ജി-മെയില്‍ മലയാളത്തില്‍
>> 30.4.09
ജി-മെയിലില്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ സൌകര്യം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ട് കുറേ മാസങ്ങളായി. എങ്കിലും പലര്‍ക്കും ഈ സൌകര്യം അവരുടെ മെയിലില്‍ ഉണ്ട് എന്ന കാര്യം അറിയില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
നിലവില്‍ കീമാനോ, വരമൊഴിയോ ഉപയോഗിച്ച് മലയാളം ടൈപ്പുചെയ്യാന്‍ അറിയാത്തവര്‍ക്ക് (ബ്ലോഗ് ചെയ്യുന്നവരെയല്ല ഉദ്ദേശിച്ചത്) ഈ സൌകര്യം ഉപയോഗിക്കാം. ജി-മെയിലില്‍ ഇപ്രകാരം ടൈപ്പുചെയ്ത് ഉണ്ടാക്കുന്ന യൂണിക്കോഡ് മലയാളം ടെക്സ്റ്റ് മറ്റെവിടേക്കും കോപ്പിപേസ്റ്റ് ചെയ്യാവുന്നതാണ് - ഓര്‍ക്കുട്ട് സ്ക്രാപ്പിലോ, ബ്ലോഗിലോ, യാഹൂമെയിലിലോ എവിടെയും നിങ്ങള്‍ക്ക് അതേ ടെക്സ്റ്റ് ഉപയോഗിക്കാം, മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുകയുമാവാം - മെസേജ് സ്വീകരിക്കുന്നയാളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാവണം എന്നുമാത്രം.
ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഭാഷകളുടെ കൂട്ടത്തില്‍ തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നിവയും ഉണ്ട്. നിലവില്‍ അവരുടെ കമ്പ്യൂട്ടറില്‍ ഈ ഭാഷകളിലേതെങ്കിലും എഴുതുവാന്‍ താല്പര്യമുള്ള എല്ലാവരേയും നിങ്ങള്‍ ഈ സൌകര്യം കാണിച്ചു കൊടുക്കുക.
ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്റെ ഏറ്റവും വലിയ പ്രത്യേകത വരമൊഴി കീമാന്‍ തുടങ്ങിയവയെപ്പോലെ ക്ലിപ്തമായ കീ സ്ട്രൊക്കുകള്‍ ഒരു അക്ഷരത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമില്ല എന്നതാണ്. ഒരു വാക്കിനെ മുഴുവനായി കണക്കാക്കിക്കൊണ്ടാണ് ഈ സാങ്കേതിക വിദ്യ എഴുതുന്നത്. അതിനാല്‍ (ഉദാഹരണമായി) ipol, ippol, iPOl, ippoL ഇതില്‍ ഏതെഴുതി സ്പേസ് ബാര്‍ അമര്‍ത്തിയാലും “ഇപ്പോള്‍” എന്ന വാക്കുതന്നെ നമുക്ക് ലഭിക്കും. ഇതാണ് ഈ വിദ്യയെ ഏറ്റവും രസകരവും അനായാസവും ആക്കിമാറ്റിയിരിക്കുന്ന പ്രത്യേകത. തുടക്കക്കാര്‍ക്ക് ഇത് വളരെ ഇഷ്ടമാവാന്‍ കാരണവും ഇതുതന്നെ. ഇനി ഒരു വാക്ക് നിങ്ങള്‍ ഉദ്ദേശിക്കുനന്‍ രീതിയിലല്ല കിട്ടിയത് എന്നിരിക്കട്ടെ. വിഷമിക്കേണ്ട. മൌസ് എടുത്ത് തെറ്റിപ്പോയ വാക്കില്‍ ഒന്നു ക്ലിക്ക് ചെയ്യുക. ഉടന്‍ തന്നെ അതുമായി സാമ്യമുള്ള കുറേ വാക്കുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന വാക്ക് ഉണ്ടെങ്കില്‍ അത് സെലക്റ്റ് ചെയ്യാം. കീമാന്‍, വരമൊഴി പ്രോഗ്രാമുകളുടെ ലിപിമാല അറിയാവുന്നവര്‍ക്ക് ഒരു വാക്കും തെറ്റുകയില്ല. ഇനി തെറ്റിയാലും സാരമില്ല, ഒന്നു രണ്ടുതവണ നിങ്ങള്‍ ആ വാക്ക് ശരിയായി എഴുതിക്കഴിയുമ്പോഴേക്ക് ഗൂഗിള്‍ അത് പഠിച്ചെടുത്ത് പിന്നീട് ഓര്‍മ്മിച്ചുകൊള്ളും.
ജി-മെയിലില്‍ മലയാളം:
നിങ്ങളുടെ ജി.മെയിലില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉണ്ടോ എന്നറിയുവാനുള്ള എളുപ്പവഴി പറയാം. ജി-മെയിലിന്റെ ടൂള്‍ ബാറിലെ ഐക്കണുകള്‍ നോക്കുക. അതില്‍ ഇടത്തേയറ്റത്തായി “അ” എന്നെഴുതിയ ഒരു ഐക്കണ്‍ ഉണ്ടോ എന്നു നോക്കൂ. ചിലപ്പോള്‍ മറ്റൊരു ഇന്ത്യന്‍ ഭാഷയിലെ “അ” ആവാം. അങ്ങനെയാണെങ്കില്‍ അതിനോടൊപ്പമുള്ള ഡൌണ്‍ ആരോ ഒന്നു ക്ലിക്ക് ചെയ്താല്‍ ഭാഷകളുടെ ലിസ്റ്റ് കിട്ടും. അതില്‍ നിന്ന് മലയാളം തെരഞ്ഞെടൂക്കുക.
ഉണ്ടെങ്കില്‍ നിങ്ങളുടെ ജി-മെയിലില്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ സൌകര്യം ഉണ്ട് എന്നു മനസ്സിലാക്കാം. ചെയ്യേണ്ടത് ഇത്രമാത്രം. ഒരു പുതിയ മെയില്‍ കമ്പോസ് ചെയ്യുവാനായി എടുക്കുക. മേല്‍പ്പറഞ്ഞ “അ” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. മംഗ്ലീഷില്‍ എഴുതുക. സ്പെസ് ബാര്‍ അമര്‍ത്തുന്നതോടൂകൂടി വാക്കുകള്‍ മലയാളത്തില്‍ തെളിയുകയായി!
ഇനി നിങ്ങളുടെ ജിമെയിലില്‍ ഈ ടൂള്‍ ഇല്ലെന്നിരിക്കട്ടെ. അത് എനേബിള്‍ ചെയ്യുന്നതെങ്ങനെ എന്നുനോക്കാം.
ജി-മെയിലിന്റെ ഏറ്റവും മുകളറ്റത്ത് വലതുവശത്തായി “Settings“ എന്നൊരു ലിങ്കുണ്ട്. അതില്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ തുറക്കും.
അതില്‍ ചുവപ്പുനിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കൂ. Enable Transliteration എന്നതിനു നേരേ ടിക് ചെയ്യുക. അതിനു തൊട്ടുതാഴെയുള്ള Default transliteration language എന്ന ലിസ്റ്റ് തുറന്ന് മലയാളം (അല്ലെങ്കില്‍ വേണ്ട ഇന്ത്യന്‍ ഭാഷ) സെലക്റ്റ് ചെയ്യുക. ഇനി ആ പേജിന്റെ ഏറ്റവും അടിയിലുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുക. അത്രയേ ഉള്ളൂ, നിങ്ങളുടെ ജി-മെയില്‍ ട്രാന്‍സ്‌ലിറ്ററേഷനു തയ്യാറായി കഴിഞ്ഞൂ. ജിമെയില്‍ ടൂള്‍ ബാറില്‍ “അ” ഐക്കണ്‍ കാണാമല്ലോ, അല്ലേ?
ഒരു കാര്യം പ്രത്യേകം പറയട്ടെ, കീമാന്‍ ഉപയോഗിക്കുന്നവര്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിക്കുമ്പോള്‍ കീമാനിലും മലയാളം സെലക്റ്റ് ചെയ്തിടരുത് - അങ്ങനെ ചെയ്താല്‍ ട്രാന്‍സ്ലിറ്ററേഷന്‍ പ്രവര്‍ത്തിക്കില്ല. കീമാനിലെ No keyman Keyboard എന്ന ഇംഗ്ലീഷ് ഓപ്സന്‍ വേണം ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിക്കുമ്പോള്‍ സെലക്റ്റ് ചെയ്യുവാന്‍.
ഇനി ഒരു കമ്പോസ് മെയില്‍ പേജ് എടുക്കൂ. “അ” ഐക്കണ്‍ അമര്‍ത്തുക. ഇനി എഴുതിത്തുടങ്ങിക്കോളൂ. കമ്പ്യൂട്ടറില്‍ മലയാളം, മലയാളത്തില്‍ എഴുതാന്‍ ആഗ്രഹിക്കുന്ന, കീമാനും വരമൊഴിയും പഠിക്കാന്‍ മെനക്കെടാത്തവരെ അത്ഭുതപ്പെടുത്താന്‍ മറ്റൊന്നും വേണ്ടാ! Ctrl + G എന്ന കീ കോമ്പിനേഷന്‍ അമര്‍ത്തിയാല്‍ മലയാളം -ഇംഗ്ലീഷ് എന്നിങ്ങനെ മാറീമാറി എഴുതാം. അതായത് മലയാളത്തിനിടയ്ക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണം എന്നിരിക്കട്ടെ. “അ” ഐക്കണ്‍ മൌസെടുത്തു ക്ലിക്ക് ചെയ്ത് തല്‍ക്കാലത്തെക്ക് ട്രാന്‍സ്ലിറ്ററേഷന്‍ നിര്‍ത്താം. അതിനുപകരം Ctrl + G കീ കള്‍ ഒരുമിച്ചമര്‍ത്തിയാലും മതി. വിണ്ടും ട്രാന്‍സ്ലിറ്ററേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരിക്കല്‍ കൂടീ മൌസെടുത്ത് “അ” യീല്‍ ക്ലിക്കുകയോ പകരം Ctrl + G അടിക്കുകയോ ചെയ്യാം.
sh=ശ യും s=സ യും ആണെന്നതാണ് സാധാരണഓര്‍ത്തിരിക്കേണ്ട ഒരു കീസ്ട്രോക്ക്. ബാക്കിയെല്ലാം തനിയെ ശരിയായിക്കൊള്ളും. മറ്റേതെങ്കിലും ലിപി സംശയം ഉള്ളവര്‍ ഈ ബ്ലോഗിലെ വരമൊഴി ലിപിമാല എന്ന അദ്ധ്യായം ഒന്നുനോക്കൂ. അത്യാവശ്യം വന്നാല്‍, ഇതിലെ ഏതു കീസ്ട്രോക്കും കൃത്യമായി ട്രാന്‍സ്‌ലിറ്ററേഷനിലും പ്രവര്‍ത്തിക്കും എന്നോര്‍ക്കുക.
ജി-മെയിലിന്റെ ഡിസ്പ്ലേ ഭാഷ മലയാളമാക്കുവാന്‍:
ഇപ്പോള്‍ നമ്മള്‍ കണ്ടത്, നമ്മുടെ ഗൂഗിള്‍ അക്കൌണ്ടിന്റെ ഭാഷ ഇംഗ്ലീഷ് എന്നായിരിക്കുമ്പോള്‍ തന്നെ മലയാളം ഉപയോഗിക്കുന്ന വിദ്യയാണ്. ഇനി ജി-മെയിലിലെ എല്ലാ ഭാഗങ്ങളും മലയാളത്തില്‍ തന്നെ കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കായി അതിനുള്ള സൌകര്യവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ടൂള്‍ബാറുകളും, മെയിലിന്റെ ഇന്‍ബോക്സ്, സെന്റ് ഐറ്റംസ് എല്ലാം മലയാളത്തില്‍ തന്നെ. അങ്ങനെ സെറ്റ് ചെയ്യണമെങ്കില്‍, വീണ്ടും ജി-മെയില്‍ സെറ്റിംഗ്സില്‍ പോവുക. അവിടെ ഒന്നാമത്തെ വരിയില്‍ G-mail display language എന്നഭാഗത്തെ ഭാഷകളുടെ ലിസ്റ്റിനു നേരെയുള്ള ആരോ അമര്‍ത്തുക. ആ ലിസ്റ്റില്‍ നിന്നും മലയാളം തെരഞ്ഞെടുക്കുക.
പേജിന്റെ ഏറ്റവും താഴെയുള്ള Save changes എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ചോദ്യം വരും. ജി-മെയിലിന്റെ മാത്രം ഭാഷ മലയാളമാക്കിയാല്‍ മതിയോ, അതോ നിങ്ങളുടെ ഇതേ യൂസര്‍ നെയിമിലുള്ള എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും - ബ്ലോഗ്, റീഡര്‍, ഗ്രൂപ്പ് എല്ലാമെല്ലാം - മലയാളത്തിലാക്കണോ എന്ന്. അവരവരുടെ താല്പര്യം പോലെ Yes അല്ലെങ്കില്‍ No തെരഞ്ഞെടുക്കാവുന്നതാണ്.
മലയാളഭാഷയിലായി മാറിയ ജി-മെയില്‍ മെയിന്‍ പേജ് ഇങ്ങനെയിരിക്കും.
ഇപ്രകാരം തെരഞ്ഞെടുത്ത ഭാഷ എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് തിരികെ ഇംഗ്ലീഷിലേക്ക് ആക്കിമാറ്റാവുന്നതാണ്.
ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈന്‍:
നിങ്ങള്‍ നെറ്റ് കഫേയിലും മറ്റും ആയിരിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ഓണ്‍ലൈനിലും ലഭ്യമാണ്. ലിങ്ക് ഇവിടെയുണ്ട്. ഇവിടെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, തമിള്‍, തെലുഗ് എന്നീഭാഷകളില്‍ ട്രാന്‍സ്ലിറ്ററേഷന്‍ ലഭ്യമാണ്. താമസിയാതെ ഈ ഭാഷകളും ജി-മെയിലില്‍ കൂട്ടിച്ചേര്‍ക്കും എന്നു പ്രതീക്ഷിക്കാം.
12 അഭിപ്രായങ്ങള്‍:
ഒരു മുട്ടന്‍ താങ്ക്സ് പിടിച്ചോ !!!!! കൂടെ ഒരു തേങയും !!!!! ഡും..ടമാര്‍..!!!!!
ഒരുഭാഡ് നന്ദിയുണ്ട് അപ്പൂ..
Good post.. Appoo kee jai.. !!
അപ്പൂ
ഒത്തിരി ഒത്തിരി സന്തോഷം.
മലയാളം എനേബിൾ ചെയ്യുകയും കത്തെഴുതുകയും ചെയ്തു
hai appu ente gmailil malayalam ezhuthan option mattikodukkan nhan settingsil poyi nokkumbool nigal kanichathupole yalla kanunnathu athupole ente gmailil kanunnilla
athinenthekilum prathivithiyundo ?
ഇത്ര ഭംഗിയായി ഈ വിഷയങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞതിനു ആയിരത്തൊന്നു നന്ദി! അറിവിന്റെ പുതിയ കവാടങ്ങൾ !
സംശയങ്ങൾ എല്ലാം പുറകെ ചോദിച്ചു കൊള്ളാം. ഇങനെ ഒരാൾ ഉണ്ടെന്നുള്ളതു എത്ര ആശ്വാസം.
മലയാളം എനേബിൾ ചെയ്യുകയും കത്തെഴുതുകയും ചെയ്തു
thanks...
very helpfull..
ഓ ഡോ : ഡിയര്‍ അപ്പു സര്‍ , ജിമെയിലില്‍ ഗ്രൂപുകളില്‍ നിന്നുള്ള മെയിലുകള്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് ക്രിയേറ്റ് ഫില്‍റ്റര്‍ എന്ന സംവിധാനത്തിലൂടെ ഫോള്‍ഡര്‍ ചെയ്തു ഇന്‍ബോക്സില്‍ നിന്നും മാറ്റി വെക്കാം എന്ന് ഒരു സുഹ്രത് പറഞ്ഞു. അതിനെ കുറിച്ച് ഒരു പോസ്റ്റ് മലയാളത്തില്‍ ഇടാമോ?
kerala poomi abimanikknnu...
Oru paad nanniyunde machu...
കുരങ്ങന് ഒരു ലടെര്‍ കിട്ടിയ പോല എളുപ്പമായി
thanks
sir
നമ്മുടെ ബ്ലോഗില്‍ പരസ്യം ചെയ്‌താല്‍ പണം നല്‍കുന്ന വെബ് സൈറ്റ് ഏതേലും ഉണ്ടോ ?
Post a Comment