Feedjit - Live Traffic feed

>> 12.11.09

Page updated: November 12, 2010

ഈ ബ്ലോഗിന്റെ ഏറ്റവും താഴെയായി വലതു മൂലയില്‍ സന്ദര്‍ശകര്‍ വരുന്ന വഴികള്‍ കാണിക്കുന്ന ഒരു ഫീഡ് ഉണ്ട് - FeedJit എന്ന തലക്കെട്ടില്‍. ആ ഫീഡിന്റെ വശത്തുള്ള സ്ക്രോള്‍ ആരോ അമര്‍ത്തി ഏറ്റവും താഴെയുള്ള Watch in real-time എന്ന ലിങ്കില്‍ ഒന്നു ക്ലിക്ക് ചെയ്തു നോക്കൂ. ഈ ബ്ലോഗിലേക്ക് ആരൊക്കെയാണു വന്നത് എന്നുകാണാം - നിങ്ങള്‍ ഉള്‍പ്പടെ! ഏതു രാജ്യത്തുനിന്നാണ് എത്തിയത്, ഏതു ലിങ്കില്‍ കൂടിയാണ് നിങ്ങള്‍ ആദ്യാക്ഷരിയിലേക്ക് എത്തിച്ചേര്‍ന്നത്, ഇവിടെ വന്നിട്ട് എത്ര സമയമായെന്നും, എത്ര സമയം ഇവിടെ ഉണ്ടായിരുന്നു എന്നും, എപ്പോള്‍ പോയി എന്നും ലൈവ് ഫീഡിലൂടെ ഫീഡ് ജിറ്റ് കാട്ടിത്തരും!


ഇത് നിങ്ങളുടെ ബ്ലോഗിലും സെറ്റ് ചെയ്യുന്നത് എങ്ങനെ എന്നു നോക്കാം. ആദ്യമായി നിങ്ങളുടെ ബ്ലോഗിൽ ലോഗ് ഇൻ ചെയ്യുക. അതിനു ശേഷം ഫീഡ്ജിറ്റിന്റെ സൈറ്റ് തുറക്കുക. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. ഇപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ കിട്ടും. അവിടെയുള്ള Choose your Feedjit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഇപ്പോൾ പുതിയതായി ഒരു സ്ക്രീൻ ലഭിക്കും. അവിടെ മൂന്ന് ഓപ്ഷനുകളിൽ ഫീഡ്ജിറ്റ് ഉപയോഗിക്കാനുള്ള സൌകര്യം ഉണ്ട്. ആദ്യത്തേത് ഫ്രീയും, അടുത്ത രണ്ട് ഓപ്ഷനുകളും പണം നൽകി ഉപയോഗിക്കേണ്ടവയുമാണ്. നമുക്ക് തൽക്കാലത്തേക്ക് ഫ്രീ ഓപ്ഷൻ ഉപയോഗിക്കാം. 

ആദ്യത്തെ ഓപ്ഷനുതാഴെയുള്ള Sign Up എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൽ ഒരു ചെറിയ രജിസ്ട്രേഷൻ സ്കീനിലേക്ക് നിങ്ങൾ എത്തും. അവിടെ നിങ്ങളുടെ പേര്, രാജ്യം,  ഇ-മെയിൽ അഡ്രസ് എന്നിവ നൽകുക. അതോടെ രജിസ്ട്രേഷൻ പൂർത്തിയായി. ഏറ്റവും താഴെയുള്ള Get your Traffic feed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം.  



അപ്പോൾ താഴെക്കാണുന്നതുപോലെ ഒരു സ്ക്രീന്‍ കിട്ടും. അവിടെ ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലെറ്റിനു ചേരുന്ന നിറങ്ങൾ തെരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ ബ്ലോഗിന്റെ സൈഡ് ബാറിനു ചേരുന്ന ഒരു വീതി സെറ്റ് ചെയുക. എത്ര വിസിറ്റർ മാരുടെ വിവരങ്ങൾ ഫീഡ് ജിറ്റ് വിന്റോയിൽ കാണിക്കണം എന്നതും ഇവിടെ സെറ്റ് ചെയ്യാം (ഇതിനനുസരിച്ചാവും ഫീഡ് ജിറ്റ് വിന്റൊയുടെ നീളം ക്രമീകരിക്കപ്പെടുന്നത്). Show where visitors came from എന്ന ഫീൽഡ് ക്ലിക്ക് ചെയ്താൽ സന്ദർശകർ ഏതു രാജ്യത്തുനിന്ന് വന്നു എന്നവിവരവും ഫീഡ് ജിറ്റ് വിന്റോയിൽ തന്നെ കാണുവാൻ സാധിക്കും. ഇത് ഒഴിവാക്കിയാലും ലൈവ് ഫീഡ് വ്യൂവിൽ ഇത് കാണാവുന്നതാണ്. 



ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ ഫീഡ് ജിറ്റിനെ നമ്മുടെ ബ്ലോഗിൽ ചേർക്കാം. അതിനായി Install feedji on my എന്ന ഫീൽഡിൽ ബ്ലോഗർ സെലക്റ്റ് ചെയ്യുക. അതിനുശേഷം GO! ബട്ടണ അമർത്താം. അടുത്തതായി ലഭിക്കുന്ന പേജിൽ Click to open a new window and install on blogger എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം (ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍) ലിസ്റ്റ് ചെയ്തിരിക്കും. അതില്‍ നിന്നും ഏതു ബ്ലോഗിലാണോ ഫീഡ്ജിറ്റ് ചേര്‍ക്കേണ്ടത് അത് സെലക്ട് ചെയ്യുക. Title എന്നതിനു നേരേ നിങ്ങളുടെ യുക്തം പോലെ ഈ ഫീഡിനൊരു തലക്കെട്ട് എഴുതിച്ചേര്‍ക്കുക (സന്ദര്‍ശകര്‍ വന്ന വഴി എന്ന അര്‍ത്ഥത്തില്‍). ഇനി Add widget എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫീഡ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെടേണ്ടതാണ്.









ചില അപൂർവ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ ഈ പേജ് എലമെന്റ് ചേര്‍ക്കല്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല, അല്ലെങ്കില്‍ ബ്ലോഗറിലെ എന്തെങ്കിലും തടസ്സം കാരണം ഈ ഫീഡ് നമ്മുടെ ബ്ലോഗില്‍ ചെര്‍ക്കപ്പെടാറില്ല. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, വീണ്ടും ഫീഡ്ജിറ്റിന്റെ പഴയ സ്ക്രീനില്‍ തിരികെ എത്തുക. (താഴെയുള്ള ചിത്രം നോക്കൂ).











ഇവിടെ Edit content എന്നൊരു ലിങ്ക് ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ ഈ ഫീഡിന്റെ html കോഡ് കിട്ടും. അത് അപ്പാടെ കോപ്പി ചെയ്യുക (ഹിറ്റ് കൌണ്ടറില്‍ കോഡ് കോപ്പിചെയ്യുന്നതെങ്ങനെയെന്ന് വിവരിച്ചിട്ടുണ്ടല്ലോ). ഫീഡ് ജിറ്റ് സ്ക്രീന്‍ അവിടെ നില്‍ക്കട്ടെ. ഇനി നിങ്ങളുടെ ബ്ലോഗില്‍ തിരികെയെത്തൂ. ഹിറ്റ് കൌണ്ടര്‍ നാം ഒരു പേജ് ഗാഡ്ജറ്റ് (പേജ് എലമെന്റ്) ആയി ചേര്‍ത്തില്ലേ. അതുപോലെ മറ്റൊരു html/Javascript ഗാഡ്ജറ്റ് ആയി ഈ കോഡ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കൂ. സംഗതി റെഡി!

ഇനി ആരൊക്കെ നിങ്ങളുടെ ബ്ലോഗില്‍ എത്തി എന്നറിയാന്‍ ഫീഡ്ജിറ്റ് വിന്റോ നോക്കിയാൽ മതി. കുറേക്കൂടി വിശദമായി കാര്യങ്ങൾ അറിയുവാൻ ഫീഡ് ജിറ്റ് വിന്റോയുടെ ഏറ്റവും താഴെയുള്ള Watch in real-time എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. അവര്‍ എവിടെനിന്നാണു വന്നത്, നിങ്ങളുടെ പോസ്റ്റിനെപ്പറ്റി എവിടെനിന്ന് കേട്ടറിഞ്ഞു, എപ്പോൾ വന്നു, എത്രസമയം നിങ്ങളുടെ ബ്ലോഗിൽ ഉണ്ടായിരുന്നു, എപ്പോള്‍ പോയി എന്നൊക്കെ അറിയുവാന്‍ സാധിക്കും. ഒരു കാര്യം കൂടി. ഈ ഫീഡിന്റെ ഏറ്റവും താഴെയായി Options എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്തിട്ട് Ignore me എന്നു സെലക്ട് ചെയ്താല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിച്ച വിവരങ്ങള്‍ ഈ ഫീഡില്‍ നിന്നും ഒഴിവാക്കപ്പെടും.


ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ്:

ഫീഡ് ജിറ്റിന്റെ മറ്റൊരു പ്രത്യേകത അത് ആഡ് ചെയ്തിരിക്കുന്ന ബ്ലോഗിനെ സംബന്ധിക്കുന്ന പലവിധത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സ് അത് തരും എന്നതാണ്. ഉദാഹരണമായി ഈ ലിങ്ക് നോക്കൂ.
http://feedjit.com/stats/bloghelpline.blogspot.com/toplinks/ ഇവിടെ bloghelpline എന്നതു മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ യു.ആര്‍.എല്‍ ചേര്‍ത്താല്‍ (നിങ്ങള്‍ ഫീഡ് ജിറ്റ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍) നിങ്ങളുടെ ബ്ലോഗിനെ സംബന്ധിക്കുന്ന വിവരങ്ങളും ഇപ്രകാരം കാണാം.



ഫീഡ്‌ജിറ്റ് വിന്റോയുടെ നീളം കുറയ്ക്കുവാൻ:

ഫീ‍ഡ്ജിറ്റിലെ വിവരങ്ങള്‍ താഴേക്ക് നീളുന്നത് നീങ്ങള്‍ക്ക് നിയന്തിക്കണമെന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ ഗാഡ്ജറ്റ് കോ‍ഡില്‍താഴെപറയൂന്ന മാറ്റങ്ങള്‍ വരുത്തൂ. height എന്നത് നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റുക.

<div style="width:100%; height:100px; background-color:#FFFFFF;
font-family:arial; font-size:12pt; text-align:left; border: 1px groove
#000000; overflow: auto; padding: 4px;"> ഇവിടെ ഫീഡ്‌ജിറ്റിന്റെ കോഡ് പേസ്റ്റ് ചെയ്യൂ </div>


6 അഭിപ്രായങ്ങള്‍:

  1. RK 14 November 2010 at 13:26  

    എന്റെ ബ്ലോഗില്‍ കേറുമ്പോള്‍ ഫീട്ജിറ്റ് ല് ഓരോ തവണയും ignore my browser in this site എന്ന് ക്ലിക്ക് ചെയ്യേണ്ടി വരുന്നു .ഇത് എന്റെ സെറ്റിംഗ്സ് ന്റെ പ്രശ്നമാണോ

  2. Appu Adyakshari 14 November 2010 at 13:30  

    ആർ.കെ പറഞ്ഞതുശരിയാണു. ഇത് ചിലപ്പോഴൊക്കെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഓരൊ തവണയും ഇങ്ങനെ ചെയ്യേണ്ടി വരുന്നതായി കണ്ടിട്ടില്ല.

  3. വര്‍ണ്ണങ്ങള്‍ 20 January 2011 at 14:10  

    Click to open a new window and install on blogger

    ഇതു ക്ലിക്ക് ചെയ്യ്തു കഴിയുമ്പോള്‍ കിട്ടുന്നത് ശൂന്യമായമായ പേജ് ആണ് . എന്തായിരിക്കും കാരണമെന്ന് അറിയിക്കുമെല്ലോ

  4. Appu Adyakshari 20 January 2011 at 14:14  

    വർണ്ണങ്ങൾ, ഇത്രയും മാത്രം പറഞ്ഞതുകൊണ്ട് എന്താണിതിന്റെ കാരണം എന്നു പറയാനാവുന്നില്ല. ചിലപ്പോൾ വല്ല ടെമ്പററി പ്രശ്നമാവാം, നെറ്റിന്റെ തകരാറാവാം, മറ്റൊരു ബ്രൌസർ ഉപയോഗിച്ച് ഇതേ സ്റ്റെപ്പുകൾ പരീക്ഷിച്ചു നോക്കൂ.

  5. കാസിം തങ്ങള്‍ 30 April 2011 at 16:16  

    ഞാന്‍ ഫീഡ്‌ജിറ്റ് ചേര്‍ത്തു കഴിഞ്ഞു. പക്ഷേ ഇഗ്‌നോര്‍ മി ക്ലിക്കാന്‍ മറന്നു. ഇനി അത് എങ്ങിനെ ആക്ടിവേറ്റ് ചെയ്യും. ഏത് ഭാഗത്താണ് ഒപ്‌ഷന്‍ കാണിക്കുന്നത്.

  6. Appu Adyakshari 1 May 2011 at 07:26  

    കാസിം തങ്ങൾ, ഫീഡ് ജിറ്റിന്റെ ഏറ്റവും താഴെയായി "ഇഗ്നോർ മി' കാണാമല്ലോ. നോക്കൂ

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP