കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

>> 23.10.09

നമ്മുടെ ബ്ലോഗിൽ നിന്ന് മറ്റൊരാളുടെ കമന്റ് നീക്കുന്നതെങ്ങനെ?

ഒരാളിട്ട കമന്റ്‌ അകാരണമായി ഡിലീറ്റ്‌ ചെയ്യുന്നത്‌ അയാളെ ആക്ഷേപിക്കുന്നതിനു തുല്യമായാണ്‌ കണക്കാക്കുക! അതുകൊണ്ട് ഒരാളുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുക. എങ്കിലും മറ്റൊരാൾ നിങ്ങളുടെ ബ്ലോഗിൽ വേറെ ആരെഴുതുന്ന കമന്റിനെപ്പറ്റിയും നിയമപരമായി ബ്ലോഗുടമയാണ് ഉത്തരവാദി. അതുകൊണ്ട് വല്ല നിയമക്കുരുക്കിലും ചെന്നുപെടാൻ സാധ്യതയുള്ള കമന്റുകൾ നിങ്ങളുടെ ബ്ലോഗിൽ ആരെങ്കിലും പ്രസിദ്ധീകരിച്ചാൽ അതു നീക്കം ചെയ്യേണ്ടതു നിങ്ങളുടെ ചുമതലയാണെന്ന് ഓർമ്മയിരിക്കട്ടെ.  ചിലപ്പോള്‍ ഒരു കമന്റു തന്നെ രണ്ടു പ്രാവശ്യം പബ്ലിഷായി പോകാം. അല്ലെങ്കില്‍ പരസ്യങ്ങളോ, സ്പാം കമന്റുകളോ വരാം. ഇതൊക്കെ ഡിലീറ്റ് ചെയ്യുവാന്‍ കമന്റ് ഡിലീറ്റ് ചെയ്യാനുള്ള സൌകര്യം ഉപയോഗിക്കുക.

കമന്റുകൾ രണ്ടു വിധത്തിൽ ഡിലീറ്റ് ചെയ്യാം. ഒന്നുകിൽ നമ്മുടെ ബ്ലോഗിൽ ലോഗിൻ ചെയ്തിട്ട് ഏതു പോസ്റ്റിലെ കമന്റാണോ നീക്കം ചെയ്യെണ്ടത് അതിലേക്ക് പോവുക. അപ്പോൾ ഓരോ കമന്റുകളുടെയും നേരെ ഒരു Trash bin ചിത്രം കാണാം.  താഴെയുള്ള സ്ക്രീൻ ഷോട്ടീൽ ഇത് മാർക്ക് ചെയ്തിട്ടുണ്ട്. 


ആ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉടനെ ഈ കമന്റു ഡിലീറ്റ് ചെയ്യട്ടയോ എന്നു ആവർത്തിച്ച് ഉറപ്പു വരുത്തുന്ന ഒരു സ്ക്രീനിൽ എത്തും. അവിടെയുള്ള Remove for ever എന്ന കള്ളിയിൽ ടിക് ചെയ്തിട്ട് ഡിലീറ്റ് അമർത്തിയാൽ മതിയാവും.ഇതോടെ ആ കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.


കമന്റ് ഡിലീറ്റ് ചെയ്യാനുള്ള രണ്ടാമത്തെ സംവിധാനം ഡാഷ്‌ബോർഡിലാണുള്ളത്. അതേപ്പറ്റി  ഡാഷ്‌ബോർഡിലെ  കമന്റുകൾ എന്ന പേജിലാണുള്ളത്. അതേപ്പറ്റി, ബ്ലോഗിലെ കമന്റുകൾ ഒരുമിച്ചു കാണാം എന്ന അദ്ധ്യായത്തിൽ പറയുന്നുണ്ട്. നോക്കൂ.



മറ്റൊരു ബ്ലോഗിൽ നാം എഴുതിയ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

മറ്റുള്ളവരുടെ ബ്ലോഗില്‍ ഒരിക്കല്‍ പബ്ലിഷ് ആയ കമന്റ് എഡിറ്റു ചെയ്യാന്‍ സാധിക്കില്ല. വേണമെങ്കിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്. അതിനായി, ആ ബ്ലോഗില്‍ പോകുന്നതിനു മുമ്പ്, നിങ്ങള്‍ ജി.മെയിലില്‍ ലോഗിന്‍ ചെയ്യുക. എന്നിട്ട് ആ ബ്ലോഗില്‍ പോയി കമന്റുകള്‍ നോക്കൂ. പബ്ലിഷ് ചെയ്യപ്പെട്ട നിങ്ങളുടെ കമന്റിന്റെ ഒപ്പം കാണുന്ന ട്രാഷ് ബിന്‍ (ടബ്ബയുടെ ചിത്രം) ക്ലിക്ക് ചെയ്യുക. അതോടെ നിങ്ങളുടെ കമന്റ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കിട്ടും. അതിൽ നിന്ന് കമന്റു നീക്കം ചെയ്യാം. ഇങ്ങനെ നീക്കം ചെയ്താലും, ഒറിജിനൽ ബ്ലോഗിൽ ആ കമന്റ് ഇരുന്ന സ്ഥാനത്ത് ഒരു നോട്ടിഫിക്കേഷൻ ഉണ്ടാവും, “comment has been removed by the author" എന്ന്.

5 അഭിപ്രായങ്ങള്‍:

  1. poor-me/പാവം-ഞാന്‍ 23 October 2010 at 19:00  

    നന്ദി വിവരങള്‍ക്ക്

  2. വീകെ 23 October 2010 at 23:27  

    ഇതു വളരെ ഉപകാരപ്രദം...

    ആശംസകൾ...

  3. മൈലാഞ്ചി 24 October 2010 at 07:13  

    ഹാവൂ..ആദ്യമായി ഒരു കാര്യം മാഷ് പറയണേന് മുമ്പേ അറിയണതായിരുന്നു.. എന്തൊരു സന്തോഷം... ഈ കമന്‍റ് ഡിലീറ്റ് പരിപാടി ഒരു അത്യാവശ്യം വന്നപ്പോ തന്നെ തപ്പി കണ്ടുപിടിക്കേണ്ടി വന്നിരുന്നു...

    പിന്നെ മാഷോട് ഒരു സ്പെഷ്യല്‍ താങ്ക്സ് പറയട്ടെ.. ഞാന്‍ യുറീക്കയില്‍ കുട്ടികള്‍ക്ക് വേണ്ടി, എങ്ങനെ ബ്ലോഗുണ്ടാക്കാം എന്ന ഒരു ലേഖനം എഴുതിയിരുന്നു.. അതിന് മാഷുടെ ഈ ബ്ലോഗ് വളരെയധികം ഉപകരിച്ചു.. ഒരുപാട് നന്ദി..

    അതിന്‍റെ ബാക്കിയായി അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ഒന്നും എഴുതി, അതിനും ആദ്യാക്ഷരി സഹായിച്ചിട്ടുണ്ട്.. പക്ഷേ അന്ന് നോക്കിയപ്പോള്‍, ലിസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളില്‍ അല്പം വ്യത്യാസം വന്നുകണ്ടു.. ഇപ്പോ അത് തിരുത്തിയോ എന്ന് നോക്കീല്യാട്ടോ..

    എന്തായാലും ഒരുപാട് നന്ദി...

  4. Appu Adyakshari 24 October 2010 at 07:20  

    മൈലാഞ്ചീ, ഈ അറിവ് പുതിയതൊന്നുമല്ല. ഇത് ആദ്യാക്ഷരിയിൽ കമന്റുകൾ എന്ന അദ്ധ്യായത്തിൽ നേരത്തേ തന്നെ ഉണ്ടായിരുന്ന ഒരു വിവരമാണ്. ഒന്നുരണ്ടാഴ്ചയായി ബ്ലോഗറിൽ വന്ന പുതിയ മാറ്റങ്ങൾക്കനുസരിച്ച് പുതിയ സ്ക്രീൻ ഷോട്ടൂകൾ ചേർത്ത് ആദ്യാക്ഷരിയെ ഒന്നു പുതുക്കിപ്പണിയുന്ന ജോലിയിലായിരുന്നു. അപ്പോൾ നേരത്തേ ഒരേ ചാപ്റ്ററിൽ ഒന്നിച്ചിരുന്ന പലവിവരങ്ങൾ വിവിധ പോസ്റ്റുകളിലേക്ക് മാറ്റി, അവയ്ക്കോരോന്നും ഒരോ തലക്കെട്ടും കൊടുത്തു എന്നേയുള്ളൂ. ഇത്രയുനാളത്തെ അനുഭവം വച്ചുനോക്കുമ്പോൾ വായനക്കാർ പലരും അധ്യായങ്ങൾ ഒന്നൊന്നായി വായിച്ചു നോക്കാം മെനക്കെടുന്നതായി കാണുന്നില്ല. പകരം പലരും ഒരു പ്രത്യേക ഇൻഫോർമേഷൻ അന്വേഷിച്ചായിരിക്കും വരുന്നത്. അത് ഒരു അധ്യായത്തിൽ കണ്ടില്ലെങ്കിൽ എവിടെയെങ്കിലും ഒരു ചോദ്യം കമന്റായി ഇട്ടേച്ചുപോകും. അതൊഴിവാക്കാനാണ് ഓരോ കൊച്ചു കൊച്ചു കാര്യങ്ങളും ഇപ്പോൽ വെവ്വേറെ പോസ്റ്റുകളായി ചേർക്കുന്നത്. ഇനിയും ഒരുപാട് അദ്ധ്യായങ്ങൾ ഇതുപോലെ പരിഷ്കരിക്കാൻ ബാക്കിയുണ്ട്. കമന്റുകൾ വരെ ആയിട്ടേയുള്ളൂ.. (അവസാനം എത്തുമ്പോഴേക്കു ബ്ലോഗർ മറ്റൊരു മാറ്റവുമായി വരും എന്നതു മറ്റൊരു കാര്യം.). ആദ്യാക്ഷരി യുറീക ലേഖനത്തിനും പ്രയോജനപ്രദമായിരുന്നുഎന്നറിയുന്നതിൽ സന്തോഷം.

  5. മൈലാഞ്ചി 24 October 2010 at 07:26  

    അത് ശരി.. അപ്പോ ഞാന്‍ പിന്നേം തോറ്റു.. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ജന്മം ബാക്കി..!!!

    എന്തായാലും ബ്ലോഗിന്‍റെ അടുക്കിപ്പെറുക്കല്‍ ജോലികള്‍ക്ക് എല്ലാ ആശംസകളും...

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP