‘ചിന്ത‘യിൽ ഇനിമുതൽ പോസ്റ്റുകൾ വിഭാഗങ്ങളായി
>> 31.5.09
മലയാളത്തിലെ പ്രമുഖ ബ്ല്ലോഗ്പോസ്റ്റ് ആഗ്രിഗേറ്ററായ ‘ചിന്ത’ ഇനിമുതൽ വായനക്കാരുടെ സൌകര്യാർത്ഥം പുതിയ ബ്ലോഗ് പോസ്റ്റുകളെ പലവിഭാഗങ്ങളായി തിരിച്ചായിരിക്കും കാണിക്കുക. അതായത്, നിങ്ങളുടെ പോസ്റ്റിന്റെ വിഷയം, കവിത, അനുഭവം, വിജ്ഞാനം, ആരോഗ്യം, ലേഖനം ഇങ്ങനെ എന്തുമാകട്ടെ അവ അതാതിന്റെ വിഭാഗങ്ങളായി തിരിച്ച് ലിസ്റ്റ് ചെയ്യുവാനുള്ള സംവിധാനമാണ് ഇനിമുതൽ ചിന്തയിൽ ലഭ്യമായിരിക്കുന്നത്. സ്വാഭാവികമായും ഓരോ വിഭാഗം പോസ്റ്റുകളും വായിക്കുവാൻ താല്പര്യമുള്ള വായനക്കാർക്ക് ഓരോ വിഭാഗത്തിലേയും പോസ്റ്റുകൾ മാത്രം തുറന്നു നോക്കാം എന്ന സൌകര്യമാണ് ഇതുമൂലം ലഭിക്കുന്നത്.
ഇതുവരെയുണ്ടായിരുന്ന രീതിയിൽ ഈ സംവിധാനം ഇല്ലായിരുന്നു. ഉദാഹരണത്തിന് “ഉത്സവപ്പിറ്റേന്ന്” എന്നൊരു പോസ്റ്റിന്റെ തലക്കെട്ട് കണ്ടാൽ ഇത് കവിതയാണോ, ഫോട്ടോയാണോ അതോ ഉത്സവത്തെപ്പറ്റിയുള്ള വിവരണമാണോ എന്നറിയുവാൻ ഒരു വായനക്കാരൻ അത് തുറന്നുനോക്കേണ്ടതായുണ്ടായിരുന്നു. ഇനി അതു വേണ്ട എന്നർത്ഥം. ചിന്തയുടെ പുതിയ മുഖം താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ നൽകിയിരിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത്:
ഇപ്രകാരം നിങ്ങളുടെ പോസ്റ്റുകൾ വിഭാഗങ്ങളായി ലിസ്റ്റ് ചെയ്യപ്പെടുവാൻ നിങ്ങൾ ഒരു കാര്യം ചെയ്യേണ്ടതുണ്ട്. പുതിയ പോസ്റ്റുകൾ നിങ്ങൾ പബ്ലിഷ് ചെയ്യുന്നതിനു മുമ്പായി പോസ്റ്റിനോടൊപ്പം ലേബലുകൾ എഴുതാൻ മറക്കരുത്. ബ്ലോഗർ ഉപയോഗിക്കുന്നവർ എഡിറ്റ് പോസ്റ്റ് പേജിൽ ലഭ്യമായ Label എന്ന കള്ളിയിലും, വേഡ്പ്രസ് ഉപയോഗിക്കുന്നവർ Tag എന്ന കള്ളിയിലും എഴുതുന്ന വാക്കുകൾക്കനുസൃതമായിട്ടായിരിക്കും നിങ്ങളുടെ പോസ്റ്റുകൾ വിഭാഗങ്ങളായി തിരിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഈ പോസ്റ്റിന്റെ ലേബൽ നൽകിയിരിക്കുന്നത് എങ്ങനെയെന്ന് താഴെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നു.
ഈ പോസ്റ്റിന്റെ ലേബലായി ‘വിജ്ഞാനം’ , ‘ബ്ലോഗ്’ എന്നീ വാക്കുകളാണ് ഞാൻ നൽകിയിരിക്കുന്നത്. ലേബലുകളായി എത്രവാക്കുകൾ വേണമെങ്കിലും (കോമ കൊണ്ട് വേർതിരിച്ച്) നിങ്ങൾക്ക് നൽകാം. പക്ഷേ ആദ്യത്തെ രണ്ടുവാക്കുകൾ മാത്രമേ ചിന്ത അഗ്രിഗേറ്റർ പരിഗണിക്കൂ. അതിൽ തന്നെ, ചിന്ത ആഗ്രിഗേറ്ററിന്റെ പക്കലുള്ള വിഭാഗങ്ങളുടെ ലിസ്റ്റിൽ നിന്നും അനുയോജ്യമായ ആദ്യവാക്ക് ഏതോ ആ വിഭാഗത്തിലായിരിക്കും പോസ്റ്റ് ചിന്തയിൽ പ്രത്യക്ഷപ്പെടുക. ഒന്നിൽ കൂടൂതൽ വിഭാഗങ്ങളിൽ ഒരേ പോസ്റ്റ് ഡൂപ്ലിക്കേറ്റായി പ്രത്യക്ഷപ്പെടില്ല. ചിന്തയിൽ നിലവിൽ നിശ്ചയിച്ചിരിക്കുന്ന വിഭാഗങ്ങളും (Category), അവയിൽ നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യപ്പെടാനായി നിങ്ങൾ നൽകേണ്ട ലേബലുകളും താഴെ കൊടുത്തിരിക്കുന്നു.
Category | Labels/Tags |
അനുഭവം | അനുഭവം |
ആരോഗ്യം | ആരോഗ്യം |
ഓഡിയോ | ഓഡിയോ, ലളിതഗാനം |
ഓര്‍മ്മ | ഓര്‍മ്മ |
കഥ | കഥ |
കവിത | കവിത |
കാര്‍ട്ടൂണ്‍ | കാര്‍ട്ടൂണ്‍ |
കാര്‍ഷികം | കാര്‍ഷികം |
ചരിത്രം | ചരിത്രം |
ചിത്രങ്ങള്‍ | ഫോട്ടോ, ചിത്രങ്ങള്‍ |
നര്‍മ്മം | നര്‍മ്മം, ആക്ഷേപഹാസ്യം, ഹാസ്യം |
നിരൂപണം | വിമര്‍ശനം, നിരൂപണം, പഠനം |
പലവക | പലവക |
പാചകം | പാചകം |
പുസ്തകം | വായന, പുസ്തകം |
പ്രതികരണം | പ്രതികരണം |
യാത്രാവിവരണം | യാത്രാവിവരണം, യാത്ര, സഞ്ചാരം |
രാഷ്ട്രീയം | രാഷ്ട്രീയം |
ലേഖനം | ലേഖനം |
വിജ്ഞാനം | വിജ്ഞാനം |
വിവര്‍ത്തനം | വിവര്‍ത്തനം, പരിഭാഷ |
വീഡിയോ | വീഡിയോ |
ശാസ്ത്രം | ശാസ്ത്രം |
സംഗീതം | സംഗീതം |
സാങ്കേതികം | സാങ്കേതികം |
സാമൂഹികം | സാമൂഹികം |
സിനിമ | സിനിമ, സിനിമാ നിരൂപണം |
അഭിമുഖം | അഭിമുഖം, വര്ത്തമാനം |
വാര്‍ത്ത | വാര്‍ത്ത |
ഇനി പുതിയതായി പോസ്റ്റുകൾ നിങ്ങൾ പബ്ലിഷ് ചെയ്യാനൊരുങ്ങുമ്പോൾ ഇവയിൽനിന്നും അനുയോജ്യമായ ലേബലുകൾ നൽകാൻ മറക്കാതിരിക്കുക. ലേബലുകൾ നൽകിയില്ലെങ്കിലും പോസ്റ്റ് ചിന്തയിൽ പ്രത്യക്ഷപ്പെടും. Uncategorized എന്നൊരു വിഭാഗമായിട്ടാവും അത്തരം പോസ്റ്റുകൾ പബ്ലിഷ് ചെയ്യപ്പെടുക.
പുതിയ രീതിയിലെ ചിന്ത ഇഷ്ടപ്പെടാത്തവർക്കായി പഴയ രീതിയിൽ അതുകാണിക്കുവാനുള്ള സംവിധാനവും ഉണ്ട്. ചിന്തയുടെ മുകൾ ബാനറിൽ, Want to use old aggregator ? എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പഴയരീതിയിലെ ചിന്ത പേജ് ലഭിക്കും.
2 അഭിപ്രായങ്ങള്‍:
നന്ദി അപ്പുവേട്ടാ
ലേബലുകൾ നൽകിയിട്ടും ചിന്തയിൽ uncategorised വിഭാഗത്തിലാണല്ലോ വരുന്നത്. എന്തുകൊണ്ടാവും?
Post a Comment