പബ്ലിഷ് ചെയ്ത പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

>> 1.7.12

ഒരിക്കൽ  പബ്ലിഷ് ചെയ്തുകഴിഞ്ഞ പോസ്റ്റ് നമുക്ക് ചിലപ്പോൾ പൂർണ്ണമായും ഡിലീറ്റ്  ചെയ്യേണ്ടി വന്നേക്കാം. അപ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക. 

ആദ്യമായി, ബ്ലോഗറിൽ ലോഗ് ഇന്‍ ചെയ്യുക. നേരെ ഡാഷ്‌ബോര്‍ഡില്‍ എത്തും. അവിടെ ബ്ലോഗിന്റെ പേരിനു നേരെയുള്ള ഐക്കണുകൾ കണ്ടല്ലോ. ചിത്രം നോക്കൂ.




അവിടെ മാർക്ക് ചെയ്തിരിക്കുന്ന Go to post list എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ബ്ലോഗിൽ നിലവിലുള്ള എല്ലാ പോസ്റ്റുകളുടേയും ലിസ്റ്റ് തുറന്നുവരും. അവിടെ എഡിറ്റ് ചെയ്യേണ്ട പോസ്റ്റിനു നേരെ മൗസ് വച്ചാൽ മൂന്നു ഓപഷനുകൾ തെളിഞ്ഞുവരും. Edit, view, delete എന്നിവയാണ്. അതിൽ ഡിലീറ്റ്  എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

പോസ്റ്റ് ഡിലീറ്റ് ആവുന്നതിനു മുമ്പ് ഒരു confirmation message വരും. അതിൽ സമ്മതം  അറിയിക്കുക. പോസ്റ്റ് ഡിലീറ്റ് ആയിക്കൊള്ളും. 

1 അഭിപ്രായങ്ങള്‍:

  1. Cv Thankappan 13 August 2012 at 19:38  

    വളരെ നന്ദി മാഷെ
    ആശംസകളോടെ

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP