.. .. നന്ദി.
അപ്പൂവേട്ടാ ഒരു സംശയം കൂടി അഞ്ജലി ഓള്‍ഡ് ലിപി വിന്‍ഡോസ് സേവനില്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല ഉദാ: ഞാന്‍ "ച്ച" എന്നു ആഞ്ചലി ഉപയോഗിച്ച് എഴുതിയാല്‍ കിട്ടുന്നത് ഇങ്ങനെ "ച് ച" (മീര ഒഴികെയുള്ള ഫോണ്ടുകളില്‍ ഈ പ്രോബ്ലം ഉണ്ട് എന്നു തോന്നുന്നു) അതുകൊണ്ടു ഞാന്‍ മാന്യുവല്‍ ആയി ബ്രൌസെരുകളില്‍ മീരയാണു സേറ്റ് ചെയ്തിരിക്കുന്നത്.ഇത് ഇനി എന്റെ മാത്രം പ്രോബ്ലെമാണോ.
ഉനൈസ്, വിന്റോസ് 7 നും മലയാളം എഴുത്തുമായി കുറേ പ്രശ്നങ്ങളുണ്ടെന്ന് കേൾക്കുന്നു. ഇതുവരെ വിന്റോസ് 7 ഉപയോഗിക്കാൻ അവസരം കിട്ടിയില്ല. അതിനാൽ എനിക്ക് ഇതിനെപ്പറ്റി അറിയില്ല. ഒരു കൂട്ടക്ഷരത്തിനു പ്രശ്നം വരേണ്ടകാര്യമുണ്ടോ എന്നു സംശയമാണ്. ചില്ലിനാണ് സാധാരണ പ്രശ്നങ്ങൾ കാണുന്നതായി പറയപ്പെടുന്നത്. അതുതന്നെ, ചില്ലു പ്രശ്നം പരിഹരിച്ച അഞ്ജലിഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാത്തതുകൊണ്ടുണ്ടാവുന്നതുമാണ്. കീമാജിക് എന്ന അദ്ധ്യായത്തിൽ കൊടുത്തീരിക്കുന്ന ലിങ്കിൽ നിന്നും അഞ്ജലി ഒന്നു ഇൻസ്റ്റാൾ ചെയ്തുനോക്ക്കു.
I have installed the programme but your instructions do not say how I can type malayalam in to the comments field of Facebook. When I try to copy and paste from the editor, the fonts appear strange. Can you please explain this clearly. I guess most people need this for use in the social networks. Thank you.
Lasting rose, this chapter explains only how to install the tools for malayalam typing. As it is clearly stated at the end, "how to write" is described in the next chapter "Malayalam ezhuthanulla vazhikal". Once keyman or keymagic is installed and activated, you can write directly onto any typing fields - no difference whether it is facebook or blogger, or notepad. However from the description of your problem it appears that you typed malayalam somewhere, and copied it to facebook comment field. But the fonts displayed did not show Malayalam text !!! I am sure you haven't follow all instructions and may not have installed unicode malayalam fonts. or simply, when you typed in varamozhi, you haven't used a unicode malayalam font. Please read this chapter and the next one and try to understand how Varamozhi works. (I guess you haven't used Keyman)
njaan keemanum ,varamozhiyum install cheythu.Win xp yil oru kuzhappavum ellayirunnu.Eppo njaan Win 7 instaal cheythu. Problem enthennaal,enikku eppol oru websitlum direct aayi malayaalam type cheyyaan pattunnilla.But word doc lo, word padilo type cheythaal athu copy cheyyam.Kuzhappamilla.
enthaanu prashnam.Ethu kaaranam oru comment boxilum comment cheyyan pattunnilaa.
njan malayalam type cheythirunnath blogile new post pagil mangleeshilaayirunnu, athil malayalam ipol kaanikkunnilla, endukondaayirikku ath? ipol mukalil language kaanichirunna key apprathyakshamayi, avide T enna askarathinu mukalil oru cross maarkkumundu, Bijuvetta ithinoru pariharam parayumo
ഫിലിം മാഗസിൻ ചോദിച്ച ചോദ്യം ഒട്ടും തന്നെ പിടികിട്ടിയില്ല. വിവരണത്തിൽ നിന്നും എനിക്ക് ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ ആദ്യം ബ്ലൊഗിൽ എനേബിൾ ചെയ്തിരുന്നു എന്നും ഇപ്പോൾ അതു കാണുന്നില്ല എന്നുമാണ്. അതുതന്നെയാണോ പ്രശ്നം. എങ്കിൽ ബ്ലോഗിന്റെ സെറ്റിംഗുകളിൽ ബേസിക് എന്ന ടാബിൽ പോയി ട്രാൻസ്‌ലിറ്ററേഷൻ എനേബിൾ ചെയ്യൂ. ഒപ്പം മലയാളം ഭാഷയാവണം എനേബിൾ ചെയ്യേണ്ടത്.
അപ്പുമാഷേ..
എന്റെ ചെറിയച്ഛനു വേണ്ടിയാണ് ഈ സംശയം ചോദിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സ്ലിറ്റ്രേഷന്‍ വഴി ടൈപ്പ് ചെയ്യാറുമുണ്ട്.. ബ്ലോഗറല്ല, ജിമെയിലും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നു... പ്രശ്നം എന്താണെന്നു വച്ചാല്‍ അദ്ദേഹം ഉബുണ്ടു ഇട്ടിട്ടുണ്ട് സിസ്റ്റത്തില്‍ . പക്ഷേ അതില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് പറഞ്ഞത്. അതായത് ഇന്‍സ്ക്രിപ്റ്റ് (?)മാത്രേ പറ്റൂ എന്നോ മറ്റോ ആണ് പറഞ്ഞത്. ശരിയാണോ? എനിക്കദ്ദേഹത്തിന്റെ വീട്ടില്‍ പോയി നോക്കാന്‍ ആയിട്ടില്ല, അതുകൊണ്ട് കൃത്യം പ്രശ്നം പറയാന്‍ അറിയില്ല, ക്ഷമിക്കൂ
ഉബുണ്ടുവില്‍ മോസില്ല വഴി ഫെയ്സ്ബുക്കില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കീമാന്‍ ഉപയോഗിക്കാന്‍ പറ്റുമോ? ഗൂഗള്‍ ട്രാന്‍സ്ലിറ്റ്രേഷനോ?
മൈലാഞ്ചീ, ഉബുണ്ടുവിൽ ട്രാൻസ് ലിറ്ററേഷൻ വർക്ക് ചെയ്യുന്നതിനു പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഞാൻ ഉബുണ്ടൂ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കൃത്യമായ ഉതതരം കണ്ടെത്താനായി അതുപയോഗിക്കുന്നവരോട് ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി പ്രതീക്ഷിക്കുന്നു.
ഉബുണ്ടു പുതിയ വേർഷനിൽ മലയാളം ചെറിയ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.
എന്റെ പഴയ വേർഷൻ ആയതോണ്ട് കുഴപ്പമില്ല.
ഏതായാലൂം പുതിയത് ഇൻസ്റ്റാൾ ചെയ്ത് നോക്കിയിട്ട് പറയാം എന്ന ഒരു സുഹൃത്ത് അറിയിക്കുന്നു. .
ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ വഴി മലയാളം എഴുതി കോപ്പി പേസ്റ്റ് ചെയ്യാം തൽക്കാലം.
ഞാന് മലയാളത്തില് ഒരു കവിത എന്റെ ബ്ലോഗില് എഴുതിയിട്ടുണ്ട് .എന്നാല് അത് കവിതയുടെ രൂപത്തില് ആയില്ല .തന്നെയുമല്ല,എഴുതിയപ്പോള്,ശീര്ഷകത്തിനൊപ്പമാണ് എഴുതുവാന് കഴിഞ്ഞുള്ളു.ആദ്യം ബ്ലോഗില് എഴുതിയപ്പോള് ഈ പ്രശനം ഉണ്ടായില്ല.എനിക്ക് മലയാളം കീ ബോര്ഡ് പരിചയമുണ്ട്.ഇപ്പോള് ഇതെഴുതുന്നത് അങ്ങിനെയാണ്. ഏറെക്കുറെ കുഴപ്പമില്ലാതെ എഴുതുവാന് കഴിയുന്നുണ്ട്.എന്നെ വരികള് തിരിച്ച് കവിതയെഴുതുന്നതിന് സഹായിക്കാമൊ?????
താങ്കൾ ഏറ്റവു അവസാനം പോസ്റ്റ് ചെയ്തകവിത എഡിറ്റ് ചെയ്യുമ്പോൾ സംഭവിച്ച എന്തോ ഒരു ഫോർമാറ്റിംഗ് തകരാർ കാരണം ആണ് കവിതയുടെ വരികൾ വെവ്വേറെ കാണാത്തത്. ഒരു വരിയെ മറ്റൊന്നിലേക്ക് മുറിക്കാൻ എന്റർ കീ ഉപയോഗിക്കുക.
Post a Comment