മറ്റൊരു കമന്റിലേക്ക് ലിങ്ക്

>> 23.10.09

മറ്റൊരു  കമന്റിലേക്ക് ഒരു ലിങ്ക്:

നിങ്ങള്‍ മറ്റൊരു ബ്ലോഗില്‍ എഴുതിയ ഒരു കമെന്റിലെക്കോ, അല്ലെങ്കില്‍ മറ്റാരെങ്കിലും നമ്മുടെ ബ്ലോഗിലെ ഒരു പോസ്റ്റിൽ എഴുതിയ ഒരു കമെന്റിലെക്കോ  ചിലപ്പോള്‍ ഒരു ലിങ്ക് കൊടുക്കേണ്ടതായി വന്നേക്കാം.  ഉദാഹരണത്തിന് ആദ്യാക്ഷരിയുടെ ഗസ്റ്റ്‌ ബുക്ക്‌ എന്ന പേജില്‍ വികടശിരോമണി എഴുതിയ  ആദ്യ കമന്റിലേക്ക് ഒരു ലിങ്ക് ഇവിടെ കൊടുക്കണം എന്നിരിക്കട്ടെ. ആദ്യം ഗസ്റ്റ്‌ ബുക്ക്‌ പേജു തുറക്കുക. അതിന്റെ തലക്കെട്ടില്‍ ഒരു പ്രാവശ്യം ക്ലിക്ക്‌ ചെയ്‌താല്‍ ആ പേജിലെ ടെക്സ്റ്റും അതിനു താഴെയായി എല്ലാ കമന്റുകളും കാണാം. ഇനി എല്ലാ കമന്റുകളും ഒന്ന് നോക്കൂ. എഴുതിയ ആളുടെ പേരും, ഒപ്പം ആ കമന്റ് എഴുതിയ സമയവും തീയതിയും കാണാം. അത് ഒരു ലിങ്കാണ്. ആ തീയതിക്ക് മുകളില്‍ മൌസ് വച്ച് റൈറ്റ്‌ ബട്ടന്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ ഒരു മെനു കിട്ടും. താഴെക്കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട് നോക്കൂ.


അതില്‍ നിന്ന് കോപ്പി ലിങ്ക് ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ എടുക്കുക. ഇപ്പോള്‍ ആ കമന്റിലെക്കുള്ള ലിങ്ക് കോപ്പി ചെയ്യപ്പെട്ടു. ഇനി ആ ലിങ്കിനെ നിങ്ങള്‍ക്ക്‌ ആവശ്യമുള്ള സ്ഥലത്ത് (ബ്ലോഗ്‌ പോസ്റ്റിലോ, മറ്റൊരു കമെന്റിലോ) ഉപയോഗിക്കാം. കമന്റിൽ ഒരു ലിങ്ക് കൊടുക്കുന്നതെങ്ങനെ, പോസ്റ്റിൽ ഒരു ലിങ്ക് കൊടുക്കുന്നതെങ്ങനെ എന്നീ അധ്യായങ്ങളിൽ ഇത്തരം ലിങ്കുകൾ ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദീകരിച്ചിട്ടുണ്ട്.  ഇവിടെ ഉദാഹരണമായി ഉപയോഗിച്ച വികടശിരോമണിയുടെ കമെന്റിലെക്കുള്ള  ലിങ്ക് ഇവിടെ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ തുറക്കുന്ന പേജിൽ ഏറ്റവും മുകളിലായി വരുന്നവരി ഈ കമന്റ് ആണെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP