ബ്ലോഗ് വായനക്കാർക്ക് നിയന്ത്രണങ്ങൾ

>> 10.7.12


ബ്ലോഗ് തുടങ്ങുന്ന എല്ലാവരുടെയും ആഗ്രഹം അവരുടെ ബ്ലോഗുകൾ  എല്ലാവരും (പബ്ലിക്ക്) കാണണം വായിക്കണം  എന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ നമ്മുടെ ബ്ലോഗിലെ  പോസ്റ്റുകൾ നമ്മൾ നിശ്ചയിക്കുന്ന ആളുകൾക്ക് മാത്രം വായിക്കാവുന്ന രീതിയിൽ വേണമെങ്കിൽ സെറ്റു ചെയ്യാം. ഉദാഹരണത്തിനു നിങ്ങൾ പലർ ചേർന്ന് ഒരു ഓൺലൈൻ മാഗസിനുള്ള ആർട്ടിക്കിളുകൾ തയ്യാറാക്കുന്നു എന്നിരിക്കട്ടെ. അത് എഴുതിക്കൊണ്ടിരിക്കുന്ന അവസരത്തിൽ പബ്ലിക്ക് കാണേണ്ട ആവശ്യമില്ലല്ലോ, അപ്പോൾ ഈ സെറ്റിംഗ് ഉപയോഗിച്ച് എഡിറ്റർ മാർക്ക് മാത്രം കാണാവുന്ന രീതിയിൽ ആ ബ്ലോഗ് ക്രമീകരിക്കാം. അല്ലെങ്കിൽ നിങ്ങൾ  ഒരു പ്രത്യേക വിഷയത്തിന്മേൽ ചർച്ച നടത്തുന്നു. അതിൽ നിങ്ങൾ നിശ്ചയിക്കുന്ന ആളുകൾ  മാത്രം പങ്കെടുത്താൽ മതി എന്നുണ്ടെങ്കിൽ ഈ സെറ്റിംഗുകൾ ഉപയോഗിക്കാം. 

ബ്ലോഗ് സെറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത് ഡാഷ്‌ബോർഡിലെ "More Options" മെനുവിലാണ് എന്നാണെന്നറിയാമല്ലോ. ബ്ലോഗ് സെറ്റിംഗുകൾ എന്ന സെക്ഷനിൽ "അടിസ്ഥാന ക്രമീകരണങ്ങൾ" ഇതേപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്താൽ  ഓപ്‌ഷനുകൾ എന്ന മെനു ലഭിക്കും. അതിൽ നിന്ന് ഏറ്റവും താഴെയായി കാണുന്ന Settings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അപ്പോൾ  ബ്ലോഗ് സെറ്റിംഗ്‌സ് പേജിൽ എത്തും. പേജിന്റെ ഇടതുവശത്തായി   ഓപ്‌ഷനുകളിലെ ലിസ്റ്റുകളും, അതിൽ ഏറ്റവും അവസാനമായി സെറ്റിംഗുകളുടെ ഉപവിഭാഗങ്ങളും കാണാം.  ബ്ലോഗ് സെറ്റിംഗുകൾ ആറ് ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അതിൽ നിന്ന് ബേസിക്  സെറ്റിംഗുകൾ ക്ലിക്ക് ചെയ്യുക.  ബേസിക് സെറ്റിംഗുകളിൽ ഏറ്റവും അവസാനം കാണുന്ന Blog Readers എന്ന സെറ്റിംഗ് നോക്കൂ. 


6. Blog Readers:

നിങ്ങളുടെ ബ്ലോഗ്  ആർക്കൊക്കെ വായിക്കാൻ അനുവാദമുണ്ട് എന്നതിന്റെ സെറ്റിംഗ് ആണ് ഇവിടെയുള്ളത്. സാധാരണഗതിയിൽ നമ്മുടെ ബ്ലോഗ് എല്ലാവർക്കും വായിക്കാനുള്ള രീതിയിലാണ് സെറ്റ് ചെയ്യുന്നത്. ആദ്യത്തേതാണ് ഡിഫോൾട്ട് സെറ്റിംഗ് Anybody can read. ആർക്കും ഇതുവായിക്കാനുള്ള അനുവാദമുണ്ട്. 

രണ്ടാമത്തേത് Only blog authors എന്നാണ്. ഈ സെറ്റിംഗ് ആണ് ക്രമീകരിച്ചിരിക്കുന്നതെങ്കി, ആ ബ്ലൊഗിലെ എഴുത്തുകാർക്ക് മാത്രമേ പോസ്റ്റുകൾ വായിക്കാൻ സാധിക്കൂ. അതായത് നിങ്ങളുടെ ബ്ലോഗിൽ നിങ്ങൾ മാത്രമാണ് എഴുത്തുകാരനെങ്കിൽ നിങ്ങൾക്ക് മാത്രമേ ആ ബ്ലോഗിലെ പോസ്റ്റുകൾ വായിക്കാനാവൂ. നിങ്ങളുടെ ബ്ലോഗ് ഒന്നിലധികം ആളുകൾ നടത്തുന്ന ഗ്രൂപ്പ് ബ്ലോഗ് ആണെങ്കിൽ അതിലെ എല്ലാ എഴുത്തുകാർക്കു മാത്രമേ ആ ബ്ലോഗ് കാണാൻ സാധിക്കുകയുള്ളൂ.  

മൂന്നാമത്തെ സെറ്റിംഗ് Only these readers എന്നാണ്. ഈ സെറ്റിംഗ് ആണു നിങ്ങളുടെ ബ്ലോഗിൽ സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ, നിങ്ങൾ മെയിൽ വഴി ക്ഷണിക്കുന്നവർക്കും, നിങ്ങളുടെ അനുവാദമുള്ളവർക്കും മാത്രമേ നിങ്ങളുടെ ബ്ലോഗ് വായിക്കാൻ സാധിക്കൂ. അതായത് ക്ഷണിക്കപ്പെട്ട ഒരു കൂട്ടം വായനക്കാർക്ക് മാത്രമാണ് നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകൾ കാണാൻ സാധിക്കുക. പ്രായോഗിക ഉപയോഗം : പബ്ലിക്കിന്റെ കാഴ്ചക്കും വായനക്കും നൽകാൻ താല്പര്യമില്ലെങ്കിൽ ഈ സെറ്റിംഗ് ഉപയോഗിക്കാം. നിങ്ങൾക്ക് ബ്ലോഗ് വായനക്ക് ക്ഷണിക്കാൻ താല്പര്യമുള്ളവരെ Add readers എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവിടെ അവരുടെ മെയിൽ ഐഡി എഴുതി ചേർക്കുക. 

സെറ്റിംഗുകൾ പൂർത്തിയായിക്കഴിഞ്ഞാൽ Save settings എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

0 അഭിപ്രായങ്ങള്‍:

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP