ലേബൽ ലിസ്റ്റ് - ഒരു മെനു ബാർ

>> 28.11.10

നിങ്ങളുടെ ബ്ലോഗിൽ നിങ്ങൾ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാറുണ്ടോ? ഉദാഹരണത്തിന് ഒരേ ബ്ലോഗിൽ തന്നെ കഥ, കവിത, ലേഖനം, ആനുകാലികം എന്നിങ്ങനെ നാലു  വിഷയങ്ങളിലാണ് നിങ്ങൾ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതെന്നിരിക്കട്ടെ. ആർക്കൈവ്സ് ലിസ്റ്റ് മാത്രം ഉപയോഗിച്ച് പിന്നീട് ഒരു സമയത്ത് ഈ പോസ്റ്റുകളെ തിരയുന്ന ഒരു വായനക്കാരന്, പോസ്റ്റിന്റെ പേരിൽ നിന്ന് മാത്രം ഒരു പക്ഷേ ഈ വിഷയങ്ങൾ തിരിച്ചറിയാൻ ആയെന്നുവരില്ല. ഈ സാഹചര്യത്തിൽ പോസ്റ്റുകളെ അനായാസം തിരിച്ചറിഞ്ഞ്, ഒരു വിഷയത്തിലുള്ള എല്ലാ പോസ്റ്റുകളെയും ഒന്നിനു താഴെ ഒന്നായി കാണിക്കുവാൻ ലേബൽ ലിസ്റ്റ് എന്ന ഗാഡ്ജറ്റ് ഉപയോഗിക്കാം. ഈ ഗാഡ്ജറ്റിനെ ബ്ലോഗിന്റെ തലക്കെട്ടിനു താഴെയായി പൊസിഷൻ ചെയ്താൽ ഒരു ഈ വിഷയങ്ങളിലുള്ള പോസ്റ്റുകളിലേക്കുള്ള ഒരു മെനുബാർ ആയി ഉപയോഗിക്കുകയും ചെയ്യാം. 

ഇങ്ങനെ ലേബലുകൾ ഉപയോഗിച്ച് ഒരു മെനു ബാർ ഉണ്ടാക്കണം എന്നാഗ്രഹിക്കുന്നവർ ആദ്യമായി രണ്ടു കാര്യങ്ങൾ ചെയ്യുവാനുണ്ട്. ഒന്ന്, പുതിയതായി നിങ്ങൾ ഇനി പ്രസിധീകരിക്കുന്ന പോസ്റ്റുകളിലും, എഡിറ്റിംഗ് (കമ്പോസിങ് പേജിൽ) ലേബൽ എന്ന ഫീൽഡിൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന പോസ്റ്റിന്റെ അനുയോജ്യമായ ഒരു ലേബൽ എഴുതി ചേർക്കണം. (ഉദാഹരണം കഥയാണെങ്കിൽ - കഥ, കവിതയെങ്കിൽ കവിത) പിന്നീട് ഒരു കഥ എഴുതുമ്പോഴും ലേബൽ “കഥ” എന്നു തന്നെയാവണം എഴുതുന്നത്. പകരം “കഥകൾ” എന്നെഴുതിയാൽ അതു മറ്റൊരു ലേബലായി ആയിരിക്കും ബ്ലോഗർ കണക്കാക്കുക. അതുകൊണ്ട് ഒരേ ഇനം പോസ്റ്റുകളുടെ ലേബലുകളും ഒരേപോലെയാവാൻ ശ്രദ്ധിക്കുക.

രണ്ടാമത്തെകാര്യം, ഇതുവരെ പ്രസിദ്ധീകരിച്ചുകഴിഞ്ഞ പോസ്റ്റുകൾ വീണ്ടും എഡിറ്റിംഗ് മോഡിൽ തുറന്നിട്ട് നിലവിൽ ലേബലുകൾ ഉണ്ടെങ്കിൽ അവ മാറ്റി, മേൽ‌പ്പറഞ്ഞ രീതിയിൽ കാറ്റഗറിയായി തിരിച്ച് എഴുതിയിട്ട് വീണ്ടും പബ്ലിഷ് ചെയ്യുക. ഇത്രയും ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളെല്ലാം വിവിധലേബലുകളിൽ ആയിക്കഴിഞ്ഞു. ഇനി ലേബൽ ഗാഡ്ജറ്റ് ബ്ലോഗിൽ ചേർക്കുന്നതെങ്ങനെ എന്നു നോക്കാം.

“പേജ് ലേഔട്ടും പേജ് എലമെന്റുകളും” എന്ന അദ്ധ്യായത്തിൽ പറഞ്ഞതുപോലെ പുതിയതായി ഒരു ഗാഡ്ജറ്റ് ഹെഡ്ഡറിനു താഴെ Add a gadget എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ചേർക്കുക. ഗാഡ്ജറ്റുകളുടെ ലിസ്റ്റിൽ നിന്ന് Labels എന്ന ഗാഡ്ജറ്റ് സെലക്റ്റ് ചെയ്യുക.


ഇവിടെ ഒന്നുരണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുക. ആദ്യത്തെ ഫീൽഡ് “ടൈറ്റിൽ” എന്നതാണ്. അവിടെ ഒന്നും എഴുതിയില്ലെങ്കിലും ഒന്നുമില്ല. രണ്ടാമത്തെ ഫീൽഡ് “ഷോ” ബ്ലോഗിലെ എല്ലാ ലേബലുകളും കാണിക്കണമോ അതോ നിങ്ങൾ സെലക്റ്റ് ചെയ്യുന്നവ മാത്രം കാണിച്ചാൽ മതിയോ എന്ന് സെറ്റ് ചെയ്യാം. നമ്മൾ ആദ്യം പറഞ്ഞ രീതിയിലാണ് എല്ലാ പോസ്റ്റുകളുടെയും ലേബലുകൾ സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ പ്രശ്നമില്ല, എല്ലാ ലേബലുകളും കാണിക്കുക എന്ന് സെറ്റ് ചെയ്യാം.

“ഡിസ്പ്ലേ” എന്ന ഫീൽഡിൽ ലിസ്റ്റ് എന്ന് സെറ്റ് ചെയ്യുക. Show number of posts എന്നത് ടിക് ചെയ്യേണ്ട. (ഇതു ടിക് ചെയ്താൽ കഥ (2) കവിത (5) ഇങ്ങനെ ഓരോ വിഭാഗത്തിലും എത്ര പോസ്റ്റുകളുണ്ട് എന്നു കാണിക്കും).  ഇത്രയും സെറ്റിംഗുകൾ ചെയ്തുകഴിഞ്ഞാൽ സേവ് ചെയ്യാം. ഇപ്പോൾ നിങ്ങളുടെ ബ്ലോഗ് ഒന്നു നോക്കൂ. ഒരു ലേബൽ ബാർ ഹെഡ്ഡറിനു താഴെ കാണാം. ഇതിലെ ഓരോ വിഭാഗത്തിലും ക്ലിക്ക് ചെയ്താൽ ആ വിഭാഗത്തിലെ എല്ലാ പോസ്റ്റുകളും ഒറ്റയടിക്കു കാണുവാനും സാധിക്കും.

ലേബൽ ഗാഡ്ജറ്റിന്റെ ബ്ലോഗ് തലക്കെട്ടിന്റെ താഴെനിന്നു ബ്ലോഗിന്റെ സൈഡ് ബാറിലേക്ക് മാറ്റിയാൽ ഇതേ ലിസ്റ്റ് തിരശ്ചീനമായി കാണപ്പെടുന്നതിനു പകരം താഴെത്താഴെയാവും കാണുക. ഇതുപോലെ.



കുറിപ്പ്: ആദ്യാക്ഷരിയുടെ തലക്കെട്ടിനു താഴെയുള്ള മെനു ബാർ ഇപ്രകാരം ചെയ്തതല്ല. അവിടെ കാണുന്ന ഓരോ പേജും വെവ്വേറേ വിഷയങ്ങൾ വിവരിക്കുന്ന പേജുകളാണ് (ലേബലുകളല്ല).  ഇപ്രകാരമുള്ള മെനുബാർ രണ്ടു വിധത്തിൽ ഉണ്ടാക്കം. ഒന്നുകിൽ ബ്ലോഗർ ഗാഡ്ജറ്റുകളിൽ ലഭ്യമായ ലിങ്ക് ലിസ്റ്റ് എന്ന ഗാഡ്ജറ്റ് ഉപയോഗിക്കാം. ആ അദ്ധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. അല്ലെങ്കിൽ ഒരു html/Java script ഗാഡ്ജറ്റ് ഉപയോഗിച്ച്,  രാഹുൽ കടയ്ക്കലിന്റെ ഇൻഫ്യുഷൻ ബ്ലോഗിൽ വിവരിച്ചിട്ടുള്ള പ്രകാരം ചെയ്യാം. രാഹുലിന്റെ പോസ്റ്റിലേക്കുള്ള  ലിങ്ക് ഇവിടെ

ചില ടെമ്പ്ലേറ്റുകൾ ലേബൽ ലിസ്റ്റിനെ തലക്കെട്ടിനു താഴെ തിരശ്ചീനമായി (horizontal orientation) കാണിക്കുകയില്ല. (ബ്ലോഗർ ടെമ്പ്ലേറ്റുകൾക്ക് പ്രശ്നമില്ല, പുറമേനിന്നുള്ളവയുടെ കാര്യമാണ് പറഞ്ഞത്).  അങ്ങനെ തിരശ്ചീനമായി ലിങ്ക് ലിസ്റ്റ് കിട്ടുന്നില്ലെങ്കിൽ രാഹുൽ വിവരിച്ച രീതിയാണ് അഭികാമ്യം.

9 അഭിപ്രായങ്ങള്‍:

  1. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com 29 November 2010 at 14:19  

    വളരെ ഉപകാരപ്രദം ആണ് കേട്ടോ.
    രാഹുലിന്‍റെ പോസ്റ്റ്‌ വായിച്ചു മുന്‍പേ ഞാന്‍ മെനു ഉണ്ടാക്കി.
    ബ്ലോഗിലെ പുതിയ പുതിയ കണ്ടെത്തലുകള്‍ കൂടി ഇതില്‍ സമയാസമയം ഉള്‍ക്കൊള്ളിക്കും എന്ന് കരുതുന്നു.
    നന്ദി

  2. Mohammed Kutty.N 9 June 2011 at 10:38  

    ആദ്യമായി ഒരായിരം നന്ദി.ബ്ലോഗിന്‍റെ ബാലപാഠങ്ങള്‍ പോലും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് നിങ്ങളുടെ സഹായം വളരെ വിലപ്പെട്ടതാണ്...ഇപ്പോള്‍ 'മെനുബാറും'ഉണ്ടാക്കി.ഇനിയും ഒരു പാട് താണ്ടാനുണ്ട്-കൂട്ടിനു 'ആദ്യാക്ഷരി'ഉണ്ടെന്ന ധൈര്യവും,ആത്മവിശ്വാസവും.നന്ദി..നന്ദി..

  3. സങ്കൽ‌പ്പങ്ങൾ 30 June 2011 at 17:16  

    വളരെ നന്നായി ഞാനിതെപ്പറ്റി അന്വേഷിക്കുകയായിരുന്നു.

  4. Prasanna Raghavan 8 August 2011 at 22:33  

    അപ്പു ഒരു സംശയ്ം ചോദിക്കട്ടെ,

    അപ്പുവിന്റെ ബ്ലോഗിന്റെ വലത്തു വശത്തായി പല വിഭാഗങ്ങളിലായി പോസ്റ്റുകള്‍ തിരിച്ചിരിച്ചിട്ടുണ്ടല്ലോ. ഒരു ഹെഡിംഗിന്റെ താഴെ പല പോസ്റ്റുകള്‍. വേറൊരു ഹെഡിംഗിന്റെ താഴെ വേറെ കുടെ പോസ്റ്റുകള്‍ .അതെങ്ങനെ ഉണ്ടാക്കിയതാണ്. ഒന്നു വിശദീകരിക്കുമോ

  5. Appu Adyakshari 9 August 2011 at 07:24  

    പ്രസന്നേച്ചീ, ഗാഡ്‌ജറ്റുകൾ എന്ന വിഭാഗത്തിൽ “പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം” എന്നൊരു അദ്ധ്യായം കണ്ടില്ലേ?അതൊന്നു വായിച്ചുനോക്കൂ.

  6. Admin 27 September 2014 at 16:20  

    നിങ്ങള് ഈപറഞ്ഞത് പഴയ ഡാശ് പബോര്ഡ് ഉപയോഗിക്കുന്നവര്ക്കേ ഉപയോഗിക്കാനാവൂ.ഞാന് പുതിയത് ഉപയോഗിക്കുന്നവനാണ് നിങ്ങള് പറഞ്ഞത് ചെയ്യാനാകുന്നില്ല

  7. Admin 27 September 2014 at 16:22  
    This comment has been removed by the author.
  8. Admin 27 September 2014 at 16:24  

    നിങ്ങള് ഈപറഞ്ഞത് പഴയ ഡാശ് പബോര്ഡ് ഉപയോഗിക്കുന്നവര്ക്കേ ഉപയോഗിക്കാനാവൂ.ഞാന് പുതിയത് ഉപയോഗിക്കുന്നവനാണ് നിങ്ങള് പറഞ്ഞത് ചെയ്യാനാകുന്നില്ല നമ്മുടെ
    ഇന്ത്യയെ അറബികള്ക്ക് പരിചയപ്പെടുത്തുവാന് ഞാന് തുടങ്ങിയ പുതിയ ബ്ലോഗാണ് http://nidauulhind.blogspot.in/

  9. Dhruvakanth s 26 June 2015 at 17:17  

    enganeyanu position cheyyunnathu? please tell me?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP