പി.ഡി.എഫ് ഫയലുകള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ
>> 4.2.09
Last update : August 7, 2012
ബ്ലോഗെഴുത്തിൽ തുടക്കക്കാരായി എത്തുന്ന ചിലർ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ബ്ലോഗില്‍ പി.ഡി.എഫ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാനും പബ്ലിഷ് ചെയ്യുവാനും സാധിക്കുമോ എന്ന്. അതിന്റെ ഉത്തരമായി നിലവില്‍ ബ്ലോഗറീല്‍ പി.ഡി.എഫ് അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനം ഇല്ല എന്ന് മറുപടിയും ഇവിടെ കൊടുത്തിട്ടുണ്ട്. എന്നാല്, ശബ്ദഫയലുകളെ ബ്ലോഗില്‍ പോഡ്‌കാസ്റ്റ് ചെയ്യുന്നതുപോലെ, മറ്റൊരു എക്സ്റ്റേണല്‍ സര്‍വീസ് ഉപയോഗിച്ച് നമ്മുടെ ബ്ലോഗില്‍ നമുക്ക് പി.ഡി.എഫ് ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുവാന്‍ സാധിക്കും. അതാണ് ഇവിടെ വിവരിക്കുവാന്‍ പോകുന്നത്.
ബ്ലോഗെഴുത്തിൽ തുടക്കക്കാരായി എത്തുന്ന ചിലർ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ബ്ലോഗില്‍ പി.ഡി.എഫ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാനും പബ്ലിഷ് ചെയ്യുവാനും സാധിക്കുമോ എന്ന്. അതിന്റെ ഉത്തരമായി നിലവില്‍ ബ്ലോഗറീല്‍ പി.ഡി.എഫ് അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനം ഇല്ല എന്ന് മറുപടിയും ഇവിടെ കൊടുത്തിട്ടുണ്ട്. എന്നാല്, ശബ്ദഫയലുകളെ ബ്ലോഗില്‍ പോഡ്‌കാസ്റ്റ് ചെയ്യുന്നതുപോലെ, മറ്റൊരു എക്സ്റ്റേണല്‍ സര്‍വീസ് ഉപയോഗിച്ച് നമ്മുടെ ബ്ലോഗില്‍ നമുക്ക് പി.ഡി.എഫ് ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുവാന്‍ സാധിക്കും. അതാണ് ഇവിടെ വിവരിക്കുവാന്‍ പോകുന്നത്.
ഇതിനായി ആദ്യം വേണ്ടത് PDF ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ സൌകര്യം തരുന്ന ഒരു സൈറ്റില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.ഉദാഹരണം Scribd.com. ഈ സെറ്റില്‍ എത്തിയാല്‍, നിങ്ങൾക്ക് ഇപ്പോൾ ഒരു Facebook അക്കൗണ്ട് സ്വന്തമായുണ്ടെങ്കിൽ അതുപയോഗിച്ച് സൈൻ-ഇൻ ചെയ്യാം, ഇതാണ് ഏറ്റവും എളുപ്പമായ മാർഗ്ഗം.
ഇനി അഥവാ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്ലെങ്കിൽ, സ്ക്രിബിഡിൽ നിങ്ങളുടെ ഇ-മെയിലും ഒരു പാസ്‌വേഡൂം കൊടൂത്ത് നീങ്ങൾക്ക് ഒരു അക്കൗണ്ട് സജ്ജമാക്കിയെടുക്കാം. അതിനായി Scribd ന്റെ മുകളിൽ വലത്തേയറ്റത്തുള്ള Sign-up എന്ന ലിങ്ക് വഴി പോവുക.
ഇനി അഥവാ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്ലെങ്കിൽ, സ്ക്രിബിഡിൽ നിങ്ങളുടെ ഇ-മെയിലും ഒരു പാസ്‌വേഡൂം കൊടൂത്ത് നീങ്ങൾക്ക് ഒരു അക്കൗണ്ട് സജ്ജമാക്കിയെടുക്കാം. അതിനായി Scribd ന്റെ മുകളിൽ വലത്തേയറ്റത്തുള്ള Sign-up എന്ന ലിങ്ക് വഴി പോവുക.
Procedure:
- നിങ്ങളുടെ കൈയ്യിലുള്ള PDF ഫയൽ (അല്ലെങ്കിൽ വേഡ്, എക്സൽ തുടങ്ങീയവ) ആദ്യം സ്ക്രിബിഡിൽ അപ്‌ലോഡ് ചെയ്യുക.
- സ്ക്രിബിഡിൽ അപ്‌ലോഡ് ചെയ്ത ഫയലിന്റെ ഒരു എച്.ടി. എം.എൽ കോഡ് അവിടെ നിന്നും കിട്ടും. അത് കോപ്പി ചെയ്യുക.
- കോപ്പി ചെയ്ത കോഡ്, ബ്ലോഗിലെ ഏതു പോസ്റ്റിലാണോ ഈ ഫയൽ പ്രസിദ്ധീകരിക്കേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
- ബ്ലോഗ് പോസ്റ്റ് പബ്ലിഷ് ചെയ്യുക.
സ്ക്രിബിഡിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ അതിന്റെ ഹോം പേജിൽ എത്തും. അവിടെ വലതുവശത്ത് മുകളിലായി Publish എന്ന പേരിൽ ഒരു ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡോക്കുമെന്റുകൾ Upload ചെയ്യാനുള്ള പേജിൽ എത്തും. ഇവിടെ നാല് ഓപ്‌ഷനുകൾ കാണാം.
- നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഫയൽ സ്ക്രിബിഡിലേക്ക് അപ്‌ലോഡ് ചെയ്യാം.
- നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ഗൂഗിൾ ഡോക്കുമെന്റുകളിൽ നിന്ന് ഒരെണ്ണം ഇവിടെ സേവ് ചെയ്യാം.
- നിങ്ങളൂടെ സ്വന്തം ഡോക്കുമെന്റുകളെ സ്ക്രിബിഡ് സ്റ്റോറിലേക്ക് വിൽക്കാം. (നിങ്ങൾക്ക് കോപ്പി റൈറ്റുള്ള പി.ഡി.എഫ് ഫയലുകൾ മാത്രം)
- മറ്റൊരിടത്തുനിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്തുകൊണ്ട് ഒരു പുതിയ ഡോക്കുമെന്റ് സ്ക്രിബിഡിൽ തന്നെ ഉണ്ടാക്കാം (യൂണിക്കോഡ് ഫോണ്ട് സപ്പോർട്ട് ഈ പരിപാടിക്ക് ഇല്ല).
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഫയൽ അപ്‌ലോഡ് ചെയ്യാനായി, Select File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോള്‍ഡറുകളുടെ ലിസ്റ്റ് കിട്ടും. അതില്‍ ബ്രൌസ് ചെയ്ത് നിങ്ങള്‍ അപ്‌ലോഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന പി.ഡി.എഫ് ഫയല്‍ സെലക്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യൂ.
നിങ്ങള്‍ക്ക് കോപ്പിറൈറ്റ് അവകാശമില്ലാത്ത ഡോക്കുമെന്റുകള്‍ പബ്ലിഷ് ചെയ്യരുത് എന്ന് Scribd പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.
ഫയല്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ ലിങ്ക് ബാറിലെ My Docs എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ താഴെക്കാണുന്നതുപോലെ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു ലിസ്റ്റ് കിട്ടും.അതില്‍നിന്ന് നിങ്ങള്‍ക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട ഫയലിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. അപ്‌ലോഡ് ചെയ്യുന്ന ഫയൽ പ്രൈവറ്റ് (നിങ്ങൾക്കു മാത്രം കാണാനുള്ളതാണെങ്കിൽ), അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പു തന്നെ Select file ബട്ടണിനു താഴെയുള്ള Make private ബട്ടണിൽ ടിക് ചെയ്യണം. അല്ലെങ്കിൽ എല്ലാ ഡോക്കുമെന്റുകളും പബ്ലിക് ആണ് - എല്ലാവർക്കും കാണാം.
അടൂത്ത പടി നമ്മൾ ഡോക്കുമെന്റ് അപ്-ലോഡ് ചെയ്ത My documents പേജിലേക്ക് പോവുകയാണ്. അതിനായി സ്ക്രിബിഡിന്റെ ഹോം പേജിലെ Publish ബട്ടണിനു തൊട്ടടുത്തുള്ള ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്യുക. മെനു തുറക്കും, അതിൽ നിന്ന് My documents ക്ലിക്ക് ചെയ്യുക.
അടൂത്ത പടി നമ്മൾ ഡോക്കുമെന്റ് അപ്-ലോഡ് ചെയ്ത My documents പേജിലേക്ക് പോവുകയാണ്. അതിനായി സ്ക്രിബിഡിന്റെ ഹോം പേജിലെ Publish ബട്ടണിനു തൊട്ടടുത്തുള്ള ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്യുക. മെനു തുറക്കും, അതിൽ നിന്ന് My documents ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയലുകളുടെ വിശദാംശങ്ങൾ കിട്ടും. അക്കൂട്ടത്തിൽ നിന്ന് ഏതു ഫയലാണോ ബ്ലോഗിൽ പ്രസിദ്ധീകരിക്കേണ്ടത്, അതിനു പേരിൽ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ആ ഫയൽ തുറന്നുവരും. അക്കൂട്ടത്തില്‍ പേജിന്റെ ഇടതുവശത്ത് ഉള്ള ബട്ടണുകളിലൊന്ന് Embed document എന്ന പേരില്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യൂ. അപ്പോൾ ഡോക്കുമെന്റ് എംബഡ് ചെയ്യാനുള്ള കോഡ് ലഭിക്കും. കോഡിനു താഴെയായി ഏതു സൈസിലെ വിന്റോയിലാണ് ഈ ഡോക്കുമെന്റ് പ്രസിദ്ധീകരിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ കാണാം. ഓട്ടോ സൈസ് എന്ന ഡിഫോൾട്ട് സെറ്റിംഗ് ആണ് നല്ലത്.
Copy എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ ബ്ലോഗിലേക്ക് വരാം. കോഡ് പേസ്റ്റ് ചെയ്യേണ്ട പോസ്റ്റ് തുറക്കുക. പുതിയ പോസ്റ്റാണെങ്കില്‍, ഒരു പുതിയ പോസ്റ്റ് ചെയ്യുന്നതിന്റെ കാര്യങ്ങളെല്ലാം ചെയ്യുക. എന്നിട്ട്, Edit Html മോഡില്‍ (ശ്രദ്ധിക്കുക Compose മോഡ് അല്ല) വന്ന് നിങ്ങള്‍ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്യുക (ഇതിനായി Ctrl + v കീബോര്‍ഡില്‍ അടിച്ചാല്‍ മതി എന്നറിയാമല്ലോ?) ഇനി ഈ പോസ്റ്റിനെ പബ്ലിഷ് ചെയ്യാം.
ഇനി നിങ്ങള്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് തുറക്കുമ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോയ്ക്കുള്ളില്‍ നിങ്ങളുടെ പി.ഡി.എഫ് ഫയല്‍ പ്രത്യക്ഷമാകും. ബ്ലോഗിന്റെ വീതിയനുസരിച്ച് പിഡിഎഫ് വിന്റൊയുടെ വീതി ഓട്ടോമാറ്റിക് ആയി കിട്ടും.
പോസ്റ്റിൽ പീ.ഡി.എഫ് ഫയല്‍ കാണുമ്പോൾ കീബോര്‍ഡിലെ Ctrl കീ അമര്‍ത്തിപ്പിടീച്ചുകൊണ്ട് ] കീ അമര്‍ത്തിയാല്‍ ഫയല്‍ വലുതായും (സൂം ഇന്‍) [ കീ അമര്‍ത്തിയാല്‍ ചെറുതായും (സൂം ഔട്ട്) PDF ഫയലിനെ ബ്ലോഗില്‍ തന്നെ വായിക്കാം. അല്ലെങ്കില്‍, പി.ഡി.എഫ് വിന്റോയില്‍ കാണുന്ന +, - ചിഹ്നമുള്ള ബട്ടണുകള്‍ അമര്‍ത്തിയാലും മതി.
പോസ്റ്റിൽ പീ.ഡി.എഫ് ഫയല്‍ കാണുമ്പോൾ കീബോര്‍ഡിലെ Ctrl കീ അമര്‍ത്തിപ്പിടീച്ചുകൊണ്ട് ] കീ അമര്‍ത്തിയാല്‍ ഫയല്‍ വലുതായും (സൂം ഇന്‍) [ കീ അമര്‍ത്തിയാല്‍ ചെറുതായും (സൂം ഔട്ട്) PDF ഫയലിനെ ബ്ലോഗില്‍ തന്നെ വായിക്കാം. അല്ലെങ്കില്‍, പി.ഡി.എഫ് വിന്റോയില്‍ കാണുന്ന +, - ചിഹ്നമുള്ള ബട്ടണുകള്‍ അമര്‍ത്തിയാലും മതി.
Publish at Scribd or explore others:
ഇപ്രകാരം പവര്‍പോയിന്റ് പ്രസന്റേഷനുകളും, വേഡ് ഡോക്കുമെന്റുകളും ഒക്കെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഇനിയും ഓരോ തവണയും നിങ്ങളുടെ Scribd അക്കൌണ്ടില്‍ തിരികെ വരുമ്പോഴും ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
23 അഭിപ്രായങ്ങള്‍:
പി.ഡി.എഫ്. ഫയൽ ഗൂഗിളിൽ ഹോസ്റ്റ് ചെയ്യണമെങ്കിൽ http://sites.google.com-ൽ ഒരു സൈറ്റ് ഉണ്ടാക്കി, അതിനെ പബ്ലിക്ക് ആക്കി, അവിടെ ഒരറ്റാച്ച്മെന്റായി ഇട്ടാൽ മതി.
ഇങ്ങനെയൊരു സംവിധാനത്തെപറ്റി ഞാന്‍ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നല്ല രണ്ടെണ്ണം കിട്ടി. നന്ദി, അപ്പുവിനും, സിബുവിനും.
നല്ല വിശദീകരണം. നന്ദി.
(scribd-യില്‍ അക്കൌന്റ് ഉണ്ടെങ്കിലും പിഡീഫ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തതുകൊണ്ട് ഇതുവരെ പരീക്ഷിച്ചില്ല.)
Thanks for the help
പുതിയ അറിവുകൾക്ക് നന്ദി.
thanks,
Ramesh Menon
http://groups.google.com/ ല്‍ വന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിലെ Manage Group->Files ല്‍ വന്ന് Upload File button ണില്‍ അമര്‍ത്തി നമുക്ക് ഫയലുകള്‍ ഹോസ്റ്റ് ചെയ്യാം .100MB സൈസ് കിട്ടുമെന്ന് മാത്രമല്ല് ഗൂഗിളിന്റെ എല്ലാ മേന്മകളും (bandwidth ) ലഭിക്കുകയും ചയ്യും
Thank you for this info, Appu
ഉപകാരപ്രദം ഈ പോസ്റ്റ്.
ഷിബുവിന് എല്ലാ ആശംസകളും..
പുതിയ അറിവിന് താങ്ക്സ്
sir
enthann pdf file kond uddeshikkunnath,athinte gunnavum pranju thramo?
pplz
shams shaarjah
Shams Adhur,
Portable Document Format എന്നതിന്റെ ചുരുക്കപ്പേരാണ് പി.ഡി.എഫ് എന്നത്. ലളിതമായി പറഞ്ഞാൽ ലിഖിത രൂപത്തിലുള്ള ഏതു താളിനേയും(ചിത്രങ്ങളായാലും പ്രശ്നമില്ല) പിഡിഎഫ് ഫോർമാറ്റിലേക്ക് മാറ്റിക്കഴിഞ്ഞാൽ, ആ താൾ ഉണ്ടാക്കുവാനെടുത്ത ഒറിജിനൽ സോഫ്‌റ്റ്വെയറോ, അതിൽ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളോ ഒന്നുമില്ലാതെ തന്നെ, മറ്റൊരു കമ്പ്യൂട്ടറിൽ തുറന്നു വായിക്കുവാനും, പ്രിന്റെടുക്കുവാനും ഒക്കെ സാധികുന്ന ഒരു ഫോർമാറ്റാണിത്. പ്രിന്റ് മീഡിയ മാത്രം നിലവിലുണ്ടായിരുന്ന കാലത്തെ അച്ചടിച്ച പേജുകളും മറ്റും ഇപ്പോൾ പിഡിഎഫിൽ ലഭ്യമാക്കിയാൽ ഇന്റർനെറ്റ് വഴി അവയെ മറ്റൊരു സിസ്റ്റത്തിൽ വായിക്കുവാനും മറ്റും സാധിക്കുമല്ലോ. പിഡിഎഫ് ഫയലുകൾക്ക് മറ്റനേകും ഉപയോഗങ്ങൾ ഉണ്ട്. അതിന്റെ അടിസ്ഥാനം ഇവിടെ പറഞ്ഞു എന്നു മാത്രം.
ഇവയെ ഉണ്ടാക്കുവാനായി പല രീതികൾ അവലംബിക്കാം. പ്രിന്റു ചെയ്ത പേപ്പറാണെങ്കിൽ അതിനെ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കിമാറ്റാം. അല്ല, നിങ്ങളുടെ കമ്പ്യൂട്ടറിൽ ടൈപ്പു ചെയ്തുണ്ടാക്കിയ ഒരു പേജാണെങ്കിൽ അനുയോജ്യമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പിഡിഎഫ് ആക്കി മാറ്റാം..
ഈ പോസ്റ്റ് ഞാൻ കാണാതെ വിട്ടുപോയല്ലോ അപ്പൂ!
PDF ഫയലുകളെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻ നമുക്കിടയിൽതന്നെ ഒരു നല്ല സുഹൃത്തുണ്ട്: മലയാളം വിക്കിപീഡിയയുടെ നെടുനായകന്മാരിലൊരാളായ സാക്ഷാൽ ഷിജു അലെക്സ്!
അദ്ദേഹം PDF ഫയലുകളെക്കുറിച്ച് എഴുതിയിട്ടുള്ള ലേഖനങ്ങൾ ഇവിടം മുതൽ വായിച്ചുതുടങ്ങാം.
PDF ഫയലുകളെക്കുറിച്ചുള്ള സംശയങ്ങൾക്കെല്ലാം (PDF ബ്ലോഗിൽ പോസ്റ്റുചെയ്യുന്നതിനെപ്പറ്റിയല്ല) അവിടെനിന്നും മറുപടി കണ്ടെത്താം.
നല്ല വിശദീകരണം. നന്ദി.
കുറെ നാളുകൾക്ക് ശേഷം ആദ്യാക്ഷരിയിൽ വന്നു. കുറെ പോസ്റ്റുകൾ വീണ്ടും വായിച്ചു. തത്ക്കാലം ഇവിടം നിർത്തുന്നു. ഇതും ഉപകാര പ്രദം തന്നെ. നന്ദി
ഇവിടെ വേണമെങ്കില്‍ ശ്രമിച്ചു നോകാം .... http://issuu.com
scribd ൽ എകൗണ്ട് തുടങ്ങി. ഫയൽ അപ്‌ലോഡ് ചെയ്ത് .അതിൽ കാണിച്ചിരിക്കുന്ന എംബ്ഡ് കോഡ് കോപ്പി ചെയ്ത്. ബ്ലോഗിൽ എഡിറ്റ് എച് ടി എം. എൽ മോഡിൽ കോപ്പി ചെയ്തു. ഫയലിന്റെ ടൈറ്റിൽ കാണിക്കുന്നു. താഴെ കറുത്ത ബോക്സ് മാത്രമേ കാണിക്കുന്നുള്ളൂ.. സൈസ് കൂടുതൽ ആയത് കൊണ്ടാവുമോ ? എത്ര പേജ് വരെയുള്ള ഫയൽ ഇങ്ങിനെ കൊടുക്കാം. അല്ലെങ്കിൽ എത്ര സൈസ് വരെ കൊടുക്കാം എന്നുള്ളതിനെ പറ്റി പറഞ്ഞാൽ ഉപകാരം
ഈ ഉദ്യമത്തിന് നന്ദി
ബഷീർ ഭായ് സ്ക്രിബ്ഡിൽ എത്ര സൈസ് വരെയുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാം എന്ന ചോദ്യത്തിന്റെ ഉത്തരം ശരിക്കും എനിക്കറിയില്ല. എങ്കിലും സാധാരണ സൈസുകളിലും പേജ് നമ്പറുകളിലും ഉള്ള ഡോക്കുമെന്റ്സ് എല്ലാം ഡിസ്പ്ലേ ചെയ്യും എന്നാണ് എന്റെ അറീവ്. കറുപ്പുനിറത്തിൽ ആ വിന്റോ കാണുന്നത് താൽക്കാലികമായ എന്തെങ്കിലും പ്രശ്നം ആവാനാണു വഴി. ഇതേ സൌകര്യം തരുന്ന മറ്റൊരു സൈറ്റാണ് www.4shared.com
@ ഗൂഗിളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് (groups.google.com) അതില്‍ Files എന്നാ ഭാഗം ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Upload file വഴിയും pdf ഫയലുകള്‍ അപ്പ്‌ലോഡ് ചെയ്യാം . ശേഷം Filename എന്ന് കാണുന്നിടത്ത് ആവശ്യമുള്ള ഫയലിന്റെ മുകളില്‍ മൗസ് വെച്ച ശേഷം വലതു ബട്ടണ്‍ അമര്‍ത്തുക .അപ്പോള്‍ കാണുന്ന copy link location ക്ലിക്ക് ചെയ്തു ആവശ്യമുള്ള പോസ്റ്റുകളില്‍ പേസ്റ്റ് ചെയ്‌താല്‍ മതി .
നിങ്ങള്‍ പറഞ്ഞ പോലെ ശ്രമിച്ചു . വിജകരമായിരുന്നു. കടപ്പാട് അറിയിക്കുന്നു.
ആശംസകള്‍ ... ഈ ഉപകാരങ്ങള്‍ക്കു...
അപ്പു......... വളരെ നന്ദി
ഞാൻ ഇത് കീമാജിക് ഉപയോഗിച്ച് എഴുതുന്നതാണ്.
നിങ്ങളുടെ നിർദേശപ്രകാരം pdf files പലതുഅം എന്റെ ബ്ലൊഗിലേക്കു upload ചെയ്തിട്ടുൻഡ്. 12 സാൻസ്ക്രിറ്റ് ലെസ്സൻസ് ചേർതിട്ടുൻഡ്. Young and Old എന്ന എന്റെ ബ്ലൊഗ് നോക്കുവാനപേക്ഷ.
Thank you so much Appu for this information. I want to try this.
Keep it up
Season's Greetings
Philip Ariel
Secunderabad
Post a Comment