ISM to Unicode converter

>> 16.1.12

 ASCII Fonts to  Unicode കണ്‍വേര്‍ട്ടറുകള്‍


ഡെക്സ്‌ടോപ് പബ്ലിഷിംഗിനു വളരെ പ്രചാരത്തിലുള്ള ISM രീതിയിലുള്ള  ടൈപ്പ് റൈറ്റിംഗിൽ മലയാളം യൂണിക്കോഡ് ഫോണ്ടൂകളല്ല ഉപയോഗിക്കുന്നത്. അതുകൊണ്ട്തന്നെ ISM  രീതിയിൽ ടൈപ്പു ചെയ്തുണ്ടാക്കിയ ടെക്സ്റ്റുകൾ ബ്ലോഗുകളിലോ മെയിലുകളിലോ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല.  ഈ ടെക്സ്റ്റുകൾ എഴുതുന്നയാളുടെ കമ്പ്യൂട്ടറിൽ കൃത്യമായി ഡിസ്‌പ്ലേ  ചെയ്യുന്നുണ്ടാകും, എന്നിരുന്നാലും മറ്റൊരു കമ്പ്യൂട്ടറിൽ അവ തുറന്നുവായിക്കുമ്പോൾ ആ ടെക്സ്റ്റുകൾ അതേപടീ വായിക്കാൻ സാധിക്കുന്നതിനു നിങ്ങൾ ഉപയോഗിച്ച ISM ഫോണ്ടൂകൾ ആ സിസ്റ്റത്തിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ വെറും ചതുരങ്ങളോ അർത്ഥമില്ലാത്ത   ചിഹ്നങ്ങളോ ആയിരിക്കും, വായിക്കുന്നയാൾ കാണുന്നത്. യൂണിക്കോഡ് ഫോണ്ടുകൾ  എല്ലാ കമ്പ്യൂട്ടറുകളിലും  വിന്റോസിന്റെ ഭാഗമായി തന്നെ ഉള്ളതിനാലും, അവയുടെ കോഡിംഗ് രീതി ഒന്നുതന്നെ ആയതിനാലും യൂണിക്കോഡ് ഫോണ്ടുകൾ ഉപയോഗിച്ചെഴുതുന്ന ടെസ്ക്റ്റുകൾ എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ രീതിയിൽ തന്നെ പ്രദർശിപ്പിക്കപ്പെടുന്നു.  ഇതാണ് ASCII ഫോണ്ടുകളും യൂണിക്കോഡ് ഫോണ്ടൂകളും തമ്മിൽ ഉപയോഗത്തിലുള്ള പ്രധാന വ്യത്യാസം. 


അതുപോലെ മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ ചില പത്രങ്ങളുടെ ഇന്റർനെറ്റ് വേർഷനുകൾ ഇപ്പോഴും യൂണിക്കോഡ് ഫോണ്ടുകളിലേക്ക് മാറിയിട്ടില്ല. അതുകൊണ്ട് ഈ പത്രങ്ങളിൽ വന്ന ഒരു വാർത്തയോ ലേഖനമോ നിങ്ങൾക്ക് കോപ്പി പേസ്റ്റ് ചെയ്ത് നീങ്ങളുടെ ബ്ലോഗിലോ ഇ-മെയിലിലോ അയയ്ക്കുവാൻ സാധിക്കില്ല. ഈ പ്രശ്ണം ഒഴിവാക്കാനായി ISM / ASCII ഫോണ്ടുകളെ ചില ഓൺലൈൻ കൺവേർട്ടറുകൾ ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാറ്റാം. അതുപോലെ തിരിച്ച് യൂണിക്കോഡ് ടെക്സ്റ്റിനെ ASCII ടെക്സ്റ്റ് ആക്കി മാറ്റുവാനും  ഈ സൈറ്റുകൾ ഉപയോഗിച്ച് സാധിക്കും. അത്തരം ചില സൈറ്റുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. 

1. ശില്പ:

വെബ് അഡ്രസ് ഇവിടെ

യൂണിക്കോഡ് മലയാളത്തിലല്ലാത്ത പത്രവാർത്തകളും മറ്റും (ഉദാഹരണം : മലയാള മനോരമ, ISM രീതിയില്‍ എഴുതിയ മലയാളം ടെക്സ്റ്റ്‌ തുടങ്ങിയവ)  ബ്ലോഗിലേക്ക് കോപ്പി ചെയ്തു പ്രസിദ്ധീകരിക്കാനായി യൂണിക്കോഡിലേക്ക് മാറ്റണം എന്നുണ്ടോ? അതിനു ഉപകാരപ്പെടുന്ന ഒരു സൈറ്റ്‌ ആണിത്. യൂണിക്കോഡില്‍ അല്ലാത്ത മലയാള പത്രങ്ങളിലെ ടെക്സ്റ്റ്‌   ഈ വിന്റോയിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് യൂണിക്കോഡിലാക്കി മാറ്റാം.  


2. അക്ഷരങ്ങ:

ISM ഫോണ്ടുകളിൽ നിന്ന് മലയാളം യൂണീക്കോഡ് ഫോണ്ടിലേക്ക് കൺ‌വേർട്ട് ചെയ്യൂവാനുള്ള മറ്റൊരു ഓൺ ലൈൻ സോഫ്റ്റ്വെയർ അക്ഷരങ്ങൾ ഇവിടെ.


3 അഭിപ്രായങ്ങള്‍:

  1. ബെന്‍ജി നെല്ലിക്കാല 21 July 2012 at 20:43  

    അപ്പൂ, ശില്പയും അക്ഷരങ്ങളും പരിചയപ്പെടുത്തിയതിനു നന്ദി. ഇവ ism-ല്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ബ്ലോഗ് എഴുത്തിന് ഏറെ സഹായകമാകും. ഞാന്‍ ism ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ism ല്‍ നിന്നും unicode-ലേക്കും unicode-ല്‍ നിന്ന് ism-ലേക്കും കണ്‍വേര്‍ട്ട് ചെയ്യിന്നതിന് typeit എന്ന പേരില്‍ ഒരു സൈറ്റുമുണ്ട്. വിലാസം: http://sourceforge.net/projects/typeit/files/latest/download ഇത് വളരെ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.

  2. Appu Adyakshari 21 July 2012 at 21:02  

    ബെൻ‌ജി മാഷേ, ഈ ടൈപ്പിറ്റ് ഞാൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ലല്ലോ .എന്തെക്കൊയോ എറർ..

  3. Viswaprabha 11 February 2013 at 23:45  

    അപ്പൂ, ഇതിൽ വരമൊഴിയെക്കുറിച്ച് എന്താണെഴുതാതിരുന്നതു്? ഏറ്റവും ആദ്യം മുതലുള്ളതും എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഓഫ്‌ലൈനായി ഉപയോഗിക്കുവാൻ സാങ്കേതികമായി ഏറ്റവും മികച്ചതെന്നു് പറയാവുന്നതും അന്നും ഇന്നുമുള്ളതു് വരമൊഴി തന്നെയാണു്.

    എങ്ങനെയാണു് ISM-ൽ നിന്നും യുണികോഡിലേക്കും തിരിച്ചും മാറ്റുന്നതെന്നു് ഒരു ചെറിയ വിശദീകരണക്കുറിപ്പുകൂടി വേണ്ടി വരുമെന്നു മാത്രം.

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP